മിഴി രണ്ടിലും: ഭാഗം 10

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

പാട്ട് കേട്ട് തന്റെ മടിയിൽ കിടന്നു ഉറങ്ങുന്ന പെണ്ണിനോട് അവന് എന്തെനില്ലാത്ത വാത്സല്യം തോന്നി... തന്റെ പെണ്ണ്... അച്ഛൻ മാത്രം ഉള്ള ലോകത്തേക്ക് ഇനി സ്വന്തം എന്ന് എല്ലാ അവകാശത്തോടെയും പറയാൻ പറ്റുന്നവൾ... തന്റെ കിലുക്കാംപെട്ടി...🥰 🌷🌷🌷🌷🌷🌷 രാത്രി ഏറെ ആയിട്ടാണ് കിച്ചു വീട്ടിൽ പോയത്. പ്രസാദ് ഓഫീസ് കഴിഞ്ഞ് അച്ചുവിന്റെ വീട്ടിൽ വന്നതിനാൽ രാത്രിയിലത്തെ ആഹാരം ഒക്കെ കഴിച്ചിട്ടാണ് അവർ പോയത്.... ആ നേരം കൊണ്ട് അച്ഛനും അമ്മയ്ക്കും നല്ല ഒരു മകൻ ആണെന്നും വിച്ചുവിന് നല്ലൊരു അളിയൻ ആണെന്നും അവൻ തെളിയിച്ചു... ഇറങ്ങാൻ നേരം ആരും കാണാതെ അച്ചുവിന്റെ നെറ്റിയിൽ അമർത്തി ഉമ്മ വെക്കാനും മറന്നില്ല ചെക്കൻ... "നാളെ കോളേജിൽ വരണ്ട... ലീവ് ഞാൻ പറഞ്ഞോളാം.. മറ്റന്നാൾ വന്നാൽ മതി കേട്ടോ..."" ""മ്മ്...."" ""പിന്നെ വരുമ്പോൾ ഈ മാല ഇവിടെ തന്നെ കാണണം.. You know what... When you look at me and smile... ufff🔥🔥🔥 I'm addicted to that feeling😘💋 I'm addicted to you babe💋 നീ ഇങ്ങനെ എന്റെ അടുത്ത് നിന്നാൽ ഞാൻ ചിലപ്പോൾ എന്തെങ്കിലും ചെയ്ത് പോകും.. so its better for you to keep one hand distance... അല്ലെങ്കിൽ വെറുതെ കെട്ടുന്നതിന് മുൻപ് എന്നേ നീ ഒരു പീഡകൻ ആക്കരുത് കേട്ടോ.. പിന്നെ കോളേജിൽ ആരോടും പറയണ്ട നമ്മൾ തമ്മിൽ ആണ് കല്യാണം എന്ന്..

എല്ലാർക്കും ഒരു സർപ്രൈസ് കൊടുക്കാം കേട്ടോ... ഇതും പറഞ്ഞു അവളുടെ തലയിൽ കൊട്ടി കാറിൽ കേറി പോകുന്നവനെ നോക്കി അവിടെ നിന്നു പെണ്ണ്.... 🌷🌷🌷🌷🌷🌷 മൂളിപ്പാട്ടും പാടി കാർ ഓടിക്കുന്ന കിച്ചുവിനെ എന്തോ അത്ഭുത ജീവിയെ നോക്കുന്നതിന്റെ കൂട്ടു നോക്കി അദ്ദേഹം... എപ്പോഴും സീരിയസ് ആയി മാത്രം ഇരിക്കുന്നവൻ... ഏത് നേരവും ബിസിനസ്‌ news കേൾക്കുന്നവൻ ഇന്ന് പാട്ടും വെച്ച് ചിരിച്ചു കൊണ്ട് വണ്ടി ഓടിക്കുന്നു... ആ അച്ഛന്റെ മനസ് ഒരുപാട് സന്തോഷിച്ചു ഈ കാഴ്ച കണ്ട്... ""കിച്ചുവെ... ആതി മോൾ എങ്ങനെ ഉണ്ട്‌??? പാവം അല്ലേ...."" ""അതേല്ലോ.. അച്ചു പാവം ആണ്.. എന്താ അച്ഛാ ഇപ്പോ പ്രത്യേകിച്ച്????"" ""നീ പറഞ്ഞില്ലേ കല്യാണം കഴിഞ്ഞ് അവളെ ഭാര്യ ആയി അംഗീകരിക്കാൻ സമയം വേണം എന്ന്.. എങ്കിൽ ഒരു കാര്യം ചെയ്താലോ??? അവളെ കല്യാണം കഴിഞ്ഞ് കുറച്ചു നാൾ അവളുടെ വീട്ടിൽ തന്നെ നിർത്താം.. എന്നിട്ട് നിന്റെ പ്രശ്നങ്ങൾ ഒക്കെ മാറി കഴിയുമ്പോൾ നമ്മുടെ വീട്ടിൽ വരാം.. എന്താ അത് പോരെ???"" ഇത് കേട്ടതും വണ്ടി പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതും ഒരുമിച്ചാരുന്നു..

""അച്ഛൻ എന്താ അച്ഛാ ഇങ്ങനെ ഒക്കെ പറയുന്നേ????"" ""പിന്നെ ഞാൻ എങ്ങനെ ഒക്കെ പറയണം??"" ""ഞാൻ പറഞ്ഞെല്ലോ.. എനിക്ക് അവൾ വീട്ടിൽ വരുന്നതിനു ഒരു പ്രശ്നവും ഇല്ല എന്ന്... അവിടെ നിക്കട്ടെ... ഞാൻ പതിയേ adjust ആയിക്കോളാം..."" ""അങ്ങനെ നീ കഷ്ടപ്പെട്ട് adjust ആകണ്ട കാര്യം ഒന്നുല്ല.. അവൾ അവളുടെ വീട്ടിൽ നിക്കും.. നീ adjust ആയതിന്റെ ശേഷം വിളിച്ചു കൊണ്ട് വാ..."" ഇതുടി കേട്ടപ്പോൾ ചെക്കന്റെ ഉള്ള കണ്ട്രോൾ ഇത്രയും പോയി.. കെട്ടുന്നില്ല കെട്ടുന്നില്ല എന്ന് പറഞ്ഞു നിന്ന തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് കെട്ടാൻ സമ്മതിപ്പിച്ചു.. ഇപ്പോൾ നിന്നാലും കിടന്നാലും എല്ലാം മനസ്സിൽ പെണ്ണിന്റെ ഓർമയും... എന്നിട്ട് ഇനി അവളെ കൂടെ നിർത്താൻ പറ്റില്ല പോലും.. ""അതൊന്നും പറ്റില്ല.. അവൾ എന്റെ പെണ്ണ് ആണെങ്കിൽ എന്റെ കൂടെ നിക്കും.. ആര് എന്ത് പറഞ്ഞാലും... വെറുതെ ഈ കാര്യം ഇനി എന്നോട് പറയരുത് കേട്ടല്ലോ..."" ഇതും പറഞ്ഞു ദേഷ്യത്തിൽ വണ്ടി സ്റ്റാർട്ട്‌ ആക്കാൻ പോയപ്പോൾ ആണ് ഒരു പൊട്ടിച്ചിരി വണ്ടിയിൽ കേട്ടത്.. ""എന്തൊക്കെ ആരുന്നു.. എനിക്ക് പെണ്ണ് വേണ്ട.. സമയം വേണം.. എന്നിട്ട് ഇപ്പോൾ അവൾ ഇല്ലാതെ പറ്റില്ല.. എന്നാൽ അത് സമ്മതിക്ക്.. അതും ചെയ്യില്ല... ഞാൻ നിന്റെ അച്ഛൻ ആണ്.. അല്ലാതെ നീ എന്റെ അല്ല... നിന്റെ പ്രായം കഴിഞ്ഞാണ് ഞാൻ എത്തിയെ.. കേട്ടോടാ കിച്ചേട്ടാ....""

""അതെന്താ അച്ഛന് ഒരു ആക്കി ഉള്ള കിച്ചേട്ടാ വിളി???"" ""പൂച്ച കണ്ണ് അടച്ചു പാൽ കുടിച്ചാൽ ആരും അറിയില്ല എന്ന് വിചാരിക്കല്ലേ മോൻ... അവൾക്ക് നീ കിച്ചേട്ടൻ.. നിനക്ക് അവൾ അച്ചു.. മ്മ് മ്മ്.. ഈ പ്രായം കഴിഞ്ഞാണ് ഞാനും എത്തിയത് 😌😌"" ""ഈ old man എന്നേ കച്ചറ ആക്കും... ഞാൻ പാലും തൈരും ഒക്കെ കുടിക്കും.. കൂടുതൽ കളിയാക്കാൻ വന്നാൽ അച്ഛൻ ആണ് കിളവൻ ആണ് എന്നൊന്നും നോക്കില്ല ഞാൻ.... എടുത്ത് വെളിയിൽ കളയും കേട്ടലോ...."" ""ഇയ്യോ.. ഞാൻ അങ്ങ് പേടിച്ചു... കളിക്കാതെ വണ്ടി എടുക്കടാ..."" കുറേ നാളുകൾക്ക് ശേഷം ഒരുപാട് സന്തോഷത്തോടെ മോനെ കണ്ടതിൽ ആ അച്ഛന്റെ മനസ് കുറേ സന്തോഷിച്ചു.... ""കിച്ചുവെ.. ഒരാഴ്ച കൊണ്ട് ഓഫീസിലെ വേണ്ടപ്പെട്ട ജോലി എല്ലാം തീർക്കണം കേട്ടെല്ലോ.. ഇനി ഒരുപാട് ദിവസം ഇല്ല... എല്ലാ കാര്യങ്ങളും ചെയ്യണ്ടത് ആണ്...."" ""എന്തിനാ അച്ഛാ വലിയ ആഡംബരം... കല്യാണം അമ്പലത്തിൽ വെച്ചല്ലേ.. പിന്നെ എല്ലാവർക്കും കൂടി ഗ്രാൻഡ് ആയിട്ട് റിസപ്ഷൻ വെക്കാം.. അത്ര മതി.. അല്ലാതെ ഉള്ള ബന്ധുക്കളെ ഒന്നും വീട്ടിൽ കൊണ്ട് വന്നു ഉള്ള പരുപാടി ഒന്നും വേണ്ട...""

""ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ആ കിച്ചു.. ആകെ ഉള്ള കല്യാണം ആണ്.. അപ്പോൾ എന്റെ വീട്ടുകാർക്കും കാണില്ലേ നിന്റെ കല്യാണം കൂടാൻ ആഗ്രഹം..."" ""ഞാൻ മരിക്കണം എന്ന് ആഗ്രഹിച്ചു നടക്കുന്നവർ ആണോ അച്ഛാ എന്റെ കല്യാണം കൂടാൻ ആഗ്രഹിക്കുന്നത്???"" ""കിച്ചു മോനെ... ഇതൊക്കെ നിനക്ക് ഇപ്പോഴും ഓർമ ഉണ്ടോ????"" ""മറന്നാൽ അല്ലേ അതൊക്കെ ഓർക്കേണ്ടി വരൂ.... പറഞ്ഞ വാക്കുകളും ചെയ്ത പ്രവർത്തികളും ഒന്നും ഞാൻ ഒരിക്കലും മറക്കില്ല അച്ഛാ..."" ""മോനെ.. അച്ഛൻ എന്നാലും എങ്ങനെ പറയും വീട്ടിൽ വരരുത് എന്ന്????"" ""വന്നോട്ടെ... അതിന് എനിക്ക് പ്രശ്നം ഇല്ല.. പക്ഷേ കല്യാണം കഴിഞ്ഞു ആ ദിവസം തന്നെ എല്ലാരും ഇവിടെ നിന്ന് പോണം.. അല്ലാതെ എന്റെ പെണ്ണിനെ കുത്തി നോവിക്കാൻ ആയിട്ട് ആരും വീട്ടിൽ നിൽക്കരുത്... എന്നേ പറഞ്ഞാൽ ഞാൻ കേൾക്കും.. പക്ഷേ അവളെ വല്ലതും പറഞ്ഞാൽ ഞാൻ ചിലപ്പോൾ കേട്ട് നിന്നെന്നു വരില്ല..."" ""ഒന്നും വേണ്ട.. നിന്റെ സന്തോഷം ആണ് എനിക്ക് വലുത്.. അവർക്ക് എല്ലാം നമുക്ക് ഹോട്ടലിൽ റൂം എടുത്തു കൊടുക്കാം.. അത് പോരെ???""

""മ്മ് മ്മ് ഓക്കേ.. ലവ് യു അച്ഛാ...💚"" ""ലവ് യൂ ടൂ 😘😘"" 🥀🥀🥀🥀🥀🥀🥀🥀 കോളേജിൽ വന്നു കാര്യമായ പണിയിൽ ആരുന്നു ആദി.... അടുത്ത് തന്നെ സുമിയും ഉണ്ട്‌.. കല്യാണം പ്രമാണിച്ചു ഈ ഒരാഴ്ച കൂടി ഉള്ളു ഇവിടെ.. പിന്നെ ഒരു മാസം ലീവാണ്.. ഈ സമയത്താണ് കെമിസ്ട്രി പഠിപ്പികുന്ന ചിത്ര മിസ്സ്‌ അച്ചുവിന്റെ അടുത്ത് വന്നു ഇരുന്നത്.. ""അദ്ധ്വിക മിസ്സിന് പുതിയ മാല വാങ്ങിയോ???"" ""എന്താ മിസ്സേ അങ്ങനെ ചോദിച്ചേ...??"" കാര്യം മനസിലാകാതെ അവൾ ചോദിച്ചു... ""അല്ല... കഴുത്തിൽ പുതിയ ചെയിൻ കിടക്കുന്നു.. അതിൽ k യും..."" ""ഓ.. അതാണോ.. എന്റെ കല്യാണം ഉറപ്പിച്ചു മിസ്സേ.. അടുത്ത ആഴ്ച കാണും.. ഏട്ടൻ വാങ്ങി തന്നതാണ് ഇത്...."" ഒരു ചിരിയോടെ പറഞ്ഞിട്ട് അവൾ വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു... ""കഴിഞ്ഞ ദിവസം ഞാൻ സ്വർണം എടുക്കാൻ വേണ്ടി പോയപ്പോൾ നമ്മുടെ കിരൺ സാർ ഇല്ലേ.. സാർ അവിടെ നിന്ന് ഇത് പോലെ ഒരു മാലയും വളയും വാങ്ങുന്നത് കണ്ട്... ഏകദേശം 3 ലക്ഷത്തിനു അടുത്താരുന്നു അതിന്റെ വില.. ഞാൻ ചോദിച്ചപ്പോൾ വേണ്ടപ്പെട്ട ആർക്കോ ആണെന്ന് മാത്രേ പറഞ്ഞോളു.. പിന്നെ കൂടുതൽ ഒന്നും ചോദിക്കാനും പോയില്ല.. പബ്ലിക് place ആണെന്ന് പോലും നോക്കാതെ കടിച്ചു കീറാൻ വരില്ലേ കാലൻ...""

""മിസ്സ്‌ അതിന് എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. സാർ ചിലപ്പോൾ സാറിന്റെ ഗേൾ ഫ്രണ്ട്നു വാങ്ങി കൊടുത്തത് ആയിരിക്കും.. സ്നേഹം ഉള്ള കാമുകന്മാർ അങ്ങനെ അല്ലേ..."" അച്ചുവിനെ ഇടങ്കണ്ണ് ഇട്ട് നോക്കികൊണ്ട് സുമി പറഞ്ഞു... ""എന്റെ ദൈവമേ... ആ ചെക്കനെ ഒക്കെ കെട്ടുന്ന പെണ്ണ് എങ്ങനെ സഹിക്കും അതിനെ... ഏത് നേരവും മുഖത്തു ഗൗരവം മാത്രം... വെറും കുഞ്ഞ് കാര്യത്തിന് ഒക്കെ ദേഷ്യപ്പെടുന്നത്... റൊമാൻസിന്റെ abcd വരെ ഇനി പെണ്ണ് പഠിപ്പിക്കേണ്ടി വരും എന്ന് തോന്നുന്നു..."" ഇത് കേട്ടതും അച്ചുവിന് വന്ന ചിരി പിടിച്ചു നിർത്താൻ പറ്റിയില്ല... romance അറിയില്ല പോലും.. 🤭🤭 🥀🥀🥀🥀🥀🥀🥀🥀🥀 ""അദ്ധ്വിക മിസ്സിനെ കിരൺ സാർ വിളിക്കുന്നു.. എന്തോ ക്ലാസ്സിന്റെ കാര്യം പറയാൻ ആണെന്ന പറഞ്ഞത്... മിസ്സ്‌ പോയി ഒന്ന് നോക്കിയിട്ട് വാ.."" ""May I come in sir????"" ""yes please..."" ഫുൾ ഫോർമൽ ആയിട്ട് സംസാരിക്കുന്നത്കേട്ട് പെണ്ണിന് കുറച്ചു വിഷമം വണെങ്കിലും അത് വെളിയിൽ കാണിച്ചില്ല അവൾ... കാര്യം പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയപ്പോൾ ആണ് കിച്ചു പെട്ടെന്ന് കേറി മുന്നിൽ നിന്നത്... ""എന്തെ ഈ കുഞ്ഞി തല ഒരുപാട് പുകച്ചോ എന്റെ സംസാരം കേട്ട് ? ""മനുഷ്യനെ പേടിപ്പിക്കാതെ ഒന്ന് മാറ് കിച്ചേട്ടാ.. പോയിട്ട് വേറെ പണി ഉള്ളതാണ്..""

""പോകാല്ലോ.. വിടല്ലോ... പക്ഷേ ഒരു കണ്ടിഷൻ..."" ""കണ്ടിഷനോ.. എന്ത് കണ്ടിഷൻ????"" ""I need a deep kiss right now🥰"" ""ആരെങ്കിലും വരും ഏട്ടാ.. കണ്ടാൽ പിന്നെ അത് മതി..."" ഇതും പറഞ്ഞു പോകാൻ ഒരുങ്ങിയവളെ അവൻ കൈയിൽ പിടിച്ചു അവിടെ നിർത്തി... ""നിന്നോട് ഞാൻ അവസാനമായി ചോദിക്കുവാ.. നീ എനിക്ക് ഒരു ഉമ്മ തരുവോ ഇല്ലിയോ????"" ""തരില്ല ഞാൻ..."" ""ഉറപ്പാണല്ലോ അല്ലേ????"" ""എങ്കിൽ നീ തരേണ്ട.. എനിക്ക് വേണ്ടത് എടുത്തോളാം ഞാൻ"" ഇതും പറഞ്ഞു ഒരു കൈ കൊണ്ട് അച്ചുവിന്റെ കൈ രണ്ടും പുറകിലേക്ക് വെച്ച് ലോക്ക് ചെയ്തിട്ട് മറു കൈ കൊണ്ട് അവളെ വലിച്ചടുപ്പിച്ചു അവളുടെ മേഴ്ച്ചുണ്ടും കീഴ്ച്ചുണ്ടും ഒരുപോലെ നുണഞ്ഞു അവൻ... അവൾ അവൻ കാണിക്കുന്ന കുസൃതികൾ എല്ലാം ആസ്വദിച്ചു അവന് വിധേയപെട്ടു നിന്നു.... പെട്ടെന്നാണ് ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്... ആസ്വദിച്ചു ചെയ്ത കാര്യം പാതിക്ക് വെച്ച് മുറിഞ്ഞ വിഷമത്തിൽ അവളിൽ നിന്ന് അടർന്നു മാറിയപ്പോൾ ആണ് അവൻ ഇപ്പോഴും കണ്ണ് ഇറുകെ പൂട്ടി നിൽക്കുന്ന അച്ചുവിനെ കണ്ടത്... അവൻ അവളുടെ കണ്ണിൽ രണ്ടും അമർത്തി ഉമ്മ വെച്ച് അവളിൽ നിന്ന് അടർന്നു മാറി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story