മീനാക്ഷി: ഭാഗം 20

meenakshi aswathi

രചന: അശ്വതി കാർത്തിക

 ഞാൻ ആലോചിക്കുവാരുന്നു ഓരോരുത്തരും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അത്രയും നാളും നമ്മൾ അനുഭവിച്ചിരുന്ന സന്തോഷങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന്... ആതിര വന്നപ്പോൾ നിങ്ങളുടെ ഹരി വന്നപ്പോൾ എന്റെ... ചിലർ അങ്ങനെ ആണ്... നമ്മുടെ സന്തോഷങ്ങളെ ഇല്ലതാക്കാൻ വേണ്ടി മാത്രം വരുന്നവർ... 🌹🌹🌹🌹🌹🌹🌹🌹🌹 ചേച്ചി പറഞ്ഞത് ശരിയാണ് അവർ നമ്മുടെ ജീവിതത്തിൽ വന്നു പോകുന്നത് നമ്മുടെ സന്തോഷം കൊണ്ട് ആണ്... ജന്തുക്കൾ.... രണ്ടാളുടേം മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ മീനുവിനും സങ്കടം ആയി... അവൾ അവരുടെ അടുത്തേക്ക് ചെന്നു..... വിഷമിക്കാൻ പറഞ്ഞത് അല്ല... എനിക്ക് സത്യത്തിൽ നിങ്ങളോട് ഇപ്പൊ ഒരുപാട് സ്നേഹം തോന്നുന്നു... അച്ഛനേം അമ്മേം ചേട്ടനേം ഒക്കെ ഇങ്ങനെ ഒരുപാട് സ്നേഹിക്കുന്നതിനു...... എന്നും ഒരുമിച്ചു ജീവിക്കണം എന്ന് ആഗ്രഹിക്കുന്നതിന്... ഇന്നത്തെ കാലത്തു അങ്ങനെ ഉള്ള കുട്ടികൾ പൊതുവെ കുറവ് ആണ്... എല്ലാവർക്കും സ്വന്തം കാര്യം... അവിടെ അമ്മയും അച്ഛനും കൂടപ്പിറപ്പുകളും ഇല്ല...

രക്ത ബന്ധം ഇല്ല.. സ്വന്തം കാര്യം സിന്ദാബാദ്‌....അതാണ് ഇപ്പൊ മിക്കവാറും ആൾക്കാർക്ക്...... ചേച്ചി ഞങ്ങൾ ചോദിച്ചതിനുള്ള മറുപടി താ... ചേച്ചിക്ക് വന്നൂടെ ഞങ്ങളുടെ വീട്ടിലേക്ക്.... ചേച്ചിയുടെ ഒരു ഇഷ്ടത്തിനും അവിടെ ആരും എതിര് നിൽക്കില്ല..... എന്റെ പൊന്നു പിള്ളേരെ ഞാൻ പറഞ്ഞില്ലേ... ഒരു പരീക്ഷണത്തിന് എനിക്കിനി വയ്യ...... അത് നിങ്ങളോട് ആരോട് ഇഷ്ടക്കുറവ് കൊണ്ടല്ല... എന്തോ മനസ്സ് സമ്മതിക്കുന്നില്ല അതുകൊണ്ടാണ്.... മം... ശരി ഞങ്ങൾ ചേച്ചിയെ നിർബന്ധിക്കുന്നില്ല... ഒരു കാര്യം കൂടി പറയട്ടെ എന്നാ.... ചേച്ചിയേ ഞങ്ങൾ ചേട്ടൻ ആയിട്ട് പരിചയപ്പെടുത്തിത്തരാം... എന്നിട്ട് ചേച്ചി തന്നെ നോക്ക്... ചേട്ടൻ ആയിട്ട് പൊരുത്തപ്പെട്ടു പോകാൻ പറ്റുമോ എന്ന്.. അങ്ങനെയാണെങ്കിൽ മാത്രം വിവാഹത്തിന് സമ്മതിച്ചാൽ മതി... എന്തായാലും ജീവിതകാലം മുഴുവൻ കല്യാണം കഴിക്കാതെ നിൽക്കാൻ തീരുമാനിച്ചിട്ടില്ല... കുറച്ചുകഴിയുമ്പോൾ എന്തായാലും ചേച്ചിക്ക് തന്നെ സമ്മതിക്കേണ്ടിവരും... മീനു അത്ഭുതത്തോടെ അവരെ നോക്കി...

നീയൊക്കെ പാവമാണെന്ന് ഞാൻ എന്റെ വാ കൊണ്ട് തന്നെയാണല്ലോ അല്ലേ പറഞ്ഞത്..... നീയൊക്കെ എങ്ങനെ ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നു.... രണ്ടിനും നല്ല കുരുട്ട് ബുദ്ധി ആണല്ലോ.... ചേച്ചി വെറുതെ തമാശ കളിക്കാതെ കാര്യം പറ... ഞങ്ങൾ പറഞ്ഞത് നല്ലൊരു കാര്യമല്ലേ ഒന്ന് നോക്കാമല്ലോ...... ആ നിങ്ങൾ പറഞ്ഞത് നല്ലൊരു കാര്യമാ ചിലപ്പോ എനിക്ക് നല്ലൊരു ഫ്രണ്ടിനെ കിട്ടും.... അത് കഴിഞ്ഞ് നോക്കാം ഭർത്താവ് ആക്കണോ വേണ്ടയോ എന്ന്.... ❣️❣️❣️❣️❣️❣️❣️❣️❣️❣️ വീട്ടിലെത്തി എല്ലാ കാര്യങ്ങളും മാധവനോടും അപർണ്ണയോടും പറഞ്ഞു..... നിന്റെ ഇഷ്ടം പോലെ ചെയ്തോളാൻ അവര് പറഞ്ഞു.... സ്വന്തം ജീവിതമാണ് തീരുമാനിക്കേണ്ടത് നീ തന്നെയാണ്... നിന്റെ തീരുമാനം എന്തായാലും ഒപ്പം ഞങ്ങളെല്ലാവരും ഉണ്ടാകും.... 🌹🌹🌹🌹🌹🌹🌹🌹 ശ്രീനാഥ് ഒക്കെ വീട്ടിൽ ചെന്ന് അമ്മയോടും അച്ഛനോടും കാര്യങ്ങളൊക്കെ പറഞ്ഞു.... ആ കുട്ടി പറഞ്ഞത് നേരാണ് അതിനും ഒരു മോശം അനുഭവം ഉണ്ടായിട്ടുണ്ട് നമ്മുടെ മോനും ഒരു മോശം അനുഭവം ഉണ്ടായി...

അപ്പോൾ രണ്ടാളും പരസ്പരം ഒന്ന് മനസ്സിലാക്കിയിട്ട് വിവാഹവും ആയിട്ട് മുന്നോട്ടുപോകുന്നത് ആയിരിക്കും നല്ലത്... അവർക്ക് തമ്മിൽ സംസാരിക്കാനുള്ള അവരു തമ്മിൽ സംസാരിക്കട്ടെ... പരസ്പരം ചേരാത്ത സ്വഭാവം ആണെങ്കിൽ നമ്മൾ എന്തിനാണ് വെറുതെ കൂട്ടിച്ചേർക്കുന്നത്... ഇനി അതല്ല രണ്ടാൾക്കും ഒരുമിച്ച് മുന്നോട്ട് പോകാം എന്ന് അവർ പറഞ്ഞാൽ നമുക്ക് വിവാഹം നോക്കാം.... അമ്മയുടെ അഭിപ്രായം അങ്ങനെ ആയിരുന്നു ബാക്കി എല്ലാവരും അതിനോട് അനുകൂലിച്ചു... ശ്രീരാജ് നോട് കാര്യങ്ങൾ ഒന്നും അപ്പൊ പറഞ്ഞിരുന്നില്ല സമയം പോലെ ശ്രീനാഥ് ശ്രീകാന്തും കൂടി പറഞ്ഞോളാം എന്ന് പറഞ്ഞു.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ശ്രീരാജ് റൂമിലിരുന്ന് എന്താ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ശ്രീകാന്ത് കൂടി അവിടേക്ക് ചെല്ലുന്നത്.. ഏട്ടൻ തിരക്കിലാണോ.... രണ്ടാളും അവിടെ ചുറ്റി പറ്റി നിന്ന് ചോദിച്ചു... എന്തിനാടാ ഇങ്ങനെ ചുറ്റിക്കെട്ടി ചോദിക്കുന്ന നിങ്ങൾക്ക് എന്താ പറയാനുള്ളത് എന്ന് വെച്ചാൽ പറയാം... ഞാൻ ഓഫീസിൽ ഒന്ന് രണ്ട് കാര്യങ്ങൾ നോക്കുവാ വേറൊന്നുമില്ല...

മീനു ചേച്ചിയുടെ കാര്യം അമ്മ ചേട്ടനോട് പറഞ്ഞില്ലായിരുന്നോ... ഉവ്വ് എന്നുള്ള അർത്ഥത്തിൽ ശ്രീരാജ് തലയാട്ടി... ഞങ്ങൾ അവരുടെ വീട്ടിൽ പോയ കാര്യം അമ്മ പറഞ്ഞോ... ആ പറഞ്ഞു.... ചേട്ടന് ഇഷ്ടമാണോ ചേച്ചിയെ .... ഒരുതവണ ഇഷ്ടപ്പെട്ട അതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.... അന്നും എന്റെ അഭിപ്രായം ആരും ചോദിച്ചില്ലല്ലോ പിന്നെ എന്താ ഇപ്പൊ പുതിയ ഒരു സംഭവം..... അവർ മീനു ആയിട്ട് സംസാരിച്ച കാര്യങ്ങളൊക്കെ ശ്രീരാജ് നോട് പറഞ്ഞു.... എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു... ആ കുട്ടി പറഞ്ഞത് ഒരു നല്ല കാര്യമാ... തമ്മിൽ ചേരുമോ എന്ന് നോക്കിയിട്ട് മുന്നോട്ടു പോകുന്നതാണ് നല്ലത് വെറുതെ എന്തിനാണ് ഒരു പരീക്ഷണം കൂടി...... അതുകേട്ടപ്പോൾ ശ്രീനാഥിനും ശ്രീകാന്ത്നും സന്തോഷമായി ചേട്ടൻ വഴക്കു പറയും എന്നാണ് അവർ വിചാരിച്ചത്... എന്നാ ചേട്ടാ നിങ്ങളെ രണ്ടുപേരെ കാണാനുള്ള അവസരം ഉണ്ടാക്കി തരട്ടെ.... അവൻ തിരിച്ച് ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ ഒക്കെ ശരിയാക്കി കൊള്ളാം എന്ന് പറഞ്ഞു രണ്ടാളും കൂടി താഴേക്ക് പോയി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹

മീനു നോട് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.... അതുകഴിഞ്ഞ് മാധവനോടും.നല്ല തീരുമാനം ആണെന്ന് അവനും പറഞ്ഞു..... 🌹🌹🌹🌹🌹🌹🌹 ഹലോ എവിടെ ഇരിക്കുന്നത്.... ശ്രീരാജ് പറഞ്ഞിട്ട് കാണാൻ വന്നതാണ് മീനു... ഒരു കോഫി ഷോപ്പിൽ ഇരിക്കുകയാണ് ശ്രീരാജ്.... മീനുനോട് അവിടെ എത്തിയാൽ മതി എന്നാണ് പറഞ്ഞത്.... ശ്രീരാജ് പറഞ്ഞ സ്ഥലത്തേക്ക് നോക്കുമ്പോൾ അവിടെ ഇരുന്നു കൈ പൊക്കി കാണിക്കുന്ന കണ്ടു... മീനു ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു ഹെലോ... ഒരുപാട് നേരം ആയോ വന്നിട്ട്.... ഇല്ല.. ഞാൻ ജസ്റ്റ്‌ വന്നേ ഒള്ളൂ... രണ്ടാളും കുടിക്കാൻ ഉള്ളത് ഓർഡർ ചെയ്തിട്ട് ഇരുന്നു.... എങ്ങനെ തുടങ്ങും എന്ന് രണ്ടാൾക്കും ഒരു പിടിയും ഇല്ല... അവസാനം മീനു തന്നെ മുൻകൈ എടുത്തു.... എന്റെ കാര്യങ്ങളൊക്കെ അറിയാമല്ലോ അല്ലേ... രണ്ടാമതൊരു വിവാഹം സത്യം പറഞ്ഞാൽ ഞാൻ അതിനെപ്പറ്റി കാര്യമായിട്ട് ഒന്നും ചിന്തിച്ചിട്ടില്ല.... രണ്ടാമത് വിവാഹം കഴിക്കില്ല എന്ന് ഒന്നും തീരുമാനിച്ചിട്ടില്ല... പിന്നെ എന്തോ ഒരു പിന്നോട്ട് വലിക്കുന്നു ചിലപ്പോൾ അനുഭവിച്ച പ്രശ്നങ്ങൾ ഒക്കെ തന്നെയാകും...

അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ജസ്റ്റ് ഒന്ന് പരിചയപ്പെട്ട് കുറച്ചുനാൾ കഴിഞ്ഞ് രണ്ടാൾക്കും ഒരുമിച്ച് മുന്നോട്ടു പോകാൻ പറ്റുമെങ്കിൽ മാത്രം നോക്കിയാൽ മതിയല്ലോ എന്ന്.... ശ്രീരാജ് ചിരിച്ചു... എനിക്ക് അതിൽ അത്ഭുതമൊന്നും തോന്നുന്നില്ല... ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പിന്നെ പച്ചവെള്ളം കണ്ടാലും പേടിക്കും എന്നല്ലേ... രണ്ടാളും അവിടെ ഇരുന്നു പരസ്പരം പറയാനുള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു..... രണ്ടാളും അനുഭവിച്ചത് വേറെ തരത്തിൽ ആണെങ്കിലും ഇപ്പോൾ രണ്ടും ഏതാണ്ട് ഒരേ അവസ്ഥയിലാണ്..... കുറച്ചു നേരത്തെ സംസാരത്തിൽ നിന്നും മീനു സംസാരിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണെന്ന് ശ്രീരാജ്നു മനസ്സിലായി... ഇഷ്ടമല്ലാത്ത കാര്യങ്ങൾ തുറന്നു പറയുന്ന എന്നാൽ മറ്റുള്ളവരെ അധികം വേദനിപ്പിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തി.... അവൾക്ക് അവരുടേതായ വ്യക്തമായ നിലപാടുകൾ ഉണ്ട് എന്തിനുമേതിനും.... അവന് അവളോട് ബഹുമാനം തോന്നി പൊരുതി ജീവിക്കുന്ന അവളോടുള്ള ബഹുമാനം.... രണ്ടാളും ദിവസങ്ങൾക്കുള്ളിൽത്തന്നെ നല്ല സുഹൃത്തുക്കളായി മാറി....

ശ്രീരാജിന്റെ മാറ്റം അവന്റെ വീട്ടിലും സന്തോഷം ആയി... പഴയ കളിയും ചിരിയും ഒക്കെ ആവീട്ടിൽ നിറഞ്ഞു.... ദിവസങ്ങൾ മാസങ്ങൾ ആയപ്പോൾ രണ്ടാളും കൂട്ടുകാർ എന്നതിനും അപ്പുറത്തേക്ക് അവർ പോലും അറിയാതെ അടുത്തു...... ശ്രീരാജ് എന്ന വിളിയിൽ നിന്നും ശ്രീയേട്ടാ എന്ന വിളിയിലേക്കും മീനാക്ഷി എന്നതിൽ നിന്നും മീനു വിലേക്കും എത്തി... ഹരി യിൽ നിന്നും ഏറെ വിഭിന്നമാണ് ശ്രീരാജ്ന്റെ സ്വഭാവം... സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണമെന്ന് ഉള്ള അഭിപ്രായമാണ് അവനു ഉള്ളത്... വീട്ടിൽ ഒതുങ്ങി കൂടേണ്ടവൾ അല്ല സ്ത്രീ എന്ന ബോധ്യം അവനു ഉണ്ടായിരുന്നു... ശ്രീരാജ് നോട്‌ ഏറെ അടുത്ത് കഴിഞ്ഞപ്പോൾ അവനെ വളർത്തിയ അമ്മയോടും അച്ഛനോടും ഏറെ ബഹുമാനം തോന്നി മീനുവിന്........... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story