മഴയോർമ്മയായ്....💙: ഭാഗം 11

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

"അവടെ മനസ്സിൽ അപ്പുവിനെ കുറിച്ച് ഇങ്ങനെ ഒരു ഇഷ്ടംഉണ്ടാകുമെന്ന് ഞാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല............ എനിക്ക് കുട്ടിക്കാലത്ത് തോന്നിയിട്ടുണ്ട്........ അവൾക്ക് എന്തോ അപ്പുവിനോട് ഉണ്ടായിരുന്നു എന്ന്......... പക്ഷേ അതിലൊന്നും വലിയ അർത്ഥം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല പ്രായത്തിലെ ഒരു പക്വത കുറവ്.................. അല്ലെങ്കിൽ അന്നേരം തോന്നിയ ഇഷ്ടം.......... അങ്ങനെയൊക്കെ ഞാനും കരുതിയുള്ളൂ.......... അല്ലാതെ അവൾ ഇതൊക്കെ മനസ്സിൽ കൊണ്ടു നടക്കുന്നു ഞാൻ ജീവിതത്തിൽ പോലും വിചാരിച്ചിട്ടില്ല ഉണ്ണിയേട്ടാ.......... രാവ്‌ ഏറെ കഴിഞ്ഞിട്ടും ആ വിഷയം നൽകിയ ആഘാതത്തിൽ ഉണ്ണിയൊടെ സംസാരിക്കുകയായിരുന്നു മധുരിമ............... " കുട്ടിക്കാലത്ത് അപ്പുവിനോട് അവൾക്ക് ഒരു ഇഷ്ടം ഉള്ളതായി തന്നോട് പറഞ്ഞിട്ടുണ്ടോ..............? "അങ്ങനെ പറഞ്ഞിട്ട് ഒന്നുമില്ല........... എങ്കിലും അടുത്ത കിടക്കുന്നവന് പെട്ടെന്ന് രാപ്പനി അറിയാം എന്ന് പറയുന്നത് കേട്ടിട്ടില്ലേ................. അങ്ങനെ എനിക്ക് തോന്നിയിട്ടുണ്ട്................

അപ്പുവിനെ പറ്റി പറയുമ്പോൾ അവളുടെ കണ്ണുകൾ വിടരുന്നതും ഒരു പ്രത്യേക വെപ്രാളം അവളിലൂടെ കടന്ന് പോകുന്നതും ഒക്കെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്............... അന്ന് ഞങ്ങളെല്ലാവരും കൂടെ വീട്ടിൽ വന്നില്ലേ........ അന്ന് അപ്പുവിനെ കാണാൻ അവൾ അവന്റെ മുറിയിൽ വരെ കയറി പോയത് ഞാൻ കണ്ടിരുന്നു............. " അങ്ങനെയൊക്കെ ഒരു സംഭവം നടന്നിട്ടുണ്ടോ........... "മ്മ്.........പക്ഷേ അതൊക്കെ പ്രായത്തിലെ ഒരു തമാശയായിട്ട് ഞാൻ കരുതി ഉള്ളൂ......... അതുകൊണ്ട് അവളോട് ചോദിച്ചിട്ടുമില്ല.......... ഒരു പക്ഷേ ഞാൻ ചോദിച്ചാൽ അവൾക്ക് ഒരു കള്ളം പറയേണ്ടി വന്നാലോ എന്ന് വിചാരിച്ച് ചോദിക്കാതിരുന്നത് ആണ്......... അവള് കള്ളം പറഞ്ഞു പോയാൽ എനിക്കും സങ്കടം ആവും അവൾക്കും സങ്കടം ആകും............ എന്തിനാ വെറുതെ വേദനിപ്പിക്കുന്നത് എന്ന് കരുതിയാണ് ചോദിക്കാതിരുന്നത്........... പക്ഷേ ഇത്ര വർഷകാലം അവനെ അവൾക്ക് മറക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഉണ്ണിയേട്ടാ.......... " ഞാൻ പറഞ്ഞില്ലേ എനിക്കും തനിക്കും മാളുവിനും ഒക്കെ പ്രണയം ഒരേ വികാരം തന്നെയായിരിക്കും.............

പക്ഷേ അത് നൽകുന്ന അനുഭൂതികൾ അത് ഓരോരുത്തർക്കും വ്യത്യസ്തമാണ്........... മധുരിമ കണ്ടിട്ടില്ലേ ചിലർക്ക് ഒന്നും വേണ്ട ഒന്ന് കണ്ടാൽ മതി സംസാരിച്ചാൽ മതി അവർ തൃപ്തരാണ്................. ചിലർക്ക് ഒരു സംസാരം പോലും ആവശ്യമില്ല ഒരു നോട്ടം കൊണ്ട് മാത്രം പങ്കാളി ഒന്ന് കടക്ഷിച്ചാൽ മതി................... ചിലർക്ക് അടുത്തിരുന്ന് തൊട്ടുതലോടി സംസാരിക്കുന്നത് ഒക്കെയാവും ഇഷ്ട്ടം............... മറ്റു ചിലർക്ക് കാണുകയും വേണ്ട സംസാരിക്കുകയും വേണ്ട പക്ഷെ മനസ്സിൽ ഇഷ്ടം തീവ്രമായിരിക്കും അതുപോലെയാണ് മാളവിക എന്നാണ് എനിക്ക് തോന്നുന്നത്............... " ആയിരിക്കും............ അതുകൊണ്ടാവും ഇത്രയും വർഷവും ഇഷ്ടം മറക്കാൻ കഴിയാതെ അവൾക്ക് പോയത്........... മാത്രമല്ല അറിഞ്ഞിട്ടും ഇത്ര ധൈര്യത്തോടെ എല്ലാവരുടെയും മുൻപിൽ നിന്ന് അവൾ അപ്പുവിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞെങ്കിൽ അതിനർത്ഥം അവൻ അവളുടെ ഹൃദയത്തിൻറെ ആഴത്തിൽ അത്രമേൽ പതിഞ്ഞ ഒരു രൂപമാണ്......... ഇല്ലെങ്കിൽ മാളുവിനെ പോലെ പതിഞ്ഞ സ്വഭാവമുള്ള ഒരു പെൺകുട്ടി ഇത്രയും ആളുകളുടെ മുൻപിൽ വച്ച് ധൈര്യപൂർവ്വം ഒരാളെ സ്നേഹിച്ചിരുന്നു എന്ന് തുറന്നു പറയുമോ...........? എല്ലാവരുടെയും മുൻപിൽ വച്ച് പ്രഖ്യാപിക്കുമൊ........?

ഒരിക്കലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല...... ആലോചിച്ചപ്പോൾ ഉണ്ണിയേട്ടൻ പറയുന്നത് ശരിയാണെന്ന് മധുവിനും തോന്നി........... "അധികം സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു അവൾ........ ഇന്നിവിടെ സംസാരിച്ചത് അവൾ തന്നെയാണോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു......... പക്ഷേ മാളു തോറ്റുപോയി ഉണ്ണിയേട്ടാ........... എല്ലാവരുടെയും മുൻപിൽ വെച്ച് അവളെ ഒരിക്കലും അങ്ങനെ കരുതിയിട്ടില്ല എന്ന് അപ്പു പറഞ്ഞപ്പോൾ അവൾ തോറ്റുപോയി................... " എനിക്ക് തോന്നുന്നില്ല മാളു................ അവൻ അപ്പോൾ അങ്ങനെ പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല.......... താൻ പറഞ്ഞതുപോലെ അടുത്ത് കിടക്കുന്നവനെ രാപ്പനി അറിയൂ......... അപ്പുവിനെ ആഴത്തിൽ മനസ്സിലാക്കിയ ആളാണ് ഞാൻ........ ഞാൻ ഈ പറഞ്ഞ മാളവികയിൽ ഉണ്ടായ പല മാറ്റങ്ങളും അവളുടെ കാര്യം പറയുമ്പോൾ പലപ്പോഴും അവനിലും ഉണ്ടായിട്ടുള്ളത് ഞാൻ കണ്ടിട്ടുണ്ട്............ അവളെ കുറിച്ച് പറയുമ്പോൾ ഒരു പ്രത്യേക താല്പര്യം ആയിരുന്നു അവന്..........

മാളുവിനെ കാണാൻ ഒരു പ്രത്യേക സന്തോഷം ആയിരുന്നു അവന്............ എന്താണെങ്കിലും സമയം ഒരുപാടായി നാളെ രാവിലെ നമുക്ക് ഇതിനൊരു പരിഹാരം കാണാം.......... കിടക്കാൻ നോക്ക്........ ഉണ്ണി പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ ലൈറ്റ് ഓഫ് ചെയ്ത് മധുവും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.......... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഈ സമയം മനസ്സിൽ ഒരു വലിയ ഭാരം പേറി മുറിയിൽ ഇരിക്കുകയായിരുന്നു അപ്പു.............. എന്തായിരുന്നു കുറച്ചു മുൻപ് സംഭവിച്ചിരുന്നത്.................. തനിക്കത് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല............... ഇത്രയും ആളുകളുടെ മുൻപിൽ വച്ച് അവൾ തന്നെ സ്നേഹിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുന്നു............... അപ്പോൾ അത്ര ആഴത്തിൽ ആയിരുന്നിരിക്കും അവൾ തന്നെ സ്നേഹിച്ചിട്ട് ഉണ്ടാവുക........... അവന് ഒരു വേദന തോന്നി........... അവൻറെ ഹൃദയത്തിലൊരു പ്രാണവേദന ഉടലെടുക്കുന്നത് അവൻ അറിഞ്ഞു.............. ഈ നിമിഷം മനസ്സിൻറെ താളം തെറ്റി ഒരു മുഴു ഭ്രാന്തനായി പോയിരുന്നെങ്കിൽ എന്ന് അവൻ അധിയായി ആഗ്രഹിച്ചുപോയി.......... ഇല്ലെങ്കിൽ അവളുടെ നനഞ്ഞ മിഴികൾ തന്നെ കൊല്ലാതെ കൊല്ലും................... ആദ്യമായി കണ്ട നിമിഷം മുതൽ അവളുടെ കണ്ണുകളിൽ കണ്ടതാണ് തന്നോടുള്ള പ്രണയം..............

അത് മനസ്സിലാക്കിയ നിമിഷം മുതൽ താനും അവളെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു.............. ആ സ്നേഹം ഹൃദയംകൊണ്ട് ആയിരുന്നു.............. ഹൃദയത്തിൽ നിന്നായിരുന്നു............ തീരെ കൊച്ചുകുട്ടി താൻ അവളെ ഇഷ്ടമാണെന്ന് പറഞ്ഞാലും ഒരുപക്ഷേ അവളുടെ ആ പ്രായത്തിന്റെ ഒരു അഭിനിവേശത്തിൽ മാത്രമായി ആ ഇഷ്ടം ഒതുങ്ങുമെന്ന് ഉള്ളതുകൊണ്ടാണ് അത് മനസ്സിൽ ഒതുക്കിയത്.................. തിരിച്ചു പലപ്പോഴും അവൾക്ക് തന്നോട് പ്രണയമാണെന്ന് തോന്നിയപ്പോഴൊക്കെ മനസ്സിനെ അടക്കി നിർത്തുകയായിരുന്നു താൻ ചെയ്തിരുന്നത്.................. മറ്റൊന്നുമുണ്ടായിരുന്നില്ല അവളുടെ പ്രണയം സത്യമാണോ വെറും അഭിനിവേശം ആണോന്ന് മനസിലാക്കാൻ വേണ്ടിയായിരുന്നു............... പക്ഷേ അപ്പോഴും അവൾ ഹൃദയത്തിൽ എവിടെയൊ ഒരു സ്ഥാനം നേടി കഴിഞ്ഞിരുന്നു................ എത്രയോ രാത്രികളിൽ തൻറെ സ്വപ്നത്തിൽ അവൾ കടന്നുവന്നു.....

തന്നോട് സംസാരിക്കാൻ അവൾ വെമ്പൽ കൊള്ളുമ്പോൾ തനിക്ക് മുൻപിൽ നിൽക്കുമ്പോൾ അവൾക്ക് വാക്കുകൾ അന്യമാകുമ്പോൾ തനിക്ക് വേണ്ടി മാത്രമായി അവളുടെ കണ്ണുകൾ പരത്തുമ്പോൾ താൻ അനുഭവിച്ചിരുന്ന ആനന്ദം ചെറുതായിരുന്നില്ല................... ഒടുവിൽ അറിയാതെയാണെന്ന് അവൾക് തോന്നി എങ്കിലും അറിഞ്ഞുകൊണ്ട് തന്നെ താൻ നൽകിയ ഒരു നനുത്ത ചുംബനസ്പർശം അവളിൽ ഏൽപ്പിച്ച ആ ദിവസം താൻ അനുഭവിച്ച സന്തോഷം ചെറുതായിരുന്നില്ല............ ആരും കാണാതെ വീട്ടിൽ വന്നു കുറേസമയം അവളെ സ്വപ്നം കണ്ടു ഇരുന്നിട്ടുണ്ട്............... തൻറെ പാട്ടിൻറെ ഈരടി താളൾക്കൊപ്പം അവളുടെ കാലുകൾ ദ്രുതവേഗം ചലിച്ചപ്പോൾ താൻ മറ്റൊരു ലോകത്തായിരുന്നു............. ഒടുവിൽ തൻറെ കണ്ണുകളിൽ നോക്കി അവൾ സമ്മതം എന്നറിയിച്ച് നിമിഷവും താൻ മറ്റൊരു വ്യക്തിയായി മാറിയിരുന്നു................ ഉത്സവവേദിയിൽ തിരക്കിനിടയിൽ കരിവളകൾ വാങ്ങി കൊടുത്തപ്പോൾ അവൾ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ സന്തോഷം ഉണ്ടായിരുന്നു തനിക്ക് പക്ഷേ ഒരു കൗമാരക്കാരിയുടെ വെറും ഭ്രമങ്ങളിൽ ഒന്ന് ആയി അത്‌ മാറുമോ എന്ന് ഭയന്നു............... അതുകൊണ്ട് തന്റെ ഇഷ്ട്ടം അവളോട് പുറത്തു കാണിച്ചിരുന്നില്ല......... അവൾക്ക് വേണ്ടി മാത്രമായിരുന്നു പിന്നീട് താൻ പാടിയ ഗാനങ്ങൾ ഒക്കെയും............

താൻ ആസ്വദിച്ച ഗാനങ്ങളിൽ ഒക്കെ നായിക അവളായിരുന്നു.......... അവൾക്കു വേണ്ടിയായിരുന്നു താൻ സ്വപ്നം കണ്ടത്.......... തന്റെ സ്വപ്നങ്ങളുടെ രാജകുമാരി അവൾ മാത്രമായിരുന്നു................ അവസാനം ഒന്നും പറയാതെ അവൾ തന്നിൽ നിന്നും അകന്നു പോകും എന്ന് തോന്നിയ നിമിഷം താനനുഭവിച്ച ഹൃദയവേദന ചെറുതായിരുന്നില്ല.................. അതുകൊണ്ടാണ് കുറച്ചെങ്കിലും എൻറെ മനസ്സ് അവളോട് തുറന്നു പറയണം എന്ന് തോന്നിയത്............. വയലോരത്ത് വച്ചു അവൾക്ക് മനസ്സിൻറെ അവകാശമായിരുന്നു നൽകിയിരുന്നത്.......... അവൾ എൻറെ മനസ്സിൽ ഉണ്ട് എന്നുള്ള സന്തോഷമായിരുന്നു അത് കേട്ടപ്പോൾ അവളുടെ മുഖത്ത്....... മുഖം വിടരുകയും കണ്ണുകൾ സന്തോഷത്താൽ നിറയുകയും ചെയ്തപ്പോൾ താൻ ഈ ലോകത്തിൽ വച്ച് ഏറ്റവും പൂർണ്ണനായ കാമുകൻ ആണെന്ന് തോന്നിപ്പോയി............ പിന്നീട് തന്നോട് പറയാതെ ആ നാട്ടിൽ നിന്നും അവൾ യാത്ര പോയി എന്ന് അറിഞ്ഞ നിമിഷം എന്ന് താൻ ഒരുപാട് വേദനിച്ചു............

മുറിയിൽ വന്നപ്പോൾ തനിക്ക് വേണ്ടി മാത്രമായി അവൾ എഴുതി വെച്ചിരുന്ന കത്തുകളിൽ ആശ്വാസം കണ്ടെത്തി.......... അപ്പോൾ വീണ്ടും തൻറെ പ്രണയം വിജയിച്ച ഒരു കാമുകന്റെ സന്തോഷമായിരുന്നു തനിക്ക്....... വലിയ ഒരു യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ........ അവസാനം അവളെ കാണാൻ വേണ്ടി മാത്രമായി അവളുടെ കോളേജിനു മുൻപിൽ പോയി ഒരു നോക്കി നിന്നതും അവളെ കണ്ടതിനു ശേഷം അവൾ പോലുമറിയാതെ മടങ്ങി വന്നതും ഒക്കെ അവൻ ഓർത്തു............. എത്രയോ നാളുകൾ താൻ അവളെ കാണാൻ വേണ്ടി അവളുടെ കോളേജിന് മുൻപിലും പരിസരത്തുമായി നിന്നിട്ടുണ്ട്........... ഒരിക്കൽ പോലും അവൾ കാണാതിരിക്കാൻ ആയിരുന്നു താൻ ശ്രദ്ധിച്ചിരുന്നത്......... ഡിഗ്രി ചെയ്യുമ്പോഴും ബി എഡ് പഠിക്കുമ്പോഴും ഒക്കെ താൻ അവളുടെ പിന്നാലെ ഉണ്ടായിരുന്നു............. അവൾ അറിഞ്ഞിരുന്നില്ല............. അവസാനം ആവണി എന്ന ഒരു നോവ് തൻറെ മനസ്സിൽ പതിഞ്ഞ നിമിഷം തൻറെ മനസ്സിൻറെ താളം കൈവിട്ട ആ നശിച്ച നിമിഷത്തിൽ മാത്രം മനപ്പൂർവ്വം അവളെ മറക്കാൻ ശ്രമിച്ചു....................

കഴിയില്ലെന്ന് അറിയാമെങ്കിലും ബോധപൂർവ്വം അവളെ മറക്കണം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു........... മുൻപിൽ ഒരു ജീവിതം ഇല്ലാത്തവന്റെ ഒപ്പം ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കാൻ മനസ്സനുവദിക്കുന്നില്ല............ ഭ്രാന്തനായി മുദ്ര ചാർത്തപ്പെട്ടവനെ ഒരിക്കലും ഒരു പെൺകുട്ടി അംഗീകരിക്കില്ല എന്ന് സത്യം പറഞ്ഞു പഠിപ്പിച്ചു....... മാധവൻ അങ്കിളിനെ കണ്ടെന്ന സന്തോഷപൂർവ്വം അച്ഛൻ വീട്ടിൽ വന്ന് പറയുമ്പോഴും ഉണ്ണിയേട്ടന്റെ വിവാഹക്കാര്യം പറയുമ്പോഴും ഒക്കെ താൻ മനസ്സ് ഒരുക്കുകയായിരുന്നു ഇനി ഒരിക്കൽ കൂടി ഒരു കാഴ്ച കൂടി................. അവളെ കാണാനുള്ള ശേഷി തനിക്കില്ല.............. അവളെ ഒരിക്കൽ കൂടി കണ്ടാൽ ആ മുഖത്തേക്ക് നോക്കി പോയാൽ തൻറെ പ്രണയം പുറത്തുവന്ന പോകും............... ഒരു പക്ഷേ അവൾ തിരസ്കരിക്കുക ആണെങ്കിൽ താൻ ജീവിതത്തിൽ ഒരു മുഴുഭ്രാന്തൻ ആയി പോകുമെന്ന് താൻ ഭയന്നിരുന്നു....... അന്നു പെണ്ണ് കാണാനായി പോകുമ്പോൾ ഒരു നൂറുവട്ടം പറഞ്ഞിരുന്നു ഉണ്ണി ചേട്ടനോട് താൻ വരുന്നില്ല തനിക്ക് അവരെയൊക്കെ കണ്ടാൽ ആവണിയേ ഓർമവരും എന്ന്................

പക്ഷേ ആരും കേട്ടില്ല താനില്ലാതെ ഉണ്ണിയേട്ടൻ പോകില്ല എന്ന് വാശിപിടിച്ചപ്പോഴാണ് പോകാമെന്ന് താൻ സമ്മതിച്ചത്............... തകർന്നുപോകും എന്ന് തനിക്ക് ഉറപ്പായിരുന്നു............. പക്ഷേ അതിലും തന്നെ തകർത്തുകളഞ്ഞത് അവളുടെ കണ്ണിൽ തന്നോടുള്ള പ്രണയമായിരുന്നു........... എരിയുന്ന തന്നോടുള്ള പ്രണയമായിരുന്നു........... ആ പ്രണയ ചൂളയിൽ തകർന്നുപോകും എന്ന് തോന്നിയിരുന്നു............... ആദ്യനോട്ടത്തിൽ തന്നെ അവളുടെ കണ്ണുകളിൽ തന്നെ കാണാനുള്ള ആകാംക്ഷയും സന്തോഷവും ഒക്കെ കണ്ടപ്പോൾ ഞെട്ടലോടെ അതിലുപരി അത്ഭുതത്തോടെ താൻ ഓർത്തു ഇന്നും അവളുടെ മനസ്സിൽ മിഴിവുള്ള ഓർമ്മയായി താൻ നിലനിൽപ്പുണ്ട് എന്ന്.............. മാളവികയുടെ പ്രണയം വെറും അഭിനിവേശം ആയിരുന്നില്ലന്ന്......... തന്നോടുള്ള അടങ്ങാത്ത പ്രണയമാണ് ആ പെണ്ണിനെന്ന്......... ഒടുവിൽ എല്ലാം തകർന്നവനെപ്പോലെ ഭ്രാന്തിനെ തീച്ചൂളയിൽ നിൽക്കുന്ന തന്നെ അവൾ കണ്ടപ്പോഴും തൻറെ ഉള്ളിൽ വേണ്ടാത്ത ഒരു വേദന കിടന്നു എങ്കിലും എല്ലാം നഷ്ടപ്പെട്ടവൻറെ ഒരു സന്തോഷം തനിക്ക് ഉണ്ടായിരുന്നു.............

ഈ അവസ്ഥയിൽ തന്നിൽ നിന്ന് അവൾ അകന്നു പോകും എന്ന് തന്നെ താൻ വിശ്വസിച്ചു............. ഇത്തരമൊരവസ്ഥയിൽ തന്നെ കാണുമ്പോൾ അവളുടെ മനസ്സിലെ സങ്കല്പങ്ങളൊക്കെ തകർന്നുപോകും എന്ന് വിശ്വസിച്ചു............... പക്ഷേ അവിടെയും അവൾ തന്നെ തോൽപ്പിച്ചു കളഞ്ഞു........... തൻറെ മുൻപിൽ വന്ന് നിന്ന് താൻ അല്ലാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്ന് പോകില്ല എന്ന് മുഖത്ത് നോക്കി ധൈര്യപൂർവ്വം പറഞ്ഞ പെണ്ണിനെ ആ നിമിഷം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചു ഒരു ധൈര്യം ഉണ്ടെന്ന് തനിക്ക് തോന്നി പോയിരുന്നു........... മനസ്സിനുള്ളിൽ എവിടെയോ ഒരു സന്തോഷം ഉണ്ടെങ്കിലും വേദനയാൽ നിറയുകയായിരുന്നു മറുഭാഗം......... തന്നെ അത്രമേൽ ആഴത്തിൽ തീവ്രമായി പ്രണയിക്കുന്ന ആ പെണ്ണിൻറെ ജീവിതം കളയാൻ തനിക്ക് സാധിക്കുമോ...........? ഒരിക്കലുമില്ല........ കാരണം മാളവികയോട് അടങ്ങാത്ത പ്രണയമാണ് അപ്പുവിനു......... മാളുവിനെ മാത്രമേ ഇന്നോളം അപ്പു പ്രണയിച്ചിട്ടുള്ളു.......... അപ്പുവിന്റെ പ്രണയം മാളവിക മാത്രമായിരുന്നു......... പക്ഷേ ഒരിക്കലും അവള് അറിയാതിരിക്കട്ടെ.............

അതുകൊണ്ടുതന്നെയാണ് ഇഷ്ടക്കേടിന്റെ മുഖംമൂടി അവൾക്കു മുൻപിൽ അണിഞ്ഞത്.......... ഗൗര്വത്തിന്റെ മൂട്പടങ്ങളും....... എല്ലാവരുടെയും മുൻപിൽ അവളുടെ പ്രണയം തുറന്നു പറഞ്ഞു ഒരിക്കൽ കൂടി തന്നെ അവൾ തോൽപ്പിച്ചു കളഞ്ഞു......... ഞെട്ടിപ്പോയിരുന്നു താൻ.................. ഒരിക്കലും എല്ലാവരുടെയും മുൻപിൽ വച്ച് അവൾ തന്നെ തുറന്നു പറയും എന്ന് വിചാരിച്ചില്ല........... പക്ഷേ എല്ലാവരുടെയും മുൻപിൽ വച്ച് അവളെ ചേർത്തുപിടിച്ച് വാരിപ്പുണർന്നു ഇതാണ് എൻറെ പെണ്ണ് ഇവൾ പറഞ്ഞതാണ് അവളുടെ മനസ്സ് അതുതന്നെയാണ് എൻറെയും എന്ന് പറയാൻ തോന്നിയെങ്കിലും മനസ്സിൻറെ വേദനകളും കാലം പകർന്നു നൽകിയ വേഷങ്ങളും അതിനനുവദിച്ചില്ല................ ഹൃദയംകൊണ്ട് സ്നേഹിച്ചവളെ വീണ്ടും നോവിന്റെ കയങ്ങളിലേക്ക് എറിയാൻ വയ്യാത്തതുകൊണ്ടാണ് എല്ലാവരുടെയും മുൻപിൽ വച്ച് അവളെ ഇഷ്ടമല്ല എന്ന് തുറന്നുപറഞ്ഞത്................ ആ നിമിഷം എല്ലാം നഷ്ടപ്പെട്ട പോലെയുള്ള അവളുടെ നിൽപ്പ് ഹൃദയഭേദകമായിരുന്നു....... പക്ഷെ ആ നിമിഷം അത്‌ കണ്ടില്ലെന്ന് നടിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ........

അവളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ്.......... തനിക്ക് മുൻപിൽ ഒരു ജീവിതമില്ല മുൻപിലുള്ള ജീവിതം എങ്ങനെ ആകും എന്ന് ഒരു നിശ്ചയവുമില്ല........... അങ്ങനെ ഒരു നിലയില്ലാ കയത്തിലേക്ക് അവളെ കൂടി തനിക്ക് വലിച്ചിടാൻ കഴിയുകയില്ല........... അത് താൻ അവളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്......... അവൻറെ കണ്ണിൽ കൂടെ കണ്ണുനീർതുള്ളികൾ അടർന്നു വീഴാൻ തുടങ്ങി....... പെട്ടെന്ന് അവൻ എഴുന്നേറ്റ് അത്‌ തുടച്ച് അലമാരി തുറന്ന് അതിൽ നിന്നും ഒരു കത്ത് എടുത്തു..... അതിലൂടെ വിരലോടിച്ചു........ യാത്ര പറഞ്ഞു പോകും മുൻപ് അവൾ സമ്മാനിച്ചത്....... അത് വായിച്ചു നോക്കി..... മനപാഠം ആണ് എങ്കിലും വെറുതെ......... " അപ്പുവേട്ടന്........ അപ്പുവേട്ട........ അച്ഛന് ട്രാൻസ്ഫർ ആയി....... ഞങ്ങൾക്ക് പോയേ പറ്റൂ...... അപ്പു ഏട്ടനെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്....... അപ്പുവേട്ടൻ വരുമായിരുന്നെങ്കിൽ ഒരു ദിവസം കൂടി ഒക്കെ ഞാൻ അച്ഛനെ പിടിച്ചുനിർത്തിയേനെ....... പക്ഷേ ഒരാഴ്ചയിൽ കൂടുതൽ ആകും എന്ന് എല്ലാവരും പറഞ്ഞു.......... അതുകൊണ്ട് ഞങ്ങൾ നാളെ തന്നെ ഇവിടെ നിന്നും തിരികെ പോവുകയാണ്.........

തൃശ്ശൂരിലെക്ക് ആണ് പോകുന്നത്........ എനിക്ക് അവിടുത്തെ അഡ്രസ്സും അറിയില്ല....... എങ്കിലും അപ്പുവേട്ടന് കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്........ എന്നെ കാണാൻ വരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്............ ഇനി വന്നാലും വന്നില്ലെങ്കിലും ഞാൻ കാത്തിരിക്കും....... അപ്പു ഏട്ടന് വേണ്ടി....... എൻറെ ഹൃദയത്തിൽ നിന്നും പറയുന്ന വാക്കുകളാണിത്....... ഒരിക്കലും എനിക്ക് അപ്പുവേട്ടനോട്‌ തോന്നിയത് ഒരു ഭ്രമം ആയിരുന്നില്ല....... ഏട്ടന് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്........ ഇവിടെ അപ്പുവേട്ടൻ എഴുതി വെച്ചിരുന്ന ഒരു പേപ്പർ ഞാൻ എടുക്കുന്നുണ്ട്....... അപ്പുവേട്ടന്റെ ഓർമ്മക്കായി മാത്രം............ എന്ന് എന്നും അപ്പുവേട്ടൻ മാത്രം മാളു അവന് ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു....... ഹൃദയം തുറന്നു പറഞ്ഞു ഒരു പെണ്ണാണ്........ തന്നെ ഹൃദയത്തിൻറെ ആഴത്തിൽ സ്നേഹിച്ച ഒരു പെണ്ണ്.......... പക്ഷേ വയ്യല്ലോ മോളെ...... നിന്നെ ജീവിതത്തിലേക്ക് വിളിക്കാൻ........

ഒരു ജീവിതം ഇല്ലാത്തവനാണ് ഞാൻ നിന്നെ ജീവിതത്തിലേക്ക് ചേർത്തുപിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് കഴിയാതെ നിൽക്കുന്ന നിസ്സഹായനായ ഒരു വ്യക്തിയാണ് ഞാൻ............ ഒരിക്കലും നിൻറെ ജീവിതത്തിൽ ഒരു വെളിച്ചം ആവാൻ എനിക്ക് കഴിയില്ല......... ഇരുട്ടാണ് ഞാൻ അന്ധകാരം നിറഞ്ഞ ജീവിതം ആണ് എന്റെ........... അതുകൊണ്ട് നീ എന്നെ മറന്നേക്കു.......... ക്ഷമിക്കില്ലേ മോളെ നീ നിന്റെ അപ്പുവേട്ടനോട്........ അവൻ മനസ്സിൽ പറഞ്ഞു....... ഒപ്പം അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ തുള്ളി കൂടി പേപ്പറിലേക്ക് ഇറ്റുവീണു..... ❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️ ഉറക്കത്തിലേക്ക് വഴുതി വീണതിനുശേഷമാണ് മധുവിന്റെ ഫോൺ അടിക്കുന്നത് കേട്ടത്....... ഉണ്ണി ആണ് ആദ്യ കേട്ടത്........ അവൻ തന്നെയാണ് അവളെ തട്ടി വിളിച്ചത്....... "മധു തന്റെ ഫോൺ കുറെ നേരമായി ബെല്ലടിക്കുന്നു...... അവൻ പറഞ്ഞത് കേട്ട് അവൾ ഫോൺ എടുത്തു നോക്കി..... ഡിസ്പ്ലേയിൽ അച്ഛൻ എന്ന് തെളിഞ്ഞതും ഫോണെടുത്തു...... അവളുടെ ഹൃദയത്തിൽ അകാരണമായ ഒരു ഭയം കുടിയേറിയിരുന്നു..... അവൾ പെട്ടെന്ന് തന്നെ ഫോണെടുത്തു..... " മധു......... അമ്മയുടെ സ്വരമാണ് ആദ്യം കാതുകളിൽ എത്തിയത്..... ഒരുപാട് കരഞ്ഞത് പോലെ തോന്നിയിരുന്നു ഒച്ചയൊക്കെ ചിലമ്പിച്ചു ഇരിക്കുകയാണ്....... " എന്താ അമ്മേ........ ഭയത്തോടെ തന്നെയാണ് അങ്ങോട്ട് ചോദിച്ചത്...... " മോളെ നമ്മുടെ മാളു...... അമ്മ പറഞ്ഞത് മുഴുവൻ കേട്ടില്ല അപ്പോഴേക്കും അവളുടെ കൈകൾ തളരുന്നത് പോലെ മധുവിന് തോന്നിയിരുന്നു........................ ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story