മഴയോർമ്മയായ്....💙: ഭാഗം 5

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

ആ പിറന്നാളിന് ഇരട്ടിമധുരം ആയിരുന്നു.......... അന്ന് സ്കൂളിൽ ചെല്ലുമ്പോൾ ശ്രീലക്ഷ്മിയോട് പറയാൻ വിശേഷങ്ങൾ ഏറെയായിരുന്നു........ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവളുടെ മുഖത്ത് വലിയൊരു ചിരി വിടർന്നു....... സത്യമായിട്ടും അപ്പുവേട്ടന് നിന്നെ ഇഷ്ടമാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്....... ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ അപ്പുവേട്ടൻ ആരോടും ഇടപെട്ടത് ആയി എനിക്ക് പരിചയമില്ല....... ഒരു പരിധിയിൽ കൂടുതൽ ഒരു പെൺകുട്ടികളോടും അപ്പുവേട്ടൻ നോക്കുക പോലും ഇല്ല...... ഇതൊക്കെ കേട്ടിട്ട് എനിക്ക് തോന്നുന്നത് നിന്റെ മനസ്സിൽ ഉള്ളതുപോലെ തന്നെ അപ്പുവേട്ടന്റെ മനസ്സിലും ഉണ്ടെന്ന് തന്നെയാണ്....... അത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു...... എങ്കിലും ഉറപ്പിക്കാൻ വയ്യ...... മനസ്സ് സമ്മതിക്കാത്ത പോലെ...... ഇവിടെ അടുത്ത് ഒരു അമ്പലമുണ്ട്..... കുന്നിനുമുകളിൽ...... അവിടെ പോയി നമുക്ക് പ്രാർത്ഥിക്കാം...... പാർവ്വതീദേവിയുടെ അമ്പലം ആണ്..... നമ്മുടെ മനസ്സിൽ ഇഷ്ടപ്പെട്ട ഒരു ആഗ്രഹം പറയണം...... മറ്റാരും കേൾക്കാൻ പാടില്ല....... അതിനായി ദേവിയുടെ ഇടത്തെ ചെവി പൊത്തി പിടിച്ചിരിക്കണം.......

എന്നിട്ട് ദേവിയുടെ വലത്തേ ചെവിയിൽ സ്വകാര്യം ആയി മനസ്സറിഞ്ഞു പറഞ്ഞാൽ നമ്മുടെ ആഗ്രഹം സത്യമാണെങ്കിൽ അത് സാധിച്ചു തരുമെന്നാണ് പറയാറ്..... ഇവിടെ ഇരുന്ന് ദേവി പരമേശ്വരനെ തപസ്സ് ചെയ്ത് സ്വന്തമാക്കി എന്നും ഒരു വിശ്വാസം ഉണ്ട്...... (സങ്കല്പികം ) ഒരു കുന്നിൻറെ മുകളിൽ ആണ്..... നമുക്ക് ഞായറാഴ്ച പോകാം..... സന്തോഷത്തോടെ അവൾ പറഞ്ഞപ്പോൾ തലയാട്ടി..... അന്ന് വൈകുന്നേരം വീട്ടിലേക്ക് ചെന്നപ്പോൾ മേശയിൽ ആ മുല്ലപ്പൂക്കൾ ഇരിക്കുന്നത് കണ്ടു..... അത്‌ കണ്ടപ്പോൾ പെട്ടന്ന് അപ്പുവേട്ടനെ ഓർമ വന്നു..... അതൊന്ന് എടുത്തു വാസനിച്ചു..... അപ്പോൾ അപ്പുറത്ത് അച്ഛമ്മയുടെ റേഡിയോയിൽ നിന്ന് എന്നേ തേടി ഒരു ഗാനം ഒഴുകി വന്നു.... 🎶ഇത്രമേൽ മണമുള്ള കുടമുല്ല പൂവുകൾക്ക് എത്ര കിനാവുകൾ ഉണ്ടായിരിക്കാം.... സന്ധ്യാംബരത്തിന്റെ മന്ദാസ്മിതങ്ങളിൽ അവ എത്ര അഴകുള്ളവ ആയിരിക്കും.....🎶 സത്യമാണ് പ്രണയിക്കുമ്പോൾ എല്ലാത്തിനും ഒരു പ്രത്യേക സൗന്ദര്യം ആണ്.... എന്റെ പകലുകളും രാവുകളും പോലും അവന് വേണ്ടി മാത്രം ആകുക ആണ്....

ഹൃദയത്തിന്റെ സ്പന്ദനം പോലും അവനായി മാത്രം ആകുന്നു... ഇഷ്ട്ടപെട്ട പാട്ടിന്റെ വരികളിലെ സങ്കൽപം ആയി അവൻ മാറി..... പെട്ടന്ന് പ്രകൃതിയുടെ ഭാവം മാറി മറിഞ്ഞു..... കാർ മൂടി മാനം പെയ്യാൻ വെമ്പി.... ആ പെണ്ണിന്റെ പ്രണയം പോലെ.... എന്റെ ഹൃദയത്തിൽ ഒരു മഴ പെയ്യുന്നുണ്ട്.... ഈ മഴയോർമ്മകൾ കുളിരു കൊണ്ട് സ്വപ്‌നങ്ങൾ നെയ്യുന്നുണ്ട്.... പുൽനാമ്പിൽ നിന്ന് ഉതിരുന്ന മഴത്തുള്ളികൾ പോലെ അവ മനസ്സിൽ മഴവില്ല് പോലെ ചിതറി തെറിച്ചു വർണ്ണങ്ങൾ പടർത്തുന്നുണ്ട്.... അവനാകുന്ന ഭൂമി അത്‌ അറിയുന്നുണ്ടാകുമോ....? അവന് വേണ്ടി മാത്രം പെയ്യാൻ കൊതിക്കുന്ന എന്നിലെ മഴയെ എന്നെങ്കിലും അവൻ അറിയുമോ...? അറിഞ്ഞാലും അറിയാതെ പോയാലും ഞാൻ ഇവിടെ നിനക്കായ് പെയ്തുതുടങ്ങുക ആണ്.... 🌼🌼🌼⛈️⛈️⛈️☁️☁️☁️💧💧💧 ശ്രീലക്ഷ്മി പറഞ്ഞതുപോലെ അടുത്ത അവധി ദിവസം അവളോട് ഒപ്പം കുന്നിൻ മുകളിലുള്ള അമ്പലത്തിലേക്ക് ആയി യാത്ര..... ഞങ്ങൾ രണ്ടാളും കൂടി കുന്നിൻമുകളിലുള്ള അമ്പലത്തിലെത്തി......

പാറക്കെട്ടുകളുടെ നടുവിൽ ഒരു കുഞ്ഞു ക്ഷേത്രം..... കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആയിരുന്നു....... അങ്ങനെ പൂജാരിയും ഒന്നും ഉള്ള ക്ഷേത്രം ഒന്നും ആണെന്നു തോന്നിയില്ല....... ഒരു കൽവിളക്ക് ഉണ്ട്...... ആരെങ്കിലുമൊക്കെ എന്നും അത് കത്തിച്ചു വയ്ക്കും...... അല്ലാതെ പൂജയും വഴിപാടുകളും ഒന്നും അവിടെ ഉണ്ടെന്നു തോന്നിയില്ല...... പാർവതി ദേവിയുടെ ഒരു കൽ പ്രതിമയാണ്....... അതിനു അരികിൽ ചെന്ന് ആർക്കുവേണമെങ്കിലും മനസിലുള്ള ആഗ്രഹങ്ങൾ പറയാം...... പക്ഷേ നമ്മുടെ ആഗ്രഹം സത്യസന്ധമായിരിക്കണം..... എങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ....... ശ്രീലക്ഷ്മി പറഞ്ഞതുപോലെ ഒരു ചെവിപൊത്തി മറു ചെവിയിൽ എൻറെ മനസ്സിലുള്ള ആഗ്രഹം ദേവിയൊടെ തുറന്നു പറഞ്ഞു....... " പരമശിവനു വേണ്ടി ജന്മം ഉഴിഞ്ഞു വച്ച പാർവതി ദേവിയെ പോലെ..... ഞാനും സ്നേഹിച്ചു പോയി..... എൻറെ അപ്പുവേട്ടൻ എന്നെ മനസ്സിലാക്കി ചേർത്തുപിടിക്കണം..... ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചു...... പെട്ടെന്ന് ഒരു മഴപെയ്തു..... ഭഗവതി എനിക്ക് തന്ന മറുപടി ആണോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയിരുന്നു...... മാളവികയ്ക്ക് അടങ്ങാത്ത പ്രണയമാണ് ഈ മഴയോടും..... പിന്നെ അവളുടെ അപ്പുവേട്ടനോടും.... അവൾ മനസ്സിൽ ഓർത്തു....

പിറ്റേന്ന് സ്കൂൾ അവധി ആയതുകൊണ്ട് നൃത്തം പഠിക്കാൻ ആയി പോയി....... തൻറെ താല്പര്യം അറിയാവുന്നതുകൊണ്ട് അച്ഛമ്മ ആണ് അടുത്തുള്ള ഒരു വീട്ടിൽ നൃത്തം പഠിക്കാനായി വിട്ടത് ..... അച്ഛൻ ട്രാൻസ്ഫർ കിട്ടുന്നത് കൊണ്ട് പലപ്പോഴും അത്‌ ഇടയ്ക്ക് വച്ചു മുടങ്ങി പോയി...... അത് മനസിലാക്കി ആണ് അച്ഛമ്മ എന്നേ പഠിക്കാൻ ആയി വിട്ടത്...... ടീച്ചർ പറഞ്ഞു തരുന്ന താളത്തിനനുസരിച്ച് ഭംഗിയായി എല്ലാം മറന്ന് നൃത്തം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജനലരികിൽ പരിചിതമായ ഒരു മുഖം കണ്ടത്...... പെട്ടെന്നൊരു ജാള്യത തോന്നി...... അപ്പുവേട്ടൻ ആണ്..... ഒപ്പം ആവണിയും ഉണ്ട്..... പെട്ടെന്ന് ആവണി ഓടി വന്നു..... മാളു നൃത്തം ചെയ്യുമായിരുന്നോ.....? ഞങ്ങൾ അറിഞ്ഞതേയില്ല...... ആവണി പറഞ്ഞു..... പഠിക്കുന്നുണ്ട്...... ചിരിയോടെ അത് പറയുമ്പോഴും അപ്പുവേട്ടന്റെ മുഖത്തേക്ക് നോക്കാൻ എന്തോ ഒരു ജാള്യത തോന്നിയിരുന്നു...... ഇത് എൻറെ കൂട്ടുകാരിയുടെ അമ്മയാണ്..... ഞാൻ അവളെ കാണാൻ വേണ്ടി വന്നതാ...... ചിരിയോടെ ആവണി ടീച്ചറെ നോക്കി പറഞ്ഞു...... അപ്പോഴാണ് ശ്രീജയ അവളുടെ കൂട്ടുകാരി ആണെന്ന് ഞാൻ അറിയുന്നത്......

ആവണി പെട്ടെന്നുതന്നെ ശ്രീജയുടെ അടുത്തേക്ക് ചെന്നു..... അപ്പുചേട്ടനെയും ആവണിയും കണ്ടതുകൊണ്ട് തന്നെ ശ്രീലത ടീച്ചർ പെട്ടെന്ന് തന്നെ അവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാമെന്ന് പറഞ്ഞു പിൻവാങ്ങി....... അപ്പോൾ ഞാനും അപ്പുവേട്ടനും ഒറ്റയ്ക്കായി....... ആൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്...... മാളു നല്ല ഭംഗിയായിട്ടാണ് നൃത്തം ചെയ്യുന്നത്...... കണ്ടു കൊണ്ട് നിൽക്കാൻ നല്ല ഭംഗിയാണ്...... ആൾ അത് പറഞ്ഞപ്പോൾ ഞാൻ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി..... വെറുതെ പറഞ്ഞതല്ല മാളു..... നല്ല രസമാണ്..... ഞാൻ നൃത്തം ആസ്വദിച്ച് നിൽക്കുകയായിരുന്നു..... എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു നൃത്തം പഠിക്കാൻ...... പക്ഷേ അച്ഛൻ ഇങ്ങിനെ കൂടെകൂടെ ട്രാൻസ്ഫർ വരുന്നതുകൊണ്ട് ഒരിടത്തുതന്നെ സ്ഥിരമായിട്ട് പഠിക്കാൻ പറ്റില്ലല്ലോ..... പലതായി പഠിച്ചതാ..... ഇപ്പൊ ഇവിടെ വന്ന് പഠിക്കുന്നു..... അച്ഛമ്മക്ക് എൻറെ ഇഷ്ടം അറിയാം..... ഒരു വലിയ ഡാൻസർ ആകണം എന്നാരുന്നു കുട്ടികാലത്തെ ആഗ്രഹം.... ഹേയ്..... നൃത്തം നല്ല ഭംഗി ആണ്.... പക്ഷെ തന്റെ സ്വഭാവത്തിന് ചേരുന്ന പ്രൊഫഷൻ ഡാൻസർ അല്ല.... അധ്യാപനം ആണ്.....

ഒരു പാവം ടീച്ചറിന്റെ മുഖം ആണ്.... അപ്പുവേട്ടൻ പറഞ്ഞപ്പോൾ ചിരിച്ചു.... ഒരു ദിവസം നന്നായി എന്നെ ഒന്ന് നൃത്തം കളിച്ചു കാണിക്കണം..... അപ്പു ചേട്ടൻ എനിക്ക് വേണ്ടി പാടാം എങ്കിൽ ഞാൻ ആ പാട്ടിനു വേണ്ടി ചുവടു വയ്ക്കാം.... അങ്ങേയറ്റം പ്രണയാർദ്രമായി ആയിരുന്നു അത് പറഞ്ഞത്..... പെട്ടെന്ന് അപ്പുവേട്ടന്റെ കണ്ണിലും ആ പ്രണയം തെളിഞ്ഞത് പോലെ എനിക്ക് തോന്നിയിരുന്നു..... അതോ എൻറെ തോന്നൽ ആണോ എന്ന് അറിയില്ല....... എങ്കിൽ ഒരു ദിവസം അങ്ങനെ ആകാം..... കുറച്ചുനേരം ഞങ്ങൾ തമ്മിൽ പരസ്പരം മൗനമായി മുഖത്തോടുമുഖം നോക്കി നിന്നു...... അപ്പോഴാണ് ആവണി ഇറങ്ങി വരുന്നത്..... എന്താ രണ്ടാളും പറയുന്നത്..... ശ്രീലത ടീച്ചർ പെട്ടെന്ന് ചിരിയോടെ ചോദിച്ചു ....... അല്ല ഞാൻ പറയായിരുന്നു മാളു നന്നായിട്ട് നൃത്തം ചെയ്യുന്നുണ്ട് എന്ന്...... പെട്ടെന്ന് എന്നിൽനിന്നും മുഖം മാറ്റി അപ്പുവേട്ടൻ പറഞ്ഞു..... ശരിയാ...... പറഞ്ഞുകൊടുത്താൽ പെട്ടതുതന്നെ മാളവികക് മനസ്സിലാകും..... നന്നായിട്ടാണ് മാളു നൃത്തം ചെയ്യുന്നത്...... പലപ്പോഴും ഞാൻ ഓർക്കാറുണ്ട്..... നൃത്തം ചെയ്യുമ്പോൾ എല്ലാം മറന്നാണ് മാളു നൃത്തം ചെയ്യുന്നത് എന്ന്......

ശ്രീലത ടീച്ചർ അങ്ങനെ പ്രശംസിച്ചപ്പോൾ എനിക്കും സന്തോഷം തോന്നിയിരുന്നു..... എങ്കിൽ ഒന്നുകൂടി കളിച്ചേ ഞങ്ങൾ എല്ലാവരും ഒന്ന് കാണട്ടെ.... ആവണി പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത നാണം തോന്നിയിരുന്നു..... അതെ ഒന്നുകൂടി കളിക്ക്..... ഞങ്ങൾ കാണട്ടെ.... അപ്പുവേട്ടൻ പ്രോത്സാഹിപ്പിച്ചപ്പോൾ പിന്നെ ചെയ്യാതിരിക്കാൻ തോന്നിയില്ല..... എങ്കിൽ അപ്പുവേട്ടൻ ഒരു പാട്ടുപാട്..... ചിരിയോടെ അത് പറഞ്ഞപ്പോൾ എല്ലാവരും നിൽക്കുന്നതുകൊണ്ട് തന്നെ അപ്പുവേട്ടൻ അത് എതിർക്കാൻ കഴിയില്ലായിരുന്നു..... അതെ അപ്പുവേട്ടൻ പാടു.... ആവണിയും പ്രോത്‌സാഹിപ്പിച്ചു.... ശരി ഞാൻ പാടാം...... അത് പറഞ്ഞപ്പോൾ പെട്ടെന്ന് എൻറെ മനസ്സിൽ സന്തോഷം തിരതല്ലി..... ആ ശബ്‌ദത്തിനു ഒപ്പം എന്റെ കാൽചിലമ്പിന്റെ താളം.... ആ ഓർമയിൽ ഞാൻ തരളിത ആയി.... പെട്ടെന്ന് പാടാൻ തുടങ്ങി..... ആദ്യകാഴ്ചയിൽ തന്നെ എൻറെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ശബ്ദം വീണ്ടും എൻറെ കർണ്ണങ്ങളെ കുളിരണിയിച്ചു.... എന്നും ആ സ്വരമാധുര്യം മായാതെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.....

ഒരു നിമിഷം അന്നത്തെപ്പോലെ തന്നെ ഞാൻ ആ ഗാനത്തിൽ അലിഞ്ഞു പോയിരുന്നു...... 🎵 നീല മേഘം നെഞ്ചിലേറ്റിയ പൊൻതാരകം ആണെൻ രാധാ..... അഴകിൽ നിറയും അഴകാം നിൻ വൃത്തഭംഗികൾ അറിയാൻ മാത്രം.... ഗോപികവസന്തം തേടി വനമാലി.... നൂറ് ജന്മം നോമ്പ് നോറ്റൊരു തിരുവാതിര ആണ് ഈ രാധ....🎵 എന്റെ കണ്ണിൽ നിന്നും അവിടെ നിൽക്കുന്ന ബാക്കിയെല്ലാവരും മാഞ്ഞു പോയിരുന്നു...... ആ വേദിയിൽ അപ്പോൾ ഞാനും എൻറെ അപ്പുവേട്ടന് മാത്രമേ ഉണ്ടായിരുന്നുള്ളൂ...... ആ സ്വരഗതികൾക്ക് ഒപ്പം എൻറെ കാലുകൾ അതി വേഗം ചലിച്ചു.... ആ സമയത്ത് എൻറെ മനസ്സിൽ ഞാനും അപ്പുവേട്ടനും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം..... എല്ലാവരും കൈ അടിച്ചപ്പോൾ ആണ് ഗാനം തീർന്നു എന്ന് ഞാനും മനസ്സിലാക്കിയത്..... നന്നായിരുന്നു.... അപ്പുവേട്ടൻ പറഞ്ഞപ്പോൾ എനിക്ക് ഒരു വലിയ അവാർഡ് കിട്ടിയ പോലെ തോന്നി.... അതിലും വലുതാണെന്ന് ആ നിമിഷം തോന്നിയിരുന്നു.....

കുറച്ചു സമയങ്ങൾക്ക് ശേഷം ശ്രീജയുടെ കയ്യിൽ നിന്നും വാങ്ങാൻ ഉള്ള ബുക്കും വാങ്ങി എന്നോട് യാത്ര പറഞ്ഞു രണ്ടാളും തിരിച്ചു പോയി..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 നൃത്തം കഴിഞ്ഞ് ഞാൻ തിരികെ പോകുമ്പോൾ പാടവരമ്പത്ത് അപ്പുവേട്ടൻ നിൽപ്പുണ്ട്..... ആരോടോ എന്തോ കാര്യമായി സംസാരിക്കുകയാണ്.... എന്നെ കണ്ടതും ഒരു പുഞ്ചിരി നൽകി..... ഞാൻ ഒരു ചിരി തിരികെ നൽകിയിട്ട് നടക്കാൻ തുടങ്ങിയപ്പോൾ ആൾ വിളിച്ചു പറഞ്ഞു.... മാളു നില്ക്കു...... ഞാനും ആ വഴി ആണ്.... ഒരുമിച്ചു പോകാം..... പറഞ്ഞപ്പോൾ നിൽക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല..... സംസാരിച്ചുകൊണ്ടിരുന്ന ആളോട് എന്തൊക്കെയോ ചിരിയോടെ പറഞ്ഞതിനുശേഷം അപ്പുവേട്ടൻ എൻറെ അരികിലേക്ക് ഓടി വന്നു..... ആവണി എവിടെ..... അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടു..... എനിക്ക് ഒന്ന് രണ്ട് ആളുകളെ കാണണ്ട കാര്യം ഉണ്ടായിരുന്നു..... എംഎ അലോട്ട്മെൻറ് തുടങ്ങുകയാണ്..... അതിന് ആപ്ലിക്കേഷൻ വെക്കണം..... ഈ വർഷം തനിക്ക് പ്ലസ് ടു അല്ലേ..... നല്ല മാർക്ക് വാങ്ങണം..... ഡാൻസ് മാത്രം പോരാ..... പഠിത്തവും നടക്കണം..... പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.... അപ്പോവേട്ടന്റെ ശബ്ദം കേൾക്കാൻ എന്തു രസം ആണ് എന്നറിയോ......? നന്നായിട്ടാണ് പാട്ടുപാടുന്നത്.... ആണോ.....?

ചിരിയോടെ അപ്പുവേട്ടൻ തിരക്കി.... എനിക്ക് വേണ്ടി മാത്രമായിട്ട് ഒരു പാട്ടു പാടി തരുമോ...... പലപ്പോഴും ഞാൻ അപ്പുവേട്ടനോട് ചോദിക്കണം എന്ന് വിചാരിച്ചതാ..... പിന്നെ ഇഷ്ടമില്ലെങ്കിൽ എന്ന് കരുതിയത് കൊണ്ടാണ് പറയാതിരുന്നത്...... തനിക്ക് വേണ്ടി മാത്രമല്ലേ പാടിയത്.... അങ്ങനെയല്ല നമ്മൾ രണ്ടുപേരും മാത്രമുള്ളപ്പോൾ ഒരു പാട്ട്..... ഒന്ന് പാടുമോ....... കുറച്ചു മതി.... ഇപ്പോഴോ......? ഇപ്പൊ ഇവിടെ നമ്മൾ മാത്രമേ ഉള്ളൂ..... ഈ പാടവരമ്പിന്റെ അരികിൽ നിന്ന് അപ്പുവേട്ടൻ പാടിയാൽ ആരും കേൾക്കാൻ പോകുന്നില്ല...... ഞാൻ വീണ്ടും വീണ്ടും നിർബന്ധിക്കുന്നത് കണ്ട് എങ്ങനെയാണ് അത്‌ തിരസ്കരിക്കുന്നത് എന്ന് കരുതി ആയിരിക്കും അപ്പുവേട്ടൻ ഒരുവിധത്തിൽ പാടാം എന്ന് സമ്മതിച്ചു....... ശരി...... 🎵പദമലർ വിരിയുമ്പോൾ സമ്മതം.....സമ്മതം..... തേനിതാളുകളുതിരുമ്പോൾ സമ്മതം..... സമ്മതം..... സമ്മതം പാടാൻ നല്ല ഒരു ഈണം നീ പങ്കു വെച്ച് തരുമോ..... ഓരോ പാതിരാവും നിൻ കൂന്തൽ തൊട്ട് തൊഴുമോ..... രാമഴ മീട്ടും തംബുരുവിൽ നിൻ രാഗങ്ങൾ കേട്ടു ഞാൻ..... പാദസരങ്ങൾ പല്ലവി മൂളും നാദത്തിൽ മുങ്ങി ഞാൻ.....

🎶 അപ്പുവേട്ടൻ പടികൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് ഇടയ്ക്ക് കയറി ഞാൻ പാടി.... "എന്റെ ഏഴ് ജന്മങ്ങൾക്ക് ഇനി സമ്മതം."🎵 അപ്പുവേട്ടൻ ആ വരികൾ പാടിക്കഴിഞ്ഞപ്പോൾ അറിയാതെ എൻറെ മനസ്സിൽ നിന്നും പുറത്തേക്ക് വന്നു പോയതായിരുന്നു ആ വരികൾ ആ നിമിഷം........ അപ്പുവേട്ടൻ എൻറെ മുഖത്തേക്ക് തന്നെ നോക്കി നിന്നു........ ആ നിമിഷം ശ്രീലക്ഷ്മി പറഞ്ഞതുപോലെ അപ്പുവേട്ടന് എന്നോട് പ്രണയം ആണോ എന്ന് എനിക്ക് തന്നെ തോന്നി പോയിരുന്നു....... അത്രമേൽ തീവ്രമായിരുന്നു ആ നോട്ടവും ആ മുഖവും അപ്പോൾ...... എന്താ അപ്പുവേട്ടാ...... അറിയാതെ ആൾടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചുപോയി...... ഒരുപക്ഷേ എൻറെ ചോദ്യം ആണെന്ന് തോന്നുന്നു അപ്പു ഏട്ടനെ ചിന്തകളിൽ നിന്നും ഉണർത്തിയത്...... നന്നായി പാടുന്നും ഉണ്ടല്ലോ..... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണിത്...... അതുകൊണ്ട് പാടി പോയതാ..... എനിക്കും..... ചിരിയോടെ അപ്പുവേട്ടൻ പറഞ്ഞു..... പിന്നീട് പാട്ടിനെക്കുറിച്ച് ആയി സംസാരം..... എം ജി രാധാകൃഷ്ണന്റെ കമ്പോസിങ്ങും എം ജി ശ്രീകുമാറിന്റെയും ചിത്രയുടെയും സ്വരവും ആ ഗാനത്തെ ഒരു പ്രേത്യക ഭംഗി എത്തിച്ചു എന്നാണ് ആളുടെ അഭിപ്രായം...... എല്ലാം ആ പാട്ടിനെ ഒരു പ്രത്യേക മാന്ത്രികതയിൽ എത്തിക്കുന്നു എന്നാണ് അപ്പുവേട്ടൻ പറഞ്ഞത്‌.....

സത്യമാണെന്ന് എനിക്കും തോന്നിയിരുന്നു 💧💧💧💧💧💧💧💧💧💧💧💧 വീണ്ടും സ്കൂളിൽ ചെന്നപ്പോഴാണ് പുതിയ ഒരു കാര്യവുമായി ശ്രീലക്ഷ്മി വരുന്നത്....... അന്നത്തെ കാലത്തെ പെൺകുട്ടുകളുടെ മറ്റൊരു വിശ്വാസം.... കരിവള കൈയിൽ ഇട്ടാൽ പെട്ടെന്ന് കല്യാണം നടക്കും അത്രേ..... അന്ന് ക്ലാസിലുള്ള മിക്ക പെൺകുട്ടികളുടേയും കയ്യിൽ കരിവള ഉണ്ടായിരുന്നു..... അപ്പോഴാണ് ഞാൻ ആലോചിച്ചത് കരിവള വാങ്ങി തരാൻ അപ്പുവേട്ടനോട് പറഞ്ഞാലോ..... മോശം ആകുമോ.....? അങ്ങനെ ഞാൻ പറഞ്ഞാൽ ആൾ എന്ത് കരുതും..... എങ്കിലും പറഞ്ഞാലോ എന്ന് തന്നെ ആലോചിച്ചു...... പിറ്റേന്ന് ഞങ്ങളുടെ അമ്പലത്തിൽ ഉത്സവമായിരുന്നു..... അന്ന് എല്ലാവരും അവിടേക്ക് പോയി...... ആൾക്കൂട്ടത്തിനിടയിൽ പലപ്രാവശ്യം അപ്പുവേട്ടൻറെ കണ്ണുകൾ എന്നെ തേടിവന്നു എന്ന് എനിക്ക് തോന്നിയിരുന്നു..... എനിക്ക് വേണ്ടി മാത്രമായി ആ ചുണ്ടിലൊരു കുസൃതി ചിരിയും ഉണ്ടെന്ന് തോന്നിയിരുന്നു..... മധുവും എത്തിയിരുന്നു ഉത്സവത്തിന്....... അതുകൊണ്ടുതന്നെ അധികനേരം അവിടെ നിൽക്കാനും സംസാരിക്കാനും ഒന്നും കഴിഞ്ഞില്ല...... ആവണിയും മധുവും ശ്രീലക്ഷ്മിയും ഞാനും എല്ലാരും ഒരുമിച്ച് ഉത്സവ പറമ്പിലൂടെ നടക്കുമ്പോഴായിരുന്നു ഇടയ്ക്ക് അപ്പുവേട്ടനെ കണ്ടത്....

എങ്ങനെയൊക്കെ അവരുടെ കണ്ണുവെട്ടിച്ച് അപ്പുവേട്ടന് അരികിൽ എത്തി..... മാളു...... ഐസ്ക്രീം വേണോ..... ആൾ ചോദിക്കുന്നുണ്ട്.... ഞാൻ വേണ്ട എന്ന് തലയിളക്കി.... മനസ്സിൽ വേണ്ട കാര്യം എന്താണെന്ന് അപ്പു ഏട്ടനോട് പറയാൻ ഒരു ചമ്മൽ...... അവസാനം ഒരിക്കൽ കൂടി അപ്പുവേട്ടൻ ചോദിച്ചു.... മാളു എന്തെങ്കിലും വേണോ..... എനിക്കൊരു കൂട്ടം വാങ്ങി തരുമോ.....? എന്താണ്..... എനിക്ക് കരിവള വാങ്ങി തരോ.....? കരിവളയൊ.....? ചിരിയോടെ അപ്പുവേട്ടൻ ചോദിച്ചു.... ചിരിയോടെ അതെയെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.... വരു..... അടുത്ത് കണ്ട ഒരു കടയിലേക്ക് ആണ് അപ്പുവേട്ടൻ കയറ്റിയത്..... അവിടെ പല നിറത്തിലുള്ള കുപ്പിവളകൾ ഉണ്ടായിരുന്നു.... പെട്ടെന്ന് അതിൽ നോക്കി ഞാൻ കരിവള എടുത്തു..... അപ്പുവേട്ടൻ പോക്കറ്റിൽ നിന്നും കാശ് എടുത്ത് ആൾക്ക് കൊടുക്കുണ്ടായിരുന്നു.... 12 കരിവളകൾ വീതം ഒരു കൈയിലിട്ട് നിറച്ചു ഞാൻ കൊച്ചുകുട്ടികളെപ്പോലെ അത് കിലുക്കി ശബ്ദമുണ്ടാക്കി കൊണ്ടിരുന്നപ്പോൾ കൗതുകപൂർവം എന്നെ അപ്പുവേട്ടൻ നോക്കുന്നുണ്ടായിരുന്നു..... എന്താണ് കരിവളകളോട് ഇത്ര പ്രിയം..... കുപ്പിവളളോടെ എനിക്ക് ഭയങ്കര ഇഷ്ടമാണ്..... പക്ഷേ അത് മാത്രമല്ല..... കരിവളകൾ ഇട്ടാൽ പെട്ടെന്ന് കല്യാണം നടക്കുമെന്ന്..... ഓഹോ......

അപ്പൊ പെട്ടെന്ന് കല്യാണം നടക്കാൻ വേണ്ടിയാണ് ഈ തത്രപ്പാട്..... തമാശയായി അപ്പുവേട്ടൻ ചോദിച്ചു..... കല്യാണം നടക്കാൻ വേണ്ടിയല്ല...... ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കാൻ വേണ്ടി ആണ്.... ഇഷ്ടപ്പെട്ട ആൾ തന്നെ കരിവള വാങ്ങി തരുമ്പോൾ കല്യാണം പെട്ടെന്ന് നടന്നാലോ..... അത്രയും മാത്രം പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കുമ്പോൾ എനിക്ക് ഊഹിക്കാമായിരുന്നു അപ്പോഴത്തെ അപ്പുവേട്ടന്റെ മുഖഭാവം..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അന്ന് സ്കൂൾ കഴിഞ്ഞു വരുമ്പോഴായിരുന്നു ഏറെ വേദനിപ്പിക്കുന്ന ഒരു രംഗം കണ്ടത്....... പാടവരമ്പിൽ ഗായത്രിയോട് ചിരിച്ചുകൊണ്ട് സംസാരിച്ച് നിൽക്കുകയാണ് അപ്പുവേട്ടൻ...... വളരെ സന്തോഷപൂർവ്വം ആണ് അവളോട് സംസാരിക്കുന്നത്...... അങ്ങനെ സംസാരിക്കുന്നത് കൊണ്ടാകും അവളുടെ മുഖത്ത് ഒരു പ്രത്യേകതയുണ്ട് എന്ന് തോന്നിയിരുന്നു...... എന്തുകൊണ്ടോ ആ രംഗം എൻറെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു...... അവർക്ക് അരികിലൂടെ നടന്നു നീങ്ങുമ്പോൾ അപ്പുവേട്ടൻ എന്നെ കണ്ടു...... നോക്കിയപ്പോൾ ഒന്നു മുഖത്തേക്ക് പോലും നോക്കാൻ എനിക്ക് ധൈര്യം വന്നില്ല......

പെട്ടെന്ന് തന്നെ പാടവരമ്പ വഴി കയറി നടന്നു പോവുകയായിരുന്നു..... കുറച്ചു നടന്നപ്പോൾ തന്നെ പുറകിൽ അപ്പുവേട്ടൻ വന്നത് ഞാൻ അറിഞ്ഞിരുന്നു...... അന്നത്തെ സംഭവത്തിനുശേഷം അപ്പുവേട്ടന്റെ മുഖത്തേക്ക് നോക്കാൻ വലിയ ചമ്മലായിരുന്നു...... പിന്നീട് ആളെ ഞാൻ കണ്ടിട്ടില്ല...... ആളുടെ മനസ്സിൽ എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ കഴിയുകപോലും ഉണ്ടായിരുന്നില്ല..... മാളവിക..... ഗൗരവത്തിൽ തന്നെയായിരുന്നു അപ്പുവേട്ടൻറെ വിളി.... തിരഞ്ഞുനോക്കി പോയിരുന്നു ഞാൻ..... അപ്പോൾ ആ മുഖത്ത് കണ്ട ഗൗരവം എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..... ഒരുപക്ഷേ തന്നെ വഴക്ക് പറയാൻ ആയിരിക്കുമോ...... അതോ ഉപദേശിക്കാൻ ആകുമോ..... താൻ എന്താ എന്നെ കണ്ടിട്ടും മിണ്ടാതെ പോയത്.... ആ ഒരു ചോദ്യം കേട്ടതും മനസ്സിൽ ചെറിയൊരു തണുപ്പ് വീഴുന്നുണ്ടായിരുന്നു..... അത് നിങ്ങൾ സംസാരിക്കുവായിരുന്നില്ലേ..... അതുകൊണ്ട്.....? തനിക്ക് എന്നോട് സംസാരിക്കാമല്ലോ..... വെറുതെ പറഞ്ഞതാണ് ആ കുട്ടിയെ ഇഷ്ടമല്ലെന്ന് അല്ലേ.....

ഇപ്പോൾ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ആ കുട്ടിയെ ഇഷ്ടമായിരുന്നു എന്ന്...... അങ്ങനെ ഞാൻ പറഞ്ഞപ്പോൾ കുറച്ച് നേരം അപ്പുവേട്ടൻ എന്നെ തന്നെ നോക്കി നിന്നു..... അഥവാ എനിക്ക് ഗായത്രിയെ ഇഷ്ടമാണെങ്കിൽ തന്നെ അത് മാളവികയുടെ പ്രശ്നമല്ല...... അങ്ങനെ പറഞ്ഞപ്പോൾ അറിയാതെ എൻറെ കണ്ണുകൾ തുളുമ്പി പോയിരുന്നു...... ഞാൻപോലുമറിയാതെ അത്‌ കവിളിൽ ചാലു തീർത്തു..... അത് കണ്ടിട്ടാവണം പെട്ടെന്ന് തന്നെ ആൾടെ മുഖം വല്ലാതെയായി..... എന്തിനാ കരയുന്നത്..... ആൾ ചോദിച്ചു.... ഒന്നുമില്ല..... ഇടറിയ ശബ്ദത്തോടെ അത് പറയുമ്പോഴും അപ്പുവേട്ടൻ എൻറെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു.... അന്ന് അമ്പലത്തിൽ വച്ച് മാളു എന്നോട് എന്താ പറഞ്ഞത്...... അതിൻറെ അർത്ഥം എന്താണെന്ന് തനിക്ക് അറിയൂമൊ.... ഒരിക്കൽ കൂടി അപ്പുവേട്ടൻ എൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു..... അർത്ഥം ഒക്കെ എനിക്കറിയാം..... ഞാൻ അത്ര കൊച്ചുകുട്ടി ഒന്നുമല്ലല്ലോ...... അതിൻറെ പേരിൽ ആണ് ഇപ്പൊ ഗായത്രിയെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞത് അല്ലേ.... എൻറെ മനസ്സിൽ അങ്ങനെ എന്തെങ്കിലും അപ്പു ഏട്ടനോട് തോന്നിയിട്ടുണ്ടെങ്കിൽ അത് മറക്കാൻ ആണോ ഈ പറഞ്ഞതിന്റെ അർത്ഥം..... ഗായത്രിയൊടെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ ഇപ്പോഴും മാളവികയോട് പറഞ്ഞിട്ടില്ല.....

അപ്പുവെട്ടൻ മാളവിക എന്ന വിളിച്ചതായിരുന്നു എന്നെ വളരെയധികം വേദനിപ്പിച്ചത്...... അത്ര കാലവും മാളു എന്ന് വിളിച്ചിട്ട് എൻറെ ഉള്ളിലെ ഇഷ്ടം അറിഞ്ഞപ്പോൾ മുതൽ അപ്പുവേട്ടൻ മാളവിക എന്ന ആക്കിയപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നിയിരുന്നു ....... എനിക്ക് ഗായത്രിയോട് ഒരു പ്രത്യേക താൽപര്യവും ഇല്ല...... വെറുതെ മനസ്സിൽ വേണ്ടാത്ത ചിന്തകൾ ഒന്നും മാളവിക കൊണ്ടുനടക്കേണ്ട..... ഇപ്പോൾ പഠിക്കേണ്ട പ്രായം അല്ലേ..... അത് നടക്കട്ടെ...... ബാക്കിയൊക്കെ പിന്നീട് ആലോചിച്ചാൽ പോരെ...... പിന്നീട് എന്നുവച്ചാൽ..... അപ്പോഴും ആ വേദനയിലും അപ്പുവേട്ടന്റെ ആ ഒരു വാക്കിൽ എനിക്ക് കിട്ടിയ ആശ്വാസം ചെറുതായിരുന്നില്ല....... പിന്നെ ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ എൻറെ മനസ്സിൽ ഉണ്ടായിരുന്നത് പോലെ അപ്പുവേട്ടന് മനസ്സിലും ഉണ്ടായിരിക്കുമോ എന്ന ചോദ്യത്തിന് ആയിരുന്നു എനിക്ക് മറുപടി ലഭിച്ചത്...... അപ്പുവേട്ടാ...... തിരിഞ്ഞു നടക്കാൻ തുടങ്ങിയ അപ്പുവേട്ടനെ ഒരിക്കൽ കൂടി മറുവിളി വിളിച്ചു...... ചോദിക്കാൻ വരുന്നത് എന്താണെന്ന് എനിക്കറിയാം..... മാളു നീ ഇപ്പോൾ കുട്ടി ആണ്....

. ഇപ്പോൾ നീ അതിനെപ്പറ്റി ഒന്നും ചിന്തിക്കേണ്ട...... കുറച്ചുകാലം കൂടി കഴിഞ്ഞു അതുപോലെതന്നെ മിഴിവോടെ മനസ്സിൽ ആ ഇഷ്ടമുണ്ടെങ്കിൽ അപ്പോൾ ഞാൻ തന്നെ മുൻകൈ എടുക്കാം...... പോരേ.........? അത്രയും പറഞ്ഞ് അപ്പുവേട്ടൻ അവിടെ നിന്നും നടന്നു നീങ്ങിയപ്പോൾ എൻറെ മനസ്സിൽ വല്ലാത്ത ഒരു പ്രതീക്ഷ കൈവന്നിരുന്നു....... പോകും മുൻപ് തിരിഞ്ഞു നിന്ന് എന്നേ നോക്കി ഒരു നിറഞ്ഞ ചിരിയും ആൾ തന്നു...... ആ അതിൽ എല്ലാം ഉണ്ടായിരുന്നു...... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അവസാനവട്ട പരീക്ഷയും കഴിഞ്ഞു പ്ലസ് ടു റിസൾട്ട് നോക്കി ഇരിക്കുമ്പോഴായിരുന്നു വീണ്ടും വേദനിപ്പിക്കുന്ന വാർത്ത വന്നത്...... അച്ഛനു ട്രാൻസ്ഫർ ആയി വീണ്ടും...... തൃശ്ശൂരിലേക്ക്..... അവിടേക്ക് തന്നെ തിരിച്ചു പോകാമെന്ന് തീരുമാനവുമായി..... അതോടെ ഇനി അപ്പു ചേട്ടനെ കാണാൻ പറ്റില്ലല്ലോ എന്ന് ഓർത്തു..... ആളെ കാണാനായി ഞാൻ യാത്ര പറയാനായി വീട്ടിലേക്ക് ചെന്നപ്പോഴാണ് അറിയുന്നത് അഡ്മിഷൻ കാര്യത്തിനായി തിരുവനന്തപുരത്തേക്ക് പോയിരിക്കുകയാണ് എന്ന്....... അപ്പുവേട്ടൻ ഇനി ഒരാഴ്ച കഴിഞ്ഞു തിരിച്ചു വരികയുള്ളൂ.....

അവിടെ ഒരു കൂട്ടുകാരൻറെ വീട്ടിൽ കയറിയിട്ടേ വരു എന്ന്..... ആളോട് പറയാതെ പോകുന്നത് വേദന ആണല്ലോ എന്ന് ഓർത്തു ഞാൻ വന്നു എന്ന് പറയണം എന്ന് പറയാൻ ആവണിയെ ഏല്പിച്ചു..... ഒപ്പം ആൾക്ക് നൽകാനായി ഒരു കത്തും ആൾടെ മുറിയിൽ കൊണ്ടുപോയി വെച്ചിരുന്നു..... ആരും കാണാതെ..... അപ്പോൾ അവിടെ ഒരു പേപ്പറിൽ എന്തോ ഒന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു...... അത് തുറന്നു നോക്കി...... "ആ നീണ്ട കാത്തിരിപ്പ് അവരുടെ ബന്ധത്തെ വളരെ അധികം പവിത്രമാക്കി എല്ലാ സന്ദേഹങ്ങളും എല്ലാ യുക്തിവിചാരങ്ങളും നീങ്ങി അതിനാൽ അവന്റെ ആദ്യ ആലിംഗനത്തിനും അവൾ ഒരു വെണ്ണയായ് കരയുന്ന കന്യകയുമായി തീർന്നു. എന്നിലുള്ളത് എല്ലാം ഉരുകുന്നു... എന്റെ അകകാമ്പിലെ കാഠിന്യംപോലും..... ഓ...... കൃഷണ്ണാ ........ (രാധ ) (മാധവികുട്ടി ) അപ്പുവേട്ടന്റെ കൈപ്പട പതിഞ്ഞ ആ പേപ്പർ എടുത്തു.... ആൾടെ ഓർമയ്ക്ക് ആയി..... അവിടെ നിന്നും തിരിച്ചു പോയതിനുശേഷം അപ്പുവേട്ടനെ കാണാൻ പറ്റിയിട്ടില്ല..... പിന്നെ ആൾടെ ഒരു വിവരവും ഉണ്ടായിരുന്നില്ല.....

പിന്നീട് അച്ഛമ്മ മരിച്ചു എന്ന് അറിഞ്ഞപ്പോഴാണ് തറവാട്ടിലേക്ക് തിരിച്ചുവരുന്നത്...... അന്ന് അപ്പുവേട്ടനെ കാണാനായി നോക്കിയെങ്കിലും അവിടെ ഒന്നും അപ്പുവേട്ടന് കണ്ടിരുന്നില്ല..... ആവണിയോട് ചോദിച്ചപ്പോൾ അപ്പുവേട്ടൻ തിരുവനന്തപുരത്ത് പഠിക്കുകയാണെന്ന് മാത്രം അറിഞ്ഞു..... പരീക്ഷ ആയോണ്ട് വരാൻ കഴിഞ്ഞില്ല എന്ന്...... അതും വലിയ വേദനയായിരുന്നു..... അച്ഛമ്മ മരിച്ചതോടെ തറവാട്ടിലേക്കുള്ള പോക്കുകൾ ഒക്കെ കുറയാൻ തുടങ്ങി..... നാട്ടിൽ ഉത്സവത്തിനു പോകാൻ പോലും സമയമില്ലാതെ ആയി എന്ന് പറയാം...... പിന്നീട് ഞാനും ഡിഗ്രിയും ബി എഡും ഒക്കെയായി തിരക്കുകളിൽ മുഴുകി പോയിരുന്നു....... പിന്നീട് നാട്ടിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്ത വന്നത് ആവണിയുടെ മരണ വാർത്തയായിരുന്നു....... അവൾക്ക് എന്ത് സംഭവിച്ചതാണ് എന്നൊന്നും ആരും പറഞ്ഞില്ല...... മരിച്ചുപോയി എന്ന് മാത്രം കേട്ടു...... അവളെ ഒരു നോക്ക് കാണാനായി എല്ലാവരും ഇവിടെ നിന്നും നാട്ടിലേക്ക് പുറപ്പെട്ടു........

ആ നിമിഷം ഒരിക്കലും ആഗ്രഹിക്കാൻ പാടില്ല എങ്കിലും അവിടെ അപ്പുവേട്ടൻ ഉണ്ടായിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും എൻറെ പ്രതീക്ഷയെ മറികടന്ന് അപ്പുവേട്ടൻ അവിടെയുണ്ടായിരുന്നില്ല...... സ്വന്തം പെങ്ങളുടെ മരണത്തിനു പോലും എത്താത്ത എന്ത് തിരക്ക് ആയിരിക്കും ആ മനുഷ്യൻ ഉള്ളത് എന്ന് ആ നിമിഷം ചിന്തിച്ചു പോയിരുന്നു...... ഒരു പക്ഷെ അവളെ കാണാൻ പറ്റാത്തതിലുള്ള ഷോക്ക് ആയിരിക്കാം...... അത്രമേൽ പ്രിയപ്പെട്ടതായിരുന്നു അപ്പുവേട്ടന് അവൾ........ പലപ്പോഴും ഉണ്ണിയേട്ടന് ഒപ്പം അല്ല ആവണിയുടെ ഒപ്പം ആണ് നടക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്........ പിന്നീട് ആളെ പറ്റി ആരും ഒന്നും പറഞ്ഞു കേട്ടില്ല...... തൻറെ മനസ്സിൽ വിരിയുന്ന സ്വപ്നങ്ങളുടെ രാത്രികളിൽ എന്നും അപ്പുവേട്ടൻ വന്നു പോകാറുണ്ട്...... എന്താണെങ്കിലും ഇക്കൊല്ലം അവധിക്ക് അച്ഛനെ കൂട്ടി തറവാട്ടിലേക്ക് പോകണമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്...... ആളെ കാണണമെന്ന് ഒരു ലക്ഷ്യം മനസ്സിൽ ഉണ്ടായിരുന്നുതാനും........ അപ്പോഴാണ് ഇങ്ങോട്ടുള്ള അപ്പുവേട്ടന്റെ വരവ്........ കോരിച്ചൊരിയുന്ന മഴയുടെ ശബ്ദത്തിനു ഒപ്പം മധുവിന്റെ ശബ്ദം ആണ് ഓർമകളിൽ നിന്ന് തിരികെ കൊണ്ടു വന്നത്........................ ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story