മിന്നുകെട്ട്: ഭാഗം 22

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഒരു ലോറി കാറിൽ ഇടിചു.... കാറിന്റെ പുറകു വശം മൊത്തം തകർന്നു.. മുൻവശം ഒരു മരത്തിലേക്ക് ഇടിച്ചുകേറി കിടക്കുന്നുണ്ട് ....... അവന്റെ കയ്യിൽ നിന്നും ഗ്ലാസ് താഴെ വീണു.... " വേദികേ ............... " റോയ് അങ്ങോട്ട് നിലവിളിച്ചുകൊണ്ട് ഓടി... അവിടെ ഉണ്ടായിരുന്ന ചുരുക്കം ചില ആളുകളും ഒപ്പം ഓടി... അവന്റെ കണ്ണ് നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു...... ഗ്ലാസ് ചിന്നി ചിതറിയിട്ടുണ്ട്... ലോറിയുടെ ഡ്രൈവർ ഇറങ്ങി ഓടി... റോയ് വേഗം കാറിന്റെ ഫ്രന്റിലേക്ക് വന്നു നോക്കി വേദിക അതിനുള്ളിൽ ഇല്ലാ.... ശർദ്ധിക്കാൻ പുറത്തേക്കിറങ്ങിയതായിരുന്നു അവള് അപ്പോഴാണ് ആ ശബ്ദം കേട്ടതും.... എന്തൊക്കയോ മേലേക്ക് തറച്ചു കേറിയതും... കുറച്ചു സമയമെടുത്തു എന്താ ഉണ്ടായതെന്ന് മനസിലാക്കാൻ...അത് കണ്ടതും അവള് അലറി കരഞ്ഞു... " അമ്മച്ചീ....... " വേദികയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് അവൻ നോക്കി.... വേഗം അങ്ങോട്ട് ചെന്നു... ഗ്ലാസ്‌ ചിതറിയിട്ട് അവളുടെ ദേഹത്തേക്ക് തെറിച്ചു ചെറിയ ചെറിയ പാടുകൾ ഉണ്ടായിട്ടുണ്ടെന്ന് ഒഴിച്ചാൽ വേറെ കുഴപ്പമൊന്നുമില്ല...

അവൻ വേഗം കാറിന്റെ ബാക് സീറ്റിലേക്ക് നോക്കി... ത്രേസ്യാമ്മച്ചി അവര് ചോരയിൽ കുളിച്ചു കിടക്കുന്നു... അവനത് സഹിക്കാൻ പറ്റിയില്ല..... " അമ്മച്ചീ..... " അവനവരെ പുറത്തെടുക്കാൻ നോക്കി... അവനെ സഹായിക്കാൻ വേറെ ആൾക്കാരും ഉണ്ട്... അപ്പോഴേക്കും പോലീസും ആംബുലൻസും അങ്ങോട്ടെത്തി.... എല്ലാവരും കൂടെ അവരെ വണ്ടിയിൽ നിന്ന് പുറത്തെടുത്തു ആംബുലൻസിൽ കയറ്റി... വേദിക ഇതിനിടയിൽ അവിടെ തലകറങ്ങി വീണിരുന്നു... അവളെയും ആംബുലൻസിൽ കയറ്റി ഒപ്പം റോയിയും കയറി... ഇടയ്ക്ക് ത്രേസ്യാമ്മ കണ്ണ് തുറന്നു.... റോയിയുടെ കയ്യിൽ പിടിച്ചു.... " കുഞ്ഞേ..... " " അമ്മച്ചീ.... ഇല്ലാ അമ്മച്ചി... അമ്മച്ചിക്ക് ഒന്നും പറ്റില്ലാ.... ഞാനതിന് സമ്മതിക്കില്ല.... " " മോളെ സൂക്ഷിക്കണം....... " അവരുടെ പിടി ലൂസായി... കണ്ണുകൾ തുറന്ന് തന്നെ ഇരിക്കുന്നു... " അമ്മച്ചീ...... ത്രേസ്യാമ്മച്ചി..... അമ്മച്ചീ..... " റോയ് ഉറക്കെ കരഞ്ഞു.....

ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപേ അവർ കർത്താവിന്റെ അടുത്തേക് പോയിരുന്നു... അവരെ മോർച്ചറിയിലേക്ക് കൊണ്ടുപോയി... വേദികയെ അവിടെ അഡ്മിറ്റ്‌ ചെയ്ത്. അവളുടെ കയ്യിലും കാലിലും മുഖത്തുമെല്ലാം ഗ്ലാസ്‌ തെറിച്ച ചെറിയ മുറിവുകൾ ഉണ്ട്... തലകറങ്ങി വീണവീഴ്ചയിൽ കുഞ്ഞിന് എന്തെങ്കിലും പറ്റിയോ എന്നറിയാൻ ടെസ്റ്റ്‌ ചെയ്തു... അതിലും കാര്യമായ പ്രോബ്ലം ഒന്നുമില്ലായിരുന്നു... ചെറിയൊരു ബ്ലീഡിങ് ഉണ്ടെന്നതൊഴിച്ചാൽ... ബോധം വന്നതും അവള് ആണയിട്ട് കരഞ്ഞു.... " ഇച്ചായാ.... അമ്മച്ചി..... " റോയിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... അവനവളെ ചേർത്തുപിടിച്ചു.... അവളെ ചെക്ക് ചെയ്ത ഡോക്ടർ അങ്ങോട്ട് വന്നു...റോയിയെ പുറത്തേക്ക് കൂട്ടി " ആൾടെ ബോഡി വല്ലാതെ വീക്ക് ആണ്... ഈയൊരു കണ്ടീഷനിൽ തന്നെ ആണെങ്കിൽ ഒരുപക്ഷെ കുഞ്ഞ്.... ഇപ്പോഴേ ചെറുതായി ബ്ലീഡിങ് ഉണ്ട്... ഇങ്ങനെയൊരു സിറ്റുവേഷനിൽ എന്താ പറയേണ്ടതെന്ന് അറിയില്ല.... ആൾക്ക് കൂടുതൽ സ്‌ട്രെയിൻ കൊടുക്കരുത്...... " റോയ് എല്ലാം മൂളി കേട്ടു... പിന്നെ അവളുടെ അടുത്തേക്ക് ചെന്നു... " വേദികേ.... ഇങ്ങനെ കരയല്ലേ കൊച്ചേ....

ഇച്ചായനിനി കൊച്ച് മാത്രേ ഉള്ളൂ.... കൊച്ചിന് എന്തേലും പറ്റിയാൽ ഇച്ചായൻ തളർന്നു പോകും..... " അവൾക്ക് കരച്ചിലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... അവരെ കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ ഒരു ഫിലിം കണക്കെ അവളുടെ മനസിലൂടെ മിന്നി മാഞ്ഞു.... മോളെ എന്നല്ലാതെ ഇതുവരെ വിളിച്ചിട്ടില്ല... സ്വന്തം മക്കളായിട്ട രണ്ടുപേരെയും കണ്ടത്.... സ്വന്തം കാര്യം അവരൊരിക്കലും നോക്കിയിട്ടില്ല... ജീവിച്ചതത്രയും റോയിക്ക് വേണ്ടിയായിരുന്നു.... ഓരോന്ന് ആലോചിച്ചു വേദികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... ഒടുക്കം അവളുടെ ബോധം മറഞ്ഞു......... പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം ബോഡി വീട്ടിലേക്ക് കൊണ്ടുവന്നു... പിന്നെ പള്ളിയിൽ അടക്കം... മകന്റെ സ്ഥാനത്ത് നിന്ന് റോയ് വേണ്ടതൊക്കെ ചെയ്തു... വേദിക അവന്റെ അമ്മാമ്മയുടെ മടിയിൽ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു... അവളുടെ അമ്മയും ചേച്ചിയും എല്ലാവരുമുണ്ട്...... വന്നവരൊക്കെ പിരിഞ്ഞു പോയി അവര് മാത്രം ബാക്കിയായി... വേദിക ജലപാനം കുടിച്ചിട്ടില്ല... അവളുടെ അമ്മയും ചേച്ചിയും അമ്മാമ്മയും കുറേ നിർബന്ധിച്ചു...

അവള് ത്രേസ്യാമ്മയുടെ മുറിയിൽ ചെന്ന് കിടന്ന് കൊച്ചുകുട്ടികളെ പോലെ കരയുകയായിരുന്നു... റോയ് അങ്ങോട്ട് ചെന്നപ്പോൾ അവളെന്തൊക്കയോ പുലമ്പുന്നുണ്ട്.... " അമ്മച്ചി..... ഇന്നലെ ഞങ്ങളോട് പറഞ്ഞതല്ലേ ഞങ്ങടെ വാവയെ അമ്മച്ചി തന്നെ വളർത്തും എന്ന്... ഇച്ചായനെ നോക്കിയപോലെ ഇച്ചായന്റെ കുഞ്ഞിനേയും നോക്കണമെന്ന്... എന്നിട്ട് അമ്മച്ചി ഞങ്ങളെ ഇട്ടേച് പോയല്ലേ.... ഇനി ഞങ്ങൾക്ക് ആരാ ഉള്ളത് ...... ആരാ അമ്മച്ചി ഉള്ളെ.... " റോയിക്ക് കരച്ചില് വരുന്നുണ്ടെങ്കിലും അതടക്കി.. എന്നിട്ടവളുടെ അടുത്ത് ചെന്നിരുന്നു... അവനെ കണ്ടതും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവള് പൊട്ടികരയാൻ തുടങ്ങി.... അവനു എന്ത് പറയാണെമെന്ന് അറിയില്ലായിരുന്നു....അവനവളുടെ മുടിയിൽ തലോടി.... അവന്റെ കണ്ണും നിറഞ്ഞു തുടങ്ങി.... അവന്റെ അമ്മാമ്മ അങ്ങോട്ട് വന്നു രണ്ടുപേരെയും സമാധാനിപ്പിച്ചു....കുറേ കഴിഞ്ഞതും റോയ് ഒന്ന് ഓക്കേ ആയി.... " മോനെ... റോയ്.... മോള് ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ.... ഇതുവരെ തുള്ളിവെള്ളം പോലും കുടിച്ചിട്ടില്ല... നീ ഇവൾക്ക് എന്തേലും കൊടുക്ക് എന്നിട്ട് നീയും കുടിക്ക്....

കഞ്ഞി ഇരുപ്പുണ്ട് അമ്മാമ്മ എടുത്തേച്ചും വരാം.... " അവര് പോയി കഞ്ഞി എടുത്ത് വന്നു റോയ് അത് വേദികയെ കുടിപ്പിച്ചു...... അവളുടെ നിർബന്ധം കാരണം അവനും കുറച്ചു കുടിച്ചു.. രണ്ടുപേരും അവിടെ തന്നെയിരുന്നു ആ മുറിയിൽ........... രണ്ടുമൂന്നു മാസങ്ങൾ പെട്ടന്ന് കടന്നുപോയി.. അമ്മാമ്മ അവരുടെ അടുത്ത് തന്നെ നിൽക്കാൻ തീരുമാനിച്ചു... വേദികയെ പ്രസവിക്കാൻ കൂട്ടിക്കൊണ്ടുപോകാൻ വന്നെങ്കിലും റോയിയെ വിട്ട് അവളെങ്ങോട്ടും പോകില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു... അങ്ങനെ ആവട്ടെ എന്ന് പിന്നെ എല്ലാവരും തീരുമാനിച്ചു......... അവള് കട്ടിലിൽ ഇരുന്ന് ബുക്ക് വായിക്കുമ്പോഴാണ് റോയ് വന്ന് അടുത്തിരുന്നത്... അവനെ കണ്ടതും അവള് വേഗം ബുക്ക് മാറ്റി വച്ചു.... റോയ് അവളുടെ നെറ്റിയിൽ ചുണ്ടമർത്തി... പിന്നെ അവളുടെ ഉന്തിവന്ന വയറിലും... " പ്രിൻസസ് നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു... " അവളൊന്ന് ചിരിച്ചു... " കൊച്ചേ.... എനിക്കിന്ന് കണ്ണൂര് ഒന്ന് പോവണം... ഒരു എമർജൻസി മീറ്റിംഗ് ആണ്... ഒഴിവാക്കാൻ പറ്റില്ല.... ഇന്ന് പോയാൽ നാളെ രാത്രിയെ തിരിച്ചെത്തു....ഈയൊരു അവസ്ഥയിൽ കൊച്ചിനെ കൂടെ കൂട്ടിയാൽ... "

" ഇച്ചായൻ പോയിട്ട് വാ.... ഇവിടെ അമ്മാമ്മ ഉണ്ടല്ലോ... അമ്മ ഇന്ന് വരാം എന്ന് പറഞ്ഞിട്ടുണ്ട്... അപ്പൊ പിന്നെ കുഴപ്പല്യല്ലോ.... " " ഉം.... ഓക്കേ.... ഫുഡ് മര്യാദക്ക് കഴിക്കണം.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ വച്ചു താമസിപ്പിക്കരുത് വേഗം ഹോസ്പിറ്റലിൽ പോവണം.... അങ്ങനെ വന്നാൽ ജിതിനെ ഒന്ന് വിളിച്ചാൽ മതി.... അവനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.... " അവള് തലയാട്ടി.. " അപ്പൊ ഇച്ചായൻ പോയിട്ട് വരാം... " പെട്ടന്നുവള് അവന്റെ കയ്യിലെ പിടിമുറുക്കി... അവളുടെ കണ്ണുകൾ ഇറുക്കി അടച്ചിട്ടുണ്ട്... വേഗം അവന്റെ കൈപിടിച്ചു അവളുടെ വയറിൽ വച്ചു.... കുഞ്ഞിന്റെ ഇളക്കം ശരിക്കും അവനു അറിയാൻ പറ്റുന്നുണ്ടായിരുന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു..... ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും അത് നിന്നു..... " കൊച്ചേ..... " അവളുടെ വേദന കണ്ട് അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു... അവളൊന്ന് നേരെയിരുന്നു ശ്വാസം വിട്ടു ..... "

ഇച്ചായൻ എന്നോട് മാത്രം യാത്ര പറഞ്ഞത് പ്രിൻസസിന് ഇഷ്ടായില്ല.... അതാ..... " അവൻ വേഗം അവളുടെ വയറിലേക് മുഖം വച്ചു..... " പപ്പാ പോയിട്ട് വേഗം വരാവേ..... നമ്മുടെ അമ്മച്ചി പാവമല്ലേ പുറത്തേക്ക് വന്നിട്ട് നമുക്ക് കുറുമ്പ് കാട്ടാം... ഇപ്പൊ പപ്പേടെ വാവ അടങ്ങി ഇരിക്കണേ.... " അവനൊന്നു വയറിൽ ചുണ്ടമർത്തി... പിന്നെ അവിടുന്ന് എണീറ്റു... വേദികയും ഒപ്പം ചെന്നു.....അവനിറങ്ങുമ്പോഴേക്കും അവളുടെ അമ്മ എത്തിയിരുന്നു... അവരോട് യാത്ര പറഞ്ഞു അവൻ പോയി.... അവൻ കണ്ണിൽ നിന്ന് മറയുന്നതുവരെ അവളവിടെ തന്നെ നിന്നു....... " മോളെ.... വാ... " അമ്മാമ്മ വിളിച്ചതും അവളൊപ്പം ചെന്നു....... കുറേ കഴിഞ്ഞതും റോയ് അവിടെ എത്തി എന്ന് പറഞ്ഞു അവളെ വിളിച്ചു...... പിന്നെ മീറ്റിങ്ങും മറ്റുമായി പോയി..... അമ്മയും അമ്മാമ്മയും എന്തൊക്കയോ സംസാരിച്ചിരിക്കുന്നുണ്ട്... എന്നാൽ വേദികയ്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല....

മനസ് വല്ലാതെ പിടയ്ക്കുന്നു.... എന്തോ സംഭവിക്കാൻ പോകുന്ന പോലെ.... എത്ര നിയന്ത്രിച്ചിട്ടും മനസ് അടങ്ങുന്നില്ല... വല്ലാത്തൊരു ടെൻഷൻ............... ജിതിൻ കുറേ നേരമായിട്ട് റോയിയെ try ചെയ്യുകയാണ്... ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും അറ്റൻഡ് ചെയ്യുന്നില്ല....... വേദികയെ വിളിച്ചപ്പോൾ ഫോൺ ഔട്ട്‌ ഓഫ് കവറേജ്‌ ആയിരുന്നു... ഒടുക്കം അവൻ വീട്ടിൽ പോകാൻ തീരുമാനിച്ചു.... കേട്ട ന്യൂസ്‌ അത്ര പന്തിയല്ല.... സിസിലിയും ജോയിയും പരോളിൽ ഇറങ്ങി .. അത് പറയാനാണ് രണ്ടുപേരെയും വിളിച്ചത്....... അവൻ വേഗം അങ്ങോട്ട് വിട്ടു......... അവൻ വീട്ടിലെത്തിയപ്പോൾ ആരോ മുറ്റത്ത് കിടക്കുന്നത് കണ്ടു... അവൻ വേഗം അടുത്തേക്ക് ചെന്ന് നോക്കി.... ആരോ കിടന്ന് പിടയുകയാണ്.... അവൻ വേഗം ആളെ മറച്ചിട്ടു.........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story