മിന്നുകെട്ട്: ഭാഗം 7

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ലാ...അവരെക്കുറിച്ചു പറയുമ്പോൾ ഇച്ചായന് നൂറുനാവാണെന്ന് അവൾക്കറിയാം അങ്ങനെയൊരാളെ കുറിച് അവള് എന്തെങ്കിലും പറഞ്ഞാൽ അവനെങ്ങനെ റിയാക്ട് ചെയ്യുമെന്ന പേടിയായിരുന്നു അവൾക്ക്...... പിറ്റേന്ന് പുലർച്ചയ്ക്കു തന്നെ അവരെത്തി...റോയ് നോക്കിയപ്പോൾ വേദിക നല്ല ഉറക്കത്തിലായിരുന്നു അവളുടെ ഉറക്കം കളയണ്ട എന്ന് കരുതി അവനവളെ എണീപ്പിച്ചില്ല.. റോയ് അവരുടെ അടുത്തേക്ക് ചെന്നു.. അവനെ കണ്ടതും സിസിലി കെട്ടിപിടിച്ചു.. തിരിച്ചവനും.. ജോയി വേദികയെ തിരയുകയായിരുന്നു. പിന്നിൽ വന്ന ത്രേസ്യാമ്മ അത് കണ്ടു. അവരൊന്ന് പല്ല് കടിച്ചു.. എന്നാൽ അവർക്കിപ്പോ വേദികയുടെ കാര്യത്തിൽ ആദ്യത്തെ അത്ര പേടി ഇല്ലായിരുന്നു ....

അവര് യാത്രക്ഷീണം ഉള്ളതുകൊണ്ട് വേഗം പോയി കിടന്നു. ജോയ് വേദികയുടെ റൂമിലേക്ക് നോക്കിയപ്പോ അവിടം ശൂന്യമായിരുന്നു.. ' അപ്പൊ ഞാൻ വരുന്നതറിഞ്ഞു നീ ത്രേസ്യാമ്മച്ചിയുടെ കൂടെ പോയി കിടന്നല്ലേ... ഇത്തവണ ഞാൻ നിന്നെ സ്വന്തമാക്കിയിരിക്കും... ആ തള്ള എത്രകാലം നിനക്ക് കൂട്ടിരിക്കും...' ഓരോന്നോർത്ത് അവൻ പോയി കിടന്നു.. റോയ് പിന്നെയും വന്ന് കിടന്നു. കിടന്നെങ്കിലും ഉറക്കമൊന്നും വന്നില്ല... വേദികയേയും കെട്ടിപിടിച്ചു വെറുതെ കിടന്നു.... വേദിക എണീറ്റപ്പോ അവളുടെ വയറിൽ തലയും വച്ചു കിടന്നുറങ്ങുന്ന റോയിയെ ആണ് കണ്ടത്... അവളൊന്ന് ചിരിച്ചു.. " ഇച്ചായാ.... ഇച്ചായാ... എണീക്ക്... റോയിച്ചായ ... "

അവളവന്റെ മൂക്ക് പിടിച്ചു. ശ്വാസം കിട്ടാതെ വന്നപ്പോൾ അവനെണീറ്റു... " കൊല്ലാൻ നോക്കുവാണോ? " " ഞാനെത്ര വിളിച്ചു... പിന്നെ എണീപ്പിക്കാൻ വേറെ വഴിയൊന്നും കണ്ടില്ലാ.... " " ഓ ഞങ്ങള് സംസാരിച്ചു അങ്ങനെ ഉറങ്ങിയതാ... " " ഞങ്ങളോ... വേറെ ആരാ? " " ഞാനും പിന്നെ എന്റെ കൊച്ചും.... " " കൊച്ചോ... ഏത് കൊച്ച്? " "ദാ ഈ കൊച്ച്..." അവളുടെ അടിവയറിൽ കൈവച്ചു കുറുമ്പോടെ അവൻ പറഞ്ഞു.. അത് കേട്ടതും അവള് കണ്ണുകൾ ഉരുട്ടി... " എന്തിനാ... മിസിസ് എന്നെ ഇങ്ങനെ നോക്കുന്നത്... എന്നായാലും ഒരു കൊച്ച് വരില്ലേ.... അപ്പൊ ഞാൻ ഇപ്പോഴേ പ്രാക്ടീസ് ചെയ്ത് തുടങ്ങിയതാ... " " ആണോ? വല്ലാത്ത പ്രാക്ടീസ് തന്നെയാ... " അവള് പറഞ്ഞതും അവനവളുടെ വയറിൽ പിച്ചി....

" ഇച്ചായാ.... കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്... പിച്ചിയെടുക്കോ അവിടെ? " ചുണ്ട് കൂർപ്പിച്ചു അവള് പറഞ്ഞതും അവനാ ചുണ്ടിൽ തട്ടി... " ഇച്ചായന്റെ കൊച്ച് പോയി നല്ലൊരു ചായ ഇട്ട് വാ " അവള് വേഗം അവിടുന്നെണീറ്റു... " വേദികേ.... അമ്മച്ചിയും ജോയിയും വന്നിട്ടുണ്ട്... പുലർച്ചയ്ക്ക് എത്തി.. ഞാൻ നോക്കിയപ്പോൾ നീ നല്ല ഉറക്കമായിരുന്നു അതാ എണീപ്പിക്കാഞ്ഞേ... " അത്കേട്ടതും അവൾക്ക് നെഞ്ചത്ത് ആണിയടിച്ചപോലെ തോന്നി.. പിന്നെയൊന്ന് ചിരിച്ചു.. വേഗം അടുക്കളയിൽ പോയി റോയിക്ക് ചായ ഇട്ട് കൊണ്ടുവന്നു.... അവൻ അപ്പോഴേക്കും ലാപ് തുറന്ന് അതിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്.... അവള് അതവിടെ വച്ചു തിരിഞ്ഞതും റോയ് കയ്യിൽ പിടിച്ചു... "

ബെഡ് കോഫി മാത്രേ ഉള്ളോ... ഒരു മുത്തം തന്നേച്ചും പോ " അവളവന്റെ നെറ്റിയിൽ ചുണ്ടമർത്തി.. പിന്നെ അടുക്കളയിലേക്ക് പോയി.. അതൊക്കെ തീർത്തശേഷം വന്ന് കുളിച്ചു. റോയ് അപ്പോഴും ലാപിന്റെ മുന്നിൽ നിന്നും എണീറ്റിട്ടില്ലായിരുന്നു... അവള് വേഗം ചെന്ന് അതെടുത്തു മാറ്റി... അവനൊന്നു അവളെ നോക്കി.. അവള് രണ്ടു പുരികവും പൊക്കി.. " എത്ര നേരമായി ഇച്ചായൻ ഇതിന്റെ മുന്നിൽ... പോയി കുളിക്കാൻ നോക്ക്.. ഇന്ന് ഓഫീസിലൊന്നും പോകുന്നില്ലേ? " " ഉം... " അവനവിടുന്ന് എണീച്ചു. അവളുടെ തോളിൽ കയ്യമർത്തി. " ഒരുമിച്ചൊരു കുളി ആയാലോ? " ഒരു കണ്ണിറുക്കി അവൻ ചോദിച്ചതും അവളവന്റെ കൈ തട്ടി മാറ്റി..

" ഇച്ചായൻ സ്റ്റാൻഡ് വിട്ടേ... പോയി കുളിക്ക് രാവിലെതന്നെ തോന്ന്യാസവുമായി വന്നേക്കുവാ... " അവനവളുടെ സാരിക്കിടയിലൂടെ അവളുടെ വയറിൽ കയ്യമർത്തി... " എന്റെ കെട്ട്യോളോടല്ലേ.... അല്ലാതെ വേറാരോടും അല്ലല്ലോ.... " അവന്റെ കൈ അവളുടെ വയറിൽ ഇഴയുകയായിരുന്നു.. " ഇച്ചായാ സത്യം പറാ ഇച്ചായൻ എന്തിനാ എന്നോട് സാരി ഉടുക്കാൻ പറഞ്ഞെ? " " എനിക്ക് തോന്നുമ്പോഴൊക്കെ ഇവിടെ പിച്ചാന്.... " പിച്ചിക്കൊണ്ട് അവൻ പറഞ്ഞതും അവളവനെ ബാത്‌റൂമിലേക്ക് തള്ളിക്കേറ്റി.. പിന്നെ അവന്റെ ഡ്രെസെടുത്തു iron ചെയ്യാൻ പോയി.. ഉറക്കമുണർന്ന് വന്ന ജോയി കണ്ടത് സാരിയും ഉടുത്തു നിൽക്കുന്ന വേദികയെ ആണ്... അവളുടെ ശരീരത്തിന്റെ വടിവുകളെല്ലാം അവൻ കണ്ട് ആസ്വദിക്കാൻ തുടങ്ങി. ഒടുക്കം സഹിക്കെട്ട് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ വയറിൽ കൈ വച്ചു...

റോയ് എന്നും ഈ കുറുമ്പുമായി വരുന്നതുകൊണ്ട് അവനാകും എന്നാണ് അവള് കരുതിയത്.. " ദേ ഇച്ചായാ... വേണ്ടാട്ടോ.... ഇച്ചായാ കയ്യെടുത്തെ.... ഈ ഇച്ചായനെ ഞാൻ " അതും പറഞ്ഞു അവള് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ജോയിയെ കണ്ട് അവള് പതറി.. അവളവനെ തറപ്പിച്ചു നോക്കി... " മാറ്... " അവള് കനപ്പിച്ചു പറഞ്ഞു... " എന്നതാ നിനക്കൊരു പെടപ്പ്.... ഉം? " " നിങ്ങളോട് മാറാനാ പറഞ്ഞത്... ഇല്ലെങ്കിൽ ഞാൻ ഇച്ചായനെ വിളിക്കും.... " " നീയൊന്ന് വിളിക്ക് " " ഇച്ചാ........ " അപ്പോഴേക്കും അവനവളുടെ വായപൊത്തി... അവള് കുതറി മാറാൻ നോക്കി രണ്ടു കയ്യും കൂട്ടിപിടിച്ചു അവനവളിലേക്ക് ചായാൻ തുടങ്ങി... കുളി കഴിഞ്ഞു വന്ന റോയ് ഇടാൻ ഡ്രെസ് നോക്കിയപ്പോ കണ്ടില്ല.. വേദിക അയൺ ചെയ്യാൻ എടുത്തിട്ടുണ്ടാകും എന്നറിയാവുന്നതുകൊണ്ട് അവനവള് യൂസ് ചെയ്ത റൂമിലേക്ക് വന്നു. അപ്പോഴാണ് ജോയ് അവളെ കയറിപ്പിടിച്ചത് കണ്ടത്... അവൻ വേഗം അങ്ങോട്ട് ചെന്നു. "

ജോയ്.... " ദേഷ്യത്തോടെ അവൻ വിളിച്ചതും ജോയ് പകച്ചു പോയി.. വേദിക കരയുന്നുണ്ട്... റോയിയുടെ കൈ ജോയിയുടെ മുഖത്ത് പതിച്ചു. " ഇച്ചായാ.... " " നീ ചെല്ല് ജോയ്.... വേഗം ഈ റൂമിൽ നിന്നും പുറത്തിറങ്ങിക്കോ... " അവൻ വേഗം അവിടുന്നിറങ്ങി... " വേദികേ.... " റോയ് അവളെ കെട്ടിപിടിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞൊലിക്കുന്നുണ്ട്... " വേദികേ.... ആദ്യമായാണോ അവൻ നിന്നോട് ഇങ്ങനെ? " . " അല്ലാ.... " " ഉം... അവനെ പേടിച്ചാണോ നീ ത്രേസ്യാമ്മച്ചിയുടെ കൂടെ പോയി കിടക്കാറുള്ളത്? " " ഉം.... " അത്കേട്ടതും അവന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു... " ഇത് എന്തിനാണെന്ന് അറിയോ? റിയാക്ട് ചെയ്യാതെ ഇരുന്നതിന്.... നീയീ റോയിയുടെ പെണ്ണാ അതിന്റെ തന്റേടം കാണിക്കണം....

നീ പേടിച്ചിട്ടാണോ എന്നോട് പറയാതിരുന്നേ? " " ഉം.... " " എന്തിനാ പേടിക്കുന്നെ.... അവനെ ഞാൻ വേണ്ടതുപോലെ കണ്ടോളാം.... പിന്നെ ഒരു കാര്യം ഇപ്പൊ പറഞ്ഞേക്കാം ഇനി ആരെങ്കിലും നിന്നോട് മോശമായി പെരുമാറിയിട്ട് അവരുടെ മുന്നിൽ തലയും കുനിച്ചു ഇങ്ങനെ മോങ്ങി നിന്നാൽ ആദ്യം നിനക്കാവും കിട്ടാ.... കേട്ടല്ലോ.... കൈ പോക്കേണ്ടയിടത്തു കൈ പൊക്കുക തന്നെ വേണം അതാരായാലും... ബാക്കി പിന്നെ നോക്കാം...... ഞാൻ നിന്നെ തള്ളി പറയുമെന്നുള്ള പേടി വേണ്ടാ.... എനിക്ക് നിന്നെ വിശ്വാസമാ... പൂർണ വിശ്വാസം... നീ ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്.... ഇനി അതങ്ങനെ അല്ലാതായാൽ ഈ റോയിയുടെ ജീവിതത്തിൽ വേദികയ്ക് സ്ഥാനമില്ല..... " " ഇച്ചായാ.... സോറി.... "

" നീ എന്നോടെന്തിനാ സോറി പറയുന്നേ.... നീ നിന്നോട് തന്നെയാ സോറി പറയേണ്ടത്.... ശരി പോട്ടെ... ഇനി ഇങ്ങനെ ആയാൽ പറ്റില്ലാട്ടോ.... ഒരാളെ കൊന്നലെ നിനക്ക് രക്ഷപെടാൻ പറ്റു എങ്കിൽ അത് തന്നെ ചെയ്യണം...... എന്ത് വന്നാലും ഞാൻ ഉണ്ടാകും കൂടെ.... " ആ വാക്കുകൾ അവൾക്ക് ചോർന്നുപോയ ധൈര്യം തിരികെ നൽകി... റോയ് അവളുടെ നെറ്റിയിൽ ചുംബിച്ചു... " ഇനിയെന്റെ കൊച്ച് ആരുടെ മുന്നിലും ഇങ്ങനെ തലതാഴ്ത്തി നിൽക്കില്ല എന്ന് ഇച്ചായന് വാക്ക് താ... " അവൻ കൈ നീട്ടിയതും അവൾക്ക് മറുത്തൊന്നും ആലോചിക്കാനില്ലായിരുന്നു അവള് വാക്ക് കൊടുത്തു.....അവളെയും കൂട്ടി അവൻ റൂമിലേക്ക് വന്നു... " വേദികേ റെഡി ആവാൻ നോക്ക്.... ഞാനിപ്പോ വരാം.... "

" ഇച്ചായൻ എങ്ങോട്ടാ? " " എന്റെ വീട്ടിൽ വന്ന് എന്റെ പെണ്ണിന്റെ ദേഹത്തു കൈവച്ച അവനെ എനിക്കൊന്ന് കാണേണ്ടേ? " " ഇച്ചായാ? ".. " നീ റെഡി ആയിക്കോ... ഞാൻ അപ്പോഴേക്കും എത്തും." റോയ് വേഗം മാറ്റിയിറങ്ങി..അവൻ നേരെ പോയത് ജോയിയുടെ റൂമിലേക്കാണ്.. ജോയ് കട്ടിലിൽ മലർന്നു കിടക്കുന്നു. " ജോയ്.. " റോയിയുടെ വിളികേട്ടതും അവൻ വേഗം എണീറ്റു. " നീയൊന്ന് വാ... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട് " " അത് പിന്നെ ഇച്ചായാ എനിക്ക് നല്ല ക്ഷീണം.... നമുക്ക് പിന്നെ സംസാരിക്കാം... " റോയ് വേഗം കതക് ലോക്ക് ചെയ്തു.ജോയ് എണീറ്റിരുന്നു.. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ റോയ് ജോയിയുടെ മുഖത്തടിച്ചു. അവനെ എണീപ്പിച്ചുനിർത്തി അവന്റെ അടിവയറിൽ മുട്ടുകാല് കേറ്റി...അവന്റെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി അവൻ വാവിട്ടു കരഞ്ഞു പോയതും റോയ് അവന്റെ വാ പൊത്തി... " നീയെന്തിനാ കരയുന്നത്....

അതിനും മാത്രം ഒന്നും പറ്റിയില്ലല്ലോ... ഇതെന്തിനാ എന്ന് മനസിലായല്ലോ.... നിന്നെ കുറിച് പലതും ഞാൻ കേട്ടിട്ടുണ്ട് അതൊക്കെ ഞാൻ ഒഴിവാക്കി വിട്ടതാ.... ഇപ്പൊ നീയെന്താ ചെയ്തതെന്ന് അറിയോ.... ഇച്ചായന്റെ ഭാര്യക്ക് അമ്മച്ചിയുടെ സ്ഥാനമാ കൊടുക്കേണ്ടത് എന്നിട്ടവൻ..... ബാക്കിയുള്ളവരുടെ പിന്നാലെ മണപ്പിച്ചു നടക്കുന്ന പോലെ എന്റെ പെണ്ണിന്റെ പിന്നാലെ ഇനി നീ വന്നാൽ നിന്നെ തീർത്തുകെട്ടും ഞാൻ.... അറിയാലോ റോയ് വെറുതെ ഒന്നും പറയാറില്ല.... ചെയ്തിരിക്കും.... ഇനി നിനക്ക് അവളുടെ പിന്നാലെ നടക്കണം എന്ന് തോന്നിയാൽ ആ സ്പോട്ടിൽ തന്നെ നിനക്കുള്ള പെട്ടിക്ക് കൂടെ നീ ഓർഡർ കൊടുക്കണം... കേട്ടല്ലോ..." അവന്റെ മുഖത്തു ഒരെണ്ണം കൂടെ കൊടുത്താശേഷം റോയ് അവിടുന്നിറങ്ങി. അടിവയറ്റിൽ റോയിയുടെ കാലമർന്നപ്പോൾ ജീവൻ പോയപോലെ തോന്നി ജോയ്ക്ക്... അവൻ കട്ടിലിലേക് കമഴ്ന്നു വീണു... വയറും പൊത്തിപിടിച്ചു പിടയാൻ തുടങ്ങി.....

റോയ് എത്തുമ്പോഴേക്കും വേദിക റെഡി ആയിരുന്നു.... അവൻ കയ്യും കെട്ടി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..... അവള് തിരിഞ്ഞതും അവളെ തന്നെ നോക്കുന്ന റോയിയെ ആണ് കണ്ടത്.. അവള് പുരികം പൊക്കി.... അവനവളുടെ അടുത്തേക്ക് ചെന്നു... " ഇന്നെന്താ ഇച്ചായന്റെ കൊച്ചിന് സിന്ദൂരം വേണ്ടേ? " അവൻ വേഗം സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ളെടുത്തു അവൾക്ക് തൊട്ട് കൊടുത്തു. പിന്നെ നെറ്റിയിൽ ചുണ്ടമർത്തി... " ഇനിയാരും എന്റെ കൊച്ചിന്റെ പിന്നാലെ വരില്ലാ.... അങ്ങനെ വല്ലവനും വന്നാൽ ദാ ഈ കൈ അവന്റെ ചെക്കിടത്ത് പതിയണം... " അവളുടെ വലതുകൈ പിടിച്ചുകൊണ്ടവൻ പറഞ്ഞു. അവള് വേഗം അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ കെട്ടിപിടിച്ചു...

അവനൊന്നു പുഞ്ചിരിച്ചു അവളെ ചേർത്തുപിടിച്ചു...... " രാത്രി വന്നിട്ട് ഇച്ചായന് കൊച്ചിനെ ശരിക്കൊന്ന് കാണണം... " അത് കേട്ടതും വേദിക അവനിൽ നിന്നും തെന്നിമാറി.. എന്നിട്ട് ചുണ്ട് കൂർപ്പിച്ചു... അവനവളുടെ തോളിൽ കൂടെ കയ്യിട്ട് താഴോട്ട് വന്നു. സിസിലി അപ്പോഴും എണീറ്റിരുന്നില്ല. വേദികയും റോയിയും ത്രേസ്യാമ്മച്ചിയും കൂടെ ചായകുടിക്കാൻ തുടങ്ങി... " കുഞ്ഞേ.... " ത്രേസ്യാമ്മ വിളിച്ചതും റോയിയും വേദികയും അവരെ നോക്കി.. " ആ ജോയി കുഞ്ഞ് അത്ര ശരിയല്ല... നമ്മുടെ മോളേ... " അവര് പാതിവഴിയിൽ നിർത്തി. റോയ് ഒന്ന് ചിരിച്ചു.. " ത്രേസ്യാമ്മച്ചി പേടിക്കണ്ട.... അവനു വേണ്ടത് ഞാൻ കൊടുത്തിയിട്ടുണ്ട്... ജീവനിൽ കൊതിയുണ്ടെങ്കിൽ അവനിനി വേദികയുടെ പുറകെ വരില്ല... " അത് കേട്ടതും അവർക്ക് സമാധാനമായി... ഉറക്കമുണർന്നു വന്ന സിസിലി കണ്ടത് വേദികയുടെയും ത്രേസ്യാമ്മച്ചിയുടെയും ഒപ്പമിരുന്നു ചായ കുടിക്കുന്ന റോയിയെ ആണ്.. അതവരിൽ നീരസമുണ്ടാക്കി......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story