മിന്നുകെട്ട്: ഭാഗം 16

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

' ഛെ അവരുടെ പ്രശ്നം എന്താണെന്നറിഞ്ഞെങ്കിൽ അത് ഒന്നുകൂടെ കൊഴുപ്പിക്കാമായിരുന്നു... സാരല്യ.... എന്തായാലും ഈ ചാൻസ് ഞാൻ മിസ്സാക്കില്ല....' അവരവിടെ റോയിയെയും വേദികയേയും തമ്മിലടുപ്പിക്കാനുള്ള പദ്ധതികൾ മനസ്സിൽ കണക്കു കൂട്ടുകയായിരുന്നു... റോയ് ഓരോന്ന് ആലോചിച്ചു വേദികയുടെ മടിയിൽ കിടക്കുകയായിരുന്നു... " കൊച്ചേ.... എന്നാലും എനിക്ക് ഇതൊക്കെ ദഹിക്കാത്ത പോലെ... സ്വന്തം ആയിട്ടല്ലേ ഞാൻ കരുതിയതും സ്നേഹിച്ചതും.... ആ എന്നോട് ഇത് വേണമായിരുന്നോ? " " ഇച്ചായാ.... അതൊക്കെ പറഞ്ഞിട്ട് ഇനിയെന്താ? ഇച്ചായൻ അതോർത്തു സങ്കടപെടണ്ട.... " " കൊച്ചേ ഞാൻ സ്നേഹിച്ചവരൊക്കെ എനിക്ക് വേദന മാത്രേ തന്നിട്ടുള്ളൂ.... കൊച്ചിനറിയോ ഞാനും അപ്പനും നല്ല ഫ്രെണ്ട്സ് ആയിരുന്നു.... അപ്പൻ എന്നെ തനിച്ചാക്കി പോയപ്പോ എന്താ പറയാ ആകെ ഞാൻ തളർന്നു... അപ്പൻ പോയതിന് ശേഷം എനിക്ക് ഈ വീട്ടിലേക്ക് വരാൻ പോലും ഒരു ചടപ്പ് ആയിരുന്നു... മാക്സിമം എങ്ങനേലും വൈകാൻ നോക്കും... നേരത്തെ പോകും.... എന്നാൽ കൊച്ച് വന്നേൽ പിന്നെയാ അത് മാറിയത്....

കൊച്ചിനോട് ഞാൻ ഇതുവരെ പറയാത്ത ഒരു കാര്യമുണ്ട്.... നമ്മുടെ കല്യാണം കഴിയുന്നതിനു മുൻപേ എനിക്ക് കൊച്ചിനെ ഇഷ്ടായിരുന്നു... " അത് കേട്ടതും വേദിക റോയിയെ ആശ്ചര്യത്തോടെ നോക്കി ... " അതേ കൊച്ചേ.... കൊച്ചിന്റെ ആ പെരുമാറ്റവും ജോലിയോടുള്ള സിൻസിയരിറ്റിയും ഒക്കെ ഇഷ്ടായിരുന്നു... കൊച്ചെന്നോട് പറഞ്ഞില്ലേ ആദ്യം കൊച്ചിന് ഇച്ചായന്റെ ക്യാബിനിൽ വരുമ്പോൾ പേടിച്ചിട്ട് വിറയ്ക്കുമായിരുന്നു എന്ന്... അത് ഞാൻ ശ്രദ്ധിച്ചിരുന്നു... ആ സമയം കൊച്ചിന്റെ കണ്ണ് പിടയ്ക്കുന്നതും ഹർട്ട് ബീറ്റ് കൂടുന്നതും ഒക്കെ എനിക്കിഷ്ടായിരുന്നു... എന്നാൽ അത് പ്രണയം ആയിരുന്നോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല...." അവള് അവന്റെ കയ്യിൽ മുറുകെ പിടിച്ചു..... " കല്യാണം കഴിഞ്ഞ ശേഷം കൊച്ചിനെ കുറേ കാലം അകറ്റി നിർത്തിയത് വേറൊന്നുമല്ല എനിക്കറിയണമായിരുന്നു കൊച്ചിന്റെ സ്വഭാവം എങ്ങനെയാണെന്ന്... ഓഫീസിൽ വേറെ വീട്ടിൽ വേറെയും ആണെങ്കിലോ... അതാ..... കൊച്ചേ.... എനിക്ക് നീ മാത്രേ ഉള്ളൂ... " അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. അവള് വേഗം അവന്റെ കൈ പിടിച്ചു ചുണ്ടോട് ചേർത്തു. അവനവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവളെ ചേർത്തു പിടിച്ചു...... " കൊച്ചേ നീയെന്നെ വിട്ട് പോകോ? "

" എന്താ ഇച്ചായാ ഇത്.... ഇച്ചായനെ വിട്ട് ഞാൻ എവിടെയാ പോവാ.... അങ്ങനെ പോകുന്നുണ്ടേൽ അതെന്റെ മരണത്തിലേക്കാകും.. " അവനവളെ ഇറുകെ പുണർന്നു അവന്റെ നെഞ്ചിലേക് അവള് മുഖം പൂഴ്ത്തി... " ഇച്ചായാ... അമ്മച്ചി ആകെ ടെൻഷനടിച്ചിരിക്കുവാ.... അമ്മച്ചിയോടു നമുക്കീ കാര്യം പറഞ്ഞാലോ? " " ത്രേസ്യാമ്മച്ചിയോട് പറയാം... എന്നാൽ അവരിവിടുന്ന് പോയിട്ട് പറയാം... ഇല്ലെങ്കിൽ അവരെങ്ങാനും കേൾക്കുകയോ അല്ലെങ്കിൽ എന്തേലും സംശയത്തിനിടയാകുകയോ ചെയ്താൽ ശരിയാകില്ല..." അവളത് സമ്മതിച്ചു... " കൊച്ചേ നാളയല്ലേ നെറ്റിയിലെ കെട്ട് അഴിക്കേണ്ടത്? " " ഉം... " " നാളെ നേരത്തെ ഹോസ്പിറ്റലിൽ പോകാം.. കൊച്ച് കിടന്നോ " അവള് റോയിയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുക ആയിരുന്നു കണ്ണിമവെട്ടാതെ.. " കൊച്ചെന്താ ഇങ്ങനെ നോക്കുന്നെ.. ഉം? " " വെറുതെ... " " എന്നാലും? " " അതെന്താ ഇച്ചായനെ നോക്കാൻ പാടില്ലേ? " " മാഡം നല്ല ഫോമിലാണല്ലോ... " റോയ് പതിയെ വയറിനു പിച്ചിയതും അവള് ചുണ്ട് കൂർപ്പിച്ചു .. അപ്പോഴാണ് കതകിന് തട്ട് കേട്ടത്.. റോയ് വേഗം വേദികയുടെ മുഖത്തേക്ക് നോക്കി.. അവള് കട്ടിലിൽ കയറി കാലും നീട്ടി വച്ചു ഇരുന്നു. അവൻ പോയി കതക് തുറന്നു. അവര് പ്രതീക്ഷിച്ച പോലെ സിസിലി ആയിരുന്നു..

" മോനെ ഭക്ഷണം കഴിക്കാൻ വാ... " " ആ വരാം... അമ്മച്ചിക്ക് കുഴപ്പൊന്നും ഇല്ലല്ലോ നേരത്തെ വീണിട്ട്? " " കർത്താവിന്റെ കൃപ കൊണ്ട് ഒന്നും ഉണ്ടായില്ല... " " വേദികേ അമ്മച്ചിയോടു മാപ്പ് പറാ... " അവള് തല വെട്ടിച്ചു. " നിനക്ക് കിട്ടിയത് ഓർമ ഉണ്ടല്ലോ... ഇനിയും വേണ്ടെങ്കിൽ മാപ്പ് പറാ... " " മാപ്പ് പറയാൻ മാത്രം ഞാനൊന്നും ചെയ്തില്ല... അങ്ങനെയാണെങ്കിൽ എന്റെ കൈപിടിച്ച് തിരിച്ചതിന് അവരാദ്യം എന്നോട് മാപ്പ് പറയട്ടെ... " " അതിന് ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ... " " ഏയ്‌ ഒന്നും ചെയ്തില്ല... " " എടാ റോയ് ഈ പെണ്ണിനിത് എന്താ... എന്തിനാ എന്നോട് ഇങ്ങനെ തുള്ളുന്നത്? " " അവള് എന്നോടുള്ള ദേഷ്യത്തിനാ .. " " എന്റെ കൊച്ചിനോട് നീയെന്തിനാ പെണ്ണേ ദേഷ്യപെടുന്നേ... നിന്നെ കൂടെ പൊറുപ്പിക്കുന്നതിനോ... നോക്കി പേടിപ്പിക്കാതെ പറയെടി " " നിങ്ങടെ കൊച്ചല്ലേ മുൻപിൽ... അങ്ങ് ചോദിക്ക്... " " എന്താടാ മോനെ കാര്യം... ഇവിടുന്ന് പോകുന്ന വരെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ...? " " ഓഹ് അതവളുടെ ചേച്ചി വിളിച്ചതിന് ശേഷം തുടങ്ങിയതാ... " " അതിന് എന്നാത്തിനാ ഇവളിങ്ങനെ പിടയ്ക്കുന്നത്? " " വേറൊന്നുമല്ല അമ്മച്ചി ഇത്രേം ആയിട്ടും വിശേഷമൊന്നും ആയില്ലേ ചോദിച്ചു വിളിച്ചതാ... അപ്പൊ തുടങ്ങിയതാ ഇവൾക്കെന്നോട് ദേഷ്യം... ഞാനിതൊക്കെ ഇവളോട് ആദ്യമേ പറഞ്ഞതാ അങ്ങനത്തെ കമ്മിറ്റ്മെന്റ് ഒന്നും നടക്കില്ല എന്ന്... " റോയിക്ക് അവരുടെ പ്രതികരണം എന്താണെന്ന് അറിയാൻ വേണ്ടിയായിരുന്നു അങ്ങനെ പറഞ്ഞത് തന്നെ.

അവനത് പറഞ്ഞതും അവര് വേദികയെ ഒന്ന് തറപ്പിച്ചു നോക്കി... റോയ് അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. " എടീ നാണമില്ലേ നിനക്ക്... ഇവനോട് ഇങ്ങനെ ചോദിക്കാൻ... നിന്നെ പോലൊരുത്തിയെ കൂടെ പൊറുപ്പിക്കുന്നതും പോരാ ഇനി കൊച്ചിനെയും തരണോ... നീയാള് തരക്കേടില്ലല്ലോ....അവളുടെയൊരു പൂതിയേ.... കുറച്ചു നാണവും മാനവും ഉള്ളവരാണേൽ ഇങ്ങനെ ചോദിക്കോ " വേദിക റോയ് അത് പറയും എന്ന് വിചാരിച്ചില്ല. അവള് മറുപടി പറയാൻ നോക്കിയതും റോയ് അവരുടെ പുറകിൽ നിന്ന് ഒന്നും പറയരുതെന്ന് ആക്ഷൻ കാണിച്ചു.. അവളൊന്നും പറയാതെ അവര് പറയുന്നതും നോക്കി നിന്നു. " ഇങ്ങനെ ഉളുപ്പില്ലാത്ത പെണ്ണ് വേറെ ഉണ്ടാവില്ല .... എന്നിട്ട് റോയ് നീ എന്താടാ മക്കളെ പറഞ്ഞത്? " അവര് വല്ലാത്ത ഉത്കണ്ഠയോടെ ചോദിച്ചു. " ഞാനത് ആദ്യമേ തീരുമാനിച്ചതാണല്ലോ അമ്മച്ചീ..." അവരൊന്ന് ശ്വാസം വിട്ടു. " നീ കേട്ടോടി പെണ്ണേ... എന്റെ മോൻ ഈ കുടുമ്പോ കുട്ടികളോ വേണ്ടാന്ന് ആദ്യമേ തീരുമാനിച്ചതാ.... നിന്റെ ഉദ്ദേശമൊക്കെ എനിക്കറിയാം ഈ കണ്ട സ്വത്തുക്കളൊക്കെ നിനക്ക് അങ്ങ് സ്വന്തമാക്കാം എന്ന് കരുതിയിട്ടല്ലേ നീ ഇതിന് തുനിഞ്ഞു ഇറങ്ങിയത്.... ഇപ്പൊ നീ അവന്റെ വായിൽ നിന്ന് തന്നെ കേട്ടില്ലേ ഇതൊക്കെ ജോയ്ക്ക് ഉള്ളതാണെന്ന്..."

വേദിക റോയിയെ നോക്കിയപ്പോൾ അപ്പോഴും അവൻ മിണ്ടരുതെന്ന് കാണിച്ചു.... " നീ വാ മോനെ.... ഇതോടെ തീർന്നല്ലോ നിന്റെ നെഗളിപ്പ്... " വേദികയെ നോക്കി പറഞ്ഞുകൊണ്ട് അവര് റോയിയുടെ കയ്യും പിടിച്ചു നടന്നു.... അവര് തന്നെ റോയ്ക്ക് വിളമ്പി കൊടുക്കുകയും ചെയ്തു... " റോയ് കുഞ്ഞേ.... മോള്... " " നിങ്ങക്കിത് എന്തിന്റെ കേടാ ആ നാശം പിടിച്ചവൾ അവിടെ നിൽക്കട്ടെ... നീ കഴിക്കെടാ മോനെ.. " ത്രേസ്യാമ്മ റോയിയുടെ മുഖത്തേക്ക് നോക്കി അവനൊന്നും പറയാതെ കഴിക്കുകയാണ്.. അവന്റെ ആ ആറ്റിട്യൂട് കണ്ടതും ജോയി ഒന്ന് ചിരിച്ചു... ' ഇനി നിന്നെ രക്ഷിക്കാൻ നിന്റെ ഇച്ചായൻ വരില്ലല്ലോ... നീ എനിക്കുള്ളതാടി ' ജോയ് പെട്ടന്ന് കഴിച്ചെഴുന്നേറ്റു വേദികയുടെ അടുത്തേക്ക് നടന്നു. റോയ് അത് കണ്ടെങ്കിലും തത്കാലത്തേക്ക് ഒന്ന് കണ്ണടച്ച്... മാത്രമല്ല അവനു ഉറപ്പായിരുന്നു ആദ്യത്തെ പോലെ വേദിക പേടിച് നിൽക്കില്ല എന്ന്.... ' നീ വേഗം ചെല്ല് ജോയ്.... നീ വിചാരിച്ചു വച്ച പഴയ വേദികയല്ല അത്... ഈ റോയിയുടെ പെണ്ണാ..... കിട്ടുന്നത് നീ വാങ്ങിച്ചോ...' വേദിക ഓരോന്ന് ആലോചിച്ചു സോഫയിൽ ഇരിക്കായിരുന്നു. വാതില് തുറക്കുന്ന ശബ്ദം കേട്ടതും അവളങ്ങോട്ട് നോക്കി.. മുന്നിൽ വഷളൻ ചിരിയോടെ ജോയ്... അവനെ കണ്ടാൽ ആദ്യത്തെ പോലെ അവള് പേടിച് മാറും എന്ന് കരുതിയിരുന്നു അവൻ... അവനെ കണ്ടതും അവളവിടെ ഒന്നുകൂടെ അമർന്നിരുന്നു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story