മഴയോർമ്മയായ്....💙: ഭാഗം 7

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

അപ്പുവേട്ടൻ ഒന്നു നോക്കുക പോലും ചെയ്യാതെ എനിക്ക് നൽകിയ അവഗണന എൻറെ ഹൃദയത്തിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതോന്നും ആയിരുന്നില്ല...... അത്ര നേരവും ഞാൻ സൂക്ഷിച്ചുവച്ചിരുന്ന സ്വപ്നങ്ങളുടെ കോട്ടയായിരുന്നു ആ നിമിഷം തകർന്നുവീണത്...... " അല്ല എന്തൊരു ചോദ്യം ആണ്...... പണ്ട് ഇവരൊക്കെ ആയിരുന്നില്ലേ കൂട്ടുകാർ.... അമ്മ അത് പറയുമ്പോഴും അപ്പുവേട്ടൻ എന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു..... പക്ഷേ ആളുടെ ഭാഗത്തുനിന്നും ഒരു നോട്ടം പോലും എനിക്ക് നേരെ വരാതിരുന്നപ്പോൾ ആ നിമിഷം ഭൂമി പിളർന്ന് അപ്രത്യക്ഷയായി പോയിരുന്നെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിച്ചു പോയിരുന്നു........ അത്രമാത്രം ഹൃദയത്തിൽ കൊണ്ട് നടന്ന ആളാണ്........ വർഷങ്ങൾക്കുശേഷം തൊട്ടരികിൽ നിൽക്കുന്നത്....... ഇനിയും ആ മനസ്സിൽ എനിക്കൊരു സ്ഥാനം ഇല്ല എന്നാണ് പറയുന്നതെങ്കിൽ എനിക്കത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണല്ലോ ഈശ്വരാ...... ഇതുവരെ ഒരിക്കലും ഞാൻ ഇങ്ങനെ ഒരു രീതിയിൽ ചിന്തിച്ചിട്ടില്ല.........

എപ്പോഴും തന്നെ ഇഷ്ടമായിരിക്കും അപ്പുവേട്ടന് എന്ന രീതിയിൽ മാത്രമേ ചിന്തിച്ചുള്ളൂ........ ആ രീതിയിൽ മാത്രമായിരുന്നു മനസ്സിലെ സ്വപ്നങ്ങൾ........... ഒരുപക്ഷേ കാലം മാറുന്നതിനനുസരിച്ച് അപ്പു ഏട്ടൻറെ മനസ്സിലെ തന്നോടുള്ള സ്നേഹത്തിന്റെ സങ്കല്പങ്ങൾ മറഞ്ഞുപോകും എന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല....... ഇങ്ങനെ ഒരു അവസ്ഥയെ അഭിമുഖീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു സത്യം.......... അല്ലെങ്കിലും ആദ്യംമുതലേ ഇഷ്ടവും സ്നേഹവും ഒക്കെ എനിക്ക് മാത്രമായിരുന്നില്ലോ ഉണ്ടായത്......... ഒരുപക്ഷേ ഗായത്രിയെ പോലെ എന്നെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ടായിരിക്കും അങ്ങനെ ഒരു മറുപടിയും അന്ന് അപ്പുവേട്ടൻ മറുപടിയിൽ ഒതുക്കിയത്......... ഞാനാണ് വിഡ്ഢി ആ ഒരു മറുപടി പുറത്ത് ഇത്രകാലവും അപ്പുവേട്ടനെ മാത്രം മനസ്സിൽ ധ്വാനിച്ചിരുന്ന വെറും വിഡ്ഢി......... മാളു ഇപ്പോൾ എന്ത് ചെയ്യാണ്....... ഉണ്ണിയേട്ടൻ ആയിരുന്നു അത് ചോദിച്ചത്........... അത്ര പോലും അറിയാൻ അപ്പുവേട്ടന് ആഗ്രഹം ഇല്ലല്ലോ എന്ന് തോന്നിപ്പോയി എനിക്ക്..... ടീച്ചറാണ്.....

പതിഞ്ഞ സ്വരത്തിൽ എങ്ങനെയൊക്കെയോ മറുപടി പറഞ്ഞപ്പോൾ മാത്രം എൻറെ നേർക്ക് അപ്പുവേട്ടന്റെ ഒരു നോട്ടം നീളുന്നത് ആകാംക്ഷാപൂർവ്വം ഞാൻ കണ്ടു........ ഒരുപക്ഷേ അപ്പുവേട്ടൻ പറഞ്ഞ പ്രൊഫഷൻ തന്നെ ഞാൻ തിരഞ്ഞെടുത്തത് കൊണ്ടായിരിക്കും ആ ഒരു നോട്ടം എങ്കിലും എനിക്ക് ലഭിച്ചതെന്ന് ആ നിമിഷം തോന്നിയിരുന്നു.......... അല്ലെങ്കിലും മാളുവിന്റെ സ്വഭാവത്തിനും ഇടപെടലിനും എല്ലാം ടീച്ചർ ആവുന്ന തന്നെയായിരുന്നു നല്ലതെന്ന് അപ്പു പണ്ട് എപ്പോഴും പറയുമായിരുന്നു....... സുമിത്ര ആന്റി അതിനു മറുപടി പറഞ്ഞിരുന്നു....... ഇനി ഇപ്പോൾ വൈകിക്കേണ്ട നമുക്കെല്ലാവർക്കും അറിയാവുന്നവർ ആയതുകൊണ്ട് അധികം സമയം നിൽക്കാതെ ഇരിക്കുന്നതാണ് നല്ലത്...... കുട്ടിയെ വിളിക്കാം അല്ലെ..... രവിശങ്കർ ചോദിച്ചപ്പോൾ മാധവൻ തമ്പി സന്തോഷപൂർവ്വം അകത്തേക്ക് നോക്കി മകളെ വിളിക്കുന്നുണ്ടായിരുന്നു...... അച്ഛൻ വിളിച്ചതും അമ്മ കയ്യിൽ കൊടുത്ത ട്രെയിൽ പലഹാരങ്ങളുമായി പുറത്തേക്ക് വന്നിരുന്നു മധുരിമ...... ഉണ്ണിയേട്ടൻ ആ നിമിഷം അവളെ നന്നായി നോക്കുന്നുണ്ടായിരുന്നു......

ഉണ്ണി ആകാംഷയോടെ ആയിരുന്നു നോക്കിയത്...... അന്ന് കണ്ടതിൽ നിന്നും അവൾ ഒരുപാട് മാറിപ്പോയി എന്ന് തോന്നിയിരുന്നു....... വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി...... അങ്ങേയറ്റം മോഡേൺ ആണ് എന്നാൽ മാന്യവുമായ വസ്ത്രധാരണരീതികൾ........ തീർത്തും അവളുടെ മുഖവും സൗന്ദര്യവും എല്ലാം തന്നെ സങ്കൽപ്പത്തിലുള്ളതുപോലെ തന്നെയാണ് എന്ന് ആ നിമിഷം ഉണ്ണി ഓർത്തിരുന്നു......... കുട്ടികാലത്ത് അവളുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു...... പക്ഷേ അത്‌ ഒരിക്കലും ഒരു പ്രണയമായി വളർന്നിട്ടില്ല........... പതിഞ്ഞ സ്വഭാവമുള്ള മാളുവും നിറയെ സംസാരിക്കുന്ന മധുവും തമ്മിൽ ഒരുപാട് അന്തരമുണ്ട് എന്ന് അന്നേ തോന്നിയിരുന്നു............ അവധിക്കാലം വിട്ടു പോയതിനു ശേഷം ഒരിക്കൽ പോലും താൻ മധുരമായെ പറ്റി ചിന്തിച്ചിട്ടുപോലുമില്ല........ അല്ലെങ്കിലും നമ്മൾ മനസ്സിൽ വിചാരിക്കുന്നവർ ആയിരിക്കില്ലല്ലോ നമ്മുടെ ജീവിത പങ്കാളികളായി വരുന്നത്.......... ഒരു നിമിഷം അത്ഭുതത്തോടെ ഉണ്ണി ഓർത്തു....... മധുരിമ ചായ നിറഞ്ഞ ഒരു പുഞ്ചിരിയുടെ മെമ്പോടിയോടെ ഉണ്ണിക്ക് നേരെ നീട്ടി....... അവനും ഒരു പുഞ്ചിരി അവൾക്കായി സമ്മാനിച്ചിരുന്നു........ വർഷങ്ങൾക്ക് ശേഷമാണ് സീത ഓപ്പോളുടെ മകളുടെ വിവാഹത്തിന് ഞാൻ രവിയെ കാണുന്നത്......

മാധവൻ തമ്പി തുടക്കം പോലെ പറഞ്ഞു....... എത്ര നാളുകൾക്ക് ശേഷമാണ് നമ്മൾ കാണുന്നത്....... ഞങ്ങൾ പിന്നെ അവിടെ നിന്ന് പോയി.......... മോള് പോയതിനു ശേഷം ആ വീട്ടിൽ താമസിക്കാൻ ഞങ്ങൾക്കെല്ലാവർക്കും ഒരുതരം വീർപ്പുമുട്ടൽ ആയിരുന്നു......... എവിടെ നോക്കിയാലും അവളുടെ ചിരിയും കളിയും മാത്രം......... അതിനൊരു മോചനത്തിനുവേണ്ടി ആയിരുന്നു തൃശ്ശൂരിലേക്ക് മാറിയത്......... വേദനയോടെ ആയിരുന്നു രവിശങ്കർ അത് പറഞ്ഞത്......... ആ നിമിഷം സുമിത്രയുടെ കണ്ണിൽ നീർ പൊടിഞ്ഞിരുന്നു........ പെട്ടെന്ന് അപ്പുവേട്ടൻ പുറത്തേക്കിറങ്ങി പോയി........ ആ വിഷയത്തെപ്പറ്റി കേൾക്കാൻ താല്പര്യമില്ല എന്നതുപോലെ.......... അത്രമേൽ പ്രിയപ്പെട്ട ആയിരുന്നുവല്ലോ അനിയത്തി അപ്പുവേട്ടന്......... ആ നിമിഷം ഞാൻ ഓർത്തു പോയിരുന്നു........ " പരിചയക്കാർ ആണെങ്കിലും കുട്ടികൾക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കാൻ ഉണ്ടാകും......... കാലം ഇത്രയും കഴിഞ്ഞില്ലേ....... അവർക്കും സങ്കല്പങ്ങൾ ഒക്കെ കാണുമല്ലോ.......... അതിനു നമ്മളായിട്ട് ഒരു തടസ്സം നിൽക്കണോ........? ചോദിച്ചത് മാധവൻ തമ്പി ആയിരുന്നു........

പെട്ടെന്ന് എല്ലാവരും വിഷമത്തിൽ നിന്നും കരകയറി....... നിങ്ങൾ എന്തെങ്കിലും സംസാരിക്ക് മക്കളെ.......... രവി അങ്കിൾ പറഞ്ഞപ്പോൾ ഉണ്ണിയേട്ടൻ മുറ്റത്തേക്കിറങ്ങി......... അപ്പോഴേക്കും അപ്പുവേട്ടൻ അകത്തേക്ക് കയറി വന്നിരുന്നു........ എന്നിട്ടും തൻറെ നേർക്ക് ഒരു നോട്ടം പോലും ലഭിച്ചില്ല എന്നത് വേദനാജനകം ആയിരുന്നു............ എങ്കിലും താൻ ആ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു........... അത് കണ്ടിട്ട് എന്നതുപോലെ തന്റെ നോട്ടത്തെ നേരിടാനാവാതെ എന്നതുപോലെ അപ്പുവേട്ടൻ പതിയെ ഫോണിലേക്ക് മുഖം പൂഴ്ത്തുന്നത് കാണാമായിരുന്നു......... എല്ലാവരും വിശേഷങ്ങൾ പറയുന്ന തിരക്കിലാണ്......... ഉണ്ണിയേട്ടനും മധുവും പുറത്തുനിന്ന് സംസാരിക്കുകയാണ്........ രവി അങ്കിളും അച്ഛനും കൂടി കുറച്ച് പുറത്തേക്ക് മാറിയിരുന്നു വിശേഷങ്ങൾ പറഞ്ഞപ്പോൾ......... സുമിത്ര ആൻറി അമ്മയോടൊപ്പം അടുക്കളയിലേക്ക് പോയി വിശേഷങ്ങൾ സംസാരിക്കുകയായിരുന്നു......... അപ്പോൾ ഹാളിൽ ഞാനും അപ്പുവേട്ടനും മാത്രമായി...... ഒരു നിമിഷം എൻറെ ഹൃദയം വീണ്ടും വർധിച്ച് ഇടിക്കാൻ തുടങ്ങുന്നുണ്ടായിരുന്നു....... വീണ്ടും എൻറെ അരികിലാണ് ആൾ...... വർഷങ്ങൾക്ക് ശേഷം വീണ്ടുമൊറ്റയ്ക്ക് ആ സാന്നിധ്യം ........ ആ പഴയ 17 വയസ്സുകാരിയെ പോലെ തന്നെ എൻറെ ഹൃദയതാളം ഉയർന്നു താഴ്ന്നത് ഞാനറിയുന്നുണ്ടായിരുന്നു......... " അപ്പുവേട്ടാ........... ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ വിളിച്ചപ്പോൾ ആൾ എൻറെ മുഖത്തേക്ക് നോക്കി.......

ഒരു പുഞ്ചിരിയുടെ മൂടുപടം പോലും ആ മുഖത്തില് ഇല്ല എന്നത് എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു........ എന്താണ് എന്ന രീതിയിലാണ് അപ്പുവേട്ടൻ എന്നെ നോക്കിയത്...... " അപ്പുവേട്ടൻ എന്നെ മറന്നുപോയോ........? ഏറെ വേദനയോടെ ഞാൻ അത് ചോദിക്കുമ്പോൾ എൻറെ ശബ്ദം ഇടറിയിരുന്നു എന്ന് എനിക്ക് തന്നെ തോന്നിയിരുന്നു....... അത് മനസ്സിലായി എന്നവണ്ണം അപ്പുവേട്ടന്റെ കണ്ണുകളും വല്ലാതെ ആയി പോയിരുന്നു....... മറന്നിട്ടില്ല........ ഓർമ്മയുണ്ട്....... അളന്നു മുറിച്ചെടുത്ത ആ മറുപടി എന്നിൽ വല്ലാത്ത വേദന നിറച്ചിരുന്നു....... ഒരു പക്ഷേ അപ്പുവേട്ടൻ എന്നോട് ഒന്നും സംസാരിച്ചില്ലയിരുന്നെങ്കിൽ പോലും ഇത്രയും വേദന ഉണ്ടാകില്ലെന്ന് ആ നിമിഷം തോന്നിയിരുന്നു...... ഇങ്ങനെ ഉള്ള ഒരു പരീക്ഷണം എന്തിനായിരുന്നു കൃഷ്ണ....... വേണ്ടായിരുന്നു....... കാണണ്ടായിരുന്നു എന്ന് ആ നിമിഷം തോന്നി........ പിന്നീട് ഒന്നും ചോദിക്കാൻ മനസ്സുവന്നില്ല....... അപ്പുവേട്ടൻ തിരിച്ചു ഒന്നും ചോദിച്ചതുമില്ല............ വേദനയോടെ അവിടെ നിന്നും പിൻവാങ്ങി മുറിയിലേക്ക് പോയിരുന്നു........

തിരിഞ്ഞുനോക്കാൻ നോക്കരുത് എന്ന് താൻ ശാഠ്യം പിടിക്കുമ്പോഴും മനസ്സ് അതിനനുവദിക്കാതെ അറിയാതെ തിരിഞ്ഞ് നോക്കി പോയിരുന്നു............... അപ്പോഴും അപ്പുവേട്ടൻ മൊബൈലിൽ നോക്കി എന്തോ ചെയ്യുകയാണ്................. അത് കണ്ടതോടെ ഹൃദയം നിലച്ചു പോകുന്നത് പോലെ തോന്നിയിരുന്നു....... ഇല്ല കരയാൻ പാടില്ല........ ഏറ്റവും കുറഞ്ഞത് സ്വന്തം മുറിയിൽ എത്തി കതക് അടക്കുന്നത് വരെയെങ്കിലും........... അങ്ങനെ സ്വന്തമായി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു....... പിന്നീട് എങ്ങനെയോ മുറിയിൽ എത്തി..... മുറിയിലേക്ക് കയറിയതും തലയിണയിലേക്ക് തല വച്ചു കണ്ണുനീർ അതിലേക്ക് ഒഴുക്കി കളഞ്ഞിരുന്നു......... ഹൃദയംപൊട്ടി പോകുന്നതു പോലെയാണ് തോന്നിയത്.......... താൻ ഈ നിമിഷം നെഞ്ച് പൊട്ടി മരിച്ചു പോകും എന്ന് തോന്നിയിരുന്നു......... വർഷങ്ങൾക്ക് ശേഷം ഉള്ള ആ കൂടിക്കാഴ്ച അവളെ അത്രമേൽ ഉലച്ചിരുന്നു....... ⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️ " എന്താണ് ഉണ്ണിയേട്ടൻറെ തീരുമാനം.........? എന്ത് തീരുമാനം....... തനിക്ക് ഒരു അഫയർ ഉണ്ടായി എന്ന് പറഞ്ഞു ഈ വിവാഹം വേണ്ടെന്ന് വയ്ക്കാൻ മാത്രം നാരോ മൈൻഡ് ഉള്ള ഒരാളാണ് ഞാൻ എന്ന് തനിക്ക് തോന്നുന്നുണ്ടോ........? എനിക്കുമുണ്ടായിരുന്നു പഠിക്കുന്ന കാലത്ത് ഒരു ഇഷ്ട്ടം........ അതും ഇങ്ങനെ തന്നെ തീർന്നു........

അവളുടെ കല്യാണം കഴിഞ്ഞിപ്പോൾ അവൾക്ക് ഒരു വയസ്സുള്ള കൊച്ചുഉണ്ട് എന്ന് അറിയാൻ പറ്റിയത്........ അതുകൊണ്ട് താൻ ഈ വിവാഹം വേണ്ടെന്നു വെക്കോ........? അതൊന്നും ഒരു കാരണം അല്ല മധുരിമ......... ഇഷ്ടവും സ്നേഹവും ഒക്കെ മനസ്സിൽ തോന്നി പോകുന്നതാണ്......... അതാരുടെയും കുറ്റമല്ല........ എനിക്കും തനിക്കും പ്രണയം എന്ന വികാരം ഒരേ പോലെ ആയിരിക്കും.......... പിന്നെ ഇഷ്ടത്തിനും സ്നേഹത്തിനും ഒക്കെ ഒരു പരിധി ഉണ്ട്........ അത്‌ ലംഘിക്കുമ്പോൾ മാത്രമാണ് അതൊരു തെറ്റാകുന്നത്......... ഒരു ഇഷ്ടം തോന്നിയത് മഹാപാതകം ഒന്നുമല്ല........ ഉണ്ണിയേട്ടനു മനസിലാക്കാൻ കഴിയും എന്ന് എനിക്ക് ഉറപ്പായിരുന്നു........ പക്ഷേ അത് തുറന്നു പറയാതിരുന്നാൽ എനിക്ക് ഒരു കംഫർട്ടബിൾ ഉണ്ടാവില്ല......... ഹൃദയം കൊണ്ട് തന്നെയാണ് ഞാൻ സ്നേഹിച്ചത്........... ഒരുപാട് ഇഷ്ടമായിരുന്നു....... പക്ഷെ............. അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ പോലും ഞാൻ അവന് വേണ്ടി പോരാടിയേനെ........... പക്ഷേ അവന് എന്നെ കണ്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല........ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു........... അത്രയും നട്ടെല്ല് ഇല്ലാത്ത ഒരുത്തനു വേണ്ടി ഞാൻ അച്ഛനെയും അമ്മയും പോലും ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ....... എല്ലാ പ്രണയവും ഓരോ പാഠങ്ങളാണ് മധുരിമ....... ജീവിതത്തെ കൂടുതൽ പഠിക്കാനുള്ള പാഠങ്ങൾ...... പിന്നെ എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ തുറന്നു പറയാൻ ഉണ്ട്..........

അത് കേട്ടിട്ട് തീരുമാനിക്കണം വിവാഹം വേണോ വേണ്ടയോ എന്ന്............ പിന്നീട് താൻ പറഞ്ഞതുപോലെ ഞാൻ അത് മറച്ചുവെച്ചു എന്ന് തനിക്ക് തോന്നാൻ പാടില്ല....... എന്താ ഉണ്ണിയേട്ടാ............ ഞാൻ പറയാൻ പോകുന്നത് ഒട്ടും സുഖമുള്ള കാര്യങ്ങളല്ല മധുരിമ............. കേട്ട് കഴിയുമ്പോൾ തനിക്ക് തീരുമാനിക്കാം എന്തുവേണമെന്ന്.......... ഒരുപക്ഷേ എൻറെ അച്ഛൻ ഇത് തുറന്നു പറഞ്ഞില്ലെന്ന് വരും...... ഉണ്ണിയേട്ടൻ പറയു............ അവൾ ആകാംക്ഷയോടെ ഉണ്ണിയുടെ മറുപടിക്കായി കാത്തിരുന്നു......... എല്ലാം കേട്ടതിനു ശേഷം അവളുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ അമ്പരപ്പ് ഉണ്ണിക്ക് കാണാമായിരുന്നു.......... എന്താണ് മധുരിമ...... ടെൻഷൻ ആയോ.......? കൂൾ........ ഇവിടെ വേണമെങ്കിൽ നമുക്ക് സ്റ്റോപ്പ് ചെയ്യാം........... കുറച്ചു കൂടി കഴിയുമ്പോൾ ചെലപ്പം മധു പറഞ്ഞതുപോലെ എനിക്ക് ഒരു തിരിച്ചുപോക്ക് തന്നിൽനിന്നും പ്രയാസം ആയി തോന്നിയാൽ അത് വലിയ ബുദ്ധിമുട്ടാകും............. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്............. ഇന്നല്ലെങ്കിൽ നാളെ ഈ കാര്യം എല്ലാവരും അറിഞ്ഞു കഴിയുമ്പോൾ അച്ഛൻ ഒക്കെ എതിർപ്പ് പറയും......... അതുകൊണ്ടാ ഞാൻ ആദ്യമായി പറഞ്ഞത്............. ഇത് ആർക്കും അറിയില്ലെ.....? അങ്ങനെ അധികം ആർക്കും അറിയില്ല.............. എങ്കിലും നമ്മുടെ ബന്ധുക്കളിൽ ചിലർക്കൊക്കെ അറിയാം.......

ഈ ഒരു കാരണം കൊണ്ട് ഉണ്ണിയേട്ടനെ വേണ്ടെന്നുവയ്ക്കാൻ എനിക്ക് പറ്റുന്നില്ല............. മാത്രമല്ല ഇതിൽ ഉണ്ണിയേട്ടൻ റെ ഭാഗത്ത് മിസ്റ്റേക്ക് ഒന്നുമില്ലല്ലോ.......... പിന്നെ ആരുടെ കാര്യമാണെങ്കിലും അതൊരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല........... ആരുടെയും കുഴപ്പമില്ലല്ലോ......... ഇവിടെ നമുക്ക് മറ്റാരെയും ക്രൂശിക്കാൻ പറ്റില്ലല്ലോ........... വിധി അല്ലേ ഇവിടെ തെറ്റുകാരൻ ആയത്........... പിന്നെ ഞാൻ ഈ കാര്യം വീട്ടിൽ പറയും........ തീർച്ചയായും അത് വേണം........ മാത്രമല്ല അതിനുശേഷം ഒരു തീരുമാനം എടുത്താൽ മതി......... തീരുമാനം ഞാൻ തന്നെ എടുത്തുകഴിഞ്ഞു......... എനിക്കൊരു വിവാഹം ഉണ്ടെങ്കിൽ അത് ഇത് തന്നെ മതി......... ഇത്രയും തുറന്നു പറഞ്ഞ ഇത്രയും നല്ല മനസ്സുള്ള ഒരാളുടെ ഭാര്യയാകുന്നത് ഒരു വലിയ കാര്യം തന്നെയാണ് എന്നാണ് ഞാൻ കരുതുന്നത്......... ഞാൻ വീട്ടിൽ പറയും എന്ന് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല...... ഈ കാര്യം അവർ അറിഞ്ഞിരിക്കണം....... ഞാൻ അറിഞ്ഞിട്ടും അത് പറയാതിരുന്നാൽ മോശമായിപ്പോകും......... വീട്ടിൽ പറഞ്ഞു ഈ വിവാഹത്തിന് അവർക്ക് എതിർപ്പും എന്തെങ്കിലും ഉണ്ടെങ്കിൽ അതും പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാം........ പിന്നെ ഈ ആളെ മാത്രമേ കെട്ടു എന്ന് ഞാൻ സ്ട്രോങ്ങ് ആയിട്ട് പറയാം........

മധുരമ അത് പറഞ്ഞപ്പോൾ അറിയാതെ ഉണ്ണി അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു....... അപ്പോൾ നമുക്ക് പോകാം അല്ലേ........? കുറേ ആയി ഇറങ്ങിയിട്ട്..... അവരൊക്കെ നമ്മളെ തിരക്കുന്നുണ്ടാകും.......... ചിരിയോടെ ഉണ്ണി പറഞ്ഞപ്പോൾ മധുരിമയും അവിടേക്ക് പോയിരുന്നു....... സംസാരമൊക്കെ കഴിഞ്ഞൊ......?. രവി ചോദിച്ചു..... രണ്ടുപേരും പുഞ്ചിരിച്ചു....... ഇനി ഊണ് കഴിക്കാം..... മാധവൻ തമ്പി പറഞ്ഞപ്പോൾ എല്ലാവരും ഊണ് കഴിക്കാൻ ആയി അകത്തേക്ക് കയറി...... മാളു എവിടെ.........? മാധുരിമാണ് തിരക്കിയത്....... അപ്പോഴേക്കും ഉമ അതിനുള്ള മറുപടി പറഞ്ഞിരുന്നു......... അവൾക്ക് ഭയങ്കര തലവേദന ആണെന്ന് പറഞ്ഞു കുറേനേരം ഇവിടെ നിന്നു....... എന്നിട്ട് പോയി മുറിയിൽ..... അയ്യോ എന്തുപറ്റി........? പെട്ടെന്ന് മധുരിമ മുറിയിലേക്ക് ചെന്നു രണ്ടുമൂന്നു പ്രാവശ്യം കതകിൽ തട്ടി........ കുറേ കൊട്ടിയതിനുശേഷമാണ് മാളു മുറി തുറന്ന് പുറത്തേക്ക് വന്നത്..... മാളവികയെ കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു മധുവിനു........... മുഖമൊക്കെ വിങ്ങിയിരിക്കുന്നത് പോലെ തോന്നി............. കണ്ണുകൾ കലങ്ങി മറിഞ്ഞിരിക്കുന്നു.......... നിനക്ക് എന്തുപറ്റി.........? തലവേദന യാണോ...........? അവളുടെ തല മുടിയിൽ തഴുകി കൊണ്ട് മധുരിമ ചോദിച്ചു..........

നല്ല തലവേദന......... അത്‌ പറഞ്ഞപ്പോൾ പോലും അവളുടെ ശബ്ദം ഇടറിയിരുന്നു........... ഞാൻ വിക്സ് പുരട്ടി തരാം....... അതുപറഞ്ഞു മധുരിമ അകത്തേക്ക് വന്നു വിക്സ് എടുത്തു ആ അവളുടെ നെറ്റിയിൽ പുരട്ടി....... കുറച്ചു നേരം തഴുകി.......... കുറച്ചുനേരം നീ അവിടെ വന്നിരിക്കു.......... ഭക്ഷണം കഴിക്കുന്നില്ലേ.........? അവരൊക്കെ പോട്ടെ......... അങ്ങനെ ആണോ എടി വേണ്ടത്......... എന്ത് നീ പറയുന്നത്.......... അവരർ വീട്ടിൽ വരുമ്പോൾ നീ മുറിയിൽ കയറി വാതിലടച്ചു........... അവരെന്താ വിചാരിക്കുന്നത്......... എനിക്ക് തലവേദന ആയതുകൊണ്ട് അല്ലേ......... സാരമില്ല കുറച്ചുനേരം നീ ഒന്നുഅവിടെ വന്നു നിൽക്കാൻ നോക്കൂ........ പിന്നീട് നിഷേധിക്കാൻ മാളവികയ്ക്ക് തോന്നിയില്ല.......... അവൾ മധുവിനോടൊപ്പം മുറിയിലേക്ക് പോയി.......... അവിടെ എല്ലാരും സന്തോഷത്തിൽ ആണ്....... പക്ഷെ തന്റെ ചങ്കിൽ മാത്രം കത്തി കുത്തി ഇറക്കുന്ന പോലെ ഒരു വേദന........ എന്ത് കോലം ആണ് മോളെ ഇത്..... തലവേദന ആണോ.....? സുമിത്ര ആന്റി അടുത്തു വന്നു അത്ഭുതപൂർവ്വം ചോദിച്ചു.... കണ്ണൊക്കെ ചുവന്നു കലങ്ങിയിരിക്കുന്നു....... ആന്റി പെട്ടെന്ന് ചോദിച്ചപ്പോഴാണ് അപ്പുവേട്ടൻ പെട്ടന്ന് തിരിഞ്ഞു നോക്കിയത്........ ഒരുവേള കണ്ണുകൾ തമ്മിൽ കോർത്തു.......

ആ കണ്ണുകളിലും ഒരു വേദന പടർന്ന പോലെ തോന്നി...... ഭയങ്കരം തലവേദനയായിരുന്നു ആൻറി....... അത് പറയുമ്പോഴും അവളുടെ ശബ്ദം ഇടറി....... എങ്കിൽ പിന്നെ മോള് കുറച്ചു നേരം കൂടി പോയി കിടന്നോ...... അവിടെ നിന്നും രക്ഷപ്പെടാനുള്ള അവസരം കിട്ടിയത് പോലെയായിരുന്നു സുമിത്രയുടെ വാക്കുകൾ അവൾക്ക് തോന്നിയത്........... ഇനി അധികനേരം അപ്പുവേട്ടന്റെ ഈ അവഗണന താങ്ങി ഇവിടെ നിൽക്കാൻ തനിക്ക് കഴിയില്ല....... അത് കേട്ടതും അവൾ മധുവിനെ ദയനീയമായി നോക്കി...... അവൾ പൊക്കോളാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു....... ശേഷം അവൾ മുറിയിലേക്ക് തന്നെ പിൻവാങ്ങി........ തിരികെ പോകും മുൻപ് അപ്പുവിനെ ഒന്ന് നോക്കാനും അവൾ മറന്നില്ല......... ഭക്ഷണത്തിൽ അലസമായി വിരലുകൾ ഇട്ടു ഇരിക്കുക ആയിരുന്നു അവൻ...... എന്തു കൊണ്ടോ അവന് ഭക്ഷണം ഇറങ്ങുന്നില്ല എന്ന് അവൾക്ക് തോന്നിയിരുന്നു....... അപ്പു ഒന്നും സംസാരിക്കുന്നില്ലല്ലോ...... മൗനത്തിന് വിരാമമിട്ടുകൊണ്ട് ഉമ പറഞ്ഞു...... അവൻ പണ്ടും അങ്ങനെ ആയിരുന്നു...... അധികം സംസാരം ഒന്നുമില്ല...... സുമിത്ര മകനെ അനുകൂലിച്ചു..... അതിനുമത്തരം അപ്പു ഒരു പുഞ്ചിരിയിൽ ഒതുക്കി....... മധു അപ്പോഴും അപ്പുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു......

അവനെ കുറിച്ച് ആയിരുന്നു അവൾ ഓർത്തത്....... എത്ര നന്നായി സംസാരിക്കുന്ന പയ്യനായിരുന്നു...... അവന്റെ നല്ല ചിരിയും സ്വരവും....... ഇപ്പോൾ ആകെ മാറി പോയിരിക്കുന്നു....... അവൾക്ക് അവനെ കണ്ടപ്പോൾ വേദന തോന്നി...... എല്ലാവരും സന്തോഷപൂർവ്വം ആണ് യാത്രപറഞ്ഞ് ഇറങ്ങിയത്...... വെറുതെയാണെങ്കിലും അകത്തേക്ക് അപ്പുവിന്റെ കണ്ണുകൾ അകത്തേക്ക് ഒന്ന് പാഞ്ഞു...... ഇല്ല അവൾ പുറത്തേക്ക് വന്നിട്ടില്ല..... അവർ പോകുന്നുണ്ട് എന്ന് അവൾ അറിഞ്ഞിരുന്നു........ പക്ഷേ പുറത്തേക്കിറങ്ങാൻ അവൾക്കു തോന്നിയില്ല....... അത്രമേൽ വേദന ശരീരത്തെ കാർന്നു തിന്നുകയാണ്....... അവൾ പെട്ടെന്ന് തന്നെ അവർ പോയ സമയത്ത് ബാത്റൂമിൽ കുളിക്കാനായി കയറി....... എല്ലാവരും പോയതിനുശേഷം മധുരിമ ഹാളിൽ വന്ന് അച്ഛനെയും അമ്മയെയും വിളിച്ചു...... എന്താടീ......... ഉമ ആയിരുന്നു ചോദിച്ചത്...... എനിക്കൊരു കാര്യം നിങ്ങളോട് രണ്ടുപേരോടും പറയാനുണ്ട്....... വിശദമായി തന്നെ........ പക്ഷേ എല്ലാം കേട്ടുകഴിഞ്ഞു ഒരിക്കലും ഈ വിവാഹത്തിൽ നിന്നും നിങ്ങൾ പിന്മാറരുത്......... മറ്റാരെങ്കിലും പറഞ്ഞു നിങ്ങൾ അറിയേണ്ട എന്ന് കരുതിയാണ് ഞാൻ തന്നെ പറയാം എന്ന് കരുതിയത്.......... ഉണ്ണിയേട്ടൻ എന്നോട് പറഞ്ഞ കാര്യമാണ്..............

എന്നോട് തുറന്നുപറയാൻ കാണിച്ച അദ്ദേഹത്തിൻറെ മനസ്സിനെ ബഹുമാനിച്ചു കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ കാര്യം പറയാം എന്ന് തീരുമാനിച്ചത്........... നീ എന്താണെന്ന് വെച്ചാൽ കാര്യം പറ......... ഉമയ്ക്ക് ടെൻഷനായി........ പക്ഷേ മാധവൻറെ മുഖത്ത് ആ പരിഭ്രമം അവൾ കണ്ടില്ല........... ഒടുവിൽ അവൾ തുറന്നു പറഞ്ഞു ഉണ്ണി പറഞ്ഞ കാര്യങ്ങൾ....... എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും അമ്മയുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു........ അച്ഛൻ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്......? മധുരിമ മാധവന്റെ മുഖത്തേക്ക് നോക്കി ആണ് ചോദിച്ചത്....... എന്നോട് രവിശങ്കർ പറഞ്ഞിരുന്നു...... ആ മറുപടിയിൽ നിന്നും മധുവിനു അവരുടെ കുടുംബത്തോടെ ഒരു മതിപ്പ് തോന്നിയിരുന്നു....... വേണമെങ്കിൽ അവർക്ക് എല്ലാം മറച്ചു വയ്ക്കാം......... പക്ഷേ എല്ലാം തുറന്നു പറഞ്ഞതാണ് അവർ വിവാഹത്തിനു മുൻപ്....... തീർച്ചയായും ഈ വിവാഹം മുന്നോട്ടുപോവുക തന്നെ വേണമെന്ന് മധുരിമ മനസ്സിലോർത്തു........ എനിക്ക് ഇതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല......... അതിൻറെ പേരിൽ ഈ വിവാഹം വേണ്ടെന്നു വെക്കരുത്......... അച്ഛനുമമ്മയും അങ്ങനെതന്നെ ചിന്തിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്........ അവരുടെ മര്യാദ കൊണ്ടാണ് അവർ തുറന്നു പറഞ്ഞത്....... ഇനി നമ്മുടെ മര്യാദ കാണിക്കണം.......

അത്ര മാത്രം പറഞ്ഞ മധുരിമ എഴുന്നേറ്റ് പോയപ്പോൾ മാധവൻ ഭാര്യയുടെ നേർക്ക് നേരെ തിരിഞ്ഞു........ എന്താണ് നിന്റെ തീരുമാനം..........? ഞാൻ എന്താണ്...... മാധവേട്ടൻ പറയുന്നത് പോലെ........ അവൾക്ക് ഇഷ്ടമാണെങ്കിൽ പിന്നെ നമ്മൾ എന്തിനാ എതിര് നിൽക്കുന്നത്......... പക്ഷേ ഇത്രയും അറിഞ്ഞിട്ടും...... ഇതൊന്നും ആരുടേയും കുറ്റമല്ലല്ലോ ഉമേ......... അവൾക്ക് വലിയൊരു മനസ്സുണ്ട് നമുക്കും അത്‌ ഉണ്ടാവണം......... ഇല്ലെങ്കിൽ നമ്മൾ എങ്ങനെയാണ് അവളുടെ അച്ഛനും അമ്മയും ആകുന്നത്......... മാധവൻ അത് പറഞ്ഞപ്പോൾ ഉമ്മയും അതിനെ അനുകൂലിച്ച് തന്നെ തലയാട്ടി........ അല്ലെങ്കിലും അവർ അങ്ങനെയാണ്...... മക്കളുടെയും ഭർത്താവിന്റെയും തീരുമാനങ്ങൾക്ക് അപ്പുറം മറ്റൊന്നും അവർക്കില്ല............ 🥀🥀🥀🥀🌼🌼🌼🌼🥀🥀🥀🥀🌼🌼 അന്ന് രാത്രി മധുരിമ മുറിയിലേക്ക് വന്നിരുന്നെങ്കിലും അവളോട് എന്തൊക്കെയോ സംസാരിക്കണമെന്ന് ഉണ്ടായിരുന്നു....... പക്ഷേ മാളവികയുടെ മൂഡ് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് ഒന്നും സംസാരിക്കേണ്ട എന്ന് അവൾ കരുതിയിരുന്നു.......... മാളവിക മ്യൂസിക് പ്ലയെർ ഓൺ ആക്കി...... അവൾ മനസ്സിൽ വിഷമം വന്നാൽ ഉടനെ സംഗീതത്തെ കൂട്ടു പിടിക്കും...... അത്‌ അവളുടെ വേദന ശമിപ്പിക്കുകയും ചെയ്യും....... അവൾ പാട്ട് ഓൺ ആക്കി.....

🎶🎶🎵വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി നിന്റെ ആര്‍ദ്രഹൃദയം.. തൂവല്‍ ചില്ലുടഞ്ഞ പടമായി ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ.. പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍.. കാറ്റില്‍ മിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാ..രേ നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം.. മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലാ..യ് നീ.. ആരോ വിരല്‍ മീ..ട്ടി മനസ്സിന്‍.. മണ്‍വീണയില്‍.... ഏതോ മിഴിനീരിന്‍ ശ്രുതി മീ..ട്ടുന്നു മൂ..കം... തളരും.. തനുവോടെ... ഇടറും.. മനമോടെ.. വിടവാ..ങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ...🎶🎵🎶 എന്നാൽ ഈ തവണ സംഗീതം അവളുടെ വേദന കൂട്ടുകയാണ് ചെയ്തത്......... അതിലെ വരികൾ ഇപ്പോൾ തന്റെ അവസ്ഥ ആണ് എന്ന് അവൾക്ക് തോന്നി...... അവൾ ജനലാരികിൽ ചെന്നു...... മഴ അതിന്റെ നേർത്ത ചില അടയാളം അവശേഷിപ്പിച്ചു പെയ്യുന്നുണ്ട്......... സംഹാര താണ്ടവം ഒക്കെ കഴിഞ്ഞു ശാന്തമായ നിലയിൽ ആയിട്ടുണ്ട്...... " ഗ്രീഷ്മത്തിൽ നിന്നും തപം ചെയ്തെടുത്ത നാളുകൾ ഒക്കെ നീ എന്നിൽ പെയ്യും എന്നുള്ള പ്രതീക്ഷ ആയിരുന്നു എന്നിൽ നിറച്ചത്.

പക്ഷെ നിയാകുന്ന മഴ ഇപ്പോൾ എന്നെ ചുട്ടുപൊള്ളിക്കാൻ കഴിവുള്ള അഗ്നി ആയിരിക്കുക ആണ്.നിറയെ ഓർമകളും സ്വപ്നങ്ങളും ഒക്കെ എനിക്ക് സമ്മാനിച്ച വർഷകാലം ഇപ്പോൾ എന്റെ വിരഹങ്ങളുടെ അടയാളം മാത്രം ആണ്. നിന്റെ മഴയാകുന്ന പ്രണയം ആഗ്രഹിച്ചിരുന്ന ഞാൻ എന്ന ഭൂമിയെ നീ മറന്നു തുടങ്ങിയിരിക്കുന്നു.കാലം തെറ്റി പെയ്യുന്ന മഴ ആയി എങ്കിലും ഒരിക്കൽ കൂടി ഞാനാകുന്ന ഭൂമിയിൽ ഒന്ന് ആർത്തു പെയ്തു കൂടെ നിനക്ക്. നിന്റെ മഴയെല്കാതെ ഞാൻ ഒരു വരണ്ട മരുഭൂമി ആയി മാറിയിരിക്കുന്നു. അല്ലെങ്കിലും നിസ്വാർത്ഥമായ സ്നേഹത്തിന്റെ പര്യാവസാനം പലപ്പോഴും വേദന ആണ്.ഒരു ദുരന്ത പ്രണയകഥയിലെ നായിക ആണോ താൻ ഇപ്പോൾ... ഒരിക്കലും അവൻ തന്നെ മറക്കില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ടാണ് അവനുവേണ്ടി മനസ്സിൽ നിറയെ സ്നേഹത്തിന്റെ മഴത്തുള്ളികൾ ബാക്കി വച്ചത്.പോയ കാലത്തിന്റെ മധുരം ഉള്ള ഓർമകൾ മനസ്സിൽ ആർത്തു ഇരമ്പി പെയ്യുമ്പോഴും ഇപ്പോൾ നഷ്ടപ്രണയത്തിന്റെ കാർ മേഘങ്ങൾ എന്നെ പൊതിയുന്നു." അവൾ ഓർത്തു....... 🌼🌼🌼🥀🥀🥀🌼🌼🌼🥀🥀🥀🌼🌼🌼 പിന്നീട് എല്ലാം തകൃതി ആയി നടന്നു....... അടുത്ത ആഴ്ച തന്നെ ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് പോകാനായി എല്ലാവരും തീരുമാനിച്ചിരുന്നു........

മധുരിമ ഒരുപാട് നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അവരോട് ഒപ്പം ഉണ്ണിയുടെ വീട്ടിലേക്ക് വരാം എന്ന് മാളവിക സമ്മതിച്ചത്...... മധുവിനു പോകാൻ പറ്റാത്തത് കൊണ്ടാണ് മാളവിക പോകാനായി ഇരുന്നത്....... അധികം ബന്ധുക്കളെ ഒന്നും വിളിക്കാതെ മാധവനും ഉമ്മയും മാളവികയും മാത്രമായിരുന്നു അവരുടെ വീട്ടിലേക്ക് പോയിരുന്നത്........ അവർ പറഞ്ഞു തന്ന അഡ്രെസ്സിൽ തൃശ്ശൂരിൽ ചെന്നതിനു ശേഷം മറ്റം റോഡിലേക്ക് തിരിഞ്ഞ് അവർ പറഞ്ഞ അഡ്രസ്സിലെ വീടിനു മുൻപിൽ വണ്ടി നിൽകുമ്പോൾ....... കുറേ പൂച്ചട്ടികൾ മുറ്റത്ത് ചിതറി കിടക്കുന്നത് കണ്ടിരുന്നു....... ഒരു സംഘടനം കഴിഞ്ഞതുപോലെ ആയിരുന്നു പൂച്ചെടികളുടെ കിടപ്പ്............ അത് കണ്ടപ്പോൾ മാധവനും കുടുംബവും പരസ്പരം മുഖാമുഖം നോക്കി....... പുറത്തേക്ക് പെട്ടെന്ന് ഇറങ്ങി വന്ന സുമിത്ര കാണുന്നത് മുൻപിൽ നിൽക്കുന്ന മാധവനെയും കുടുംബത്തെയും ആണ്...... അവരുടെ കണ്ണുകൾ കരഞ്ഞു കലങ്ങി പോയിരുന്നു......... എന്തുപറ്റി.........? ഉമ സുമിത്രയുടെ ചോദിച്ചു..... കയറി വാ....... അകത്തേക്ക് കയറി എല്ലാരും..... മൗനം ഭീകരമായി മാളവികയ്ക്ക് തോന്നി.....

" നിങ്ങൾ വരുന്നതിൽ എല്ലാവരും സന്തോഷത്തിൽ ഇരിക്കുകയായിരുന്നു....... ഭക്ഷണമൊക്കെ ഒരുക്കി.......... പെട്ടന്നാണ് അപ്പുറത്ത് അമ്പലത്തിൽ നിന്നും പറയെടുപ്പിന് ആള് വന്നത്..... എന്നിട്ട്...... മാധവൻ പേടിയോടെ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു...... പറയും ബഹളവുമൊക്കെ കേട്ടപ്പോഴേക്കും അപ്പു......... അത് പറഞ്ഞപ്പോഴേക്കും സാരിത്തലപ്പു വായിൽ തിരുകി അവർ കരഞ്ഞു പോയി..... ഒന്നും മനസ്സിലാവാതെ മാളവിക എല്ലാവരെയും മാറി മാറി നോക്കി....... എന്നിട്ട് അപ്പു എവിടെ.......? ചോദിച്ചത് ഉമയായിരുന്നു..... അകത്തു ഉണ്ട്...... ഞങ്ങൾ ഒന്ന് കണ്ടോട്ടെ......? വാ....... സുമിത്ര ഉമയുടെ കൈകളിലേക്ക് പിടിച്ച് അകത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി....... മാളവികയും അവരെ പിന്തുടർന്നു....... മുറി തുറന്നതും മുറിയിൽ നിറയെ പഞ്ഞി ആയിരുന്നു...... തലയിണ വലിച്ചുകീറിയ പോലെ തോന്നിയിരുന്നു...... മുറി ആകെ അലങ്കോലം ആയിരുന്നു....... എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു..... അതിന് താഴെ കട്ടിലിനു താഴെ മുഖം കാൽമുട്ടിൽ ഒളിപ്പിച്ച ഒരു രൂപം............ ഒന്നുകൂടി നോക്കിയപ്പോഴാണ് മാളവികയ്ക്ക് ആളെ മനസ്സിലായത്........ അപ്പുവേട്ടൻ..........! മാളവികയെ ഞെട്ടിപ്പിച്ചത് മറ്റൊന്നായിരുന്നു അപ്പുവേട്ടൻറെ കാലുകളെ ആവരണം ചെയ്തിരിക്കുന്ന ആ ചങ്ങലകൾ...................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story