മഴയോർമ്മയായ്....💙: ഭാഗം 19

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

അപ്പു ഇടയ്ക്ക് കണ്ണുകൾ തുറന്നപ്പോഴും മാളു അതേ കിടപ്പു കിടക്കുകയാണ്........ ഒന്ന് തിരിഞ്ഞു പോലും കിടക്കാതെ കൈകൾ ചേർത്തുപിടിച്ചു കിടന്നുറങ്ങുകയാണ്......... ആ കിടപ്പ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ അവന് വാൽസല്യം ആണ് തോന്നിയത്....... ഈ പെണ്ണ് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുക ആണ്........ നെറുകയിൽ ഒരു ചുംബനം നൽകാൻ അവൻ മറന്നില്ല........ ഉറക്കത്തിലും അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി തെളിഞ്ഞു.......... തീവ്രമായി അവൾ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന സത്യം തനിക്കുതന്നെ അറിയുമായിരുന്നില്ല.......... ഇത്രമേൽ ആഴത്തിൽ തന്നെ പ്രണയിക്കാനും മാത്രം ഒരു ഓർമ്മകളും താൻ അവൾക്ക് നൽകിയിട്ടുമില്ല......... പക്ഷേ അവളുടെ മനസ്സിൽ തന്നോട് പരിശുദ്ധമായ പ്രണയം ആണ്........, ഏതൊ ഒരു ജന്മത്തിൽ അപ്പു ചെയ്ത് പുണ്യമാണ് മാളവികയായി തന്നോടൊപ്പം ചേർന്നിരിക്കുന്നത്.......... പക്ഷേ അറിഞ്ഞുകൊണ്ട് താൻ അവളോട് ചെയ്യുന്നത് ദ്രോഹം തന്നെയല്ലേ.........? ഇന്നല്ലെങ്കിൽ നാളെ തന്റെ രോഗം പുറത്ത് വരിക തന്നെ ചെയ്യും.......

ഇപ്പോൾ അടങ്ങിയിരിക്കുന്നു എങ്കിലും ഒരു അഗ്നിപർവ്വതം പോലെ ഉറങ്ങി കിടക്കുകയാണ് അത്............. ഒരിക്കൽ സഹിക്കവയ്യാതെ അത് പുറത്തേക്ക് വരികതന്നെ ചെയ്യും........, ആ ഓർമ്മ പോലും അവനെ വല്ലാത്ത ഒരു അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിച്ചിരുന്നു........, മാളവിക എന്ന പ്രണയത്തെ തള്ളാനും കൊള്ളാനും പറ്റാത്ത ഒരു അവസ്ഥയിലാണ് താനിപ്പോൾ എന്ന് അവൻ ഓർത്തു.........., വേണ്ടായിരുന്നു........! ഒരിക്കൽ കൂടി ഒരു കൂടി കാണൽ വേണ്ടായിരുന്നു......... അതുകൊണ്ടാണ് ഇപ്പോൾ താനവളെ ഇത്രയും വേദനിപ്പിക്കേണ്ടി വരുന്നത്......... പക്ഷേ തൻറെ മനസ്സിൻറെ ഉള്ളിലും അവളോട് ഉണ്ടായിരുന്നത് കലർപ്പില്ലാത്ത പ്രണയമായിരുന്നു........ അതുകൊണ്ട് തന്നെയാണ് ഇത്ര വർഷങ്ങൾക്കുശേഷവും ആ പ്രണയം തന്നെ തേടിവന്നത്........., പരിശുദ്ധമായ പ്രണയം അങ്ങനെയാണ് എത്രയൊക്കെ പരിമിതികൾ ഉണ്ടെങ്കിലും ഒരിക്കൽ അത് പുറത്ത് വരിക തന്നെ ചെയ്യും........ ഇടക്കെപ്പോഴോ തൻറെ വയറിൽ അമർന്നിരുന്ന അവളുടെ കൈകളിൽ അവനും കൈകൾ ചേർത്ത് പിടിച്ചാണ് ഉറങ്ങിയത്.......,

ഉണർന്നെഴുന്നേറ്റ മാളു കാണുന്നത് തന്നെ രണ്ടു കൈയ്യാൽ ചേർത്ത് പിടിച്ചു കിടക്കുന്ന അപ്പുവിനെ ആണ്........ ജീവിതത്തിൽ ഇതിലും വലിയ ഒരു സന്തോഷവും തനിക്ക് ലഭിക്കാൻ ഇല്ല എന്ന് ആ നിമിഷം അവൾ ഓർത്തു പോയിരുന്നു........ അല്പം ബലമായി അവൻറെ കൈകൾ പിടിച്ചു മാറ്റിയതിനു ശേഷമാണ് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചത്........... ആ നിമിഷം തന്നെ അവൻ കണ്ണുതുറന്ന് അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു........ അവൾ അവനെ നോക്കി....... അവൻ ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു........ "ഞാൻ എഴുന്നേൽക്കട്ടെ അപ്പുവേട്ടാ....." അവൾ സന്തോഷത്തോടെ അതിലുപരി സമാധാനത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ ചെറുചിരിയോടെ അവൻ കൈ അയച്ചു അവളെ മോചിപ്പിച്ചു......... കുളി കഴിഞ്ഞ് അവൾ പുറത്തുവന്നതും സീമന്തരേഖയിൽ സിന്ദൂരം ചാർത്തുകയാണ് ആദ്യം ചെയ്തത്......, അവർ ചെയ്യുന്ന ഓരോ പ്രവർത്തികളും കൗതുകപൂർവ്വം ഉറക്കത്തിലാണ് എന്ന വ്യാജേന അവൻ നോക്കി കാണുകയായിരുന്നു......., അവൾ ചെയ്യുന്ന എല്ലാത്തിലും ഒരു പ്രത്യേക ഭംഗിയുള്ളതായി അവനു തോന്നിമ്.......

" മാളു നിൻറെ മനസ്സിൽ എന്തൊക്കെയോ ആഗ്രഹങ്ങൾ ഒക്കെ ഉണ്ടെന്നു പറഞ്ഞില്ലേ.....? അതൊക്കെ എന്താണെന്ന് എന്നോട് പറയണം...... ഓരോന്നൊക്കെ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ സാധിച്ചു തരാം...... അവൻ പറഞ്ഞപ്പോൾ അവൾ അത്ഭുതപൂർവ്വം അവനെ നോക്കി...... " അപ്പുവേട്ടന് സാധിച്ചു തരാൻ പറ്റാത്ത ഒരു ആഗ്രഹങ്ങളും എൻറെ മനസ്സിലില്ല........ ഒക്കെ സാധിച്ചു തരാൻ ഉള്ള ഒരു മനസ്സു മാത്രം ഉണ്ടായാൽ മതി......., "മനസ്സ് ഉണ്ട്..... ചിരിയോടെ അവൻ പറഞ്ഞു..... അവൾ ഹൃദയം നിറഞ്ഞു ചിരിച്ചു..... അന്ന് അപ്പു തന്നെ ആയിരുന്നു അവളെ സ്കൂളിൽ കൊണ്ടുപോയി വിട്ടതും.......... അവൾക്ക് വലിയ സന്തോഷം തോന്നിയിരുന്നു........ ജീവിതം കുറച്ച് സുന്ദരമായി മുൻപോട്ടു പോകുന്നതായി തോന്നിയിരുന്നു......... വൈകുന്നേരം അവളെ വിളിച്ചു കൊണ്ടുവരാനായി വന്നതും അപ്പു തന്നെയായിരുന്നു ....... രണ്ടു പേരും സന്തോഷത്തോടെ കയറിവരുമ്പോൾ വീട്ടിൽ മാധവനും ഉമയും കാത്തിരിപ്പുണ്ടായിരുന്നു........... രണ്ടുപേരൂടെയും ചിരിയോടെ ഉള്ള വരവ് കണ്ടപ്പോൾ തന്നെ മാധവൻറെ മനസ്സു നിറഞ്ഞിരുന്നു........

അവർ തമ്മിൽ സന്തോഷത്തിലാണ് എന്ന സമാധാനം നിറഞ്ഞിരുന്നു......., എങ്കിലും അകാരണമായ ഒരു ഭയം രണ്ടുപേരുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു....., " അച്ഛനുമമ്മയും എപ്പോൾ വന്നു......? ചിരിയോടെ മാളു കാര്യം തിരക്കി....... " കുറച്ചു നേരമായി......... നിങ്ങളെ കണ്ടിട്ട് ഇറങ്ങാം എന്ന് കരുതി....... "നിങ്ങൾ അങ്ങോട്ട് ഇറങ്ങുന്നില്ലല്ലോ.... അപ്പോൾ ഞങ്ങൾ ഇങ്ങോട്ട് വരണ്ട.. ...? ഒരു പരിഭവം പോലെ ഉമ ചിരിയോടെ അവളുടെ മുഖത്ത് നോക്കി അത് പറഞ്ഞപ്പോൾ മാളവിക വായിച്ച കാണുകയായിരുന്നു അമ്മയുടെ പരിഭവങ്ങൾ ഒക്കെ എത്ര പെട്ടെന്നാണ് അലിഞ്ഞു പോകുന്നത്. എന്ന്..... " അപ്പുവിനെ ഈ സമയത്തൊക്കെ ഇറങ്ങാൻ പറ്റുമോ.....? "പറ്റില്ല അച്ഛാ..... ഇയാളെ തിരികെ കൊണ്ടാക്കാൻ വേണ്ടി വന്നതാ....... അച്ഛൻ പറഞ്ഞപ്പോൾ സന്തോഷത്തോടെയാണ് എല്ലാവരോടും അപ്പുവേട്ടൻ സംസാരിക്കുന്നത്......... തിരിച്ച് അച്ഛനുമമ്മയും ഒരു പരിഭവങ്ങളും ഇല്ലാതെ തന്നെയാണ് അപ്പുവേട്ടനോടും സംസാരിക്കുന്നത്....... ആ കാഴ്ച തന്നെ മനസ്സിന് നൽകിയ സന്തോഷം ചെറുത് ഒന്നുമായിരുന്നില്ല.......

കുറേനേരം എല്ലാവരും സംസാരിച്ചതിനുശേഷം ഞാൻ അമ്മയെ കൂട്ടി അകത്തേക്ക് പോയി....... ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു എനിക്ക് അമ്മയോട്...... മധു എത്തിയിട്ടില്ലാത്തതുകൊണ്ട് കുറച്ച് സമയത്തെങ്കിലും അമ്മയുടെ സ്നേഹം എനിക്ക് സ്വന്തമായി വേണമെന്ന് ഒരു ചെറിയ സ്വാർത്ഥ തോന്നിയതുകൊണ്ട് അമ്മയുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി..........., അപ്പോഴേക്കും അച്ഛനും അപ്പുവേട്ടനും സംസാരം തുടരുന്നുണ്ടായിരുന്നു........ കുറച്ചു കഴിഞ്ഞപ്പോൾ രവി അങ്കിളും അവിടെ സ്ഥാനം പിടിച്ചപ്പോൾ ലോക കാര്യങ്ങളുടെ വലിയൊരു ചർച്ച തന്നെയാണ് അവിടെ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു........... അപ്പോഴാണ് സുമിത്ര എല്ലാവർക്കും ചായയുമായി വന്നത്......, ഒപ്പം ഞങ്ങളും അവിടേക്ക് ചെന്നിരുന്നു....... കുറെ വർഷങ്ങൾക്കു ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് സമാധാനത്തോടും കൂടി സന്തോഷത്തോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു........, അപ്പോഴേക്കും ഉണ്ണിയേട്ടനും മധുവും കൂടി അവിടേക്ക് വന്നു...... പിന്നീട് സന്തോഷം ഉള്ള നിമിഷങ്ങൾ ആയിരുന്നു......,

എല്ലാവരും കൂടി എവിടേക്കെങ്കിലും ഒരു യാത്ര പോകാം എന്നാണ് ഉണ്ണിയേട്ടൻ പറഞ്ഞത്......., എല്ലാവരും അത് സമ്മതിക്കുകയും ചെയ്തിരുന്നു...... അപ്പോഴും എൻറെ ശ്രദ്ധ അപ്പുവേട്ടന്റെ മുഖത്ത് തന്നെയായിരുന്നു......., സംസാരത്തിനിടയിൽ ഇടയ്ക്ക് വിടരുകയും ഇടയ്ക്ക് ചെറുതാവുകയും ചെയ്യുന്ന അപ്പുവേട്ടന്റെ മിഴികളും സംസാരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും ചിരിക്കുന്ന മുഖവും ഒക്കെ എൻറെ മനസ്സിൽ ഒരു ആരാധനയോടെ തന്നെ ഞാൻ കാണുകയായിരുന്നു........ സംസാരത്തിനിടയിൽ എപ്പോഴോ ഞാൻ അപ്പുവേട്ടനെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടിട്ടാവും കണ്ണുകൊണ്ട് എന്താണ് എന്നഭാവത്തിൽ അപ്പുവേട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നു........ അപ്പോൾ കണ്ണുകൊണ്ട് തന്നെ ഒന്നുമില്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ ഒരു നിമിഷം എനിക്ക് നേരെ വന്നിരുന്ന അപ്പുവേട്ടൻ കണ്ണുകളിൽ പ്രണയം ആയിരുന്നു എന്ന് തന്നെ എനിക്ക് തോന്നിയിരുന്നു......, അത്രമേൽ ആ നോട്ടത്തെ നേരിടാനുള്ള ശക്തി ആ നിമിഷം എനിക്ക് ഉണ്ടായിരുന്നില്ല........ അത്രമേൽ ആർദ്രമായിരുന്നു ആ നോട്ടം........

എനിക്ക് നേരെ ഇങ്ങനെ ഒരു നോട്ടം ഒരിക്കൽ ഞാൻ എത്രത്തോളം ആഗ്രഹിച്ചിരുന്നതാണ്........ കുറച്ചു സമയങ്ങൾക്ക് ശേഷം ഒരു വലിയ ഉച്ചത്തിൽ അപ്പുറത്തെ ഒരു കടയിൽ നിന്നും പാട്ടുകൾ ഉയർന്നുവന്നത്....... "എന്താണ് എന്ന് അച്ഛൻ ഉണ്ണി ചേട്ടനോട് തിരക്കിയപ്പോൾ ആ കടയുടെ ഉദ്ഘാടനം ആണ് എന്ന് വൈകുന്നേരം എന്ന ഉണ്ണിയേട്ടൻ മറുപടി പറയുന്നത് കേട്ടിരുന്നു........ പെട്ടന്നാണ് ഞങ്ങളുടെ സന്തോഷത്തേക്കാൾ കീറി മുറിക്കാൻ വേണ്ടി ആ ശബ്ദം അവിടേക്ക് എത്തിയത്....... ഒരു ചെണ്ടമേളത്തിന്റെ ശബ്ദമായിരുന്നു കേട്ടിരുന്നത്....... ഉദ്ഘാടനത്തോടനുബന്ധിച്ച് കടയുടെ ഭാഗത്തു നിന്നും ഉയർന്നു വന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ സുമിത്രയുടെ മുഖം ഭയത്താൽ നിറഞ്ഞിരുന്നു......... പിന്നാലെ ഉണ്ണിയേട്ടൻറെ മുഖത്തും ആ ഭയം തെളിഞ്ഞപ്പോൾ ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും മാറിമാറിവരുന്ന അപ്പുവേട്ടൻ മുഖഭാവങ്ങൾ എന്തിനാണ് ഇത്രയും പേടിയോടെ ഇവരൊക്കെ ഇരിക്കുന്നത് എന്ന എൻറെ സംശയത്തിന് മറുപടി തരുന്ന ഒന്നു തന്നെ ആയിരുന്നു......... അപ്പു ഏട്ടൻറെ ഭാവം പതിയെ പതിയെ മാറാൻ തുടങ്ങി.......

കൈകൾ വെറുതെ തല മുടി ഇഴകളിൽ അലയാൻ തുടങ്ങി...... കണ്ണുകളിൽ ചുവപ്പുരാശി പടരാൻ തുടങ്ങി......, ശക്തമായി ചെവികൾ അടച്ചുപിടിച്ചു......, അപ്പോഴേക്കും സുമിത്രാ ഭയത്തോടെ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് പോയിരുന്നു....... ആ നിമിഷമാണ് ഞാനും അപ്പുവേട്ടന്റെ അവസ്ഥയെ പറ്റി ഓർത്തു പോയിരുന്നത്...... അപ്പുവേട്ടൻ മറ്റൊരാളായി മാറാൻ തുടങ്ങുകയാണ് എന്ന് എല്ലാവരും മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു...... ഒരു വലിയ വേദനയോടെ ഞാനും.......... നിമിഷനേരംകൊണ്ട് അപ്പുവേട്ടന് ഭാവം മാറി....... ആ മുഖത്ത് വേറൊരു ഭാവം തെളിയുന്നുണ്ടായിരുന്നു....... കണ്ണുകൾ ചുവന്ന് ദേഷ്യത്താൽ അപ്പുവേട്ടൻ വിറക്കാൻ തുടങ്ങി......... കൈകൾ കോരുത്ത് തലമുടിയിൽ വലിച്ച പോലെ കാണിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നിയിരുന്നു......... അറിയാതെ എൻറെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നുവീണു....... അച്ഛനും അമ്മയും അവിടെ ഇരിക്കുന്നു......... അവരുടെ മുഖഭാവം എന്തെന്ന് ഒന്നു ശ്രദ്ധിക്കാനുള്ള ഒരു ചിന്ത പോലും എനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം..........

എൻറെ മനസ്സ് അപ്പോഴും പ്രിയപ്പെട്ടവന്റെ കൈവിട്ടുപോയ മനസ്സിനൊപ്പം ആയിരുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം......... പെട്ടെന്ന് തന്നെ ആരെയും അഭിമുഖീകരിക്കാതെ അകത്തേക്ക് കയറി പോകുന്നുണ്ടായിരുന്നു എന്റെ അപ്പുവേട്ടൻ......... അത് എന്തിനാണെന്ന് മനസ്സിലാക്കിയിട്ട് എന്നതുപോലെ ആ പോക്ക് കണ്ടപ്പോൾ എൻറെ ഹൃദയത്തിൽ ഒരു നോവ് പടരുന്നുണ്ടായിരുന്നു......... ശരവേഗത്തിൽ അപ്പുവേട്ടന് പിറകെ പോകാൻ തുടങ്ങിയ എന്നെ സുമിത്രാന്റി തന്നെയാണ് കയ്യിൽ പിടിച്ചുനിർത്തിയത്...... " വേണ്ട മോളെ..... ഈ അവസ്ഥയിൽ മോൾ അവനോടൊപ്പം പോകണ്ട..... അവൻ എന്തൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് അവനെ തന്നെ നിശ്ചയമില്ലാത്ത സമയമാണ്...... ബോധമില്ലാത്ത അവസ്ഥയിൽ മോളെ അവൻ എന്തെങ്കിലും ഉപദ്രവിക്കുകയോ മറ്റോ ചെയ്താൽ...... " അത് വേണ്ട മോളെ...... അമ്മയും ഓടി വന്നു വേദനയോടെ പറയുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന അപ്പുവേട്ടൻ ഏത് ബോധം ഇല്ലാത്ത അവസ്ഥയിലും ഒരിക്കലും ഈ മാളവികയെ വേദനിപ്പിക്കാനോ അവളുടെ ശരീരത്തിൽ വേദന ഏൽപ്പിക്കുവാനോ കഴിയില്ല........

ആ പൂർണ്ണവിശ്വാസം എൻറെ മനസ്സിൽ ഉണ്ടായിരുന്നു....... അറിയാതെ കഴുത്തിൽ കിടന്ന താലിയിലേക്ക് ഞാൻ കൈകൾ ചേർത്തു പിടിച്ചിരുന്നു........ ഒരു നിമിഷം അന്ന് കുന്നിൻമുകളിൽ അപ്പുവേട്ടനെ ലഭിക്കാൻ വേണ്ടി പ്രാർത്ഥിച്ച പ്രാർത്ഥന ഓർത്ത് ഞാൻ അറിയാതെ കണ്ണുകൾ അടച്ചു......... മനസ്സിൽ ഒന്നൂടെ പ്രാർത്ഥിച്ചു......... " ഭഗവതി അകത്തേക്ക് ബോധമില്ലാതെ കയറി പോയിരിക്കുന്നത് എന്റെ ഭർത്താവാണ്........ ഏതൊരാളെയും പോലെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഭർത്താവിനെ പോലെ തന്നെ എനിക്ക് തിരിച്ചു തരണം........ അതിനുവേണ്ടി നീ എടുക്കുന്നത് എൻറെ ജീവൻ ആണെങ്കിൽ പോലും സന്തോഷപൂർവ്വം അത് സ്വീകരിക്കാൻ ഞാൻ തയ്യാറാണ്........ പക്ഷേ ഒരിക്കലും ഇനി അപ്പുവേട്ടൻ സ്വബോധം ഇല്ലാത്തവനെ പോലെ ജീവിക്കാനുള്ള ഇടവരുത്തരുത്......." അത്രയും പ്രാർത്ഥിച്ചുകൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങിയതും....... പേടിയോടെ അമ്മയും അരികിലേക്ക് വന്നു...... "സുമിത്ര പറയുന്നത് കേൾക്ക് മോളെ....... അങ്ങോട്ട് പോകണ്ട...... അപ്പോഴേക്കും മുറിയിൽ ശബ്ദകോലാഹലങ്ങൾ തുടങ്ങിയിരുന്നു.......

അപ്പുവേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്....... " ഇനി കുറച്ചു സമയം കഴിയും അവൻ പഴയ അവസ്ഥയിലേക്ക് തിരികെ മടങ്ങി വരാൻ...... അത്രമേൽ അവൻറെ മനസ്സ് വല്ലാതെ ആ കൈവിട്ടു പോകുമ്പോൾ ആണ് അവൻ മുറിയിലേക്ക് കയറി പോകുന്നത്..... " ഞാനൊന്ന് അപ്പുവേട്ടനെ കാണട്ടെ അമ്മ...... ബലമായി തന്നെ രണ്ടുപേരുടെയും കൈവിട്ട് അമ്മയോട് പറഞ്ഞു..... " വേണ്ട മോളെ..... എനിക്ക് പേടിയാണ് അറിയാതെയെങ്കിലും അവൻ നിന്നോട് എന്തെങ്കിലും ചെയ്തു പോയാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല..... " എൻറെ അപ്പേട്ടൻ ഒരിക്കലും എന്നെ വേദനിപ്പിക്കാൻ കഴിയില്ല...... അതല്ല എങ്കിൽ കൂടി അത്‌ സന്തോഷപൂർവ്വം സ്വീകരിക്കാൻ എനിക്ക് മടിയില്ല....... പക്ഷേ ഈ വേദനയുടെ സമയത്ത് ഒറ്റയ്ക്ക് വിടാൻ എൻറെ മനസ്സ് അനുവദിക്കുന്നില്ല....... ഒപ്പം ഒരു താങ്ങായി നിൽക്കണ്ടത് ഈ അവസ്ഥയിൽ അല്ലേ...... ജീവിതത്തിലെ എല്ലാ ഭാവത്തിലും ഒപ്പം ഉണ്ടാകണ്ടവൾ ആണ് ഭാര്യ..... പിന്നെ ഈ ഒരു അവസരത്തിൽ മാത്രം ഞാൻ പിന്മാറി നിൽക്കുന്നത് ശരിയാല്ലല്ലോ...... അത്രയും പറഞ്ഞ് ആരും പറയുന്നത് കേൾക്കാതെ ശരവേഗത്തിൽ മുറിയിലേക്ക് ചെന്നപ്പോൾ മുറി അടഞ്ഞു കിടക്കുകയായിരുന്നു......... എങ്ങനെയൊക്കെയോ ഒരു വിധത്തിൽ ഞാൻ മുറി തുറന്നതും അകത്ത് കണ്ട കാഴ്ചകൾ എൻറെ മനസ്സിനെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന ഒന്നു തന്നെയായിരുന്നു............................ ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story