മഴപോൽ: ഭാഗം 9

mazhapol thasal

രചന: THASAL

*Goodmorning kochi..... You're listning iva's morning show.....its me... Iva samual.... how are you guys.... നല്ല തണുപ്പ് നിറഞ്ഞ അറ്റ്മോസ്ഫിയർ അല്ലേ .... ഈ മോർണിംഗിൽ നമുക്ക് ഒരു കട്ടനും കുടിച്ചു സംസാരിക്കാൻ പറ്റിയ ഒരു contant.... DREAM...dream ഇല്ലാതെ ജീവിക്കുന്നവർ കുറവ് ആയിരിക്കും അല്ലേ.... You tell me about your dreams ...നമുക്ക് സംസാരിക്കാംന്നെ..... അതിന് മുന്നേ ഒരു പാട്ട് കേട്ടിട്ട് തിരിച്ചു വരാം... * ഒറ്റ ശ്വാസത്തിൽ വളരെ ആകർഷണം തോന്നുന്ന രീതിയിൽ ഉള്ള ഇവയുടെ വാക്കുകൾ... അർജുൻ അതിലേക്കു ശ്രദ്ധിച്ചു ഡ്രൈവ് ചെയ്തു കൊണ്ട് റേഡിയോയുടെ വോളിയം മെല്ലെ കൂട്ടി... "ഇത് ഏതാടാ പുതിയ ഷോ.... !!?" അർജുൻ അടുത്തിരിക്കുന്ന അരുണിനോടായി ചോദിച്ചു... "ഇത് പുതിയത് ഒന്നും അല്ലഡാ... three years ആയി fm ൽ ഉള്ളത് തന്നെയാ... കേട്ടില്ലേ iva's morning show.... " അവൻ ചിരിയോടെ വോളിയം കുറച്ചു ഒന്ന് കുറച്ചു... "Iva's morning show....rj യുടെ സൗണ്ട് ഒരു രക്ഷയും ഇല്ല... " അവൻ fm ൽ നിന്നും കേൾക്കുന്ന പാട്ടിനൊത്ത് സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ട് പറഞ്ഞു... "She is voice acter.... " "നിനക്ക് അറിയുമോ ഈ കുട്ടിയെ... " "കുട്ടി... കുട്ടി എന്നും പറഞ്ഞു അങ്ങ് ചെല്ല്... കയ്യും കാലും തല്ലി ഒടിക്കും... മാരക ഐറ്റം ആണ് അളിയാ... ഇവ.... ഇവ സാമുവൽ... നമ്മുടെ സ്റ്റുഡിയോയിൽ സ്ഥിരം ആണ്... നമ്മുടെ ഡയറക്ടർ ഇല്ലേ മാധവ് മേനോൻ... അങ്ങേരുടെ കയ്യിൽ നിന്ന് റെമോണറെഷൻ ഭീഷണി പെടുത്തി വാങ്ങിയ മുതലാ.... നീ ഇത് വരെ കണ്ടിട്ടില്ലേ.... "

അവന്റെ ചോദ്യത്തിന് ചെറിയൊരു തലയാട്ടലിൽ ഇല്ല എന്ന് അറിയിച്ചു അർജുൻ... "ഇനി വരുമ്പോൾ ഒന്ന് പരിജയപ്പെടണം.... " "പറ്റുമെന്ന് തോന്നുന്നില്ല... ഇന്നലെ ആയിരുന്നു അവളുടെ ലാസ്റ്റ് വർക്ക്‌... ആള് ചൈനയിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിലാ... അതിന് വേണ്ടി കുറച്ചു കാലം ലീവ് എടുത്തിട്ടുണ്ട്... " അത് കേട്ടതോടെ അവൻ ഒന്ന് തലയാട്ടി... മെല്ലെ സ്റ്റുഡിയോയിലേക്ക് വണ്ടി കയറ്റി പാർക്ക്‌ ചെയ്തു പുറത്തേക്ക് ഇറങ്ങി... അവനോടൊപ്പം അരുണും... "ഡാ... ജേക്കബ് സർ വരുമ്പോൾ ഈ കീ ഒന്ന് കൊടുത്തേക്കണം...." അവന്റെ മുന്നിലേക്ക് കീ എറിഞ്ഞു കൊടുത്തു കൊണ്ട് അർജുൻ പറഞ്ഞതും അവൻ അത് ക്യാച്ച് പിടിച്ചു.... "നിനക്ക് ഇന്ന് റെക്കോർഡിങ് ഇല്ലേ... " "No... ഡയറക്ടർക്ക് ടൈം ഇല്ല എന്ന് വിളിച്ചു പറഞ്ഞിരുന്നു... ഞാൻ ഡയറക്റ്റ് ഓഫിസിലേക്ക് പോകും...." അവനോട് അതും പറഞ്ഞു പോക്കറ്റിൽ നിന്നും ബുള്ളറ്റിന്റെ കീ എടുത്തു അവൻ അടുത്ത് പാർക്ക്‌ ചെയ്ത ബുള്ളറ്റിൽ കയറി ഇരുന്നു.... ഇടക്ക് അവന്റെ കണ്ണുകൾ ഇന്നലത്തെ വീഴ്ചയിൽ പെയിന്റ് പോയ ഭാഗത്തേക്ക് എത്തി..

. "കോപ്പ്... " അവൻ അതും പറഞ്ഞു കൊണ്ട് വണ്ടി പിന്നിലേക്ക് റിവേഴ്‌സ് എടുത്തു കൊണ്ട് മുന്നിലേക്ക് പായിച്ചു.... ഗേറ്റ് കടക്കുമ്പോൾ കണ്ടു സ്റ്റുഡിയോയിലേക്ക് കയറി പോകുന്ന ഇവയെ.. അവൾ അവനെ കണ്ടിട്ട് പോലും ഇല്ലായിരുന്നു.... ധൃതിയിൽ കയറി പോകുന്നവളെ ഒരു നിമിഷം നോക്കി കൊണ്ട് വലിയ താല്പര്യം ഇല്ലാത്ത മട്ടെ മുഖം തിരിച്ചു... ആ നിമിഷം അവൾ സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കി....അപ്പോഴേക്കും അവൻ ഗേറ്റ് കടന്ന് പോയിരുന്നു... ഉച്ചത്തിൽ മിഡിക്കുന്ന ഹൃദയത്തിലേക്ക് കൈ ചേർത്ത് വെച്ചു സംശയത്തോടെ ആ വഴിയേ ഒരു നിമിഷം നോക്കി നിന്നു.... മെല്ലെ തിരിഞ്ഞ് നടന്നു... _________ "ആ... നീയോ.... എന്തെ ഈ വഴി... റെക്കോർഡിങ്ങ് തീർന്നില്ലേ... " "അതൊന്നും പറയാതിരിക്കുകയാണ് ബേധം... ഇന്നലത്തേ കുറച്ചു പാർട്ട് കൂടി ചെയ്യണം എന്നും പറഞ്ഞു പാതിരാത്രി വിളിച്ചിരുന്നു....അതിന് വേണ്ടി വന്നതാ... ഇനി അങ്ങേര് ഏതു നേരത്ത് ആണാവോ... " അവൾ അരുണിന്റെ അടുത്ത് ചെന്ന് ഇരുന്നു കൊണ്ട് ഫോണിൽ തോണ്ടാൻ തുടങ്ങി... "ആ... നിന്നെ ഒരാൾക്ക് പരിജയപെടണം എന്ന് പറഞ്ഞിരുന്നു... ഒരു മിനിറ്റ്... " എന്തോ ഓർത്ത പോലെ അരുൺ അതും പറഞ്ഞു കൊണ്ട് കയ്യിലെ മൊബൈലിൽ അർജുന് കാൾ ചെയ്തു... "

പരിചയപെടാൻ ഞാൻ ആരാ ലത മങ്കെശ്കറോ...." ഇടക്ക് താല്പര്യം ഇല്ലാത്ത മട്ടെ അവൾ പറയുന്നത് അവനും കേൾക്കുന്നുണ്ടായിരുന്നു... "ഹെലോ ഡാ... ഞാൻ പറഞ്ഞ ആള് വന്നിട്ടുണ്ട്... മ്മ്മ്.... ഇപ്പോൾ ബിസി ആണോ... ഓഹ്... പതിനൊന്നിനോ.... ഡി 11 ന് നീ ഇവിടെ ഉണ്ടാകില്ലേ.... " "ഞാൻ പിന്നെ എവിടെ പോകാൻ... " അവളും അലസമായി പറഞ്ഞു.. "ഉണ്ടാവും....നീ ആ സമയത്ത് വന്നാൽ മതി.. ഓക്കേഡാ.. ശരി... " ഫോൺ വെക്കുമ്പോൾ ഇവ അവനെ ഒരു സംശയത്തോടെ നോക്കി... "ആരാടാ ഇത്ര അത്യാവശ്യകാരൻ... " "അർജുൻ.... ഞാൻ പറഞ്ഞിട്ടില്ലേ... നമ്മുടെ മെയിൽ സൗണ്ട് കൊടുക്കുന്ന... " "മ്മ്മ്... " അവൾ എന്തോ ഓർത്ത് കൊണ്ട് മൂളി... "അവൻ തന്നെ... ഇന്ന് നിന്റെ മോർണിംഗ് ഷോ കേട്ടു ഒന്ന് പരിജയപെടണം എന്ന് പറഞ്ഞിരുന്നു...... " "പണ്ട് നീ ഒരാളെ പരിജയപെടുത്തിയതിന്റെ ക്ഷീണം ഇത് വരെ തീർന്നിട്ടില്ല... " അവൾ ഇടം കണ്ണിട്ട് അവനെ നോക്കി കൊണ്ട് പറഞ്ഞു... "ഇത് അത് പോലെ ആകില്ലഡി... ഇവൻ ജന്റിൽമാനാ...." "ജെന്റിൽമാൻ ആണോ പുള്ളി മാൻ ആണോന്ന് നമുക്ക് നോക്കാം.... "

അവളും ആക്കിയ സ്വരത്തോടെ പറഞ്ഞു... ചുണ്ടിൽ ചിരി കടിച്ചു പിടിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ഡാ... അങ്ങേര് ഇന്നെങ്ങാനും വരുമോ.... എനിക്ക് തിരക്ക് ഉണ്ട്... ഞാൻ പോവാ... " അവൾ അരുണിനെ നോക്കി ഒന്ന് കണ്ണുരുട്ടി... "ഒരു മിനിറ്റ് ഇപ്പോൾ വരുമഡി.... " "ഇത് പറയാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി...എനിക്ക് ഇന്ന് ഷൂട്ട്‌ ഉണ്ടഡാ.... ഞാൻ നമ്മുടെ കഫെയുടെ മുന്നിൽ ഉണ്ടാകും... മൊത്തം ക്രൂ അവിടെ വെയ്റ്റിങ്ങിൽ ആയിരിക്കും...പറ്റുമെങ്കിൽ അങ്ങോട്ട്‌ വരാൻ പറ.... " അവൾ വാച്ചിലേക്ക് നോക്കി ധൃതിയിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി...ഗേറ്റ് കടന്ന് അവൾ പോകുന്നതും നോക്കി അരുൺ അല്പ നേരം നിന്നു.... കുറച്ചു കഴിഞ്ഞതും അർജുന്റെ ബുള്ളറ്റ് ഉള്ളിലേക്ക് വരുന്നത് കണ്ടതും അരുൺ ഒന്ന് അവനെ നോക്കി കണ്ണുരുട്ടി... "പുല്ലേ.... ഇത്രയും നേരം അവൾ വെയ്റ്റിങ്ങിൽ ആയിരുന്നു.... ഇപ്പോൾ അങ്ങോട്ട്‌ ഇറങ്ങിയാതെയൊള്ളു.... നിനക്ക് സമയത്തിന് വന്നൂടെഡാ... " അരുണിന്റെ അലർച്ച കേട്ടു അവൻ ഒന്ന് ചിരിച്ചു... "വരുന്ന വഴിയിൽ ബ്ലോക്കിൽ പെട്ടു... ച്ചെ... മിസ്സായി... " "അവൾക്ക് കഫെയുടെ അടുത്ത് ഷൂട്ട്‌ ഉണ്ട് എന്നാണ് പറഞ്ഞത്..." "എന്നാ നീ വാ ഇപ്പോൾ തന്നെ പോയി പരിജയപെടാം... "

വന്നിറങ്ങിയ വണ്ടിയിൽ പിന്നെയും കയറി ഇരുന്നു കൊണ്ട് അവൻ പറഞ്ഞു... അരുൺ അവനെ ഒന്ന് ചിറഞ്ഞ് നോക്കി... "എന്താടാ ഒരു കള്ള ലക്ഷണം.... എനിക്ക് പണിയാക്കോ നീ... പൊന്നു മോനെ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എന്നെ വിട്ടേക്ക്... അത് ആറ്റം ബോംബാ..എനിക്ക് വയ്യ കയ്യും കാലും ഒടിഞ്ഞു മാസങ്ങളോളം ബെഡിൽ കിടക്കാൻ... " "വന്നു കയറഡാ കോപ്പേ....പിന്നെ ഇന്ന് വരെ കാണാത്ത ഒരുത്തിയെ ഞാൻ പ്രേമിക്കാൻ പോവാണല്ലോ.... Just ഒന്ന് പരിചയപ്പെടണം... പിന്നെ തരം കിട്ടിയാൽ ചൈനയിലേക്ക് പോകുന്നതിനെ പറ്റി ഒന്ന് ചോദിച്ചു അറിയണം.. അത്രയേ ഒള്ളൂ... " അവൻ പറഞ്ഞതും അരുൺ പിന്നിൽ കയറി ഇരുന്നു... "അത്രയേ പാടുള്ളുട്ടാ.... " അവനും ഒരു വാണിംഗ് കൊടുത്തു... _________ "ഇവിടെ ഒന്നും ഇല്ലല്ലോഡാ.... " ബുള്ളറ്റ് പാർക്ക്‌ ചെയ്തു ചുറ്റും ഒന്ന് നോക്കി കൊണ്ട് അർജുൻ ചോദിച്ചു... അരുണും ചുറ്റും വീക്ഷിക്കുകയായിരുന്നു... "ഇവിടെ ആണെന്ന് ആണ് പറഞ്ഞത്.... നീ വാ... ആ സൈഡിലേക്ക് പോയി നോക്കാം.... " അരുൺ മുന്നേ നടന്നതും അർജുനും അവന്റെ പിന്നാലെ നടന്നു... അല്പം മാറി കഫെയുടെ സൈഡിലെ ഒരു തണലിൽ എന്തോ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു... "ദേഡാ... ഇവിടെയാണ്‌..." അരുൺ മുന്നോട്ട് നടന്നു...എല്ലാവരും ഷൂട്ടിംഗ് കണ്ടു നിൽക്കുകയായിരുന്നു....അർജുൻ മെല്ലെ ഒന്ന് ഉയർന്നു കൊണ്ട് മുന്നിലേക്ക് എത്തി നോക്കി... പാരിസ് സ്റ്റൈലിൽ ഡ്രസ്സ്‌ ധരിച്ചു കൊണ്ട് ഒരു പെൺകുട്ടി...ലെങ്തി ഫ്രോക്ക് ധരിച്ചു മുഖം പകുതിയും റൗണ്ട് മോഡേൺ ക്യാപ് വെച്ചു മറച്ചിട്ടുണ്ട്...

തല ചെറുതിലെ താഴ്ത്തി കാലിൽ കാൽ കയറ്റി വെച്ചു ഇരിക്കുകയാണ്... "അതാണ് ഇവ...." "ഇതെന്താ ഷൂട്ടിംഗ് ഒക്കെ... " "ആള് സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർ ആണ്.... ഏതെങ്കിലും ഷോപ്പിന്റെ ആഡോ അല്ലേൽ ഏതെങ്കിലും പൈട് പ്രൊമോഷനോ ആകും.... നിന്റെ കയ്യിൽ ഇൻസ്റ്റയില്ലേ.... Iva samualഎന്ന് സെർച്ച്‌ ചെയ്താൽ കാണാം.... " ഷൂട്ടിംഗ് ശ്രദ്ധിച്ചു തന്നെ അരുൺ പറഞ്ഞു.... അർജുൻ മെല്ലെ ഫോൺ എടുത്തു ഇൻസ്റ്റ ഓൺ ചെയ്തു അതിൽ ഇവ സാമുവൽ എന്ന് സെർച്ച്‌ ചെയ്തതും ആദ്യം തന്നെ വന്ന പ്രൊഫൈലിൽ കയറിയതും ആദ്യം തന്നെ കണ്ണിൽ ഉടക്കിയത് അവളുടെ പ്രൊഫൈൽ ആണ്.... ഇത് എവിടെയോ... !!?.. അവൻ ഒന്ന് ചിന്തിച്ചു...ഫോളോവെഴ്സിന്റെ എണ്ണം തുടങ്ങി മെല്ലെ താഴേക്ക് ഒന്ന് സ്ക്രോൾ ചെയ്തതും അതിൽ കുഞ്ഞ് ചിരിയുമായി കയ്യിൽ പൂവും പിടിച്ചു മുടി രണ്ട് ഭാഗങ്ങളിലേക്ക് ആക്കി കെട്ടി വെച്ചു സൈഡ് തിരിഞ്ഞു നിൽക്കുന്ന ഇവയുടെ ഫോട്ടോ കണ്ടതും ഒരു നിമിഷം കണ്ണുകൾ വിടർന്നു വന്നു... ഇത് അവളല്ലേ... !!? അറിയാതെ തന്നെ ചോദിച്ചു പോയി... "ഡാ...ഇതാണോ... !!?"

അവൻ സംശയം അടങ്ങാതെ അരുണിനോട് തന്നെ ചോദിച്ചു... അരുൺ ഫോണിലേക്ക് ഒന്ന് നോക്കി... "മ്മ്മ്..." അരുണും മൂളലിൽ ഒതുക്കി... "എന്നാ നമുക്ക് പോകാം... " ഫോൺ പോക്കറ്റിലേക്ക് ഇട്ടു കൊണ്ട് അവൻ പറഞ്ഞു.. "അതെന്ത് പോക്കാ... നിനക്ക് പരിജയപെടണ്ടെ... " "വേണമെന്ന് ഇല്ല... ഒരു തവണ പരിജയപെട്ടതാ... " അവന്റെ ചിന്തയിലേക്ക് ആദ്യം തന്നെ കയറി വന്നത് വീർപ്പിച്ചു വെച്ച പെണ്ണിന്റെ കവിളുകൾ ആണ്... "ഏഹ്... പരിജയപ്പെട്ടൊ..... " അരുൺ ആശ്ചര്യത്തോടെ ചോദിച്ചു... "പെടേണ്ടി വന്നു... " അവനും ചിരിയോടെ പറഞ്ഞു... "അത് സാരമില്ല... ഏതായാലും ഇത് വരെ വന്നതല്ലേ...പരിജയം പുതുക്കീട്ട് പോകാം... " അവനെ പോകാൻ അനുവദിക്കാതെ അരുൺ അവന്റെ കയ്യിൽ പിടിച്ചു വെച്ചു കൊണ്ട് ഷൂട്ടിംഗ് ശ്രദ്ധിച്ചു... റൗണ്ട് ക്യാപ് മെല്ലെ ഒന്ന് ഉയർത്തി പുഞ്ചിരിയോടെ ക്യാമറയിലേക്ക് നോക്കുന്ന ഇവ.... വല്ലാത്തൊരു ചേലുള്ള പുഞ്ചിരി....അവനും ഇരു കയ്യും നെഞ്ചിൽ പിണച്ചു കെട്ടി കൊണ്ട് അവളെ നോക്കി നിന്നു.... ആ ഉണ്ട കണ്ണും വിടർത്തിയുള്ള നോട്ടത്തിന് എന്തോ പ്രത്യേകത ഉള്ള പോലെ.... _________ കഫെയിൽ നെഞ്ചിൽ കയ്യും പിണച്ചു കൊണ്ട് അവനെ ഇമ വെട്ടാതെ ഇവ നോക്കി ഇരുന്നു... അവന്റെ നോട്ടവും അവളിൽ ആയിരുന്നു... അരുൺ രണ്ട് പേർക്കും ഇടയിൽ കുടുങ്ങി.. "നിന്റെ ഫ്രണ്ട്.... " ഇവ സംശയത്തോടെ അരുണിനോട് ചോദിച്ചു... അരുൺ മെല്ലെ ഒന്ന് തലയാട്ടി... "ആയി പോയി... " അരുണിന്റെ മറുപടി വന്നു... "മ്മ്മ്... ഓക്കേ... "

അവളും അമർത്തി ഒന്ന് മൂളി എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... "താൻ ഒന്ന് ശ്വാസം വിടഡോ.... ഞാൻ തന്നെ തിന്നാൻ ഒന്നും വന്നതല്ല... " മുഖവും വീർപ്പിച്ചു ഇരിക്കുന്ന അർജുനെ നോക്കി കൊണ്ട് അവൾ പറഞ്ഞതും അവന്റെ ഉള്ളിലും ഒരു ആശ്വാസം നിറഞ്ഞു... "ഞാൻ കരുതി... അന്നത്തെ ചീത്തയിൽ... " "അതിന് എന്താ... അത് ഇടയ്ക്കിടെ ഉണ്ടാകാറുള്ളതാ... ഞാൻ അതൊന്നും ഓർക്കാറ് പോലും ഇല്ല.... ഇപ്പോൾ ഇവൻ പറഞ്ഞപ്പോഴാണ് ഓർത്തത് തന്നെ... " അവൾ അലസമായി പറഞ്ഞു കൊണ്ട് ഷുഗർ പാക്കറ്റ് പൊട്ടിച്ചു ടീയിലേക്ക് ഇട്ടു ഇളക്കി കപ്പ്‌ ചുണ്ടോട് ചേർത്തു.... "കുടിക്കഡോ... " അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ആണ് താൻ ഇത് വരെ അവളെ നോക്കി കൊണ്ടിരിക്കുകയായിരുന്നു എന്ന് അവനും ബോധം വന്നത്... അവൻ പെട്ടെന്ന് നോട്ടം മാറ്റി കൊണ്ട് ടീ കപ്പ്‌ ചുണ്ടോട് ചേർത്തു... പെട്ടെന്ന് തന്നെ മുഖവും ചുളിഞ്ഞു... "ഷുഗർ... ഷുഗർ ഇട്ടിട്ടില്ല.... " അവൾ ചിരിയോടെ കാണിച്ചപ്പോൾ ആണ് അവനും ഓർത്തത്... അവൻ ചമ്മിയ ചിരിയോടെ ഷുഗർ പാക്കറ്റ് പൊട്ടിച്ചു ടീയിലേക്ക് ഇട്ടു... അരുണും ഇവയും ഒരുപോലെ ചിരിക്കുകയായിരുന്നു... പെട്ടെന്ന് അരുണിന്റെ ഫോൺ റിങ് ചെയ്തതും അവൻ അവിടെ നിന്നും എഴുന്നേറ്റു മാറി നിന്നു...

"അപ്പൊ എന്താണ് എന്നെ കാണണം എന്ന് പറഞ്ഞത്... " ഇവ പിന്നിലേക്ക് ചാഞ്ഞു ഇരുന്നു കൊണ്ട് ചോദിച്ചു... അർജുൻ പുഞ്ചിരിയോടെ അവളെ നോക്കുകയായിരുന്നു... "Nothing.....Fm ൽ ചുറു ചുറുക്കോടെ സംസാരിക്കുന്ന പുലി കുട്ടിയെ ഒന്ന് കാണണം എന്ന് ആർക്കായാലും മോഹം കാണില്ലേഡി ഇവാമ്മോ... " തുടക്കത്തിലെ ഒരു ചളിപ്പ് മറി കടന്നു കൊണ്ടുള്ള അവന്റെ സംസാരത്തിൽ അത്ഭുതത്തോടെ ആ കണ്ണുകൾ വിടമ്പോഴും ചുണ്ടുകളിൽ ഒരു പുഞ്ചിരി നിറഞ്ഞു... "ഓഹോ... ശബ്ദം കേട്ടു ആളെ തപ്പി ഇറങ്ങിയതാണോ MR.... " "Arjun.... അടുപ്പമുള്ളവർ അർജു എന്ന് വിളിക്കും... " "എന്നാൽ അജു എന്നാക്കാം... അതല്ലേ ഹീറോയിസം... " അവളുടെ ചിരിയിൽ അവനും കൂടി... "എന്നാൽ അജു... ഞാൻ അങ്ങോട്ട്‌ ഇറങ്ങട്ടെ... പോയിട്ട് ഒരുപാട് ജോലി ഉള്ളതാ.... നമുക്ക് എന്നെങ്കിലും കാണാം... "

ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു ബാഗ് കഴുത്തിലൂടെ ക്രോസ്സ് ആക്കി ഇട്ടു അവന് നേരെ കൈ നീട്ടി കൊണ്ട് അവൾ പറഞ്ഞതും അവനും അവളോടൊപ്പം തന്നെ എഴുന്നേറ്റു കൊണ്ട് കയ്യിൽ കൈ ചേർത്തു... രണ്ട് പേരുടെയും ഉള്ളിലൂടെ ഒരേ നിമിഷം ഒരു മിന്നൽ പിളർപ്പ് കടന്നു പോയി... ഹൃദയത്തിലെക്കുള്ള സഞ്ചാര പാത പോൽ... "കാണാം...എന്നല്ല കാണണം...." അവനും പുഞ്ചിരിയോടെ പറഞ്ഞു... അവൾ പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു... "ഡാ മതിയഡാ... " പോകുന്നതിനിടയിൽ അരുണിന്റെ തലയിൽ ഒന്ന് മേടാനും അവൾ മറന്നില്ല... അരുൺ കൈ കൊണ്ട് വെയിറ്റ് ചെയ്യാൻ കാണിച്ചതും അവൾ പിന്നെ കാണാം എന്ന പോലെ ആക്ഷൻ കാണിച്ചു കൊണ്ട് അവനോട് ഒന്ന് ചേർന്നു നിന്നു യാത്ര പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു... അതെല്ലാം പുഞ്ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു അർജുൻ... എന്തോ ബാക്കി ഉള്ളവരിൽ നിന്നും അവൾ ഒത്തിരി ഡിഫറെൻറ്റ് ആണ് എന്നൊരു തോന്നൽ......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story