മീനാക്ഷി: ഭാഗം 9

meenakshi aswathi

രചന: അശ്വതി കാർത്തിക

അവര് വന്ന് സംസാരിച്ചു കഴിയുമ്പോൾ അച്ഛൻ പോകാൻ പറയുമോ... ഇന്നുവരെ അച്ഛനെ എതിർത്ത് സംസാരിച്ച് ശീലവും ഇല്ല.... എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല.... കാറിലിരുന്ന് ഓരോന്ന് ആലോചിച്ച് ആലോചിച്ച് വീട്ടിലെത്തിയത് മീനു അറിഞ്ഞില്ല 🌹🌹🌹🌹🌹🌹🌹🌹 ഇറങ്ങു മോളെ വീടെത്തി.... കാറിൽ നിന്നിറങ്ങുമ്പോൾ ഒരുപാട് നാള് എവിടെ ഒറ്റപ്പെട്ടുപോയ ഒരു കുട്ടി തിരിച്ചു വീട്ടിൽ എത്തി സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തെത്തിയ പോലെയാണ് തോന്നിയത്...... വീടിനുള്ളിലേക്ക് കയറുമ്പോൾ മനസ്സിൽ വീണ്ടും ഒരു തണുപ്പ് വരുന്നതുപോലെ തോന്നി..... ചുറ്റും പ്രകാശം മാത്രം.... ആകപ്പാടെ ഒരു പോസിറ്റീവ് തോന്നി........... മോൾ ചെന്നു ഫ്രഷ് ആയിട്ടു വാ അമ്മ അപ്പോഴേക്കും കഴിക്കാൻ ഒക്കെ എടുത്തു വയ്ക്കാം..... 🌹🌹🌹🌹🌹🌹🌹🌹🌹🌹 മുറിയിൽ കയറി നോക്കി എല്ലാം പഴയത് പോലെ തന്നെ... കല്യാണത്തിന് ശേഷം അധികം ഇവിടെ വന്നു നിന്നിട്ടില്ല.... ഹരിയേട്ടൻ എപ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറും.........

അലമാരയിൽ നിന്ന് മാറാൻ ഉള്ള ഡ്രസ്സും എടുത്തു കുളിക്കാൻ ആയിട്ട് കയറി.... കുളികഴിഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ പഴയ മീനാക്ഷി തിരിച്ചു വന്ന പോലെ തോന്നി.... ആ നരച്ച കളർ ഉള്ള സാരിയിൽ നിന്നും മോചനം കിട്ടിയപ്പോൾ തന്നെ ഒരു ആശ്വാസം...... ഇഷ്ടമുള്ള ഡ്രസ്സ് ഇഷ്ടമുള്ള ആഭരണം ഒക്കെ ഇട്ടിട്ട് എത്രനാളായി.... താഴേക്ക് ചെല്ലുമ്പോൾ അച്ഛനും ചേട്ടനും അമ്മയുമൊക്കെ കാത്തിരിപ്പുണ്ട്.... കുറെ നാൾ കൂടി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു...... അപ്പോഴും തിരിച്ചു പോകേണ്ടി വരുമോ എന്നൊരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നു..... ഇനി ആ വീട്ടിലേക്ക് തിരിച്ചു ചെല്ലുക ചിന്തിക്കാൻ പോലും വയ്യ...... സ്വന്ത അഭിമാനവും വ്യക്തിത്വവും പണയപ്പെടുത്തി ഇനി മുന്നോട്ട് പോവാൻ പറ്റില്ല.. അച്ഛനെ ധിരിക്കാനും പറ്റില്ല അച്ഛൻ എന്താവും പറയുക.... മോൾ എന്താ ആലോചിക്കുന്നത്.... അച്ഛന്റെ ആ ചോദ്യം കേട്ടപ്പോൾ തല ഉയർത്തി നോക്കി... എല്ലാവരും തന്നെ തന്നെ നോക്കിയിരിക്കുകയാണ്.....

ഒന്നുമില്ല ഞാൻ വെറുതെ ഓരോ കാര്യങ്ങൾ ഇങ്ങനെ ആലോചിക്കുകയായിരുന്നു.... അച്ഛന് അറിയാം മോളെ എന്താണ് ആലോചിക്കുന്നത്... ഞാൻ നിന്നെ ഇനിയും അവിടേക്ക് പറഞ്ഞു വിടുമോ എന്നല്ലേ..... മോള് പേടിക്കേണ്ട അച്ഛൻ നിർബന്ധിച്ച് നിന്നെ ഒരിക്കലും അവരോടൊപ്പം വിടില്ല.... ഒരിക്കൽ അച്ഛൻ കാരണം എന്റെ കുട്ടിയുടെ ജീവിതം നശിച്ചു.... ഇനിയും അതുപോലെ ഒരു തടവറയിലേക്ക് എന്റെ കുഞ്ഞിനെ വിടാൻ ഞാൻ തയ്യാറല്ല... എന്തായാലും രണ്ടു ദിവസം കഴിയട്ടെ അവരുടെ നീക്കം എന്താണെന്ന് നോക്കാം മിക്കവാറും നാളെയോ മറ്റന്നാളോ ഹരി വിളിക്കാൻ സാധ്യതയുണ്ട്.... അവൻ എന്തും വിളിച്ചു പറഞ്ഞോട്ടെ ഇനിയെന്തായാലും മീനുവിനെ അവരോടൊപ്പം വിടാൻ പറ്റില്ല... അച്ഛനെ എതിർത്തു ഞാൻ ഇന്നുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല... പക്ഷേ അവർ ഓരോന്നും പറഞ്ഞ് അഭിനയിച്ചു ഇവിടെ വന്ന് തകർത്തു പോകുമ്പോൾ ഇവളെ കൂടെ വിടാനാണ് അച്ഛന്റെ തീരുമാനമെങ്കിൽ.... ബാക്കി ഞാൻ ഒന്നും ഇപ്പൊ പറയുന്നില്ല അന്നേരം പറയാം.....

മാധവ് അതും പറഞ്ഞ് കഴിച്ചിട്ട് എണീറ്റ് പോയി..... അച്ഛൻ ചിരിച്ചു..... ഇതൊന്നും കണ്ട് മോള് പേടിക്കണ്ട... അവൻ അച്ഛനോടുള്ള ദേഷ്യമല്ല കാണിക്കുന്നത് മറിച്ച് നിന്നോടുള്ള സ്നേഹമാണ്..... ഒരുപക്ഷേ നിന്നെ കാണുന്നത് വരെ ഞങ്ങളെ രണ്ടിനേം കാട്ടിലും കൂടുതൽ ടെൻഷൻ അനുഭവിച്ചത് അവനാണ്............ നിന്നോട് പഴയതുപോലെ മിണ്ടാൻ പറ്റുന്നില്ല.... വിവാഹം കഴിഞ്ഞതോടെ നീ ആകെ മാറിപ്പോയി എന്നും പറഞ്ഞ് ഇവിടെ മിക്കവാറും പരാതികളാണ് ............. അച്ഛൻ ഒരിക്കൽ കൂടി പറയുകയാണ് മോൾക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാം അച്ഛനും അമ്മയും കൂടെയുണ്ടാവും.... പകുതിക്ക് വെച്ച് ഉപേക്ഷിക്കാൻ അല്ല എന്റെ മക്കളെ ഞാൻ വളർത്തിയത്........ എന്തായാലും അവർ ഒന്ന് സംസാരിക്കട്ടെ മോൾ തൽക്കാലം പോയി റസ്റ്റ് എടുത്തു കുറേനേരം യാത്ര ചെയ്തതല്ലേ ബാക്കിയൊക്കെ നമുക്ക് നാളെ സംസാരിക്കാം... 💕💕💕💕💕 ചേട്ടനെ റൂമിൽ കാണാത്തതുകൊണ്ട് അന്വേഷിച്ചു നടക്കുകയാണ്.... മുറ്റത്തുനിന്നും ശബ്ദം കേട്ടു നോക്കിപ്പോൾ ചേട്ടൻ അവിടെ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നടക്കുന്നുണ്ട്.....

ഫോൺവിളി കഴിയുന്നവരെ മുറ്റത്തൂടെ വെറുതെ നടന്നു..... എന്താ മോളെ നി കിടന്നില്ലേ..... ഉറക്കം വന്നില്ല ചേട്ടാ.... ചേട്ടാ..... എന്താടാ നീ പറഞ്ഞോ... എന്നെ ഒന്ന് കെട്ടിപ്പിടിക്കാവോ..... എത്രനാളായി ചേട്ടന്റെഒപ്പം ഒന്നുചേർന്ന് സംസാരിച്ചിട്ട്... ഒന്ന് വഴക്ക് ഉണ്ടാക്കിയിട്ട് അത് പറയുമ്പോഴേക്കും ശബ്ദമിടറി പോയി.... മാധവ് അവളുടെ അടുത്ത് വന്ന് അവളെ ചേർത്തു പിടിച്ചു.... നീ എത്ര വലുതായാലും എത്ര ദൂരം പോയാലും എത്ര കാലം കഴിഞ്ഞാലും എന്റെ കുഞ്ഞു പെങ്ങൾ തന്നെയാണ്........ മോൾക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടെന്ന് ചേട്ടനോട് എങ്കിലും ഒരു പ്രാവശ്യം പറയാമായിരുന്നു..... ആരെ എതിർത്ത് ആയാലും നിന്നെ ഞാൻ അവിടുന്ന് കൊണ്ടു വന്നേനെ.......... നീ വിളിക്കാതെ ഇരിക്കുമ്പോഴും ഇവിടേക്ക് വരാതിരിക്കുമ്പോൾ ഒക്കെ ഞാൻ അനുഭവിച്ച വിഷമം ഉണ്ടല്ലോ പറഞ്ഞ ആർക്കും മനസ്സിലാകില്ല...... പെട്ടെന്ന് ഒറ്റക്കായതു പോലെ..... പക്ഷേ ചേട്ടൻ അറിഞ്ഞില്ലായിരുന്നു ല്ലോ എന്റെ കുട്ടി അവിടെ കൂട്ടിലകപ്പെട്ട കിളിയെപ്പോലെ ജീവിക്കുകയായിരുന്നു എന്ന്.....

തെറ്റ് ആരുടെ ഭാഗത്താണ് ചോദിച്ചാൽ എന്റെയും അച്ഛന്റെയും അമ്മയുടെയും ഭാഗത്തുണ്ട്.... നിന്റെ വരവ് കുറഞ്ഞപ്പോഴും ഫോൺവിളികൾ കുറഞ്ഞപ്പോഴും ശരിയായ കാരണം ഞങ്ങൾ അന്വേഷിക്കേണ്ടത് ആയിരുന്നു..... കലപില സംസാരിച്ചു കൊണ്ടിരുന്ന നി പെട്ടെന്ന് നിശബ്ദ ആയപ്പോൾ അതിന്റെ കാരണം അന്വേഷിക്കാതെ ഇരുന്നത് ഞങ്ങളുടെ തെറ്റാണ്...... മതി ചേട്ടാ... ഇനി അതൊന്നും പറയണ്ട..... ഇപ്പോ ഇവിടെ ഇങ്ങനെ ചേട്ടന്റെ ഒപ്പം നിൽക്കുമ്പോൾ ഉണ്ടല്ലോ ഞാൻ എത്ര സന്തോഷവതിയാണെന്ന് അറിയാമോ....... എനിക്കിനി അവിടേക്ക് പോവണ്ട....... എന്നെ വിടല്ലേ... അവർ ഇവിടെ വന്നു പല അടവുകളും കാണിക്കും.... പലതും പറഞ്ഞു നിങ്ങളെ വിശ്വസിപ്പിക്കാൻ നോക്കും... അതൊന്നും വിശ്വസിച്ച് എന്നെ അവരുടെ കൂടെ വിടല്ലേ .... സത്യമായിട്ടും ഇനി ഒരിക്കൽ കൂടെ അവിടേക്ക് പോകേണ്ടി വന്നാൽ പിന്നെ നിങ്ങളെ ജീവനോടെ കാണില്ല.... മടുത്തു അത്രയ്ക്ക്... മാനസികമായും ശാരീരികമായും..... എന്താ മോളെ നീ പറയുന്നേ.... മരിക്കേ....

അങ്ങനെ പാതി വഴിയിൽ ജീവിതം ഉപേക്ഷിച്ച് പോകാൻ പറ്റുമോ നിനക്ക്... ഞങ്ങളൊക്കെ ഇല്ലേ മോളേ നിനക്ക്.......... അച്ഛനും അമ്മയും നിന്നെ ഇനി അവിടേക്ക് പറഞ്ഞു വിടില്ല അത് ചേട്ടൻ ഉറപ്പു തരാം..... അച്ഛൻ അവരെയൊക്കെ അമിതമായി വിശ്വസിച്ചു പോയി അങ്ങനെ പറ്റിയ തെറ്റാണ് ഇനി അത് ഒരിക്കലും ആവർത്തിക്കില്ല..... കുറെ നേരം കൂടി മീനു മാധവിന് ചേർന്ന് അവിടെത്തന്നെ നിന്നു .... മീനുവിനെ അന്വേഷിച്ചുവന്ന അച്ഛനും അമ്മയും സന്തോഷത്തോടെ കാഴ്ച കണ്ടു നിന്നു..... മകൾ എത്രമാത്രം അവിടെ വേദന അനുഭവിച്ചു എന്ന് അവർക്ക് മനസ്സിലായി...... ഇനി മോള് പോയി കിടന്നോ... ഒരുപാട് രാത്രിയായി.... ശരിക്കൊന്നു ഉറങ്ങി നല്ല മനസ്സ് ആയിട്ട് നാളെ ചേട്ടന്റെ പഴയ മീനുവായി വേണം എണീക്കാൻ...... ഹം.... ശരി ചേട്ട... ശ്രമിക്കാം ഞാൻ അത്ര എളുപ്പമാണോ എന്ന് എനിക്കറിയില്ല.... പിന്നില്ലേ എനിക്ക് നാളെ ഒരു മൊബൈലും പുതിയ സിം എടുത്ത് തരണം..... അവളുമാരെയൊക്കെ വിളിച്ചിട്ട് എത്രനാളായി..... അവരുടേതെന്നും ഒരു വിശേഷങ്ങളും അറിയില്ല....

നാളെ പുറത്ത് പോയിട്ട് വരുമ്പോൾ ചേട്ടൻ മേടിച്ചു കൊണ്ടുവരാം.... അല്ലേ വേണ്ട ഒരു കാര്യം ചെയ്യാം നാളെ ഞാൻ ലീവ് എടുക്കാം നമുക്ക് രണ്ടാൾക്കും കൂടി ഒന്ന് പുറത്തു പോകാം.... നിനക്ക് അത്യാവശ്യം എന്തെങ്കിലുമൊക്കെ മേടിക്കാൻ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ മേടിക്കാം.... പുറത്തുനിന്ന് ഭക്ഷണം ഒക്കെ കഴിച്ച നാളെ ഒരു ദിവസം നമുക്ക് അടിച്ചുപൊളിക്കാം.... അപ്പോഴേക്കും എന്റെ കുട്ടിയുടെ ഈ മൂഡ് ഒക്കെ മാറിക്കോളും.... ശരി ചേട്ടാ.... ഈ ലോകത്തിൽ എനിക്കേറ്റവും കിട്ടിയ വലിയ നിധി എന്താണെന്ന് ചോദിച്ചാൽ ഞാൻ ആദ്യം എന്റെ ചേട്ടന്റെ പേര് പറയും.... അതും കഴിഞ്ഞ് അച്ഛനുമമ്മയും വരുകയുള്ളൂ..... ലവ് യൂ.... ചേട്ടാ.... നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് മീനു അകത്തേക്ക് പോയി...... അവളുടെ വാക്കുകൾ കേട്ട് കണ്ണുകൾ നിറച്ച അവനും കുറച്ചുനേരം അവിടെ തന്നെ നിന്നു..... 🌹🌹🌹🌹🌹🌹🌹🌹🌹 രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞ് അമ്മ അടുക്കളയിൽ പോയി സഹായിച്ചു.... എന്തിനാ മോളെ നീ ഇത്രയും നേരത്തെ എണീറ്റത്.... കിടന്നോ.....

ഞാൻ ഇതിനും നേരത്തേ ആണ് അവിടെ എണീക്കാൻ ഉള്ളത്.... മോൾക്ക് അമ്മയോട് അച്ഛനോട് ദേഷ്യം ഉണ്ടോ.... പെട്ടെന്ന് എടിപിടി എന്ന് നിന്നെ കല്യാണം കഴിപ്പിച്ച് അങ്ങനെ ഒരു നരകത്തിലേക്ക് വിട്ടതിന്..... ദേഷ്യം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു.... പിന്നെ അച്ഛന് അറിയില്ലായിരുന്നല്ലോ അവരങ്ങനെ സ്വഭാവക്കാരാണ് എന്ന്........ ചിലപ്പോൾ ഞാനിങ്ങനെയൊക്കെ അനുഭവിക്കണം എന്ന് യോഗമുണ്ടാകും അതാര് തടുത്താലും നീങ്ങില്ലല്ലോ.... അമ്മ ഇതൊക്കെ പറഞ്ഞ് വെറുതെ മൂഡ് ഓഫ് ആക്കാൻ നിക്കണ്ട.... വരുന്നത് വരുന്നിടത്ത് വച്ച് കാണാം അല്ലാണ്ട് ഞാനെന്തു പറയാനാണ്.... അമ്മയ്ക്കറിയാം എന്റെ കുട്ടി അവിടെ ഒരുപാട് അനുഭവിച്ചു എന്ന്..... ഇനി അത് ഉണ്ടാവില്ല മോൾക്ക് ഇഷ്ടം അല്ലാതെ ഒരിക്കലും അവിടേക്ക് പോകാൻ അമ്മയോ അച്ഛനോ നിന്നോട് പറയില്ല..... അവിടെ മോള് അനുഭവിച്ചത് പെട്ടെന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങൾ ഒന്നുമല്ലന്നമ്മക്ക് അറിയാം എന്നാലും അതൊക്കെ മറന്ന് മോള് പഴയതുപോലെ നല്ല സന്തോഷം ആയിരിക്കണം.....

അപ്പോഴാണ് അച്ഛൻ ഫോണും ആയിട്ട് വന്നത്... മോളെ ദേ ഹേമ ആണ്.... നിന്റെ വിശേഷം അറിയാൻ വിളിക്കുന്നത് ആണ്..... മീനു ഫോൺ മേടിച്ച് ഹേമ യോട് സംസാരിക്കാനായി അപ്പുറത്തേക്ക് പോയി.... ഹരി വിളിച്ചിരുന്നു.... അവിടെ അവിടേക്ക് വിടുന്നില്ലെന്ന് ചോദിച്ചു..... എന്നിട്ട് നിങ്ങൾ എന്തു പറഞ്ഞു മോളെ അവിടേക്ക് വിടാം എന്നോ.... വിടാം എന്ന് ഞാൻ പറഞ്ഞില്ല കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് രണ്ടുദിവസം കഴിഞ്ഞ് ഇവിടേക്ക് വരാൻ പറഞ്ഞു..... അവർ ഇനി ഇവിടേക്ക് വരാൻ കൂട്ടാക്കിയില്ല എങ്കിൽ ഒരു കാരണവശാലും മോളെ അവിടേക്ക് വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..... 🌹🌹🌹🌹🌹 ഹേമയുടെ സംസാരിച്ചു കഴിഞ്ഞ് ഹോളിൽ ഇരിക്കുമ്പോഴാണ് അച്ഛൻ വന്നത്... മോൾ ഇങ്ങിനെ ഇവിടെ തന്നെ ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തേക്കിറങ്ങുമ്പോൾ നിനക്ക് എന്തെങ്കിലും മേടിക്കാൻ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ മേടിച്ചിട്ട് പോരെ... ആ അച്ഛാ... ഞാനും ചേട്ടനും കൂടി ഇന്ന് പുറത്തു പോകുന്നുണ്ട് ചേട്ടന് ലീവ് ആണ് ഇന്ന്..... അത് നന്നായി മോളെ ഒന്ന് മനസ്സ് ഫ്രഷ് ആയിട്ടു വാ.......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story