മഴയോർമ്മയായ്....💙: ഭാഗം 4

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

എൻറെ ജീവിതത്തിലെ ആദ്യ ചുംബനം........ ഞാൻ പ്രതീക്ഷിച്ച ആളിൽ നിന്ന്...... അവിചാരിതമായി ലഭിച്ചപ്പോൾ എൻറെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി....... ഒരു നിമിഷം ആളുടെ മുഖവും വല്ലാതായി എന്ന് എനിക്ക് തോന്നിയിരുന്നു........ ആളാകെ പരിഭ്രമിച്ചു നിൽക്കുക ആണ്...... സോറി മാളു...... ഞാൻ കണ്ടില്ല മാളു വന്നത്..... പെട്ടന്ന് വിളിച്ചപ്പോൾ ബാലൻസ് കിട്ടിയില്ല..... വേവലാതിയോടെ അപ്പുവേട്ടൻ പറഞ്ഞപ്പോൾ ഞാനും എന്ത് പറയണം എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു...... സാരമില്ല അപ്പുവേട്ട..... അറിയാതെ പറ്റിയത് അല്ലേ...... അത്രമാത്രമേ അപ്പോൾ പറയാൻ കഴിയുമായിരുന്നുള്ളൂ........ പെട്ടന്ന് ചമ്മിയ അപ്പുവേട്ടന്റെ മുഖം കണ്ടപ്പോൾ ഞാൻ വല്ലാതായി പോയിരുന്നു..... ചമ്മൽ മാറ്റാൻ എന്നാവണം പെട്ടെന്ന് അപ്പൂട്ടൻ പറഞ്ഞു...... ഇത്രയും മുടി ഉണ്ടായിരുന്നോ മാളുവിന്‌.... ഞാൻ ഇന്നാണ് കാണുന്നത്..... അപ്പുവേട്ടന് മുടി ഇഷ്ടാണോ.....? പെട്ടെന്ന് അങ്ങനെ ചോദിക്കാൻ ആണ് നാവിൽ വന്നത്.... പിന്നെ...... പെൺകുട്ടികളുടെ സൗന്ദര്യം മുടി അല്ലേ..... പെൺകുട്ടികൾ ആയാൽ നല്ല മുടി വേണം......

എനിക്കത് ഇഷ്ടം ആണ്..... ആവണിയുടെ മുടി കണ്ടിട്ടില്ലേ..... വാല് പോലെ..... അവളോട് ഞാൻ എപ്പോഴും പറയും മുടി വളർത്താൻ..... പക്ഷേ അവൾ കേൾക്കില്ല..... അവൾ എപ്പോഴും വെട്ടികളയും..... മുടി വളർത്തുന്നത് ഇഷ്ടമല്ല...... എനിക്ക് ആണെങ്കിൽ പെൺകുട്ടികൾക്ക് നീളം മുടി ഉള്ളത് ഭയങ്കര ഇഷ്ടമാണ്...... അപ്പുവേട്ടൻ അത്‌ പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി.... ഒരു നിമിഷം എൻറെ പ്രിയപ്പെട്ട മുടി ഞാൻ മുറിച്ചുകളഞ്ഞിരുന്നെങ്കിൽ അപ്പുവേട്ടൻ എന്നെയും ഇഷ്ടം ആകില്ലല്ലോ എന്ന് മനസ്സിൽ ചിന്തിച്ചു പോയി..... അപ്പോവേട്ടനെ ഇപ്പോൾ കാണാറില്ലല്ലോ...... വിഷയം മാറ്റാൻ എന്നവണ്ണം ഞാൻ ചോദിച്ചു...... തിരക്കാണ് മാളു..... പ്രൊജക്റ്റ് കാര്യങ്ങളൊക്കെ ആയിട്ട്..... അവസാനവർഷം അല്ലേ..... അതുകൊണ്ട് ഒന്നിനും സമയമില്ല.... അതുകൊണ്ടാണ് വരാത്തത്..... ഇലകളെല്ലാം വാരി കൂട്ടി കവറിൽ ഇട്ടു പോകാനായി തയ്യാറായി..... മാളു.... പോകും മുൻപ് വിളിച്ചു.... എന്താണ് അപ്പുവേട്ട.... അറിയാതെ പറ്റിയത് ആണ്.... സാരമില്ല എനിക്ക് മനസിലായി അപ്പുവേട്ട..... എന്റെ മറുപടിയുടെ സമാധാനത്തിൽ അപ്പുവേട്ടൻ ചിരിച്ചു .....

എല്ലാ തിരക്കുകളും കഴിഞ്ഞിട്ട് ഞാൻ ഇറങ്ങാം ഒരു ദിവസം..... താൻ വീട്ടിലോട്ട് ഇറങ്ങു ഒരു ദിവസം..... ആവണി പറയുന്നുണ്ടായിരുന്നു അങ്ങോട്ട് ഒന്നും വരാറില്ലല്ലോ എന്ന്.... ഞാനും ആലോചിച്ചു..... ഏതായാലും ഇവിടെ വെറുതെ ഇരിക്കുകയല്ലേ..... ഇടയ്ക്കൊക്കെ അവിടെക്ക് ഇറങ്ങ്‌.... അപ്പുവേട്ടൻ അത് പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു തോന്നിയത്..... ഈ ഒരു ക്ഷണം കിട്ടാൻ വേണ്ടി താൻ കാത്തിരിക്കുകയായിരുന്നു..... അപ്പുവേട്ടൻ പോയി കഴിഞ്ഞതും നേരെ അച്ഛമ്മയുടെ അരികിൽ ചെന്ന് ഇരുന്നു..... അടുത്ത ശ്രദ്ധ മുടി എങ്ങനെ കുറച്ചുകൂടി കൂട്ടാം എന്നതായിരുന്നു..... അച്ഛമ്മയോട് തന്നെ ചോദിച്ചു.... അവസാനം അതിനും അച്ഛമ്മ മറുപടി പറഞ്ഞു.... അച്ഛമ്മ പറഞ്ഞുതന്ന വെള്ളില തപ്പി തൊടിയിൽ മുഴുവൻ നടന്ന് അവസാനം കണ്ടുപിടിച്ചു....... വെള്ളില അരച്ച് താളി ആക്കി മുടിയിൽ ഇടാൻ തുടങ്ങി...... മുത്തശ്ശി പറഞ്ഞ ചികിത്സകളെല്ലാം നന്നായി ഫലിക്കുന്നുണ്ടായിരുന്നു..... കുറച്ചു ദിവസം കൊണ്ട് തന്നെ മുടിക്ക് നല്ല കട്ടി വെച്ച് കറുത്ത വളരാൻ തുടങ്ങി..... അപ്പുവേട്ടന് മുടി ഇഷ്ടമാണ് എന്നാണ് പറഞ്ഞത്.... അതുകൊണ്ട് നന്നായിട്ട് വളർത്തിയെടുക്കാം എന്ന് തന്നെ വിചാരിച്ചു......

അപ്പൂവേട്ടൻ വീട്ടിലേക്ക് വരണം എന്ന് പറഞ്ഞ കാര്യം ഭയങ്കര സന്തോഷത്തോടെ തന്നെയാണ് ശ്രീലക്ഷ്മി യോട് പറഞ്ഞത്...... അവൾ ഒരു അഭിപ്രായം ഇങ്ങോട്ട് പറഞ്ഞു തന്നു..... ഒരിക്കലും തന്റെ ഇഷ്ടം ഇപ്പൊൾ അപ്പോവേട്ടനോട് തുറന്നു പറയരുത് എന്ന്..... സംസാരത്തിൽ നിന്ന് കേട്ടിടത്തോളം അപ്പോവേട്ടന് എന്നെ ഇഷ്ടമാണെന്ന് ആണ് അവൾ പറയുന്നത്...... ആൾ തന്നെ തിരിച്ചു പറയട്ടെ എന്നാണ് അവളുടെ അഭിപ്രായം..... ഞാൻ ആലോചിച്ചപ്പോൾ അതു തന്നെയാണ് ശരി എന്ന് തോന്നി..... ആൾ തന്നെ പറയട്ടെ..... അതുവരെ കാത്തിരിക്കാം..... ഇനി ഞാൻ അങ്ങോട്ട് പറഞ്ഞിട്ട് ഇപ്പോൾ ഉള്ള സൗഹൃദം കൂടി നഷ്ടമായാലോ.....? അത് എനിക്ക് സഹിക്കാൻ പറ്റില്ല...... അങ്ങനെ ഒരു ഞായറാഴ്ച അച്ഛൻറെ പെർമിഷൻ വാങ്ങി ഞാനും മധുവും കൂടി അപ്പുചേട്ടൻറെ വീട്ടിലേക്ക് പുറപ്പെട്ടു..... മധു അന്ന് ഹോസ്റ്റലിൽ നിന്ന് വന്നത് ആയിരുന്നു..... കിരൺ ചേട്ടൻ ആയിരുന്നു ഗൈഡ്.... ആവണിയൊടെ നേരത്തെ പറഞ്ഞിട്ടുണ്ട്...... അതുകൊണ്ട് അവൾ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു...... ഞങ്ങൾ ചെന്നതും ആവണിക്ക് വലിയ സന്തോഷമായി.....

അപ്പുവേട്ടന്റെ അച്ഛനും അമ്മയും ഒക്കെ ഞങ്ങളെ വലിയ സന്തോഷത്തോടെയാണ് വരവേറ്റത്....... എൻറെ അച്ഛൻറെ കൂട്ടുകാരൻ കൂടിയായിരുന്നു അപ്പുവേട്ടന്റെ അച്ഛൻ....... അപ്പുവേട്ടനെ അവിടെ കണ്ടില്ല..... അപ്പുവേട്ടന് അച്ഛൻറെ അമ്മയുണ്ട്..... അച്ഛമ്മ ആയി ഞങ്ങൾ പെട്ടെന്ന് കൂട്ടായി...... ഞങ്ങൾക്ക് വേണ്ടി ഓരോ പലഹാരങ്ങൾ ഉണ്ടാക്കി തരാൻ തുടങ്ങുക ആണ് അപ്പോവേട്ടന്റെ അമ്മ...... അങ്ങനെ ഇരിക്കുമ്പോഴാണ് അപ്പുവേട്ടനെ കണ്ടില്ലല്ലോ എന്ന് ഓർത്തത്.... പെട്ടെന്ന് ഞാൻ അവിടെ തിരഞ്ഞു..... അവസാനം ആവണിയോട് ചോദിച്ചു...... അപ്പുവേട്ടൻ എവിടെ.....? മുറിയിൽ ഉണ്ട്.... മുകളിൽ ആണ്.... അവൾ പറഞ്ഞു..... എങ്ങനെയാണ് അവിടേക്ക് പോകുന്നത് ചിന്തിച്ച് ഒരു നിമിഷം അവിടെ തന്നെ നിന്നു..... കുറച്ചു നേരം കൂടെ നോക്കി.... അപ്പുവേട്ടൻ വരുന്നില്ല എന്ന് കണ്ടതും പതിയെ മുകളിലേക്ക് നോക്കി..... പഴയ തറവാട് ആണ്.... മുകളിലേക്ക് പോകാൻ തടിയുടെ ഗോവെണി ആണ് ഉള്ളത്..... എല്ലാവരും പതുക്കെ അടുക്കളയിൽ അമ്മയുടെ അടുത്ത് ഇരുന്ന് വർത്തമാനം പറയുമ്പോൾ...... ആവണി കാണിച്ചുതന്ന മുറി ലക്ഷ്യമാക്കി നടന്നു......

മുറി തുറന്നു കിടക്കുകയാണ്...... പെട്ടെന്ന് അകത്തേക്ക് കയറാൻ തോന്നി....... മോശം ആകുമോന്ന് ഓർത്തു എങ്കിലും എന്തൊ ഒരു ഉൾപ്രേരണയിൽ അകത്തേക്ക് കയറി...... അപ്പോൾ ആ മുറിയിൽ കുറെ പെയിൻറിംഗ്സ് ഇരിക്കുന്നത് കണ്ടിരുന്നു..... വാട്ടർ കളർ, പെൻസിൽ ഡ്രോയിങ്, അങ്ങനെ അപ്പുവേട്ടൻ വരച്ച കുറേ ചിത്രങ്ങൾ...... എല്ലാത്തിനും നല്ല ഭംഗി ആണ്.... എല്ലാം ഇങ്ങനെ നോക്കി കൊണ്ടിരുന്നപ്പോഴാണ് പെട്ടന്ന് ബാത്റൂമിൽ തുറന്ന് അപ്പുവേട്ടൻ പുറത്തേക്ക് വന്നത്..... ഒരു ടർക്കി മാത്രമാണ് ഉടുത്തിരിക്കുന്നത്...... പെട്ടെന്ന് തന്നെ കണ്ടപ്പോഴേക്കും ആൾ വല്ലാതെ ആയി പെട്ടെന്ന് അവിടെ കിടന്ന ഒരു കാവി മുണ്ട് എടുത്തു ചുറ്റി കൊണ്ട് ചോദിച്ചു.... താൻ എന്താണ് ഇവിടെ..... ഞാൻ ചിരിച്ചു പോയി..... ഞങ്ങൾ ഇങ്ങോട്ട് വരണം എന്ന് അപ്പുവേട്ടൻ തന്നെ അല്ലേ പറഞ്ഞത്..... അപ്പുവേട്ടന്റെ ചമ്മൽ മനസിലാക്കി കുറച്ചു തിരിഞ്ഞു നിന്നാണ് ഞാൻ സംസാരിച്ചത്..... നിങ്ങൾ വന്നത് ഞാൻ അറിഞ്ഞില്ല..... പെട്ടെന്ന് ഒരു ബനിയൻ എടുത്തിട്ടു കൊണ്ട് സംസാരിച്ചു..... അപ്പുവേട്ടനെ കാണാഞ്ഞിട്ട് നോക്കാൻ വേണ്ടി വന്നതാണ്.....

എങ്ങനെയൊക്കെയോ അത്രയും പറഞ്ഞൊപ്പിച്ചു.... പ്രായപൂർത്തിയായ ഒരു പുരുഷൻറെ മുറിയിൽ ഇങ്ങനെ അന്യ പെൺകുട്ടിൾ ഒരു മുന്നറിയിപ്പില്ലാതെ കടന്നു വരാൻ പാടില്ല കുട്ടി...... ചിരിയോടെ അപ്പുവേട്ടൻ പറഞ്ഞു...... അപ്പുഏട്ടൻ അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് സങ്കടം തോന്നി...... ഞാൻ വന്നത് അപ്പുവേട്ടനു ഇഷ്ടമായില്ല എന്നല്ല പറഞ്ഞതിനർഥം.... ഉള്ളിൽ ഒരു വേദന വലയം ചെയ്യാൻ തുടങ്ങി...... ഞാൻപോലുമറിയാതെ അത് കണ്ണുനീരായി താഴേക്ക് പരിണമിച്ചു..... പെട്ടെന്ന് അപ്പോവേട്ടന്റെ മുഖം വല്ലാതെയായി..... എന്തുപറ്റി മാളു..... അപ്പുവേട്ടൻ ചോദിച്ചു...... ഞാൻ അറിയാതെ വന്നതാ.... അപ്പോൾ തന്നെ മറുപടി പറഞ്ഞു..... ഞാൻ ഇപ്പോൾ തന്നെ താഴേക്ക് വരാം..... പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് നടക്കാൻ തുടങ്ങി...... കുറച്ച് കഴിഞ്ഞപ്പോൾ അപ്പുവേട്ടൻ ഇറങ്ങി വന്നിരുന്നു..... അപ്പോഴേക്കും മധുവും കിച്ചു ഏട്ടനും ആവണിയും എല്ലാം ഒരു സെറ്റ് ആയിരുന്നു.... ചീട്ട് കളിക്കുകയാണ്..... എനിക്ക് ഇതിനെപ്പറ്റി വലിയ പ്രാവിണ്യം ഇല്ലാത്തതിനാൽ ഞാൻ അവിടെ നിന്നും അല്പം മാറി നിന്ന്.., അവിടെ കിടന്നിരുന്ന വനിത എടുത്തു മറിച്ചു നോക്കി കൊണ്ടിരിക്കുമ്പോഴാണ് അപ്പുവേട്ടൻ വരുന്നത്........ എന്താണ് ഈ പരിപാടി അറിയില്ലേ.....? അപ്പുവേട്ടൻ ചോദിച്ചു..... എനിക്ക് അറിയില്ല.....

അല്പം ജാള്യതയോടെ ആണ് മറുപടി പറഞ്ഞത്.... അത് കേട്ടപ്പോൾ അപ്പുവേട്ടൻ നിറഞ്ഞു ഒന്ന് പുഞ്ചിരിച്ചു..... എങ്കിൽ വാ..... ഞാൻ ഇവിടെ തൊടിയൊക്കെ കാണിച്ചുതരാം..... ആൾ അത് പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു..... ആളോടൊപ്പം പുറത്തേക്ക് ഞാനും ഇറങ്ങി..... അപ്പുവേട്ടൻ ഓരോ മരങ്ങളും ചെടിയും കാണിച്ചു തന്നു..... പൂവരശിയും, ജാതിക്കയും, സർപ്പഗന്ധിയും, അരളിയും, ചെമ്പകവും അങ്ങനെ പലതും കാണിച്ചുതരാൻ തുടങ്ങി..... അതിൽ ഏറ്റവും ആകർഷിച്ചത് കല്യാണസൗഗന്ധിക പൂവായിരുന്നു...... എല്ലാം ഇങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഗായത്രിയെ പറ്റി ചോദിച്ചാലോ എന്ന് മനസ്സിൽ ഓർത്തത്..... പിണക്കം ആകുമോ എന്ന ഭയം ഉണ്ടായിരുന്നു...... എങ്കിലും രണ്ടുംകൽപ്പിച്ച് അപ്പുവേട്ടനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു...... അപ്പുഏട്ടനെ ഗായത്രി എന്ന് പറഞ്ഞ് ഒരു കുട്ടിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അല്ലേ.......? പെട്ടെന്ന് ഞാൻ ചോദിച്ചപ്പോൾ അപ്പുവേട്ടന്റെ മുഖമൊന്നു മാറുന്നത് കണ്ടിരുന്നു...... ഈശ്വരാ ചോദിച്ചത് ഇഷ്ടമായില്ലേ.....? പിണക്കം ആകുമോ....? എന്ന് മനസ്സിൽ ഓർത്തു.....

ഒരു നിമിഷം അത് ചോദിക്കാൻ ഓർത്ത നിമിഷത്തെ ഒന്നു മനസ്സിൽ ശപിച്ചു..... ആരു പറഞ്ഞു ഇതൊക്കെ.....? ഗൗരവത്തിൽ തന്നെയായിരുന്നു അപ്പുവേട്ടൻ മറുചോദ്യം ചോദിച്ചത്..... അത് ശ്രീലക്ഷ്മി...... എൻറെ കൂട്ടുകാരി പറഞ്ഞു..... അവളുടെ വീടിനടുത്താണ് ഗായത്രിയുടെ വീട്..... അപ്പുവേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ അവൾ പറഞ്ഞു..... ശ്രീലക്ഷ്മി..... ശ്രീകാന്തിന്റെ സിസ്റ്റർ...... അതെ..... അതൊക്കെ കുട്ടികളുടെ വെറും കുട്ടിക്കളിയല്ലേ മാളു..... ഈ പ്രായത്തിൽ അങ്ങനെയൊക്കെ തോന്നും മാളു.... ഞാൻ അതിനെ അങ്ങനെ കണ്ടിട്ടുള്ളൂ..... പിന്നെ ഗായത്രിയെ ഞാൻ കുട്ടിക്കാലം മുതലേ കണ്ട കുട്ടിയാണ്....... അങ്ങനെയൊന്നും ഞാൻ കണ്ടിട്ടും കൂടി ഇല്ല...... പിന്നെ അതൊക്കെ ഒരു കുട്ടികളിയാണ്..... ഈ പ്രായത്തിൽ തോന്നുന്നത്..... അത് കുറച്ചുനാൾ കഴിയുമ്പോൾ മാറിക്കൊള്ളും..... അപ്പോവേട്ടൻ അത്‌ പറഞ്ഞപ്പോൾ ഒരേസമയം മനസ്സിൽ ആശ്വാസവും സങ്കടവും തോന്നി..... ഗായത്രിയുടെ പ്രായം തന്നെയാണല്ലോ എനിക്കും..... അപ്പോൾ ഞാൻ എൻറെ ഇഷ്ടം തുറന്നു പറഞ്ഞാലും അപ്പുവേട്ടൻ ഇങ്ങനെ തന്നെയായിരിക്കും പ്രതികരിക്കുക..... അപ്പോൾ അപ്പുവേട്ടന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ.....? ഒരു വിധത്തിൽ ധൈര്യം സംഭരിച്ച് ആണ് ചോദിച്ചത്...... പെട്ടെന്ന് അപ്പുവേട്ടൻ രൂക്ഷമായി എന്നെ ഒന്നു നോക്കി.....

തനിക്കെന്താ ഈ കാര്യത്തിൽ ഇപ്പോൾ ഒരു താല്പര്യം..... ഇപ്പൊ പഠിക്കുന്ന പ്രായമാണട്ടോ....? ഇങ്ങനെ ഉള്ള ചിന്തകളൊന്നും മനസ്സിൽ വേണ്ട...... അപ്പുവേട്ടൻ ഒരു താക്കീത് പോലെ പറഞ്ഞപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി..... അതുകൊണ്ട് അല്ല അപ്പുവേട്ട..... ശ്രീലക്ഷ്മി എന്നോട് പറഞ്ഞു ഈ നാട്ടിലെ കുറെ കുട്ടികൾക്ക് അപ്പുവേട്ടനെ ഇഷ്ടമായിരുന്നു എന്ന്.... അപ്പുവേട്ടൻ നോക്കിയിട്ട് പോലുമില്ല എന്ന്...... അപ്പോൾ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്നറിയാൻ ഒരു ആകാംഷ..... അത്‌ അറിയാൻ വേണ്ടി ചോദിച്ചതാ...... എന്റെ മറുപടി കേട്ടിട്ടാവണം പൊട്ടിച്ചിരിച്ചു പോയിരുന്നു അപ്പുവേട്ടൻ..... മാളു ഏതൊരു പുരുഷനും ഒരു സ്ത്രീസങ്കല്പം ഉണ്ടാകും...... അവൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പറ്റി..... അവൾ ഇങ്ങനെ ആവണം എന്നുള്ള ഒരു സങ്കല്പം..... ഏത് ഒരു പുരുഷനും ഉണ്ടാകും..... അങ്ങനെ ഒരു സങ്കല്പം എനിക്കുമുണ്ട്..... എന്റെ സങ്കൽപ്പത്തിലുള്ള പെൺകുട്ടി ഇങ്ങനെയാവണം..., എങ്ങനെയുള്ള ആളായിരിക്കണം എന്നൊക്കെ ഞാനും ആഗ്രഹിക്കാറുണ്ട്....

അങ്ങനെ എൻറെ സങ്കല്പത്തിലെ പോലെ ഉള്ള ആരും ഇതുവരെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.... പിന്നീട് എനിക്ക് ആകാംക്ഷയായി അപ്പുവേട്ടന്റെ സങ്കല്പം അറിയാൻ.... എന്താണ് സങ്കൽപം....? ഭയങ്കര ആകാംക്ഷയോടെ ആളിന്റെ മറുപടിക്ക് വേണ്ടി കാത്തിരുന്നു..... ഒരു നിമിഷം അപ്പുവേട്ടൻ എന്ത് മറുപടി പറയും എന്ന് അറിയാൻ വേണ്ടി ഞാനും നോക്കിയിരുന്നു..... ഒരു നിമിഷം അപ്പൂവേട്ടന് എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.... പിന്നീട് എവിടെയോ ഒരു ചെറു ചിരിയോടെ പറഞ്ഞു..... സത്യം പറഞ്ഞാ തെറ്റിദ്ധരിക്കുമോ.....? ഇല്ല.... പറ അപ്പുവേട്ട..... തന്നെപ്പോലെ ഒരു കുട്ടിയാണ് എൻറെ സങ്കല്പത്തിൽ ഉള്ളത്..... നീണ്ട മുടിയും വിടർന്ന കണ്ണുകളും..... പിന്നെ താൻ പറയുന്നത് പോലെയുള്ള ഇങ്ങനെ നിഷ്കളങ്കമായ മറുപടിയും ഒക്കെ ഉള്ള ഒരു നാടൻ കുട്ടി..... അപ്പുവേട്ടന്റെ മനസ്സിലുള്ള ആ കാര്യം കേട്ടപ്പോൾ എൻറെ മനസ്സ് വല്ലാതെ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു...... ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച വ്യക്തിയിൽ നിന്നും ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച കാര്യമാണ് കേൾക്കുന്നത്..... തുള്ളിച്ചാടാൻ തോന്നിയായിരുന്നു ആ നിമിഷം...... പെട്ടെന്നാണ് അവിടെ ഒരു മരത്തിൽ ലൂബിക്കാ നിൽക്കുന്നത് കണ്ടത്...... എനിക്ക് കുട്ടിക്കാലം മുതലേ വളരെ ഇഷ്ടമാണ് ലൂബിക്ക അച്ചാർ ഇടുന്നതും പച്ചയ്ക്കു തിന്നുന്നതും ഒക്കെ..... ദേ ലൂബിക്ക.... ഞാൻ പെട്ടന്ന് ചിരിയോടെ പറഞ്ഞു.... ഇഷ്ടമാണോ.....?

അപ്പുവേട്ടൻ വലിയ കൗതുകത്തോടെ എന്നോട് ചോദിച്ചു..... ഒത്തിരി ഇഷ്ടം ആണ്..... കൊതിയോടെ പറഞ്ഞു.... എങ്കിൽ വാ നമുക്ക് പറിക്കാം.... അത് പറഞ്ഞ് അവിടെ മുൻപോട്ടു പോയപ്പോഴാണ് പെട്ടെന്ന് കാലിൽ എന്തോ തുളച്ചു കയറിയത്..... വല്ലാത്ത വേദനയോടെ അലറിവിളിച്ചു പോയിരുന്നു.... അപ്പോൾ തന്നെ താഴെ വീഴാൻ തുടങ്ങിയ എന്നെ അപ്പുവേട്ടൻ കൈകളിൽ പിടിച്ച് അവിടെയുള്ള ഒരു കല്ലിൽ ഇരുത്തി..... പിന്നീട് നോക്കിയപ്പോഴാണ് കാണുന്നത്..... കാലിൽ നല്ല ഒരു കുപ്പി ചില്ല് കൊണ്ട് കയറിയിട്ടുണ്ട്..... അത്യാവശ്യം ആഴത്തിൽ അല്ല എങ്കിലും രക്തം നന്നായി പോകുന്നുണ്ട്..... അവൻറെ മുഖത്ത് പരിഭ്രമം കാണാൻ കഴിയുന്നുണ്ട്..... അപ്പുവേട്ടൻ പറഞ്ഞു.... പേടിക്കാതെ..... ഞാൻ എടുത്തുകളയാം.... വളരെ പതുക്കെ സൂക്ഷിച്ചു കാലിൽ നിന്നും അത്‌ ഊരി മാറ്റുമ്പോൾ വല്ലാത്ത വേദന ഉണ്ടായിരുന്നു.... ആ വേദനയുടെ ആധിക്യത്തിൽ അപ്പുവേട്ടന്റെ ബനിയനിൽ ഞാൻ മുറുക്കിപ്പിടിക്കുന്നുണ്ടായിരുന്നു..... എൻറെ നഖം അപ്പുവേട്ടൻ പുറത്ത് ആഴ്ന്നിറങ്ങുന്ന ഉണ്ടായിരുന്നു.....

പെട്ടെന്ന് ഉടുത്ത മുണ്ടിൽ നിന്നും അല്പം കീറി അപ്പുവേട്ടൻ കാലിൽ വച്ചുകെട്ടി..... വാ നമുക്ക് പോകാം.... ആൾ എന്നെ പിടിച്ചെങ്കിലും എനിക്ക് ഒരു അടി പോലും നടക്കാൻ പറ്റില്ല എന്നുള്ള അവസ്ഥയായിരുന്നു..... അത്രയും കാലിൻറെ പത്തിയിൽ ആണ് മുറിവ്...... വയ്യ അപ്പുവേട്ട..... നടക്കാൻ പറ്റുന്നില്ല..... ശ്രെമിച്ചു നോക്ക്.... പറ്റുന്നില്ല..... വേദന ആണ്..... ഒടുവിൽ രണ്ടും കൽപ്പിച്ച് അപ്പുവേട്ടൻ എന്നെ കൈകളിൽ കോരിയെടുത്തു....... ഞാൻ ഒരു നിമിഷം അത്ഭുതപെട്ടിരുന്നു..... അങ്ങനെ ആണ് വീട്ടിലേക്ക് നടന്നത്..... ആ നിമിഷം എനിക്ക് വല്ലാത്തൊരു അനുഭൂതിയായിരുന്നു തോന്നിയത്...... ആ മുഖത്തേക്ക് നോക്കാൻ വല്ലാത്ത ഒരു ജാള്യത എനിക്ക് തോന്നിയിരുന്നു..... പക്ഷേ അപ്പുവേട്ടന് ഒരു മാറ്റങ്ങളും ഇല്ലാതെ നടക്കുകയാണ്..... ആ മുഖത്ത് പ്രത്യേക ഭാവങ്ങൾ ഒന്നും തന്നെയില്ല...... എന്നെ എടുത്തു കൊണ്ടുവരുന്ന അപ്പുവേട്ടനെ കണ്ടപ്പോഴേക്കും എല്ലാവരും ഒന്ന് പരിഭ്രാന്തരായി..... ആൾടെ അച്ഛനാണ് ആദ്യം ഓടിവരുന്നത്..... എന്തുപറ്റി..... എന്തുപറ്റി അപ്പുണ്ണി.....? അച്ഛൻ ചേട്ടനോട് ചോദിച്ചു.... ഒന്നുമില്ല നമ്മുടെ തൊടിയിൽ നിന്ന് ഒരു കുപ്പിചില്ല് കൊണ്ടു.... അപ്പോഴേക്കും ആൾടെ അമ്മ വന്നു മരുന്നൊക്കെ വെച്ചെങ്കിലും ഞാനൊന്നുമറിഞ്ഞില്ല..... വേദനയൊക്കെ എപ്പോഴോ കാലിൽ നിന്നും പോയി മറഞ്ഞിരുന്നു....

ഞാൻ ഇപ്പോഴും ആ അനുഭൂതിയിൽ ആണ്..... ആ നെഞ്ചിൽ ചേർന്ന്.... അപ്പുവേട്ടന്റെ കൈകളിൽ വിശ്രമിക്കുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ..... ആ അനുഭൂതിയിൽ..... അവിടെ നിന്ന് ഉണരാൻ ഞാൻ ആഗ്രഹിച്ചില്ല..... അവിടെത്തന്നെ ഇരിക്കാൻ കൊതിച്ചത് പോലെ..... ആൾ ഇപ്പോഴും എൻറെ അരികിലുണ്ട് എന്നുള്ള സന്തോഷത്തിലായിരുന്നു ഞാൻ..... പിന്നീട് ഒരുവിധത്തിൽ മരുന്നൊക്കെ വെച്ചുകെട്ടി രവി അങ്കിൾ ഞങ്ങളെ വീട്ടിൽ കൊണ്ടുപോയി വിടുകയായിരുന്നു..... അപ്പുവേട്ടനെ വിട്ടുപോകാൻ മനസ്സ് ആഗ്രഹിക്കാത്ത പോലെ..... പക്ഷേ ആ മുഖത്ത് അതുവരെ കാണാത്ത ഒരു വിഷമം തീര തല്ലുന്നത് ഞാനറിഞ്ഞു..... ഒരുപക്ഷേ എൻറെ കാലു മുറിഞ്ഞത് കൊണ്ടായിരിക്കുമോ എന്ന് സന്തോഷത്തോടെ ഞാനോർത്തു.....? സൂക്ഷിക്കണേ.... പോകും മുൻപ് അപ്പോവേട്ടൻ പറഞ്ഞു.... മ്മ്..... ചിരിയോടെ മൂളി.... പക്ഷെ മുഖം പെട്ടന്ന് വേദനയിൽ ആയി.... എന്താണ് മാളു.... ആകുലതയോട് അപ്പുവേട്ടൻ ചോദിച്ചു..... എങ്കിലും ലൂബിക്ക കഴിക്കാൻ കഴിഞ്ഞില്ലല്ലോ.... ഞാൻ അത്‌ പറഞ്ഞപ്പോൾ അറിയാതെ ആൾ ചിരിച്ചു പോയിരുന്നു... വീട്ടിലേക്ക് ചെന്നപ്പോഴേക്കും അച്ഛമ്മയും അമ്മയും എന്തൊക്കെയോ മരുന്ന് വെച്ച് കെട്ടി.....

അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞെങ്കിലും അതിൻറെ ആവശ്യമില്ല എന്ന് പറഞ്ഞ് അച്ഛമ്മ ഒഴിവാക്കി..... പിന്നീട് രണ്ടു ദിവസം വീട്ടിൽ തന്നെ റസ്റ്റ് ആയിരുന്നു...... കാല് നിലത്ത് കുത്താൻ പറ്റാത്തതുകൊണ്ട് ആ രണ്ടു ദിവസം സ്കൂളിൽ പോകാൻ പറ്റിയില്ല..... ശ്രീലക്ഷ്മിയെ കാണാനും വിശേഷങ്ങൾ പറയാനും കഴിയാത്തതുകൊണ്ട് ഭയങ്കര വിഷമം തോന്നിയിരുന്നു..... അങ്ങനെ ഒരു ഞായറാഴ്ച ശ്രീലക്ഷ്മി എന്നെ കാണാനായി വീട്ടിൽ വന്നിരുന്നു...... എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ അവൾ ഉറപ്പിച്ചു പറഞ്ഞു അപ്പുവേട്ടന് എന്നെ ഇഷ്ടമാണെന്ന്...... അങ്ങനെ തന്നെ ആയിരിക്കണം എന്ന് ഞാനും മനസ്സുരുകി പ്രാർത്ഥിച്ചു..... എന്താണെങ്കിലും പിറ്റേന്ന് പിറന്നാൾ ആണ്....... അതുകൊണ്ട് സ്കൂളിൽ പോയേ പറ്റൂ എന്ന് അമ്മയോട് പറഞ്ഞു.... ആറ്റു നോറ്റു കിട്ടുന്ന പിറന്നാളാണ്..... എല്ലാ വർഷവും കൊതിയോടെ കാത്തിരിക്കുന്ന ദിവസം..... പുതിയ വസ്ത്രങ്ങൾ അണിഞ്ഞ കൂട്ടുകാർക്ക് പ്രിയപ്പെട്ട മിട്ടായികളുമായി ചെല്ലാനാഗ്രഹിക്കുന്ന വർഷം..... ഇപ്പോൾ ആണ് എങ്കിൽ പുതിയ സ്കൂളാണ്..... പുതിയ കൂട്ടുകാരാണ്..... അവരുടെ മുൻപിൽ ഒന്ന് ഷൈൻ ചെയ്യാൻ കിട്ടുന്ന ദിവസമാണ് പിറന്നാൾ എന്ന് പറയുന്നത്..... എന്ത് ആണെങ്കിലും പോകണം എന്ന് വാശി പിടിച്ചിരുന്നു.... മധു തിരിച്ചു പോയിരുന്നു..... രണ്ട് ദിവസത്തെ അവധിക്ക് വേണ്ടി വന്നതായിരുന്നു അവൾ..... വിഷമത്തോടെ ആണ് തിരിച്ചു പോയത്....... ഞാനും അച്ഛനും അമ്മയും അച്ഛമ്മയും മാത്രമായി ഒതുങ്ങി പിറന്നാൾ.....

എങ്കിലും അപ്പുഏട്ടനോട് പിറന്നാളിനെ പറ്റി പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു..... എന്താണെങ്കിലും സ്കൂൾ കഴിഞ്ഞു വരുമ്പോൾ പറയാം എന്ന് വിചാരിച്ചിരുന്നു..... രാവിലെ തന്നെ അച്ഛനും അമ്മയും അച്ഛമ്മയും കൂടി ക്ഷേത്രത്തിലേക്ക് പോയിരുന്നു..... ഞാൻ പോകാനായി ഇറങ്ങിയപ്പോഴേക്കും സ്കൂളിൽ പോകുന്നതിനു മുൻപ് അവിടെ കയറിയിട്ട് പോയാൽ മതി എന്ന് അച്ഛൻ പറഞ്ഞത് കൊണ്ട് അത് തന്നെയായിരിക്കും നല്ലത് എന്ന് ഓർത്തു....... അച്ഛൻ മേടിച്ചു തന്ന പുതിയ പട്ടുപാവാട ആയിരുന്നു സ്കൂളിൽ പോകാനായി എടുത്തത്...... പച്ചനിറത്തിലുള്ള പട്ടുപാവാട ആയിരുന്നു...... റെഡിയായി അവര് വരുന്നതുവരെ നോക്കി ഉമ്മറത്ത് ഇരിക്കുമ്പോഴാണ് പെട്ടെന്ന് മൊട്ടിട്ട നിൽക്കുന്ന മുല്ലപ്പൂക്കൾ ശ്രദ്ധയിൽപെട്ടത്...... ആ പൂക്കൾ എന്നെ വല്ലാതെ ആകർഷിക്കാൻ തുടങ്ങിയിരുന്നു..... പക്ഷേ മുല്ലവള്ളി കുറച്ച് മുകളിലാണ്..... ഈ വയ്യാത്ത കാലും വെച്ച് എനിക്ക് അത് പറിക്കാൻ കഴിയില്ല..... എങ്കിലും അത് വല്ലാതെ എന്നെ പ്രലോഭിപ്പിക്കാൻ തുടങ്ങി..... അതിനാൽ ഒരു ഏണി എടുത്തു കൊണ്ടുവന്നു..... അത് പറിക്കാനായി തുടങ്ങി.... കാലുകുത്തി നിൽക്കാനാകില്ല എങ്കിലും ഒരു വിധം ശ്രമം നോക്കിയപ്പോഴാണ് ഒരു ശബ്ദം കേട്ടത്.... കാല് വയ്യ എങ്കിലും അടങ്ങിയിരിക്കാൻ വയ്യ അല്ലേ....

ആ ശബ്ദം ചെവിയിലേക്ക് കേട്ടു..... കേൾക്കാൻ ആഗ്രഹിച്ച ശബ്ദം.... കാണാൻ ആഗ്രഹിച്ച മുഖം.... എന്റെ മുഖവും പെട്ടെന്ന് വിടർന്നു.... കാലിലെ വേദനയും ശരീരത്തിൻറെ തളർച്ചയും എല്ലാം എവിടേക്കൊ പോയി മറഞ്ഞു..... ഏട്ടനെ കണ്ടതു മുഖം നൂറു പൂർണചന്ദ്രന്മാരെ പോലെ തിളങ്ങി.... എന്നെ നോക്കി ആൾ ഒന്ന് ചിരിച്ചു കാണിച്ചു.... മുല്ലപ്പൂക്കൾ എനിക്ക് വലിയ ഇഷ്ടമാണ് അപ്പുവേട്ട..... പൂവിറുത്തു മാല കോർക്കാൻ ആയിരുന്നു..... ഞാൻ പറിച്ചു തരാം.... താൻ ഇവിടെ ഇരിക്ക്... അങ്ങനെയല്ല അപ്പുവേട്ട..... എനിക്ക് തന്നെ പറിക്കണം.... ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനം കിട്ടില്ല..... അത് പൊട്ടിക്കുമ്പോൾ അതിന്റെ ആ മണം എനിക്ക് തന്നെ ലഭിക്കണം..... ഒരു പ്രത്യേക ഇഷ്ടം ആണ് ആ ഗന്ധം..... അത്‌ ഒരു വല്ല്യ ആഗ്രഹം ആണല്ലോ..... അപ്പുവേട്ടൻ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ചിരിയോടെ മുഖം കുനിച്ചു..... പെട്ടെന്നായിരുന്നു അത് സംഭവിച്ചത്..... അപ്പുവേട്ടൻ എന്നെ പൊക്കി എടുത്തു.... ശേഷം പൂപറിക്കാൻ പറഞ്ഞു.... എനിക്ക് വല്ലാത്ത നാണം തോന്നിയിരുന്നു.... അപ്പുവേട്ടൻ എന്നെ ഉയർത്തിപ്പിടിച്ചിരിക്കുകയാണ്..... എനിക്ക് വെപ്രാളം ആയി..... പെട്ടെന്ന് കയ്യിൽ കിട്ടിയ കുറച്ചു പൂക്കളുമായി ഞാൻ താഴേക്കിറങ്ങി..... കൊർക്കാൻ വേണ്ടി ഒന്നും പൂക്കൾ കിട്ടിയിട്ടില്ല.....

എങ്കിലും അപ്പുവേട്ടൻ നൽകിയ സന്തോഷത്തെ ഒരു വലിയ പൂമാല ആയി മനസ്സിൽ കിടന്നിരുന്നു.... പിറന്നാൾ ആശംസകൾ..... അതും പറഞ്ഞ് കയ്യിൽ ഒരു പേപ്പർ അപ്പുവേട്ടൻ വെച്ചു..... ആര് പറഞ്ഞു..... പിറന്നാൾ ആണെന്ന്.... അത്ഭുതത്തോടെ തന്നെ ആളെ നോക്കി ചോദിച്ചു..... അമ്പലത്തിലേക്ക് പോകുന്ന വഴി തന്റെ അച്ഛനെ കണ്ടിരുന്നു..... അപ്പോൾ അച്ഛൻ പറഞ്ഞത് ആണ് പിറന്നാൾ ആണെന്ന്.... താൻ ഒന്നും പറഞ്ഞില്ലങ്കിലും ഞാൻ അറിയും...... അപ്പോഴാണ് അപ്പുവേട്ടന് എന്താണ് കയ്യിൽ വെച്ച് തന്നത് എന്ന് ഓർത്തത്.... പെട്ടെന്ന് തുറന്നുനോക്കി ഭംഗിയായി വരച്ച ഒരു പെൻസിൽ ഡ്രോയിങ് ചിത്രം..... എന്നെ നേരിൽ കാണുന്നതിലും ഭംഗിയായിരുന്നു ആ ചിത്രത്തിൽ കാണാൻ.... പെട്ടെന്ന് ആ മുഖത്തേക്ക് സന്തോഷത്തോടെ നോക്കി.... താൻ പണ്ട് പറഞ്ഞത് ഓർക്കുന്നില്ലേ..... ചിത്രം വരച്ചു തരണം എന്ന്.... ഞാൻ എപ്പോഴോ വരച്ചിരുന്നു..... തരാൻ മറന്നുപോയി..... ഇനി ഈ ഒരു അവസരത്തിൽ ആവട്ടെ എന്ന് കരുതി..... കോളേജിൽ പോകുന്ന വഴിയാണ്.... ഇത് തന്നെ ഏൽപ്പിച്ചിട്ട് പോകാമെന്ന് കരുതി..... ഞാൻ സന്തോഷത്തോടെ ആളെ നോക്കി..... ദാ..... മറ്റൊരു പ്ലാസ്റ്റിക് കവർ കൂടെ ആൾ എന്റെ കൈയ്യിൽ വച്ചു തന്നു.... തുറന്ന് നോക്കിയപ്പോൾ നിറയെ ലൂബിക്ക..... ആ നിമിഷം സന്തോഷത്തോടെ ആളെ നോക്കി... അന്ന് കഴിക്കാൻ പറ്റാഞ്ഞു വിഷമിച്ചു പോയതല്ലേ... ചിരിയോടെ ആൾ പറഞ്ഞു... പോകട്ടെ..... വൈകുന്നു.... അതും പറഞ്ഞു ആൾ നടന്നു പോകുമ്പോൾ ഞാൻ ആളെ തന്നെ നോക്കി നിന്നു പോയി................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story