മഴയോർമ്മയായ്....💙: ഭാഗം 6

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

നീ എന്ത് സ്വപ്നം കാണുവാ പെണ്ണെ..... ഈ മഴയും നോക്കി..... നീ എപ്പോൾ വന്നു മധു...... അവളുടെ മുഖത്തേക്ക് നോക്കി അത് ചോദിക്കുമ്പോൾ അത്ഭുത പൂർവ്വം മധുരിമ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു...... നീ ഞാൻ വന്നത് പോലുമറിഞ്ഞില്ലെ മാളു......? ഞാൻ എത്ര നേരമായി വന്നിട്ട്..... ഞാൻ വന്നപ്പോൾ നീ വെളിയിലേക്ക് നോക്കി മഴ കണ്ടുകൊണ്ടിരിക്കുകയായിരുന്നു...... ഞാൻ വിചാരിച്ചു നിനക്ക് മഴയോട് ഒരു പ്രേമം ഉണ്ടല്ലോ...... അതുകൊണ്ട് ആണ് ശല്യപ്പെടുത്താതെ ഇരുന്നത്........ അവളത് പറഞ്ഞപ്പോൾ അറിയാതെ അവളോർത്തു പോയി...... സത്യമാണ് അടങ്ങാത്ത പ്രണയമാണ് എനിക്ക് ഈ മഴയോട്..... മാത്രമല്ല അപ്പുവേട്ടനോടും.... ഒരു മഴയോർമ്മ സമ്മാനിച്ച ഒരു നനുത്ത പ്രണയം...... വെള്ളിനൂലിഴാ പോലെ ഒരു മഴത്തുള്ളിയായ് ഹൃദയത്തിൽ കുളിരു നിറച്ച പ്രണയം...... അവരൊക്കെ എപ്പോഴാ വരുന്നത്...... അറിയില്ല....... വൈകുന്നേരം ആകുംഎന്ന് അമ്മ പറഞ്ഞത്..... ഞാൻ ഏതായാലും ഒന്ന് കുളിച്ച് റെഡിയായി നിൽക്കാം..... അത് പറഞ്ഞപ്പോൾ അവൾ മനസ്സ് നന്നായി പാകപ്പെടുത്തിയ ആണ് നിൽക്കുന്നത് എന്ന് തോന്നിയിരുന്നു.......

മധുരിമ അകത്തേക്ക് കുളിക്കാൻ പോയപ്പോഴും മനസ്സിൽ ഓർമ്മകൾ വേലിയേറ്റം സൃഷ്ടിക്കുകയായിരുന്നു...... ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമ്മകൾക്കൊരു മങ്ങലേറ്റിട്ടില്ല..... എല്ലാം മിഴിവോടെ മനസ്സിൽ തെളിയുന്നു...... ആദ്യം കണ്ടപ്പോൾ മുതൽ ആ മുഖം മാത്രം മിഴിവോടെ തെളിയുന്നു..... ഇന്നലത്തേത് പോലെ വളരെ മിഴിവോടെ........ ഓർമ്മകൾ ഇപ്പോഴും ആ കാലങ്ങളിൽ തന്നെ ആണ്....... അവിടെ നിന്നും തിരിച്ചു വരാൻ ഇഷ്ട്ടം ഇല്ലാത്ത പോലെ...... ആ കാലത്തിലേക്ക് തിരിച്ചു പോകാൻ മനസ്സ് കൊതിക്കുന്നു...... പ്രിയപ്പെട്ട മഴഓർമ്മയിലേക്ക്...... പ്രിയപ്പെട്ട പ്രണയത്തിലേക്ക്...... ഒരു കുളിരോടെ ഓർമ്മിക്കാൻ കഴിയുന്ന സ്വന്തം പ്രണയത്തിലേക്ക്....... ആദ്യചുംബനത്തിന്റെ ചൂട് ഇപ്പോഴും കവിളിൽ ഉണ്ട്..... എങ്കിലും എന്തായിരിക്കാം പിന്നെ അപ്പുവേട്ടൻ തന്നെ തിരക്കി വരാതിരുന്നത്...... പലപ്രാവശ്യം അവിടേക്ക് പോകാൻ മനസ്സ് കൊതിച്ചിരുന്നു...... പക്ഷേ പല കാരണങ്ങൾ കൊണ്ട് അത് നീണ്ടുപോവുകയായിരുന്നു...... ഒരുപക്ഷേ എന്നെങ്കിലും അപ്പുവേട്ടൻ തന്നെ തിരക്കി വരും എന്ന് മനസ്സ് പ്രതീക്ഷിച്ചിരുന്നു..... ചിലപ്പോൾ അപ്പുവെട്ടൻ കരുതിയിട്ടുണ്ടാകും ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങൾ ആയിരുന്നു അതെന്ന്..... വളർന്നപ്പോൾ എൻറെ മനസ്സിൽ നിന്ന് അഭിമന്യു മാഞ്ഞു പോയെന്ന്......

അങ്ങനെ മാഞ്ഞു പോകുന്ന ഒന്നല്ല അപ്പു മാളുവിന്........ ഇനി ഏതു രീതിയിലാണ് ഞാൻ അപ്പുവേട്ടനോട് പറഞ്ഞു മനസ്സിലാക്കേണ്ടത്..... ഒരു പക്ഷേ ഗായത്രിയെ പോലെ ഞാനും ഒരു പ്രായത്തിന്റെ മോഹത്തിന്റെ പേരിൽ ആണ് അപ്പുവേട്ടനെ ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും ഒക്കെ എന്ന് തോന്നിയിട്ട് ഉണ്ടാകുമോ.......? എന്താണെങ്കിലും അപ്പുവേട്ടൻ വരട്ടെ...... അപ്പുവേട്ടൻ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്....... നേരിട്ട് കാണുമ്പോൾ ആ മുഖത്തുനോക്കി പറയണം..... തന്റെ പ്രണയം പ്രായത്തിലെ വെറും ചാപല്യം അല്ലായിരുന്നു എന്ന്...... തീർത്തും മിഴിവോടെ നിറമോടെ ആ പ്രണയം ഇന്നും എൻറെ മനസ്സിൽ പൂത്തുനിൽക്കുന്നു എന്ന്..... എന്റെ പ്രണയ സങ്കൽപ്പങ്ങളിൽ വിടർന്നു നിൽക്കുന്ന ഒരു മുഖം അപ്പുവേട്ടൻ മാത്രമാണെന്ന്..... എല്ലാ രാത്രികളിലും അപ്പുവേട്ടന്റെ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ചുവന്നു പൂക്കാൻ കൊതിക്കുന്ന ഒരു വസന്തം എന്നിൽ ഉണ്ട് എന്ന്...... എൻറെ പ്രണയത്തിൻറെ നായകൻ അപ്പുവേട്ടൻ മാത്രമായിരിക്കുമെന്ന്...... എന്താണെങ്കിലും അപ്പുവേട്ടന് കാണാൻ കഴിയുന്നത് ഒരു വലിയ കാര്യം തന്നെയാണ് അവളോർത്തു....... ഹൃദയം വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു..... പ്രണയം വീണ്ടും തളിർത്തു തുടങ്ങിയിരിക്കുന്നു.....

ഓർമയുടെ ചില്ലു കൂട്ടിൽ സൂക്ഷിച്ചു വച്ചത് ഒക്കെ വീണ്ടും മിഴിവോടെ മനസ്സിൽ തെളിയാൻ തുടങ്ങിയിരിക്കുന്നു..... ആ സത്യം അപ്പുവേട്ടൻ അറിയാൻ ഇനി മണിക്കൂറുകൾ മാത്രമേ ഉള്ളു...... ആ സാന്നിധ്യം അറിയാൻ ഇനി കുറച്ചു നിമിഷങ്ങൾ കൂടിയെ ഉള്ളൂ...... ഒന്ന് കാണാൻ ഹൃദയം വെമ്പൽ കൊള്ളുകയാണ്..... ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ടാവും...... എന്താണെങ്കിലും അപ്പുവേട്ടന് കണ്ടു മനസ്സിൽ എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് പറഞ്ഞു മാറ്റണം...... എന്റെ മനസ്സിൽ അപ്പുവേട്ടൻ അല്ലാതെ മറ്റാരും ഒരിക്കലും ഉണ്ടാകില്ല എന്ന് കണ്ണുകളിൽ നോക്കി ആർദ്രമായി പറയണം...... അപ്പോൾ മറുപടി എന്തായിരിക്കും....... മനസ്സിൽ ചിന്തകൾ കാടുകയറാൻ തുടങ്ങി....... മഴ അപ്പോഴും സംഹാര ഭാവത്തോടെ പുറത്ത് തകർത്തു പെയ്യുകയാണ്........ ഒരുപക്ഷേ കാലം തെറ്റിയ മഴയ്ക്ക് കാരണം അപ്പുവേട്ടനുമായി ഉള്ള ഈ കൂടിക്കാഴ്ച ആയിരുന്നിരിക്കാം...... അപ്പുവേട്ടനെ പറ്റിയുള്ള ഓർമ്മകളിൽ എല്ലാം ഒരു മഴയോർമ്മ ഉണ്ടായിരുന്നു...... അറിയുന്നുണ്ടോ അപ്പുവേട്ടാ...... അപ്പുവേട്ടന് മാത്രം തീർക്കാൻ പറ്റുന്ന ഒരു വസന്തത്തിനായി ചുവന്ന് പൂക്കാറുണ്ട് ഞാൻ എന്ന്..... അപ്പുവേട്ടന് മാത്രം നൽകാൻ കഴിയുന്ന ഒരു സന്തോഷത്തിന് അടിമയാണ് ഞാൻ എന്ന്.....

ഞാൻ വീണ്ടും ആ പഴയ പതിനേഴുകാരിയിലേക്ക് പോയത് പോലെ തോന്നി....... അല്ലെങ്കിലും പ്രണയത്തിന്റെ ഏറ്റവും മനോഹരപ്രായം പതിനേഴു വയസ്സാണ്...... താൻ എന്നും ആ പതിനേഴുകാരി തന്നെ ആണ്...... ശരീരത്തിനും മുഖത്തിനും ഒക്കെ അല്പം മാറ്റം വന്നിട്ടുണ്ട്..... പാവാടയിൽ നിന്നും സാരിയിലേക്ക് മാറിയെന്ന് മാത്രം...... പക്ഷേ മനസ്സിൽ ഇപ്പോഴും ചിന്തകളിലെപ്പോഴും പഴമ തന്നെയാണ്....... ആളും മാറിയിട്ട് ഉണ്ടാകും...... കാലം എന്നിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടല്ലോ..... പക്ഷെ മനസും മോഹങ്ങളും മാത്രം മാറിയിട്ടില്ല..... അതിൽ തെളിഞ്ഞു നിൽക്കുന്ന ഒരു സൂര്യൻ മാത്രമാണ്...... എന്തിനാണ് ഹൃദയമേ നീ ഇങ്ങനെ മുറവിളി കൂട്ടുന്നത്........ നിന്റെ പ്രിയന്റെ വരവ് അറിഞ്ഞാണോ.....? മധുരിമ ബാത്റൂം തുറന്നുവരുന്ന ശബ്ദം കേട്ടാണ് ഓർമ്മകളിൽ നിന്നും വീണ്ടും ഉണർന്നത്...... നീ വീണ്ടും സ്വപ്നം കാണാൻ തുടങ്ങിയൊ..... ആരെയാണ് പെണ്ണേ നീ സ്വപ്നം കാണുന്നത്...... ഞാൻ അറിയാത്ത ഏതെങ്കിലും നായകൻ നിന്റെ മനസ്സിലുണ്ടോ......? അവൾ തമാശയോടെ ചോദിക്കുമ്പോഴും മനസ്സ് ആർത്തു പറയുന്നുണ്ടായിരുന്നു അപ്പുവേട്ടൻ എന്ന്....... പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല..... രാവിലെ കണ്ടത് പോലെ അല്ലല്ലോ...... നിനക്ക് ഒരുപാട് മാറ്റം വന്നത് പോലെ തോന്നുന്നു...... ഈ വിവാഹത്തിന് ഒരുപാട് സമ്മതം വന്നതുപോലെ...... ചിരിയോടെ അവളോട് തിരക്കി..... സത്യം പറഞ്ഞാൽ ഇന്നു മുഴുവൻ ഞാൻ എൻറെ മനസ്സിനെ പാകപ്പെടുത്തുക ആയിരുന്നു......

ഒരാൾക്ക് മുൻപിൽ ചെന്ന് നിൽക്കാൻ...... നീ അച്ഛനോടും അമ്മയോടും ഒന്നും പറയണ്ട...... ആരോടും പറയാതെ മനസിൽ സൂക്ഷിച്ചിരുന്ന ഒരു ഇഷ്ടം എനിക്ക് ഉണ്ടായിരുന്നു........ അത്ഭുതമാണ് തോന്നിയത്..... മധുവിന് ആരോടോ ഇഷ്ടം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...... അവളുടെ ചില പ്രവർത്തികളിൽ....... ചില ഫോൺ സംഭാഷണങ്ങളിൽ..... തനിക്ക് സംശയം തോന്നിയിരുന്നു...... പക്ഷെ ഒരിക്കലും അവളോട് ചോദിച്ചില്ല....... ഒരുപക്ഷേ ചോദിച്ചാൽ തന്നോട് അവൾക്ക് കള്ളം പറയേണ്ടി വരും...... അത് കേൾക്കുമ്പോൾ തനിക്ക് വേദന തോന്നും...... അവൾക്കും തോന്നും...... അത്ര വലിയ കഥയൊന്നും ഇല്ല..... കൂടെ പഠിച്ച ആളാണ്..... അവൻ സീരിയസ് അല്ല എന്ന് മനസ്സിലായത് കുറച്ചു കഴിഞ്ഞപ്പോൾ ആണ്.......... കുറച്ചുനാളായി ബ്രേക്ക് ആയിട്ട്...... നിന്നോട് പലപ്രാവശ്യം പറയണം എന്ന് വിചാരിച്ചതാ...... പക്ഷേ അച്ഛനോടും അമ്മയോടും ഒക്കെ നീ പറഞ്ഞാൽ അവർക്കും സങ്കടം ആകും....... അതുകൊണ്ടാണ് അത് വേണ്ട എന്ന് വിചാരിച്ചത്....... എങ്കിലും പെട്ടെന്നൊരു വിവാഹം എന്ന് കേട്ടപ്പോൾ എന്തൊക്കെ പറഞ്ഞാലും അവൻറെ മുഖം മനസ്സിലേക്ക് ഓടി വന്നു....... പിന്നീട് സ്വന്തമായിട്ട് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.....

നമ്മളെ ആവശ്യമില്ലാത്തവരെപ്പറ്റി നമ്മൾ ചിന്തിക്കേണ്ട കാര്യമില്ല....... അതുകൊണ്ട് ഇന്നത്തെ ദിവസം മുഴുവൻ മനസിനെ പാകപെടുത്തുകയായിരുന്നു....... വരാൻ പോകുന്നത് ആരാണെന്ന് നീ അറിഞ്ഞോ.......? ഉം..... അമ്മ പറഞ്ഞു..... ഉണ്ണിയേട്ടൻ ആണെന്ന്..... അതോണ്ട് സമാധാനമുണ്ട്..... നമുക്കറിയാവുന്ന ഒരാളാണല്ലോ..... എല്ലാം തുറന്നു പറഞ്ഞാൽ മനസ്സിലാക്കാനുള്ള ഒരു മനസുണ്ടാകുമല്ലോ...... നീ ഒന്നും പറയാൻ പോകേണ്ട...... എന്തൊക്കെ പറഞ്ഞാലും ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ ഒരു കരട് തന്നെയാണ്...... ഒരുപക്ഷേ ജീവിതം തുടങ്ങുമ്പോൾ ഉണ്ണിയേട്ടന് വല്ലതും തോന്നിയാലോ...... മറ്റാരെങ്കിലും പറഞ്ഞ് അറിയുന്നതിലും എത്രയോ നല്ലതാണ് ഞാൻ പറയുന്നത്....... ഇന്നത്തെ കാലത്ത് ഒരു അഫയർ ഉണ്ടായി എന്നു പറയുന്നത് അത്ര വലിയ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല..... ഒരു നഷ്ടപ്രണയം ഇല്ലാത്തവരായി ആരും ഉണ്ടാവില്ലല്ലോ...... എല്ലാ പ്രണയവും സത്യം ആകാൻ പോകുന്നില്ലല്ലോ..... ഒരു നഷ്ടപ്രണയം എങ്കിലും ജീവിതത്തിൽ സംഭവിക്കണം....... ആദ്യത്തെ പ്രണയത്തിൽ നിന്നും പഠിക്കാം പിന്നീട് എങ്ങനെ പ്രണയിക്കണം എന്ന്........ ആദ്യത്തെ പ്രണയം എന്നും ഒരു പാഠപുസ്തകം തന്നെയായിരിക്കും.......

ഒരുപക്ഷേ ആദ്യ പ്രണയം വിജയിച്ചു കഴിഞ്ഞവർക്ക് ഒന്നും ലഭിക്കാത്ത ഒരു അവസരമാണ് ഇത്...... തമാശയുടെ മേമ്പൊടിയോടെ പറയുമ്പോഴും മധുരയുടെ മനസ്സിൽ എത്രത്തോളം വേദന നൽകുന്ന ഒന്നായിരുന്നു ആ പ്രണയം എന്ന് ആ വാക്കിൽ നിന്ന് തന്നെ മാളവിക മനസ്സിലായിരുന്നു....... മധു പെട്ടെന്നുതന്നെ ടവ്വൽ കൊണ്ട് തോർത്തി........ അതിനുശേഷം വെളിയിലേക്ക് പോയി........ അച്ഛനോട് സംസാരിക്കാൻ ആവും എന്ന് തോന്നിയിരുന്നു...... ഞാൻ വീണ്ടും മഴയിലേക്ക് ദൃഷ്ടി പതിപ്പിച്ചു...... ഈ മഴ കാണുമ്പോൾ വീണ്ടും ഇരച്ചുകയറി ഓർമ്മകൾ മനസ്സിലേക്ക്.......... ഇതുവരെ ഇല്ലാത്ത പോലെ....... ഇന്ന് ഓർമ്മകൾക്ക് വല്ലാത്ത തീവ്രത...... എന്നും രാത്രിയിൽ കിടക്കാൻ നേരത്ത് ഒരിക്കൽപോലും അപ്പുവേട്ടന് ഓർക്കാതെ ഉറങ്ങിയിട്ടില്ല.......... ആ ചിരി മനസ്സിൽ ഓർക്കാതെ കിടന്നിട്ടില്ല....... പക്ഷേ ഇന്നിപ്പോൾ ഓർമ്മകൾക്ക് വല്ലാത്ത വേഗത കൂടുന്നത് പോലെ....... അത് മനസ്സിൽ നിന്നും പടിയിറങ്ങുന്നില്ല....... അവിടെ നിന്നും വിട്ടുപോരാൻ മടിക്കുന്നത് പോലെ....... വീണ്ടും മഴയിലേക്ക് നോക്കി....... ഓരോന്ന് ചിന്തിച്ചു...... എല്ലാം ഇഷ്ടപ്പെട്ട് തുടങ്ങിയത് അപ്പുവേട്ടന് വേണ്ടി ആയിരുന്നു....... മുടി വളർത്താൻ തുടങ്ങിയത്......

തൻറെ സ്വഭാവത്തിന് ടീച്ചർ ആവുന്നതാണ് നല്ലത് എന്ന അപ്പുവേട്ടന്റെ വാക്കിലാണ് ഈ ഒരു പ്രൊഫഷണൽ തിരഞ്ഞെടുത്തത്......... എല്ലാം അപ്പുവേട്ടന് വേണ്ടിയായിരുന്നു....... അപ്പുവേട്ടന്റെ ഇഷ്ടങ്ങൾക്ക് വേണ്ടിയായിരുന്നു........ ഇത്രയും കാലം തനിക്ക് കാത്തിരിക്കാനുള്ള പ്രേരണ നൽകിയത് അപ്പുവേട്ടന്റെ വാക്കുകൾ ആയിരുന്നു........ ഒരു കൗമാര പ്രണയത്തിന് ഇത്ര മേൽ മനസ്സിൽ ആഴ്ന്നിറങ്ങാൻ ഉള്ള ഒരു മാന്ത്രികത ഉണ്ടായിരുന്നോ..... പ്രണയം ഒരു മായാജാലം തന്നെ ആണ്........ എന്റെ പ്രിയനേ.... നീ എവിടെ ആണ് നിന്നെ മാത്രം സ്വപ്നം കാണുന്ന ഒരു ഹൃദയം ഇവിടെ മുറവിളി കൂട്ടുന്നു..... ഹൃദയം എപ്പോഴോ അപ്പു എന്ന ഒറ്റ മരത്തിൽ വേരുറച്ചു പോയി...... പറിച്ചെടുക്കാൻ കഴിയാത്ത പോലെ....... കുറച്ചു സമയം കൂടെ അവിടെ നിന്നു പിന്നെ പുറത്തേക്ക് ഇറങ്ങി..... അടുക്കളയിൽ അമ്മ വറുക്കുന്നതിന്റെയും പൊരിക്കുന്നതിന്റെയും ഒക്കെ ഗന്ധം നന്നായി അടിക്കുന്നുണ്ട്........ നേരെ അടുക്കളയിലേക്ക് ചെന്നു....... തട്ടുകളിൽ ഉണ്ണിയപ്പവും പഴംപൊരിയും പിന്നെ മറ്റു കുറച്ചു ബേക്കറി സാധനങ്ങളും ഒക്കെ അമ്മ എടുത്തുവച്ചിട്ടുണ്ട്....... അവർ എത്താറായി....... വേഗം നീ ഒരുങ്ങി നില്ക്കു..... അമ്മ പറഞ്ഞപ്പോൾ ഞാൻ മധുവിനെയും കൂട്ടി മുറിയിലേക്ക് കയറി....... അനാർക്കലി ഇട്ടാ പോരേ.......? അഭിപ്രായം പോലെ അവൾ ചോദിച്ചു....... വേണ്ട........ ആദ്യമായിട്ട് കാണല്ലേ...... സാരി ഉടുക്കാം....... വേണ്ടടി.......

എന്തിനാ വെറുതെ എനിക്ക് ശീലമില്ലാത്ത ഒക്കെ...... ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ കാണുന്നതല്ലേ നല്ലത്.......? വെറുതെ ഇന്ന് ഒരു ദിവസത്തേക്ക് സാരി ഉടുത്താൽ പിന്നീട് ഞാൻ ഉടുക്കാൻ ഒന്നും പോകുന്നില്ലല്ലോ...... എങ്കിൽ പിന്നെ നിൻറെ ഇഷ്ടം..... അവൾ കബോർഡ് തുടർന്ന് ഒരു ഫെസ്റ്റിവൽ ടൈപ്പ് അനാർക്കലി എടുത്തിരുന്നു...... ഹെവി വർക്ക് ചെയ്ത ഒരു ഫുൾസ്ലീവ് അനാർക്കലി ആയിരുന്നു അത്....... മഞ്ഞയും പച്ചയും ഇടകലർന്ന ആ ചുരിദാർ അവളുടെ വെളുത്ത നിറത്തിന് നന്നായി ഇണങ്ങുന്ന ഉണ്ടായിരുന്നു...... പിന്നീട് അവർ തന്നെ അത്യാവശ്യം മേക്കപ്പ് ചെയ്തിരുന്നു...... സിമ്പിൾ ആണെങ്കിലും വളരെ ഭംഗിയായി ആയിരുന്നു അവൾ ഓരോന്നും ചെയ്തിരുന്നത്...... വലിയ കട്ടിക്ക് അല്ലാതെ ലൈറ്റ് ആയി ഐലൈനർ വെച്ച് കണ്ണെഴുതി...... ചുരിദാറിന് മാച്ച് ചെയ്യുന്ന ഒരു കല്ല് പൊട്ടുതൊട്ടു....... സ്ട്രെയിറ്റ് ചെയ്ത മുടി വെറുതെയൊന്ന് അഴിച്ചിട്ടു...... ചുണ്ടുകളിൽ പിങ്ക് ലിപിസ്റ്റ്റികിന്റെ മേമ്പൊടി കൂടി ആയതോടെ ആ ഡ്രസ്സിൽ അവൾ അതീവ സുന്ദരിയാണ് എന്ന് മാളവിക ഓർത്തു...... ഓക്കേ അല്ലേ...... മധുരിമ കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു...... മാളവിക സൂപ്പർ എന്ന് കൈകൊണ്ട് ആക്ഷൻ കാണിച്ചു...... മധുരിമ മുറിയിൽ നിന്നും ഒരു ഫോൺ വന്നപ്പോഴേക്കും ഇറങ്ങിപ്പോയിരുന്നു..... അപ്പോഴാണ് മാളവിക ഉണ്ണിയേട്ടന്റെ കൂടെ അപ്പുവേട്ടൻ ഉണ്ടല്ലോ എന്ന് ഓർത്തത്.....

അവൾ പെട്ടെന്ന് തന്നെ അലമാരിയിൽനിന്നും ഒരു സെറ്റ് സാരി എടുത്തു....... അതിന് മാച്ച് ആകുന്ന വയലറ്റ് നിറത്തിൽ പ്രിൻറ് വർക്ക് ഉള്ള ബ്ലൗസ് അണിഞ്ഞു....... പിന്നീട് നീളൻ മുടി പിന്നി മെടഞ്ഞ് ഇട്ടു....... നന്നായി വാലിട്ട് കണ്ണെഴുതി പൊട്ടും കുത്തി....... കയ്യിൽ നിറയെ വയലറ്റ് ത്രെഡ് വ വളകൾ അണിഞ്ഞു...... കാണാൻ ആൾ ഉള്ളപ്പോഴാണ് ഒരുങ്ങാൻ ഒരു താല്പര്യം തോന്നുന്നത്..... സുന്ദരി ആയി നടക്കാൻ ഒരു ആവേശം തോന്നുന്നത്...... ഒരുപക്ഷേ മധുവിനെകാൾ കൂടുതൽ ഒരുങ്ങിയതും അവരെ കാത്തിരിക്കുന്നതും താനാണെന്ന് കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അവൾക്ക് തോന്നിയിരുന്നു....... അതിനു ചേരുന്ന ഒരു പാലക്കാ നെക്ലേസും കൂടി കഴുത്തിലണിഞ്ഞു..... ഇപ്പോൾ അപ്പുവേട്ടൻ ആഗ്രഹിക്കുന്നതുപോലെ ഒരു നാടൻ പെൺകുട്ടിയായി എന്ന് അവൾക്ക് തന്നെ തോന്നിയിരുന്നു....... ഇനിയിപ്പോൾ ഇത്രയും വർഷങ്ങൾക്കിടയിൽ മനസ്സിലെ ആ സങ്കല്പങ്ങളൊക്കെ മാറി മറിഞ്ഞിട്ടുണ്ടാവുമോ.......?

സംശയങ്ങൾ മനസ്സിൽ തിരയിളക്കം സൃഷ്ടിക്കാൻ തുടങ്ങി....... ഒരു പക്ഷെ ഇപ്പൊ സങ്കൽപത്തിലുള്ള ഒരു പെൺകുട്ടിക്ക് തന്റെ അല്ലാതെ രൂപം ആയിരിക്കുമോ.....? അങ്ങനെ ചിന്തിക്കാൻ പോലും തനിക്ക് കഴിയില്ല...... ഇല്ല ഒരിക്കലും അങ്ങനെ ഉണ്ടാവില്ല....... കാലമിത്രയും മാറിയിട്ടും തൻറെ മനസ്സിൽ അപ്പുവേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ...... അത്രയും പക്വതയുള്ള ആളുടെ മനസ്സിലെ സങ്കല്പങ്ങളും ഈ കാലത്തിനിടയിൽ മാറാൻ പോകുന്നില്ലല്ലോ........ സ്നേഹബന്ധങ്ങളുടെ അളവുകോൽ കാലത്തിന്റെ ദൈർഖ്യം അല്ലല്ലോ...... മധു അവരെത്തി..... അമ്മയുടെ വിളിയാണ് ഓർമ്മകളിൽനിന്നും ഉണർത്തിയത്....... പെട്ടെന്ന് ഹൃദയം വീണ്ടും ക്രമാതീതമായി മിടിക്കാൻ തുടങ്ങി...... മനസ്സ് ആ സാന്നിധ്യം കൊതിക്കുന്നത് പോലെ തുടികൊട്ടി കഴിഞ്ഞിരിക്കുന്നു..... പുറത്തേക്ക് ഓടിയിരുന്നു...... മധു അകത്തേക്ക് വന്ന് ഇരുന്നു..... അങ്ങനെയാണല്ലോ ചടങ്ങ്..... വിളിക്കുമ്പോൾ മാത്രം അവൾ പുറത്തേക്ക് വന്നാൽ മതിയല്ലോ..... ജനലഴികളിൽ പിടിച്ച് മുറ്റത്തേക്ക് നോക്കുമ്പോൾ പ്രതീക്ഷിച്ച മുഖം തന്നെ തിരയുകയായിരുന്നു...... നിർത്തിയതും ആദ്യമിറങ്ങിയത് രവി അങ്കിൾ ആയിരുന്നു...... പ്രായം ആ മുഖത്തെ കുറച്ചു ബാധിച്ചു എന്ന് തോന്നിയിരുന്നു......

എങ്കിൽ പോലും ഒരു സൗന്ദര്യമുണ്ടെന്ന് തോന്നി...... അത്രയ്ക്ക് സുന്ദരനായിരുന്നു രവി അങ്കിൾ...... ആ സൗന്ദര്യം അതുപോലെ കിട്ടിയിരിക്കുന്നത് അപ്പുവേട്ടൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...... പുറകെ സുമിത്ര ആൻറിയും ഇറങ്ങി...... അതിനുശേഷം ഇറങ്ങിയത് ഉണ്ണിയേട്ടൻ ആണ്...... ഉണ്ണിയേട്ടൻ നന്നായി മാറി...... അൽപ്പം തടിച്ചിട്ടുണ്ട്...... കുറച്ചു കട്ടി മീശയും താടിയും ഒക്കെ വന്നു.... ഒരു എക്സിക്യൂട്ടീവ് ലുക്കിൽ ആണ് വന്നിരിക്കുന്നത്..... ഇൻസർട്ട് ചെയ്ത് ഷർട്ടും ജീൻസും ആണ് വേഷം...... ഇവർ മൂന്നുപേരും ഇറങ്ങിയതും ഡ്രൈവിംഗ് സീറ്റിൽ നിന്ന് അല്ലാത്തതുകൊണ്ട് തന്നെ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ ഉണ്ടാകും എന്നുള്ള എൻറെ ഊഹം തെറ്റിയില്ല...... പ്രതീക്ഷിച്ച ആൾ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങുമ്പോൾ ഹൃദയം പെരുമ്പറ മുഴക്കി ആ വരവ് അറിയിച്ചു...... വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു കൂടിക്കാഴ്ച്ച...... ഹൃദയം അതിൻറെ സർവ്വ പരിധികളും ലംഘിച്ച് തുടികൊട്ടുന്ന ഒച്ച കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു...... കൈകൾ തണുത്തു മരച്ചു പോയി...... പ്രതീക്ഷിച്ച രൂപം തന്നെ ആയിരുന്നു...... എങ്കിലും കാലമാ മുഖത്തും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്...... ഒന്നുകൂടി സുന്ദരനായി എന്ന് തോന്നി......

കട്ടി മീശയും നല്ല താടിയും ഒക്കെ വെച്ചിട്ടുണ്ട്..... അതു ആ മുഖത്തിന് ഒരു അഴകാണ് എന്ന് തോന്നി....... ഒരു കറുത്ത ഫ്രെയിമുള്ള കണ്ണട...... കരിനീല നിറത്തിൽ ഒരു ഷർട്ടും അതേ കരയുള്ള മുണ്ടും ആയിരുന്നു വേഷം...... സ്ഥായി ആയി ഉള്ള ഗൗരവം മുഖത്ത് തെളിഞ്ഞു കാണാവുന്നതാണ്..... ആ കൂടിക്കാഴ്ചയിൽ അങ്ങനെ തന്നെ ഞാൻ നിന്നു പോയിരുന്നു...... പെട്ടന്ന് കണ്ടതും മറ്റെല്ലാം മറന്ന് കണ്ണുകൾ ആളിൽ തന്നെ തറഞ്ഞു പോയി ....... കുറച്ചു കഴിഞ്ഞതിനുശേഷം അച്ഛൻ ഇറങ്ങി എല്ലാവരെയും സന്തോഷപൂർവ്വം സ്വീകരിച്ചു..... അപ്പോഴാണ് അച്ഛൻ അവിടെ ഇറങ്ങി പോയി എന്ന് പോലും ഞാൻ കണ്ടത്....... എൻറെ മനസ്സ് അപ്പോഴും ആ കാഴ്ചയിൽ തന്നെ തങ്ങി നില്ക്കു കയായിരുന്നു..... വർഷങ്ങൾക്കുശേഷം ഞാൻ കാണാൻ കൊതിച്ച രൂപം എൻറെ മുന്നിൽ തെളിഞ്ഞു നിൽക്കുമ്പോൾ മറ്റൊന്നും കാണാനാവാത്ത വിധം എൻറെ കണ്ണുകൾ മാഞ്ഞു പോയിരുന്നു....... ആ ആണൊരുത്തനിൽ മാത്രം എൻറെ കണ്ണുകൾ തറഞ്ഞു പോയിരുന്നു...... ഇനിയും അവിടെ നിന്നാൽ എൻറെ ഹൃദയം പൊട്ടിപ്പോകുമെന്ന് എനിക്ക് തോന്നിയിരുന്നു...... കാരണം അത്രമേൽ ഞാൻ ആഗ്രഹിക്കുന്നുണ്ട് ആ സാമിപ്യം..... അടുത്ത് ചെന്ന് ഒന്ന് സംസാരിക്കാൻ......

അത്‌ ഇപ്പോൾ കഴിയില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ അകത്തേക്ക് ചെന്നു...... പക്ഷേ എന്നെ തോൽപ്പിച്ചു കൊണ്ട് ശരീരം വല്ലാതെ തണുത്തു മരവിച്ചു പോയിരുന്നു...... ഒരുപക്ഷേ ഞാൻ അത്രത്തോളം ആഗ്രഹിച്ചിരുന്നോ ആ കൂടിക്കാഴ്ച...... എൻറെ മനസ്സിനോട് ഞാൻ ചോദിച്ചു പോയിരുന്നു..... എത്രത്തോളം ആയിരുന്നു ഞാൻ ആളെ സ്നേഹിച്ചത് എന്ന ആ നിമിഷം ഞാൻ അറിയാതെ അറിയുകയായിരുന്നു...... ഒന്നും വേണ്ടായിരുന്നു എനിക്ക്.... ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു...... ആ ഒരു കൂടി കാഴ്ച പോലും എന്നെ സന്തോഷവതി ആകുന്നു ....... ഈ കാഴ്ചയിൽ തന്നെ ഞാൻ സംതൃപ്തയാണ്........ ഇനി ഒന്നും സംസാരിച്ചില്ല എങ്കിലും കുഴപ്പമില്ല....... ഒരു നൂറ് ജന്മം ഭക്ഷണവും വെള്ളവുമില്ലാതെ ഈ കാഴ്ചയുടെ ഒരു ഓളത്തിൽ എനിക്ക് കഴിയാൻ സാധിക്കും എന്ന് ആ നിമിഷം തോന്നിയിരുന്നു....... അതൊന്നും സാധ്യമല്ല എങ്കിൽ പോലും ആ നിമിഷം പ്രണയം അത്രമേൽ തീവ്രമാണ് എന്ന് എനിക്ക് തോന്നിയിരുന്നു...... ആ ഒരാളുടെ നോട്ടം മാത്രം മതി എനിക്ക്........ ആ സാമിപ്യം മാത്രം ഒരു കൈയകലത്തിൽ ഉണ്ടായാൽ മതി....... എനിക്ക് സന്തോഷം കൊണ്ട് മതിമറക്കുന്നതുപോലെ....... ലോകം മുഴുവൻ വെട്ടിപ്പിടിച്ച സന്തോഷം എന്നിൽ നിറയുന്നത് പോലെ...... ഈശ്വരാ എന്നെ കാണുമ്പോൾ എന്തായിരിക്കും അപ്പുവേട്ടന്റെ ഭാവം...... എന്നെ നോക്കി ഒരു നിറപുഞ്ചിരി തരുന്ന അപ്പുവേട്ടന്റെ ഭാവം കാണാൻ കൗതുകപൂർവം ഞാൻ ഇരുന്നു......

എങ്ങനെയുണ്ട് ഉണ്ണിയേട്ടൻ......? മധുരിമ എൻറെ അടുത്തേക്ക് വന്ന് ചോദിച്ചു....... അപ്പോഴാണ് ഞാൻ അവൾ അകത്തു ഉണ്ടെന്നുള്ള കാര്യം പോലും ഓർക്കുന്നത്..... ഉണ്ണിയേട്ടൻ വന്നു..... ഞാൻ കണ്ടു ആളെ..... ഒന്നുകൂടി ഗ്ലാമർ ആയിട്ടുണ്ട്.... പണ്ടത്തെകാട്ടിലും.... ചിരിയോടെ മധുവിനോട് പറഞ്ഞു..... എങ്കിലും ഉണ്ണിയേട്ടനോട്‌ ഒക്കെ സംസാരിക്കാൻ എനിക്ക് എന്തോ ഒരു ചമ്മല് പോലെയുണ്ട്. ....... ചിരിയോടെ മധുരിമ പറഞ്ഞു..... നീ എല്ലാം ഉണ്ണി ഏട്ടനോട് പറയാൻ പോവാണോ......? പിന്നെ പറയണ്ടേ.... ആദ്യത്തെ ദിവസം തന്നെ അതിൽ ഒരു ക്ലാരിഫിക്കേഷൻ വേണ്ടേ..... ഒരു പക്ഷേ ഇതൊക്കെ കേൾക്കുമ്പോൾ ഈ വിവാഹം വേണ്ടെന്ന് പറഞ്ഞാലോ...... വേണ്ടെന്നു പറഞ്ഞാൽ അങ്ങനെ തന്നെ..... അല്ലാതെ എന്താണെങ്കിലും ജീവിതം വച്ച് ഒരു ഭാഗ്യപരീക്ഷണത്തിന് ഞാനില്ല....... ഉണ്ണിയേട്ടൻ നന്നായി പഠിച്ച ആളാണ്...... നല്ല ജോലിയും ഉള്ള ആളാണ്.... ഈ കാര്യങ്ങളൊക്കെ പറഞ്ഞാൽ മനസ്സിലാക്കാനുള്ള ഗ്രാഹ്യം ഒക്കെ ഉണ്ടാകും എന്നാണ് എൻറെ വിശ്വാസം....... എന്താണെങ്കിലും തുറന്നു പറയണം ഒരുപക്ഷേ തുറന്നു പറയാതിരുന്നാൽ ഞങ്ങളുടെ ജീവിതത്തിൽ അത് മോശമായി ബാധിക്കും..... അത്രമാത്രം പറയാൻ ഒന്നും ഇല്ലല്ലോ.....

ക്യാമ്പസ് കാലത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു.... ഇതിൽ കൂടുതൽ എന്തു പറയാൻ ഒരുപക്ഷേ ആൾക്ക് അതിലും കൂടുതൽ കണ്ടിരിക്കും..... എങ്കിലും പറയേണ്ട എന്നാണ് എൻറെ അഭിപ്രായം.... തുടക്കത്തിൽ തന്നെ ഒരു കല്ല് കടി വേണോ മധു...... ഒരിക്കലുമില്ല മാളു ഇതൊരു കരടാണ്....... പിന്നീട് ഒരിക്കലും ഒരു കല്ലുകടി ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ഒരു മുന്നൊരുക്കം മാത്രമാണ്..... ഒരു വിധത്തിൽ ആലോചിച്ചാൽ അവൾ പറയുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി..... ജീവിതം തുടങ്ങുന്ന രണ്ടു പേർ തമ്മിൽ പരസ്പരം എല്ലാം തുറന്നു പറയുന്നതാണ് നല്ലത്..... ഒരു പക്ഷേ അവരുടെ ജീവിതത്തിലെ ഏറ്റവും നന്നായി ബാധിക്കുന്നത് ആ തുറന്നുപറച്ചിൽ തന്നെയായിരിക്കും..... അങ്ങനെ മുന്നോട്ടു പോകുമ്പോൾ അവർക്ക് നന്നായി സ്നേഹിക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത്.... അല്ലെങ്കിൽ എപ്പോഴും ഒരു കള്ളം ചെയ്യുന്ന പ്രതീതി ആയിരിക്കും..... അതിലും നല്ലത് പറഞ്ഞതുപോലെ തുറന്നുപറയുന്നത് തന്നെയാണ്...... ആരൊക്കെ ഉണ്ടെടീ.... മധു ആകാംഷയോടെ ചോദിച്ചു...... എല്ലാരും ഉണ്ട്..... രവി അങ്കിളും സുമിത്ര ആന്റിയും ഉണ്ണിയേട്ടനും എല്ലാരും.... അപ്പു ഇല്ലേ..... പണ്ട് നിൻറെ വലിയ കൂട്ടായിരുന്നല്ലോ അപ്പു.....

നീ പിന്നെ അവനെ കുറിച്ച് ചിന്തിച്ചിട്ടില്ല......? ചിരിയോടെ മധു അത് ചോദിച്ചപ്പോൾ എന്തുപറയണമെന്നറിയാതെ നിൽക്കുകയായിരുന്നു മാളു...... ചിന്തിച്ചിട്ടില്ലേ എന്ന്.... എന്ത് ചോദ്യം ആണ് അവൾ ചോദിക്കുന്നത്..... ഒരു കാഴ്ചയിൽ പോലും ഇപ്പോൾ താൻ അനുഭവിക്കുന്ന സന്തോഷം എത്രയാണെന്ന് ഇവൾക്ക് എങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ...... ഒരിക്കലുമില്ല..... ആളെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും തൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല...... ഓർക്കാത്ത ഒരു നിമിഷം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ല..... സത്യം പറഞ്ഞാൽ എനിക്ക് അവരെ കാണുമ്പോൾ ഇപ്പോഴും വിഷമമാണ്...... ആവണി...... അവളെ ഇപ്പോഴും മറന്നിട്ടില്ല..... എന്ത് ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവൾ....... മരിച്ചു എന്നോർക്കുമ്പോൾ എനിക്ക് ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല....... മധുവിന്റെ സംസാരം ആവണിയിലേക്ക് നീണ്ടപ്പോൾ മനസ്സിലേക്ക് അവൾ കടന്നു വന്നു....... മധു പറഞ്ഞത് പോലെ അവളുടെ ചിരിക്കുന്ന മുഖം മാത്രമേ കണ്ടിട്ടുള്ളൂ..... മരണത്തിന്റെ കാരണം ഇന്നും അവ്യക്തമാണ്...... എങ്കിലും അവളെപ്പറ്റി ഓർത്തപ്പോൾ എവിടെയൊക്കെ ഒരു തുള്ളി കണ്ണുനീർ നനവ്..... ഒരുപക്ഷേ ഉണ്ടായിരുന്നെങ്കിൽ ഈ ഒരു വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവൾ ആയിരിക്കുമെന്ന് ആ നിമിഷം തോന്നിയിരുന്നു........ അത്രയ്ക്ക് ഇഷ്ടമായിരുന്നു അവൾക്ക് എന്നെയും മധുവിനെയും ഒക്കെ.........

പലപ്രാവശ്യം അവൾക്ക് സംശയം തോന്നിയിട്ടുണ്ട് എനിക്ക് ആളെ ഇഷ്ട്ടം ആണ് എന്ന്....... ഒരുപക്ഷേ ഉണ്ടായിരുന്നെങ്കിൽ ആദ്യം തുറന്നു പറയുന്നതും അവളോട് തന്നെ ആയിരുന്നു..... ഇനി ചിലപ്പോൾ എല്ലാ സപ്പോർട്ടും ആയി അവൾ ഉണ്ടാവുകയും ചെയ്തേനെ........... ആ ഓർമ്മയിൽ മനസ്സിൽ ഒരു ഭാരം കയറിയിരുന്നു..... മോളെ....... അച്ഛന്റെ വിളി കേട്ടാണ് പുറത്തേക്കു പോകാൻ വേണ്ടി ഒരുങ്ങിയത്...... പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴും മനസ്സിൽ വീണ്ടും വെപ്രാളവും പരിഭ്രമവും എല്ലാം നിറഞ്ഞിരുന്നു....... വർഷങ്ങൾക്കുശേഷം വീണ്ടും എന്റെ അരികിൽ ആളിന്റെ സാമിപ്യം ........ എൻറെ തൊട്ടടുത്ത് ....... ആ ഓർമയിൽ പോലും വല്ലാത്ത ഒരു അനുഭൂതി തോന്നിയിരുന്നു..... നീ വിളിക്കുമ്പോൾ വന്നാൽ മതി..... മധുവിനോട് അത്രയും പറഞ്ഞ് ആവേശത്തോടെ പുറത്തേക്ക് നടന്നു........ പുറത്തേക്ക് ചെന്നതും ആദ്യം നോട്ടം എത്തിയത് ആളിൽ തന്നെ ആയിരുന്നു...... അപ്പോൾ ഫോണിൽ എന്തോ ചെയ്യുകയാണ്.......

എൻറെ തൊട്ടടുത്ത് ആൾ...... കണ്ണിനു മുൻപിൽ..... വീണ്ടും ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി..... മനസ്സ് പതിനേഴുകാരിയിലേക്ക് പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി...... മോൾ അങ്ങ് വല്ല്യ പെൺകുട്ടി ആയിപ്പോയല്ലോ...... സുമിത്ര ആന്റി ആണ് ചോദിച്ചത്........ ഞാൻ ചിരിക്കുക മാത്രം ചെയ്തു..... നിനക്കോർമ്മയില്ലേ അപ്പു..... മാളുവിനെ..... ആന്റി അത് ചോദിച്ചതും ആളുടെ പ്രതികരണം കാണാൻ വേണ്ടി ഞാൻ ആ മുഖത്തേക്ക് നോക്കി...... ഓർമ്മയുണ്ട്......... വർഷങ്ങൾക്കുശേഷം വീണ്ടും ആളുടെ സ്വരം എൻറെ കർണപുടങ്ങളെ കുളിരണിയിച്ചു..... കുറച്ചൂടെ ഗംഭീരം വന്നു ശബ്ദത്തിന് ...... ആ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു മിന്നൽ പിണർ ഹൃദയത്തിലൂടെ കടന്നു പോയി........ എന്നെ ഒന്നു നോക്കിയിട്ട് ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ ആൾ വീണ്ടും ഫോണിലേക്ക് മുഖം താഴ്ത്തി...... തന്റെ മനസ്സിലെ സ്വപ്ന കൊട്ടാരങ്ങൾ എല്ലാം ഒന്നുപോലെ തകർന്നുവീഴുന്നത് മാളവിക അറിയുന്നുണ്ടായിരുന്നു....... അറിയാതെ ഒരു കണ്ണുനീർ തുള്ളി കണ്ണിലുടക്കി നിന്നു..... പുറത്തേക്ക് വരാൻ വെമ്പൽ കൊണ്ടുകൊണ്ട്......................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story