മഴയോർമ്മയായ്....💙: ഭാഗം 8

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

തൊട്ടു കൺമുൻപിൽ കണ്ട് സത്യത്തെ അംഗീകരിക്കാൻ മടിച്ച് മാളവികയുടെ മനസ്സ് നീറുന്നുണ്ടായിരുന്നു....... എന്താണ് താൻ കാണുന്നത്......? കാലിൽ ചങ്ങല അണിഞ്ഞ അപ്പുവേട്ടൻ....... അപ്പുവേട്ടന് എന്താണ് പറ്റിയത്......? സുമിത്ര ആന്റി എന്തൊക്കെയോ അമ്മയോട് പറഞ്ഞു കരയുന്നുണ്ട്....... എൻറെ അരികിൽ തന്നെയാണ് അവർ നിൽക്കുന്നത്........ പക്ഷെ ഞാൻ മറ്റേതോ ലോകത്ത് ആണ് എന്ന് തോന്നി........... അമ്മയും ആ വേദനയിൽ നിൽക്കുകയാണ് എന്ന് മുഖം കണ്ടപ്പോൾ തോന്നിയിരുന്നു......... അപ്പുവേട്ടാ............. അറിയാതെ എല്ലാവരും നിൽകുന്നുണ്ടെന്ന് പോലും ഓർക്കാതെ എനിക്ക് വായിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നപ്പോൾ ഒരു വേള കാൽമുട്ടിൽ മുഖം പൂഴ്ത്തിയിരിക്കുന്നു അപ്പുവേട്ടൻ ഒന്ന് എഴുന്നേറ്റ് എൻറെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു........... പെട്ടെന്ന് എന്നെ അവിടെ കണ്ടതിനാൽ ഉള്ള വേദന ആയിരിക്കും ആ മുഖത്ത് അപ്പോൾ അലയടിച്ചത്.......... ആ മുഖത്ത് അപ്പോൾ നിസ്സഹായത ആയിരുന്നു......... ആ മുഖഭാവം പോലും എനിക്ക് അന്യമാണെന്ന് തോന്നി പോയിരുന്നു........ കുറച്ച് നേരം ഞാൻ ഒന്ന് തനിച്ചു ഇരിക്കട്ടെ അമ്മേ....... അത്രയും അമ്മയോട് പറയുമ്പോൾ തന്നെ അപ്പുവേട്ടൻ എത്ര നിസ്സഹായനായിരുന്നു എന്ന ആ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.......

ഹൃദയം വല്ലാതെ വേദനിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു....... ഒരിക്കൽ മനസ്സിൽ പ്രതിഷ്ഠിച്ച ഒരാളാണ് ഈ അവസ്ഥയിൽ...... വാ മോളെ....... നമുക്ക് പുറത്തേക്ക് പോകാം...... അമ്മ വിളിച്ചപ്പോഴാണ് ഞാൻ അമ്മയെ പിന്തുടർന്നത്......... അപ്പോഴും അപ്പുവേട്ടനെ വിട്ടു പോകാൻ മടിച്ചു എന്ന പോലെ ആയിരുന്നു മനസ്സ്.......... എന്തുപറ്റി ദൈവമേ ഇത്രമാത്രം ഒരു അവസ്ഥയിൽ അപ്പുവേട്ടൻ......... ഉണ്ണിയും രവിയേട്ടനും ഒക്കെ നിങ്ങളോട് പറഞ്ഞിട്ടുണ്ട് എല്ലാം...... എന്ന മുതലാണ് ഇങ്ങനെ..... അമ്മ സുമിത്ര ആന്റിയോട് ചോദിച്ചു.... അപ്പു എംഎ കഴിഞ്ഞ് വരുന്ന സമയത്ത് ആവണി മോൾക്ക് ഒരു ക്രിസ്ത്യാനി പയ്യനുമായി അടുപ്പമുണ്ടായിരുന്നു.......... ഞങ്ങളൊടോക്കെ അവൾ തുറന്നുപറഞ്ഞു........ ഒരു വിവാഹാലോചന വന്നിരുന്നു അപ്പോൾ എല്ലാം തുറന്നുപറഞ്ഞത്....... ജാതകത്തിൽ അവളുടെ കല്യാണം പെട്ടെന്ന് നടത്തണമെന്നായിരുന്നു........ അതുകൊണ്ട് വിവാഹാലോചനയുമായി മുൻപോട്ടു പോയപ്പോൾ അവൾ വല്ലാതെ എതിർത്തു....... ആ പയ്യനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞ് വീട്ടിൽ പ്രശ്നമുണ്ടാക്കാൻ തുടങ്ങി.......

അപ്പൂവിന് ആയിരുന്നു ഏറ്റവും വിഷമം......... കാരണം അവളെ ഏറ്റവും കൂടുതൽ സ്നേഹിച്ചതും അവൻ ആയിരുന്നു........ അവസാനം അവൾക്ക് വേണ്ടി അവൻ ഞങ്ങളോട് സംസാരിച്ചു....... അവളെക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് പറഞ്ഞ് അവൻ ഞങ്ങളെ മനസിലാക്കി....... അവൻ തന്നെ ഒരിക്കൽ ആ പയ്യനെ പറ്റി അന്വേഷിക്കാൻ വേണ്ടി അവരുടെ നാട്ടിൽ പോയി.......... അവിടെ ചെന്ന് ആ പയ്യനെ പറ്റി തിരക്കിയപ്പോൾ വളരെ മോശമായ അഭിപ്രായമായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്........... അത് അറിഞ്ഞിട്ട് ആവണം വീട്ടിൽ വന്ന് വിവാഹത്തെ അപ്പു നഖശിഖാന്തം എതിർത്തു........ ആവണിയേ പോലും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു......... പക്ഷേ എന്ത് പറഞ്ഞിട്ടും അവൾ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല......... ഞങ്ങൾ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങി പോകും എന്നുള്ള അവസ്ഥയിലായിരുന്നു അവൾ......... ഒരു ദിവസം എല്ലാവരോടും അവൾ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി....... വീട്ടിൽ ഉണ്ണി ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ടായിരുന്നു.......... അന്ന് അമ്പലത്തിൽ നിന്ന് പറയെടുപ്പിന് ആൾ വന്നു..... ആവണി രവിയേട്ടനോട്‌ എന്തൊക്കെയോ പറഞ്ഞ് വഴക്ക് ഇടുക ആയിരുന്നു......... അവനെ മറക്കില്ലെന്നും അവനൊപ്പം ഇറങ്ങിപ്പോകും എന്നും ഒക്കെ പറഞ്ഞു........

പെട്ടെന്ന് അമ്പലത്തിൽ നിന്ന് പറ എടുക്കാൻ വന്ന ആളുകളുടെ ശബ്ദം കേട്ടപ്പോൾ രവിയേട്ടനും അപ്പുവും അവളോട് കയറി പോകാൻ പറഞ്ഞെങ്കിലും.., " എല്ലാവരും അറിയട്ടെ എനിക്കൊരു കുഴപ്പവും ഇല്ല" എന്നും പറഞ്ഞു അവൾ അവിടെ തന്നെ നിന്നപ്പോൾ അപ്പു നിർബന്ധിച്ച് അവളെ അകത്തേക്ക് വലിച്ചു കയറ്റി......... പെട്ടെന്ന് പുറത്ത് ആളുകൾ വന്നതുകൊണ്ട് അപ്പു അവളെ ദേഷ്യപ്പെട്ട് വലിച്ചു കയറ്റിയത് പൂജാമുറിയിലേക്ക് ആയിരുന്നു....... മുറിയിലേക്ക് കയറാൻ വിസമ്മതിച്ച അവളെ അല്പം ഉന്തിത്തള്ളി ആയിരുന്നു അപ്പു മുറിയിലേക്ക് വിട്ടത്........ അവൾ അപ്പോൾ നിലത്തു വച്ചിരിക്കുന്ന നിലവിളക്കില് തലയിടിച്ചു........ ഒപ്പം ആ വീഴ്ചയിലും കാര്യമായിട്ട് എന്തോ പറ്റി അവൾക്ക്.......... അതൊന്നും ഞങ്ങൾ അറിഞ്ഞില്ല....... ഞങ്ങൾ അപ്പോഴും പുറത്ത് പറ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു....... ചെണ്ട മേളത്തിന്റെ അകമ്പടി ഉള്ളോണ്ട് ആയിരിക്കും അവളുടെ കരച്ചിൽ പോലും ഞങ്ങൾ കേട്ടില്ല....... അവരെല്ലാവരും പോയതിനുശേഷം പൂജാമുറി തുറക്കാൻ ഞാൻ അപ്പുവിനോട് പറഞ്ഞെങ്കിലും....... അച്ഛനോട് കയർത്ത് സംസാരിച്ച അവളോട് അവന് ദേഷ്യം തോന്നിയിരുന്നു............

അത്‌ കൊണ്ട് കതക് തുറക്കേണ്ട കുറച്ചുനേരം അവിടെ കിടക്കട്ടെ എന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ കുറച്ചുനേരം അവിടെ ഇരിക്കുമ്പോൾ അവൾക്ക് മനസാന്തരം വല്ലോം ഉണ്ടായാലോ എന്ന് ഞങ്ങൾ ഓർത്തു........... കുറെ സമയം കഴിഞ്ഞിട്ടും അവളുടെ അനക്കമൊന്നും കാണാതെ തുറന്നുനോക്കുമ്പോൾ ചോരവാർന്ന് മുറിയിൽ കിടക്കുന്നു മോള്................ അന്നേരം തന്നെ അവളെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടർ പറഞ്ഞത് കുറച്ചുകൂടി നേരത്തെ കൊണ്ടിരുന്നെങ്കിൽ ചിലപ്പോൾ രക്ഷിക്കാൻ കഴിഞ്ഞെനെന്നായിരുന്നു............ ആ ഒരു വാർത്ത കേട്ടതും എൻറെ അപ്പുവിന്റെ മനസ്സ് വല്ലാതെ ആയിപ്പോയി................. അവൻ കാരണമാണ് അവളുടെ ജീവൻ നഷ്ടം ആയത് എന്നൊരു ബോധം അവൻറെ മനസ്സിൽ നിറയാൻ തുടങ്ങി.......... പിന്നീട് ചെണ്ടമേളം കേൾക്കുമ്പോഴും പറയെടുപ്പ് കാണുമ്പോഴൊക്കെ അപ്പു വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു......... അവൻ മറ്റൊരാളായി പോകുന്നത് പോലെ.......... അന്ന് അവളുടെ ബോഡി കാണാൻ കൂട്ടാക്കാതെ ഒരു ഇരുട്ട് മുറിയിൽ കയറി കതകടച്ച അപ്പുവിന്റെ മുഖം ഇന്നും ഞാൻ ഓർക്കുന്നുണ്ട്........... അതിനുശേഷം ആൾക്കൂട്ടവും ബഹളവും ശബ്ദങ്ങളും ഒന്നും ഇഷ്ടമല്ല...................... അവൾ ഇല്ല എന്ന് അവന് അംഗീകരിക്കാൻ പറ്റുന്നില്ല............

അവളുടെ മരണശേഷം ആ വീട്ടിൽ അവളുടെ മുറിയിൽ തന്നെ അവൻ ഇരിക്കാൻ തുടങ്ങി.............. അവളോട് സംസാരിക്കുന്നത് പോലെ ഒറ്റയ്ക്ക് സംസാരിക്കാൻ തുടങ്ങി......... ഒടുവിൽ ഉണ്ണിയും രവിയേട്ടനും കൂടി അവരെ ഒരു സൈക്യാട്രിസ്റ്റിനെ കൊണ്ട് കാണിച്ചു........... അപ്പോഴേക്കും അവന്റെ മനസ്സിൻറെ താളം തെറ്റി തുടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്............. കുറേക്കാലം ചികിത്സകൾ ഒക്കെ ചെയ്തു............ ഒരുപാട് ചികിത്സകൾ....... ഒന്നിലും ഫലം കണ്ടെത്തി ഇല്ല എന്ന് മനസ്സിലായപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത് അവൻ ഞങ്ങളിൽ നിന്നും വല്ലാതെ ആകന്നു പോയിരിക്കുന്നു എന്ന്........ പഠനം കഴിഞ്ഞിട്ട് ഒരു ടെസ്റ്റ് എഴുതി ഒരു ഒരു കോളേജിൽ ജോലിക്ക് കയറി...... അവൻറെ സ്വഭാവത്തിൽ നിന്ന് ഒരു മാറ്റം ആകും ജോലി എന്ന് കരുതി അവിടെ ജോയിൻ ചെയ്തു............ അവിടെ ഓണാഘോഷങ്ങൾക്ക് മറ്റും ചെണ്ടമേളം കേട്ടപ്പോ അവൻറെ മനസ്സ് വീണ്ടും താളം തെറ്റി.............. അന്ന് കുട്ടികളും അധ്യാപകരും ഒക്കെ പേടിയോടെ അവനെ നോക്കി നിന്നു........

മുടിയൊക്കെ വലിച്ചു സ്വന്തം ശരീരത്തിൽ ഇടുന്ന വേഷങ്ങളൊക്കെ കുത്തിക്കീറി മറ്റൊരാളായി വീണ്ടും അവൻ മാറി.......... വീണ്ടും ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയി........ ഇത്തരം ശബ്ദങ്ങളോട് ഉള്ള അവൻറെ ഭയം മാത്രമാണ് കാരണം എന്നും അത് കേൾക്കാതിരിക്കുക അല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല എന്നും ഡോക്ടർ പറഞ്ഞു........... പിന്നീട് വീട്ടിൽ നിൽക്കും തോറും അവന്റെ മനസ്സിലെ വിഷമങ്ങൾ കൂടുകയേ ഉള്ളൂ എന്നു പറഞ്ഞു........ അതോടെ വീട് വിറ്റ് അവിടുന്ന് തിരിച്ചു പോരാൻ ഉറപ്പിച്ചു......... അങ്ങനെയാണ് ഞങ്ങൾ ഇവിടെ തൃശ്ശൂരിലേക്ക് എത്തുന്നത്......... ആ സാഹചര്യത്തിൽ നിന്ന് മാറുമ്പോ കുറച്ചെങ്കിലും അവൻ മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.......... പ്രതീക്ഷ തെറ്റിയില്ല............ പക്ഷേ വീണ്ടും ഇത്തരം ശബ്ദങ്ങൾ കേൾക്കുമ്പോൾ അവനു തന്നെ അറിയാം അവൻ വയലന്റ് ആകുമെന്ന്............... മനസ്സ് കൈ വിട്ടു പോകുന്നത് പോലെ തോന്നുമ്പോൾ സ്വന്തമായിട്ട് കാലിൽ ചങ്ങല ഇടും.......... ഞങ്ങളെ ആരെയും വേദനിപ്പിക്കാതിരിക്കാൻ ആവും സ്വന്തമായിട്ട് മുറി അടിച്ചിരിക്കും.......... എന്നിട്ട് തന്നെ തോന്നുന്ന വികാരങ്ങളൊക്കെ ആ മുറിയിൽ തന്നെ തീർക്കും........ ചിലപ്പോൾ സ്വന്തം ആയി തല ഭിത്തിയിൽ ഇടിക്കും........ ചിലപ്പോൾ തലയിണ ഒക്കെ വലിച്ചു കീറും.........

സുമിത്ര ആന്റി പറഞ്ഞപ്പോഴേക്കും എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ഉറവ പൊട്ടി വീഴുന്നുണ്ടായിരുന്നു......... അത് കണ്ടിട്ട് എന്നപോലെ സുമിത്രാന്റി അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു....... എൻറെ ഈശ്വരാ എന്തൊരു വിധിയാണ് സുമിത്ര......... അമ്മ പരിതപിച്ചു...... ഒരു കുഴപ്പവുമില്ലായിരുന്നു......... നിങ്ങളുടെ വീട്ടിൽ പോയിട്ട് വന്നപ്പോൾ മുതൽ അവൻ പൂർണമായും അസ്വസ്ഥനായിരുന്നു......... ഒരുപക്ഷേ പഴയ ഓർമ്മകൾ ഒക്കെ മനസ്സിലേക്ക് വന്നത് കൊണ്ടാവും........ കുട്ടികളെയൊക്കെ കണ്ടപ്പോൾ ആവണിയെ ഓർത്തു കൊണ്ടായിരിക്കും............ കുറച്ചുദിവസങ്ങളായി അവൻ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു......... ഞങ്ങളാരും അങ്ങനെ ഇരിക്കാൻ അവനെ അനുവദിക്കില്ല......... പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുറിയടച്ച് ഒറ്റക്ക് എപ്പോഴും ഒരു ആലോചന......... പിന്നെ ഇപ്പൊ പറ എടുക്കാൻ അമ്പലത്തിൽ നിന്ന് ഇവിടെ ആളുകൾ വന്നപ്പോൾ പെട്ടെന്ന് ശബ്ദം കേട്ടപ്പോൾ അവനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല....... മുറ്റത്ത് കിടന്നിരുന്ന പൂച്ചെടികളുടെ തല്ലിയൊടിച്ചു......... എന്നിട്ട് മുറിയിലേക്ക് കയറി സ്വന്തമായി കാലിൽ ചങ്ങല ഇട്ട് ഇരിക്കുക............... ബാക്കി എന്തും സഹിക്കാം സ്വന്തമായി എങ്ങനെ കാലിൽ ചങ്ങല ഇട്ട് ഒരു ഭ്രാന്തൻ ആയി ഈ മുറിയിൽ കഴിയുമ്പോൾ സഹിക്കാൻ പറ്റുമോ..........

പെറ്റവയർ അല്ലേ ഉമേ...... ഇതൊക്കെ കാണുമ്പോൾ നമുക്ക് സഹിക്കാൻ പറ്റുമോ...... സുമിത്ര ആന്റി പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല........ ഞാൻ ഒന്ന് കണ്ടോട്ടെ ആൻറി....... വേദനയോടെയാണ് ഞാൻ സുമിത്രാ ആന്റിയോട് ചോദിച്ചത്....... പക്ഷേ അമ്മയുടെ മുഖത്ത് അപ്പോൾ ഒരു ഭയം ഉണ്ടായിരുന്നു....... ഇപ്പോൾ വേണ്ട മോളെ...... ചിലപ്പോൾ മോളെ കണ്ടാൽ സഹിക്കാൻ കഴിഞ്ഞെന്നുവരില്ല........ മോളെ അവന് വലിയ ഇഷ്ടമായിരുന്നു......... ആന്റി അങ്ങനെ പറഞ്ഞപ്പോഴാണ് ഞാൻ ശരിക്കും തകർന്നുപോയത്....... ഇഷ്ടമായിരുന്നു....... ഇപ്പൊ എനിക്ക് മനസ്സിലാകുന്നുണ്ട് എന്നോട് കാണിച്ച അവഗണന ഇഷ്ടക്കൂടുതൽ കൊണ്ടായിരിക്കും എന്ന്........ എന്നെ കണ്ടപ്പോൾ പഴയ കാര്യങ്ങളും ഇഷ്ടങ്ങളും ഒക്കെ ഓർത്തിട്ടുണ്ടാകും........ ഒരു കാരണത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഞാൻ കാരണമാണ് ഈ അവസ്ഥയിൽ ഇപ്പോൾ അപ്പുവേട്ടൻ ആയത് എന്ന് തോന്നിയിരുന്നു......... ആ നിമിഷം അപ്പോവേട്ടന്റെ അരികിൽ ചെല്ലാൻ മനസ്സ് വെമ്പൽ കൊള്ളുന്നത് പോലെ......

ഒരു മുറിക്ക് അപ്പുറത്ത് അപ്പുവേട്ടൻ ഉണ്ടായിട്ടും ഒന്ന് അശ്വസിപ്പിക്കാൻ കഴിയാത്ത വേദനയിൽ ആയിരുന്നു ഞാൻ......... പിന്നീട് എല്ലാവരും സംസാരങ്ങളും ചർച്ചകളും ഒക്കെ മുഴുകുമ്പോഴും സുമിത്ര ആന്റിയുടെ മുഖത്ത് ഒരു ദുഃഖം ഉണ്ടായിരുന്നു.......... എൻറെ കണ്ണുകൾ എപ്പോഴും അടഞ്ഞു കിടക്കുന്ന വാതിലിൽ തന്നെയായിരുന്നു........ അടുത്ത് ചെന്നിരിക്കാൻ...... തല മുടിയിഴകളിൽ തലോടി ഒന്നുമില്ല ഒപ്പം ഞാൻ ഉണ്ട് എന്ന് പറയാൻ എൻറെ മനസ്സ് വെമ്പൽ കൊണ്ടു......... പക്ഷെ ചുറ്റും പ്രതിബന്ധങ്ങൾ മാത്രമാണ്.......... എന്റെ പ്രാണൻ ആണ് അകത്തു വേദന തിന്ന് ഉരുകുന്നത്....... "ഈ കാരണം കൊണ്ട് വിവാഹത്തിൽ നിന്നും പിൻമാറുകയും ആണെങ്കിൽ അത് എന്നോട് ഇപ്പോൾ തുറന്നുപറയണം...... മാധവന് വീട്ടിൽ നിന്ന് പതുക്കെ ഫോൺ വിളിച്ചു പറഞ്ഞാൽ മതി....... തന്നോട് പിണക്കം ഉണ്ടായിട്ടല്ല....... എനിക്ക് കേൾക്കുമ്പോൾ താങ്ങാൻ കഴിയില്ല....... എന്റെ മോന്റെ രണ്ടാമത്തെ ആലോചന ആണ് മുടങ്ങി പോകുന്നത്........... ഒന്ന് നമ്മുടെ ബന്ധത്തിൽ തന്നെയുള്ള ഒരു കുട്ടി.........

ആ കുട്ടിയുടെ വീട്ടിൽ ചെന്ന് പറഞ്ഞതാണ് ആരോ......... അത്ര മനസ്സാക്ഷി ഇല്ലാത്തവനാണ് ഞാൻ എന്ന് രവിക്ക് തോന്നുന്നുണ്ടോ............? എൻറെ മകൾ ഈ വിവാഹത്തിന് സമ്മതം അല്ലായിരുന്നു എന്ന് പറയുന്നത് എങ്കിൽ ഒരുപക്ഷേ ഞാൻ അവളെ നിർബന്ധിക്കില്ലയിരുന്നു........ ഇപ്പോൾ അവൾക്ക് പൂർണ്ണ സമ്മതമാണ്........ അതുകൊണ്ടുതന്നെ ഞങ്ങൾ എന്തിനാണ് രവി ഞങ്ങൾ ഈ ഒരു കാര്യത്തിൽ ഒരു സമ്മത കുറവ് കാണിക്കുന്നത്....... മാത്രമല്ല ഉണ്ണി നല്ലവനാണ്..... അവൻ ഒരു തെറ്റ് ചെയ്തിട്ടില്ല...... അപ്പുവിന്റെയും അവസ്ഥ മറ്റൊന്ന് അല്ല...... അവൻ എന്ത് ചെയ്തിട്ടാണ്........ ഉണ്ണിയും അപ്പുവും നല്ല കുട്ടികളാണ്........ പിന്നെ അവൻറെ മനസ്സിന്റെ ബലക്കുറവ് കൊണ്ട് അവന് സംഭവിച്ചുപോയ ഒരു അബദ്ധം അത് നമ്മളൊക്കെ അവനെ ചേർത്തുപിടിക്കുമ്പോൾ മാറുന്നത് ആണ്........ അവൻറെ പേരിൽ ഈ വിവാഹം മുടങ്ങിയാൽ ഏറ്റവും കൂടുതൽ വേദനിക്കുന്നതും അവൻ ആയിരിക്കും........... ഞങ്ങൾ കാരണം ഒരിക്കലും അവന് അങ്ങനെ ഒരു വേദന ഉണ്ടാവാതിരിക്കട്ടെ...... അച്ഛന് പറയുമ്പോൾ രവി അങ്കിൾ മുഖത്തെ ഭാവം ഒരു നന്ദിസൂചകമായ നോട്ടം മാത്രമായിരുന്നു...... ഒരായിരംവട്ടം ഞാൻ മനസ്സുകൊണ്ട് അച്ഛനോട് നന്ദി പറഞ്ഞു......

രവി അങ്കിളിന്റെ നോട്ടം കണ്ടപ്പോൾ ശരിക്കും എനിക്ക് വിഷമം തോന്നിയിരുന്നു..... ആ അച്ഛൻ എത്രത്തോളം നിസ്സഹായനായി പോയി എന്നാണ് ആ നിമിഷം ഞാൻ ഓർത്തത്......... അന്തസ്സോടെ അഭിമാനത്തോടെ ജീവിച്ച ഒരു മനുഷ്യൻ......... വിധിയുടെ വെറും കളിപ്പാവയായി മാറിയ നിമിഷത്തെപ്പറ്റി ഞാൻ വെറുതെ ഒന്നു ചിന്തിച്ചു പോയിരുന്നു....... അപ്പുവേട്ടൻ ഇവിടെ ഇത്രയും അടുത്ത് ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ലല്ലോ...... ഞങ്ങളുടെ തൊട്ടടുത്താണ് താമസം എന്ന് ഞാൻ അറിഞ്ഞില്ല....... "തൃശ്ശൂരിൽ ആണെങ്കിലും ഇത്ര കാലത്തിനിടയിൽ നമ്മൾ ഒന്നു കണ്ടില്ല എന്നുള്ളതാണ് ഏറ്റവും അത്ഭുതം....... അച്ഛൻ വിഷയം മാറ്റാനായി പറഞ്ഞു..... ഞങ്ങൾ ഇവിടെ വന്നിട്ട് ഇപ്പൊ കുറെ കാലങ്ങളായി...... പുറത്തേക്ക് ഒന്നും ഇറങ്ങാറില്ല....... പിന്നെ ഉണ്ണി എറണാകുളം അല്ലേ....... അന്ന് അവിടെ നിന്ന് പോയതിനുശേഷം ഇവിടെയാണ്....... അതുകൊണ്ട് തന്നെ ഇവിടെ കുറച്ച് സ്ഥലം ഒക്കെ വാങ്ങി സെറ്റിലായി...... " ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാണ്..... രവി പറയൂ....... മാധവൻ പറഞ്ഞു.... " ഞാൻ അല്ലല്ലോ നിങ്ങളല്ലേ തീരുമാനിക്കേണ്ടത്....... " ഇനിയെന്ത് തീരുമാനിക്കാൻ....... രവി കുട്ടികളുടെ നിശ്ചയം നടത്തണം...... എത്രയും പെട്ടെന്ന് തന്നെ...... വലിയ ആർഭാടം ആയിട്ട് ഒന്നും നടത്തണ്ട.......

നമ്മുടെ അടുത്ത ബന്ധുക്കൾ മാത്രം മതി....... ഒരുപാട് ആളുകളെ കാണുമ്പോൾ ചിലപ്പോൾ അപ്പുവിനും ബുദ്ധിമുട്ടുണ്ടാകും...... പിന്നെ വാദ്യമേളങ്ങൾ ഒക്കെ ഒഴിവാക്കാം...... അപ്പുവിന് ബുദ്ധിമുട്ട് ആയാലോ...... അച്ഛൻ ഓരോന്ന് പറയുമ്പോഴെല്ലാം രവി അങ്കിളിന്റെ മുഖത്ത് വളരെ സന്തോഷം ആയിരുന്നു നിലന്നിരുന്നത്........ അദ്ദേഹത്തിൻറെ മനസ്സ് അറിഞ്ഞ് അച്ഛൻ പ്രവർത്തിക്കുന്നതുപോലെ ആ നിമിഷം അദ്ദേഹത്തിന് തോന്നിയിട്ട് ഉണ്ടാവണം...... ഞങ്ങൾക്ക് എപ്പോഴാണെങ്കിലും സൗകര്യമാണ്....... ഉണ്ണിയോട് കൂടി അഭിപ്രായം ചോദിച്ചാൽ മാത്രം മതി...... " എങ്കിൽ ഉണ്ണിയോട് കൂടി അഭിപ്രായം ചോദിച്ചു ഒരുദിവസം നിങ്ങൾ അറിയിച്ചാൽ മതി...... നമുക്ക് ഉറപ്പിക്കാം...... " കുട്ടികളുടെ ജാതകം ഒന്ന് നോക്കണ്ടേ....... രവി അങ്കിൾ ചോദിച്ചു..... സത്യം പറഞ്ഞാൽ എനിക്ക് ജാതകത്തിൽ ഒന്നും ഒരു വിശ്വാസവുമില്ല രവി..... ഞാനും ഉമയും തമ്മിൽ ഒരു ജാതകപ്പൊരുത്തവും ഉണ്ടായിരുന്നില്ല....... പക്ഷേ ഇതുവരെ ഞങ്ങളുടെ ജീവിതത്തിൽ ഒരു സൗന്ദര്യപ്പിണക്കം പോലും ഒരു ദിവസത്തിൽ കൂടുതൽ നിലനിന്നിട്ടില്ല......

അതിലൂടെ തന്നെ അറിയാലോ ഈ ജാതകത്തിൽ ഒന്നും വലിയ കാര്യമില്ലെന്നാണ് എന്റെ ലൈൻ...... എങ്കിലും അതൊരു ചടങ്ങ് ആയതുകൊണ്ട് നോക്കുന്നതിൽ വിരോധമില്ല........ കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് എല്ലാവരും പോകാനായി ഇറങ്ങിയപ്പോഴും അപ്പു ഏട്ടനെ കാണാതെ പോകാൻ എൻറെ മനസ്സ് അനുവദിച്ചില്ല...... ഞാൻ സുമിത്ര ആന്റിയുടെ അരികിലേക്ക് ചെന്നു നിന്ന് പറഞ്ഞു....... ഞങ്ങൾ പോകുന്നതിനു മുൻപ് എനിക്ക് ഒന്ന് അപ്പുവേട്ടനെ കാണണം....... വിളിക്കില്ല ആന്റി...... ജനലിനരികിൽ നിന്ന് ഒന്ന് കണ്ടാൽ മാത്രം മതി....... എൻറെ അഭ്യർത്ഥന തള്ളിക്കളയാൻ കഴിയാത്തതുകൊണ്ട് ആന്റി എന്നെയും കൂട്ടി മുറി തുറന്നു...... ഞങ്ങൾ ചെന്നപ്പോഴേക്കും അപ്പുവേട്ടൻ കിടന്നുറങ്ങുകയായിരുന്നു...... " മരുന്നു കഴിച്ചിട്ട് ഉണ്ടാവും..... അതുകൊണ്ട് ആണ് വേഗം ഉറങ്ങിപ്പോയത്...... സുമിത്ര ആന്റി പറഞ്ഞതും അരുമയോടെ ആമുഖം ഒന്ന് തലോടാൻ എനിക്ക് തോന്നിയിരുന്നു....... പക്ഷെ ആൻറി അരികിൽ നിൽക്കുന്നത് കൊണ്ട് എനിക്ക് അത് കഴിയുന്നില്ല........ ഉറങ്ങി കിടക്കുന്ന ആ മുഖം കണ്ടപ്പോൾ എനിക്കു വാത്സല്യം ആണ് തോന്നിയത് എന്നതായിരുന്നു സത്യം........ ഞങ്ങൾ ഇറങ്ങട്ടെ ആൻറി..... എൻറെ സ്കൂൾ ഇവിടെ അടുത്ത് ആണ്.......

ഞാൻ ഇടയ്ക്ക് ഇവിടേക്ക് വന്നാൽ അപ്പുവേട്ടന് അത് ബുദ്ധിമുട്ടാകുമൊ ആൻറി....... " എന്താ മോളെ ഈ പറയുന്നത്...... എന്ത് ബുദ്ധിമുട്ട് ആകാൻ...... അവന് സന്തോഷമല്ലേ ഉണ്ടാകു....... മോളെ കാണുമ്പോൾ സന്തോഷമാകും എന്നാണ് എൻറെ വിശ്വാസം...... പിന്നെ ആവണിയെ ഓർക്കും ആയിരിക്കും....... അല്ലെങ്കിലും അവളെ മറക്കാൻ കഴിയില്ല മോളെ...... മോൾ ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങിയാൽ അത് എനിക്ക് വലിയ ആശ്വാസമായിരുന്നു...... ആന്റി അത് പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു....... ദിവസവും എത്ര പ്രാവശ്യമാണ് ഞാൻ ഇതിലെ കൂടി ബസ്സിൽ പോകുന്നത്........ അപ്പോൾ ഒന്നും ഞാൻ അറിഞ്ഞിട്ടില്ല എൻറെ അപ്പുവേട്ടൻ ഇവിടെ തൊട്ടടുത്ത് ഉണ്ടായിരുന്നു എന്ന്........ ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ല........ അല്ലെങ്കിലും ഇവിടെ ഇറങ്ങണ്ട ആവശ്യം ഒന്നും ഉണ്ടായിട്ടില്ല...... ഇവിടുന്ന് രണ്ട് സ്റ്റോപ്പ് കഴിയുമ്പോഴാണ് സ്കൂൾ...... "ഞങ്ങൾ വിചാരിച്ചത് അന്ന് ആൻറിയൊക്കെ പാലക്കാട് നിന്ന് ആണ് വരുന്നതെന്ന് ആണ്..... " അന്ന് ഞങ്ങൾ പാലക്കാട് നിന്ന് ആയിരുന്നു വന്നത്...... എൻറെ സഹോദരിയെ കാണാൻ വേണ്ടി പോയതാ..... മോൾക്ക് ഓർമ്മ കാണും..... കിരണിനെ..... അവന്റെ അമ്മ..... ഓർമ കാണാതെ ഇരിക്കുമോ...... അവിടെ നിന്നല്ലേ എല്ലാത്തിന്റെയും തുടക്കം......

ഞാൻ മനസ്സിൽ ഓർത്തു...... "ഓർമ്മയുണ്ട്....... കിരൺ ചേട്ടൻ ഇപ്പൊ......? കിരൺ ഇപ്പൊൾ അവിടെ കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ ആയിട്ട് വർക്ക് ചെയ്യുവ...... നിശ്ചയത്തിന് കാണാല്ലോ..... ശരിയാ...... അത് പറഞ്ഞു ഞാൻ പുറത്തേക്ക് പോയിരുന്നു....... പ്രാണനെ ഉപേക്ഷിച്ചു പോകുന്നതിനാൽ മനസ്സ് അവിടെ നിന്ന് വരാൻ മടിച്ചു...... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 അന്ന് രാത്രിയിൽ മുറിയിൽ ചെന്നപ്പോഴും മനസ്സിൽ നിറയെ ഓർമ്മകളായിരുന്നു........ "പ്രണയം എന്ന തീവ്ര വികാരം മനുഷ്യജീവിത്തിലെ മഹാരഹസ്യങ്ങളിലൊന്നാണ്. അത്‌ നമ്മളെ മാറ്റാരോ ആകുന്ന ഒരു അത്ഭുത പ്രതിഭാസം ആണ് .ആരോടും തുറന്നു പറയാൻ കഴിയാതെ തന്റെ പ്രണയം തന്നെ വീർപ്പുമുട്ടിക്കുക ആണ്...... പുറത്ത് വീണ്ടും മഴ പെയ്തു തുടങ്ങി ...... അല്ലെങ്കിലും ഞങ്ങളുടെ പ്രണയത്തിന്റെ ഏറ്റവും വലിയ സാക്ഷി മഴ ആയിരുന്നു...... പ്രണയത്തിന്റെ തുടക്കം മുതൽ ഇന്നോളം മഴയുടെ ഭാവങ്ങൾ ഒപ്പം ഉണ്ടായിരുന്നു..... പതിഞ്ഞ നൂലിഴകൾ പോലെ പെയ്യുന്ന മഴ എനിക്ക് അവനോട് ഉള്ള പ്രണയത്തിന്റെ അടയാളം ആണ്.... ഒരു പ്രണയകാലം തന്നെ ഈ മഴയിൽ ഒഴുകി വരുന്നുണ്ട്...... ഞാൻ അനുഭവിക്കുന്ന വിരഹത്തിന്റെ നോവും പേറിയാണ് ഇപ്പോൾ മഴ പെയ്യുന്നത്.......

" എന്താ നീ ചിന്തിച്ചു കൂട്ടുന്നത്....... മധുവിന്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്....... " ഞാന് അപ്പുവേട്ടനെ കുറിച്ച് ഓർക്കുവായിരുന്നു...... എത്ര പാവമായിരുന്നു ആൾ..... ഇങ്ങനെയൊക്കെ മനുഷ്യർക്ക് സംഭവിച്ചാൽ എന്ത് കഷ്ടമാണ് അല്ലേ മധു....... " എന്ത് ചെയ്യാനാ മാളു..... ചില മനുഷ്യരുടെ അവസ്ഥകൾ ഒക്കെ ഇങ്ങനെയാണ്...... നമുക്ക് ആർക്കും ഒന്നും ചെയ്യാൻ ഇല്ല എന്നതാണ് സത്യം...... അപ്പു എന്തു മിടുക്കൻ ആയിരുന്നു........ എന്ത് നന്നായി പാടുമായിരുന്നു....... ഇപ്പൊ അവനെ കണ്ടിട്ട് എനിക്ക് കൂടി വിഷമം തോന്നുന്നു...... സത്യം പറഞ്ഞാൽ എനിക്ക് അവനെ ഭയങ്കര ഇഷ്ടമായിരുന്നു....... ഒരു പാവം പയ്യൻ........ അവൻ എൻറെ അനിയൻ ആകണെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്...... എന്നെക്കാൾ രണ്ടു വയസ്സിനു മൂത്ത ആണെങ്കിൽ പോലും...... അതെ അപ്പുവേട്ടനെ എല്ലാവർക്കും ഇഷ്ടമായിരുന്നു..... പരിചയപ്പെട്ടിട്ടുള്ള എല്ലാ മനസ്സുകളിലും അപ്പുവേട്ടന് ഒരു സ്ഥാനം ഉണ്ടായിരുന്നു...... പക്ഷെ തന്റെ മനസ്സ് തന്നെ അപ്പുവേട്ടൻ ആയിരുന്നു...... 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 ജാതകങ്ങൾ തമ്മിൽ നന്നായി ചേരും എന്നുള്ളതു കൊണ്ടുതന്നെ വിവാഹം വളരെ പെട്ടെന്ന് തന്നെ നടത്താം എന്ന കാര്യത്തിൽ തീരുമാനം ആയിരുന്നു...... പിന്നീട് നിശ്ചയമായിരുന്നു......

നിശ്ചയത്തിന് എല്ലാവരും വളരെ സന്തോഷത്തോടെ ആയിരുന്നു...... എപ്പോഴും എൻറെ മനസ്സിൽ ഒരു നിശ്ചയത്തിനു മധു വരില്ല...... പെൺകുട്ടികൾ പയ്യൻറെ വീട്ടിൽ വിവാഹത്തിനുമുൻപ് പോകാൻ പാടില്ലല്ലോ....... അതുകൊണ്ട് ഇവിടുന്ന് കുറച്ചുപേർ മാത്രമാണ് പോയത് പാലക്കാട് നിന്നും അമ്മയുടെ വീടായ ആലപ്പുഴയിൽ നിന്നും കുറച്ചു ബന്ധുക്കളെത്തി....... ആരോടും മറ്റു കാര്യം ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നു..... മറ്റുള്ളവരുടെ മുമ്പിൽ അപ്പു ഏട്ടനെ കോമാളി ആക്കുന്നത് ഇഷ്ടമല്ലെന്ന് അച്ഛൻറെ തീരുമാനം തന്നെയായിരുന്നു..... അമ്മയോടും അച്ഛൻ തീർത്തും പറഞ്ഞിരുന്നു...... അടുത്ത ബന്ധുക്കളോട് പോലും ഈ കാര്യം പറയണ്ട എന്ന അച്ഛന്റെ തീരുമാനത്തിൽ എനിക്ക് അഭിമാനം തോന്നിയിരുന്നു..... നിശ്ചയത്തിനു പോകാൻ നേരം എനിക്ക് വീണ്ടും ഊർജം തോന്നി.... ഒരുങ്ങി നടക്കാൻ ആഗ്രഹം തോന്നി..... അല്ലെങ്കിലും കാണാൻ ആൾ ഉണ്ടങ്കിൽ മാത്രേ ഒരുങ്ങാൻ ഒക്കെ ഒരു സന്തോഷം തോന്നു...... ഒരു ചില്ലി റെഡ് കളറിൽ ഉള്ള പട്ടുസാരി ആയിരുന്നു ഞാൻ അണിഞ്ഞത്.......... പൊട്ടും കുപ്പിവളകളും മുല്ല പൂവും ഒക്കെ തലയിൽ ചൂടിയിരുന്നു...... ഇപ്പോൾ കാണാൻ ആളുണ്ട്..... മനസ്സിൽ ഒരു പ്രതീക്ഷയുണ്ട്...... ഒരുപക്ഷേ എൻറെ തീരുമാനം തെറ്റായിരിക്കാം...... എല്ലാവരും എന്നെ എതിർക്കാം...... അച്ഛനും അമ്മയും പോലും എൻറെ പ്രതിയോഗികളുടെ സ്ഥാനത്ത് വന്നേക്കാം...... പക്ഷേ അപ്പുവിനോട് മാളവികക്ക് സ്നേഹമാണ്...... അല്ല ഭ്രാന്ത് ആണ്..... സത്യത്തിൽ ഭ്രാന്ത് അപ്പുവിനു അല്ല മാളുവിന് ആണ്..... അപ്പു എന്ന ഭ്രാന്ത്........................... ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story