മഴയോർമ്മയായ്....💙: ഭാഗം 20

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

ആദ്യത്തെ ദിവസം അപ്പുവിനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ താൻ അനുഭവിച്ച അത്ഭുതവും പേടിയും തന്നെയായിരുന്നു ആ നിമിഷവും.......... മുറിക്കകത്ത് ചെന്നതും തലയിണയും മറ്റും വലിച്ചുകീറി സ്വന്തം ശരീരത്തിൽ മുറിവ് ഏല്പിക്കുന്ന ആളെ ആണ് കണ്ടത്...... ഷർട്ട് ബട്ടൺ എല്ലാം പൊട്ടി പോയിരിക്കുന്നു....... സ്വന്തമായി ദേഷ്യം തീർത്തത് ആയിരിക്കാം....... കാലിൽ ചങ്ങല ഇട്ടിട്ടുണ്ട്....., അത് കണ്ടപ്പോഴാണ് എനിക്ക് തീരെ സഹിക്കാൻ കഴിയാതെ വന്നത്...... മുടിയൊക്കെ ശക്തമായി പിടിച്ച് വലിക്കുന്നുണ്ട്..... ഒരുതരം വല്ലാത്ത ഭാവങ്ങളും...... എന്തൊക്കെയൊ ഓർമ്മകൾ മറക്കാൻ ശ്രമിക്കുന്നത് പോലെ...... ഇടയ്ക്കിടെ കൈകൾ ചെവിയിൽ വയ്ക്കുന്നുണ്ട്...... ഒന്നും ഓർക്കാൻ ആഗ്രഹിക്കാത്ത പോലെ ഇടയ്ക്കിടെ കണ്ണുകൾ അടക്കുന്നുണ്ട്....... കണ്ണുനീർ തുടച്ച് ശാന്തമായി തന്നെ വിളിച്ചു..... " അപ്പുവേട്ടാ...... ശബ്ദം കേട്ടതും അപ്പുവേട്ടൻ തിരിഞ്ഞു നോക്കി...... വല്ലാത്ത ഒരു തരം അവസ്ഥ യോടെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..... "പോ.......... നീ പോ...... എനിക്ക് ഒറ്റയ്ക്കിരിയ്ക്കണം..... ഇറങ്ങി പോ....... അപ്പുവേട്ടൻ അലറി കൊണ്ടിരുന്നു.......

ആദ്യമായാണ് അത്രയും ദേഷ്യത്തിൽ അപ്പുവേട്ടൻ എന്നോട് സംസാരിക്കുന്നത് പോലും...... അത് ദേഷ്യം ആയിരുന്നില്ല....... നിസ്സഹായവസ്ഥ ആയിരുന്നു എന്ന് മനസ്സിലാക്കാൻ എനിക്ക് അധികസമയം എടുക്കേണ്ടി വന്നില്ല....... അപ്പുവേട്ടൻ പോ എന്ന് കുറെ പ്രാവശ്യം പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ ധൈര്യപൂർവ്വം ഞാൻ അപ്പുവേട്ടന്റെ അരികിൽ തന്നെ നടന്നു ചെന്നു....... ചെല്ലുന്നതിനു മുൻപ് കതക് അകത്തു നിന്നു കുറ്റിയിടാൻ മറന്നില്ല....... " എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാധിക്കാതിരിക്കുക ആണ്...... എൻറെ അടുത്തേക്ക് വരരുത്....... ഞാൻ എന്തൊക്കെയാ ചെയ്യുന്നത് എനിക്ക് പറയാൻ അറിയില്ല...... സ്വന്തം ശരീരത്തെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ....... ചിലപ്പോൾ അടുത്തേക്ക് വന്നാൽ ഞാൻ നിന്നെ ഉപദ്രവിക്കും.... പോ.... അർദ്ധബോധാവസ്ഥയിൽ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അപ്പുവേട്ടനോട് സ്നേഹം കൂടുകയായിരുന്നു ചെയ്തിരുന്നത്........ " എൻറെ അപ്പുവേട്ടന് എന്നെ വേദനിപ്പിക്കാൻ കഴിയൊ.....?

ഞാനത് ചോദിച്ചതും അപ്പുവേട്ടന് ഉള്ളിൽ വീണ്ടും എന്തൊക്കെ ഓർമകളും ചിന്തകളും ഒക്കെ കടിപിടി കൂട്ടുന്നുണ്ട് എന്ന് തോന്നിയിരുന്നു........ കാലിലെ ചങ്ങല തന്നെ വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ട്..... ശേഷം എന്നെ ഒന്ന് നോക്കി.... ഞാൻ അടുത്തേക്ക് വന്നിട്ടും എന്നെ ഒന്നും ചെയ്യാതെ സ്വന്തം കൈകൾ ഭിത്തിയിൽ ആഞ്ഞടിച്ചു...... ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കുന്നത് പോലെ തോന്നിയിരുന്നു... ആ വെളുത്ത കൈകൾ പെട്ടെന്ന് തന്നെ ചുവന്ന് വരുന്നുണ്ടായിരുന്നു......... അത് കണ്ടതും എനിക്ക് വല്ലാതെ വേദന എടുക്കാൻ തുടങ്ങിയിരുന്നു... തുടരെത്തുടരെ വീണ്ടും കൈമുട്ടും കൈകളും ഒക്കെ ആഞ്ഞടിച്ച ശരീരം സ്വന്തമായി വേദനിക്കുകയാണ്.... ഇനി അത് കണ്ടു നിൽക്കാനുള്ള ശേഷി ഇല്ലാതെ ഞാൻ തന്നെ കൈകളിൽ കയറി പിടിച്ചിരുന്നു....... പെട്ടെന്ന് ദേഷ്യം ഉള്ള ഒരു മുഖത്തോടെ ആൾ എന്നെ നോക്കുന്നുണ്ടായിരുന്നു........ "സ്വന്തം ശരീരം ഇങ്ങനെ വേദനിപ്പിക്കരുത്..... അപ്പുവേട്ടൻ വേദനിക്കുമ്പോൾ അതിലും ഒരു നൂറ് ഇരട്ടി വേദനിക്കുന്നത് എനിക്ക് ആണെന്ന് അപ്പുവേട്ടന് അറിയില്ല..........

എനിക്ക് കണ്ടു നിൽക്കാനുള്ള ത്രാണിയില്ല....... ആരെയെങ്കിലും വേദനിപ്പിച്ചാല് സമാധാനമാകും എങ്കിൽ അത് എന്നെ തന്നെ ആയിക്കോളു........ വേദനിക്കാൻ ഞാനൊരുക്കമാണ്....... മാത്രമല്ല അപ്പുവേട്ടൻ വേദനിപ്പിക്കുന്നത് പോലും ഒരു ലഹരിയായി കാണുന്ന ആളാണ് ഞാൻ......... അതിൽ പോലും സന്തോഷം അനുഭവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ...... അത്‌ അപ്പേട്ടന്റെ രോഗത്തിൻറെ ഭാഗമായി ആകുമ്പോൾ അതെനിക്ക് നൽകുന്നത് നിറയെ സന്തോഷം തന്നെയാണ്........ പക്ഷേ അപ്പേട്ടൻ ഇങ്ങനെ വേദനിക്കുന്നത് കണ്ടു നിൽക്കാനും മാത്രമുള്ള മനക്കരുത് ഒന്നും എനിക്കില്ല......... ഇങ്ങനെ സ്വന്തമായി വേദനിക്കരുത്...... എനിക്ക് താങ്ങാൻ കഴിയില്ല അപ്പുവേട്ടാ....... അൽപ്പം ബലമായി തന്നെ അപ്പുവേട്ടന്റെ കൈകൾ പിടിച്ച് മാറ്റി...... അപ്പുവേട്ടനെ താങ്ങി കട്ടിലിലേക്ക് ഇരുന്നു........ ശേഷം അപ്പുവേട്ടനെ ബലമായി തന്നെ അരികിൽ ചേർത്ത് ഇരുത്തി........ ആ സമയത്തൊക്കെ ഒരുപക്ഷേ അപ്പുവേട്ടനിൽ നിന്നും ഒരു പ്രഹരം താൻ പ്രതീക്ഷിച്ചിരുന്നു.......

മനസ്സ് കൈ വിട്ട സമയത്ത് ശരീരം ആരുടെയെങ്കിലും വേദനിപ്പിക്കുന്നതിൽ സന്തോഷമുണ്ടാകും ആ അവസ്ഥയിൽ കൂടി കടന്നു പോകുന്നവർക്ക് എന്ന് കേട്ടിട്ടുണ്ട്......... തീർച്ചയായും അപ്പുവേട്ടൻ എങ്ങനെയെങ്കിലും തന്റെ ശരീരത്തെ വേദനിപ്പിക്കും എന്ന് തന്നെയായിരുന്നു മനസ്സിൽ ഉദ്ദേശിച്ചത്........ പക്ഷേ പൂർണമായും തൻറെ വിശ്വാസത്തെ അപ്പാടെ തകർത്തുകളഞ്ഞു കൊണ്ട് തന്നെ ഒന്നും ചെയ്തില്ല അപ്പുവേട്ടൻ........ പക്ഷേ ആ മുഖത്തെ ഭാവം എനിക്ക് അന്യമായിരുന്നു........ ഒരുവിധം പേടിയോടെ തന്നെയാണ് ആ മുഖഭാവത്തിൽ ഞാൻ നോക്കിക്കണ്ടിരുന്നത്....... എങ്കിലും മറ്റെവിടെയോ ദൃഷ്ടി ഊന്നിയ അപ്പുവേട്ടനെ അല്പം ബലംപ്രയോഗിച്ച് തന്നെ എൻറെ മാറിലേക്ക് ചേർത്തുപിടിച്ചു ഒരു കൊച്ചു കുട്ടിയെ സ്വന്തം അമ്മ ചിറകിനടിയിൽ ചേർത്തുപിടിക്കുന്നതുപോലെ........ തല മുടിയിഴകളിൽ പതിയെ വിരലുകൾ കൊണ്ട് തലോടി..... ആ ഒരു നിമിഷം ആളുടെ മുഖഭാവം എന്താണെന്ന് അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അപ്പുവേട്ടൻ മുഖമമർത്തി കിടക്കുന്നതിനാൽ എനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല........

എങ്കിലും ആ മുഖം ഇപ്പോൾ ശാന്തമായിട്ട് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.......... കുറച്ചുസമയം കഴിഞ്ഞിട്ടും അപ്പുവെട്ടനിൽ നിന്നും ഒരു പ്രതികരണവും കാണാതിരുന്നപ്പോൾ അപ്പുവേട്ടന് അല്പം ബലം പ്രയോഗിച്ച് തന്നെ ഒന്ന് മുഖത്തേക്ക് നോക്കിയാലോ എന്ന് ഞാൻ വിചാരിച്ചിരുന്നു......... അപ്പോഴാണ് സാരിയിൽ ഒരു നനവ് അനുഭവപ്പെട്ടത്......... പെട്ടെന്ന് അപ്പുവേട്ടൻ മുഖം ഞാൻ ബലമായി നോക്കുമ്പോഴേക്കും ആ കണ്ണുകൾ വല്ലാതെ പെയ്യുന്നുണ്ടായിരുന്നു...... എൻറെ ഹൃദയം വല്ലാതെ വേദനിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു....... അപ്പുവേട്ടൻ എന്തിനാണ് കരഞ്ഞത് എന്ന് മാത്രം ആ നിമിഷം എനിക്ക് മനസ്സിലായിരുന്നില്ല........ എങ്കിലും ചോദിക്കാതെ തന്നെ ഞാൻ ആ കണ്ണുനീർ എൻറെ വിരൽത്തുമ്പിനാൽ തന്നെ മാറ്റി കളഞ്ഞിരുന്നു....... ശേഷം അപ്പുവേട്ടൻ നേര ഇരുത്തിയതിനുശേഷം കാലിലെ ചങ്ങല അഴിക്കാൻ തുടങ്ങിയപ്പോൾ അപ്പുവേട്ടൻ എൻറെ കൈകളിൽ കയറിപ്പിടിച്ചു കൊണ്ട് വളരെ നിസ്സഹായമായി എൻറെ മുഖത്തേക്ക് നോക്കി........

" അത് കാലിൽ കിടന്നോട്ടെ...... എപ്പോഴാണ് എൻറെ മനസ്സിലെ ചിന്ത മാറിമറിയുന്നത് എന്നറിയില്ല........ മരുന്ന് കഴിച്ചിട്ടില്ല....... അതുകൊണ്ട് എപ്പോൾ വേണമെങ്കിലും ഒരിക്കൽ കൂടി പുറത്തു വരാവുന്ന ഒരു അവസ്ഥയാണ് ഇത്........ ഒരു മുന്നറിയിപ്പ് പോലെ അപ്പുവേട്ടൻ അത് പറഞ്ഞപ്പോഴും ഞാൻ അപ്പുവേട്ടന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി....... എനിക്ക് പേടിയില്ല....., " എനിക്ക് പേടിയുണ്ട്........ അറിയാതെയാണെങ്കിലും നിൻറെ ശരീരത്തെ ഞാൻ ഉപദ്രവിക്കുമോ എന്ന്....... വേദനയോടെ എവിടെയോ നോക്കി അപ്പുവേട്ടൻ അത് പറഞ്ഞപ്പോൾ എൻറെ ഹൃദയം നടുവേ പിളർന്ന് പോയത് പോലെയാണ് എനിക്ക് തോന്നിയത്....... ഏട്ടന്റെ മുഖം എൻറെ മുഖത്തേക്ക് അല്പം ബലത്തോടെ തന്നെ പിടിച്ച് ആ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു " ആ കാര്യത്തിൽ അപ്പുവേട്ടനേകാൾ ഉറപ്പ് എനിക്കുണ്ട്........ ഒരിക്കലും എന്നെ വേദനിപ്പിക്കാൻ കഴിയില്ല........ എനിക്ക് നേരിട്ട് തന്നെ മനസ്സിലായി....... അതുകൊണ്ടാണ് സ്വന്തം ശരീരം വേദനിപ്പിച്ചത്....... ഒരിക്കലും എന്നെ വേദനിപ്പിക്കാൻ കഴിയില്ല.......

എത്ര ഭ്രാന്തമായ അവസ്ഥയിലും...... എന്നോട് ഉള്ള പ്രണയം എവിടെയൊക്കെ കുടിയിരിക്കുന്നുണ്ട്....... അതിനെ ആ മനസ്സിൽ നിന്നും മാറ്റി നിർത്താൻ ഒരിക്കലും അപ്പുവേട്ടന് കഴിയില്ല....... അത് എനിക്ക് നേരിട്ട് മനസ്സിലായതാണ്..... " മാളു....... ആർദ്രമായി എൻറെ മുഖത്തേക്ക് നോക്കി അപ്പുവേട്ടൻ വിളിച്ചപ്പോൾ ഞാൻ ആ മുഖത്തേക്ക് അലിവോടെ തന്നെ നോക്കിയിരുന്നു....... " ഇതാണ് ഇപ്പോഴത്തെ അപ്പു....... യഥാർത്ഥ അപ്പു ഇതാണ്..........! യഥാർത്ഥ അപ്പുവിന്റെ ഭാവങ്ങൾ ഇതാണ്......... ഈ എന്നെ സ്നേഹിക്കാൻ നിനക്ക് ഒരിക്കലും കഴിയില്ല........ എന്റെ മുഖത്തേക്ക് നോക്കി അത്‌ പറഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ ആളെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നുണ്ടായിരുന്നു...... വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞു അപ്പുവേട്ടൻ എൻറെ സ്നേഹത്തെ അപമാനിക്കരുത്....... അത്‌ പോലെയാണ് എനിക്ക് തോന്നുന്നത്....... ഈ അപ്പുവേട്ടൻ എനിക്ക് അന്യമാണ്.......... ഞാൻ കണ്ടിട്ടുള്ളതും അല്ല........ പക്ഷേ ഈ ഒരു കാരണം കൊണ്ട് വേണ്ടെന്നുവയ്ക്കാൻ സാധിക്കുന്ന ഒരു സ്നേഹം അല്ല. ഈയൊരു കാരണത്തിനു മുൻപിൽ ചെറുതായി പോകാൻ മാത്രം ചെറിയ രീതിയിൽ അല്ല ഞാൻ അപ്പുവേട്ടനെ എൻറെ മനസ്സിൽ കൊണ്ട് നടന്നത്.........

എൻറെ ഹൃദയത്തിൻറെ കോവിലില് ഞാൻ കൂടി ഇരുത്തിയ ദൈവമാണ്............... ദൈവം നമ്മളെ പരീക്ഷിക്കുമ്പോൾ നമ്മൾ ദൈവത്തെ തള്ളി പറയാറുണ്ടോ.......? ഒരിക്കലും ഇല്ലല്ലോ കൂടുതൽ കൂടുതൽ ദൈവത്തോട് അടുത്തുചെല്ലുക അല്ലേ ചെയ്യാറ്....... അത് പോലെയാണ് എനിക്ക് അപ്പുവേട്ടൻ....... എന്നെ തള്ളി പറയുന്ന ഓരോ സാഹചര്യങ്ങളിലും ഞാൻ ഏട്ടനോട് കൂടുതൽ അടുക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത........ അപ്പുവേട്ടൻ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.......... വീണ്ടും വീണ്ടും ഏട്ടനോട് ഇങ്ങനെ പറഞ്ഞുതരുന്നത് മാത്രമാണ് എൻറെ വേദന......... ഏട്ടനെ ഒരിക്കലും ഒരു കാരണത്തിന്റെ പേരിലും എനിക്ക് മറക്കാൻ കഴിയില്ല.......... ഈ ജീവിതത്തിൽ എന്തൊക്കെ കാരണങ്ങൾ മുൻപിൽ ഉണ്ട് എന്ന് പറഞ്ഞാലും........ " എന്തിനാണ് മോളെ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.......? അതിനുമാത്രം ഞാൻ നിനക്ക് പകരമായി എന്താണ് തന്നത്......... എനിക്ക് അറിയില്ല....... ഈ ചോദ്യത്തിന് ഇതുവരെ എനിക്ക് ഉത്തരം കിട്ടിയിട്ടില്ല........ പ്രണയപൂർവ്വം ഒരു നോട്ടം പോലും ഇപ്പോഴും എനിക്ക് നൽകുന്നില്ല.........

പക്ഷേ മറക്കാനുള്ള കാരണങ്ങൾ കണ്ടുപിടിക്കാനും എൻറെ മനസ്സിന് കഴിയില്ല........ ചിലരങ്ങനെയാണ് നമ്മൾ എത്ര ശ്രമിച്ചാലും അവരെ വെറുക്കാനോ മറക്കാനോ ഒന്നും ഒരിക്കലും നമുക്ക് കഴിയില്ല......... അതിൻറെ കാരണം മറ്റൊന്നുമല്ല നമ്മുടെ മനസ്സിൽ അത്രമേൽ ആഴത്തിൽ വേരൂന്നി പോയത് കൊണ്ടാണ്........ ചില കാരണങ്ങൾ നമ്മുടെ മനസ്സ് തന്നെ കണ്ടുപിടിച്ചിട്ട് ഉണ്ടാവും അത് എന്താണെന്ന് നമുക്ക് അറിയില്ല......... " നിനക്ക് രക്ഷപ്പെടാൻ ഇനിയും അവസരമുണ്ട് മാളു....... ഒരു ഭ്രാന്തന്റെ ഭാര്യയായി നീ നിൻറെ ജീവിതം കളയണ്ട......... ഈ നിമിഷം എന്നെ വേണ്ടെന്നു പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങി പോയാലും ആരും നിന്നെ ഒരു കുറ്റവും പറയില്ല....... അത് പറഞ്ഞപ്പോഴേക്കും അവൾ അവൻറെ ചുണ്ടിൽ കൈവിരലുകൾ വെച്ചിരുന്നു....... " ഒരിക്കൽ ഞാൻ പറഞ്ഞു ഇനി ഒരിക്കലും പിരിയുന്ന കാര്യത്തെപ്പറ്റി എന്നോട് പറയരുത് എന്ന്........ കരയരുത് എന്ന് അപ്പുവേട്ടൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ പിടിച്ചുനിൽക്കുന്നത്........ ഞാൻ തന്ന വാക്ക് പാലിക്കും ഞാൻ കരയില്ല....... തിരിച്ച് എനിക്ക് തന്ന വാക്ക് പാലിക്കേണ്ടത് ഏട്ടന്റെ കടമയാണ്........

" ഓർക്കാൻ ഒരു സുഖമുള്ള ഓർമ്മ പോലും നൽകാത്ത എന്നെ ഇത്രമേൽ ആഴത്തിൽ സ്നേഹിക്കാൻ മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്...... അത് പറഞ്ഞപ്പോൾ അറിയാതെ അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ച് ആർത്തു കരയുന്നുണ്ടായിരുന്നു........ ഇത്ര വർഷങ്ങളിലും അവൻ മനസ്സിൽ സൂക്ഷിച്ചു വച്ച കാർ മൂടിയ വാനം ആയിരുന്നു അവളുടെ മുൻപിൽ അവൻ പെയ്തു തീർത്തത്........ അപ്പുവിന്റെ അങ്ങനെ ഒരു ഭാവം മാളുവിന് അന്യമായിരുന്നു...... ഒരു നിമിഷം പോലും അവളുടെ മുഖത്തേക്ക് നോക്കിയില്ല അവൻ പക്ഷെ കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുകുകയായിരുന്നു........ അവളുടെ മുൻപിൽ മാത്രം........! അവൻറെ വേദനകൾ പറയാതെ പറയുകയായിരുന്നു........ ആ വേദനകൾ അവളുടെ മടിത്തട്ടിൽ പെയ്തു തീർക്കുകയായിരുന്നു........ അവൾ അവനെ വിളിച്ചില്ല....... കരയരുത് എന്ന് അവനോട് ആവശ്യപ്പെട്ടില്ല...., ഇക്കാലമത്രയും അവന്റെ മനസ്സിൽ മൂടിക്കെട്ടി നിന്ന കാർമേഖങ്ങൾ കണ്ണുനീർ ആയി പരിണമിച്ചു........ എല്ലാം അവൻ പെയ്തു തീർക്കട്ടെ എന്ന് തന്നെ അവളോർത്തു........

പെയ്തു ഒഴിഞ്ഞാൽ മാനം തെളിയുകയും ചെയ്യും.......... കുറച്ചുസമയം കഴിഞ്ഞപ്പോൾ സ്ഥലകാല ബോധം വന്നത് പോലെ അവൻ എഴുന്നേറ്റു........ അവളുടെ കണ്ണുകളിലും അപ്പോൾ ചുവപ്പുരാശി പടർന്നു...... അത് കണ്ടപ്പോൾ അവന് ഒരു വേദന തോന്നിയിരുന്നു....... അവളുടെ സാരിത്തുമ്പ് കൊണ്ട് തന്നെ അവൻറെ മുഖം അവൾ തുടച്ചു....... ശേഷം അവന്റെ ശരീരത്തിലെ മുറിവ് എല്ലാം മരുന്ന് വച്ചു....... "പോയി കുളിച്ചു വാ..... ഉമ്മറത്തു ഞാൻ ഉണ്ടാകും...... അച്ഛനും അമ്മയും പോയിട്ടുണ്ടാവില്ല..... വിവരം അറിയാതെ പേടിച്ചിരിക്കുകയാണ്...... ഞാൻ പുറത്തേക്കിറങ്ങി ചെല്ലട്ടെ...... പോകാൻ തുടങ്ങുന്ന അവളുടെ കൈകളിൽ അല്പം ബലമായി തന്നെ അവൻ പിടിച്ചു........ "അച്ഛനുമമ്മയും എന്ത് കരുതിയിട്ടുണ്ടാവും.....? " പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റുന്ന ഒരു അവസ്ഥ അല്ലേ...... ഇതൊന്നും നമ്മൾ അറിഞ്ഞു കൊണ്ട് ഉണ്ടാകുന്ന ഒരു പ്രശ്നമല്ലല്ലോ... എഴുനേൽക്കും മുമ്പ് അവൾ കട്ടിലിനടിയിൽ നിന്നും ആ ചങ്ങല എടുക്കാൻ തുടങ്ങിയതും അവൻ അവളെ തടഞ്ഞു..... " അവിടെ ഇരിക്കട്ടേ..... "

ഇതാണ് നമ്മൾ തമ്മിലുള്ള അകലത്തിനു ഏറ്റവും വലിയ കാരണം എന്ന് എനിക്ക് തോന്നുന്നു...... അപ്പുവേട്ടനേ നിയന്ത്രിക്കാൻ ഇനി ചങ്ങലയുടെ ആവശ്യമില്ല....... സ്നേഹത്തോടെയുള്ള എൻറെ ഒരു തലോടൽ മാത്രം മതി....... അപ്പു ഏട്ടൻറെ കാലിലെ ചങ്ങല ഇനിമുതൽ ഞാനാണ്...... സങ്കടങ്ങളും വേദനകളും സന്തോഷങ്ങളും എല്ലാം.., എല്ലാ വികാരങ്ങളും പ്രകടിപ്പിക്കാനുള്ള മാർഗം ഞാനാണ്....... ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ ഏട്ടന് എന്തൊക്കെ തോന്നുന്നു അതൊക്കെ എന്നോട് തീർത്തോ..., ദേഷ്യം ആണെങ്കിലും സ്നേഹം ആണെങ്കിലും ഇനി ഉപദ്രവം ആണെങ്കിലും ഒക്കെ ഏറ്റു വാങ്ങാൻ ഞാൻ തയ്യാറാണ്........ പക്ഷേ ഇങ്ങനെ ഇനി സ്വന്തം കാലിൽ ചങ്ങല അണിഞ്ഞ ഒരു ഭ്രാന്തനായി സ്വന്തമായി മുദ്രകുത്താൻ ഞാൻ സമ്മതിക്കില്ല........ സ്വന്തമായി ഒരു ഭാര്യയുടെ അവകാശം എടുക്കാണെന്ന് കൂട്ടിക്കോ........ അന്ന് പറഞ്ഞില്ലേ ഈ ജന്മവും വരും ജന്മവും അപ്പുവേട്ടന്റെ പെണ്ണായി ഞാൻ മാത്രമേ ഉണ്ടാവുള്ളു എന്ന്........ അതിൻറെ അധികാരത്തിൽ പറയുന്നതാണെന്ന് തന്നെ കൂട്ടിക്കോളൂ.......

ഇനി അപ്പുവേട്ടന്റെ ജീവിതത്തിൽ ഈ ചങ്ങലക്ക് സ്ഥാനമില്ല....... പുറത്തേക്കിറങ്ങി പോകാൻ തുനിഞ്ഞു അവൾ..... മാളു....... അത് ചെയ്യേണ്ട എന്ന രീതിയിൽ ഒരിക്കൽ കൂടി അവൻ വിളിച്ചെങ്കിലും അതിനു ചെവി ഓർക്കാതെ അവൾ പുറത്തേക്ക് പോയിരുന്നു....... പുറത്തേക്കിറങ്ങുമ്പോൾ അവളുടെ മനസ്സിൽ എന്തായിരുന്നു എന്ന് അവൾക്ക് തന്നെ അറിയുമായിരുന്നില്ല..... സമാധാനമാണോ സന്തോഷമാണോ എന്താണ് തന്റെ ഉള്ളിൽ നിറയുന്ന വികാരം എന്ന് അവൾ ഉത്തരം തേടി...... മനസ്സ് ഇപ്പോൾ ശാന്തമാണ് ഒരു പെരുമഴ കഴിഞ്ഞ പോലെ....... എന്നാണെങ്കിലും തൻറെ മടിത്തട്ടിൽ അവൻ ഒഴുകിയ കണ്ണുനീർ തനിക്കുള്ള മറുപടിയായിരുന്നു എന്ന് അവർക്ക് നന്നായി അറിയാമായിരുന്നു........ അവൻറെ ഹൃദയത്തിൽ തനിക്കൊരു സ്ഥാനമുണ്ടെന്നും....... മറ്റാരുടെ മുമ്പിലും തുറക്കാത്ത അവന്റെ മനസ് അവൾക്ക് സ്വന്തം ആണ് എന്നും...... അവന്റെ കണ്ണുകൾ തനിക്ക് മുൻപിൽ നിറഞ്ഞു എങ്കിൽ അത്രമേൽ അവൻ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായിരുന്നു....... ആ ആണോരുത്തനെ മനസ്സിൽ കൂടി ഇരുത്തിയ പെണ്ണൊരുത്തിക്ക് മനസ്സ് നിറയാൻ ആ ഒരു തിരിച്ചറിവ് തന്നെ ധാരാളമായിരുന്നു.......... അവളുടെ പ്രണയത്തെ സന്തോഷപൂർവ്വം മനസ്സിൽ ഒന്നുകൂടി കുടിയിരുത്താനും ഊട്ടിയുറപ്പിക്കാനും............................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story