മഴയോർമ്മയായ്....💙: ഭാഗം 12

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

"എന്തുപറ്റി............. വേവലാതിയോടെ ഉണ്ണി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.......... അവൾ ഫോൺ കട്ട് ചെയ്തിട്ട് ഉണ്ണിയുടെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും ആ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു......... "മാളു.......... മാളു ഒരു അബദ്ധം കാണിച്ചു.......... പെട്ടെന്ന് ഉണ്ണിയുടെ മുഖത്തും അത്ഭുതവും ഭയവും അന്ധാളിപ്പും നിറഞ്ഞിരുന്നു......... "എന്ത്.......? "അവൾ കയ്യിലെ ഞരമ്പ് മുറിച്ചു........ അല്പം സീരിയസ് ആണ് എന്ന് പറഞ്ഞത്............ ഇപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന്........ "ഈശ്വര........ എന്താ വീട്ടിൽ ആരെങ്കിലും മാളുവിനെ വഴക്കുപറഞ്ഞൊ.......? " ഒന്നുമറിയില്ല അമ്മ ചിലപ്പോൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും......... എങ്കിലും അവൾ ഇങ്ങനെയൊക്കെ കാണിക്കുന്നത്......... അങ്ങനെയൊന്നും വിചാരിച്ചിട്ട് പോലുമില്ലായിരിക്കും അമ്മ.......... കുറെ നേരം കഴിഞ്ഞിട്ടും അവളുടെ ശബ്ദം ഒന്നും കേട്ടില്ല അത്രേ........ അച്ഛൻ ഉറങ്ങിയില്ലാരുന്നു അവളെ കാണാൻ വേണ്ടി അച്ഛൻ രാത്രി മുറിയിൽ ചെന്ന് കുറെ പ്രാവശ്യം കൊട്ടിയെന്ന്........ അപ്പോഴൊന്നും അവൾ മുറി തുറന്നില്ല...........

അച്ഛനു സംശയം തോന്നി മുറി എങ്ങനെയൊ തുറന്നപ്പോൾ ബാത്റൂമിൽ മുഴുവൻ ചോര........ കയ്യിൽ നിന്ന് ചോര ഒക്കെ പോയി ആകെ വിളറി വെളുത്ത വല്ലാത്തൊരു അവസ്ഥയിലായിരുന്നു എൻറെ മാളു.............. പറഞ്ഞപ്പോഴേക്കും മധുരിമയും കരഞ്ഞുപോയിരുന്നു.......... മധുരിമയും മലവികയും തമ്മിൽ ഉള്ള ആത്മബന്ധം എത്രയുണ്ടെന്ന് വളരെ കുറഞ്ഞ കാലയളവുകൊണ്ട് തന്നെ തനിക്ക് മനസ്സിലായിട്ടുണ്ട്.............. ഉണ്ണി ഓർത്തു...... " വിഷമിക്കാതെ മധു........ നമുക്ക് ഇപ്പോൾ തന്നെ പോകാം......... അവൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് ഷർട്ട് ഇടാൻ തുടങ്ങി........ മധുരിമയും പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു.......... എങ്കിലും അവൾക്ക് കേട്ട കാര്യം വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നി.............. ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം അവനെ അവൾ സ്നേഹിച്ചിരുന്നോ.......? അവളുടെ മനസ്സിന് ഒട്ടും കട്ടിയില്ല......... അല്ലെങ്കിലും അവൾക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ പറ്റും........... ഹൃദയം തുറന്ന് സ്നേഹിച്ച ഒരു പുരുഷൻ എല്ലാവരുടെയും മുൻപിൽ വച്ച് തള്ളിപ്പറയുമ്പോൾ അവളെ പോലെ ഒരു പാവം പെണ്ണിനെ ഇതല്ലാതെ മറ്റൊരു മാർഗവും മുന്നിൽ ഉണ്ടായിരിക്കില്ല..........

അല്പം ധൈര്യം ഉണ്ടായിട്ട് പോലും പ്രണയം നഷ്ട്ടം ആയപ്പോൾ താനും ഇതെക്കുറിച്ചു ചിന്തിച്ചു പോയിട്ടുണ്ട്....... അപ്പോൾ അവളുടെ കാര്യം പറയണോ............ ഈ പ്രണയം ഒരു വല്ലാത്ത ജിന്ന് ആണ്......... എങ്കിലും ഒരു നിമിഷം പോലും അച്ഛനെയും അമ്മയേയും തന്നേയും ഓർക്കാൻ അവൾക്ക് തോന്നിയില്ലല്ലോ............... അത് ഒരു പരിഭവം പോലെ മനസ്സിൽ കിടന്നപ്പോഴും കണ്ണുകൾ അനുസരണയില്ലാതെ ഒഴുകാൻ തുടങ്ങി........... മധുരിമ റെഡിയായി കൊണ്ടിരുന്നപ്പോൾ തന്നെ ഉണ്ണി ഹാളിലേക്ക് പോയി......... രവിയുടെ മുറിയിൽ തട്ടി വിളിച്ചിരുന്നു................ രാത്രിയിൽ മകൻറെ വിളികേട്ട് ആദ്ധിയോടെ ആണ് രവി വാതിൽ തുറന്നത്............ " എന്താ മോനെ........ എന്തുപറ്റി........ എന്താണ് ഈ സമയത്ത്........ രവി ചോദിച്ചു....... " ഒരു പ്രശ്നമുണ്ട് അച്ഛാ..... "എന്താ മോനെ....... " ആ കുട്ടി ഇല്ലേ....... മാളവിക........ മധുവിന്റെ സിസ്റ്റർ...... " അവൾക്ക് എന്തുപറ്റി....... "ആ കുട്ടി കയ്യിലെ ഞരമ്പ് മുറിച്ചു അത്ര....... " ഈശ്വരാ........ അപ്പോഴേക്കും സുമിത്ര എഴുന്നേറ്റ് വന്നിരുന്നു......... " എന്താണ് നീ പറയുന്നത്...... കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു സുമിത്ര...... "മധുവിന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു....... അവർ സിറ്റി ഹോസ്പിറ്റൽ ഉണ്ടെന്ന് ആണ് പറയുന്നത്....... ഞങ്ങൾ ഒന്ന് പോയിട്ട് വരാം..... "

മോനു...... നിങ്ങൾ ഒറ്റയ്ക്ക് പോയാൽ എങ്ങനെയാ...... ഞങ്ങൾ കൂടെ വരാം........ സുമിത്ര പെട്ടെന്ന് പറഞ്ഞു..... "അതെ ഞങ്ങളും കൂടി വരാം..... രവി പിന്തുണച്ചു..... " നമ്മൾ എല്ലാവരും കൂടെ പോയാൽ അപ്പുവിന്റെ കാര്യം....... " സാരമില്ല നമ്മുടെ കുഞ്ഞു കാരണമാണ് ആ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ പോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.......... അതു മാത്രമല്ല ഇത്രയും കേട്ടിട്ട് ഇവിടെ സമാധാനത്തോടെ എനിക്കോ നിൻറെ അമ്മയ്ക്കോ ഇരിക്കാൻ കഴിയില്ല....... അപ്പുവിനോടും കൂടെ പറയാം....... " അപ്പുവിനോടോ.....? ഇത് അറിയുമ്പോൾ അവൻ ചിലപ്പോൾ........ എന്തെങ്കിലും വയ്യായ്ക വന്നാലോ......... പേടിയോടെ ഉണ്ണി പറഞ്ഞു........ "ഒരു വയ്യായ്കയും ഉണ്ടാവില്ല ഞാൻ പറഞ്ഞോളാം....... അവൻ അറിയണം...... അവൻ കാരണമാണ് ആ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കിൽ അവൻ അറിഞ്ഞല്ലേ പറ്റു........ മനസ്സ് വിഷമിച്ചാണ് ആ കുട്ടി ഇറങ്ങി പോയത് ഇവിടുന്ന്...... " അമ്മ ഞാൻ പറഞ്ഞത് ഒരിക്കൽ അവൻ കാരണം ഒരു വേദന ഉണ്ടായതിൻറെ പേരിൽ ആണ് ഇപ്പൊൾ അവൻ അനുഭവിക്കുന്നത്........

ഇനി ഒരിക്കൽ കൂടി അവന്റെ മനസ്സിൻറെ താളം തെറ്റാൻ നമ്മൾ ഒരു കാരണം ആവാൻ പാടില്ല........ " നമ്മൾ എത്ര മറച്ചു വെച്ചാലും ഇന്നല്ലെങ്കിൽ നാളെ അവൻ ഈ കാര്യം അറിയില്ലേ........ അപ്പോൾ ഉണ്ടാകുന്ന ഞെട്ടലിനേക്കാൾ നല്ലത് അതിനേക്കാൾ മുൻപ് സമചിത്തതയോടെ ഞാൻ അവനോട് പറഞ്ഞു കൊടുക്കുന്നതല്ലേ........ സുമിത്ര പറഞ്ഞപ്പോൾ അതാണ് ശരി എന്ന് എല്ലാവർക്കും തോന്നിയിരുന്നു........ അവർ പെട്ടെന്ന് തന്നെ മുറിയിലേക്ക് പോയിരുന്നു....... കുറേസമയം മുറി വാതിൽ മുട്ടിയതിനുശേഷമാണ് വാതിൽ തുറന്നത്........... അവൻറെ മുഖം കണ്ടപ്പോൾ തന്നെ അവർക്ക് മനസിലായി അവൻ ഉറങ്ങിയിട്ടില്ല എന്ന് സുമിത്രയ്ക്ക് മനസ്സിലായിരുന്നു............... ഉറങ്ങി ഉണർന്ന ക്ഷീണമോ ആലസ്യമോ ഒന്നും അവന്റെ മുഖത്തില്ല.............. ഇത്രയും നേരം അവൻ ഉണർന്നു ഇരിക്കുകയായിരുന്നു എന്ന ആ ചിന്ത സുമിത്രയെ അത്ഭുതത്തിൽ ആഴ്ത്തി............... "നീ ഉറങ്ങി ഇല്ലായിരുന്നോ......? " അത് ചോദിക്കാൻ ആണോ അമ്മ ഇങ്ങോട്ട് വന്നത്......... ഗൗരവത്തിൽ തന്നെ ആയിരുന്നു മറുപടി......

" അല്ല മോനേ.......... നമ്മുടെ മാളു ഒരു അബദ്ധം കാണിച്ചു.......... എല്ലാവരും ആശുപത്രിയിലേക്ക് പോകാൻ നിൽകുവാ....... ഇവിടെ നിന്നെ ഒറ്റയ്ക്ക് ആക്കി പറയാതെ എങ്ങനെയാ പോകുന്നത്......... അതിനു വേണ്ടി വന്നതാ....... പെട്ടെന്ന് അവൻറെ കണ്ണുകളിൽ തിരതല്ലിയത് എന്തൊക്കെ ഭാവങ്ങൾ ആണെന്ന് മനസ്സിലാക്കാൻ സുമിത്രയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല....... എങ്കിലും അവരുടെ മനസ്സിൽ ചെറിയൊരു കുളിരു തോന്നിയിരുന്നു........ അവൾക്കുവേണ്ടി അപ്പു വേദനിക്കുന്നുണ്ട്........... അപ്പോൾ ഹൃദയത്തിൽ എവിടെയോ അവളെ അവൻ സ്വപ്നം കണ്ടിരുന്നു എന്നത് സത്യമാണ്.......... ഒരിക്കലും ആഗ്രഹിക്കാൻ പാടില്ല എങ്കിലും സുമിത്ര വെറുതെ ആശിച്ചു അവർ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ജീവിതം......... എന്താ അമ്മേ അവൾ ചെയ്തത്....... അവൻ ചോദിച്ചപ്പോൾ വാക്കുകൾ ഇടറിയിരുന്നു അത്‌ സുമിത്ര ശ്രദ്ധിച്ചിരുന്നു......... " ആ കുട്ടി കൈയില് ഞരമ്പ് മുറിച്ചു എന്നാണ് അറിയുന്നത് വലിയ കുഴപ്പമൊന്നുമില്ല കുറച്ച് ചോര പോയിട്ടുണ്ടെന്നേ ഉള്ളൂ.......... ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ്..........

ഞാനും അച്ഛനും മധുവും ഉണ്ണിക്കും അങ്ങോട്ട് പോവാ........ നിനക്ക് ഒറ്റയ്ക്ക് ഞങ്ങളെ കാണാതിരുന്നാൽ ടെൻഷൻ വേണ്ട എന്ന് കരുതിയ ഞാൻ പറയാൻ വേണ്ടി വന്നത്......... മോൻ വിഷമിക്കേണ്ട......... അത്രയ്ക്ക് പേടിക്കാനൊന്നുമില്ല...... കൊച്ചുകുട്ടിയല്ലേ അവൾ ചിലപ്പോൾ വിഷമങ്ങളൊന്നും മനസ്സിന് താങ്ങാൻ കഴിഞ്ഞെന്നുവരില്ല......... അതുകൊണ്ടാകും അങ്ങനെ ചിന്തിച്ചത്........ അവൻറെ മനസ്സിൻറെ താളം തെറ്റി പോകാതിരിക്കാൻ വേണ്ടി സുമിത്ര പരമാവധി ആശ്വസിക്കുക രീതിയിലായിരുന്നു പറഞ്ഞിരുന്നത്......... " അമ്മേ ഒരു മിനിറ്റ് നിൽക്ക്..... ഞാനും കൂടി വരാം...... അവൻ അത് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ സുമിത്ര ഞെട്ടിപ്പോയിരുന്നു......... ഈ വീട്ടിൽ നിന്നും ഓഫീസിലെക്ക് അല്ലാതെ വേറെ എങ്ങോട്ടും പോകാൻ ഇഷ്ടപ്പെടാത്തവനാണ്......... അച്ഛൻ ആശുപത്രിയിൽ പോയാൽ പോലും ഒപ്പം ഒന്ന് ചെല്ലാൻ മടിക്കുന്നവൻ........ മറ്റുള്ളവരെ ഫേസ് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതായിരുന്നു സത്യം....... അങ്ങനെ ഉള്ള ഒരുവൻ ആണ് ഇങ്ങോട്ട് പറയുന്നത്........ "വേണ്ട മോനേ അവിടെ വന്ന് എല്ലാവരെയും കാണുമ്പോൾ നിനക്ക് ചിലപ്പോൾ..........

" ഭ്രാന്ത് ഇളകും എന്ന് അല്ലേ......? " അയ്യോ മോനെ അമ്മ അങ്ങനെയല്ല ഉദ്ദേശിച്ചത്..... " ഇവിടെ ഇരുന്നാൽ ചിലപ്പോൾ എനിക്ക് ഭ്രാന്ത് ഇളകും...... ഒറ്റയ്ക്ക്...... അതിൽ കൂടുതൽ അവൻറെ നിസ്സഹായവസ്ഥ തുറന്നുപറയാൻ അവനെ കഴിയുമായിരുന്നില്ല എന്ന് ആ നിമിഷം സുമിത്രയ്ക്കും തോന്നിയിരുന്നു.............. വേഗം റെഡിയായി വാ എന്നാൽ......... അവർ പറഞ്ഞതും അവർ പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങിയിരുന്നു......... അവന് റെഡിയാകാൻ പോലും ഒന്നുമുണ്ടായിരുന്നില്ല....... ഇട്ടിരുന്ന വേഷത്തിലാണ് അവൻ പുറത്തേക്ക് വന്നത്.......... കിരണും അവൻറെ വീട്ടുകാരും ഒക്കെ രാത്രിയിൽ തന്നെ മടങ്ങിയിരുന്നു...... കിരണിനെ താല്പര്യമില്ല എന്ന് അവൾ പറഞ്ഞത്തിന്റെ അസ്വസ്ഥത പോലും കിരണിനെ അമ്മ കാട്ടിയത് അപ്പുവിനോട് ആയിരുന്നു...... ഒരു ഭ്രാന്തനെ കാൾ വില കുറഞ്ഞവനാണോ തൻറെ മകൻ എന്ന രീതിയിൽ ആയിരുന്നു അവർ തന്നോട് ഇടപെട്ടത് എന്ന് അവൻ ഓർത്തിരുന്നു..... എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോഴേക്കും വീട് പൂട്ടിയിരുന്നു...... മധുവിന്റെ മുഖത്തെ വേദന അപ്പുവിന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു......... വണ്ടിയിൽ കണ്ണടച്ചിരിക്കുമ്പോൾ മുഴുവൻ അപ്പുവിന്റെ മനസ്സിൽ മാളുവിന്റെ ചിരിക്കുന്ന മുഖമായിരുന്നു..........

കുട്ടിക്കാലം നൽകിയ ഓർമ്മകൾ ഒക്കെ അവന്റെ മനസ്സിലേക്ക് നിറഞ്ഞുവന്നു.......... ആദ്യമായി അവളെ കണ്ടതും അവളുടെ കവിളിൽ അധരങ്ങൾ പതിഞ്ഞതും ഇഷ്ടമാണെങ്കിലും അവളോട് മൗനമായി നിന്നതും ഒക്കെ അവൻ ഒരു തിരശ്ശീലയിൽ എന്നതുപോലെ ഓർത്തു....... അവൾ വീണ്ടും തന്നെ തോൽപ്പിച്ചു ഇരിക്കുകയാണ് തനിക്ക് വേണ്ടി മരിക്കാൻ മാത്രം അവൾ തന്നെ സ്നേഹിച്ചിരുന്നോ.....? അത്രയും സ്നേഹിക്കാൻ എന്ത് അർഹതയാണ് തനിക്കുള്ളത്......? എല്ലാവരുടെയും മുൻപിൽ വച്ച് നിസ്വാർത്ഥമായി അവളെ വേണ്ടെന്നു പറഞ്ഞവനാണ്...... എനിക്ക് വേണ്ടി മരിക്കാൻ തീരുമാനിച്ചു ഒരു പെണ്ണ്..... ഈശ്വര ഇത് എന്തൊരു പരീക്ഷണമാണ്....... എന്നെ പരീക്ഷിച്ചു നിനക്കിനിയും മതിയായില്ലേ......? അറിയാതെ അവൻ മനസ്സിൽ ഈശ്വരന്മാരോട് ചോദിച്ചു പോയിരുന്നു...... പരമാവധി കണ്ണിൽ നിന്നും കണ്ണുനീർ വീഴാതിരിക്കാൻ ആണ് അവൻ ശ്രമിച്ചത്........ എല്ലാവരും തന്നെ ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു........ അതുകൊണ്ടുതന്നെ ഒന്നും ശ്രദ്ധിക്കാനുള്ള ഒരു മാനസികാവസ്ഥയും ഒന്നും അവനുണ്ടായിരുന്നില്ല........

മനസ്സിൻറെ താളം തെറ്റിക്കുന്ന ഭ്രാന്ത് എങ്കിലും ഇപ്പോൾ തനിക്ക് കൂട്ടായി ഉണ്ടായിരുന്നെങ്കിൽ എന്ന് അവൻ അതിയായി ആഗ്രഹിച്ചു പോയിരുന്നു......... ഈ നിമിഷം സ്വബോധം നശിച്ച ഒരു ഭ്രാന്തനായി ഒരു സെല്ലിന്റെ ഇരുട്ടറകളിൽ അടഞ്ഞു പോവുകയാണെങ്കിൽ അതായിരിക്കും തൻറെ ജീവിതത്തിൽ ദൈവം തന്നോട് കാണിക്കാൻ പോകുന്ന ഏറ്റവും വലിയ പുണ്യം എന്ന് ആ നിമിഷം അവനോർത്തു............ വയ്യ ആ പെണ്ണിൻറെ പ്രണയചൂടു താങ്ങാൻ തനിക്ക് വയ്യ.......... താൻ ഉരുകുകയാണ് ഓരോ നിമിഷവും.......... അവളുടെ പ്രണയത്തിന്റെ അഗ്നിയിൽ താനറിയാതെ ഉരുകി പോവുകയാണ്...... അത്രമേൽ തീവ്രമാണ് ആ പെണ്ണിൻറെ പ്രണയം....... അത്രമേൽ ആർദ്രവും.... അവളെ തലോടാൻ വണ്ടി അവന്റെ മനസ് വെമ്പി....

വണ്ടി നിർത്തി കഴിഞ്ഞു ലൈറ്റുകളും മറ്റും കണ്ടപ്പോഴാണ് ഹോസ്പിറ്റലിൽ എത്തി എന്ന് ബോധം അപ്പുവിന് വന്നത്.......... റിസപ്ഷനിൽ ചെന്ന് എല്ലാം തിരക്കി ഉണ്ണി വന്നപ്പോൾ അവർ ഐസിയുവിലാണ് എന്ന് അറിഞ്ഞു.. ........ പെട്ടെന്ന് അവൻ മനസ്സിലാവാതെ സുമിത്രയെ നോക്കി...... " ഇതാണോ പേടിക്കാനൊന്നുമില്ല എന്ന് അമ്മ പറഞ്ഞത്......? സുമിത്രയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ചോദിച്ചു...... "നീ ടെൻഷൻ ആവണ്ട എന്ന് കരുതി....... സുമിത്രയുടെ സംസാരത്തിൽ നിന്നും അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു....... ഒരിക്കൽ ഒരു മരണത്തിന് കാരണമായ വേദന തന്നിൽ നിന്നും പൂർണമായും വിട്ടു മാറിയിട്ടില്ല...... അപ്പോഴാണ് വീണ്ടും ഒരു പെൺകുട്ടിയുടെ ജീവിതം തകർത്ത കുറ്റം കൂടി..... ഒരിക്കൽ കൂടി ഒരു വേദന തനിക്ക് തരരുത് എന്ന് അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.......................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story