മഴയോർമ്മയായ്....💙: ഭാഗം 15

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

മാധവൻ അത്ഭുതത്തോടെ അവനെ നോക്കി കാണുകയായിരുന്നു....... " വേണ്ട അങ്കിൾ എൻറെ മനസ്സിൻറെ താളം തെറ്റുന്നത് എപ്പോഴാണെന്ന് എനിക്ക് തന്നെ നിശ്ചയമില്ല....... അതിനിടയിൽ ഒരു പെണ്ണിൻറെ ജീവിതം ഞാൻ കാരണം നശിക്കാൻ പാടില്ല......... ഇനി ഈ ജീവിതത്തിൽ അതുകൂടി താങ്ങാൻ എനിക്ക് വയ്യ....... മാത്രമല്ല എന്നെ സ്നേഹിച്ചു പോയി എന്ന ഒരു കുറ്റത്തിന് അവളുടെ ജീവിതം ഹോമിക്കാൻ ഞാൻ സമ്മതിക്കില്ല........ ഒരു വിവാഹമോ ജീവിതമോ ഒന്ന് എൻറെ മനസ്സിലും സ്വപ്നങ്ങളിൽ ഉണ്ടായിട്ടില്ല..... പിന്നെ അങ്കിൾ ഇത്ര എന്നോട് തുറന്നു സംസാരിച്ചത് കൊണ്ട് മാത്രം ഞാൻ ഒരു കാര്യം തുറന്നു പറയാം മാളുവിനെ എനിക്ക് ഇഷ്ടമായിരുന്നു....... ഒരുപാട് ഇഷ്ടമായിരുന്നു....... അതിൻറെ നൂറിരട്ടി ഇഷ്ടം ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട്........ അതുകൊണ്ട് മാത്രമാണ് അവളെ ഞാൻ ഈ കയത്തിലേക്ക് വലിച്ചിടാതേ ഇരിക്കുന്നത്....... അത് ശരിയാവില്ല....... നല്ല കുട്ടിയാണ് അവൾ....... നല്ല ഭാവിയുള്ള കുട്ടിയാണ്........ അവൾക്ക് വേണ്ടി നല്ലൊരു ചെറുപ്പക്കാരനെ കണ്ടെത്താൻ ശ്രമിക്കണം.......

ഞാൻ സംസാരിച്ചോളാം മാളവികയോട്........ ഞാൻ പറഞ്ഞാൽ അവൾ കേൾക്കൂ....." "അപ്പുവിന്റെ മനസ്സിൽ നിന്ന് വന്ന വാചകങ്ങൾ ആണിത്..... എനിക്ക് ഇപ്പോൾ വിശ്വാസമുണ്ട് അപ്പു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന്...... എൻറെ മകളോട് ഇനി മറ്റൊരു ചെറുപ്പക്കാരനെ പറ്റി ഞാൻ പറയില്ല......... അപ്പുവിനെ അവൾ എന്തുകൊണ്ടാണ് ഇത്രയും സ്നേഹിച്ചത് എന്ന് ഇപ്പൊ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്..... ഇത്രയും നല്ല മനസ്സിൻറെ ഉടമയായ അപ്പുവിന്റെ കയ്യിൽ അല്ലാതെ മറ്റ് ആരുടെ കൈകളിലാണ് ഞാൻ എൻറെ മകളെ സുരക്ഷിതമായ ഏൽപ്പിക്കുന്നത്......? " അങ്കിൾ..... വീണ്ടും വീണ്ടും ബാലിശമായ സംസാരിക്കാതിരിക്കുക....... എൻറെ കയ്യിൽ ആ കുട്ടി എങ്ങനെ സുരക്ഷിത ആണെന്ന് ആണ് അങ്കിൾ പറയുന്നത്......." " നമുക്ക് ട്രീറ്റ്മെൻറ് നോക്കാം അപ്പു.... കുറച്ചൂടെ ബെറ്റർ ആയിട്ടുള്ളത്...... അതിനുശേഷം തീരുമാനിച്ചാൽ പോര...... " ഈ വർഷങ്ങളിൽ ഒന്നും ഞങ്ങൾ ഒരു ട്രീറ്റ്മെൻറ് ചെയ്തിട്ടില്ല എന്നാണോ അങ്കിൾ വിചാരിക്കുന്നത്...... ചെയ്യാത്ത ചികിത്സകൾ ഇല്ല...... അഭിമന്യു ഒരു ഭ്രാന്തൻ തന്നെയാണ്...... ഇനിയുള്ള കാലം മുഴുവൻ അങ്ങനെ തന്നെ ആയിരിക്കും......" " പെട്ടെന്ന് അപ്പു ഒരു തീരുമാനം പറയേണ്ട...... നന്നായി ആലോചിച്ച് പറഞ്ഞാൽ മതി......"

"കൂടുതലൊന്നും ഈ കാര്യത്തിൽ എനിക്ക് ആലോചിക്കാൻ ഇല്ല.... അത്രയും പറഞ്ഞ മറുപടി പോലും കേൾക്കാതെ അവിടെനിന്നും എഴുന്നേറ്റു പോയി......... ആ നിമിഷം മാധവൻ ആലോചിക്കുകയായിരുന്നു മകൾ അവന്റെ കൈയ്യിൽ സുരക്ഷിത ആയിരിക്കും എന്ന്...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤ അന്ന് പതിവിലും വൈകിയാണ് അപ്പു വീട്ടിലേക്ക് വന്നത്........ വീട്ടിൽ വരുമ്പോൾ എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു........ സുമിത്രയാണ് ആദ്യം അവൻറെ അരികിലേക്ക് ചെന്നത്...... "നീ ഇന്ന് ഹോസ്പിറ്റലിൽ പോയിരുന്നോ .....? "പോയിരുന്നു......" അവൻ എവിടെയോ നോക്കി പറഞ്ഞു...... "മാധവൻ ചേട്ടനെ കണ്ടിരുന്നോ....? "മ്മ്......കണ്ടിരുന്നു. " മാധവേട്ടൻ ഇവിടെ വന്നിരുന്നു....... വൈകുന്നേരം നിന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ ഞങ്ങളോട് ഇവിടെ വന്ന് പറഞ്ഞു........ അവർക്ക് എല്ലാവർക്കും സമ്മതമാണ് അപ്പു....... പിന്നെ നീ മാത്രം എന്തിനാ ഇങ്ങനെ എതിർക്കുന്നത്...... ആ കുട്ടിയാണെങ്കിൽ നിന്നെ അല്ലാതെ മറ്റാരെയും ജീവിതത്തിൽ കൂട്ടില്ല എന്നും പറഞ്ഞ് ഇരിക്കുക ആണ്....... ഒരിക്കൽ അവൾ കാണിച്ചു കൂട്ടിയത് ഒക്കെ നീ കണ്ടതല്ലേ....... ഇനി അതിനെ വിഷമിപ്പിക്കരുത്....... ഒന്നാമത് ആശുപത്രിയിലാണ്...... അവൾടേ ശരീരത്തിൽ മുറിവുകൾ ഉണങ്ങിയിട്ടില്ല.......

"മാധവൻ അങ്കിളിനു സമ്മതം ആയിട്ടല്ല ഇവിടെ വന്നു സംസാരിച്ചത്..... ഒരു അച്ഛന്റെ നിസഹായാവസ്ഥ കൊണ്ടാണ്........ മകളെ സ്നേഹിക്കുന്നത് കൊണ്ട്..... "ഒക്കെ നീ അങ്ങ് പറയുവാനോ....? നമ്മുടെ ഡോക്ടറും പറഞ്ഞത് കല്യാണം കഴിച്ചാൽ നിൻറെ അസുഖം ഭേദമാകും എന്നല്ലേ........ അത് ചോദിച്ചപ്പോൾ അവൻ എരിയുന്ന കണ്ണുകൾ കൊണ്ട് അവരെ തന്നെ നോക്കി നിന്നു..... " അതിനുവേണ്ടി ഒരു പെണ്ണിൻറെ ജീവിതം പരീക്ഷണം ആക്കണം.., എന്നിട്ട് കല്യാണം കഴിച്ചിട്ടും അസുഖം മാറി ഇല്ലെങ്കിലോ.....? ജീവിതകാലം മുഴുവൻ അവൾ ഒരു ഭ്രാന്തനെ ഭാര്യയായി കഴിയാണോ....? ഇതിനിടയിൽ ഞാനൊരു മുഴുഭ്രാന്ത് ആയി പോയാൽ എന്ത് ചെയ്യും....... അതും കൂടി ഒന്ന് പറഞ്ഞുതാ എല്ലാവരും......... എന്നെ വിശ്വസിച്ച് ഇറങ്ങി വരുന്ന പെണ്ണിന്റെ മനസ്സിന് ബലം കൊടുക്കാൻ പോലും ധൈര്യമില്ലാത്ത ഒരുവനാണ് ഞാൻ..... ഏതു നിമിഷവും കൈവിട്ടു പോകുന്ന ഒരു മനസ്സ് അല്ലാതെ മറ്റൊന്നും എൻറെ കയ്യിൽ ഇല്ല....... നിങ്ങൾ ഒന്നും എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്....... ഒരിക്കൽ മനസ്സിൻറെ താളം തെറ്റി നിൽക്കുകയാണ് ഞാൻ......

വീണ്ടും ഈ ഒരു കാരണം കൊണ്ട് ഞാൻ ഒരു മുഴുഭ്രാന്തൻ ആയി പോകാൻ നിങ്ങളെല്ലാവരും കാരണക്കാർ ആവരുത്...... അത്രയും പറഞ്ഞ് അവൻ അകത്തേക്ക് തിരിഞ്ഞപ്പോൾ മുൻപിൽ മധുരിമ ആണ് കണ്ടത്....... ഒരു നിമിഷം അവളെ നോക്കാൻ അവന് വല്ലായ്മ തോന്നി....... ശേഷം അവൻ അകത്തേക്ക് പോകാൻ തുടങ്ങിയതും അവൾ വിളിച്ചു..... " അപ്പു....... " എന്താ ഏടത്തി...... " മാളവികയെ എന്നെപ്പോലെ മനസ്സിലാക്കിയിട്ടുള്ള മറ്റാരും ഈ ലോകത്ത് ഉണ്ടാവില്ല........ അവളുടെ മനസ്സിൽ ഒരിക്കൽ പതിഞ്ഞതൊന്നും അവൾ മയിച്ചിട്ടില്ല.... ഇത്രകാലം അപ്പുവിനെ വേണ്ടി അവൾ കാത്തിരുന്നിട്ട് ഉണ്ടെങ്കിൽ അവളുടെ സ്നേഹം സത്യമാണ്....... അപ്പു എത്ര ഒഴിഞ്ഞു മാറിയാലും അവൾ മറ്റൊരു ജീവിതത്തിലേക്ക് പോവില്ല.......... ഒരു തീരാദുഃഖത്തിലേക്ക് എൻറെ അനുജത്തി അപ്പു തള്ളിവിടരുത്....... ഇവിടെ അപ്പു സമ്മതിച്ചാൽ ഞങ്ങൾ എല്ലാവരും സന്തോഷിക്കും........ ഞാൻ അവളുടെ ചേച്ചി അല്ലേ..... അവൾക്ക് ദോഷം വരുന്നത് ഞാൻ ചിന്തിക്കുമോ......? അല്ലെങ്കിലും ഞങ്ങളുടെ കണ്മുൻപിൽ അവൾ സുമംഗലിയായി ജീവിക്കുന്നുണ്ടല്ലോ എന്ന സമാധാനം ഇല്ലേ......

ഒരുപക്ഷേ അപ്പു അവളെ സ്വീകരിച്ചില്ലെങ്കിൽ ഞങ്ങളിൽ നിന്നും ഒക്കെ അവൾ അകന്നു പോകും എന്ന് എൻറെ മനസ്സ് ഭയക്കുന്നുണ്ട്.... " ഏടത്തി നിങ്ങൾക്കൊക്കെ എങ്ങനെ ആണ് ഇങ്ങനെ പറയാൻ തോന്നുന്നത്........ ആ കുട്ടിയോട് നിങ്ങൾക്ക് ഒരു സ്നേഹവുമില്ല അവളുടെ ജീവിതം നശിച്ചു കാണാനാണോ നിങ്ങളൊക്കെ ആഗ്രഹിക്കുന്നത്....... " എങ്ങനെ നശിക്കും എന്നാണ് പറയുന്നത്..... പ്രത്യക്ഷത്തിൽ അപ്പുവിന് ഒരു കുഴപ്പവുമില്ല....... വല്ലപ്പോഴും ഉണ്ടാകുന്ന ചില ശബ്ദങ്ങളോട് ഉള്ള ഭയം മാത്രമാണ് ഈ അവസ്ഥയ്ക്ക് കാരണം....... എപ്പോൾ വേണമെങ്കിലും മാറാവുന്നതാണ്........ ഒരുപക്ഷേ അമ്മ പറഞ്ഞതുപോലെ നിന്റെ ജീവിതത്തിലേക്ക് അവൾ വന്ന് കഴിയുമ്പോൾ ചിലപ്പോ അപ്പു പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാനും മതിയല്ലോ..... ഒരു പരീക്ഷണത്തിന് എൻറെ അനുജത്തിയുടെ ജീവിതത്തിന് ഞാൻ കൂട്ടുനിൽക്കില്ല അപ്പൂവിന് അറിയാലോ...... ഞാൻ ഇത്രയും നിർബന്ധിക്കുമ്പോൾ വിചാരിച്ചു നോക്കൂ എത്രത്തോളം അവൾ നിന്നെ സ്നേഹിക്കുന്നുണ്ടാകും എന്ന്........ "ഈ "ചിലപ്പോൾ " ആണ് ഏടത്തി പ്രശ്നം.......

ചിലപ്പോൾ എന്ന ഒന്ന് എന്റെ കാര്യത്തിൽ ഇല്ലാരുന്നു എങ്കിൽ എന്റെ ഒപ്പം എന്നും അവൾ ഉണ്ടായേനെ....... ആരും പറയാതെ തന്നെ...... അത്രയും പറഞ്ഞു മുറിയിലേക്ക് കയറിച്ചെന്നു...... അവൻറെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു...... ഈശ്വരാ മുഴുഭ്രാന്ത് വരുന്നതായിരുന്നു ഇതിലും നല്ലത് അവർ മനസ്സിലോർത്തു...... എന്താണ് നടക്കരുതെന്ന് താൻ പ്രാർത്ഥിച്ചത് അത്‌ നടക്കാൻ വേണ്ടിയാണ് എല്ലാവരും മുറവിളി കൂട്ടുന്നത്........ പക്ഷേ അറിഞ്ഞു കൊണ്ട് അവളുടെ ജീവിതം തകർക്കാൻ തന്റെ മനസാക്ഷി തന്നെ അനുവദിക്കുന്നില്ല...... പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്........ പരിചയമില്ലാത്ത നമ്പർ ആയിരുന്നു അവൻ കുറച്ചുനേരം നോക്കിയതിനുശേഷം ഫോണെടുത്തു..... ആദ്യം തന്നെ ഫോണിൽ നിന്നും കേട്ട ഒരു തേങ്ങൽ ആയിരുന്നു....... ആ ശബ്ദം തിരിച്ചറിയാൻ അധികസമയം വേണ്ടിവന്നില്ല...... തിരികെ അങ്ങോട്ട് വിളിച്ചു..... " മാളു....... "അപ്പുവേട്ടാ...... അവളുടെ ആ വിളി കർണ്ണപുടങ്ങളിൽ തുളച്ചുകയറുന്നതുപോലെയാണ് അവന് തോന്നിയത്........ തൻറെ ഹൃദയത്തിൽ ഒരു തണുപ്പ് നൽകാനാവൾക്ക് കഴിയുന്നുണ്ട്........

അവളുടെ സാമീപ്യത്തിൽ തൻറെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ട്........ "അച്ഛൻ പറഞ്ഞു...... അപ്പുവേട്ടൻ എന്നെ വേണ്ട എന്ന് തീർത്തു പറഞ്ഞു എന്ന്...... സത്യമാണോ..... അപ്പുവേട്ടന് എന്നെ വേണ്ടേ.....? " അറിഞ്ഞിട്ട് വേണം അടുത്ത ആത്മഹത്യക്ക് ശ്രമിക്കാൻ അല്ലെ....? " ഇനി അപ്പുവേട്ടൻ എന്നെ വേണ്ട എന്ന് പറഞ്ഞാൽ ഞാൻ ജീവിതം അവസാനിക്കാൻ ഒന്നും ശ്രമിക്കില്ല....... അപ്പുവേട്ടന് ഇഷ്ടമല്ലെങ്കിൽ ഞാൻ ഏട്ടന്റെ ജീവിതത്തിൽ വരില്ല...... പക്ഷേ അപ്പുവേട്ടനെ മാത്രം ആലോചിച്ച് ജീവിക്കുന്നതിന് എനിക്ക് ആരുടേയും സമ്മതം വേണ്ടല്ലോ....... പക്ഷേ അപ്പുവേട്ടനോട് സംസാരിക്കണം എന്ന് എനിക്ക് തോന്നി...... " എല്ലാ കാര്യങ്ങളും ഞാൻ മാളു വിനോട് തുറന്നു പറഞ്ഞതല്ലേ...... വീണ്ടും വീണ്ടും നിർബന്ധിക്കരുത്........ " ഒരു കാര്യം മാത്രം എനിക്ക് അറിഞ്ഞാൽ മതി എന്നോട് മനസ്സിൽ എങ്കിലും ഇഷ്ടമുണ്ടോ........ " മാളു പ്ലീസ്........ " പറ അപ്പുവേട്ട ഇനി ഒരിക്കലും ഞാൻ അപ്പുവേട്ടന്റെ മുൻപിൽ വരുകയോ വിളിച്ച് ശല്യപ്പെടുത്തുകയില്ല....... ഇത് മാത്രം എനിക്ക് അറിഞ്ഞാൽ മതി.......

"നീ...... നീ എന്റെ ജീവൻ അല്ലേ മോളെ........ ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാണ് മാളു ഞാൻ നിന്നെ എന്നിൽ നിന്നകറ്റാൻ ശ്രമിക്കുന്നത്....... "ഇത്ര മാത്രം കേട്ടാൽ മതി എനിക്ക്...... എൻറെ ജീവിതത്തിൽ ഇനി എനിക്ക് ഒന്നും വേണ്ട........ എന്നെ ഇഷ്ടമാണെന്ന് കേട്ടല്ലോ........ എനിക്ക് ഇനി ഒന്നും വേണ്ട...... മനസ്സുകൊണ്ട് ഞാൻ എന്നേ അപ്പോവേട്ടന്റെ ഭാര്യയായി കഴിഞ്ഞതാണ്..... അതിന് ഇനി ഒരു ചടങ്ങിന്റെ ആവശ്യമില്ല...... ഈ വാക്കുകൾ മാത്രം ഓർത്ത് ജീവിക്കാൻ എനിക്ക് കഴിയും.......... അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു........ അപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ ആയിരുന്നു അപ്പു...... ഒരിക്കൽ കൂടി അവൾ ആത്മഹത്യക്ക് ശ്രേമിക്കുമോന്ന് ആയിരുന്നു അവന്റെ പേടി...... ഇത്രയും എന്നെ സ്നേഹിക്കുന്ന നിന്നെ ഞാൻ എങ്ങനെ കണ്ടില്ല എന്ന് നടിക്കും മോളെ..... അവന്റെ ഹൃദയം നടുവേ പിളർന്നു പോകും പോലെ തോന്നി........... എല്ലാവരുടെയും നിർബന്ധങ്ങളും ശാസനകളും വീണ്ടും വീണ്ടും കൂടി കൂടി വന്നു...... ഒരു വൈകുന്നേരം സ്കൂളിൽ നിന്നും തിരികെ വന്ന മാളുവിനെ ഒരു സന്തോഷവാർത്ത ആയിരുന്നു വരവേറ്റിരുന്നത്........

അപ്പു വിവാഹത്തിനു സമ്മതിച്ചിരിക്കുന്നു എന്ന്....... അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു....... വിവാഹാരുക്കങ്ങൾ പിന്നീട് തകൃതി ആയി നടന്നു...... ഒന്നിലും അപ്പുവിന്റെ സാന്നിധ്യം ഉണ്ടായില്ല ........... അതിനിടയിൽ ഒരിക്കൽപോലും അപ്പു മാളുവിനെ കാണാനോ സംസാരിക്കാനോ എത്തിയില്ല...... നിശ്ചയം വേണ്ടന്ന് വച്ചിരുന്നു ....... പല പ്രാവശ്യം ഫോൺ വിളിച്ചിരുന്നു എങ്കിലും അവൻ മനപൂർവ്വം അതെല്ലാം ഒഴിവാക്കിയിരുന്നു......... ഇടയ്ക്കിടെ ചടങ്ങുകൾക്ക് വരുമ്പോഴും അപ്പുവിനെ കാണാൻ കഴിഞ്ഞിരുന്നില്ലയിരുന്നു......... ചെറിയ ഒരു ചടങ്ങായി വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്........ വാദ്യമേളങ്ങളും ചെണ്ട മേളങ്ങളും എല്ലാം പൂർണമായും ഒഴിവാക്കിയ ഒരു ചടങ്ങ്.... കസവ് കരയുള്ള സെറ്റും മുണ്ടും ആയിരുന്നു വിവാഹത്തിനായി മാളു തിരഞ്ഞെടുത്തിരുന്നത്....... വലിയ ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു.....

ഒരുങ്ങി നിന്ന സമയത്ത് ബന്ധുക്കളുടെ ഇടയിൽ നിന്ന് പലതരത്തിലുള്ള മുറുമുറുപ്പുകൾ കേട്ടിരുന്നെങ്കിലും മാളുവും മാധവനും എല്ലാം അത് കേട്ടില്ല എന്ന് നടിച്ചിരുന്നു...... വിവാഹ പന്തലിൽ നിൽക്കുമ്പോൾ പോലും അപ്പു അവളെ ഒരു നിമിഷം ഒന്ന് നോക്കി ഇല്ല എന്നത് അവൾക്ക് ഏറെ വേദന നൽകുന്ന ഒന്നായിരുന്നു......... എങ്കിലും ഒരുപാട് സ്വപ്നം കണ്ട നിമിഷം യാഥാർഥ്യം ആയ സന്തോഷം അവളെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു.അവന്റെ പാതി ആയി മാറാൻ അവൾ തയ്യാറെടുത്തു....... വിശുദ്ധ മന്ത്രങ്ങളുടെ അകമ്പടിയോടെ മഞ്ഞ ചരടിൽ കോർത്ത് അഭിമന്യു എന്ന സ്വർണ്ണലിപികളിൽ കൊത്തിയ താലി അവളുടെ മാറോടു ചേർന്ന് കിടക്കുമ്പോൾ കഴുത്തിൽ അവൻറെ വിരലിന്റെ തണുപ്പ് അറിയുമ്പോൾ, സീമന്തരേഖ ചുവപ്പിച്ചു അവൻ തന്നെ പൂർണ്ണയാക്കി തന്റെ പ്രാണന്റെ പകുതി ആകുമ്പോൾ ഒരു പ്രണയ സാക്ഷാത്കാരം നേടിയ സന്തോഷത്തിലായിരുന്നു മാളവിക......... പക്ഷേ അപ്പുവിന്റെ മനസ്സിൽ അപ്പോഴും തുടർന്നുള്ള ജീവിതം എങ്ങനെ ആകും എന്നുള്ള ഭയവും............................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story