മഴയോർമ്മയായ്....💙: ഭാഗം 22

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

മരുന്നു തേച്ചതിനുശേഷം അടുത്ത് വന്ന് അവൾ കിടന്നപ്പോൾ പതിവിനു വിപരീതമായി അപ്പു തന്നെ ആയിരുന്നു അവളെ തന്റെ കരങ്ങളിലേക്ക് ചേർത്തു കിടത്തിയത്.......... ഒരു പ്രത്യേക നിർവൃതിയായിരുന്നു ആ നിമിഷം മാളുവിനും തോന്നിയിരുന്നത്.. ........ ഏറെ ആഗ്രഹിച്ചിരുന്നതാണ് ഇതൊക്കെ....... തനിക്കറിയാമായിരുന്നു അധികകാലമൊന്നും അവൻ തൻറെ സ്നേഹത്തെ മാറ്റി നിർത്താനും തന്നെ മാറ്റി നിർത്താനും കഴിയില്ല എന്ന്.......... ഒരു ഭ്രാന്തന്റെ ഭാര്യയായി താൻ കഴിയണ്ട എന്ന് സ്വാർത്ഥത കൊണ്ടാണ് തന്നെ അകറ്റാൻ വേണ്ടി അപ്പുവേട്ടൻ ശ്രമിച്ചത്........... ഒരിക്കൽപോലും തന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്ന് മാളുവിന് അറിയാമായിരുന്നു......... ഇത്ര കാലം മനസ്സിൽ കൊണ്ടുനടന്നവന്റെ മനസ്സ് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ അവൾ അവനെ സ്നേഹിച്ച പെണ്ണ് ആവുമോ.......? അപ്പുവേട്ടാ...... അവൻറെ നെഞ്ചിലെ രോമങ്ങളിൽ വിരൽ കോരുത്ത അവൾ വിളിച്ചപ്പോൾ ആർദ്രമായി അവൻ മൂളി...... "ആ ഗായത്രിയില്ലെ........ പണ്ട് അപ്പുവേട്ടന്റെ പിറകെ നടന്ന കുട്ടി......... അവളുടെ കല്യാണം കഴിഞ്ഞോ.....?

പിന്നെ എന്തെങ്കിലും വിവരമുണ്ടോ...... പരിഭവത്തോടെ അവൾ അത് ചോദിച്ചപ്പോൾ അറിയാതെ എല്ലാ വേദനകളും മറന്ന് അപ്പു അല്പം ഉച്ചത്തിൽ ഒന്ന് ചിരിച്ചു പോയിരുന്നു...... പിന്നീട് അവളുടെ മുഖത്തേക്ക് നോക്കി...... അവൾ അപ്പോഴും ഒന്നും മനസ്സിലാവാതെ അവനെതന്നെ നോക്കുകയായിരുന്നു..... " അതൊന്നും നീ ഇപ്പോഴും മറന്നിട്ടില്ലേ മാളു...... ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു...... " അതൊക്കെ അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ...... എന്താണെങ്കിലും അപ്പുവേട്ടനേ ഒരുപാട് സ്നേഹിച്ചത് അല്ലേ അവള്........ സത്യം പറഞ്ഞാൽ ആദ്യത്തെ ദിവസം അപ്പു ഏട്ടനെ മറ്റൊരാൾക്ക് ഇഷ്ടമാണെന്ന് കേട്ടപ്പോൾ എനിക്ക് എന്ത് വിഷമമായി എന്നറിയോ......... വെറുതെ പോലും അപ്പുവേട്ടനേ ഒരാൾ സ്നേഹിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു......... ഞാൻ അല്ലാതെ ഒരാൾ അപ്പുവേട്ടനെ സ്നേഹിക്കുന്നു എന്ന് കേട്ടപ്പോൾ എന്തൊക്കെയായിരുന്നു എൻറെ മനസ്സിൽ തോന്നിയത് എന്ന് അറിയുമോ.......? പിന്നീട് അവളോട് സംസാരിക്കുന്നത് കാണുമ്പോൾ തന്നെ ചങ്കിടിപ്പ് കൂടാൻ തുടങ്ങും........

ഉള്ളിൽ നിറഞ്ഞ സ്വാർത്ഥതയോടെ ഗായത്രിയെ കുറിച്ച് ഓരോ കാര്യങ്ങൾ പറയുന്നവളെ കണ്ണിമവെട്ടാതെ അവൻ നോക്കി...... അവളുടെ മുഖഭാവം ഒപ്പിയെടുക്കുക ആയിരുന്നു അപ്പു........ ഗായത്രിയെ പോലെ ആകാൻ വേണ്ടി ക്രീം തേച്ചതു മുടി മുറിക്കാൻ ആഗ്രഹിച്ചതും എല്ലാം തുറന്നു പറഞ്ഞപ്പോൾ അപ്പു വീണ്ടും ഉറക്കെ ചിരിച്ചു പോയിരുന്നു....... എന്തൊക്കെ ആയിരുന്നു ഈ പെണ്ണിന്റെ കോപ്രായങ്ങൾ എന്ന് ഓർത്തു....... " അത്രയ്ക്ക് ഇഷ്ടമായിരുന്നു തനിക്ക് എന്നെ അല്ലേ.....? ആർദ്രമായി അവളുടെ മുഖത്ത് കൈവിരൽ കൊണ്ട് തലോടിക്കൊണ്ട് അവൻ അത് ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിൽ ചുവപ്പുരാശി പടർന്നു........ അത് മുഖത്തേക്ക് വ്യാപിക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു...... " ഇഷ്ടമായിരുന്നോന്നോ......? അങ്ങനെ ചോദിക്കല്ലേ അപ്പുവേട്ടാ...... പ്രാണൻ ആയിരുന്നു എനിക്ക്...... ആദ്യം കണ്ട നിമിഷം മുതൽ ഈ നിമിഷം വരെ ആ സ്നേഹത്തിന് ഒരു ചലനവും തട്ടിയിട്ടില്ല........ കൂടിയിട്ടേയുള്ളൂ........

അവൾ പറഞ്ഞപ്പോഴേക്കും അറിയാതെ അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തിരുന്നു ശേഷം അവൻ പോലുമറിയാതെ അവൻറെ ആധാരങ്ങൾ അവളുടെ അധരത്തിൽ തൻറെ പ്രണയത്തിൻറെ മുദ്രണം പതിപ്പിച്ചിരുന്നു......... ഇരച്ച് തള്ളിവന്നു പെയ്ത മഴയുടെ ശബ്ദമാണ് രണ്ടുപേരെയും യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്....... അവളിൽ നിന്നും അകന്നു മാറുമ്പോൾ അപ്പുവിനും അവളെ ഒന്നു നോക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു........ അവളുടെ മുഖത്ത് പല രാശികളും വിരിയുന്നത് കണ്ടിരുന്നു....... കുറച്ചുനേരം രണ്ടുപേരും എന്ത് സംസാരിക്കണം എന്ന് അറിയാതെ നിന്നിരുന്നു....... മൗനത്തിനുശേഷം ചെറുചിരിയോടെ അവളെ നെഞ്ചിലേക്ക് ചേർത്ത് അപ്പു തന്നെയാണ് പറഞ്ഞു തുടങ്ങിയത്...... " എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ....... പറയണം എന്ന് പലവട്ടം കരുതിയിരുന്നു പിന്നീട് കൊച്ചുകുട്ടിയല്ലേ പറഞ്ഞാൽ എന്ത് വിചാരിക്കും അല്ലെങ്കിൽ പ്രായത്തിന്റെ ഒരു അഭിനിവേശം ആയി മാറുമോ എന്നൊക്കെ ചിന്തിച്ചു....... അതുകൊണ്ടുമാത്രമാണ് പറയാതിരുന്നത്.......

പ്രിയപ്പെട്ടവന്റെ നാവിൽ നിന്ന് താൻ ഇത്രയും കാലം കേൾക്കാൻ ആഗ്രഹിച്ച വാക്ക് കേട്ടപ്പോൾ അവളുടെ മുഖം തിളങ്ങി...... " നീപോലുമറിയാതെ എത്ര വട്ടം ഞാൻ നിന്നെ വന്ന് കണ്ടിട്ടുണ്ട് എന്നറിയൊ....... നീ ഡിഗ്രിക്ക് പഠിക്കുമ്പോഴും.., ബി എഡിന് പഠിക്കുമ്പോഴും ഒക്കെ കണ്മുൻപിൽ തന്നെ ഉണ്ടായിരുന്നു നീ.......... എനിക്ക് കാണണം എന്ന് തോന്നുമ്പോൾ ഒക്കെ ഞാൻ വന്നു കാണുമായിരുന്നു....... അതിനു ശേഷം പിന്നീട് എൻറെ ജീവിതത്തിലെ വെളിച്ചമസ്തമിച്ചു അവിടെ ഇരുട്ട് പടർന്നു തുടങ്ങിയ നിമിഷങ്ങളിൽ മാത്രം നിന്നെ ആത്മാർത്ഥമായി മറക്കാൻ ഞാൻ ശ്രമിച്ചിരുന്നു........ പക്ഷേ ഞാൻ പൂർണ പരാജയമായിരുന്നു........ എങ്കിലും ഒരിക്കലും എൻറെ അവസ്ഥയിലേക്ക് നിന്നെ കൂട്ടിക്കൊണ്ടുവരാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം........ അതുകൊണ്ടാണ് പിന്നീട് തിരിഞ്ഞു വരാതിരുന്നത്........ നീ ഇങ്ങോട്ട് വന്നപ്പോഴും നിന്നെ ഒരു കൈയകലത്തിൽ നിർത്താൻ ശ്രമിച്ചത്........ ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല...., ഒരുപാട് ഇഷ്ടം ആയതുകൊണ്ടാണ്...... കോളേജ് പരിസരത്തും ഡിഗ്രി കാലയളവിലും ഒക്കെ അപ്പുവേട്ടൻ തന്നെ വന്ന് കണ്ടിരുന്നു എന്നുള്ളത് അവൾക്ക് പുതിയ അറിവായിരുന്നു......... അവനെ മാത്രം മനസ്സിൽ ആരാധിച്ചിരുന്നവളുടെ മനസ്സു നിറയ്ക്കാൻ അവൻറെ ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു........

അവളുടെ മനസ്സിൽ ആ നിമിഷം ഉണ്ടായ സന്തോഷത്തിന് ഏതു വാക്കുകൊണ്ട് പ്രകടിപ്പിക്കും എന്ന രീതിയിലായിരുന്നു മാളുവിന്റെ അവസ്ഥ.......... താൻ സ്നേഹിച്ചവൻ തന്നെ തന്നെയും മനസ്സിൽ കൊണ്ടു നടന്നിരുന്നു എന്ന ഒരു യാഥാർഥ്യത്തെകാൾ വലുതായി അവനെ മാത്രം സ്വപ്നം കണ്ട ഒരു പെണ്ണിന് സന്തോഷം നൽകുന്നത് മറ്റെന്താണ്....... പുറത്ത് മഴ അതിന്റെ എല്ലാ ഭാവങ്ങളും കാണിച്ച് പെയ്യാൻ തുടങ്ങിയിരുന്നു........... ആ നിമിഷം അവൾഅവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി കിടന്നുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു...... " അപ്പുവേട്ടാ....... അവനെന്താ എന്ന അർത്ഥത്തിൽ അവളെ ഒന്നു നോക്കി..... "നമുക്ക് ഒരുമിച്ച് മഴ ഒന്ന് കണ്ടാലോ...... എൻറെ എത്ര കാലത്തെ ആഗ്രഹമാണെന്ന് അറിയൊ.....? നമ്മൾ ഒരുമിച്ച് ഒരു മഴയുടെ സംഗീതം ആസ്വദിക്കുന്നത്...... അവളത് പറഞ്ഞപ്പോൾ അവൻറെ മനസ്സിലും ആ ഒരു ആഗ്രഹം ഉണ്ടായിരുന്നു എന്ന് അവനോർത്തു........ കാലംതെറ്റി പെയ്യുന്ന മകര പെയ്തിൽ അവളുടെ മടിയിൽ തല വെച്ച് മഴയുടെ മധു നുകരാൻ എത്രയോവട്ടം ആഗ്രഹിച്ചിരുന്നു എന്ന് ആയിരുന്നു അവൻ ആ നിമിഷം ഓർത്തിരുന്നത്..........

പ്രണയത്തിന് ഏറ്റവും നല്ല കൂട്ടുകാരി മഴ തന്നെയാണ്........ പുറത്ത് അവരുടെ മുറിയിൽ നിന്ന് തന്നെ ബാൽക്കണിയിലേക്ക് ഒരു വാതിൽ ഉണ്ടായിരുന്നു........ അത് തുറന്ന് ഇറങ്ങിയപ്പോൾ തന്നെ കാണാമായിരുന്നു തകർത്തു പെയ്ത മഴയുടെ പ്രകടനം........ രണ്ടുപേരിലും ഒരു മഴയോർമ്മ ഒന്ന് മിന്നിമാഞ്ഞു........ ഒരു മഴയത്ത് ഒരു കുടക്കീഴിൽ രണ്ടുപേരും ഒരുമിച്ച് നടന്നതും ആ നിമിഷം അവളുടെ മനസ്സിൽ അവനോട് മൊട്ടിട്ട പ്രണയത്തിൽ അവനെ തന്നെ നോക്കിയതും ഉള്ളിൽ തികട്ടി വന്ന പ്രണയം അവളോട് പങ്കുവയ്ക്കാൻ കഴിയാതെ അവളോടൊപ്പം ഒരു കുടക്കീഴിൽ നനഞ്ഞതും എല്ലാം അവനും ഓർക്കുന്നു ഉണ്ടായിരുന്നു........ മഴയും കുളിർകാറ്റും എല്ലാം ശക്തിപ്രാപിച്ച ഒരു നിമിഷം അവൾ അവൻറെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു....... അവളുടെ കൈകളാൽ അവനെ വരിഞ്ഞുമുറുക്കി ഇരുന്നു....... പരിഭവമില്ലാതെ അവനും അവളെ ചേർത്തു പിടിച്ചിരുന്നു....... "മാളൂ....... ഏറെ പ്രണയ വിവശനായി അവൻ വിളിച്ചപ്പോൾ അവൾ അത്ഭുതപ്പെട്ട് പോയിരുന്നു...... അവൻറെ അങ്ങനെ ഒരു ഭാവം അവൾക്ക് അന്യമായിരുന്നു.........

ആദ്യമായാണ് അത്രമേൽ പ്രണയാർദ്രമായി അവൻ തന്നെ വിളിക്കുന്നത്......... അവൻ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി...... "എത്രയോ രാത്രികളിൽ ഞാൻ സ്വപ്നം കണ്ടിട്ടുണ്ടെന്ന് അറിയൂമൊ.., നമ്മൾ ഒരുമിച്ച് ഒരു മഴ കാണുന്നതും ഞാൻ നിൻറെ മടിയിൽ കിടക്കുന്നതും നിൻറെ വിരലുകളാൽ എന്റെ തലമുടിയിൽ നീ തഴുകുന്നതും ഒക്കെ....... സ്വയം മറന്ന് അവൻ സംസാരിക്കുമ്പോൾ ആവാക്കുകളൊക്കെ ആ വാക്കുകളും അവൻറെ ഭാവവുമൊക്കെ മാളവികയ്ക്ക് പുതിയതാണ് എന്ന് അവൾ ഓർക്കുകയായിരുന്നു........ അവൻ മനസ്സിൽ കെട്ടിപ്പൂട്ടി വെച്ച പ്രണയം അവൻ പോലുമറിയാതെ അവനിൽ നിന്നും തിരികെ പുറത്തേക്ക് ഒഴുകുകയാണ് എന്ന് അവൾക്ക് മനസ്സിലായി....... ബാൽക്കണിയുടെ തിട്ടയിൽ ആയി അവളിരുന്നു....... ശേഷം അവനെയും ബലമായി അവിടേക്ക് പിടിച്ചിരുത്തി...... ശേഷം മടിയിലേക്ക് അവൻ തല വച്ചിരുന്നു........ ഒരു സുരക്ഷിത സ്ഥാനത്ത് എത്തിയത് പോലെ അവളുടെ വയറിൽ കൂടി കെട്ടിപ്പിടിച്ച് അവളുടെ മടിയിൽ അവൻ കമിഴ്ന്നു കിടന്നു..........

അവളുടെ വിരലുകൾ അവൻറെ തല മുടിയിഴകളിൽ ഒരു മാന്ത്രികത തീർക്കുന്നുണ്ടായിരുന്നു....... മഴയുടെ സംഗീതവും ഇരടി താളവും സൗന്ദര്യവും ആസ്വദിക്കുമ്പോഴും പല ചിന്തകൾ രണ്ടുപേരെയും തഴുകി തലോടുന്നുണ്ടായിരുന്നു....... ഇടയിൽ മഴയുടെ സംഗീതത്തിനൊപ്പം ഒരു തേങ്ങൽ ഉയർന്നപ്പോഴാണ് അവന്റെ മുഖം ബലമായി പിടിച്ചു അവൾ ഉയർത്തിയത്...... അവന്റെ കണ്ണുനീർ തുള്ളികൾ അവളുടെ ഹൃദയം തകർത്തു...... "അപ്പുവേട്ടാ എന്തിനാ കരയുന്നത്......? ഏറെ വേദനയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൻ എഴുന്നേറ്റിരുന്ന് അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് അവളുടെ മുഖത്ത് മുഴുവൻ ചുംബനങ്ങളാൽ മൂടി........... അതിനു മറുപടി നൽകുകയായിരുന്നു ആ ചുംബനത്തിൽ കൂടി അവൻ......... അവളുടെ മുഖത്തെ ഒരു ഭാഗം പോലും വിടാതെ അവൻ ചുംബനം കൊണ്ട് മൂടി കൊണ്ടിരുന്നു....... ശേഷം അവളെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു...... " ഞാൻ ഈ ചെയ്യുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല മാളു......

എൻറെ മുൻപിൽ ഒരു ജീവിതമുണ്ടെന്ന് പോലും എനിക്ക് തോന്നുന്നില്ല...... നിന്നെ ഞാൻ വലിയൊരു സംഘത്തിലേക്ക് തള്ളിവിടുകയാണോന്ന് എനിക്കറിയില്ല........ പക്ഷേ ഇനിയും നിന്നെ സ്നേഹിക്കാതിരിക്കാൻ എൻറെ മനസാക്ഷി എന്നെ അനുവദിക്കുന്നില്ല...... അതുമാത്രമല്ല ഞാൻ എത്ര അഭിനയിച്ചാലും എൻറെ പ്രണയം പുറത്തുവന്നു പോവുകയാണ്...... ഞാൻ എൻറെ ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിക്കുന്നുണ്ട് മോളെ....... വീണ്ടും അവൻ അത്‌ പറഞ്ഞപ്പോൾ പ്രണയിച്ചവന്റെ നാവിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച ഏറ്റവും വലിയ പ്രണയ മന്ത്രം കേട്ട സന്തോഷം മാത്രമായിരുന്നു മാളവികയുടെ കാതിൽ....... മറ്റൊന്നും അവൾ കേട്ടില്ല...... ബാക്കി അവൻ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ബാധിക്കുന്നതല്ല എന്ന അവൾക്ക് പൂർണ വിശ്വാസം ഉണ്ടായിരുന്നു..... അവന്റെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കിക്കൊണ്ട് അവൾ പറഞ്ഞു...... "നമ്മളെ പിരിക്കാൻ ആർക്കും കഴിയില്ല....... അതിനു ആർക്കും സാധിക്കില്ല അപ്പുവേട്ട....... ഒരുപാട് കാലം സന്തോഷത്തോടെ നമ്മൾ ആഗ്രഹിച്ച നമ്മൾ സ്വപ്നം കണ്ട ജീവിതം നമ്മൾ ജീവിക്കും........

എല്ലാ പ്രതിബന്ധങ്ങളെയും തകർത്തുകൊണ്ട് നല്ലൊരു ജീവിതത്തിന് തുടക്കം കുറിക്കുക തന്നെ ചെയ്യും..... അവർ നൽകിയ ആത്മവിശ്വാസം അവനിൽ ചെറുതായിരുന്നില്ല...... അല്ലെങ്കിലും ഒരു പുരുഷനെ നന്നാക്കാനും നശിപ്പിക്കാനും ഒരു സ്ത്രീക്ക് കഴിയുന്നത് പോലെ മറ്റാർക്കും കഴിയില്ലല്ലോ......... "നേരം ഒരുപാട് ആയി നമുക്ക് കിടക്കണ്ടേ....... അവളോട് അവൻ ചോദിച്ചിരുന്നു.... അവൾ തലയാട്ടി സമ്മതിച്ച് അകത്തേക്ക് കയറി..... മഴയുടെ ചീളുകൾ രണ്ടുപേരെയും കുറച്ചൊന്നു നനച്ചിരുന്നു....... അകത്തേക്ക് കയറിയപ്പോഴാണ് അവളുടെ മുടിത്തുമ്പിലും മുഖത്തും കഴുത്തിലും വെൺ മുത്ത് പോലെ തിളങ്ങിയ ഈറൻ തുള്ളികൾ വീണിരിക്കുന്നത് അവൻ കണ്ടത്..... " ഈ വേഷമൊക്കെ മാറി കിടക്ക് മാളു.......... ഇനി വല്ല പനിയും പിടിച്ചാലോ...... "ആ പനിചൂടിൽ അപ്പുവേട്ടനെ ചേർന്ന് കിടക്കണം..... അവൾ അത്‌ പറഞ്ഞപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു..... അവൾ വേഷം മാറാൻ ആയി അലമാരയിൽ നിന്നും ഒരു ചുരിദാർ എടുത്ത് അകത്തേക്ക് പോയിരുന്നു.......

പെട്ടെന്നാണ് കൂരിരുട്ടിനെ കീറിമുറിച്ച ഒരു മിന്നൽപിണർ അകത്തേക്ക് വന്നത്....... പെട്ടെന്നുള്ള ആ മിന്നലിന്റെ വേഗത്തിൽ അവൾ ഒന്ന് പേടിച്ചുപോയിരുന്നു..... അവൾ പെട്ടെന്ന് ഓടി അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു...... ഒരു നിമിഷം അവളുടെ ശരീരത്തിന്റെ സാമീപ്യം തൻറെ കുളിരണിഞ്ഞ ശരീരത്തിൽ നൽകിയ ചൂടിൽ അവൻ ഒന്ന് പിടഞ്ഞു പോയിരുന്നു....... ഒരു നിമിഷം വികാരം വിചാരത്തെ കീഴടക്കുമോ എന്ന് പോലും അവൻ ഭയന്ന് തുടങ്ങിയിരുന്നു...... ഈറൻ തുള്ളികൾ ഇറ്റു വീണു നിൽക്കുന്ന അവളുടെ നെറ്റിയിൽ ചുവന്നു പരന്ന സിന്ദൂരം, അവളുടെ അധരങ്ങൾക്ക് മുകളിൽ പറ്റി പിടിച്ച വെള്ളത്തുള്ളികളും എല്ലാം അവനിലെ പുരുഷനിലെ വികാരങ്ങൾ ഉണർത്തുന്നത് ആയിരുന്നു......... ഒരു നിമിഷം അവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി ഇരുന്നു........ വല്ലാത്ത ഒരു വാത്സല്യവും പ്രണയവും ഒക്കെ ആ മുഖം നോക്കും തോറും വരുന്നുണ്ടായിരുന്നു...... ഒരു പ്രാവിനെ പോലെ തന്റെ നെഞ്ചിൽ കുറുക്കി നിൽക്കുന്ന പെണ്ണ്...... അകത്തേക്ക് പോകാൻ തുടങ്ങിയ അവളെ അവൻ ഒന്നുകൂടി വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചിരുന്നു....... ശേഷം പതിയെ അധരങ്ങൾ അതിൻറെ ഇണയെ തേടി കഴിഞ്ഞിരുന്നു....... കുറെ നേരം നീണ്ടുനിന്ന ഒരു ചുംബനം......

പിടഞ്ഞു പോയിരുന്നു മാളവിക...... ആദ്യമായാണ് ഇത്തരം ഒരനുഭൂതി തൻറെ ശരീരത്തിലേക്ക് പ്രവഹിക്കുന്നത്....... ആദ്യമായാണ് ഒരു പുരുഷനോടൊപ്പം ഇത്രയും അരികിൽ നിൽക്കുന്നത്....... പൂവില് നിന്നും ശലഭം തേൻ നുകരുന്നതുപോലെ അവളുടെ അധരം മധുരം അവൻ നുകർന്നു കഴിഞ്ഞു....... അടുത്ത നിമിഷം അവന്റെ അധരങ്ങൾ കഴുത്തിലേക്ക് പോയപ്പോഴാണ് രണ്ടുപേരും തങ്ങളുടെ പ്രണയം പ്രതിബദ്ധതകൾ പൊട്ടിച്ച് പുറത്ത് വരാൻ തുടങ്ങുകയാണ് എന്ന് മനസ്സിലാക്കിയത്............ ആ നിമിഷം അവൻ നൽകിയ അനുഭൂതിയിൽ തന്നെയായിരുന്നു മാളവികയും......... അറിയാതെ അവളുടെ അധരങ്ങളും അവൻറെ മുഖത്തും നെഞ്ചിലും ഇഴഞ്ഞു നടന്നിരുന്നു...... അവളുടെ ഓരോ സാമിപ്യവും അവനിലെ പുരുഷനിലെ വികാരങ്ങളെ ഉണർത്തുന്നത് തന്നെയായിരുന്നു........ പെട്ടെന്ന് സുബോധം വന്നതുപോലെ അവൻ അവളിൽ നിന്നും പിടഞ്ഞു മാറിയിരുന്നു..... "മാളു..... അവൻ വിളിച്ചു..... അവൻ പകർന്ന പ്രണയത്തിന്റെ ലഹരിയിൽ നിന്നവൾ പ്രണയാർദ്രമായി ആണ് അവനെ നോക്കിയത്......

" വേണ്ട മോളെ....... നിൻറെ ശരീരം കളങ്കപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നില്ല.... ഒരുപക്ഷേ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിൽ...... അതുവേണ്ട മാളു........ നമ്മുടെ പ്രണയം എല്ലാ പരിശുദ്ധിയോടെയും കൂടെ തന്നെ നിലനിന്നോട്ടെ......... അതിൻറെ പൂർണ്ണതയ്ക്ക് നമ്മൾ ഒന്നാവണം എന്ന് ഒന്നും ഇല്ലല്ലോ........ അവളുടെ കണ്ണിൽ മിന്നിമറഞ്ഞ വേദന ഒരു നിമിഷം അവനിലും ഒരു വേദന പടർത്തിയിരുന്നു....... പക്ഷേ ആ നിമിഷം തന്നെ അവളുടെ മൂർദ്ധാവിൽ ആർദ്രമായി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു..... " ഞാൻ ജീവിതത്തിലേക്ക് തിരികെ വരികയാണെങ്കിൽ എൻറെ ജീവിതവും ശരീരവും എല്ലാം നിനക്ക് മാത്രം അവകാശപ്പെട്ടതാണ്....... അതല്ല ഞാൻ പരാജയപ്പെട്ടു പോവുകയാണെങ്കിൽ, അപ്പു ഒരിക്കലും നിൻറെ ശരീരം കളങ്കപ്പെടുത്തി എന്ന് വേദനയോടെ ഇരുട്ടറയിൽ ഏകനായി നീയെന്നെ തള്ളിവിടരുത്.....

ഒന്നും ആഗ്രഹിക്കാതെ എനിക്കുവേണ്ടി കാത്തിരുന്നവൾ അല്ലേ നീ...... ഇനി നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ഞാൻ തിരിച്ച് ജീവിതത്തിലേക്ക് വരികയാണെങ്കിൽ അവിടെ നമുക്ക് നിറമുള്ള സ്വപ്നങ്ങൾ കാണാൻ സാധിക്കും...... അവിടെ നമുക്ക് ഒന്നാവാൻ ഒരു പ്രതിസന്ധിയും ഇല്ല...... പക്ഷേ ഇപ്പോൾ ചെറിയൊരു വികാരത്തിൻറെ പേരിൽ ഞാൻ നിന്നെ സ്വന്തം ആക്കിയാലും എൻറെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു കരടായി അത്‌ അവശേഷിക്കുകയുള്ളൂ........ നിന്നെ പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട് ഇപ്പോൾ എല്ലാ അർത്ഥത്തിലും ഒന്നാകാൻ....... പക്ഷെ സമയം ആയില്ല........ പൂർണ്ണമായ മനസ്സോടെ ഒരു ഭാരങ്ങളും ഇല്ലാതെ എല്ലാ അർത്ഥത്തിലും നീ എൻറെ ആവണം എന്നാണ് എൻറെ ആഗ്രഹം....... അതിനുവേണ്ടി നിനക്ക് കുറച്ചു കാലം കൂടെ കാത്തിരുന്നുടെ...... അവളുടെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ എന്തു മറുപടി പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു മാളു........................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story