മഴയോർമ്മയായ്....💙: ഭാഗം 10

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

ആ നിമിഷം അപ്പുവേട്ടന്റെ മുഖത്ത് അത്ഭുതം ആയിരുന്നു..... എൻറെ ആ വെളിപ്പെടുത്തൽ നിന്ന് എന്ന് എനിക്ക് മനസ്സിലായി അവിടെയിരിക്കുന്ന മറ്റാരുടെയും മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല....... എൻറെ മുഖം മുഴുവൻ അപ്പുവേട്ടൻറെ മുഖത്തേക്ക് തന്നെ ആയിരുന്നു........... ആ മുഖത്തെ ഭാവമാറ്റങ്ങൾ ഒപ്പിയെടുക്കുക ആയിരുന്നു ഞാൻ............. എവിടെയൊക്കെയോ മുഖത്ത് ഒരു സന്തോഷം തന്നില്ലേ എന്റെ തുറന്നുപറച്ചിൽ.........? എവിടെയൊക്കെയോ ആൾ ഒരു സന്തോഷം അനുഭവിക്കുന്നില്ലേ എന്ന് പോലും എനിക്ക് തോന്നി പോയിരുന്നു............... "മാളു........ അമ്മ ശാസനയൊടെ വിളിച്ചപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത് എന്ന് തന്നെ പറയാം................. പെട്ടെന്ന് ഞാൻ അച്ഛൻറെ മുഖത്തേക്കാണ് നോക്കിയത് അച്ഛനും ഞെട്ടിയിരിക്കുകയാണ് എന്ന് ആ മുഖഭാവത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു......... പിന്നീട് മധുവിന്റെ മുഖത്തേക്ക് നോക്കി........... ഇതൊക്കെ സത്യമാണോ ഇവൾ പറയുന്നത് എന്ന രീതിയാണ് അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നത്................. ബാക്കി എല്ലാവരുടെയും മുഖത്ത് അപ്പോഴും അത്ഭുതമായിരുന്നു........... അമ്പരപ്പോടെയാണ് എന്നെ എല്ലാരും നോക്കുന്നത്..............

കിരൺ ഏട്ടൻറെ മുഖത്തും അത്ഭുതം തന്നെയായിരുന്നു നിലനിന്നിരുന്നത് എന്ന് തോന്നിയിരുന്നു................... അപ്പുവേട്ടന്റെ മുഖത്ത് മാത്രം വിവരിച്ച് എടുക്കാൻ കഴിയാത്ത ഒരു ഭാവമായിരുന്നു.................... "എന്തൊക്കെയാണ് മോൾ പറയുന്നത്....... അവസാനം മൗനത്തിന് വിരാമമിട്ടുകൊണ്ട് രവി അങ്കിൾ ചോദിച്ചു............... " അപ്പുവിനെ പറ്റി മോൾക്ക് എല്ലാം അറിയാമല്ലോ....... " അങ്കിൾ..... എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണല്ലോ ഞാൻ പറഞ്ഞത്......... ഒരുവിധത്തിൽ ഞാൻ മറുപടി പറഞ്ഞു....... അപ്പോഴും അച്ഛൻറെ മുഖത്ത് നിറഞ്ഞുനിന്നത് നിസ്സഹായത തന്നെയായിരുന്നു........ ഒരുവേള അപ്പോൾ മാത്രം എനിക്കൊരു വേദന തോന്നിയിരുന്നു....... "ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ മാളു നീ....... അമ്മ സഹികെട്ട് എന്നെ ശാസിക്കാൻ തുടങ്ങിയിരുന്നു....... ബന്ധു വീടാണ്......... ബന്ധം തുടങ്ങിയ കുറച്ചു ദിവസം ആയപ്പോൾ തന്നെ ഒരു കല്ലുകടി ഉണ്ടാകുന്നത് ശരിയല്ല എന്ന് കരുതിയിട്ട് ആയിരിക്കാം............ ഒരു പക്ഷേ സംയമനം പാലിച്ച് നിന്നതാകാം അമ്മ. അല്ലെങ്കിൽ അമ്മ ഇങ്ങനെയൊന്നുമായിരുന്നില്ല ഇതിന് മറുപടി പറയുന്നത്.

കയ്യിൽ പിടിച്ച് മുഖത്തടിച്ച് ആയിരിക്കും മറുപടി പറയുന്നത് അമ്മ......... എങ്കിലും ഞാൻ സംഭരിച്ച ധൈര്യം ഒട്ടും ചോരാതെ പറഞ്ഞു...... "എന്തിനാണ് അമ്മേ ദേഷ്യപ്പെടുന്നത്...... എന്നോട് കിരൺ ഏട്ടന് വിവാഹം കഴിക്കുന്നതിന് അഭിപ്രായം ചോദിച്ചു........... ഞാൻ എൻറെ മനസ്സിലുള്ള അഭിപ്രായം തുറന്നു പറഞ്ഞു............. അല്ലാതെ അപ്പുവേട്ടന് വിവാഹം കഴിച്ച് തരണമെന്നും ഞാൻ വാശിപിടിച്ചില്ലല്ലോ.......... എല്ലാവരും കിരണേട്ടനെ പറ്റിയുള്ള അഭിപ്രായം ചോദിച്ചപ്പോൾ എൻറെ മനസ്സിലുള്ള ആളിനെ പറ്റി ഞാൻ തുറന്നു പറഞ്ഞു എന്ന് മാത്രം.............. അതിനുള്ള അവകാശം എനിക്കില്ലേ.......... അമ്മയോട് അങ്ങനെയൊക്കെ പറയുമ്പോഴും എൻറെ മനസ്സിൽ നിറയെ അത്ഭുതമായിരുന്നു........ അച്ഛൻറെയും അമ്മയുടെയും നേരത്തെ നിന്ന് സംസാരിക്കാൻ പോലും ധൈര്യമില്ലാത്ത ഒരു പെൺകുട്ടിയായിരുന്നു ഞാൻ........ സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും മനസ്സിൽ മാത്രം ഒതുക്കി ഇരുന്നവൾ............ അങ്ങനെയുള്ള എനിക്ക് എങ്ങനെയാണ് ഇത്രയും ആളുകളുടെ മുൻപിൽ വച്ച് എൻറെ മനസ്സിലുള്ള ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായത്...........?

പ്രണയം ഒരു വല്ലാത്ത മാന്ത്രികത ആണല്ലോ............ ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും അത് നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും............ ചിലപ്പോൾ അത് നമ്മളെ ധൈര്യശാലികൾ ആകും........... മറ്റു ചിലപ്പോൾ നമ്മളെ വെറും നിസ്സഹായരാക്കും........ മറ്റുചിലപ്പോൾ വെറും കോമാളി ആകും..................... "മോളെ......... മോളീ പറയുന്നതൊക്കെ ശരിയാണ്........ പക്ഷെ.......... രവി അങ്കിൾ പറഞ്ഞു.... " അച്ഛൻ നിർത്തുന്നുണ്ടോ............? പെട്ടെന്ന് അപ്പുവേട്ടന്റെ ശബ്ദമാണ് അവിടെ ഉണ്ടായിരുന്ന മൗനങ്ങൾ എല്ലാം പ്രകമ്പനംകൊള്ളിച്ചുകൊണ്ട് പുറത്തേക്ക് വന്നത്........... ആ നിമിഷം എനിക്ക് ആളുടെ മുഖത്തേക്ക് നോക്കാൻ ധൈര്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല....... ആളുടെ മുഖത്തേക്ക് തന്നെയാണ് ഞാൻ നോക്കി നിന്നത്............ പക്ഷേ ഒരിക്കൽ പോലും എന്റെ നേരെ നോക്കാൻ ഒരു ധൈര്യം ആൾക്ക് ഉണ്ടായില്ല എന്ന് എനിക്ക് മനസ്സിലായിരുന്നു.............. " ആ കുട്ടി ആ കുട്ടിയുടെ മനസ്സിൽ തോന്നിയ എന്തോ ഒരു താൽപര്യം തുറന്നു പറഞ്ഞു.................. ഉടനെ എല്ലാവരുംകൂടി അതിൻറെ പിന്നാലെ ഇങ്ങനെ സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ല...............

അത്‌ ഒരു തമാശ ആയി കാണണ്ടതിന് പകരം...... മാളവിക............... തൻറെ മനസ്സിലുള്ള ഇഷ്ടത്തെ മാനിച്ചു കൊണ്ട് തന്നെ ഞാൻ പറയുന്നു എൻറെ മനസ്സിൽ തന്നോട് ഒരിക്കൽപോലും അങ്ങനെയൊന്നും തോന്നിയിട്ടില്ല............ ഇനി ഒരിക്കലും തോന്നാൻ പോകുന്നില്ല................. ഇത്രയും ആളുകളുടെ മുൻപിൽ വച്ച് തൻറെ വീട്ടുകാരെ മുഴുവൻ വിഡ്ഢിയാക്കി താൻ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്താൻ പാടില്ലായിരുന്നു............ അത്രയും പറഞ്ഞു ആൾ അകത്തേക്ക് കയറി പോയപ്പോൾ മാത്രമാണ് ഞാൻ തോറ്റു പോയി എന്ന് എനിക്ക് തോന്നിയത്................ ഇത്രയും ആളുകളുടെ മുൻപിൽ വച്ച് എൻറെ മനസ്സ് ഞാൻ തുറന്നു പറഞ്ഞിട്ടും അപ്പുവേട്ടന് അത് മനസ്സിലായില്ല............. എൻറെ ഇഷ്ടം മനസ്സിലാക്കാൻ ഇപ്പോഴും അപ്പുവേട്ടന് കഴിഞ്ഞിട്ടില്ലല്ലോ.......... എൻറെ ഇഷ്ടം ഞാൻ അപ്പുവേട്ടനോട് തുറന്ന് പറഞ്ഞിട്ടും ആൾ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല.............. എങ്ങനെയാണ് ഈ മനുഷ്യന് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്................. ആ നിമിഷം പച്ചയ്ക്ക് എന്നെ കത്തിച്ചിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയിരുന്നു...................

ഇത്രയും ആളുകളുടെ മുൻപിൽ വച്ച് എൻറെ ഇഷ്ടത്തിനെ തള്ളി പറയാൻ കഴിയുന്നത് എങ്ങനെയാണ് അപ്പുവേട്ടന്........................ ഇത്രനാളും അപ്പു ഏട്ടനോട് തോന്നിയ സ്നേഹം മുഴുവൻ ആ നിമിഷം എൻറെ മനസ്സിൽ ഒരു ദേഷ്യം ആയി തോന്നി........... അത്‌ തിരിച്ചു എന്നെ എരിക്കുന്നത് ആയി എനിക്ക് തോന്നിയിരുന്നു......... " മാധവാ......... നിസ്സഹായതയോടെ രവി അങ്കിൾ വിളിച്ചപ്പോഴും അച്ഛൻ ഒന്നും മിണ്ടാതിരിക്കുകയാണ് ചെയ്തത്........ പക്ഷെ അമ്മയുടെ മുഖത്ത് ആശ്വാസം ആയിരുന്നു...... അത്‌ അപ്പുവേട്ടന്റെ വെളിപ്പെടുത്തൽ കൊണ്ടാണ് എന്ന് എനിക്ക് അറിയാരുന്നു .......... " എങ്കിൽ ഞങ്ങൾ ഇറങ്ങിക്കോട്ടെ രവി........... അച്ഛൻ മറ്റൊന്നും ചോദിക്കാതെ അത് ചോദിച്ചപ്പോൾ എല്ലാവർക്കും വിഷമമായിരുന്നു......... " എന്താ മാധവ ഇത്.......... കുറച്ച് സമയം കൂടി കഴിഞ്ഞിട്ട് പോകാം........... ഭക്ഷണം കഴിക്കാതെ നിങ്ങൾ പോയാൽ ഞങ്ങൾക്ക് സങ്കടം ആവും........... "വരു ഭക്ഷണം കഴിക്കാം....... സുമിത്ര ആന്റി രംഗം ഒന്ന് മയപ്പെടുത്താൻ വേണ്ടി വിളിച്ചു........... " വാ മോളെ.......... എൻറെ കൈകളിൽ പിടിച്ചു പറഞ്ഞു........

" എനിക്ക് വേണ്ട ആന്റി...... " വേണ്ടെങ്കിൽ കഴിക്കേണ്ട........ അമ്മ ദേഷ്യത്തോടെ അത്രയും പറഞ്ഞ് അച്ഛനൊപ്പം അകത്തേക്ക് നടക്കുമ്പോൾ...... അച്ഛൻ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.......... പക്ഷേ അച്ഛൻ അത് ചെയ്തില്ല.......... അതായിരുന്നു എനിക്ക് ഏറ്റവും വലിയ തിരിച്ചടിയായി തോന്നിയത്............... ഇത്രയുമൊക്കെ ഞാൻ മനസ്സ് തുറന്നിട്ടും എല്ലാവരുടെയും മുൻപിൽ വെച്ച് എന്നെ തള്ളിപ്പറഞ്ഞ അപ്പു ഏട്ടനോട് രണ്ട് വാക്ക് പറയാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല എന്ന് തോന്നിയിരുന്നു........... എല്ലാവരും ഭക്ഷണത്തിൻറെ തിരക്കുകളിൽ മുഴുകിയപ്പോൾ ഞാൻ അപ്പുവേട്ടന്റെ മുറിയിലേക്കാണ് ചെന്നത്.......... രണ്ടുപ്രാവശ്യം ഡോറിൽ കൊട്ടിയതിനു ശേഷമാണ് വാതിൽ തുറന്നത്.............. മുൻപിൽ എന്നെ കണ്ടതും ഒന്ന് അമ്പരന്നു എന്ന് മനസ്സിലായി.......... " എന്താണ്......... ഗൗരവത്തിൽ ചോദിച്ചു...... ഞാൻ മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറി വാതിൽ ചാരി......... ശേഷം അപ്പുവേട്ടന്റെ നേർക്ക് തീപാറുന്ന ഒരു നോട്ടം മാത്രമായിരുന്നു ആദ്യമായി നൽകിയത്........ എന്റെ കണ്ണുകളെ അഭിമുഖീകരിക്കാൻ ആൾ ബുദ്ധിമുട്ടുന്നത് പോലെ എനിക്ക് തോന്നിയിരുന്നു........... "അപ്പു ഏട്ടൻറെ മനസ്സ് മനസ്സിലാക്കാൻ ഞാൻ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല അല്ലേ.......

എൻറെ ഇഷ്ടം ഒരിക്കൽ പോലും ഞാൻ ഏട്ടനോട് തുറന്നു പറഞ്ഞിട്ടില്ല അല്ലേ........? എന്റെ ചോദ്യങ്ങൾ അപ്പുവേട്ടന്റെ നേരെ ഉയർന്നു............. " മാളവിക പ്ലീസ്......... എൻറെ മാനസികാവസ്ഥ ഒട്ടും ശരിയല്ല.......... ദയവു ചെയ്തു ഈ മുറിയുന്ന പുറത്തു പോണം.............. "ഇല്ല........... എന്റെ ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെ ഞാൻ പുറത്തുപോകില്ല.......... അപ്പോഴേക്കും എൻറെ ശബ്ദമിടറി തുടങ്ങിയിരുന്നു...... " അപ്പുവേട്ടൻ എന്നോട് പറഞ്ഞിട്ടില്ലേ........... അപ്പുവേട്ടന്റെ സങ്കൽപ്പത്തിലുള്ള പെൺകുട്ടിക്ക് എൻറെ രൂപം ആയിരുന്നു എന്ന്......... അന്ന് അറിയാതെ എൻറെ കവിളിൽ മുത്തിയില്ലേ......? അപ്പു ഏട്ടൻറെ ഗാനത്തിന് ഒത്തു ഞാൻ നൃത്തം കളിച്ചതും......, ഒടുവിൽ പാട്ടിലൂടെ ഞാൻ എൻറെ മനസ്സ് പറഞ്ഞതുമൊക്കെ മറന്നു പോയോ..........? ഏട്ടൻ എനിക്ക് കരിവള വാങ്ങി തന്നിട്ടില്ലേ........ അപ്പോഴൊക്കെ എന്നോട് ഇഷ്ട്ടം ഇല്ലായിരുന്നോ.......? വർഷങ്ങൾ കഴിഞ്ഞിട്ടും എൻറെ മനസ്സിലെ ഇഷ്ടം അതെ മികവോടെ ഉണ്ടെങ്കിൽ തന്നെ വേണ്ടതൊക്കെ അപ്പുവേട്ടൻ ചെയ്തുകൊള്ളാം എന്ന് എന്നോട് ഉറപ്പ് പറഞ്ഞിട്ടില്ലേ......?

എന്നിട്ടാണോ അപ്പുവേട്ടാ എല്ലാവരുടെയും മുൻപിൽ വച്ച് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അപ്പുവേട്ടൻ തന്നെ എന്നെ തള്ളിപ്പറഞ്ഞത്......... അത്രയും പറഞ്ഞപ്പോഴേക്കും എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി ഇരുന്നു........ അത്‌ കാണെ ആൾക്കും വേദന തോന്നി എന്ന് തോന്നിയിരുന്നു....... " അപ്പു ഏട്ടനെ ഇഷ്ടമുള്ളത് കൊണ്ടല്ലേ ഞാൻ ഇത്രയൊക്കെ അകറ്റി നിർത്തിയിട്ടും ഇങ്ങനെ പിറകെ നടക്കുന്നത്....... അപ്പുവേട്ടൻ പോലും അറിയാതെ സംഭവിച്ച ഒരു കാരണം കൊണ്ട് എന്നെ ഒഴിവാക്കുന്നത് ശരിയാണോ........? അപ്പുവേട്ട്ൻ പോലുമറിയാതെ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു അവസ്ഥയുടെ പേരിൽ എന്നെ അകറ്റി നിർത്തല്ലേ...... എനിക്ക് അത്‌ പ്രശ്നമല്ല എത്രവട്ടം ഞാൻ അപ്പുവേട്ടനോട് പറഞ്ഞു....... എനിക്ക് അപ്പൂവേട്ടനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ ജീവിതത്തിൽ കഴിയില്ല............ എന്നെ ഇങ്ങനെ തളർത്തി കളയല്ലേ അപ്പുവേട്ട...... വേറെ ആരെയും സങ്കൽപിക്കാൻ പോലും എനിക്ക് കഴിയില്ല.......... ഒരിക്കലും അപ്പുവേട്ടൻ ഇല്ലാതെ മറ്റൊരു ജീവിതം എനിക്ക് കഴിയില്ല............. എൻറെ മനസ്സിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം അപ്പുവേട്ടനെ ചേർത്തുള്ളത് ആയിരുന്നു....... അപ്പുവേട്ടന് വേണ്ടി മാത്രം ആയിരുന്നു ഇത്രകാലവും കാത്തിരുന്നത് പോലും........

എന്റെ പ്രൊഫഷൻ പോലും അപ്പുവേട്ടന്റെ ഇഷ്ടത്തിൽ തിരഞ്ഞെടുത്തത് ആയിരുന്നു......... ഇപ്പൊൾ എന്റെ ഇഷ്ട്ടം തൊട്ടടുത്ത് ഉണ്ടായിട്ടും ഈ ഒരു അവസ്ഥയുടെ പേരിൽ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.......... എനിക്ക് നിങ്ങളോട് തോന്നിയത് ഒരു ഭ്രമം ആയിരുന്നില്ല....... അടങ്ങാത്ത പ്രണയമാണ്....... പക്ഷെ എനിക്ക് അറിയില്ല നിങ്ങളോട് ഇനി ഏത് രീതിയിലാണ് ഞാൻ ഇത് പറഞ്ഞു മനസ്സിലാക്കേണ്ടത് എന്ന്......... പറ അപ്പുവേട്ട....... എന്റെ മുഖത്തുനോക്കി പറ....... ഒരിക്കൽ പോലും അപ്പോവേട്ടൻ എന്നെ സ്നേഹിച്ചിട്ടില്ല എന്ന്......... എന്നെ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന്......... ആളുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് സമനില വിട്ടതുപോലെ ഞാൻ പുലമ്പി.......... ഞാൻ ചോദിച്ചപ്പോൾ അപ്പുവേട്ടന്റെ കണ്ണുകളിലും ചുവപ്പുരാശി പടർന്നു.......... ഞാൻ കണ്ടതും ഒരുവേള ഞാൻ വല്ലാതെ ആയി പോയിരുന്നു....... "പറ......... എന്നെ ഇഷ്ടമല്ലെന്ന് മുഖത്തുനോക്കി പറ....... ആ നാവിൽ നിന്ന് എനിക്ക് കേൾക്കണം........ ആ മുഖത്തേക്ക് നോക്കി ഞാനത് ചോദിച്ചതും അപ്പുവേട്ടൻ മൗനമായി നിൽക്കുന്നത് കണ്ടപ്പോൾ എൻറെ മനസ്സിൽ ചെറിയൊരു കുളിര് പടരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു......... ' പറ അപ്പുവേട്ടാ.......... അത് പറഞ്ഞ് വേദനയോടെ അറിയാതെ ഞാനാ നെഞ്ചിലേക്ക് ചേർന്ന് പോയിരുന്നു........

ഒരു കൈ കൊണ്ട് ആൾ എന്നെ ഒന്ന് തലോടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.......... എങ്കിലും അതുണ്ടായില്ല എന്നിട്ടും അടർന്നു മാറാൻ ഞാൻ ശ്രമിച്ചില്ല........ പലപ്രാവശ്യം അടർത്തിമാറ്റാൻ അപ്പുവേട്ടൻ നോക്കിയെങ്കിലും ഞാൻ ശക്തമായി അപ്പുവേട്ടന്റെ പുറത്തുകൂടെ അപ്പുവേട്ടനെ വട്ടം പിടിച്ച് ആ നെഞ്ചിൽ തന്നെ ചേർന്നിരുന്നു.............. " മാളു പ്ലീസ്...... ഇടറിയ ശബ്ദത്തോടെ അപ്പുവേട്ടന് പറഞ്ഞു എന്നെ ആ ശരീരത്തിൽ നിന്നും അകറ്റി മാറ്റാൻ ശ്രമിക്കുമ്പോഴും ഞാൻ മാറില്ല എന്ന് പിടിവാശിയോടെ അവിടെ തന്നെ നിന്നു ഒരിക്കലും അപ്പുവേട്ടനെ ആർക്കും വിട്ടുകൊടുക്കില്ല എന്ന് പറയാതെ പറയുന്നതുപോലെ.......... " എന്നെ ഇഷ്ടമല്ലന്ന് എൻറെ മുഖത്തുനോക്കി പറയാതെ ഞാൻ പോവില്ല........ ഇപ്പോ ഏട്ടന്റെ ഹൃദയത്തിൽ നിന്നൊരു വിളി വന്നില്ലേ മാളൂന്ന്.... എനിക്കറിയാം ഉള്ളിനുള്ളിൽ എന്നെ അപ്പുവേട്ടൻ സ്നേഹിക്കുന്നുണ്ട് ഞാൻ അല്ലാതെ മറ്റാരും ഈ മനസ്സിൽ ഉണ്ടാവില്ല......... പിന്നെ അപ്പുവേട്ടൻ തന്നെ എന്നെ എന്തുകൊണ്ടാണ് ഇങ്ങനെ അകറ്റിനിർത്തുന്നത് എന്ന് എനിക്കറിയാം........... പെട്ടെന്നാണ് മുറി തുറക്കപ്പെട്ടത്..........

പെട്ടെന്ന് അപ്പുവേട്ടനെ മുഖം മാറുന്നത് ഞാൻ കണ്ടിരുന്നു........ അപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്........ ആൾ പെട്ടെന്ന് എന്നെ നെഞ്ചിൽ നിന്നും ശക്തമായി പിടിച്ചു മാറ്റി....... ആ ഇടനെഞ്ചിൽ നിന്നും മാറി നിൽക്കാൻ ഞാൻ ആഗ്രഹിച്ചില്ല എന്നതായിരുന്നു സത്യം.............. കണ്ണുതുറന്നു ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ സുമിത്രാ ആന്റി ആയിരുന്നു............ ഒരു നിമിഷം ആൻറിയും എന്തുപറയണമെന്നറിയാതെ വല്ലാതെ നിന്നു പോയിരുന്നു.......... പെട്ടെന്നാണ് ദേഷ്യത്തോടെ ഉള്ള അമ്മയുടെ മുഖം കണ്ടത്............ അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി വല്ലാതെ ദേഷ്യപ്പെട്ട് നിൽക്കുകയാണെന്ന്.......... " മാളു ഇങ്ങോട്ട് വരുന്നുണ്ടോ നീ......... എന്നെ ശക്തമായി അപ്പുവേട്ടന്റെ അടുത്തു നിന്നും പിടിച്ചു വലിച്ചു കൊണ്ടാണ് അമ്മ അത് പറഞ്ഞത്....... അപ്പോഴും അപ്പുവേട്ടന്റെ മുഖത്ത് വേദനയായിരുന്നു........ "ഉമേ......... സുമിത്ര എന്തോ പറയാൻ വന്നതും അമ്മ അത് കേൾക്കാൻ നിൽക്കാതെ എന്നെ വലിച്ചു കൊണ്ട് ഉമ്മറത്തേക്ക് പോകുന്നുണ്ടായിരുന്നു..............

എൻറെ കണ്ണിൽ അപ്പോഴും നിസ്സഹായനായി നിന്ന അപ്പുവേട്ടൻ മുഖം മാത്രമായിരുന്നു ഉണ്ടായിരുന്നത്.......... "മാധവേട്ടൻ നമുക്ക് പെട്ടെന്ന് പോകാം............. അച്ഛനോട് അമ്മ അത്രയും പറഞ്ഞു എന്നെയും കൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ ഒന്നും മനസ്സിലാവാതെ അച്ഛൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു....... പിന്നെ രവി അങ്കിലിനോട് എന്തോ പറഞ്ഞിട്ട് അച്ഛൻ പോകാനായി ഇറങ്ങി ............... അപ്പോഴാണ് എൻറെ നേരെയുള്ള മധുവിൻറെ നോട്ടം ഞാൻ കണ്ടത്....... ഞാൻ ഓടി അമ്മയുടെ കൈ ബലത്തോടെ വിട്ട് അവളുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപ്പിടിച്ച് ഒന്ന് കരഞ്ഞു............. അത്രയും നേരം നീണ്ടുനിന്ന എൻറെ വിഷമങ്ങൾക്ക് എല്ലാം അവളുടെ ഒരു തലോടൽ മാത്രം മതിയായിരുന്നു പരിഹാരം............ " നീ വിഷമിക്കേണ്ട......... ഞാൻ വീട്ടിലേക്ക് വരാം......... നമുക്ക് നാളെ സംസാരിക്കാം......... അത്രയും അവൾ പറഞ്ഞപ്പോൾ എനിക്ക് കിട്ടിയ ആശ്വാസം ചെറുതായിരുന്നില്ല........ പോകും മുൻപ് അച്ഛൻ എല്ലാവരോടും യാത്ര പറഞ്ഞ് തന്നെയാണ് ഇറങ്ങിയത്...... വീട്ടിലേക്കുള്ള യാത്രയിൽ അച്ഛൻ മൗനമായിരുന്നു....... അമ്മ ഒന്നും അച്ഛനോട് പറഞ്ഞില്ല.......

"പൊന്നെ പൊടിയെന്ന് പറഞ്ഞു വളർത്തിയത് സ്വബോധം ഇല്ലാത്തവന്റെ കൈയ്യിൽ ഏല്പിക്കാൻ അല്ലേ.......? എങ്കിൽ പിന്നെ ഒരു കല്ല് കെട്ടി കായലിൽ കൊണ്ട് തള്ളിയാൽ പോരെ......... അമ്മ പതം പറഞ്ഞു കരയാൻ തുടങ്ങി...... എന്നിട്ടും അച്ഛന്റെ മൗനം ആയിരുന്നു എന്റെ വേദന...... "അമ്മേ ഇനിയും ഇങ്ങനെ പറയാതെ..... ഞാൻ മരിച്ചു പോകും എന്ന് തോന്നുവാ......... "ഇതിലും നല്ലത് നീ മരിക്കുന്നത് തന്നെ ആയിരുന്നു....... "ഉമേ............ അപ്പോൾ മാത്രം അച്ഛൻ ഒന്ന് സംസാരിച്ചു........ പിന്നീട് അങ്ങോട്ട് വണ്ടിയിൽ മൗനം തളം കെട്ടി........ വീട്ടിലേക്ക് ചെന്നതും അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയിരുന്നു.................. അച്ഛൻ കുറച്ചുനേരം ഒന്നും സംസാരിക്കാതെ കാറിൽ തന്നെയിരുന്നു............ അവസാനം മൗനത്തിന് വിരാമമിട്ടുകൊണ്ട് ഞാൻ വിളിച്ചു........ " അച്ഛാ....... എൻറെ തീരുമാനം തെറ്റാണെന്ന് അച്ഛന് തോന്നിയേക്കാം........ പക്ഷേ കുട്ടിക്കാലം മുതലേ മനസ്സിൽ പടർന്നുപന്തലിച്ച ഒരു ഇഷ്ട്ടം ആയിരുന്നു അത്......... ഒരു സാഹചര്യത്തിന്റെ പേരിൽ ഒരു അസുഖം മനസ്സിനെ ബാധിച്ചു എന്ന പേരിൽ ആ ഇഷ്ടം നഷ്ടപ്പെടുത്തി കളയാൻ എനിക്ക് കഴിയുന്നില്ല............

അച്ഛനും അമ്മയ്ക്കും വിഷമം ആകും എന്ന് കരുതി ഒരു രാത്രിമുഴുവൻ ഞാൻ ശ്രമിച്ചു നോക്കി മറക്കാൻ...... പറ്റുന്നില്ല......... കൂടുതൽ മിഴിവോടെ മനസ്സിൽ തെളിയുന്നത് അല്ലാതെ ഒരിക്കലും പറ്റുന്നില്ല............. പക്ഷേ ഒരിക്കൽ പോലും എന്നെ തിരിച്ച് സ്നേഹിക്കുമെന്നും ഇപ്പൊഴും എനിക്ക് വിശ്വാസമില്ല........... പക്ഷേ അപ്പുവേട്ടന് എന്നെ ഇഷ്ടമായിരുന്നു........ ഒത്തിരി ഇഷ്ടമായിരുന്നു........ ഇപ്പോഴും ഇഷ്ടമാണ്............ അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.............. അച്ഛൻ കരുതുന്നത് പോലെ തന്നെ എൻറെ ജീവിതം നശിച്ചു പോകരുത് എന്ന് കരുതിയാണ് മാറാൻ ശ്രമിക്കുന്നത്........ " മോളെ ഏതു അച്ഛനും അവരുടെ മക്കളുടെ ജീവിതം സുരക്ഷിതമാക്കാൻ ആണ് ആഗ്രഹിക്കുന്നത് പ്രത്യേകിച്ച് വിവാഹത്തിലൂടെ............... അപ്പുവിനെ പോലെ ഒരാളുടെ കയ്യിൽ നിന്നെ ഏൽപ്പിക്കുന്നത് എനിക്ക് സന്തോഷം ആയിരുന്നു ഉണ്ടായിരുന്നത്....... പണ്ട് ആയിരുന്നു എങ്കിൽ......... പക്ഷേ ഇപ്പോൾ അവൻറെ അവസ്ഥകൾ ഒക്കെ പ്രതികൂലമാണ് മോളെ........... അവന്റെ മനസ്സിൻറെ കടിഞ്ഞാണ് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടു പോകാം..........

അങ്ങനെയൊരുവന്റെ കൂടെ ഞാൻ എങ്ങനെയാ നിന്നെ കൈപിടിച്ച് നൽകുന്നത്........... അതുകൊണ്ട് മോളുടെ മനസ്സിൽ തോന്നിയ ഇഷ്ടം മോൾ മറന്നേക്കു......... അച്ഛൻ നിനക്ക് വിവാഹം നോക്കാൻ പോകുക ആണ്......... അച്ഛൻ അത് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയിരുന്നു....... അമ്മ ഒന്ന് വഴക്ക് പറഞ്ഞിരുന്നെങ്കിൽ പോലും എനിക്ക് സങ്കടം ഉണ്ടാവില്ല............ പക്ഷേ അച്ഛൻറെ വാക്കുകൾക്ക് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു അത്രകാലം ഞാൻ കൂട്ടി വെച്ച സ്വപ്നങ്ങൾ എല്ലാം നശിക്കാൻ മാത്രം ശക്തി ആ വാക്കുകൾ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു............ ഒന്നും മിണ്ടാതെ മുറിക്കകത്തേക്ക് ഞാൻ കയറിപ്പോയി........ മധു ഇല്ലാത്ത മുറി നൽകി ഏകാന്തത ചെറുതായിരുന്നില്ല............... മനസ്സ് വല്ലാതെ വേദനിക്കുകയാണ്........ പ്രണയം കൊണ്ട് മുറിവേൽക്കുകയും.......... ഒരു ആശ്വാസത്തിന് എന്നതുപോലെയാണ് മ്യൂസിക് പ്ലെയർ ഓൺ ആക്കിയത്......... അതിൽ നിന്ന് കേട്ട് ഗാനവും വീണ്ടും എന്നെ വേദനിപ്പിക്കുന്നത് തന്നെയായിരുന്നു......... 🎵🎶അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..

അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ.. മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ മാറോടമർത്തി കൊതിച്ചിരുന്നു.. എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു🎵🎶 " അതെ ഞാൻ എൻറെ മുത്തിനെ എത്രെയോ സ്നേഹിച്ചിരുന്നിരുന്നു.......? മനസ്സ് പിടിവലി നടത്തുകയാണ് ഒരിക്കലും തൻറെ ഇഷ്ടം സാധ്യമാകാൻ പോകുന്നില്ല...... ഒരു നഷ്ടപ്രണയം കഥയിലെ നായികയാക്കി വിധി തന്നെ ഇനി ചിത്രീകരിക്കാൻ പോകുന്നത്............. മനസ്സ് ഒരാൾക്ക് കൊടുത്ത് ശരീരം മറ്റൊരാൾക്ക് പങ്കിടാൻ എനിക്ക് സാധിക്കില്ല.......... അപ്പുവേട്ടനെ മറന്ന് മറ്റൊരു ജീവിതത്തിൽ കടക്കാൻ കഴിയില്ല......... ജീവൻറെ ജീവനായ സ്നേഹിച്ചവൻ നൽകിയ അവഗണന ചെറുതല്ല മനസ്സിനെ നീറ്റുന്നത്.......... ആർക്ക് വേണ്ടിയാണ് ഇനി ജീവിക്കുന്നത്.......... ജന്മം നൽകിയവർ മനസ്സിലാക്കുന്നില്ല........ പ്രാണൻ പറിച്ചു നൽകി സ്നേഹിച്ചവൻ മനസിലാകുന്നില്ല....... അമ്മയുടെ ശാപവാക്കുകൾ ഇപ്പോഴും മനസ്സിൽ നിൽക്കുകയാണ്.......

" ഇതിലും നല്ലത് നീ മരിച്ചുപോകുന്ന ആയിരുന്നു അത്രേ " അതെ അത് തന്നെയാണ് നല്ലത്........ അല്ലെങ്കിലും ഇപ്പോൾ തന്നെ ആർക്കും വേണ്ടല്ലോ........ തന്റെ ഒരൊറ്റ വെളിപ്പെടുത്തൽ കൊണ്ട് താൻ ആദ്യമായി ഒറ്റപെട്ടു പോയിരിക്കുന്നു.......... താൻ ആർക്കുവേണ്ടിയാണോ അത്‌ പറഞ്ഞത് അവൻ പോലും തന്നോടൊപ്പം ഇല്ല.............. അവനും തന്നെ പൂർണമായും അവഗണിച്ചിരിക്കുന്നു......... ആൾക്ക് വേണ്ടി എല്ലാരോടും പൊരുതാൻ കഴിയും തനിക്ക്....... പക്ഷെ ആൾക്ക് തന്നെ വേണ്ട........ തന്നെ വേണ്ടന്ന് തീർത്തു പറഞ്ഞിരിക്കുന്നു........... ഇനി തൻറെ ജീവിതം ആർക്കുവേണ്ടിയാണ്....... ചിന്തകൾ മനസ്സിനെ പല തലങ്ങളിൽ എത്തിച്ചു....... പെട്ടെന്ന് ഒരു ഉൾപ്രേരണയാൽ ബാത്റൂമിലേക്ക് പോയി...... അവിടെ നിന്നും കൈയ്യെത്തിച്ച് ഒരു ബ്ലേഡ് എടുത്തു......... പൈപ്പ് തുറന്ന് കൈയുടെ ഞരമ്പ് ലേക്ക് വെള്ളം ഒഴിച്ചു ശേഷം ബ്ലേഡ് കൊണ്ട് ഒന്ന് പോറീ............ വേദന ശരീരത്തെ കീഴ്പ്പെടുത്തുമ്പോൾ പോലും ബോധം മറയുന്ന അർദ്ധബോധാവസ്ഥയിലും അപ്പുവേട്ടന്റെ ചിരി മാത്രം മനസ്സിൽ മായാതെ കിടന്നു........................ ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story