മിഴി രണ്ടിലും: ഭാഗം 1

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""ഇച്ചേച്ചി വൈകിട്ട് വരുമ്പോൾ assignment paper വാങ്ങി കൊണ്ട് വരണേ. പിന്നെ ഒരു കവർ പേനയും.."" രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ ആദിയോട് അകത്ത് നിന്ന് വിച്ചു വിളിച്ചു പറഞ്ഞു. ""ഇന്നലെ അല്ലേ മോനെ നിനക്ക് ഞാൻ assignment paper വാങ്ങി തന്നത്???"" ""കുറേ എഴുതാൻ ഉണ്ടാരുന്നു ചേച്ചി.. ഇനി ആകെ അഞ്ചു പേപ്പർ കൂടി ഉള്ളു... അതാ ഞാൻ പറഞ്ഞത്..."" ""മ്മ് മ്മ്.. ഇച്ചേച്ചി വൈകിട്ട് വാങ്ങി കൊണ്ട് വരാം.. മോൻ സ്കൂളിൽ നിന്ന് വന്നിട്ട് എന്നേ ഒന്ന് വിളിക്ക് കേട്ടോ.. അല്ലെങ്കിൽ ഞാൻ മറന്നു പോകും.. അച്ഛൻ ഇറങ്ങുമ്പോൾ കൂടെ കുഞ്ഞും പോകണേ...തിരിച്ചു ബസിൽ സൂക്ഷിച്ചു വരണേ.. ചേച്ചി പോവാ.. ടാറ്റാ.."" ""റ്റാറ്റാ.. വൈകിട്ട് വാങ്ങാൻ മറക്കല്ലേ..""

""ഇല്ലെടാ.. ഇനി സംസാരിച്ചു നിന്നാൽ ബസ് പോകും..."" ""മ്മ്.. പൊക്കോ.. ടാറ്റാ.."" 🥀🥀🥀🥀🥀🥀🥀🥀 ഇവൾ അദ്ധ്വിക മോഹൻ... എല്ലാരുടെയും ആദി. അച്ഛൻ മോഹനൻ, അമ്മ രാധിക, അനിയൻ ആദ്വിൻ മോഹൻ. MA ഇംഗ്ലീഷ് കഴിഞ്ഞു ഇപ്പോൾ അടുത്തുള്ള ഇന്ദീവരം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് lecturer ആണ്. കോളേജിൽ പോകുന്നതിന്റെ വെപ്രാളം ആണ് ഇവിടെ കണ്ടത്.. പഠിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ മാത്രം ആയുലെങ്കിലും അവളുടെ ക്ലാസ്സ്‌ അത്ര മനോഹരം ആണ്.. കുട്ടികളുടെ ബാലി കേറാ മല ആയ Julius Caesar ഉം Hamlet ഉം ഒക്കെ വളരെ ഈസി ആയി അവൾ പഠിപ്പിക്കുന്നത് കുട്ടികൾക്ക് പോലും അത്ഭുതം ആണ്. തന്റെ കഴിവ് കൊണ്ട് മാത്രം കുട്ടികളുടെ മനസ്സിൽ സ്ഥാനം കണ്ട് എത്തിയവൾ.

ഡിഗ്രി pg ഒക്കെ പഠിച്ചത് വെളിയിൽ ആണെങ്കിലും അതിന്റെ യാതൊന്നും വേഷത്തിലോ ഭാവത്തിലോ അവൾക്ക് ഇല്ല.. അച്ഛനെയും അമ്മയെയും ജീവനെ പോലെ കാണുന്ന, അനിയനോട് ഒരു ദിവസം തല്ല് ഇട്ടില്ലെങ്കിൽ ഉറക്കം വരാത്ത എന്നാൽ അവനെ വേറെ ആരും ഒന്നും പറയുന്നത് ഇഷ്ടം അല്ലാത്ത ഒരു പാവം പെണ്ണ്...🥰🥰 ആദിയുടെ സ്കൂൾ മുതൽ ഉള്ള കൂട്ടാണ് സുമി. രണ്ടു പേരും ഡിഗ്രി സമയം മാറി നിന്നെങ്കിലും ഇപ്പോൾ ജോലി വീണ്ടും ഒരുമിച്ചായി... സുമി അതേ കോളേജിൽ maths അധ്യാപിക ആണ്. ഇണ പിരിയാത്ത സൗഹൃദം. 🥀🥀🥀🥀🥀🥀🥀 ""എന്താടി ഇന്ന് നീ താമസിച്ചത്??"" ബസ് സ്റ്റോപ്പിൽ നിന്ന് ഓടി വരുന്ന ആദിയെ കണ്ട് സുമി ചോദിച്ചു. ""ഇറങ്ങിയപ്പോൾ കുറച്ചു താമസിച്ചടി.. പിന്നെ ഇന്ന് ബസ് വരാനും താമസിച്ചു.. അങ്ങനെ മൊത്തത്തിൽ late ആയി🤧"" ""മ്മ് മ്മ്.. നീ പോയി സൈൻ ചെയ്തിട്ട് വാ.. പ്രസാദ് സാർ വന്നിട്ടുണ്ട്..""

""അയ്യോ.. അപ്പൊ ഇന്ന് വഴക്ക് ഉറപ്പ് 🙆‍♀️🙆‍♀️"" ""ഏയ്.. അങ്ങനെ വഴക്ക് ഒന്നും സാർ പറയില്ല.. നീ കാരണം പറഞ്ഞാൽ മതി.. പറയുന്ന കാര്യം മനസിലാക്കാൻ ഉള്ള ബുദ്ധി ഒക്കെ സാറിനു ഉണ്ടെല്ലോ.. പിന്നെ കൂടെ ഉള്ള വെട്ട് പോത്ത് ഒന്നും പറയാതെ ഇരുന്നാൽ മതി.."" ""അത് ഏതാ ഈ വെട്ട് പോത്ത്???"" ""സാറിന്റെ മോൻ.... കിരൺ പ്രസാദ്"" ""ഞാൻ നേരുത്തേ ഇങ്ങനെ ഒരു പേര് കേട്ടിട്ടില്ലല്ലോ..🙄🙄"" ""എങ്ങനെ കേൾക്കാൻ ആ.. കോളേജിൽ വന്നാൽ പിന്നെ ഏത് സമയവും നീ കുട്ടികളുടെ കൂടെ അല്ലേ.. പിന്നെ സ്റ്റാഫ്‌ റൂമിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നത് എങ്ങനാ😏"" ""ഇത് കേട്ടപ്പോൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചു ആദി. കാരണം സുമി തമാശ പോലെ പറഞ്ഞത് ആണെങ്കിലും അത് സത്യം ആരുന്നു.. ഏത് സമയവും തന്റെ കൂടെ കുട്ടികൾ കാണും.. സംശയം ആയിട്ടും അല്ലാതെ കാര്യം പറയാനും ഒക്കെ..

അതു കൊണ്ട് തന്നെ സ്റ്റാഫ്‌ റൂമിലെ കാര്യങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ല..."" ""മതി ഇവിടെ നിന്ന് ചിരിച്ചത്... ഓഫീസിൽ പോയി ഒപ്പ് ഇട്ടിട്ട് വാ.. എനിക്ക് രാവിലെ ക്ലാസ്സ്‌ ഉണ്ട്.."" ""നീ പൊക്കോ.. എനിക്കും രാവിലെ ക്ലാസ്സ്‌ ഉണ്ട്.. പോയി കൈ നീട്ടി കിട്ടുന്നത് ഒക്കെ വാങ്ങിയിട്ട് വരാം ഞാൻ..."" ""ഓക്കേ മോളെ.. ഞാൻ പോകുവാ കേട്ടോ.."" ""ആടി.. ഡൺ.."" 🥀🥀🥀🥀🥀🥀🥀 താമസിച്ചത് കൊണ്ട് ഒരു പേടിയോടെ ആണ് ആദി ഓഫീസ് റൂമിലോട്ട് കയറി ചെന്നത്.. സാധാരണ താൻ ഇങ്ങനെ താമസിക്കാറില്ല... ""May I come in sir???"" ""ആദി മോൾ അല്ലേ... കേറി വാ..."" MD തന്റെ പേര് വിളിച്ചു.. അതും അടുപ്പം ഉള്ളവർ മാത്രം വിളിക്കുന്നത്.. അതിന്റെ ഒരു ഞെട്ടലിൽ ആരുന്നു ആദി... ""എന്താ മോളെ കയറുന്നില്ലേ.."" പ്രസാദ് സാർ ഒന്നൂടി ചോദിച്ചു. ""സോറി സാർ.."" ഇതും പറഞ്ഞു ആദി പെട്ടെന്ന് അകത്ത് കയറി..

""സാറിനു എങ്ങനെ എന്നേ മനസിലായി???"" ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവൾ ചോദിച്ചു. ""പിന്നെ ഇവിടെ ഒരാളെ നിയമിക്കുമ്പോൾ ഞാൻ അറിയില്ലേ😂😂"" ""എങ്കിലും പെട്ടെന്ന് എന്നേ ആദി മോളെ എന്ന് വിളിച്ചപ്പോൾ...."" വാക്കുകൾ പൂർത്തിയാകാതെ അവൾ ചോദിച്ചു.. ""ഇവിടെ നിന്റെ ക്ലാസ്സിനെ കുറിച്ച് എല്ലാവർക്കും നല്ലത് മാത്രം പറയാൻ ഉള്ളു.. അങ്ങനെ ഈ അദ്ധ്വിക മോഹനേ കുറിച്ച് ഇവിടെ ഇടക്ക് വരുമ്പോൾ എല്ലാം കേട്ടു.. പക്ഷേ അപ്പോഴേല്ലാം മോൾ ക്ലാസ്സിൽ ആയിരിക്കും.. അതാ എന്നേ ഇത് വരെ കാണാഞ്ഞത്..."" അവളുടെ ചോദ്യത്തിന് ഉത്തരം എന്നോണം അദ്ദേഹം പറഞ്ഞു.. അപ്പോൾ ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞത് ഒരു അച്ഛന്റെ വാത്സല്യം ആരുന്നു...

""late ആയതിനു സോറി സാർ..."" ""its ഓക്കെ.. എന്താ മോൾ late ആയത്???"" ""അത് ബസ് കിട്ടിയില്ല..."" ""അതെന്താ തനിക്ക് സ്കൂട്ടി ഇല്ലേ??"" ഈ ചോദ്യം വന്നത് കിരണിൽ നിന്ന് ആരുന്നു... ""ഇല്ല സാർ..വീട്ടിൽ ആകെ ഒരു സ്കൂട്ടി ഉള്ളു."" ""ഇത്ര വലിയ കോളേജിൽ ഒക്കെ പഠിച്ച തനിക്ക് സ്കൂട്ടി ഇല്ലെന്നോ.. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്😏"" ഒരു പുച്ഛത്തോടെ ഉള്ള കിരണിന്റെ സംസാരം കേട്ട് ആദിയുടെ മറുപടി എന്തായിരിക്കും എന്ന് ഉള്ള ആകാംഷ ആരുന്നു പ്രസാദിന്റെ മുഖത്ത്.... 🥀🥀🥀🥀🥀🥀🥀🥀🥀 തുടരും...

Share this story