മഴയോർമ്മയായ്....💙: ഭാഗം 24

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

അവരെ ഒറ്റയ്ക്ക് വിടാൻ മനസ്സിലാകാത്തത് കൊണ്ട് ഉണ്ണിയും രവിയും അവരോടൊപ്പം പോയിരുന്നു തേനിയിലേക്ക്..... യാത്രയിൽ ഉടനീളം അപ്പുവിന്റെ മനസ്സ് ശൂന്യം ആയിരുന്നു....... കോതമംഗലത്തു നിന്നും നേര്യമംഗലം-അടിമാലി-വെള്ളത്തൂവൽ-ബോഡിനായ്കന്നൂർ എത്തിയപ്പോൾ ഉണ്ണി പുറത്തേക്ക് ഇറങ്ങി അഡ്രസ് ചോദിച്ചു... ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റ അപ്പു ഉണ്ണിയുടെ മുഖത്തേക്ക് നോക്കി.... "ഒരുപാട് ഉണ്ടോ ദൂരം ഏട്ടാ..... അപ്പു ചോദിച്ചു..... "ഇല്ലടാ അടുത്ത.......!! മേഘമല.....!! "മേഘമല......!! അവൻ ആ പേര് ഉരുവിട്ടു.... ശേഷം തോളിൽ ചേർന്ന് ഉറങ്ങുന്നവളെ ഒന്ന് നോക്കി.......... അങ്ങോട്ട് ഉള്ള കാഴ്ച കണ്ണിനു മിഴിവേകുന്നത് ആയിരുന്നു...... പച്ചയുടെ വിവിധ രൂപങ്ങളില്‍ കയറിയിറങ്ങി കിടക്കുന്ന കുന്നുകളും അവയ്ക്കിടയിലെ തേയിലത്തോട്ടങ്ങളും കാടുകളും ഒക്കെ ചേരുന്ന മേഘമല..... ചെരിഞ്ഞ സ്ഥലത്ത് അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങൾ ഒരു പ്രേത്യക ഭംഗി നൽകിയിരുന്നു..... എപ്പോളും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആകർഷണമെന്ന് തോന്നും....

പതിനെട്ടു വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമലയുടെ അടുത്തുള്ള ഒരു സ്ഥലത്ത് വണ്ടി നിന്നു അവൻ പേര് വായിച്ചു.... ചിന്നമണ്ണൂർ.....! ചിന്നമണ്ണൂർ ചെന്നിറങ്ങി അവിടെ ഉണ്ടായിരുന്ന ഒരു ചായക്കടയിൽ അഡ്രസ്സ് ചോദിച്ചപ്പോൾ അല്പം കയറി അങ്ങോട്ട് പോകുന്ന ഒരു നാട്ടുവഴിയിൽ ആണ് ഈ പറഞ്ഞ സ്ഥലം എന്ന് അറിഞ്ഞിരുന്നു........... അയാൾ പറഞ്ഞ അഡ്രസ്സിൽ ചെന്ന് അവിടേക്ക് നടക്കുമ്പോൾ തന്നെ കാണാമായിരുന്നു ഒരു കുഞ്ഞു കുടിൽ....... അതിന് അരികിലായി മുള കൊണ്ട് കെട്ടിയ രീതിയിൽ തന്നെ മറ്റു ചില കുടിലുകൾ കൂടി ഉണ്ടായിരുന്നു........ കുടിലിനു അരികിലേക്ക് ചെന്ന അവിടെ ഉണ്ടായിരുന്നു ഒരാളോട് കാര്യം പറഞ്ഞു........ സ്വാമിയെ കാണാൻ ആണ് എന്ന് പറഞ്ഞപ്പോഴേക്കും മലയാളവും തമിഴും കലർന്ന ഭാഷയിൽ അയാൾ അവിടെ ഇരിക്കാൻ പറഞ്ഞിരുന്നു.......... അകത്തേക്ക് പോയപ്പോൾ എല്ലാം മാളുവിനെ മുഖത്ത് തെളിഞ്ഞു നിന്ന ആത്മവിശ്വാസമായിരുന്നു അപ്പുവിനെ ഭയപ്പെടുത്തിയത്.........

ഒരു പക്ഷേ ഇത്രത്തോളം അവൾ വിശ്വസിച്ചിട്ട് ഫലമില്ലാത്ത ഒരു കാര്യം ആണെങ്കിൽ അത് അവളെ തകർത്തു കളയും എന്ന് അവനെ തോന്നിയിരുന്നു......... കുറച്ച് സമയങ്ങൾക്ക് വെള്ളി നൂലുകൾ കൊണ്ട് ആവൃതമായ താടിയോട് കൂടി ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നിരുന്നു........ ഒരു കാവി മുണ്ടും അതിന് ചേർന്ന നിറത്തിൽ ശരീരത്തെ മറച്ചു കൊണ്ടുള്ള ഒരു നേരിയതും ആയിരുന്നു അയാളുടെ വേഷം.......... അയാളായിരിക്കും സ്വാമി എന്ന് എല്ലാവർക്കും തോന്നിയിരുന്നു......... രവിയും ഉണ്ണിയും ആണ് ആദ്യം എഴുന്നേറ്റത്...... "നാങ്ക തൃശ്ശൂർക്ക് വരരുതേ...... അറിയാവുന്ന തമിഴ് ഭാഷയിൽ ഉണ്ണി പറഞ്ഞപ്പോൾ അയാളുടെ പ്രൗഢമായ മുഖത്ത് ഒരു ചിരി വിടർന്നു....... ശേഷം ഉണ്ണിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാമ്യമായി അയാൾ പറഞ്ഞു......... " മലയാളത്തിൽ പറഞ്ഞാൽ മതി....... എനിക്ക് മലയാളം അറിയാം...... " തൃശ്ശൂരിൽ നിന്ന് വരികയാണ്........ " കാര്യം പറഞ്ഞില്ല..... എൻറെ അനുജനു വേണ്ടി വന്നതാണ് അപ്പോൾതന്നെ അയാള് അപ്പുവിനെ മുഖത്തേക്ക് ഒന്ന് നോക്കിയിരുന്നു......... ശേഷം അപ്പൂ ൻറെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു......

അവൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു........ " അകത്തേക്ക് കയറി വരൂ...... ക്ഷണിച്ചപ്പോൾ എല്ലാവരും അകത്തേക്ക് കയറിയിരുന്നു..... എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞത് ഉണ്ണി തന്നെയായിരുന്നു....... ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും അപ്പു കാര്യങ്ങൾ ഒന്നും കേൾക്കാൻ താല്പര്യപ്പെടുന്നില്ല എന്നതുപോലെ മുഖം മുഖം തിരിക്കുന്നത് സ്വാമിജി ശ്രദ്ധിച്ചിരുന്നു......... ആ സമയമെല്ലാം മാളവികയുടെ മുഖത്തെ പ്രത്യാശയും ആത്മവിശ്വാസവും ഒക്കെ സ്വാമി കണ്ടിരുന്നു......... അവളുടെ മുഖത്തേക്ക് നോക്കി ഹൃദ്യമായിരുന്നു പുഞ്ചിരിക്കാനും അയാൾ മറന്നിരുന്നില്ല........ "നിങ്ങൾക്ക് ഇവിടെ നിൽക്കാൻ താല്പര്യമുണ്ടെങ്കിൽ കുറച്ച് ദിവസം ഇവിടെ കഴിയാം........ പച്ചമരുന്നുകൾ കൊണ്ടുള്ള ചികിത്സ ഒന്നുമല്ല ഇവിടെ നടത്തുന്നത്....... ഒരു മരുന്നും ഞാൻ കൊടുക്കുന്നില്ല എന്നതാണ് സത്യം........ മനസിനെ മനസ്സിലാക്കി എങ്ങനെയൊക്കെ തടയാം എന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക ആണ് ചെയ്യുന്നത്....... ഈ അവസ്ഥയ്ക്ക് ഒരു മരുന്നും ഇല്ല........ നമ്മുടെ കൈകളിൽ മാത്രമാണ് ഈ അവസ്ഥയിൽനിന്ന് പുറത്ത് കടക്കാൻ ഉള്ള താക്കോൽ ഉള്ളത്.

തനിക്ക് വിശ്വാസമുണ്ടോ......? അപ്പുവിന്റെ മുഖത്തേക്ക് നോക്കി സ്വാമിജി അത് ചോദിക്കുമ്പോൾ എന്ത് പറയണം എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൻ....... " ഇല്ല........ സത്യം പറഞ്ഞാൽ പൂർണ്ണമായും എനിക്ക് വിശ്വാസമില്ല....... " അങ്ങനെയല്ല തനിക്ക് വേണം ആദ്യം വിശ്വാസം....... തനിക്ക് വിശ്വാസം ആയാൽ മാത്രമേ നമുക്ക് ഒരു ചികിത്സ ആരംഭിക്കാൻ പറ്റുകയുള്ളൂ....... ചികിൽസയല്ല ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം......... " സ്വാമിജിയിൽ ഉള്ള വിശ്വാസവും കൊണ്ടല്ല ഇതിനിടയിൽ ചെയ്യാത്ത ചികിത്സകൾ ഒന്നുമില്ല പിന്നെ കേട്ടപ്പോൾ ഒന്ന് വന്നു നോക്കാം എന്ന് കരുതി....... "ആ ചിന്തയാണ് ആദ്യം മാറേണ്ടത്...... ആദ്യം താൻ തന്നെ മനസ്സിന് ഒരു വിശ്വാസം കൊടുക്കണം.., ഇവിടെ നിന്നിറങ്ങുമ്പോൾ തൻറെ മനസ്സ് പുതിയ ഒരു അവസ്ഥയിൽ ആയിരിക്കുമെന്ന്, തനിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമെന്ന്...... ആ ഒരു വിശ്വാസം മനസ്സിന് കൊടുക്കാം എങ്കിൽ നിങ്ങൾക്ക് ഇവിടെ താമസിക്കാം.....,. ബാക്കിയുള്ളവർക്ക് മടങ്ങി പോകാം...... എന്താണ് തീരുമാനം........? സ്വാമിജി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ.......

അവൻ ഒരു നിമിഷം ഒന്ന് എന്ത് പറയണം എന്നറിയാതെ ഇരുന്നു..... ശേഷം സ്വാമിജിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..... " എനിക്കിപ്പോൾ ഒരു വിശ്വാസം തോന്നുന്നുണ്ട്...... " എങ്കിൽ ഏട്ടനും അച്ഛനും പൊയ്ക്കോളൂ...... ഇയാളും ഇയാളുടെ ഭാര്യയും ഇവിടെ താമസിക്കട്ടെ........ "ഇവിടെ......? ഉണ്ണി മനസ്സിലാവാതെ ആ കുടിൽ മൊത്തത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു....... " ഇവിടെ എന്നുപറഞ്ഞാൽ ഇതിനോട് ചേർന്ന് വേറെ കുറച്ച് കുടിലുകൾ കണ്ടില്ലേ......... ഇങ്ങനെ വരുന്നവർക്ക് താമസിക്കാൻ വേണ്ടി ഉള്ളതാണ്...... വല്യ സൗകര്യങ്ങളൊന്നുമില്ല ഒരു കട്ടിലും കുളിമുറിയും ഉണ്ടാകും...... ഈ പരിമിതികൾ ഒക്കെ ഉൾകൊണ്ട് ജീവിക്കാൻ പറ്റുമെങ്കിൽ ഇവിടെ താമസിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല....... സ്വാമിജി പറഞ്ഞപ്പോൾ അപ്പുവും മാളുവും തലയാട്ടി........ അവരെ രണ്ടുപേരെയും അവിടെ ആക്കി രവിയും ഉണ്ണി യാത്ര പറഞ്ഞപ്പോൾ, രവിയുടെ മനസ്സിലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു....... അത് അപ്പുവിലും ഒരു ആത്മവിശ്വാസം നിറച്ചു...... നിറഞ്ഞ മനസ്സോടെയാണ് ഉണ്ണിയും അവിടെ നിന്നും പോയത്......

സ്വാമിയുടെ ഒരു ശിഷ്യൻ അവരെ കൊണ്ടുപോയി കുടിൽ കാണിച്ചു കൊടുത്തിരുന്നു....... എല്ലാം മുളയിൽ തീർത്തതാണ്..... കട്ടിലും കഥകും എല്ലാം..... ഒരു ചെറിയ ഒരു മേശയും പറഞ്ഞതുപോലെ ഒരു ബാത്റൂം അടങ്ങുന്നതായിരുന്നു മുറി...... ബാത്റൂമിന്റെ കതക് പോലും മുളകൊണ്ടുള്ളത് ആയിരുന്നു....... കുടിലിന്റെ പിൻവശം തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ അതിനു മുൻപിലായി ഒഴുകുന്ന ഒരു നദി...... നദി ഏതാണ് എന്ന് അവൾക്ക് അറിയില്ലായിരുന്നു...... എങ്കിലും ആ നദിയുടെ തണുപ്പ് ആ മുറിയിലേക്ക് പകരുന്നുണ്ട്...... നല്ല ഭംഗിയുള്ള ഒരു അന്തരീക്ഷമായിരുന്നു..., അതു കാണുമ്പോൾ തന്നെ മനസ്സിന് പകുതി ആശ്വാസം തോന്നും എന്ന് മാളുവിന് തോന്നിയിരുന്നു..... അപ്പു അപ്പോഴും ആലോചനയിലായിരുന്നു..... അവൾ അവൻറെ അരികിലേക്ക് വന്നു....., അവന്റെ ചുമലിൽ കൈവെച്ചു കൊണ്ട് ചോദിച്ചു.... " എന്താ ആലോചിക്കുന്നത് അപ്പുവേട്ടൻ...... "ഹേയ്....!! എന്റെ ആത്മവിശ്വാസം ശരിയാക്കാൻ ശ്രമിക്കുകയായിരുന്നു...... " ഒക്കെ ശരിയാവും...... അപ്പുവേട്ടൻ സമാധാനമായി ഇരിക്കുകയാണ് വേണ്ടത്....

അവളുടെ ആശ്വാസ വാക്കിൽ അവനും ഒരു പ്രത്യേക വിശ്വാസം ഒക്കെ തോന്നുന്നുണ്ടായിരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ സ്വാമിജിയുടെ ഒരു ശിഷ്യൻ വന്നു വിളിച്ചിരുന്നു........ " അഭിമന്യു നിങ്ങൾ രണ്ടുപേരും അവിടേക്ക് ചെല്ലാൻ സ്വാമിജി പറഞ്ഞു..... അത് പറഞ്ഞപ്പോൾ തന്നെ രണ്ടുപേരും അവിടേക്ക് ചെന്നിരുന്നു..... സ്വാമിജി തങ്ങളെ കാത്തിരിക്കുകയായിരുന്നു..... പച്ച നിറത്തിലുള്ള ഒരു എണ്ണ ഒരു കിണ്ണത്തിൽ ആക്കി മാളുവിന്റെ കൈയ്യിൽ സ്വാമിജി വെച്ചുകൊടുത്തു...... " ഇത് രാവിലെയും വൈകിട്ടും നന്നായി തലമുടിയിൽ പുരട്ടി ഒരു 15 മിനിറ്റ് മസാജ് ചെയ്തു കൊടുക്കണം..., അതിനു ശേഷം മാത്രമേ കുളിക്കാവൂ.... രാവിലെ രാവിലെ മൂന്നു മണി ആകുമ്പോൾ ഉണർന്ന് ഇത് തലമുടിയിൽ പുരട്ടി അഞ്ചു മണിയാകുമ്പോൾ ഇത് കഴുകിക്കളയാം......., വൈകുന്നേരം രാത്രി 9 മണിക്ക് പുരട്ടി കിടക്കുന്നതിനു മുൻപ് 11 മണിയോടുകൂടി കഴുകിക്കളയാം....... അവൾ സമ്മത ഭാവത്തിൽ തലയാട്ടി...... ഒപ്പം വെളുത്ത ഭസ്മം പോലെയുള്ള എന്തോ ഒരു പൊടിയും അവളുടെ കൈകളിലേക്ക് അദ്ദേഹം വെച്ചുകൊടുത്തു.......

"ഭക്ഷണസമയത്ത് സേവിക്കാൻ ഉള്ളതാണ്....... വൈകുന്നേരം രണ്ടാൾക്കും ഉള്ള ഭക്ഷണം ഇവിടെനിന്നും എത്തിക്കും...... ആ ഭക്ഷണത്തിൽ ചേർത്തു കൊടുക്കുക..... എല്ലാം അവൾ തലയാട്ടി സമ്മതിച്ചു...... കാലത്ത് 6 മണി ആകുമ്പോൾ അഭിമന്യു മാത്രം എഴുന്നേറ്റു വരണം...... ഇവിടെ യോഗ ഉണ്ട്...., അതിൽ പങ്കെടുത്ത് മതിയാകു..... അപ്പു തലയാട്ടി സമ്മതിച്ചിരുന്നു..... " എങ്കിൽ അപ്പു മുറിയിലേക്ക് പൊയ്ക്കോളൂ...... മാളവികയോട് കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞതിനുശേഷം ഞാൻ വിടാം.... സ്വാമിജി പറഞ്ഞപ്പോൾ മാളുവിനെ ഒന്ന് നോക്കിയതിനുശേഷം തലയാട്ടി അപ്പു പുറത്തേക്ക് ഇറങ്ങിയിരുന്നു....... സ്വാമിജി അവളുടെ മുഖത്തേക്ക് നോക്കി....... " നിങ്ങൾ തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അല്ലേ...... വളരെ ലാഘവത്തോടെ സ്വാമിജി അത് ചോദിച്ചപ്പോൾ അതെ എന്ന അർത്ഥത്തിൽ മാളവിക തലയാട്ടി...... "എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണോ....... അതോ.....? " എല്ലാം അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു സ്വാമിജി..... " എങ്കിൽ ഇനി ചെയ്യാനുള്ളത് മാളവികയ്ക്ക് മാത്രമാണ്..... " മനസ്സിലായില്ല...... ജീവിക്കാനുള്ള പ്രേരണയും മരുന്നുകളും മന്ത്രങ്ങൾ മാത്രം പോരാ....... ജീവിതത്തിലേക്ക് തിരിച്ചു വരണം എങ്കിൽ പെണ്ണൊരുത്തിയുടെ സാമീപ്യവും ഏതൊരു പുരുഷനു ആവശ്യമാണ്.......

കാത്തിരിക്കാൻ ഒരു പെണ്ണ് ഉണ്ടെങ്കിൽ ജീവിക്കാനുള്ള ഒരു മോഹം അധികരിക്കും...... സ്നേഹം കൊണ്ട് അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രേരിപ്പിക്കുന്നത് മാളവികയുടെ ചുമതലയാണ്..... നിങ്ങൾക്ക് മാത്രമേ അത് ചെയ്യാൻ കഴിയു...... ഒരു ഭാര്യയുടെ എല്ലാ തരത്തിലുള്ള സ്നേഹവും കരുതലും അയാൾക്ക് നിങ്ങൾ കൊടുക്കണം.... അവൾ തലയാട്ടി സമ്മതിച്ചിരുന്നു...... അന്ന് വൈകുന്നേരം മുള അരി കൊണ്ടുള്ള കഞ്ഞിയായിരുന്നു ഇരുവർക്കുമായി ശിഷ്യൻ കൊണ്ടുവന്നിരുന്നത്....... അവിടെ അത്തരം ഭക്ഷണങ്ങൾ ഒക്കെ ആണ് ലഭിക്കുന്നത് എന്ന് ഉച്ചയ്ക്കത്തെ ഭക്ഷണങ്ങൾ കൊണ്ട് തന്നെ രണ്ടാൾക്കും മനസ്സിലായിരുന്നു........ പക്ഷെ എന്ത് ത്യാഗങ്ങളും സഹിക്കാനുള്ള മനസ്സിലായിരുന്നു രണ്ടുപേരും...... ആ ഒരു വിശ്വാസം അവൻറെ മുഖത്ത് ഉണ്ടായിരുന്നു...... സ്വാമിജി പറഞ്ഞത് പോലെ കിടക്കുന്നതിനു മുൻപ് അവന്റെ തലമുടി ഇഴകളിൽ അവൾ നന്നായി എണ്ണ പുരട്ടി കൊടുത്തിരുന്നു........ ഒപ്പം ഒന്ന് മസാജ് ചെയ്യാനും അവൾ മറന്നില്ല........

മനസ്സിനും തലയ്ക്കും ഒരു പ്രത്യേകതരം തണുപ്പ് അനുഭവപ്പെടുന്നതായി അപ്പുവിനെ തോന്നിയിരുന്നു........ അതിനിടയിൽ അവൾ അരികിലിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്....... അവളുടെ കൈയുടെ മന്ത്രിക്കാതയിൽ അവൻ ഒന്നും കേട്ടില്ല എന്നതാണ് സത്യം. രാവിലെ അവൾ അലാറം വെച്ച് ഉണർന്നിരുന്നു...... എഴുന്നേറ്റ പാടെ അപ്പുവിനെയും വിളിച്ചുണർത്തി...... തലയിൽ എണ്ണ പുരട്ടി കുളിച്ചു കഴിഞ്ഞു യോഗയ്ക്ക് ആയി അവനെ പറഞ്ഞു വിട്ടിരുന്നു........ അതിനു മുൻപേ തന്നെ ശിഷ്യൻ രണ്ടുപേർക്കും കട്ടൻകാപ്പി കൊണ്ടുവന്ന് തന്നിരുന്നു....... അപ്പു യോഗയ്ക്ക് പോയാൽ തിരിച്ചു വരാൻ ഒന്നര മണിക്കൂർ സമയം എടുക്കും....... ആ സമയമത്രയും അവൾ മുറിയിലിരുന്ന് അവന് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി...... അല്ലാതെ അവന് വേണ്ടി ചെയ്യാൻ ആ നിമിഷം മറ്റൊന്നും അവൾക്ക് മുൻപിൽ ഉണ്ടായിരുന്നില്ല........ പെട്ടന്ന് അവിടുത്തെ രീതികൾ രണ്ടാൾക്കും ഇഷ്ട്ടം ആയി...... നസ്യവും യോഗയും ഒക്കെ ചേർന്ന ചികിത്സ അവനിൽ മാറ്റങ്ങൾ സൃഷ്റ്റിച്ചു തുടങ്ങിയിരുന്നു...... ഒരുദിവസം സ്വാമിജി മാളവികയെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു....... കുറച്ചു കാര്യങ്ങൾ അവളോട് പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നു....... അവൾ അതെല്ലാം സമ്മതിച്ചതിന് ശേഷം തിരികെ മുറിയിലേക്ക് വന്നിരുന്നു........

അന്ന് രാത്രിയിൽ എന്തുകൊണ്ടോ അപ്പുവിനെ ഉറക്കം വന്നിരുന്നില്ല....... എന്തൊക്കെയോ മാറ്റം തന്നിൽ സംഭവിക്കുന്നതായി അവൻ അറിയുന്നുണ്ടായിരുന്നു....... അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ആർദ്രമായി വിളിച്ചു...... " മാളു....... " എന്താ അപ്പുവേട്ട...... " നിനക്ക് വിശ്വാസം ഉണ്ടോ.....? " പൂർണമായ വിശ്വാസമുണ്ട് അപ്പുവേട്ടാ........ "ഇപ്പോൾ എനിക്കും കുറച്ചു വിശ്വാസം ഉണ്ട്...... എനിക്ക് എന്തോ ഇന്ന് ഉറക്കം വരുന്നില്ല മാളു..... അപ്പു അത് പറഞ്ഞപ്പോൾ മാളു അവനെ തന്നെ നോക്കി...... "നമുക്ക് കുറച്ചുനേരം പുറത്തേക്ക് നടക്കാൻ പോയാലോ..... ഇതിനു മുകളിൽ ഒരു കുന്നുണ്ട്....... ഞാൻ കണ്ടു..... " സമയം രാത്രിയായി മാളു..... "അതിനെന്താ ഒരുപാട് ദൂരം ഒന്നും പോകണ്ട........ വെറുതെ നമുക്കൊന്ന് നടക്കാൻ പോയാലോ..... " എങ്കിൽ ഒന്നു പോകാം അല്ലെ...... ചിരിയോടെ അവൻ ചോദിച്ചു...... തണുപ്പ് അധികാരിച്ചതിനാൽ രണ്ടുപേരും ഒരു കരിമ്പടം പുതച്ചു കൊണ്ടായിരുന്നു അവിടെയൊക്കെ നടന്നിരുന്നത്....... ഒരു പുതപ്പിൻ കീഴിൽ അവൻറെ നെഞ്ചിൽ ചേർന്ന് നടക്കുമ്പോൾ അവൾ ഒരു പ്രത്യേകതരം അനുഭൂതി അനുഭവിച്ചിരുന്നു................................. ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story