മിന്നുകെട്ട്: ഭാഗം 5

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

' ഇനിയും സാറിന്റെ ജീവിതത്തിൽ ഇങ്ങനെ പറ്റിപ്പിടിക്കാൻ വയ്യാ.... പോവണം.... സാറിന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി പോകണം.....' വൈകുന്നേരം റോയിയും വേദികയും വരുന്നത് കാത്ത് പുറത്ത് വന്നിരിക്കുകയാണ് ത്രേസ്യാമ്മച്ചി... റോയിയെ മാത്രം കണ്ടപ്പോൾ അവർക്ക് സംശയമായി... " കുഞ്ഞേ... മോള് എവിടെ? " അപ്പോഴാണ് വേദിക അവിടെയില്ലെന്ന വിവരം റോയ് അറിയുന്നത്.. അവള് പിന്നെ എവിടെ പോയി... " ത്രേസ്യാമ്മച്ചി അവള് വീട്ടിൽ പോകുമെന്ന് പറഞ്ഞിരുന്നു ഞാൻ വിളിച്ചിട്ട് വരാം... " അവൻ വേഗം കാറുമെടുത്തു പോയി.. വേറെ എവിടെയും പോകില്ല എന്നൊരു ഉറപ്പ് അവനുണ്ടായിരുന്നു... അവളുടെ വീടെത്തിയപ്പോ കണ്ടു ചേച്ചിയുടെ കൊച്ചിനെയും എടുത്ത് മുറ്റത്തൂടി നടക്കുന്ന അവളെ... അവന്റെ വണ്ടി കണ്ടതും അവള് നെറ്റി ചുളിച്ചു... അവൻ വേഗം വണ്ടി ഒതുക്കി നിർത്തി അവളുടെ അടുത്തേക്ക് വന്നു...

" നീയാരോട് ചോദിച്ചിട്ടാ ഇങ്ങോട്ട് വന്നത്.... " അവള് തല താഴ്ത്തി... റോയിയെ കണ്ടതും കുഞ്ഞ് കരയാൻ തുടങ്ങി. കുഞ്ഞ് നിർത്താതെ കരയുന്നത് കേട്ടാണ് ചേച്ചി പുറത്തേക്ക് വന്നത്. റോയിയെ അവിടെ കണ്ടതും അവര് അകത്തു പോയി അമ്മയെ വിളിച്ചു വന്നു... അമ്മ വേഗം അങ്ങോട്ട് വന്നു... റോയ് വേദികയെ തറപ്പിച്ചു നോക്കുകയായിരുന്നു... " എന്താ അവിടെ തന്നെ നിൽക്കുന്നെ... അകത്തേക്ക് ഇരിക്ക്.... " അമ്മ റോയിയെ ക്ഷണിച്ചു.. " ഞാൻ വരാം... എനിക്കൊന്ന് വേദികയോട് സംസാരിക്കണമായിരുന്നു... " അവൻ പറഞ്ഞതും അവര് അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി അകത്തേക്ക് നടന്നു... " വേദികാ... ആൻസർ മീ... " " സാറല്ലേ പറഞ്ഞത്.... സാറിന്റെ ലൈഫിൽ നിന്നും പോകാൻ.... "

" useless.... ഇപ്പൊ നീ പോയാലും ഇല്ലെങ്കിലും അതെന്നെയാ ബാധിക്കുക " അതെങ്ങനെ എന്ന ചോദ്യം അവൻ അവളുടെ കണ്ണുകളിൽ നിന്നും മനസിലാക്കി... " എല്ലാവരുടെയും മുന്നിൽ നീ വേദിക അല്ല മിസിസ് റോയ് ആണ്.... നീ എന്ത് ചെയ്താലും ആളുകൾ എന്നെ പരിഹസിക്കും.... ആ പേര് നിന്റെ കൂടെ ഉള്ളടത്തോളം കാലം നീ എന്ത് ചെയ്യുന്നു എവിടെ പോകുന്നു ഇതൊക്കെ ഞാൻ അറിഞ്ഞിരിക്കണം... do you understand....എന്റെ പെർമിഷൻ ഇല്ലാതെ നിനക്ക് തോന്നിയതുപോലെ നടക്കാൻ പറ്റില്ല എന്ന്... " " സാർ... ഞാൻ.... " " വേദികാ നിന്നോടുള്ള പ്രേമം മൂത്തു ഓടി വന്നതല്ല ഞാൻ.... എനിക്ക് എന്റെ സ്റ്റാറ്റസ് നോക്കണം നീ കാരണം ഒരിക്കൽ നാണം കെട്ടു.... ഇനിയും അങ്ങനത്തെ സിറ്റുവേഷൻ ഉണ്ടാക്കരുത്... ഇപ്പൊ എന്നോട് പറയാതെ ഇങ്ങോട്ട് വന്നതിന് നിനക്കിട്ടു ഒരെണ്ണം തരണം എന്നുണ്ട് അത് ചെയ്യാത്തത് എന്താണെന്ന് അറിയോ അത്ര പോലും നിന്റെ ദേഹത്ത് തൊടാൻ ഞാൻ ആഗ്രഹിക്കുന്നില്ല... "

അവളതൊക്കെ കേട്ട് തരുത്ത് പോയി... " ഞാൻ വന്നത് എന്തിനാണെന്ന് നിനക്ക് മനസിലായല്ലോ... ഒരു ടെൻ മിനിറ്റ്സ് അത് കഴിഞ്ഞാൽ ഞാൻ ഇവിടുന്നിറങ്ങും ഒപ്പം നീയും ഉണ്ടാകും... ഓക്കേ... " അവള് തല കുനിച്ചു നിന്നു... റോയ് തന്റെ കഴുത്തിലണിഞ്ഞത് കയറാണെന്ന് അവൾക്ക് മനസിലായി... തന്നെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന അഴിയാ കുരിക്ക്... റോയ് വെറുതെ ചുറ്റും നോക്കുന്നു.. " മോളേ.... " അമ്മ നീട്ടി വിളിച്ചതും അവള് അങ്ങോട്ട് നോക്കി. അവരവളെ കൈ മാടി വിളിച്ചു. അവള് ചെന്നു... " മോളേ നീയവനോട് കയറി ഇരിക്കാൻ പറാ... ചെല്ല് എത്ര നേരമായി ഇങ്ങനെ നിൽക്കുന്നു... " അവൾക്ക് പറയണം എന്നുണ്ടായിരുന്നു ഇത് അമ്മയുടെ മരുമകൻ അല്ല തന്റെ ബോസ് ആണെന്ന്... എന്നാൽ പിന്നീട്ണ്ടാകുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ അത് പറഞ്ഞില്ല. അവള് റോയിയുടെ അടുത്ത് ചെന്നു. " സാർ... വീട്ടിലേക്ക് ഇരിക്കാം... "

റോയ് ഒന്നും പറയാതെ അങ്ങോട്ട് നടന്നു.. അമ്മ അപ്പോഴേക്കും അവനു ചായ എടുത്തിരുന്നു... വേദിക അകത്തേക്ക് പോയി അവളുടെ ഫോണും മറ്റും അവിടെ ആയിരുന്നു അത് എടുക്കാൻ... ചേച്ചിയും ഒപ്പം ചെന്നു. " മോളേ നീ ശരിക്കും ഭാഗ്യവതിയാ... കല്യാണം എങ്ങനെ കഴിഞ്ഞാൽ എന്താ സ്നേഹമുള്ള ഭർത്താവിനെ കിട്ടിയില്ലേ... നിന്നെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്തതുകൊണ്ടല്ലേ ഇപ്പൊ വന്നത്... നിന്നെ വിളിക്കാൻ...... " അവളൊന്നും പറഞ്ഞില്ല... അങ്ങനെ കരുതിക്കോട്ടെ... തിരുത്താൻ നിന്നാൽ ഒരുപാടുണ്ട് തിരുത്താൻ... അവള് കഴിഞ്ഞ മാസം കിട്ടിയ സാലറിയിൽ ബാക്കി ചേച്ചിയുടെ കയ്യിൽ കൊടുത്തു. അവളുടെ ബാഗുമെടുത്തു ഇറങ്ങി..റോയ് അപ്പോഴേക്കും മുറ്റത്തേക്കിറങ്ങി നടന്നിരുന്നു.. അവരോടൊക്കെ യാത്ര പറഞ്ഞു അവള് പിന്നാലെ ചെന്നു.. അവന്റെ കൂടെ പിന്നെയും പോയി... അവളെ കണ്ടതും ത്രേസ്യാമ്മച്ചിക്ക് സന്തോഷമായി...

ദിവസങ്ങൾ മാസങ്ങളായി കടന്നു പോയി. ജോയിയുടെയും സിസിലിയുടെയും എല്ലാ മാസത്തേയും വരവ് അവൾക്ക് ഏറ്റവും പേടിപ്പെടുത്തുന്നതും വെറുക്കപെടുന്നതുമായ ദിവസങ്ങളായി മാറി. ത്രേസ്യാമ്മച്ചിയോട് അവള് കൂടുതൽ അടുത്ത്. അവളുടെ കുറുമ്പും കുസൃതികളും അവരോട് കാണിക്കാൻ തുടങ്ങി. അവർക്കും അത് ഒരുപാട് ഇഷ്ടവുമായിരുന്നു.. അതിന് ശേഷം മാക്സിമം അവളവന്റെ ക്യാമ്പിനിലേക്ക് പോകാതെ നോക്കും... ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തന്നെ എങ്ങനെയെങ്കിലും അതിൽ നിന്നും തലയൂരും. പതിവ്പോലെ ജോലി എല്ലാം കഴിഞ്ഞ് അവള് ക്യാബിനിന്റെ മുന്നിൽ വന്നിരുന്നു. ബാക്കിയെല്ലാ സ്റ്റാഫും പോയിട്ടുണ്ടായിരുന്നു.. പതിവ് സമയം കഴിഞ്ഞിട്ടും അവനെ കാണാത്തതുകൊണ്ട് അവനവിടെ ഉണ്ടോ എന്നുറപ്പിക്കാൻ അവള് പുറത്തേക്കിറങ്ങി. വണ്ടി പുറത്ത് കിടപ്പുണ്ട്. അവള് പിന്നെയും അവിടെ കാത്തിരിക്കാൻ തുടങ്ങി..

ഒടുക്കം സഹികെട്ടു ക്യാബിനിലേക്ക് കയറി. അയാൾ അവിടെ ഇല്ലായിരുന്നു. ' ഇയാളിത് എവിടെ പോയി... പുറത്തേക്കൊന്നും പോയിട്ടില്ലല്ലോ...എന്തൊരു കഷ്ടായിത്...' പെട്ടന്ന് ആരുടെയോ ഞരക്കം കേട്ടപ്പോലെ തോന്നി. അവൾക്ക് പേടിയാകുന്നുണ്ടായിരുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. സാറിന്റെ പ്രൈവറ്റ് റൂം ഓപ്പൺ ആയി കിടക്കുന്നുണ്ട്. അവളങ്ങോട്ട് പോയി. സോഫയിൽ തല അമർത്തിപിടിച്ചു ഞെരിപിരി കൊള്ളുന്ന റോയിയെ കണ്ടു .. " സാർ.... " അവള് വിളിച്ചതും അവൻ ഒന്ന് നോക്കി. കണ്ണുകൾ രണ്ടും ചുവന്നിട്ടുണ്ട്. " സാർ എന്തുപറ്റി... എന്തെങ്കിലും പ്രശ്നം ഉണ്ടോ? " " headache.... " തലപൊത്തിപിടിച്ചു അവൻ പറഞ്ഞു... അവൾക്ക് എന്താ വേണ്ടതെന്നു മനസിലായില്ല..

കുറച്ചുനേരം അവിടെ നിന്നു... " സാർ ഹോസ്പിറ്റലിൽ പോകാം... " അവനൊന്നു മൂളി...അവിടുന്ന് എണീക്കാൻ നോക്കിയതും കാല് നിലത്തു ഉറയ്ക്കാത്ത പോലെ.അവൻ പിന്നെയും അവിടെയിരുന്നു. " സാർ ഞാൻ ഡ്രൈവറെ വിളിച്ചിട്ട് വരാം... " അവന്റെ മറുപടിയ്ക് കേൾക്കാതെ അവൾ ഡ്രൈവറെ വിളിച്ചോണ്ട് വന്നു. അയാള് റോയിയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി. വേദികയും ഒപ്പമുണ്ടായിരുന്നു.. മൈഗ്രൈന്റെ തലവേദന ആണ് അത് കൂടിയതുകൊണ്ട് ഹെവി ഡോസിൽ ഇൻജെക്ഷൻ എടുത്ത് അവിടെ അഡ്മിറ്റ്‌ ചെയ്തു. വേദിക ത്രേസ്യാമ്മച്ചിയെ വിളിച്ചു കാര്യം പറഞ്ഞു.... അവളവിടെ റൂമിൽ തന്നെയിരുന്നു. റോയ് സുഖമായി ഉറങ്ങുകയാണ് . കുറച്ചു കഴിഞ്ഞതും ഡ്രൈവർ അങ്ങോട്ട് വന്നു. വീട്ടിൽ പോകാൻ പെർമിഷൻ ചോദിച്ചു കൊണ്ട്. അവള് പൊയ്ക്കോളാൻ പറഞ്ഞു.. അയാളപ്പോ തന്നെ പോയി... വേദിക വെറുതെ ഫോണിൽ നോക്കിയിരുന്നു...

നാലഞ്ചു മണിക്കൂർ കഴിഞ്ഞതും റോയ് എണീറ്റു.. അവൻ നോക്കുമ്പോൾ വേദിക ടേബിളിൽ തല വച്ചു കിടക്കുന്നുണ്ട്... " വേദികാ.... " അവള് ഞെട്ടിപിടഞ്ഞു എണീറ്റു... " സാർ.... " " now i ഫീൽ ബെറ്റർ.... പോകാം...ഡ്രൈവറെ വിളിച്ചോ " അത് കേട്ടതും അവൾക്ക് പേടിയാകാൻ തുടങ്ങി.. " സാർ ഡ്രൈവറ് പോയി... " " അയാളാരോട് ചോദിച്ചിട്ടാ പോയത്... " " അത് സാർ... അയാളുടെ കുട്ടിക്ക് വയ്യാ ഡോക്ടറെ കാണിക്കാനുണ്ട് പറഞ്ഞപ്പോ ഞാനാ പറഞ്ഞത് പൊക്കോളാൻ... " അവനൊന്നു തറപ്പിച്ചു നോക്കി അവളെ... " ഓക്കേ... where is my ലാപ്? " അത് കേട്ടതും അവള് നെറ്റിച്ചുളിച്ചു.. " അറിയില്ല... സാർ... ഓഫീസിൽ ഉണ്ടാകും... " " useless...." പിന്നെയും ഇംഗ്ലീഷിൽ എന്തൊക്കയോ പറഞ്ഞു. വേദികയ്ക് സങ്കടമാകുന്നുണ്ടായിരുന്നു... ' എന്ത് ചെയ്താലും കുറ്റം... ഒരാള് ചാവാൻ കിടക്കുമ്പോഴാണോ അയാളുടെ ലാപ് നോക്കുന്നത്.... ഇനി ഇയാളെയും ലാപിനെയും ഒരുമിച്ചാണോ പ്രസവിച്ചത്...'

അവള് വേഗം റൂമിൽ നിന്നും പുറത്തിറങ്ങി അവിടെ ഇരുന്നു. റോയ് ഫോണിൽ കുത്തിയിരിക്കാൻ തുടങ്ങി... കുറച്ചു കഴിഞ്ഞതും ഡോക്ടർ വന്നു... അയാൾ ആദ്യം വേദികയുടെ അടുത്തേക്കാണ് വന്നത്... " എന്താ മിസിസ് റോയ് ഇവിടെ ഇരിക്കുന്നത്? " അവള് വേഗം എണീറ്റു... " വെറുതെ... " അയാള് റോയിയുടെ അടുത്തേക്ക് പോയപ്പോൾ അവളും ഒപ്പം ചെന്നു. അവൻ ഫോണിൽ തന്നെ നോക്കി ഇരിക്കായിരുന്നു " റോയ്.... ഇപ്പൊ എങ്ങനെയുണ്ട്? " " ഫൈൻ... " അയാളവനെ ചെക്ക് ചെയ്ത് തിരിച്ചു പോയി. അവള് അവിടെ തന്നെ ഇരുന്നു .... എപ്പോഴോ ടേബിളിൽ തലയും വച്ചുറങ്ങി.. റോയ് ടേബിളിന് തട്ടിയപ്പോഴാണ് അവള് ഉണരുന്നത്... അവള് വേഗം കണ്ണ് തിരുമ്മി.. പിന്നെ ചെന്ന് മുഖം കഴുകി. കുറച്ചുകഴിഞ്ഞതും ഡിസ്ചാർജ് ആയി വീട്ടിലേക്കു പോയി ....... ത്രേസ്യാമ്മച്ചി അവരെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു... " കുഞ്ഞേ എങ്ങനെയുണ്ട്? "

" എനിക്കൊന്നൂല്യ ത്രേസ്യാമ്മച്ചി... " അതും പറഞ്ഞു അവൻ അകത്തേക്ക് പോയി. ഇതിനിടയിൽ ഡ്രൈവറെ വിട്ട് ലാപ്ടോപ് ഓഫീസിൽ നിന്നും എടുപ്പിച്ചിരുന്നു... വേദികയ്ക് നല്ല ഉറക്കച്ചടവുണ്ടായിരുന്നു.. അവള് കുറച്ചുനേരം കിടന്നുറങ്ങി.. എണീറ്റപ്പോ നല്ല സമാധാനം ഉണ്ടായിരുന്നു... അവളൊന്ന് കുളിച്ചു അമ്മച്ചിയുടെ അടുത്തേക്ക് പോയി.... അവര് അടുക്കളയിലായിരുന്നു.. " എന്നാ ത്രേസ്യാകൊച്ചേ നീയിവിടെ ചെയ്യുന്നേ? " അത്കേട്ടതും അവര് പതിയെ അവളുടെ ചെവിയിൽ പിടിച്ചു.. " അയ്യോ.... " അവള് വേദനയാകുന്ന പോലെ കരഞ്ഞു... അവര് വേഗം കയ്യെടുത്തു... " എന്റെ ത്രേസ്യാക്കൊച്ചിന്റെ മുടിയൊക്കെ നരച്ചല്ലോ... നമുക്ക് ഡൈ ചെയ്താലോ.... എന്നിട്ട് വേണം പറ്റിയ ചെക്കന്മാരെ കണ്ടുപിടിക്കാൻ " അവള് അവരെ നോക്കി കണ്ണിറുക്കി... " ആ കുഴിലോട്ട് കാലും നീട്ടിയിരിക്കുന്ന എനിക്ക് ഇനി ഡൈ ചെയ്യാത്തതിന്റെ കുറവാ... "

" ആര് പറഞ്ഞു.... ഞാനൊക്കെ മരിച്ചിട്ടേ അമ്മച്ചി മരിക്കു... " " നല്ല പെട കിട്ടണോ.... " " ഞാൻ വെറുതെ പറഞ്ഞതാ ന്റെ ത്രേസ്യാക്കൊച്ചേ.... " " മോളേ ഒറ്റ ആഗ്രഹം കൂടിയേ അമ്മച്ചിക്കുള്ളു... കണ്ണടയ്ക്കുന്നതിന് മുൻപ് റോയ്കൊച്ചിന്റെ കൊച്ചിനെ കാണണേ എന്ന്... " അത്കേട്ടതും അവള് മുഖം താഴ്ത്തി... " അതാ ഞാൻ പറഞ്ഞെ അമ്മച്ചി ഈ അടുത്തൊന്നും മരിക്കില്ല എന്ന്... " അവളതും പറഞ്ഞു അലക്കാൻ പോയി. അവള് പോകുന്നതും നോക്കി അവരൊന്ന് നെടുവീർപ്പിട്ടു... ഒരു ഞായറാഴ്ച പതിവുപോലെ ത്രേസ്യാമ്മ അവളുടെ കയ്യിൽ റോയിക്കുള്ള ചായ കൊടുത്തു വിട്ടു... അവള് റൂമിൽ ചെന്നപ്പോ അവൻ ലാപ്പിലേക്ക് കണ്ണും നട്ട് ഇരിക്കാണ്... " സാർ ചായ... " അവളത് അവിടെ വച്ചു തിരിഞ്ഞു നടന്നു. " വേദികാ.... " വിളി കേട്ടതും അവള് അവനെ നോക്കി... അവൻ ലാപ്പിൽനിന്നും കണ്ണെടുത്തിട്ടില്ല.. " lets end this.... "...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story