മഴയോർമ്മയായ്....💙: ഭാഗം 14

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

"അപ്പുവേട്ടന് അങ്ങനെ പറയാം...... അങ്ങനെ പലതും ചിന്തിക്കാൻ കഴിയും പക്ഷേ ഇത്രകാലം മനസ്സിനുള്ളിൽ ഞാൻ ഒരു രൂപം പ്രതിഷ്ഠിച്ചിട്ടുണ്ട്........ അത്‌ പെട്ടെന്ന് മാറ്റണം എന്ന് പറഞ്ഞാൽ അത്ര എളുപ്പമല്ല....... അത്‌ പറഞ്ഞാൽ എത്രത്തോളം മനസ്സിലാകും എന്ന് എനിക്ക് അറിയില്ല......... പക്ഷെ എൻറെ മനസ്സിൽ അന്ന് മുതൽ ഇന്ന് വരെ ഒരൊറ്റ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ...... അത് എൻറെ മനസ്സിൽ നിന്ന് മാറ്റാനുള്ള ധൈര്യം ഒന്നും എനിക്കില്ല...... എല്ലാവരുടെയും മുൻപിൽ വച്ച് അപ്പുവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അങ്ങ് തളർന്നുപോയി...... ഒരിക്കലും ജീവിക്കേണ്ട എന്ന് തോന്നി....... അപ്പു ഏട്ടൻ ആണോ അച്ഛനുമമ്മയും മധുവും ആണോ എനിക്ക് വലുത് എന്ന് ചോദിച്ചാൽ എൻറെ കയ്യിൽ അതിനു മതിയായ ഉത്തരമില്ല........ നിങ്ങളിലാരും വലുതും അല്ല ചെറുതും അല്ല....... ഒരു നാണയത്തിന് ഇരുവശങ്ങളാണ് എനിക്ക്........ എൻറെ അച്ഛനുമമ്മയും മധുവും എനിക്ക് എത്ര പ്രിയപ്പെട്ടതാണോ അത്രയും തന്നെ പ്രിയപ്പെട്ടതാണ് എനിക്ക് അപ്പുവേട്ടനും......

ആരുടെയും സ്നേഹത്തിൻറെ തട്ട് തൂക്കാനും അളക്കാൻ ഒന്നും എനിക്ക് കഴിയില്ല.........." ഈ പെണ്ണ് വീണ്ടും വീണ്ടും തന്നെ അത്ഭുതപ്പെടുത്തുക ആണല്ലോ എന്ന് അപ്പു അപ്പോൾ ചിന്തിച്ചത്....... " മാളവിക തൻറെ ഫീലിംഗ്സ് ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്....... പക്ഷേ ഇതൊക്കെ ഇപ്പോൾ തന്റെ മനസ്സിൽ എന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാണ്........ കുറച്ചുകഴിയുമ്പോൾ ഇതൊന്നും വേണ്ടായിരുന്നു എന്ന് തന്നെ തോന്നും........." "അപ്പു വേട്ടൻ ഇങ്ങനെ പറഞ്ഞ് വീണ്ടും വീണ്ടും എന്നെ വിഷമിപ്പിക്കരുത്....... എൻറെ സ്നേഹത്തെ അളക്കുന്നത് പോലെ.., എന്നെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്......... അപ്പുവേട്ടനെ മറക്കാൻ എനിക്ക് കഴിയില്ല....... എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും........ ഇതിൽ കൂടുതൽ എനിക്ക് തെളിയിച്ച കാണിക്കാനും അറിയില്ല........

അപ്പുവേട്ടൻ കരുതുന്നതുപോലെ പിന്നീട് ഒന്നു മാറി ചിന്തിക്കാൻ ആയിരുന്നെങ്കിൽ എനിക്ക് നേരത്തെ ആകാമായിരുന്നു......... പിന്നെ ഇപ്പോൾ അപ്പോവേട്ടൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് എന്നെ ഏട്ടനിൽ നിന്നും അകറ്റാൻ ഉള്ള ഒരു കാരണമായി കാണുന്നത് എങ്കിൽ ഞാൻ അത്‌ കണക്കിലെടുക്കുന്നില്ല........... ഒരിക്കലെങ്കിലും മനസ്സിൻറെ താളം തെറ്റാത്തവരായി ആരാണ് ഉള്ളത്.......? നമ്മൾ ഒക്കെ നോർമൽ ആണ് നമുക്ക് പറയാൻ കഴിയുമോ.......? ചിലർക്ക് പ്രകടിപ്പിക്കാൻ കഴിയുന്നില്ല എന്നുമാത്രം...... അങ്ങനെ പറഞ്ഞാൽ ഞാനും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഭ്രാന്തി തന്നെയാണ്......... നമുക്ക് ഭ്രാന്തമായി എന്തിനോട് തോന്നുന്നതും ഒരു ഭ്രാന്ത് തന്നെയാണ്......... എൻറെ ഭ്രാന്ത് അപ്പൂവേട്ടൻ ആണ്........ അപ്പോവേട്ടനോട് ഉള്ള പ്രണയമാണ് എനിക്ക് ഭ്രാന്തമായി തോന്നുന്നത്...... അതും ഒരു ഭ്രാന്ത് തന്നെയല്ലേ........ " അവൻ അവളെ തന്നെ ഇമ വെട്ടാതെ നോക്കി ........ നീണ്ട ഭംഗി ഉള്ള മൂക്കാണ്...... " ഒരുപാട് സംസാരിക്കേണ്ട മാളു...."

" സംസാരിക്കണം ഇനിയെങ്കിലും എൻറെ ജീവിതത്തേ പറ്റി ഞാൻ സംസാരിക്കണം........ ഒരിക്കലെങ്കിലും അപ്പൂവേട്ടൻ പറഞ്ഞ വാക്കിൻറെ പുറത്ത് വിശ്വസിച്ചിരുന്ന ആളാണ് ഞാൻ........ വാക്ക് കൊടുത്ത പെണ്ണിനെ പറ്റിക്കുന്നത് നല്ല ഒരു പുരുഷന് ചേരുന്ന സ്വഭാവമല്ല......." അവന് അവളെ നോക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി....... എന്ത് പറഞ്ഞാണ് താൻ ഈ പെണ്ണിനെ മനസിലാകുന്നത്..... അവൻ ഒന്ന് കണ്ണടച്ചു ശ്വാസം വലിച്ചു വിട്ടു...... ശേഷം കണ്ണാടിയുടെ ഫ്രെയിം പിടിച്ചു ഒന്നൂടെ ശരിക്ക് വച്ചു...... " മോളെ നീ എന്നെ ഇങ്ങനെ ധർമ്മസങ്കടത്തിൽ ആകരുത്....... നിന്നെ ഞാൻ എവിടേക്കാണ് ക്ഷണിക്കുന്നത്......? ഭ്രാന്ത് നിറഞ്ഞ ജീവിതത്തിലേക്കോ.....? അതോ താളംതെറ്റിയ എൻറെ മനസ്സിനെ ഹൃദയത്തിലേക്കോ.....? ഞാൻ എന്നെ സ്വയം മറക്കുന്ന നിമിഷങ്ങളിൽ നിന്നെ പോലും മറന്നു പോകും മാളവിക........ മനസ്സിലാക്കണം നീ....... വാശി പിടിക്കരുത് ഇങ്ങനെ....... ഞാൻ കാരണം നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എൻറെ അവസ്ഥ എന്താകുമായിരുന്നു എന്ന് നീ ചിന്തിച്ചിട്ടുണ്ടോ.........?

ഒരാൾ നൽകിയ വേദന മനസ്സിൽനിന്നു മാഞ്ഞിട്ടില്ല....... അപ്പോഴാണ് അടുത്തത് കൂടി....... ഇങ്ങനെ വാശി പിടിക്കരുത്......... ക്ഷണിക്കാൻ എനിക്കൊരു ജീവിതമില്ല......... എനിക്കൊരു ജീവിതം ഉണ്ടായിരുന്നു എങ്കിൽ നിന്നെ ജീവിതത്തിലേക്ക് കൂട്ടാൻ ഞാൻ തയ്യാറായേനെ....... ഇവിടെ അങ്ങനെ അല്ലല്ലോ....... എന്റെ ജീവിതം കൈമോശം വന്നുപോയി........ എൻറെ മനസ്സിൻറെ താളം എൻറെ കയ്യിൽ അല്ല....... എപ്പോഴാണ് തെറ്റി പോകുന്നതെന്ന് എനിക്കറിയില്ല....... എന്നെ എനിക്ക് തന്നെ അറിയാതെ നിൽക്കുന്ന ഒരു അവസ്ഥയിലാണ് ഞാൻ........ ആ സമയത്ത് ഞാൻ നിന്നെ എങ്ങനെയാണ് എൻറെ ജീവിതത്തിലേക്ക് കൂട്ടുന്നത്....... ഒരു പെണ്ണിനെ താലി ചാർത്തിയാൽ അവളെ സംരക്ഷിക്കാൻ ഉള്ള ബാധ്യത താലി കെട്ടുന്നവന്റെ ആണ്....... അത്‌ ഞാൻ എങ്ങനെ ചെയ്യും......" പറഞ്ഞപ്പോഴേക്കും അവൻറെ വാക്കുകൾ ഇടറി തുടങ്ങിയിരുന്നു........ അത് കേൾക്കെ മാളവികക്ക് സങ്കടം തോന്നിയിരുന്നു...... പെട്ടെന്ന് അവൾ അവൻറെ കൈകളിൽ കയറിപ്പിടിച്ചു...... " അപ്പുവേട്ടാ....... ഏട്ടന്റെ അവസ്ഥ മാറുമെന്ന് എനിക്ക് 100% ഉറപ്പുണ്ട്........

ഈ മനസ്സിൻറെ താളം ഞാൻ ആകും......... ആ ഹൃദയത്തിൻറെ ഉള്ളിൽ ഞാൻ മാത്രമാകും........ ആ മനസ്സിൻറെ ധ്രുതതാളങ്ങൾ പോലും എനിക്ക് മനപാഠം ആകുമെന്ന് എനിക്ക് ഉറപ്പാണ്....... അത് എനിക്ക് സാധിക്കും എന്നും എനിക്ക് വിശ്വാസമുണ്ട്....... സ്നേഹം കൊണ്ട് മാറാത്ത ഒരു വ്യാധിയും ലോകത്തില്ല....... എല്ലാ രോഗങ്ങൾക്കും ഉള്ള മരുന്നാണ് സ്നേഹം....... " " അങ്ങനെ ഒരു പരീക്ഷണത്തിന് നിൻറെ ജീവിതം വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല മാളവിക....... " " ഞാൻ തയ്യാറാണ്....... എൻറെ ജീവിതത്തിൽ എനിക്ക് ഇല്ലാത്ത എന്ത് പ്രാധാന്യമാണ് അപ്പുവേട്ടൻ കൊടുക്കുന്നത്....... ഇനി അതൊരു പരീക്ഷണം ആണെങ്കിൽ പോലും എനിക്ക് സന്തോഷമാണ്........ അപ്പുവേട്ടന് അറിയില്ല ഒരു ദിവസമെങ്കിലും അപ്പുവേട്ടന്റെ ഭാര്യയായി ജീവിച്ചിട്ട് മരിച്ചാൽ അതും സന്തോഷം എന്ന് കരുതുന്ന ആളാണ് ഞാൻ........... ഒരുപാട് ആഗ്രഹങ്ങൾ ഒന്നും എനിക്കില്ല ഒരു ദിവസം എങ്കിൽ ഒരു ദിവസമെങ്കിലും അപ്പുവേട്ടൻ പേരാണിഞ്ഞ താലി കഴുത്തിൽ ഇടണം......... ആ കൈകൊണ്ട് എൻറെ സീമന്തരേഖ ചുവക്കണം.......

ആ നെഞ്ചിന്റെ സംരക്ഷണത്തിൽ ആ കരവലയത്തിൽ ചേർന്നു ഉറങ്ങണം....... എന്നിട്ട് ഞാൻ മരിച്ചു പോയാലും ഞാൻ അത് സന്തോഷം എന്ന് കരുതും....... എന്നെ ഒരിക്കലും ഇനി ഇങ്ങനെ അകറ്റിനിർത്തല്ലേ അപ്പുവേട്ട...... " പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയി......... അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയുമായിരുന്നില്ല അവനും...... " കരയരുത്........ " അത് പറഞ്ഞപ്പോഴേക്കും അപ്പുവിന്റെ കണ്ണിൽ ചുവപ്പുരാശി പടർന്നു...... അത് കാണ്ടപ്പോൾ അവളിലും ഒരു വേദന ഉടലെടുത്തിരുന്നു...... പെട്ടെന്ന് അത്‌ മാറ്റാനായി മാളവിക പറഞ്ഞു...... "അപ്പുവേട്ടൻ വന്നിട്ട് കുറേ നേരമായോ......." " കുറച്ച് നേരം ആയുള്ളൂ..... "അപ്പുവേട്ടാ......... എനിക്ക് ഒരു ആഗ്രഹമുണ്ട്........ സാധിച്ചു തരുമോ........? " "എന്താണ്.......?" അവൻ മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു....... "പണ്ടേ എനിക്ക് വേണ്ടി ഒരു പാട്ട് പാടി തന്നെ ഓർക്കുന്നുണ്ടോ......? അതുപോലെ എനിക്ക് വേണ്ടി ഒരു പാട്ട് പാടാമോ......" " ഇപ്പോഴോ.......? " " ഇപ്പൊൾ എന്താ കുഴപ്പം....... ഇവിടെ നമ്മൾ മാത്രമേ ഉള്ളല്ലോ...... വളരെ പതുക്കെ....... എനിക്ക് മാത്രം കേൾക്കത്തക്ക രീതിയിൽ...... ഒന്ന് പാടിയാൽ മതി....... പ്ലീസ്...... " " പാട്ട്.......! സംഗീതവും വരികളും ഒക്കെ എന്നെ വിട്ടു പോയിട്ട് എത്ര നാളുകളായി എന്നറിയോ മാളു........? "

അങ്ങനെയൊന്നും പോകില്ല...... രക്തത്തിൽ അലിഞ്ഞു ചേർന്നത് ഒക്കെ...... പാടി നോക്ക് അപ്പുവേട്ടന് പറ്റും....... പ്ലീസ് എനിക്ക് വേണ്ടി രണ്ടു വരി......." തുടരെത്തുടരെ മാളവിക വാശിപിടിച്ചപ്പോൾ അവൻ അത് സമ്മതിച്ചു കൊടുക്കാതേ സാധിക്കില്ലായിരുന്നു......... 🎶🎶പൂവിനെതൊട്ട്‌ തഴുകിയുണർത്തുന്ന സൂര്യകിരണമായ്‌ വന്നു വേനലിൽ വേവുന്ന മണ്ണിനു ദാഹനീരേകുന്ന മേഘമായ്‌ വന്നൂ പാടിത്തുടിച്ചു കുളിച്ചു കേറും തിരുവാതിരപ്പെൺകിടാവോർത്തുനിന്നൂ ഓർമ്മകൾക്കെന്തു സുഗന്ധം എന്നാത്മാവിൻ നഷ്ടസുഗന്ധം എന്നാത്മാവിൻ നഷ്ടസുഗന്ധം പൂമുഖവാതുക്കൽ നീയോർത്തു നിന്നൊരാ പ്രേമസ്വരൂപനോ വന്നു കോരിത്തരിച്ചു നീ നോക്കി നിൽക്കേ മുകിൽക്കീറിൽ നിന്നമ്പിളിമാഞ്ഞൂ ആടിത്തിമിർത്ത മഴയുടെ ഓർമ്മകൾ ആലിലത്തുമ്പിലെ തുള്ളികളായ്‌ ഓർമ്മകൾക്കെന്തു സുഗന്ധം എന്നാത്മാവിൻ നഷ്ടസുഗന്ധം🎶🎶 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം നൽകിയ അനുഭൂതിയിൽ സ്വയം മറന്നു പോയി മാളു...... പക്ഷെ തനിക്കുള്ള മറുപടി അല്ലേ അതിൽ കൂടി അപ്പുവേട്ടൻ നൽകുന്നത്......? അവൾ ഓർത്തു....... "

എൻറെ അപ്പുവേട്ടന്റെ ഓർമ്മകളിൽ ഒന്നും ഒരു നഷ്ടസുഗന്ധം ഉണ്ടാകാൻ പാടില്ല..." അത് പറഞ്ഞ് അവൾ അവൻറെ കൈകൾ എടുത്ത് തന്റെ നെഞ്ചോട് ചേർത്ത് വച്ചു........ അപ്പോഴാണ് പെട്ടെന്ന് മാധവൻ അകത്തേക്ക് കയറി വരുന്നത്...... പെട്ടെന്ന് മാധവനെ കണ്ടതും അപ്പു കൈ അവളുടെ കയ്യിൽനിന്നും വലിച്ചെടുത്തു........ പെട്ടന്നാണ് അവളും വാതിൽക്കൽ നിൽക്കുന്ന മാധവനെ കണ്ടത്....... അവൾക്കും എന്തോ വല്ലായ്മ തോന്നിയിരുന്നു......... രണ്ടുപേരുടെയും അവസ്ഥ മനസ്സിലാക്കിയിട്ട് എന്നോണം മാധവൻ അകത്തേക്ക് കയറി വന്നിരുന്നു...... " അപ്പു എപ്പോൾ വന്നു.......? " രംഗം ഒന്നു മയപ്പെടുത്താൻ ആയി മാധവൻ ചോദിച്ചപ്പോഴാണ് രണ്ടുപേർക്കും ശ്വാസം നേരെ വീണത്......... എങ്കിലും അപ്പുവിന്റെ മനസ്സിൽ ഒരു വല്ലായ്മ കിടന്നിരുന്നു....... അങ്കിൾ എന്ത് വിചാരിച്ചു കാണും എന്ന് അവൻ ഓർത്തു....... " ഞാൻ വന്നിട്ട് കുറച്ച് നേരമായ് അങ്കിൾ...... ആൻറി മരുന്നുവാങ്ങൻ അങ്ങോട്ട് പോയതേയുള്ളൂ......." അയാളുടെ മനസ്സിൽ എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് മാറിക്കോട്ടെ എന്ന് വിചാരിച്ചാണ് അവൻ അത് പറഞ്ഞത്........... അപ്പോഴേക്കും ഉമയും വന്നിരുന്നു......... " അപ്പു വരു....... മാധവൻ ഗൗരവത്തിൽ തന്നെയാണ് അപ്പുവിനെ വിളിച്ചത്....... "നമുക്കൊന്നു സംസാരിച്ചാലോ...."

മാധവൻ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ എന്തായിരിക്കും അയാൾക്ക് പറയാനുള്ളത് എന്ന് അപ്പുവിന് ബോധ്യമുണ്ടായിരുന്നു....... "അതിനെന്താ സംസാരിക്കാം......." " നമുക്ക് നടക്കാം ....... മാധവൻ ചോദിച്ചപ്പോൾ അപ്പു തലയാട്ടി....... കണ്ണുകൊണ്ട് മാളുവിനോട് യാത്ര പറഞ്ഞു.......... അവൾ തിരിച്ചും...... മകളുടെ ജീവിതത്തിൽ നിന്നും മാറിക്കൊടുക്കണമെന്ന് ആകും അയാൾക്ക് പറയാനുള്ളത് എന്ന് നന്നായി അപ്പുവിന് അറിയാമായിരുന്നു........ കാന്റീനിലേക്ക് ചെന്നിരുന്നപ്പോൾ രണ്ടുപേർക്കുമിടയിൽ മൗനം തളം കെട്ടുന്നുണ്ടായിരുന്നു....... " അപ്പുവിന് ജൂസ് പറയട്ടെ......" "ഒന്നും വേണ്ട അങ്കിൾ........" മറ്റെവിടെയോ നോക്കി പറഞ്ഞു...... " ഞാൻ പറയാൻ പോകുന്നത് എന്തായിരിക്കുമെന്ന് അപ്പുവിന് അറിയാം എന്ന് തന്നെയാണ് എൻറെ വിശ്വാസം........ " അവൻ വെറുതെ അയാളെ നോക്കി ചിരിച്ചു കാണിച്ചു..... " ഞാൻ ഒരിക്കലും മാളവികയുടെ ജീവിതത്തിൽ ഒരു ശല്യമായി വരില്ല അങ്കിൾ....... എനിക്ക് എൻറെ അവസ്ഥകളും പോരായ്മകളും നന്നായി അറിയാവുന്ന ഒരാളാണ്......... എൻറെ കാര്യത്തിൽ പേടിക്കേണ്ട........ " അവൻ പറഞ്ഞപ്പോൾ വിശ്വാസം വരാതെ മാധവൻ അവന്റെ മുഖത്തേക്ക് നോക്കി....... " അപ്പു ഞാൻ പറയാൻ വന്നത് ഇതൊന്നുമല്ല..........

ഒരച്ഛൻ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യം അയാളുടെ മക്കൾക്ക് അയാൾ ജീവിച്ചിരിക്കുമ്പോൾ ഒന്നും സംഭവിക്കരുത് എന്നാണ്........ ഒരു അച്ഛൻറെ സ്ഥാനത്തു നിന്ന് മാത്രം ഞാൻ അപ്പുവിനോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്....... പറ്റില്ല എന്ന് മാത്രം അപ്പു എന്നോട് പറയരുത്....... " അവൻ മനസ്സിലാകാതെ അയാളെ തന്നെ നോക്കി നിന്നു........ അപ്പുവിനു എൻറെ മോളെ വിവാഹം കഴിച്ചു കൂടെ......? അയാളുടെ ആ ചോദ്യമായിരുന്നു അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞത്....... " അങ്കിൾ....... അറിയാതെ അവൻ വിളിച്ചു പോയിരുന്നു........ "എനിക്കറിയാം അപ്പു പറഞ്ഞതുപോലെ അപ്പു ചിന്തിക്കുന്നുണ്ടാവും ഞാൻ എന്തിനാണ് ഇങ്ങനെ ഒരു കാര്യം അപ്പുവിനോട് ആവശ്യപ്പെടുന്നത് എല്ലാമറിഞ്ഞിട്ടും എന്ന്........ ഏത് അച്ഛനെയും പോലെ അപ്പുവിനെ അവളിൽ നിന്നും അകറ്റാൻ വേണ്ടേ ഞാൻ ശ്രമിക്കാൻ എന്ന്...... പക്ഷേ എനിക്കതിന് കഴിയില്ല...... എന്റെ രണ്ട് പെൺമക്കളും എന്റെ രണ്ട് കണ്ണുകൾ പോലെയാണ് എനിക്ക്...... അവർ വേദനിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല......

മധുവിനെ പോലെ ഒന്നിനും വാശി പിടിക്കാത്ത ഒരാൾ ആയിരുന്നു മാളു....... അങ്ങനെ ഇങ്ങനെ ഒരു ആഗ്രഹങ്ങളും ഞങ്ങളോട് പറഞ്ഞിട്ടില്ല മാളു...... ഞങ്ങൾ എന്തു കൊടുത്താലും രണ്ടു കയ്യാലെ അവൾ സന്തോഷപൂർവ്വം അത് സ്വീകരിച്ചിട്ടുള്ളൂ........ ഇതുവരെ എനിക്ക് ഇതാണ് ഇഷ്ടം അല്ലെങ്കിൽ എനിക്ക് ഇത് മതിയായിരുന്നു എന്ന് ഒരിക്കൽ പോലും അവൾ എന്നോട് ആവശ്യപ്പെട്ടിട്ടില്ല....... ജീവിതത്തിൽ ആദ്യമായി അവൾ എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം അപ്പുവിനെ അവൾക്ക് മറക്കാൻ കഴിയില്ല എന്നത് മാത്രമാണ്...... എല്ലാം അറിഞ്ഞിട്ടും തന്നെയാണല്ലോ അവൾ എന്നോട് അങ്ങനെ ആവശ്യപ്പെട്ടത്........ അതുകൊണ്ട് തന്നെ ആയിരിക്കുമല്ലോ അവൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്........ അത്രമേൽ സ്നേഹിച്ചു അതുകൊണ്ടായിരിക്കും ഞങ്ങളൊക്കെ അന്യർ ആണ് എന്ന് ഒരുനിമിഷം അവൾക്ക് തോന്നിയത്........ എൻറെ കുഞ്ഞിൻറെ കണ്ണുനീരിനെ ഇനി എനിക്ക് കാണാൻ കഴിയില്ല........ ഈ രണ്ടു ദിവസം ഞാൻ ഉറങ്ങിയിട്ടില്ല........ അപ്പുവിനോട് സംസാരിക്കാൻ വേണ്ടി ഞാൻ കാത്തുഇരിക്കുക ആയിരുന്നു......."

കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു അപ്പു.... "അങ്കിൾ........ കുറച്ചു മുൻപ് ഞങ്ങൾ രണ്ടുപേരും അവിടെ ഇരുന്നു സംസാരിച്ചത് കണ്ടിട്ടാണ് അങ്കിൾ ഇങ്ങനെ പറയുന്നതെങ്കിൽ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു........" "അല്ല അപ്പു..... അതുകൊണ്ട് അല്ല...... എനിക്കിപ്പോൾ തന്നോട് അപേക്ഷിക്കാൻ മാത്രമേ കഴിയുകയുള്ളൂ......... നിർബന്ധപൂർവ്വം എൻറെ മകളെ വിവാഹം കഴിക്കണം എന്ന് തന്നോട് പറയാൻ കഴിയില്ല......... പക്ഷേ അപ്പുവിനോട് എത്ര വേണേലും താണു അപേക്ഷിക്കാൻ എനിക്ക് കഴിയും......... ഞാൻ അപേക്ഷിക്കുകയാണ്...... എൻറെ കുഞ്ഞിനെ സ്വീകരിക്കണം....... നിൻറെ മനസ്സിൽ അവളോട് ഒരു ഇഷ്ടം ഉണ്ടെങ്കിൽ ....... ഒരിക്കലും അവളോ ഞങ്ങളോ അപ്പൂവിന്റെ ഈ അവസ്ഥb ഒരു കാരണമാക്കിയൊ അതൊരു പോരായ്മയായൊ പറയില്ല......... പക്ഷേ അവളെ സ്നേഹിക്കാൻ കഴിയില്ലെങ്കിൽ ഞാൻ ഒരിക്കലും അപ്പുവിനെ നിർബന്ധിക്കില്ല......... കാരണം മനസ്സിൽ ആണ് സ്നേഹം ഉണ്ടാവേണ്ടത്....... അവളോട് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടില്ല എങ്കിൽ ഞാൻ നിർബന്ധിച്ച് അതിലേക്ക് അപ്പുവിനെ വലിച്ചു ഇടില്ല......" " എനിക്ക് ഇപ്പോഴും അത്ഭുതം തോന്നുക ആണ്...... എല്ലാം അറിഞ്ഞുകൊണ്ട് അങ്കിളിന് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്.....

മാളു എൻറെ കൂടെ വന്നാൽ അവളുടെ ജീവിതം എന്താകുമെന്ന് അങ്കിൾ ചിന്തിച്ചിട്ടുണ്ടോ......? സ്വന്തം ജീവിതം എങ്ങനെ ആണെന്ന് അറിയാത്ത ഒരാൾ ആണ് ഞാൻ..... മനസ്സിൻറെ താളം പോലും സ്വന്തമായി കൈവശം ഇല്ലാത്തവനാണ് ഞാൻ........ അങ്ങനെയുള്ള ഞാൻ എങ്ങനെയാണ് മാളവികയെ കൂടി ജീവിതത്തിലേക്ക് കൂട്ടുന്നത്....... ഇപ്പോൾ അവൾക്ക് കുറച്ച് സങ്കടം ഉണ്ടായിരിക്കും....... പക്ഷേ ജീവിതകാലം മുഴുവൻ അവൾ സങ്കടപ്പെടുന്നത് എത്രയോ നല്ലതാണങ്കിൾ കുറച്ചുനാൾ അവൾ സങ്കടപ്പെടുന്നത്........ കുറെ കാലം കഴിയുമ്പോൾ അവൾ ഒക്കെ മറന്നോളും........ മറ്റൊരു ജീവിതത്തിലേക്ക് പൊയ്ക്കോളും....... വേണമെങ്കിൽ ഞാൻ നിങ്ങളുടെ കൺവെട്ടത്തു നിന്ന് എവിടേക്കെങ്കിലും പോകാം........ പക്ഷേ ഒരു ഭ്രാന്തന്റെ ഭാര്യയായി അവളുടെ ജീവിതം ഹോമിക്കാൻ അങ്കിൾ സമ്മതിച്ചാൽ പോലും ഞാൻ സമ്മതിക്കില്ല....... അത്രയ്ക്ക് സ്നേഹിക്കുണ്ട് ഞാൻ അവളെ....... ഇനി എന്റെ പേരിൽ വേദനിക്കാൻ ഞാൻ അനുവദിക്കില്ല അവളെ....... എന്റെ ജീവൻ ആണ് അവൾ..... അത് പറഞ്ഞപ്പോഴേക്കും അവൻറെ വാക്കുകൾ ഇടറിയിരുന്നു............................. ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story