മഴയോർമ്മയായ്....💙: ഭാഗം 13

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

അതിലുമുപരി അവൾക്കൊന്നും വരരുത് എന്ന്......... ഐ സി യുവിന് മുൻപിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടിരുന്നു കരഞ്ഞു തളർന്ന മാധവൻറെ തോളിൽ അഭയം പ്രാപിച്ചിരിക്കുന്ന ഉമയെ....... അത്‌ കണ്ടപ്പോഴേക്കും കണ്ണുനീരോടെ സുമിത്ര അവരുടെ അരികിലേക്ക് ചെന്നു അവളെ ചേർത്തു പിടിച്ചിരുന്നു........ " എന്താ പറ്റിയത്...... രവി ഒരുവിധത്തിൽ മാധവനോട് കാര്യം ചോദിച്ചു...... " അവിടുന്ന് വന്നപ്പോൾ മുതൽ അവൾ വല്ലാത്ത വിഷമത്തിലായിരുന്നു.......... ഞങ്ങൾ എന്തോ ഒന്ന് പറഞ്ഞു...... അവളുടെ അമ്മയല്ലേ പറഞ്ഞത്....... അതിന് ഇങ്ങനെ ഒക്കെ ചെയ്യാമോ.....? പക്ഷേ എൻറെ കുഞ്ഞിന്റെ മനസ്സ് വല്ലാതെ വേദനിച്ചു എന്ന് തോന്നുന്നു....... ന്റെ കുട്ടിയെ ഞാൻ ഇത്രയും തകർന്ന നിലയിൽ കണ്ടിട്ടില്ല........ രാവിയോട് അത്‌ പറയുമ്പോൾ അയാളുടെ മുഖത്ത് കുറ്റബോധമായിരുന്നു ഉണ്ടായിരുന്നത്..... പെട്ടന്ന് ഒരു നഴ്സ് ഐസിയുവിൽ മുൻപിൽ നിന്നും ഇറങ്ങിവന്നതും എല്ലാവരും പ്രതീക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി....... " മാളവികയുടെ ആരെങ്കിലുമുണ്ടോ.......?

പെട്ടെന്ന് മാധവൻ എഴുന്നേറ്റ് അവർക്ക് മുൻപിലേക്ക് ചെന്നു...... " എങ്ങനെയുണ്ട് സിസ്റ്റർ..... " ഒന്നും പറയാറായിട്ടില്ല.... ആ കുട്ടിക്ക് ശരിക്കും ബോധം തെളിഞ്ഞിട്ടില്ല........ എങ്കിലും അബോധാവസ്ഥയിൽ അപ്പുവേട്ടൻ അപ്പുവേട്ടൻ എന്ന് ഒക്കെ പറയുന്നുണ്ട്....... ആരാണ് ഈ അപ്പുവേട്ടൻ എന്ന് ചോദിക്കാൻ ഡോക്ടർ പറഞ്ഞു........ അയാൾ ഒന്ന് വന്നിരുന്നെങ്കിൽ ആ കുട്ടിയോട് ഒന്ന് സംസാരിച്ചിരുന്നെങ്കിൽ മാത്രമേ നമുക്ക് ബാക്കി കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുള്ളൂ........ അതുകൊണ്ട് അയാളെ ഒന്ന് വിളിക്കുക ആയിരുന്നെങ്കിൽ നന്നായേനെ ....... അവർ പറഞ്ഞപ്പോൾ എല്ലാവരും ഒരു പോലെ അപ്പുവിന്റെ മുഖത്തേക്ക് നോക്കി........ അവനും വല്ലാത്ത അതിശയമായിരുന്നു തോന്നിയിരുന്നത്........... അർദ്ധബോധാവസ്ഥയിൽ പോലും അവളുടെ ചുണ്ടുകളിൽ നിൽക്കുന്ന ഒരൊറ്റ പേര് തന്റേത് മാത്രം ആണെന്ന ബോധം അവനെ വല്ലാത്ത ഒരു അത്ഭുതത്തിൽ കൊണ്ടുചെന്ന് എത്തിച്ചിരുന്നു........... "മോനേ......ഒന്ന് ചെല്ലാമോ.....? അത്‌ ചോദിച്ചത് ഉമയായിരുന്നു........

ഹൃദയം തകർന്ന് ആയിരുന്നു ആ അമ്മ മകൾക്ക് വേണ്ടി യാചിച്ചത് എന്ന് ആ നിമിഷം അപ്പുവിനു തോന്നിയിരുന്നു............. ഒരു നിമിഷം ആവണി മരിച്ചപ്പോൾ എല്ലാം തകർന്ന അവസ്ഥയിൽ നിന്ന സുമിത്രയേ ആണ് അവന് ഓർമ്മ വന്നത്.............. അവൻ പ്രതീക്ഷയോടെ മറുപടിക്കായി മാധവൻറെ മുഖത്തേക്ക് നോക്കി........ "മോന് ചെല്ല്....... മാധവൻ കൂടി പറഞ്ഞപ്പോൾ അവന് വല്ലാത്ത സമാധാനം ആയിരുന്നു തോന്നിയത്.......... ആ നിമിഷം അവളെ കാണാൻ അത്രമേൽ ഉള്ള് കൊതിക്കുന്നുണ്ട് എന്ന് തോന്നിയിരുന്നു...... വല്ലാതെ ആഗ്രഹിക്കുന്നുണ്ട് അല്ലെങ്കിലും തന്നോളം സ്വന്തം ജീവന് വില കൊടുക്കുന്ന ഒരു പെണ്ണിനെ എങ്ങനെയാണ് താൻ അകറ്റി നിർത്തുന്നത് എന്ന് അറിയാതെ അവൻ മനസ്സിൽ ചിന്തിച്ചു പോയിരുന്നു............ അകത്തേക്ക് കയറുമ്പോൾ കണ്ട കാഴ്ച അവൻറെ ഹൃദയം തകർക്കുന്ന ഒന്നായിരുന്നു........... എന്തൊക്കെയോ കടിപ്പിച്ചു വച്ചിരിക്കുന്ന യന്ത്രങ്ങൾക്ക് ഇടയിൽ കിടക്കുന്ന മാളവികയുടെ മുഖം അവന് വേദന തോന്നിയിരുന്നു....... പഴയ അരുണ ഭാവം ആ മുഖത്ത് ഇല്ല.......... നേരെ നോക്കി തന്റെ മുഖത്തുനോക്കി താൻ അല്ലാതെ മറ്റാരും എൻറെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് പറഞ്ഞ ധൈര്യമില്ലാതെ ധൈര്യം കാണിച്ച പെണ്ണ്............

ഇപ്പോൾ വാടിയ താമര പോലെ കിടക്കുന്ന ആ പെണ്ണിനെ കണ്ടപ്പോൾ അറിയാതെ അവന്റെ ഹൃദയത്തിൽ ഒരു വേദന പടരുന്നുണ്ടായിരുന്നു......... പെട്ടന്ന് ആണ് ഡോക്ടർ വന്നത്..... "നിങ്ങളാണോ അപ്പുവേട്ടൻ......? "അതെ.... "വരൂ.... അവൻ ഡോക്‌ടറേ അനുഗമിച്ചു...... "ആ കുട്ടി കുറെ സമയം ആയിട്ട് അപ്പുവേട്ടന് എന്ന് പറയുന്നുണ്ട്...... അതുകൊണ്ടാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്............ കാരണം കുറേ ബ്ലഡ് പോയിട്ടുണ്ട്......... അതിൻറെ ആഫ്റ്റർ എഫക്ഷൻ എന്തൊക്കെയാണെന്ന് നമുക്ക് പറയാൻ പറ്റില്ല............. ആളുകളെ മനസ്സിലാകുന്നുണ്ടോ.....? ബോധമുണ്ടോ അതൊക്കെ അറിയണ്ടേ.......? ഡോക്ടർ പറഞ്ഞതൊക്കെ ശ്രദ്ധയോടെ തന്നെ അവൻ കേട്ടിരുന്നു........ " മാളുവിന് കുഴപ്പം എന്തെങ്കിലുമുണ്ടോ ഡോക്ടർ......... അവന് അത് മാത്രം അറിഞ്ഞാൽ മതിയായിരുന്നു....... " ഞാൻ പറഞ്ഞില്ലേ മിസ്റ്റർ........? " അഭിമന്യു...... "ഓക്കേ..... അഭിമന്യു ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ........ എനിക്ക് എന്ത് പറയണം എന്ന് അറിയില്ല............

ഒരുപാട് ബ്ലഡ് പോയിട്ടുണ്ട് അതിനുപകരം ബ്ലഡ് ബാങ്കിൽ നിന്നും ബ്ലഡ് ഏർപ്പാടാക്കിയിട്ടുണ്ട് എങ്കിലും ആ കുട്ടിയൊടെ സംസാരിച്ചു തുടങ്ങിയാൽ മാത്രമേ എന്തൊക്കെയാണ് ഡെവലപ്മെൻറ് എന്ന് നമുക്ക് അറിയാൻ പറ്റു............... "അവള് രക്ഷപെടുമോ ഡോക്ടർ.........? "കറക്റ്റ് ആയിട്ട് മുറിഞ്ഞാൽ രക്ഷപെടാൻ ബുദ്ധിമുട്ടുള്ള ആ ഞരമ്പിൽ തന്നെയാണ് മുറിവേറ്റിരിക്കുന്നത്........... രക്തം ഒരുപാട് പോയിട്ടുണ്ട്.......... സമയം ഒരുപാട് താമസിച്ചു ഇവിടെ എത്തിച്ചത്............ എനിക്കൊന്നും ഉറപ്പു പറയാൻ പറ്റില്ല........ തന്റെ ശബ്‍ദത്തോടെ പ്രതികരിക്കുന്നുണ്ടോ എന്ന് നോക്കാം.... .. അതാണ് നമ്മുടെ പ്രതീക്ഷ എന്ന് പറയുന്നത്........ താൻ ഒന്ന് കണ്ടു നോക്കൂ...... ഒന്ന് സംസാരിച്ചു നോക്കൂ...... ആ കുട്ടിയുടെ ആരാണ് അഭിമന്യു.......? " എൻറെ ചേട്ടൻറെ ഭാര്യയുടെ അനിയത്തി ആണ്....... "ചേച്ചിയുടെ ഭർത്താവിൻറെ അനിയനെ മാത്രം ഈ അബോധാവസ്ഥയിൽ ആ കൂട്ടി ഓർത്തിരിക്കണം എങ്കിൽ നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്നാണ് ഞാൻ ചോദിച്ചത്.........? അതൊരു സാധാരണ ബന്ധം അല്ലല്ലോ ....... ഇഷ്ടത്തിലായിരുന്നു നിങ്ങൾ തമ്മിൽ........? " അതെഡോക്ടർ........ കുറച്ച് പ്രോബ്ലംസ് വന്നപ്പോൾ......... അങ്ങനെ പറയാൻ ആയിരുന്നു അവൻറെ നാവിൽ നിന്നും വന്നു പോയത്..........

" എനിക്ക് തോന്നി കാരണം പെൺകുട്ടികൾ ആത്മഹത്യ ചെയ്യണം എങ്കിൽ ഒന്നുകിൽ പ്രേമം അല്ലെങ്കിൽ ഗർഭം ഇതിലേതെങ്കിലും ആയിരിക്കുമല്ലോ......... താൻ ഒരാണല്ലേ........ സ്നേഹിച്ച പെണ്ണിനെ എന്ത് പ്രശ്നം വന്നാലും ചേർത്തു പിടിക്കാൻ കഴിവില്ലാത്ത ഒരു ആണിനെ ഒരു പെണ്ണും ഇഷ്ടപ്പെടില്ല.......... മിസ്റ്റർ അഭിമന്യു പ്രശ്നങ്ങൾ ഉണ്ടാകും പക്ഷേ ചങ്ക് പറിച്ച് സ്നേഹിച്ച പെണ്ണിനെ ചേർത്ത് പിടിക്കുമ്പോഴാണ് അവൻ ആണാകുന്നത്......... മരിക്കാൻ ആ കുട്ടി കാണിച്ച ചങ്കൂറ്റം പോലും ഒരുമിച്ച് ജീവിക്കാൻ താൻ കാണിച്ചില്ലല്ലോ........? ഡോക്ടർ പറഞ്ഞപ്പോൾ ആ നിമിഷം താൻ വല്ലാതെ ചെറുതായി പോയത് പോലെ അവനു തോന്നിയിരുന്നു........... ചേർത്തുപിടിക്കണം എന്നുണ്ട് പക്ഷേ ചേർത്തുപിടിക്കാൻ ഒട്ടും കഴിയാത്ത ഒരു അവസ്ഥയിലാണ് ഞാൻ എന്ന് മനസ്സിൽ അവൻ നൂറ് തവണ പറഞ്ഞു........ അകത്തേക്ക് കയറിയതും അറിയാതെ അവളുടെ കൈകളിലാണ് ആദ്യം പിടിച്ചത്......... തന്റെ വിരൽസ്പർശം ആ കൈയ്യിൽ ഏറ്റപ്പോൾ തന്നെ ആ ചുണ്ടുകൾ എന്തോ മന്ത്രിച്ചു പോലെ അവനു തോന്നി.......... അവൻ ഒന്നുകൂടി അവളുടെ വാക്കുകൾക്ക് വേണ്ടി കാതോർത്തു........ "അ..... അപ്പു..... അപ്പുവേട്ടൻ..... അതായിരുന്നു അവൾ പറഞ്ഞത്.......... ഏത് അവസ്ഥയിലും തന്റെ സാമിപ്യം പോലും ഈ പെണ്ണിന് മന പാഠമാണ്..........

അവന് അത്ഭുതം തോന്നിയിരുന്നു......... പാതിയടഞ്ഞ തുറന്നുവരുന്ന അവളുടെ കണ്ണുകളിൽ കണ്ണുനീർ ചാലുകൾ തീർത്തപ്പോൾ തന്നെ അവനു മനസ്സിലായി അവൾ അവനെ കണ്ടിട്ടുണ്ട് എന്ന്.......... തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന്.......... അവൻറെ കൈകൾ അവളുടെ കയ്യിൽ ഒന്നുകൂടി ശക്തമായി മുറുകി......... പിന്നീട് മുടിയിഴയിൽ അവൻ മെല്ലെ തലോടി......... "മാളു.......... അവൻ വിളിച്ചതും അവൾ മെല്ലെ കണ്ണുകൾ തുറക്കാൻ ആയി ശ്രമിച്ചിരുന്നു........ പെട്ടെന്ന് തന്നെ മരുന്നിൻറെ ക്ഷീണത്തിൽ അവൾ ഉറങ്ങി പോയിരുന്നു....... " സെഡഷൻ ഉണ്ടാകും....... അതുകൊണ്ടാവും....... പുറത്തേക്ക് നിന്നോളൂ...... നേഴ്സ് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് മുറിവിട്ട് പുറത്തേക്കിറങ്ങിയത്......... പുറത്തേക്കിറങ്ങി വന്ന അവന്റെ മുഖത്തേക്ക് എല്ലാവരും പ്രതീക്ഷയോടെ നോക്കി.......... മാധവനാണ് അടുത്തേക്ക് ആദ്യം ചെന്നത്............ " എന്തുപറ്റി അപ്പു........ അവൾക്ക് എങ്ങനെയുണ്ട്........ " എന്നെ തിരിച്ചറിഞ്ഞു........ ഒന്നും സംസാരിച്ചില്ല......... എങ്ങനെയൊക്കെയോ അവൻ അത്രയും പറഞ്ഞു.......

അപ്പോഴേക്കും അവൻറെ മുഖത്ത് സങ്കടം തീര തല്ലുന്നത് എല്ലാവർക്കും മനസ്സിലാകുന്നുണ്ടായിരുന്നു........ കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല............ മൗനം എത്ര ഭീകരമാണെന്ന് ആ നിമിഷം എല്ലാവർക്കും തോന്നിയിരുന്നു.......... കുറച്ചു സമയത്തിനു ശേഷം ഒരു നഴ്സ് പുറത്തേക്ക് വന്നു..... " മാളവിക അപകടനില തരണം ചെയ്തിട്ടുണ്ട്......... നാളെ രാവിലത്തേക്ക് റൂമിലേക്ക് മാറ്റാം...... അത്‌ പറഞ്ഞതും എല്ലാവരുടെയും മനസ്സിൽ കുളിർ മഞ്ഞ് വീണത് പോലെയായിരുന്നു തോന്നിയിരുന്നത്....... അപ്പുവിനും വല്ലാത്ത ആശ്വാസം തോന്നിയിരുന്നു...... വാടിയ മുഖങ്ങൾ ഒക്കെ പെട്ടെന്ന് തന്നെ പ്രകാശിക്കാൻ തുടങ്ങി......... അതിൽ നിന്ന് തന്നെ അവൾ എല്ലാവർക്കും എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുമായിരുന്നു........... " എങ്കിൽ പിന്നെ നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ....... എല്ലാവരും കൂടി ഇരിക്കണം എന്നില്ലല്ലോ....... സുമിത്ര മധുവിനോട് പറഞ്ഞു....... " നിങ്ങൾക്ക് രണ്ടുപേർക്കും ലീവ് കുറവല്ലേ....... " അത് ശരിയാ മക്കളെ നിങ്ങൾ പൊയ്ക്കോ...... ഇപ്പോൾ ഞാനും അച്ഛനും ഉണ്ടല്ലോ........ ഉമ പറഞ്ഞു..... " രവി താനി പൊയ്ക്കോ എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം...... മാധവൻ രവിയോടും കുടുംബത്തിനുമായി പറഞ്ഞു...... "

എങ്കിൽ ഞങ്ങൾ പോയിട്ട് രാവിലത്തേക്ക് വരാം...... അപ്പോഴേക്കും റൂം ശരി ആകുമല്ലോ....... എന്തെങ്കിലും ഭക്ഷണവും കഴിക്കാൻ കൊണ്ടുവരാം........ സുമിത്ര അങ്ങനെ ഒരു ഉപാധി പറഞ്ഞത് എല്ലാവരും അത് സമ്മതിച്ചു.......... പക്ഷെ മാളവികയെ വിട്ടുപോകാൻ അപ്പുവിന്റെ മനസ്സ് എന്തുകൊണ്ടോ അനുവദിക്കുന്നുണ്ടായിരുന്നില്ല......... ഒരിക്കൽ മനസ്സിൽ കെട്ടി പൂട്ടി വെച്ച തൻറെ പ്രണയം പുറത്തേക്ക് വന്നു പോകുമോ എന്ന് അവൻ ഭയന്നു......... പക്ഷേ ആ നിമിഷം തന്നെ അവൻ മനസ്സിന് ശാസിച്ചു....... ഇല്ല ഇപ്പോൾ ഒരിക്കലും തന്റെ സ്നേഹം അവളുടെ ഹൃദയത്തിൽ ഒരു ബാധ്യതയോ ഭാരമോ ആകാൻ പാടില്ല......... അതുകൊണ്ട് മാത്രമാണ് അവളെ താൻ അകറ്റി നിർത്തുന്നത്....... തൻറെ മനസ്സിൽ ഇരുന്നോട്ടെ...... അത് മനസ്സിലാക്കേണ്ട ആൾ മനസ്സിലാക്കിയിട്ടുണ്ട്....... അവൾക്ക് അറിയാം തനിക്ക് അവളെ പ്രാണനാണ് എന്ന് അതിനപ്പുറം മറ്റാരെയും തനിക്ക് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല......... " മോനെ അപ്പു....... പോകാൻ തുടങ്ങിയ അപ്പുവിനെ മാധവൻ വിളിച്ചു....... അവൻ നിന്നു...... അയാളുടെ മുഖത്തേക്ക് നോക്കി.......

" എനിക്ക് മോനോട് അല്പം സംസാരിക്കാനുണ്ട്....... ഇപ്പോൾ വേണ്ട...... അതിനുള്ള സാഹചര്യം ഇതല്ല...... അതിനുശേഷം അപ്പു എന്നെ ഒന്ന് വന്നു കാണണം..... "സംസാരിക്കാം അങ്കിൾ....... അത്രമാത്രം പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങി...... എന്തായിരിക്കും മാധവന് തന്നോട് പറയാനുള്ളത് എന്ന് അവൻറെ മനസ്സിൽ ഒരു ഊഹം ഉണ്ടായിരുന്നു........ ചിലപ്പോൾ മകളുടെ ജീവിതത്തിൽ നിന്നും മാറി കൊടുക്കണം എന്നായിരിക്കാം....... അല്ലാതെ എന്താണ് ആവശ്യപ്പെടാനുള്ളത്...... അവൻറെ ചുണ്ടിൽ ഒരു സ്വന്തം ആയി ഒരു പുച്ഛചിരി വിരിഞ്ഞു...... പക്ഷേ അപ്പോഴും കണ്ണുകളിൽ മായാത്ത ഒരു ഓർമ്മയായി മാളവിക തെളിഞ്ഞു നിന്നിരുന്നു........ 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 വീട്ടിലേക്ക് ചെന്നെങ്കിലും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു........ അവളെപ്പറ്റി തന്നെയായിരുന്നു അവൻ ആലോചിച്ചു തുടങ്ങിയിരുന്നത്......... പുറത്ത് മഴ സംഹാര താണ്ടവം തുടങ്ങി........ ഇരുണ്ടു കിടക്കുകയാണ് മാനം ആ പെണ്ണിന്റെ മനസ് പോലെ..... അവളുടെ കണ്ണുനീർ പോലെ പെയ്യുക ആണ് വർഷം.....

അവളോട് തോന്നിയ പ്രണയത്തിലേക്ക് തന്റെ ഇന്നലകളിലേക്ക് എത്ര ശാസിച്ചിട്ടും കടിഞ്ഞാൺ ഇല്ലാതെ പായുക ആണ് മനസ്സ് വീണ്ടും........ അവളുടെ പ്രണയാർദ്രമായ മിഴികൾ തന്നെ തേടി എത്തിയിരുന്ന സുന്ദരകാലത്തിലേക്ക് ചെല്ലാൻ അവന്റെ ഉള്ള് വെമ്പി..... നിൻറെ ഓർമകളിൽ എന്റെ ഹൃദയതാളം തുടിക്കോട്ടുമ്പോൾ ഞാൻ എന്നെ സ്വയം മറക്കുന്നത് നിനക്ക് അറിയാമോ....? നിനക്ക് എന്നും പ്രിയപ്പെട്ട ഒരു അന്യൻ ആയി മാറുമോ എന്റെ ജീവിതം....... ഈ മഴക്കും അവളുടെ പാദസരകിലുക്കത്തിനും ഒരേ താളം ആണ് എന്ന് അവൻ ഓർത്തു....... അതെ അവൾക്ക് പ്രിയം ആയിരുന്നു ഈ മഴയോടും പിന്നെ തന്നോടും...... എന്നെങ്കിലും ഒരുമിച്ചു ഒരു മഴ നനയാൻ തങ്ങൾക്ക് കഴിയുമോ..... മൗനത്തെ ഭേദിച്ചു മുറിയിലേക്ക് എത്തുന്ന മഴതുള്ളികൾ ഇലത്തുമ്പിൽ മായാജാലം തീർക്കുന്ന ശബ്ദവും ചീവിടുകളുടെ ഒച്ചയും ഒക്കെ അവന്റെ കാതിൽ വീണില്ല...... അവൻ അപ്പോഴും അവളുടെ അടുത്ത് ആയിരുന്നു...... മഴപോലെ അവനിൽ പ്രണയം പെയ്തു ഇറങ്ങിയ അവന്റെ പെണ്ണിന്റെ അടുത്ത്....... അവന്റെ മനസ് ആ ആശുപത്രിയിൽ തന്നെ ആയിരുന്നു...... വീണ്ടും അവൾ തന്നെ തോൽപ്പിച്ച് ഇരിക്കുക ആണല്ലോ ഈശ്വരാ.......... അവൻറെ മനസ്സിൽ വല്ലാത്ത വേദന തോന്നി.......

എന്തിനാണ് മോളെ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്......? അതിനുമാത്രം എന്താണ് ഞാൻ നിനക്ക് പകരം തന്നിട്ടുള്ളത്.......? സ്നേഹത്തോടെ ഒരു നോട്ടമൊ തലോടലോ പോലും എൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല......... എപ്പോഴോ എൻറെ വായിൽ നിന്നും കേട്ട ഒരു വാക്കിൻറെ പേരിൽ നീ എനിക്ക് വേണ്ടി ഇത്രകാലം കാത്തിരുന്നു.......... അവസാനം ഞാൻ തള്ളിപ്പറഞ്ഞ നിമിഷം ജീവിതം പോലും വേണ്ട എന്ന് കരുതി.......... നിൻറെ ആ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം ഈ അപ്പുവേട്ടന് ഇല്ലാതെ പോയല്ലോ........ അവനു വിഷമം തോന്നിയിരുന്നു..... ഈ മഴക്കറ്റേറ്റ് അവളുടെ മടിയിൽ തലവെച്ചു അവളുടെ വിരലുകളുടെ മാന്ത്രികത തലമുടി ഇഴകളിൽ ഒരു തലോടൽ ആക്കി വച്ചു ഒരു സുഖ നിദ്ര പുൽകാൻ അവൻ ആഗ്രഹിച്ചു....... ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും ആ സ്വപ്നം യാഥാർഥ്യം ആയിരുന്നെങ്കിൽ എന്ന് വെറുതെ അവൻ ആഗ്രഹിച്ചു...... 🥀🥀🥀🌼🌼🌼🥀🥀🥀🌼🌼🌼🥀🥀🥀🌼🌼🌼 പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും ഹോസ്പിറ്റലിൽ പോകും എന്ന് അറിയാവുന്നത് കൊണ്ട് ഇനി മാളവികയെ കണ്ടാൽ തനിക്ക് തന്നെ തന്റെ സ്നേഹം നിയന്ത്രിക്കാൻ കഴിയില്ല എന്ന് പൂർണ വിശ്വാസം ഉള്ളതു കൊണ്ടും അവൻ ഹോസ്പിറ്റലിൽ പോകാതെ നേരെ ഓഫീസിലേക്ക് ആണ് പോയത്........

അവൻറെ പ്രവർത്തി കണ്ടപ്പോൾ സുമിത്രയ്ക്ക് ആദ്യമായി മകനോട് ദേഷ്യം തോന്നിയിരുന്നു........ ഒന്നു പോയി ആ കുട്ടിയെ കാണാൻ ഉള്ള മര്യാദയെങ്കിലും ഇവൻ കാണിക്കേണ്ട എന്ന് അവർ മനസ്സിൽ ഓർത്തു....... ഓഫീസിൽ ചെന്നിട്ടും തിരക്കുകളിലേക്ക് ഊളി ഇടാൻ ശ്രമിച്ചിട്ടും അതൊന്നും അപ്പുവിന് സാധിക്കുന്നുണ്ടായിരുന്നില്ല....... ഇല്ല കഴിയില്ല...... മാളു എന്ന ഓർമ്മ മനസ്സിനെ വരഞ്ഞു മുറുകുക ആണ്...... പ്രിയപ്പെട്ടവൾ ജീവൻറെ ഏത് അവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നത് എന്ന് അറിയാതെ ഒരു നിമിഷം പോലും തനിക്ക് സമാധാനത്തോടെ ഇരിക്കാൻ കഴിയില്ല എന്ന് അവൻ വേദനയോടെ മനസ്സിലാക്കി......... " ഇല്ല മോളെ നിന്നോടുള്ള സ്നേഹം എൻറെ മനസ്സിൽ അടക്കി വെച്ചാലും പുറത്തേക്ക് വരികയാണ്........ നീ അവിടെ വേദന തിന്നുമ്പോൾ ഞാൻ എങ്ങനെയാണ് ഇവിടെ സ്വസ്ഥമായി ഇരിക്കുന്നത്........ നിന്റെ അപ്പോവേട്ടന് അത്‌ കഴിയുമോ.......? എങ്ങനെയൊക്കെ ഉച്ചവരെ അവൻ സമയം തള്ളി നീക്കി........ രണ്ടുമണിയോടെ അവൻ ഓഫീസിൽ നിന്നും ഇറങ്ങി..... ഇല്ല ഇനി അവളുടെ സാമീപ്യം അറിയാതെ തനിക്ക് ഭ്രാന്ത് പിടിക്കും എന്ന് അവനു തോന്നി തുടങ്ങി........ ഒരുപക്ഷേ അവളെ കണ്ടില്ല എങ്കിൽ തൻറെ മാനസികനില തന്നെ ഇപ്പോൾ തെറ്റി പോകും എന്ന് അവസ്ഥയിലായിരുന്നു.......

അവൻ ഏകദേശം 2.30 ഓടെ m ആശുപത്രിയിലെത്തി.......... റിസപ്ഷനിൽ നിന്ന് തന്നെ മാളവികയുടെ റൂം മനസ്സിലാക്കിയിരുന്നു........ റൂമിൽ ചെല്ലുമ്പോൾ മുറിയിൽ മാളവികയും ഉമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ........ അവൾ കിടക്കുകയാണ്....... അവനെ കണ്ടപ്പോൾ ഉമയ്ക്ക് അത്ഭുതം തോന്നിയിരുന്നു..... അവൻ കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് നിന്നു......... ഒരുവേള ഉമ എന്തെങ്കിലും പറഞ്ഞാലോ എന്ന ഭയമായിരുന്നു അവൻറെ ഉള്ളിൽ....... " കയറി വാ മോനെ സന്തോഷപൂർവ്വം അവർ തന്നെ ക്ഷണിച്ചപ്പോൾ പകുതി ആശ്വാസം തോന്നിയിരുന്നു....... "നല്ല ഉറക്കത്തിലാണ് അവൾ...... " ഞാൻ വിളിക്കാ...... "വേണ്ട ഉറങ്ങുകയാണെങ്കിൽ ഉറങ്ങിക്കോട്ടേ...... വിളിക്കണ്ട...... പെട്ടെന്നാണ് നഴ്സ് മുറിയിലേക്ക് കയറിവന്നത്....... "മാളവികയുടെ ഈ മരുന്ന് വാങ്ങണം...... ഉമയുടെ കയ്യിൽ ബില്ല് കൊണ്ടുവന്നു കൊടുത്തു........ "ആൻറി ഇരുന്നോളൂ....... ഞാൻ പോയി വാങ്ങിയിട്ട് വരാം...... " വേണ്ട മോനെ ഞാൻ പോയി വാങ്ങിയിട്ട് വരാം...... മോൻ ഇവിടെ ഇരിക്കുകയാണെങ്കിൽ അവളെ ഒന്ന് വിളിക്ക്...... മോനേ കാണുമ്പോൾ അവൾക്ക് ചിലപ്പോൾ ആശ്വാസമാകും....... രാവിലെ എല്ലാവരും വന്നപ്പോഴും അവൾ മോനെ തിരക്കായിരുന്നു........ വന്നില്ല എന്നറിഞ്ഞപ്പോൾ ഒരു വേദന തോന്നിയിരുന്നു....... ഞാൻ പറഞ്ഞു ഇന്നലെ വന്നിരുന്നു എന്ന്........

അന്ന് രാത്രിയിൽ അവളെ കണ്ടിട്ട് പോയി എന്ന്...... അപ്പോൾ അവൾ എന്നോട് ചോദിച്ചു അവൾ കണ്ടത് സ്വപ്നമായിരുന്നില്ല അല്ലേ എന്ന്..... ഉച്ചയ്ക്ക് സുമിത്രയും മധുവും കൂടി ആഹാരം കൊണ്ടുവന്ന് തന്നിരുന്നു....... അപ്പോഴും അവൾ മോനെ നോക്കുന്നത് ഞാൻ കണ്ടു..... മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു..... അത്രയും പറഞ്ഞു മരുന്നിൻറെ ചീട്ടു മായി അവർ പുറത്തേക്ക് പോയപ്പോൾ അവന് വല്ലായ്മ തോന്നി........ അവൻ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി....... ഒരു കൊച്ചുകുട്ടിയുടെ വാത്സല്യമാണ് അവളോട് ആ നിമിഷം അവന് തോന്നിയത്........ താൻ എന്തെങ്കിലും ദേഷ്യപ്പെട്ട് പറഞ്ഞാൽ കണ്ണു നിറഞ്ഞു നിൽക്കുന്നവൾ..... തൻറെ ഒരു നോട്ടം കൊണ്ട് പോലും പ്രണയം ഒരു വലിയ മഹാത്ഭുതമായി കരുതുന്നവൾ....... താൻ ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കാത്ത സമയങ്ങളിൽ അവൾക്ക് ഉണ്ടാകുന്ന ദുഃഖം ചെറുതായിരുന്നില്ല എന്ന് തനിക്ക് മനസ്സിലായിട്ടുണ്ട്......... തന്നെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു പാവം പെണ്ണ്........ അവളുടെ പ്രണയാഗ്നിയിൽ താൻ ഉരുകുകയാണ്......... ഒരു മഴക്കാലത്തിൻറെ കുളിരുള്ള ഓർമ്മയായി തന്നിലേക്ക് പെയ്തിറങ്ങിയവൾ........ തൻറെ മനസ്സിൽ പ്രണയത്തിൻറെ തീരാമഴ പെയ്യിച്ചവൾ........

ആദ്യകാഴ്ചയിൽ അവളോട് തോന്നിയ വാത്സല്യം പിന്നീട് അവളുടെ നിഷ്കളങ്കമായ സംസാരങ്ങളോടും ചിരിയോടുള്ള പ്രണയമായി മാറുകയായിരുന്നു.......... തിരിച്ചു അവൾക്കും അതുപോലെതന്നെ ഉണ്ടെന്നറിഞ്ഞ് നിമിഷം ആവേശത്തോടെ മനസ്സിൽ അവളെ പ്രണയിക്കുകയായിരുന്നു........... ഒടുവിൽ വേദനയോടെ അവസാനനിമിഷം തനിക്ക് വേണ്ടി കാത്തിരിക്കുമോ എന്ന് ചോദിച്ചപ്പോഴും മനസ്സ് നിറയെ അവളോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നു.............. ഇപ്പോൾ തന്നെ വീണ്ടും തോൽപ്പിച്ച് ഈ പെണ്ണ് തന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ആണ് ശ്രമിക്കുന്നത്........ ഇല്ല മോളെ നിനക്ക് തരാൻ എൻറെ കയ്യിൽ ഇപ്പോൾ ഒരു ജീവിതമില്ല........ ഉള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് എനിക്കു തന്നെ നിശ്ചയമില്ല........ നിന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ മുൻപിൽ മാർഗങ്ങളൊന്നുമില്ല....... ചെറിയ ഒരു പ്രതീക്ഷയുടെ നാളം എങ്കിലും എന്റെ മുന്നിൽ ഉണ്ടായിരുന്നു എങ്കിൽ ചേർത്ത് പിടിച്ചേനെ ഞാൻ....... എങ്ങനെയാണ് ഞാൻ നിന്നെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നത്......? സ്വന്തം താല്പര്യത്തിന് നിൽക്കുന്ന ഒരു മനസ്സ് പോലും എൻറെ കൈവശമില്ല.......... എപ്പോഴാണ് അതിലെ ചിന്തകൾ മാറിമറിയുന്നത് എന്ന് എനിക്കു തന്നെ നിശ്ചയമില്ല........

ഒരു ഭ്രാന്തന്റെ പെണ്ണായി നീ ജീവിതം പാഴാക്കുന്നത് സഹിക്കാൻ കഴിയില്ല മോളെ...... നിശബ്ദമായി അവൻ അവളോട് പറഞ്ഞു......... അറിയാതെ അവൻറെ കൈകൾ അവളുടെ മുടിയിഴകളിൽ തലോടി....... പെട്ടെന്നാണ് അവർ നോക്കിയപ്പോൾ അവൾ ഉണർന്നു വരികയാണ് എന്ന് തോന്നിയിരുന്നു....... പെട്ടെന്ന് അവൻ കൈ മാറ്റി........ ഉണർന്നപ്പോൾ മുൻപിൽ ഇരിക്കുന്ന ആളെ കണ്ടു വിശ്വസിക്കാൻ കഴിഞ്ഞില്ല അവൾക്ക്....... അവളുടെ മുഖത്തു നിറയുന്ന സന്തോഷം അത്ഭുതത്തോടെയാണ് അപ്പു നോക്കിയിരുന്നത്..... " അപ്പുവേട്ടൻ ഇവിടെ....... " സ്വപ്നമല്ല........ സത്യമാണ്....... അവൻ ചിരിയോടെ പറഞ്ഞു..... " അമ്മ........ മരുന്ന് വാങ്ങാൻ പോയി....... ഇപ്പോൾ വരും...... അവൾ എഴുന്നേറ്റ് ഇരിക്കാൻ തുടങ്ങി........ " എഴുന്നേൽക്കണ്ടാ..... " സാരമില്ല..... അവളുടെ മുഖത്ത് അപ്പോഴേക്കും ഒരു ഉത്സാഹവും ഊർജ്ജവും ഒക്കെ വന്നതായി അവൻ കണ്ടിരുന്നു.......... തന്നെ കണ്ടതുകൊണ്ടാണ് എന്ന് അവന് അറിയാരുന്നു........ അവളുടെ സ്നേഹം കാണുമ്പോൾ തനിക്ക് ഭയമാണ് തോന്നുന്നത് എന്ന് ഒരു നിമിഷം അവൻ ആലോചിച്ചു.........

കുറച്ച് നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല........ പക്ഷേ മൗനം ഹൃദയത്താൽ വാചാലമായിരുന്നു...... "എന്തിനാ മാളു നീ ഇങ്ങനെ ഒരു സാഹസം കാണിച്ചത്......? കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല..,..... അവൻ ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി വിളിച്ചു...... " മാളു........ "അപ്പുവേട്ടന് എന്നെ വേണ്ട എന്ന് പറഞ്ഞപ്പോൾ....... അപ്പൂവേട്ടൻ ഒരിക്കലും എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല....... അപ്പുവേട്ടന് വേണ്ടാതെ എന്നെ എനിക്കെന്തിനാ......... "എന്താ മാളു നീ പറയുന്നത്........ ഞാൻ ഒന്നു വേണ്ട എന്ന് പറഞ്ഞാൽ വേണ്ടെന്നു വയ്ക്കുന്നതാണോ നിൻറെ ജീവിതം.......? നിന്റെ അച്ഛനെപ്പറ്റി അമ്മയെപ്പറ്റി മധുവിനെ പറ്റി ഒന്നും നീ ചിന്തിച്ചില്ല ആ നിമിഷം......? എന്നോട് ഉള്ള സ്നേഹം അത്രമേൽ അന്ധം ആയിരുന്നോ? നിന്നെ ഇത്രകാലം നോക്കി വളർത്തിയ നിൻറെ അച്ഛനെകാളും അമ്മയെക്കാളും ഒക്കെ വലുതായിരുന്നോ ഒരിക്കൽ നിന്നെ തള്ളിപ്പറഞ്ഞ എൻറെ സ്നേഹം............................ ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story