മഴയോർമ്മയായ്....💙: ഭാഗം 23

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

"എന്താ അപ്പുവേട്ട ഈ ചോദിക്കുന്നത്......... ഞാൻ പറഞ്ഞിട്ടില്ലേ ഈ സാമിപ്യത്തിലും കൂടുതലായി മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല........ പിന്നെ ഈ കിട്ടുന്ന സന്തോഷങ്ങൾ പോലും ഞാൻ വലിയ കാര്യമായാണ് കരുതുന്നത്........ സ്വന്തമാണ് എന്ന അവകാശവും ഉണ്ടല്ലോ....... എനിക്ക് അത്‌ മതി...... എന്നെ ഒന്ന് ചേർത്തു പിടിച്ചാൽ മതി....... എന്നോടൊപ്പം നിന്നാൽ മതി....... ഈ മനസിന്റെ ഭാഗമായി എന്നെ കണ്ടാൽ മതി......... ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല...... അന്നും ഇന്നും എന്നും......... പിന്നെ എനിക്ക് ചില കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് അതൊക്കെ അപ്പുവേട്ടൻ സാധിച്ചു തന്നാൽ മാത്രം മതി...... "പക്ഷേ എനിക്ക് അങ്ങനെയല്ല മാത്രം അല്ല...... നിന്നെ നെഞ്ചോട് ചേർത്തു പിടിച്ച് എല്ലാ അർത്ഥത്തിലും എൻറെ പ്രണയം പകരണം എന്ന് തന്നെയാണ് എൻറെ ആഗ്രഹം........... അതിന് എൻറെ മുൻപിൽ തടസ്സമായി നിൽക്കുന്നത് ഇപ്പോൾ എൻറെ രോഗം ആണ്..... ഇത് പൂർണമായി അല്ലെങ്കിൽ എന്നെങ്കിലുമൊരിക്കൽ ഭേദമാകും എന്ന വിശ്വാസം എനിക്ക് ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ഒരു ജീവിതം തുടങ്ങുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്...... "

രോഗം അല്ല അപ്പുവേട്ടാ, അവസ്ഥ...... എനിക്ക് ഉറപ്പുണ്ട് ആ അവസ്ഥ മാറും....... " ഉറപ്പു ഒന്നുമില്ലെങ്കിലും എനിക്കും ആഗ്രഹമുണ്ട് മാറണമെന്ന്...... മാറി പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കണമെന്ന്...... അത് പറഞ്ഞപ്പോൾ സമാധാനപൂർവ്വം അവൾ അവനെ നോക്കുന്നുണ്ടായിരുന്നു......... പിന്നീടങ്ങോട്ട് കുറച്ചുനാൾ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം തന്നെയായിരുന്നു മാളുവിനെ ലഭിച്ചിരുന്നത്....... അവൾ സ്വപ്നം കണ്ടത് പോലെ അവളെ എല്ലാവിധത്തിലും അംഗീകരിക്കുന്ന ഒരു ഭർത്താവ് തന്നെയായിരുന്നു അപ്പു........ അങ്ങനെയിരിക്കെ ഒരു ദിവസം വെറുതെ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴായിരുന്നു മാളവികയുടെ കൂടെ ജോലി ചെയ്യുന്ന രേണുക ടീച്ചർ അവളുടെ അരികിൽ വന്നത്....... വിവാഹം കഴിഞ്ഞ് ഇപ്പോൾ മൂന്ന് മാസം പിന്നിട്ടു കഴിഞ്ഞിരുന്നു....... വെറുതെ കുശലാന്വേഷണങ്ങൾക്ക് ഇടയിൽ ടീച്ചർ അവളോട് വിശേഷം ഒന്നും ആയില്ല എന്ന് ചോദിച്ചപ്പോൾ അവളുടെ മുഖത്ത് ഉണ്ടായ വിഷമം ആരും കാണാതെ ഒളിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു മാളു.......

വീണ്ടും കുറെ സമയം നീണ്ടു പോയ വിശേഷങ്ങൾക്കിടയിൽ എപ്പോഴഴോ ആണ് മാളവികയോട് രേണുക ടീച്ചർ ഒരു കാര്യം പറഞ്ഞത്......... അവരുടെ സഹോദരന് ചെറിയ മാനസിക പ്രശ്നം ഉണ്ടായിരുന്നു.., കുട്ടിക്കാലത്ത് മുതൽ ഉള്ളത് ആയിരുന്നു അതുകൊണ്ടാണ് വിവാഹം നടക്കാതെ നിൽക്കുന്നത്...... എന്നാൽ ഇപ്പോൾ ചികിത്സ ചെയ്തതിനുശേഷം പൂർണ്ണമായും അസുഖം ഭേദമായി അടുത്തമാസം സഹോദരന്റെ വിവാഹമാണ്...... ആ സമാധാനമാണ് ടീച്ചറുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്..... ഒരു നിമിഷം എങ്ങനെയാണ് രോഗം ഭേദമായത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു മാളവികയ്ക്ക്....... ജോലി ചെയ്ത് തുടങ്ങിയപ്പോൾ മുതലുള്ള പരിചയമാണ് രേണുക ആയി........ എന്ത് കാര്യങ്ങളും തനിക്ക് തുറന്നു പറയാൻ പറ്റുന്ന ഒരു അടുത്ത സുഹൃത്താണ് രേണുക ടീച്ചർ....... പക്ഷേ ഇതുവരെ തന്റെ ജീവിത അനുഭവങ്ങളെ കുറിച്ചുള്ള കാര്യമൊന്നും ടീച്ചറിനോട് താൻ തുറന്നു പറഞ്ഞിരുന്നില്ല....... തൻറെ അപ്പുവേട്ടനെ മറ്റാരും സഹതാപത്തോടെ അല്ലെങ്കിൽ ഒരു രോഗിയായ കാണുന്നത് തനിക്ക് ഇഷ്ടമില്ലാത്തതു കൊണ്ടാണ് അങ്ങനെ ഒരു സംസാരത്തിന് മുതിരാതിരുന്നത്.......

പക്ഷേ രേണുക ടീച്ചർ എല്ലാ കാര്യങ്ങളും അക്ഷരം തെറ്റാതെ തന്നോട് തുറന്നു പറയുന്ന ഒരാളാണ്...... വീട്ടിലെ വിശേഷങ്ങളും കുട്ടികളുടെ കാര്യങ്ങളും എല്ലാം തുറന്നു പറയുന്ന ഒരാൾ ആണ്...... ടീച്ചർക്ക് താനൊരു അനുജത്തിയെ പോലെ ആണ് എന്ന് മാളവികയ്കും അറിയാമായിരുന്നു........ പക്ഷേ ഏതൊരു മനുഷ്യന്റെയും മനസ്സിൽ ആരാലും അറിയപ്പെടരുത് എന്ന് ആഗ്രഹിക്കുന്ന ചില സ്വകാര്യങ്ങൾ ഉണ്ടാകുക എന്നത് സത്യമാണല്ലോ........ അങ്ങനെ തന്റെ മനസ്സിൻറെ ഏറ്റവും പ്രിയപ്പെട്ട ഒരു സ്വകാര്യതയാണ് അപ്പു ഏട്ടനും അപ്പുവേട്ടന്റെ രോഗവും...... അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നതായിരുന്നു സത്യം......... പക്ഷെ ഈ ഒരു അവസരത്തിൽ എല്ലാ ടീച്ചറിനോട് തുറന്നുപറഞ്ഞാലോ എന്ന് മാളവിക ചിന്തിച്ചിരുന്നു........ അങ്ങനെ പെട്ടെന്ന് എടുത്തടിച്ച പറയേണ്ട ഒരു കാര്യമല്ല ഇത്........ ഒരുപാട് ആലോചിച്ചതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ താൻ ഒരു തീരുമാനമെടുക്കാവൂ എന്നും മാളവികക്ക് അറിയാമായിരുന്നു....... പിന്നീട് കുറേസമയം ആലോചിച്ച് അവസാനം ടീച്ചറോടെ എല്ലാം തുറന്നു പറയാം എന്ന തീരുമാനത്തിൽ തന്നെ അവൾ എത്തി......... അതുതന്നെയാണ് നല്ലത് എന്ന് അവൾക്കും അറിയാമായിരുന്നു.......

ഒരു ഇൻറർവൽ സമയത്ത് രേണുക ടീച്ചറോട് അവൾ മനസ്സുതുറന്നു......... എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അത്ഭുത പൂർവ്വം ടീച്ചർ മാളുവിനെ നോക്കുന്നുണ്ടായിരുന്നു...... " എന്താടോ താൻ ഇത്രകാലവും ഈ വിവരം പറയാതിരുന്നത്........ ഞാൻ തനിക്ക് ആരും അല്ലായിരുന്നു അല്ലേ....... ഞാൻ എന്തെല്ലാം കാര്യങ്ങൾ പറയാറുണ്ട്....... എൻറെ വീട്ടിലെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്........ തൻറെ വിവാഹം കഴിഞ്ഞപ്പോൾ മുതൽ വിശേഷങ്ങൾ ഞാൻ തിരക്കുന്നുണ്ട് എപ്പോഴെങ്കിലും തനിക്ക് തൻറെ ഭർത്താവിൻറെ അവസ്ഥയെക്കുറിച്ച് എന്നോട് പറയാമായിരുന്നില്ലേ........? അത് ചോദിക്കുമ്പോൾ ഒരു കുറ്റബോധത്തോടെ അവൾ മുഖം താഴ്ത്തുന്നുണ്ടായിരുന്നു......... അവളുടെ മാനസിക അവസ്ഥ മനസ്സിലാക്കിയതുകൊണ്ട് തന്നെ അവർ കൂടുതൽ ഒന്നും ചോദിച്ചില്ല....... " തേനിയിൽ ആണ്....... വൈദ്യന്മാരുടെ ഒരു കുടിൽ ആണ്..... അവിടെ ചെന്ന് ചില പ്രത്യേക തരത്തിലുള്ള ചികിത്സാവിധികൾ കൊണ്ടാണ് അവർ അസുഖത്തെ പാടെ നമ്മളിൽ നിന്നും മാറ്റി കളയുന്നത്......... ഓരോരുത്തർക്കും ഓരോ ചികിത്സാരീതിയാണ്........

ഈ അവസ്ഥ ഉണ്ടാകാൻ ഇടയായ കാരണങ്ങൾ അറിഞ്ഞാൽ മാത്രമേ യഥാർത്ഥ രീതിയിലുള്ള ചികിത്സ ഫലം കാണുകയുള്ളൂ...... അതിന് അവിടെ ചെന്ന് സംസാരിക്കുക തന്നെ വേണം...... നിങ്ങൾക്ക് പോകാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ വീട്ടിൽ വിളിച്ച് അമ്മയോട് ചോദിച്ചതിനു ശേഷം അവിടത്തെ അഡ്രസ്സ് പറഞ്ഞുതരാം...... " ഫലം കാണുമെന്ന് ഉറപ്പാണോ ചേച്ചി......... " അങ്ങനെ നമ്മൾ എങ്ങനെയാ മാളവിക ഒരു കാര്യത്തിൽ ഉറപ്പു പറയുന്നത്....... എല്ലാത്തിലും നമ്മുടെ ആയിട്ടുള്ള ഒരു പ്രാർത്ഥന ഉണ്ടാവണം...... താൻ പാതി ദൈവം പാതി എന്നാണല്ലോ...... പക്ഷേ ആ വൈദ്യന്റെ അടുത്തെത്തിയവരാരും ഇതുവരെ നിരാശരായി മടങ്ങിയിട്ടില്ല...... ക്യാൻസർ വരെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയ ഉണ്ടെന്നാണ് പറയുന്നത്...... അത് മാത്രമല്ല കുട്ടികൾ ഉണ്ടാകാത്തവർ അങ്ങനെ നിരവധി രോഗവുമായി ബന്ധപ്പെട്ട് ഒരുപാട് പേര് അവിടെ വന്നിട്ടുണ്ട്....... അത് വലിയ ആശുപത്രി ഒന്നുമല്ല...., ചെറിയൊരു കുടിൽ ആണ്..... " ഞാൻ അപ്പുവേട്ടനും ആയി ഒന്ന് സംസാരിച്ചതിനുശേഷം ചേച്ചിയോട് പറയാം.....

" സംസാരിക്കു..... ഞാൻ അമ്മയോട് പറഞ്ഞ് അഡ്രസ്സ് മേടിച്ചു തരാം....... പിന്നെ ചേച്ചി....... "നീ പേടിക്കേണ്ട ഞാൻ ഇത് ആരോടും പറയാൻ പോകുന്നില്ല....... ഈ ഒരു അവസ്ഥയിൽ കൂടി എൻറെ അനിയൻ കടന്നു പോയതാണ്...... അവൻറെ ബുദ്ധിമുട്ടും നാട്ടുകാർ പറയുന്നതതും ഒക്കെ എനിക്ക് അനുഭവമുള്ളതാണ്......... അതുകൊണ്ടുതന്നെ ഈ അവസ്ഥയിൽ കൂടി കടന്നുപോകുന്ന ആൾക്കാരുടെ മാനസികാവസ്ഥയും അവരുടെ വീട്ടുകാരുടെ വേദനയുമൊക്കെ മറ്റാരെക്കാളും നന്നായി അറിയാവുന്ന ആളാണ് ഞാൻ.......... അതുകൊണ്ട് എന്നെ പൂർണമായും നിനക്ക് വിശ്വസിക്കാം...... ചേച്ചി അത് പറഞ്ഞപ്പോൾ എൻറെ മനസ്സിൽ ഉണ്ടായിരുന്നു സമാധാനത്തിന് അതിരില്ലായിരുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം......... അന്ന് വൈകുന്നേരം എന്തോ ഒരു തിരക്കുള്ളതുകൊണ്ട് അല്പം താമസിച്ചു വരികയുള്ളൂ എന്ന് അപ്പുവേട്ടൻ വിളിച്ചു പറഞ്ഞിരുന്നു........ അതുകൊണ്ട് തന്നെ അപ്പുവേട്ടൻ വരുന്നത് വരെ കാത്തിരിക്കുക എന്ന് പറയുന്നത് വലിയൊരു ഉദ്യമമായിരുന്നു...... കാരണം ഇത്രയും സമാധാനമുള്ള ഒരു വാർത്ത അറിഞ്ഞപ്പോൾ അത്‌ അപ്പുവേട്ടനോട് പങ്കു വയ്ക്കാത്ത ഇരിക്കുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു വേദന തന്നെയായിരുന്നുമ്......

കുറേസമയം കാത്തിരുന്നതിനു ശേഷം ആണ് അപ്പുവേട്ടൻ വന്നത്........ അപ്പുവേട്ടൻ വന്നതും എന്നെ നോക്കി ഹൃദ്യമായി ഒന്നു ചിരിച്ചു........ മുഖത്ത് നല്ല ക്ഷീണം ഉണ്ട് എന്ന് ആ ഭാവം വിളിച്ചോതുന്നുണ്ട്........ എങ്കിലും ഈ വിവരം പറയാതെ എനിക്ക് സമാധാനം ഉണ്ടായിരുന്നില്ല....... വന്നതും പെട്ടെന്ന് തന്നെ അടുക്കളയിൽ പോയി ഒരു ചായ ഇട്ടു ഞാൻ മുറിയിലേക്ക് വന്നു...... അപ്പോഴേക്കും ആൾ കുളിക്കാൻ കയറി ഇരുന്നു........ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ഞാൻ മുറിയുടെ വാതിൽ കുറ്റി ഇട്ടതിനുശേഷം ചായ കയ്യിലേക്ക് കൊടുത്തു....... " എന്താടോ ഇന്ന് മുഖത്ത് ഒരു തെളിച്ചം ഉണ്ടല്ലോ..... സമാധാനത്തോടെ അപ്പുവേട്ടൻ ചായ കുടിച്ചു കൊണ്ട് ചോദിച്ചു...... " ഞാൻ ഒരു കാര്യം പറയട്ടെ....... " എന്താടോ..... എന്തിനാ ഇങ്ങനെ ഒരു മുഖവര... " എൻറെ സ്കൂളിൽ ഒരു ടീച്ചർ ഉണ്ട് രേണുക എന്ന പേര്...... എന്നോട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന സുഹൃത്ത് ആണ് പക്ഷേ ഞാൻ ഒന്നും തുറന്നു പറഞ്ഞിട്ടില്ല കേട്ടോ...... ആദ്യം തന്നെ അങ്ങനെയൊരു മുൻകരുതൽ എടുത്തു..... കാരണം ഞാൻ അപ്പുവേട്ടനെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞിരുന്നു എന്ന് ഒരു വേദന വേണ്ടല്ലോ എന്നുള്ള രീതിയിലാണ് അങ്ങനെ ആദ്യമേ പറഞ്ഞിരുന്നത്....... "താൻ കാര്യം പറ...... " ടീച്ചർക്ക് ഒരു അനിയൻ ഉണ്ട് അയാളും അപ്പുവേട്ടന്റെ അവസ്ഥയിലൂടെ ഒക്കെ കടന്നു പോയ ആളാണ്.......

ടീച്ചറുടെ അച്ഛൻ കുട്ടിക്കാലത്തെ മരിച്ചുപോയിരുന്നു...... അതിൻറെ ഒരു ഷോക്കിൽ...... ആൾക്ക് മനസ്സ് കൈവിട്ട് പോയിരുന്നു..... പെട്ടെന്ന് ചായ കുടി നിർത്തി അപ്പുവേട്ടൻ മുഖത്തേക്ക് തന്നെ ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു...... "ഇപ്പോൾ വിവാഹമാണ്........ ഭയങ്കര ഉപദ്രവം ഒക്കെ ആയിരുന്നു...... പുറത്തേക്ക് പോകാൻ പോലും പേടിയായിരുന്നു........ അങ്ങനെയുള്ള ഒരാൾ മാറി എന്ന് പറയുമ്പോൾ......, അപ്പുവേട്ടന് അതിനുമാത്രം പ്രശ്നമൊന്നും ഇല്ലല്ലോ....... ചില ശബ്ദങ്ങളോട് ഉള്ള ഭയം മാത്രമല്ലേ ഉള്ളൂ........ തേനിയിൽ ഉള്ള ഒരു വൈദ്യർ ആണ് ഭേദം ആക്കിയത്....... നമുക്കൊന്ന് പോയി നോക്കിയാലോ......? ടീച്ചറിന്ന് യാദൃശ്ചികമായി കുറെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ പറഞ്ഞതാണ്....... ഇത് കേട്ടപ്പോൾ മുതൽ എൻറെ ഉള്ളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു...... " എനിക്ക് പ്രതീക്ഷ ഒന്നുമില്ല മാളു........ ഇങ്ങനെയുള്ള സ്ഥലത്ത് ഒക്കെ ഞാൻ പോയിട്ടുണ്ട്........ ഒരുപക്ഷേ ഞാൻ പോയിട്ടുണ്ട് ഏതെങ്കിലും സ്ഥലം ആയിരിക്കും...... തേനിയൊക്കെ ഞങ്ങൾ പോയിട്ടുള്ളത് ആണ് ഒരുപാട് വട്ടം...... " ഇത് അങ്ങനെ ഒരു ഹോസ്പിറ്റൽ ഒന്നുമല്ല അപ്പുവേട്ടാ..... ഒരു വൈദ്യൻ ആണ്..... അയാളെ ഒരു ക്ലിനിക്ക് നടത്തുവൊന്നും അല്ല...... ചെറിയൊരു കുടിൽ ആണ് അവിടെയാണ് ചികിത്സയും രീതികളുമൊക്കെ ഉണ്ടെന്ന് പറയുന്നത്.........

നമുക്കൊന്നു പോകുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ അപ്പുവേട്ടാ....... പോയിട്ട് ഒരു ഗുണവും ഉണ്ടായില്ലെങ്കിൽ വേണ്ട.... പക്ഷേ നമ്മൾ പ്രതീക്ഷിക്കുന്ന ഗുണമാണ് ഉണ്ടാകുന്നതെങ്കിലോ....?. അങ്ങനെയാണെങ്കിൽ നമ്മുടെ ജീവിതം പിന്നെ മറ്റൊരു ഗതിയിലേക്ക് ഒഴുകിത്തുടങ്ങില്ലേ...... നമ്മൾ ആഗ്രഹിച്ചത് പോലെ, നമ്മൾ സ്വപ്നം കണ്ടത് പോലെ ഒരു ജീവിതം നമുക്ക് മുൻപിൽ നീണ്ട് നിവർന്ന് കിടക്കുകയല്ലേ...... അങ്ങനെയാണെങ്കിൽ അതല്ലേ നല്ലത്......... "തനിക്ക് വിശ്വാസം ഉണ്ടെങ്കിൽ നമുക്ക് പോകാം......!! അപ്പുവേട്ടന്റെ മറുപടികേട്ടപ്പോൾ മാളവികയ്ക്ക് വല്ലാത്ത ആശ്വാസം തോന്നിയിരുന്നു........... ആ നിമിഷം അവൾ ഓർക്കുകയായിരുന്നു ആത്മാർത്ഥമായി അവൻ ആഗ്രഹിക്കുന്നുണ്ട് ജീവിതത്തിലേക്ക് തിരികെ വരാൻ എന്ന്...... അവൻറെ ആ ഒരു വിശ്വാസം മാത്രം മതി ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവിനു........ അവൾക്ക് വലിയ സമാധാനം തോന്നി....... പെട്ടെന്ന് തന്നെ അവൾ ഫോൺ എടുത്ത് രേണുകയുടെ നമ്പറിൽ വിളിച്ചു....... അവൾ അഡ്രസ്സ് വാട്സാപ്പിൽ അയച്ചിട്ടുണ്ടായിരുന്നു...... അഡ്രസ്സ് അവൾ അവന് കാണിച്ചുകൊടുത്തു...... അവന്റെ മുഖത്തെ പ്രത്യേക ഭാവ വ്യത്യാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല...... ഇതൊക്കെ താനെത്ര കണ്ടതാണ് എന്ന രീതിയിലായിരുന്നു.......

പ്രതീക്ഷകൾ അസ്തമിച്ച ഒരു മനസ്സാണ് അവന്റേത് എന്ന് മാളവികയ്ക്ക് മനസ്സിലായിരുന്നു....... ഇപ്പോൾ താൻ എന്ന ഒരു പ്രതീക്ഷയിലാണ് അവന് തിരിവെട്ടം നൽകിയിരിക്കുന്നത്....... ഒരുപക്ഷേ ഈ യാത്ര തൻറെ ജീവിതത്തെ പാടെ മറിക്കും എങ്ങനെ നോക്കിയാലും......... ഇനി ഒരുപക്ഷേ ഈ യാത്ര കൊണ്ട് ഗുണം ഉണ്ടായില്ലെങ്കിൽ അപ്പുവേട്ടൻ മറ്റൊരു യാത്രയ്ക്ക് നിന്ന് തരും എന്ന് പോലും തോന്നുന്നില്ല....... അത്രമേൽ പ്രതീക്ഷകൾ കേട്ട ഒരു മനസ്സാണ് അത്........ ചിലപ്പോൾ ഇപ്പോൾ തന്നോട് കാണിക്കുന്ന സ്നേഹം പോലും നഷ്ടമായേക്കാം........ തന്നെ ഒരിക്കൽ കൂടി ജീവിതത്തിൽ നിന്നും അകറ്റാൻ മാത്രമേ ഈ യാത്ര ഉപകാരപ്പെടുക ഉള്ളൂ....... അത് അല്ല മറിച്ച് താൻ വിശ്വസിക്കുന്നത് പോലെ ഒരു നല്ല ജീവിതം ആണ് തനിക്ക് ലഭിക്കാൻ പോകുന്നത് എങ്കിൽ ഈശ്വരന്മാരുടെ അനുഗ്രഹം ലഭിക്കുന്നവൾ അവളായിരിക്കും........ പിറ്റേന്ന് തന്നെ മാളവിക ആണ് എല്ലാവരോടും വിവരങ്ങൾ പറഞ്ഞത്....... രവിക്കും ഉണ്ണിക്കും സുമിത്രയും മധുവിനും ഒക്കെ സന്തോഷമായിരുന്നു...... പ്രത്യേകിച്ച് അപ്പു സമ്മതിച്ചു എന്ന് കേട്ടപ്പോൾ....... അവരുടെ എല്ലാവരുടെയും മനസ്സിൽ വലിയ സമാധാനമായിരുന്നു നിറഞ്ഞിരുന്നത്....... വീട്ടിൽ വിളിച്ച് അച്ഛനും അമ്മയോടും അവളാ യാത്രയെപ്പറ്റി പറഞ്ഞിരുന്നു........

അവരും സന്തോഷത്തിലായിരുന്നു ഒപ്പം പ്രാർത്ഥനയോടെ തന്നെയായിരുന്നു കാത്തിരുന്നത്........ പിന്നെ അധികം വൈകാതെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു....... മാളവികയുടെ സന്തോഷത്തിനുവേണ്ടി വെറുതെ നിന്നു കൊടുക്കുകയായിരുന്നു സത്യത്തിൽ അപ്പു ചെയ്തിരുന്നത്....... അല്ലാതെ ആ യാത്രയിലൂടെ ഒരു ഗുണവും അവൻ കണ്ടിരുന്നില്ല എന്നതായിരുന്നു സത്യം........... രണ്ടുപേരും ആവശ്യത്തിനുള്ള ലീവ് മറ്റും എടുത്ത് യാത്രക്ക് വേണ്ടി ഒരുങ്ങിയിരുന്നു......... യാത്രക്കൊരുങ്ങുമ്പോൾ പതിവിലും ഉത്സാഹത്തിലായിരുന്നു മാളവിക എന്ന് അപ്പുവിന് തോന്നിയിരുന്നു......... എല്ലാം എടുത്തു വയ്ക്കുവാനും ഓരോ കാര്യങ്ങൾ ചെയ്യാനും എല്ലാം അവൾക്ക് ഒരു പ്രത്യേക ഉണർവ് ഉണ്ടായിരുന്നു...... നഷ്ടപ്പെട്ടുവെന്ന് അവൾ പ്രതീക്ഷിക്കുന്ന ജീവിതം തിരികെ ലഭിക്കുമെന്ന് സന്തോഷത്തിലാണ് അവൾ ഇതൊക്കെ ചെയ്യുന്നത്......... ഒരുപക്ഷേ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ആണ് സംഭവിക്കുന്നത് എങ്കിൽ അവൾ അത് എങ്ങനെ താങ്ങും എന്ന ഭയമായിരുന്നു അപ്പുവിന്റെ മനസ്സിൽ നിറയെ....... ഈ യാത്ര തനിക്ക് സമ്മാനിക്കാൻ പോകുന്നത് നല്ല ഓർമ്മകൾ മാത്രം ആയിരിക്കും എന്ന ശുഭാപ്തി വിശ്വാസം ആയിരുന്നു മാളവികയ്ക്ക്.................................. ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story