മഴയോർമ്മയായ്....💙: ഭാഗം 9

mazhayormayay

എഴുത്തുകാരി: റിൻസി പ്രിൻസ്

രണ്ടു വണ്ടിക്ക് ഉള്ള ആളുകൾ മാത്രമേ അവിടേക്ക് എത്തിയിരുന്നുള്ളൂ......... വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു അത്യാവശ്യം ആളുകളും മറ്റും അവിടെ ഉണ്ടായിരുന്നത്........ ഓരോരുത്തരുടെയും മുഖത്തേക്ക് മാറി മാറി മാളു നോക്കുന്നുണ്ടായിരുന്നു........ മിക്കവരും പരിചിത മുഖങ്ങൾ ആണ്............ പക്ഷേ കാലചക്രത്തിൻ ഭ്രമണത്തിന് ഇടയിൽ പലരുടെയും രൂപഭാവം മാറിപ്പോയിരിക്കുന്നു......... എങ്കിലും എല്ലാവർക്കും അവൾ ഒരു പുഞ്ചിരി നൽകി...... മാളു........ പെട്ടന്നാണ് ഒരു മുഖം കണ്ണിൽ പെട്ടത്...... ഓർമ്മയുണ്ടോ തനിക്ക് എന്നെ........? ഓടിവന്ന് അരികിൽ നിന്ന് ചോദിക്കുമ്പോൾ മുഖത്തെ പുഞ്ചിരി പറഞ്ഞു തരുന്നുണ്ടായിരുന്നു ആളെ കുറിച്ച്...... ഒരുപാട് മാറിയിട്ട് ഒന്നുമില്ല കിരണേട്ടൻ...... ചിരിയോടെ പറയുമ്പോൾ കിരണിന്റെ മുഖത്തും അത്ഭുതം നിറയുന്നുണ്ടായിരുന്നു....... ഒരുപക്ഷേ താൻ ഓർക്കില്ല എന്നായിരിക്കും ഓർത്തിരിക്കുക എന്ന് ആ നിമിഷം അവൾക്ക് തോന്നിയിരുന്നു....... താൻ ഇപ്പോൾ ടീച്ചർ ആണല്ലോ...... ചെറിയമ്മ പറഞ്ഞിരുന്നു....... അതെ കിരൺ ഏട്ടാ...... ഏട്ടൻ എന്ത് ചെയ്യുന്നു....... ഞാനും അപ്പും ഒരേ വകുപ്പിലല്ലേ....... കെഎസ്ഇബി യിൽ..... അപ്പോഴാണ് സത്യം പറഞ്ഞാൽ ഞാൻ ഓർക്കുന്നത്.........

ഈശ്വരാ അപ്പുവേട്ടൻ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് പോലും തനിക്ക് അറിയില്ലായിരുന്നു.......... ഇടയ്ക്ക് ഒരു കോളേജിൽ ജോലി കിട്ടിയിരുന്നു എന്ന് സുമിത്ര ആന്റി പറഞ്ഞത് ഓർത്തു........... അല്ലാതെ ഇപ്പോൾ എവിടെ എന്ത് ജോലി ചെയ്യുകയാണെന്ന് താൻ ചോദിച്ചില്ല............. അപ്പുവേട്ടൻ കെഎസ്ഇബിയിൽ ആണോ..........? അതു കൊള്ളാം കല്യാണം കഴിക്കാൻ പോകുന്ന ചേട്ടത്തിയുടെ ഭർത്താവിന്റെ അനിയനെ പറ്റി ഒന്നും അറിയില്ലെ...... അവൻ കെഎസ്ഇബിയിൽ എൻജിനീയർ ആയിട്ട് രണ്ടു വർഷം കഴിഞ്ഞു............... അപ്പോൾ തനിക്ക് ഒരു വിഷയം കിട്ടിയ സന്തോഷം ആയിരുന്നു....... അപ്പുവേട്ടനെ ഈ കാരണം പറഞ്ഞു ഒന്ന് തിരക്കാല്ലോ..... അപ്പുവേട്ടൻ എവിടെ..... ഞാൻ ചോദിച്ചു..... അപ്പു മുകളിൽ ഉണ്ടെന്ന് തോന്നുന്നു....... പെട്ടന്ന് എൻറെ കണ്ണുകൾ ദ്രുതവേഗം മുകളിലേക്ക് പോകുന്നുണ്ടായിരുന്നു......... അപ്പോൾ കണ്ടു ഓരോ തിരക്കുകളിൽ വ്യാപൃതനായി നിൽക്കുന്ന അപ്പു ഏട്ടനെ...... എന്തൊ ഒരു മനപൊരുത്തം പോലെ എൻറെ സാരിക്ക് ചേരുന്ന ടൈപ്പിലെ ചില്ലി റെഡ് കളറിൽ ഉള്ള ഒരു കുർത്തയും അതിനു മാച്ച് ചെയ്യുന്ന സിൽവർ കരയുള്ള മുണ്ടും ആണ് ഏട്ടന്റെ വേഷം........ അത് കണ്ടപ്പോൾ മനസ്സിൽ വീണ്ടും ഒരു കുളിർ വീഴുന്നത് അറിയുന്നുണ്ടായിരുന്നു........

അത്രമേൽ മനപൊരുത്തം ഉണ്ടല്ലോ ഞങ്ങൾ തമ്മിൽ....... അറിയാതെ ഓർത്തു പോയിരുന്നു...... താൻ ഇവിടെ നിൽക്ക് ഞാൻ വിളിക്കാം......... അപ്പു........................ കിരണേട്ടൻ ഉറക്കേ മുകളിലേക്ക് നോക്കി വിളിച്ചപ്പോഴേക്കും ആൾ എന്നെ കണ്ടിരുന്നു.......... പെട്ടെന്ന് എന്നെ കണ്ടതും ആളുടെ മുഖത്ത് ഒരു വല്ലായ്മ തെളിയുന്നത് ഞാൻ കണ്ടിരുന്നു....... കണ്ണാടി ഒരിക്കൽ കൂടി ശരിക്ക് വെച്ചതിനുശേഷം വരുത്തിവെച്ച ഒരു ചിരി നൽകി........ ആളു വീണ്ടും സ്വന്തം ജോലികളിലേക്ക് മുഴുകി......... പക്ഷേ അപ്പോഴും എൻറെ മനസ്സിൽ ആശ്വാസമായിരുന്നു........ ആദ്യം കണ്ടപ്പോൾ ഉണ്ടായിരുന്നതിൽ നിന്ന് എത്രയോ ഭേദമാണ്........... ഒരു ചെറിയ പുഞ്ചിരി എങ്കിലും നൽകിയല്ലോ.......... ഓരോരുത്തരും വിശേഷം പറച്ചിലും പരിചയം പുതുക്കലും ഒക്കെയാണ്........ അതിനിടയിൽ ഞാൻ ഇപ്പോൾ അപ്പുവേട്ടനെ കാണാൻ ശ്രമിച്ചാൽ അത് നടക്കില്ല എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ പതുക്കെ ആ ശ്രമം പിൻവലിച്ചു....... പക്ഷെ ഇന്ന് എന്റെ അപ്പു ഏട്ടനെ കണ്ടു മനസ്സ് തുറക്കണം എന്ന് ഉറപ്പിച്ചിരുന്നു..........

നിശ്ചയത്തിന്റെ ചടങ്ങുകളൊക്കെ വളരെ പെട്ടെന്ന് തന്നെ തീർന്നു......... അത് കഴിഞ്ഞതും എല്ലാവരും ഓരോരുത്തരുടെ തിരക്കുകളിലേക്ക് ഒതുങ്ങി പോയിരുന്നു........... കിരൺ ഏട്ടൻ വന്നതുമുതൽ എൻറെ അരികിൽ തന്നെ സംസാരവുമായി നിന്നതുകൊണ്ട് അപ്പുവേട്ടനെ ശരിക്കൊന്നു കാണാൻ എനിക്ക് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം............ കിരൺ ഏട്ടന് ഒരു ഫോൺ കോൾ വന്നപ്പോൾ പതുക്കെ ആൾ അവിടെ നിന്നും പുറത്തേക്ക് പോയപ്പോൾ അപ്പുവേട്ടനെ ഒന്ന് കണ്ടാലോ എന്ന് ഞാൻ വിചാരിച്ചു........ അവിടെ മുഴുവൻ ഞാൻ അപ്പു ഏട്ടനെ തിരഞ്ഞു എങ്കിലും എനിക്ക് കാണാൻ സാധിച്ചിരുന്നില്ല.......... കുറച്ചുകഴിഞ്ഞ് ഞാൻ അവിടെ മുഴുവൻ ചുറ്റി തിരിഞ്ഞപ്പോഴാണ് സ്വന്തം മുറിയിലിരിക്കുന്ന അപ്പുവേട്ടനെ കണ്ടത്........ ഒരുവേള എൻറെ മനസ്സിൽ ഭയം നിഴലിച്ചു......... ഇനി ആൾക്കാരെയും മറ്റും ഒരുപാട് കണ്ടപ്പോൾ ഏട്ടന്റെ മനസ്സിൽ എന്തെങ്കിലും വിഷമം തട്ടിയിട്ട് ഉണ്ടാകുമോ..........? എന്തും വരട്ടെ എന്ന് കരുതി ഞാൻ മുറിയിലേക്ക് കയറിച്ചെന്നു....... അപ്പുവേട്ടാ.......... വിളി കേട്ടതും ഞെട്ടി തിരിഞ്ഞു നോക്കി........

പെട്ടെന്ന് എന്നെ മുൻപിൽ കണ്ടപ്പോൾ അപ്പുവേട്ടൻ ഭയന്നു എന്ന് ആ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു........... എന്താ.............? ഗൗരവപൂർവ്വം അപ്പുവേട്ടൻ അത് ചോദിച്ചപ്പോൾ എൻറെ ഹൃദയം മുറിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നിയിരുന്നു.......... അപ്പുവേട്ടനെ ഒന്ന് കാണാനും സംസാരിക്കാനും എത്ര ദിവസമായിട്ട് ഞാൻ പിന്നാലെയുണ്ടെന്ന് അറിയൊ........? എന്ത് സംസാരിക്കാൻ ആണ് മാളവിക......... ഗൗരവപൂർവം തന്നെ അപ്പുവേട്ടൻ പറഞ്ഞപ്പോൾ എൻറെ മനസ്സിൽ വീണ്ടും കരുതിവച്ചിരുന്ന ധൈര്യം മുഴുവൻ ചോർന്നു പോകുന്നത് പോലെ തോന്നിയിരുന്നു.............. എന്തിനാണ്........... എന്നോട് ഇങ്ങനെ കാണിക്കുന്നത്........ വർഷങ്ങൾക്കുശേഷം അപ്പുവേട്ടനെ കണ്ടപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം എത്ര ആണെന്ന് പറഞ്ഞാൽ അപ്പുവേട്ടന് മനസ്സിലാകില്ല.......... ആ സന്തോഷത്തിലേക്ക് ആണ് അവഗണനയുടെ കയ്പുനീർ എൻറെ മനസ്സിൽ പെയ്തിറങ്ങിയത്............ അപ്പുവേട്ടൻ എന്നോട് സംസാരിക്കാതെ ഇരുന്നപ്പോൾ എന്നെ നോക്കാതെ ഇരുന്നപ്പോൾ ഞാൻ അനുഭവിച്ച വിഷമം എത്രയാണെന്ന് പറഞ്ഞാൽ അപ്പുവേട്ടന് മനസിലാകില്ല.......... മാളവിക എന്തൊക്കെയാണ് പറയുന്നത്............ എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ അപ്പുവേട്ടൻ സംസാരിക്കരുത്........... ഉറങ്ങുന്ന ഒരാളെ ഉണർത്താൻ എളുപ്പമാണ്..........

ഉറക്കം നടിക്കുന്നവരെ വിളിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്........... മാളവിക പറയുന്നത് എനിക്ക് മനസിലാകുന്നില്ല.......... എൻറെ മനസ്സിലുള്ളത് ഞാൻ അപ്പുവേട്ടനോട് തുറന്നു പറഞ്ഞതാണ്........... വർഷങ്ങൾ കുറച്ചു കഴിഞ്ഞിട്ട് ഉണ്ടായിരിക്കും........ പക്ഷേ എൻറെ മനസ്സിലെ ഇഷ്ടത്തിനും ഒട്ടും കുറവു വന്നിട്ടില്ല......... മിണ്ടാതിരുന്നാൽ കുറഞ്ഞു പോകുന്നത് അല്ല അത്‌....... മാളു......... കണ്ടോ ഇപ്പൊ ഏട്ടൻ വിളിച്ചതാണ് ഹൃദയത്തിൽ നിന്നുള്ള വിളി ആണ്........ എനിക്കറിയാം അപ്പുവേട്ടന് എന്നെ ഇഷ്ട്ടം ആണ് എന്ന്.............. പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ അകറ്റിനിർത്താൻ ശ്രമിക്കുന്നത്.......... കാരണം എനിക്കറിയാം....... അപ്പു ഏട്ടൻ കരുതുന്ന കാരണം എനിക്ക് ഒരു വിഷയം അല്ല......... ഒരിക്കലും ഈ ഒരു കാരണത്തിന് പേരിൽ എനിക്ക് അപ്പുവേട്ടനോട് തോന്നിയ ഇഷ്ടം ഇല്ലാണ്ട് ആവുകയുമില്ല............. വെറും ഒരു അഭിനിവേശം ആയിരുന്നില്ല എനിക്ക് അപ്പുവേട്ടനോട് തോന്നിയിരുന്നത്......... അതുകൊണ്ടുതന്നെ അത്രപെട്ടെന്നൊന്നും എൻറെ മനസ്സിൽ നിന്നും പോവില്ല........ മതി നിർത്ത്.......... ദേഷ്യത്തോടെ തന്നെയായിരുന്നു അപ്പുവേട്ടൻ സംസാരിച്ചത്....... ഒരുവേള എനിക്ക് ഭയം തോന്നിയിരുന്നു........ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ തന്നോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ........?

വർഷങ്ങളുടെ സ്നേഹത്തിന് കണക്കു പറഞ്ഞു വന്നിരിക്കുന്നു......... എങ്കിൽ കേട്ടോ ഈ വർഷങ്ങളിൽ ഒരിക്കൽ പോലും ഞാൻ തന്നെ ഓർത്തിരുന്നില്ല............. നീ പറയുന്നതുപോലെ എൻറെ അവസ്ഥയോ വിഷമങ്ങളോ ഒന്നും കൊണ്ടല്ല ഞാൻ തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതിരുന്നത്.............. എൻറെ മനസ്സിൽ തന്നോട് അങ്ങനെ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെയാണ്........... അന്ന് തന്നെ ആശ്വസിപ്പിക്കാൻ എന്തോ പറഞ്ഞു എന്ന് വച്ചു അതും മനസ്സിൽ കൊണ്ട് നടക്കും എന്ന് ഞാൻ ഓർത്തോ.............. ഒരിക്കൽ പോലും ഞാൻ തന്നെ സ്നേഹിച്ചിട്ടില്ല............... ഇനി ഒരിക്കലും സ്നേഹിക്കാനും എനിക്ക് കഴിയില്ല.............. അത് താൻ കരുതുന്നതുപോലെ എൻറെ അവസ്ഥ കൊണ്ടല്ല............. ഒരുപക്ഷേ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നില്ലെങ്കിൽ പോലും തന്നെ സ്വീകരിക്കാനുള്ള മനസ്സ് എനിക്ക് ഉണ്ടാകുമായിരുന്നില്ല.............. സോറി മാളവിക ഇനി ഒരിക്കലും ഇത് പറഞ്ഞു എൻറെ മുന്നിൽ വരരുത്........... തന്നോട് സംസാരിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാകുന്നത് മനസ്സിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ കിടക്കുന്നതുകൊണ്ടാണ്............ ഇനി കുഴപ്പമില്ല എൻറെ മനസ്സിലുള്ളത് ഞാൻ തുറന്നു പറഞ്ഞു...............

എൻറെ കണ്ണിൽ നിന്നും ഊർന്നുവീഴുന്ന കണ്ണുനീർത്തുള്ളികൾ അപ്പുവേട്ടൻ ഒരു നിമിഷം കണ്ടില്ലെന്ന് വെച്ചു എന്ന് തന്നെ എനിക്ക് തോന്നി........ പക്ഷേ എൻറെ മുഖത്തേക്ക് നോക്കാൻ അപ്പുവേട്ടന് വലിയ വേദന ഉണ്ട് എന്ന് എനിക്ക് തോന്നി............... ഒന്നും മിണ്ടാതെ ഞാൻ ആ മുറിയിൽ നിന്നും പുറത്തേക്ക് പോയിരുന്നു.......... "ഒരിക്കൽ പോലും നിന്നെ സ്നേഹിച്ചിട്ടില്ല" എന്ന് എൻറെ മുഖത്ത് നോക്കിയാണ് അത് പറഞ്ഞത്................... കള്ളമാണെന്ന് എനിക്കറിയാം ഒരിക്കലും അപ്പുവേട്ടന് തന്നെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല........... എൻറെ സ്നേഹം മനസ്സിലാക്കാൻ കഴിയില്ല................ എൻറെ ജീവിതം നശിച്ചു പോകേണ്ട എന്ന് കരുതി മാത്രമാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് മറ്റാരേക്കാളും വ്യക്തമായി എനിക്കറിയാം................ അത്രയെങ്കിലും ആ മനുഷ്യനെ പറ്റി മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇക്കണ്ട കാലം മുഴുവൻ ഞാൻ ആളെ മനസ്സിൽ കൊണ്ടുനടന്നു എന്ന് പറയുന്നത് എന്ത് അർത്ഥമാണുള്ളത്.................? കണ്ണുനീർ അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു............. മോളെ........ ഞാൻ നിന്നെ തിരക്കി നടക്കുവായിരുന്നു...... സുമിത്ര ആന്റിയുടെ ചോദ്യമാണ് പെട്ടെന്ന് ഓർമ്മകളിൽനിന്നും തിരിച്ചുകൊണ്ടുവന്നത്.......... എന്തുപറ്റി മോളേ...........

കരഞ്ഞുകലങ്ങിയ കണ്ണിലേക്ക് നോക്കി ചോദിച്ചു......... ഒന്നുമില്ല ആന്റി കണ്ണിലൊരു കരട് പോയത് ആണ്.............. അത്രയും പറഞ്ഞ് അവിടെ നിന്നും മാറി പോയി................... ഒരു നിമിഷം മനസ്സിലോർത്തു എത്ര വേദനയുണ്ടെങ്കിലും പലരും പല സാഹചര്യത്തിലും പറഞ്ഞിട്ടുള്ള സുഖമുള്ള ഒരു കള്ളം............ കണ്ണിലൊരു കരട് പോയത് ആണ്.......... അന്ന് വീട്ടിലേക്ക് ചെന്നപ്പോൾ ആവേശത്തോടെ നിശ്ചയത്തിന് വിശേഷങ്ങൾ ചോദിച്ചറിയുന്ന മധുവിന്റെ മുൻപിൽ മൗനം ആയിരിക്കാൻ മാത്രമേ തനിക്ക് കഴിഞ്ഞിരുന്നുള്ളൂ.................. കാരണം അവൾ ചോദിച്ചപ്പോൾ എല്ലാം ഒരു തലവേദനയിൽ ഒതുക്കി താൻ പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടക്കുകയായിരുന്നു....................... ഉറക്കം വന്നില്ല എങ്കിലും വെറുതെ കണ്ണടച്ച് കിടന്നു................. ഓർമ്മകളിൽ ഇപ്പഴും ആ വാക്കുകൾ അലയടിക്കുകയാണ്....... " ഈ അവസ്ഥ അല്ലായിരുന്നെങ്കിൽ പോലും ഞാൻ ഒരിക്കലും തന്നെ സ്വീകരിക്കുകയായിരുന്നു........ ഞാൻ ഒരിക്കലും തന്നെ സ്നേഹിച്ചിട്ടില്ല.......... " വെറുതെ പോലും എങ്ങനെ പറയാൻ തോന്നിയപ്പുവേട്ട........... നിങ്ങളുടെ പ്രണയമഴ മാത്രം കാത്തുകഴിയുന്ന ഞാനെന്ന വേഴാമ്പലിനെ നോവിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു............... അറിയാതെ കണ്ണു നീർ ചാലിട്ടൊഴുകി............... അതുകൊണ്ട് തന്നെ മനസ്സിന് ഒട്ടും സ്വസ്ഥത ഉണ്ടായിരുന്നില്ല............

രണ്ടു ദിവസങ്ങൾ ആലോചിച്ച് ഒരു ഉറച്ച തീരുമാനം എടുത്തു......... അതിനുശേഷം സ്കൂളിൽ നിന്നും ഒരു ദിവസം ഉച്ചക്ക് ഇറങ്ങുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ അപ്പുവേട്ടനെ കണ്ടു സംസാരിക്കുക........ കെഎസ്ഇബി ഓഫീസിലേക്ക് പോവുകയാണ്.......... അവിടെ അടുത്ത് തന്നെയാണ് എന്ന് അറിയാമായിരുന്നു ആ സ്റ്റോപ്പിൽ ചെന്ന് ബസ്സിറങ്ങി ശേഷം ഓട്ടോ പിടിച്ച് കെഎസ്ഇബി ഓഫീസിലേക്ക് ചെന്നു.............. പ്രതീക്ഷ തെറ്റിയില്ല അവിടെ ഉണ്ടായിരുന്നു......... എന്നെ കണ്ടപ്പോൾ ഒന്ന് ഭയന്നു എന്ന് തോന്നുന്നു.......... അത്ഭുതപ്പെട്ടു നോക്കി.......... ഒട്ടും ഭാവമാറ്റം ഇല്ലാതെ താൻ അരികിലേക്ക് തന്നെ ചെന്നു.......... താൻ എന്താ ഇവിടെ.........? അല്പം ഗൗരവം നിറഞ്ഞ ആയിരുന്നു ചോദിച്ചത്........ ഇതൊരു സർക്കാർ ഓഫീസ് അല്ലേ.........? ഇവിടെ ആർക്കു വേണമെങ്കിലും വരാമല്ലോ........... കാരണമില്ലാതെ സർക്കാർ ഓഫീസിൽ വരണ്ട കാര്യമില്ലല്ലോ............ കാരണമുണ്ട്.......... കാണാൻ വന്നത് ഈ ആളിനെ തന്നെയാണ്............ എന്നോട് പറഞ്ഞതിന് ഒരു മറുപടി പറയാൻ ഇത്രയും ദിവസങ്ങൾ എനിക്ക് വേണ്ടി വന്നു എന്ന് മാത്രം............. എന്താണ് തനിക്ക് എന്നോട് പറയാനുള്ളത്..............? മറ്റൊന്നുമല്ല അപ്പുവേട്ടൻ കഴിഞ്ഞദിവസം പറഞ്ഞല്ലോ ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിരുന്നില്ല എന്ന്........

എന്നെ സ്നേഹിക്കാൻ ഒരിക്കലും കഴിയുകയുമില്ല എന്ന്......... അതിനു ഒരു കാരണം ഉണ്ടാകുമല്ലോ............. എന്നെ സ്നേഹിക്കാതിരിക്കാൻ അപ്പുവേട്ടൻ കണ്ട കാരണം എന്താണെന്ന് എനിക്ക് അറിയില്ല........... ഒരു പക്ഷെ അപ്പുവേട്ടൻ പണ്ട് പറഞ്ഞതുപോലെ ഏതൊരു ആണിനും സങ്കല്പങ്ങൾ ഉണ്ടാകുമല്ലോ അതിൽ ഞാൻ ഇല്ലാരിക്കും............. പക്ഷേ ഒരു ഉപധികളും ഇല്ലാതെ കാത്തിരിക്കാനും സ്നേഹിക്കാനും ഒക്കെ ഉള്ള അവകാശം എനിക്കുണ്ട്.............. അപ്പേട്ടൻ എന്റെ സ്വന്തമാക്കണമെങ്കിൽ മാത്രം എനിക്ക് അപ്പുവേട്ടന്റെ സമ്മതം മതി............. ഒരു വ്യവസ്ഥകളും ഇല്ലാതെ അപ്പുവേട്ടനെ സ്നേഹിക്കണം എങ്കിൽ എനിക്ക് ആരുടെയും സമ്മതം ആവശ്യമില്ല............. അതിനുള്ള അവകാശം എനിക്കുണ്ട്............ പക്ഷേ ഇക്കാര്യം അപ്പു വേട്ടൻ അറിഞ്ഞിരിക്കണം എന്ന് തോന്നി........... പക്ഷേ അത് അപ്പുവേട്ടന് എന്നോട് സ്നേഹം തോന്നാൻ വേണ്ടി അല്ല......... എൻറെ സ്നേഹം വെറും ഒരു ചാപല്യമൊ അഭിനിവേശമൊ ഒന്നും അല്ലായിരുന്നു എന്ന് എന്നെ തന്നെ സ്വയം പറഞ്ഞു പഠിപ്പിക്കാൻ വേണ്ടിയാണ്................ എൻറെ ജീവിതത്തിൽ അപ്പുവേട്ടൻ അല്ലാതെ മറ്റൊരു പുരുഷൻ ഉണ്ടാവില്ല............. മനസ്സുകൊണ്ട് ഞാൻ ഒരു ആയിരം തവണ അപ്പുവേട്ടനെ വിവാഹം കഴിച്ചു കഴിഞ്ഞു...........

ഇനി ജീവിതത്തിൽ അത് നടന്നില്ലെങ്കിലും എന്റെ മനസ്സിലെ സ്ഥാനം അത് തന്നെയായിരിക്കും........... മറ്റൊരാളുടെ സ്വന്തമാക്കുന്നത് വരെയെങ്കിലും എനിക്ക് ഏട്ടനെ സ്നേഹിക്കാനുള്ള അവകാശം ഉണ്ട്..................... അതിനുശേഷം എൻറെ മനസ്സിൻറെ ഉള്ളിൽ എവിടെയെങ്കിലും ഒരു വിരഹത്തിന് നോവായി കിടന്നോട്ടെ.............. എങ്കിലും എൻറെ പ്രണയത്തിൻറെ ഉടയോൻ അത് എന്നും അപ്പുവേട്ടൻ തന്നെ ആയിരിക്കും............. മാളവികയുടെ ജീവിതത്തിൽ മറ്റൊരു പുരുഷൻ ഉണ്ടാവില്ല........... പിന്നെ ഒരിക്കലും ഇനി എന്നെ സ്നേഹിക്കണം എന്ന് വാശി പിടിക്കുകയില്ല........... ചോദിച്ചു വാങ്ങുമ്പോൾ അതൊരു സേവനം മാത്രമാണ് അറിഞ്ഞു തരുമ്പോഴാണ് സ്നേഹതിന്റെ അർത്ഥം ഉള്ളത് ആകു........ അപ്പുവേട്ടൻ ഒന്നും മിണ്ടിയില്ല........... കുറച്ച് കഴിഞ്ഞപ്പോൾ തന്നെ എന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു............ അപ്പുവേട്ടന്റെ മൗനം തന്നെ എനിക്ക് ധാരാളമാണ്........... അതിൽ നിന്നും പറയാതെ പറയുന്നത് എന്താണെന്ന് എനിക്കറിയാം........... തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ മനസ്സിനൊരു വല്ലാത്ത ആശ്വാസം കൈ വന്നിട്ടുണ്ടായിരുന്നു..........

എല്ലം ഏട്ടനോട് തുറന്നു പറഞ്ഞതിന്റെ ആണോ അതോ ആളെ കണ്ടതിന്റെ സന്തോഷം ആണോ എന്നൊന്നും അറിയില്ല എന്താണെങ്കിലും ഒരു വലിയ മഴ പെയ്തു തോർന്ന പോലെ മനസ്സ് അപ്പോൾ ശാന്തമായിരുന്നു........... ഉണ്ണിയേട്ടനും മധുവും അത്യാവശ്യം ഫോണിലേക്ക് വിളിച്ച് സംസാരിക്കാൻ ഒക്കെ തുടങ്ങി......... വിവാഹത്തിന് ഡേറ്റ് അടുത്തതുകൊണ്ട് എല്ലാവരും തിരക്കുകളിൽ ആയി...... ഞാനും....... പിന്നീട് മധു സൗന്ദര്യസംരക്ഷണം ആയിരുന്നു........ ഡ്രസ്സ്‌ എടുക്കാൻ വേണ്ടി വന്നപ്പോൾ അവിടെ നിന്ന് എല്ലാവരും വരുന്നുണ്ടെന്ന് അറിഞ്ഞിട്ടുണ്ടായിരുന്നു......... ആളും ഉണ്ടായിരുന്നു...... മനപ്പൂർവ്വം ഞാൻ മുഖത്തേക്ക് നോക്കാൻ ശ്രമിച്ചില്ല......... ഗൗരവത്തിൽ തന്നെ നിന്നു......... ഒരുപക്ഷേ ആ മുഖത്തെക്ക് ഒന്ന് നോക്കി പോയാൽ എൻറെ ഗൗരവം പാടെ മാറും എന്ന് എനിക്കറിയാമായിരുന്നു.......... പക്ഷെ തൊട്ടടുത്തു ആ സാമിപ്യം നൽകുന്ന സമാധാനം ചെറുതല്ല എന്ന് ഞാൻ ഓർത്തു........... ഒരിക്കൽപോലും ആ മുഖത്തേക്കു നോക്കിയില്ല............. കിരൺ ഏട്ടൻ ഉള്ളതുകൊണ്ട് കുറേസമയം കിരൺ ചേട്ടനോടൊപ്പം അടുത്തിടപഴകി ഇരിക്കാൻ തുടങ്ങിയിരുന്നു...........

അപ്പോഴൊക്കെ എനിക്ക് നേരെ വരുന്ന നോട്ടം ഞാൻ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു............. ആ നോട്ടത്തിൽ എവിടെയോ ചെറിയൊരു കുശുമ്പ് ഉണ്ട് എന്ന് പോലും എനിക്ക് തോന്നി പോയിരുന്നു........ അത്‌ മനസിലാക്കി ആളെ കാണിക്കാൻ വേണ്ടി എന്നവണ്ണം കുറച്ചുകൂടി അടുത്ത് കിരൺ ഏട്ടനോട് ഇടപെടാൻ തുടങ്ങി............ നന്നായി സംസാരിക്കാൻ തുടങ്ങി............. ചിരിച്ചും കളിച്ചും ആളുടെ മുൻപിൽ നടക്കാൻ തുടങ്ങി.............. അതൊക്കെ കണ്ടില്ലെന്ന് നടക്കുന്നുണ്ടെങ്കിലും ഞാൻ കാണാതെ എനിക്ക് നേരെ വരുന്ന നോട്ടങ്ങളും ഹൃദയം കത്തുന്ന കണ്ണുകളും എനിക്ക് ഒരു കുസൃതിയോടെ തന്നെ നോക്കാൻ ആയിരുന്നു ഇഷ്ടം............... കുറച്ചുകാലം ഒന്ന് വിഷമിക്കട്ടെ എൻറെ മുഖത്ത് നോക്കി എന്നെ സ്നേഹിക്കുന്നില്ല എന്ന് പറഞ്ഞതല്ലേ.............. അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി............ മധുവിന്റെ വിവാഹം.......... ഏറ്റവും കൂടുതൽ സങ്കടം എനിക്കായിരുന്നു........... ജനിച്ചതിൽ പിന്നെ അവളെ മാറിനിന്നിട്ടുള്ളത് തറവാട്ടിൽ നിന്ന കാലത്ത് മാത്രമാണ്.............. കൂട്ടുകാരിയായിരുന്നു അവൾ......... സഹോദരി എന്നതിനൊപ്പം എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു കൂട്ടുകാരി............. പലപ്പോഴും തന്നെ സ്ട്രോങ്ങ് ആക്കിയത് അവളായിരുന്നു............

തനിക്ക് വേണ്ടി സംസാരിക്കുന്ന നാവായിരുന്നു മധു............... എപ്പോഴും അവളായിരുന്നു തൻറെ ശക്തി............ കുട്ടിക്കാലം മുതലേ തനിക്ക് വേണ്ടി സംസാരിച്ചിരുന്നവൾ.................... അവളുടെ ഇഷ്ടങ്ങൾ അനുസരിച്ചു ആയിരുന്നു തന്റെയും ഒരു ചുരിദാർ പോലും ഒറ്റയ്ക്ക് വാങ്ങിയിട്ടില്ല................... അവളും അങ്ങനെ തന്നെയായിരുന്നു......... അലങ്കരിച്ച വണ്ടിയിൽ അവളോടൊപ്പം കയറുന്നതും താൻ ആയിരുന്നു.............. എല്ലാവരുടെയും അനുഗ്രഹം വാങ്ങി വേദനയോടെയും കണ്ണുനീരോടെ ഇറങ്ങിയപ്പോൾ അച്ഛൻറെ കണ്ണുകൾ നിറയുന്നത് കണ്ട് സങ്കടം തോന്നിയിരുന്നു................. ഒരു പക്ഷെ രണ്ടു പെൺകുട്ടികൾ ആയി പോയതിൽ ഏറ്റവും കൂടുതൽ അച്ഛൻ വേദനിച്ചത് ഈ നിമിഷമായിരിക്കും.......... ഞങ്ങളെ പിരിയുന്നത് അത്രയ്ക്ക് വേദനയായിരുന്നു അച്ഛന്....... ഞങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു അച്ഛനും അമ്മയും ജീവിച്ചത് തന്നെ എന്ന് തോന്നിയിട്ടുണ്ട്........... അത്രമേൽ ഞങ്ങളെ ഇഷ്ടമായിരുന്നു രണ്ടാൾക്കും........... ഞങ്ങളുടെ ഒരു ഇഷ്ടങ്ങൾക്കും ഇന്നുവരെ രണ്ടാളും എതിര് പറഞ്ഞിട്ടില്ല........ അമ്പലത്തിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടിരുന്നു ഉണ്ണിയേട്ടനും കുടുംബവും............... പലരുടെയും ഇടയിൽ പല മുറിമുറുപ്പുകൾ വരുന്നത് ഞങ്ങൾക്ക് കേട്ടില്ല എന്ന് നടിച്ചു..........

ആൾക്കൂട്ടത്തിൽ എവിടെയോ പ്രതീക്ഷിച്ച മുഖം കണ്ടതും എൻറെ മുഖം തെളിഞ്ഞു നിന്നിരുന്നു........ ഞാൻ ഒരു പച്ച കരയുള്ള ടിഷ്യു സെറ്റ് സാരി ആയിരുന്നു അതിന് മാച്ച് ചെയ്യുന്ന ഹെവി വർക്ക്‌ ബ്ലൗസ്സും....... ആൾ ഒരു ബ്രൗൺ ഷർട്ടും കസവു മുണ്ടും ആണ്...... എന്നെ കണ്ടതും ആ കണ്ണുകൾക്ക് പതിവിലും സൗന്ദര്യമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.............. ആ മുഖത്ത് പതിവിലും ഒരു ശോഭ പോലെ............... എന്നെ കണ്ടതും മിഴികൾ ഒന്നുകൂടി തിളങ്ങിയത് പോലെ തോന്നി........... പെട്ടെന്നാണ് ഞാൻ എൻറെ പിണക്കത്തിന് കാര്യമോർത്തത്........... വിട്ടുകൊടുക്കാൻ പാടില്ല.......... ആ ചുണ്ടിൽ എനിക്ക് ആയി മാത്രം ചെറിയൊരു പുഞ്ചിരി പോലെ എനിക്ക് തോന്നിയിരുന്നു.......... അതിൽ എന്നിൽ ഒരു പ്രതീക്ഷയുടെ നാളം തീർത്തു.......... വിശുദ്ധ മന്ത്രങ്ങളുടെ അകമ്പടിയോടെ ഉണ്ണിയേട്ടൻ മധുവിൻറെ കഴുത്തിൽ താലി ചേർക്കുമ്പോൾ സന്തോഷംകൊണ്ട് അച്ഛൻറെ കണ്ണുകൾ വീണ്ടും നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു............. അവസാനം ഉണ്ണിയേട്ടന്റെ കൈകളിലേക്ക് മധുവിനെ പിടിച്ചു നൽകുമ്പോൾ ഒരു വലിയ ജീവിതലക്ഷ്യം പൂർത്തിയാക്കിയ ചാരിതാർത്ഥ്യം ആ മുഖത്ത് ഞാൻ കണ്ടിരുന്നു............

എല്ലാവരുടെയും സന്തോഷങ്ങൾക്ക് ഇടയിൽ എപ്പോഴോ ആഗ്രഹിച്ച മുഖം എന്നെ തേടി വരുന്നത് കണ്ടപ്പോൾ അറിയാതെ മനസ്സിൽ ഉറഞ്ഞു കൂടിയ പരിഭവം എല്ലാം എപ്പോഴോ മാഞ്ഞു പോയിരുന്നു.............. ഒരു പുഞ്ചിരി ആ മുഖത്ത്തിനു വേണ്ടി നൽകുമ്പോൾ ഒരിക്കലും അത് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് തിരിച്ച് ഒരു പുഞ്ചിരി അവിടെ നിന്ന് നൽകിയപ്പോൾ കാർ മൂടി നിൽക്കുന്ന മനസ്സിന് ലഭിച്ചത് ഒരു തെളിഞ്ഞ ആകാശം ആയിരുന്നു........... പിന്നീട് വിവാഹത്തിൻറെ ആളുകളുടെ പരിചയപ്പെടലിലും തിരക്കിലും വിവാഹ സൽക്കാരത്തിന്റെ തിരക്കിലും ഒക്കെ ഞങ്ങളെല്ലാവരും മടുത്തു പോയിരുന്നു....... അവസാനം കാറിലേക്ക് ഉണ്ണിയേട്ടന് ഒപ്പം മധുവിനെ പറഞ്ഞു വിടുമ്പോൾ ഞങ്ങൾ എല്ലാവരും ഒരേ പോലെ കരഞ്ഞിരുന്നു........ ഒട്ടും സഹിക്കാൻ വയ്യാത്തത് എന്നെ കെട്ടിപ്പിടിച്ചു ഉള്ള അവളുടെ കരച്ചിൽ ആയിരുന്നു............. രാത്രിപോലും അവൾ എന്നോടൊപ്പം അല്ലാതെ ഉറങ്ങിയിട്ടില്ല............ ഹോസ്റ്റലിൽ നിൽക്കുമ്പോൾ പോലും എന്നും വിളിക്കും........... ഇന്ന് മുതൽ എന്നോടൊപ്പം അവൾ ഇല്ല ആ മുറിയുടെ ഏകാന്തതയും അവളില്ലാതെ കഴിയുന്നത് ഓർത്തപ്പോൾ തന്നെ മനസ്സ് വീർപ്പുമുട്ടൽ തുടങ്ങി..........

അവരെ യാത്രയാക്കി തിരികെ വീട്ടിലേക്ക് വരുമ്പോൾ മനസ്സിൽ വീണ്ടും വിഷമങ്ങളും സങ്കടങ്ങളും ഒരു പരിധിയിലധികം ഉണ്ടായിരുന്നു................ പക്ഷെ ഉള്ളിൽ പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം........... അതിന്റെ കാരണം തേടി ഒരുപാട് അലയണ്ട കാര്യം ഉണ്ടായിരുന്നില്ല....... ആ പുഞ്ചിരി ആയിരുന്നു അതിന്റെ കാരണം.......... മുറിയിലേക്ക് കയറിയപ്പോൾ ആ മുറിയിലെ വലിയ ഏകാന്തത എന്നെ ഒറ്റപ്പെടുത്തുന്നു പോലെ തോന്നിയിരുന്നു.............. മധുവില്ലാത്ത മുറിയിൽ നിൽക്കാൻ എൻറെ മനസ്സ് അനുവദിച്ചില്ല......... പക്ഷേ പെട്ടെന്ന് ഒരു ഭംഗിയുള്ള സ്വപ്നം മനസ്സിലേക്ക് കടന്നുവന്നു.......... ഒരു നിറപുത്തരിയും കത്തിച്ചു വച്ച നിലവിളക്കും ഒപ്പം എൻറെ കഴുത്തിൽ താലി കെട്ടുന്ന അപ്പുവേട്ടനും........ ഒരുപക്ഷെ നടക്കാൻ സാധ്യത പോലും ഇല്ലാത്ത ഒരു സ്വപ്നം....... ഏട്ടൻറെ അസുഖം മാനിച്ച് ചെണ്ടമേളം പൂർണമായും ഒഴിവാക്കിയിരുന്നു വിവാഹത്തിന്...... വളരെ ലാഘവത്തോടെ നടന്ന വിവാഹമായിരുന്നു......... അതൊക്കെ അച്ഛനോട് പറയാൻ രവി അങ്കിളിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നു..............

പക്ഷേ അച്ഛൻ എല്ലാം വേണ്ടതുപോലെ ചെയ്തു........ മധുവിനെ കാണാൻ അവരുടെ വീട്ടിലേക്ക് പോകേണ്ടത് ഉള്ളതുകൊണ്ട് കുറച്ചുനേരം മുറിയിലിരുന്ന് ശേഷം പോയി കുളിച്ചു വന്നു........ വൈകിട്ടത്തെ ചടങ്ങുകൾക്ക് പോകാനായി വേഗം തന്നെ തയ്യാറായി.......... ഞങ്ങളെ കാത്തിരുന്നത് പോലെ അവിടെയും എല്ലാം റെഡി ആയിരുന്നു......... പക്ഷേ അധികം ബന്ധുക്കൾ ഒന്നുമില്ല......... മധുവിന്റെ മുഖം ഞങ്ങളെ കണ്ടപ്പോൾ ഏഴു തിരിയിട്ട നിലവിളക്ക് പോലെ പ്രകാശിച്ചിരുന്നു എന്ന് തോന്നി......... ഞങ്ങളെ എല്ലാവരെയും കണ്ടപ്പോൾ ഓടി അടുത്തേക്ക് വന്നു.......... സെറ്റുമുണ്ടും ആണ് ഇപ്പോൾ അവളുടെ വേഷം............. അങ്ങനെ നാടൻ വേഷങ്ങളിൽ അവളെ പൊതുവേ കാണാറില്ല എന്നതായിരുന്നു സത്യം.......... അത്യാവശ്യ ബന്ധുക്കൾ അല്ലാതെ ബാക്കിയുള്ളവരൊക്കെ മടങ്ങി പോയിരിക്കുന്നു.......... ഇപ്പോൾ ഉള്ളവരെല്ലാം അറിയാവുന്നവരാണ് ചടങ്ങുകൾ എല്ലാം തീർത്ത് മടങ്ങി പോകാൻ നിന്നപ്പോൾ........ എന്റെ മിഴികൾ അതിന്റെ ഇണയെ തേടി പരതി........ പെട്ടന്ന് എന്റെ മനസ്സറിഞ്ഞ പോലെ ബാൽകാണിയിൽ നിന്ന് എന്നെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.......... എന്റെ വിങ്ങുന്ന ഹൃദയത്ത്തിനു അത്‌ മാത്രം മതിയാരുന്നു............ തിരിച്ചു വീട്ടിൽ വന്നതും ആ ദിവസത്തെ അലച്ചിൽ കൊണ്ട് പെട്ടന്ന് ഉറങ്ങി പോയി........

പിറ്റേന്ന് രാവിലെ മധുവിന്റെ അഭാവം ഞങ്ങളെ എല്ലാരേയും വല്ലാതെ ബാധിച്ചപ്പോൾ അച്ഛൻ വൈകുന്നേരം അങ്ങോട്ട്‌ പോകാം എന്ന് പറഞ്ഞപ്പോൾ എനിക്കും അമ്മയ്ക്കും സന്തോഷം ആയി..... എനിക്ക് രണ്ടു സന്തോഷം ആയിരുന്നു ഒന്നു അവളെ കാണാം പിന്നെ എന്റെ പ്രിയപ്പെട്ടവനെയും....... വൈകുന്നേരം ആയപ്പോൾ മുറിയിൽ ചെന്ന് ഒരു മഞ്ഞ ഹാൻഡ് വർക്ക്‌ ചെയ്ത സിമ്പിൾ കുർത്തയും അതിന് ചേരുന്ന ബ്രൗൺ ലെഗ്ഗിൻസും അണിഞ്ഞു...... മുടി മേടഞ്ഞിട്ട് മുന്നോട്ട് ഇട്ടു...... അതിന് ചേരുന്ന ഒരു ജിമ്മിക്കയും ത്രെഡ് വളകളും ഒക്കെ അണിഞ്ഞു...... അവിടെ ചെല്ലുമ്പോൾ തന്നെ കണ്ടു..... മുറ്റത്ത് നിന്ന് ആരോടോ സംസാരിക്കുന്ന അപ്പു ഏട്ടനെ..... ഒരു കാവി മുണ്ടും ടി ഷർട്ടും ആയിരുന്നു വേഷം..... അങ്ങനെ നാടൻ വേഷത്തിൽ കാണുന്നത് ആണ് എനിക്ക് ഇഷ്ട്ടം..... ഞങ്ങളെ കണ്ടാപ്പോൾ ആൾ ചിരിച്ചു കാണിച്ചു...... തലേ ദിവസത്തെ ക്ഷീണം ആളെ തെല്ല് ഉലച്ചിട്ടുണ്ട്....... എങ്കിലും എന്നെ കണ്ടപ്പോൾ ആളുടെ മിഴികൾ തിളങ്ങി....... ഞങ്ങളെ കണ്ടതും സുമിത്ര ആന്റി സന്തോഷത്തോടെ വിളിച്ചു അകത്തേക്ക് കൊണ്ടുപോയി.....

അച്ഛൻ ചിരിയോടെ അപ്പുവേട്ടനോട് എന്തോ സംസാരിക്കാൻ തുടങ്ങി...... കിരൺ ഏട്ടനും കുടുംബവും പോയിട്ടില്ല ബാക്കി എല്ലാരും പോയി..... ഞങ്ങൾ ചെന്നത് എല്ലാർക്കും സന്തോഷം ആയിരുന്നു...... എല്ലാരും ഭക്ഷണവും മറ്റും കഴിച്ചു കുറച്ചുനേരം സന്തോഷ വർത്തമാനങ്ങൾ കടയിൽ ഇരുന്നപ്പോഴാണ് പെട്ടെന്ന് സുമിത്ര ആന്റി പറഞ്ഞത്..... " ഏതായാലും ഈ വിവാഹം കഴിഞ്ഞു........ ഇനി ഈ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതല്ലേ നല്ലത്....... രവി അങ്കിൾ ചിരിയോടെ അച്ഛനെ നോക്കിയത്......... അച്ഛൻ മനസ്സിലാവാതെ എല്ലാരേയും നോക്കി......... ഒരു സജഷൻ ആണ് മാധവ...... രവി അങ്കിൾ തുടക്കം ഇട്ടു..... തനിക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം........ എന്താണ്....... ചിരിയോടെ അച്ഛൻ ചോദിച്ചു..... നമ്മുടെ കിരണിന് വേണ്ടി മാളുവിനെ ആലോചിച്ചാലോ........? അത് ആകുമ്പോൾ കുട്ടികൾക്കും വലിയ വിഷമം ഇല്ലല്ലോ........ മധുരിമയും പറഞ്ഞു മാളവികയെ പിരിഞ്ഞു നിന്നിട്ട് ഇല്ല എന്ന്........ ഇതാകുമ്പോൾ രണ്ടാളും കുടുംബത്തിൽ തന്നെ ഉണ്ടല്ലോ.......

ഒരു നിമിഷം എന്റെ ഹൃദയത്തിൽ വെള്ളിടി വെട്ടി..... പെട്ടന്ന് നോട്ടം എത്തിയത് ഒരു അപ്പുവേട്ടനിൽ ആണ് .......... ആ വാർത്ത ആ ഹൃദയത്തിൽ വേദന നിറച്ചു എന്ന് മുഖം കാണുമ്പോൾ അറിയാം......... ആ മിഴികളിൽ അറിയാതെ ചുവപ്പുരാശി പടർന്നു........ ഹൃദയത്തിൽ ഒരു വേദന വന്നു അത്‌ കണ്ടപ്പോൾ........ കുട്ടികൾ തമ്മിൽ നല്ല ചേർച്ചയാണ്......... ആരോ അത് പറഞ്ഞപ്പോഴാണ് കിരൺ ഏട്ടൻറെ മുഖത്തേക്ക് ഞാൻ നോക്കിയത് ആ മുഖത്ത് പ്രതീക്ഷ തന്നെയാണ്....... ചിരിയോടെ തന്നെ നോക്കുന്നുണ്ട്....... കുറച്ച് അപ്പുറം നിൽക്കുന്ന അപ്പുവേട്ടന്റെ മുഖം കണ്ടപ്പോൾ എവിടെനിന്നൊക്കെയോ എനിക്ക് ഊർജ്ജം വരുന്നത് പോലെ തോന്നിയിരുന്നു........... ബാക്കി ഒന്നും കേൾക്കാൻ ആഗ്രഹിക്കാത്ത ആൾ പോലെ തിരികെ നടന്നു പോകുകയായിരുന്നു......... അതെനിക്ക് കാണാൻ കഴിയുന്നതിലും വലിയ കാഴ്ചയായിരുന്നു........... എനിക്ക് താൽപര്യക്കുറവ് ഒന്നുമില്ല കുട്ടികൾക്ക് താൽപര്യം ആണെങ്കിൽ അങ്ങനെ ആലോചിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല.......... അച്ഛൻ അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നിയിരുന്നു........ അച്ഛൻ പോലും എന്നെ മനസ്സിലാക്കാൻ ശ്രമിച്ച ഇല്ലല്ലോ എന്നായിരുന്നു ആ നിമിഷം ഞാൻ ചിന്തിച്ചത്......... കിരണിന് സമ്മത കുറവ് ഒന്നുമുണ്ടാവില്ല.......

അവനോട് ഞാൻ ചോദിച്ചതാണ്....... സുമിത്ര ആന്റി ആവേശത്തോടെ പറഞ്ഞപ്പോൾ എനിക്ക് പറയണമെന്നുണ്ടായിരുന്നു കിരൺ അല്ല എൻറെ മനസ്സിൽ ആൻറിയുടെ മകൻ ആണ് ഉള്ളത് എന്ന്.......... മോളുടെ അഭിപ്രായം എന്താ........? ചോദിച്ചപ്പോൾ ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു പോയി......... അപ്പോഴേക്കും എൻറെ കണ്ണുകൾ ആ വാതിൽപ്പടിയിലേയ്ക്ക് നീണ്ടു.......... ഇല്ല അവിടെ ഇല്ല ഒന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ അകത്തേക്ക് കയറി പോയിരിക്കുന്നു........ പെട്ടെന്ന് ആൻറി എന്നോട് ചോദിച്ചത് കേട്ടായിരിക്കാം കുറച്ചപ്പുറത്ത് ആളിന്റെ തലവട്ടം ഞാൻ കണ്ടിരുന്നു........ എൻറെ മറുപടി അറിയാനുള്ള ആകാംക്ഷ ആണോ ആ നോട്ടത്തിന് പിന്നിൽ എന്ന് ഒരു നിമിഷം തോന്നിയിരുന്നു....... അതെ ഇതാണ് യഥാർത്ഥ സമയം....... ഇതിനുമപ്പുറം എനിക്കൊരു അവസരം വരാൻ പോകുന്നില്ല....... എല്ലാവരും ഉള്ള ഒരു സമയം ഒരു വലിയ പൊട്ടിത്തെറി ഉണ്ടാകുമെങ്കിലും തൻറെ മനസ്സിലെ ഇഷ്ടം തുറന്നു പറയുന്നതാണ് എന്തുകൊണ്ടും നല്ലത് എന്ന് തോന്നിയിരുന്നു.........

ഇങ്ങനെ എല്ലാവരും നിൽകുമ്പോൾ അഭിപ്രായം ചോദിച്ചാൽ മോൾ എന്താ പറയുക........ .സുമിത്ര ആന്റി ചിരിയോടെ പറഞ്ഞു........ ആൻറി മറ്റൊന്നും തോന്നരുത് ഞാൻ കിരൺ ഏട്ടനെ അങ്ങനെ ഒന്നും കണ്ടിട്ടില്ല........ പെട്ടെന്ന് കിരണേട്ടന്റെ മുഖത്ത് ഒരു നിരാശ ഉണ്ടായി അത് കണ്ടപ്പോൾ എനിക്കും ചെറിയ വേദന തോന്നിയിരുന്നു........ അത് സാരമില്ല........ ഇനി അങ്ങനെ കണ്ടാൽ മതി...... ചിരിയോടെ സുമിത്ര ആന്റി പറഞ്ഞപ്പോൾ എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു......... അതല്ല എൻറെ മനസ്സിൽ മറ്റൊരാളുണ്ട്......... ഒരു നിമിഷം എൻറെ വാക്ക് കേട്ട് എല്ലാവരും ഒന്ന് അന്തിച്ചു പോയിരുന്നു......... അച്ഛൻ എന്നെ വല്ലാതെ വേദനയോടെ നോക്കുന്നുണ്ടായിരുന്നു....... ഒരുപക്ഷേ എല്ലാവരും ഇരിക്കുമ്പോൾ നീ എന്തിന് ഇത് പറഞ്ഞു മോളെ എന്ന അർത്ഥത്തിൽ ആയിരുന്നു അച്ഛൻ നോക്കിയത് എന്ന് എനിക്ക് തോന്നിയിരുന്നു........... മറ്റാരുമല്ല...... അപ്പുവേട്ടൻ ആണ്.......! ഒരു നിമിഷം എൻറെ വെളിപ്പെടുത്തലിൽ അപ്പുവേട്ടൻ അടക്കം എല്ലാവരും ഞെട്ടിപ്പോയി എന്ന് എനിക്ക് തോന്നിയിരുന്നു അവരുടെ മുഖഭാവങ്ങൾ അത് വിളിച്ചു പറയുന്നുണ്ടായിരുന്നു............................ ( തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story