മിഴി രണ്ടിലും: ഭാഗം 11

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""എങ്കിൽ നീ തരേണ്ട.. എനിക്ക് വേണ്ടത് എടുത്തോളാം ഞാൻ"" ഇതും പറഞ്ഞു ഒരു കൈ കൊണ്ട് അച്ചുവിന്റെ കൈ രണ്ടും പുറകിലേക്ക് വെച്ച് ലോക്ക് ചെയ്തിട്ട് മറു കൈ കൊണ്ട് അവളെ വലിച്ചടുപ്പിച്ചു അവളുടെ മേഴ്ച്ചുണ്ടും കീഴ്ച്ചുണ്ടും ഒരുപോലെ നുണഞ്ഞു അവൻ... അവൾ അവൻ കാണിക്കുന്ന കുസൃതികൾ എല്ലാം ആസ്വദിച്ചു അവന് വിധേയപെട്ടു നിന്നു.... പെട്ടെന്നാണ് ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്... ആസ്വദിച്ചു ചെയ്ത കാര്യം പാതിക്ക് വെച്ച് മുറിഞ്ഞ വിഷമത്തിൽ അവളിൽ നിന്ന് അടർന്നു മാറിയപ്പോൾ ആണ് അവൻ ഇപ്പോഴും കണ്ണ് ഇറുകെ പൂട്ടി നിൽക്കുന്ന അച്ചുവിനെ കണ്ടത്... അവൻ അവളുടെ കണ്ണിൽ രണ്ടും അമർത്തി ഉമ്മ വെച്ച് അവളിൽ നിന്ന് അടർന്നു മാറി..... 🥀🥀🥀🥀🥀🥀 ""നീ സാരീ പിടിച്ചു നേരെ ഇടൂ.. ഞാൻ പോയി വാതിൽ തുറക്കാം"" എന്ന് പറഞ്ഞു പോകാൻ പോയവന്റെ കൈയിൽ കേറി പിടിച്ചു പെണ്ണ്.. ""പേടിക്കണ്ട.. ഒന്നുല്ല... ഞാൻ ഇല്ലേ..."" ഇതും പറഞ്ഞു കണ്ണ് രണ്ടും ചിമ്മി കാണിച്ചു അവൻ... വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് കിച്ചു ഒരുപാട് സന്തോഷത്തോടെ പോയി കെട്ടി പിടിച്ചു... ഇത്ര സന്തോഷിക്കാൻ ഇനി ഇത് ഇയാളുടെ ex gf ആണോ എന്ന് പറഞ്ഞു നോക്കിയപ്പോൾ ആണ് അച്ചു കണ്ടത്.. നല്ല ഒരു ചെറുപ്പക്കാരൻ...

പ്രായം കിച്ചുവിന്റെ അത്ര തന്നെ കാണും... എക്സിക്യൂട്ടീവ് ലുക്ക്‌ ആണ്.. കൂടെ ഒരു പെണ്ണും ഉണ്ട്‌.. പെണ്ണിനെ കിച്ചു hug ചെയുന്നത് കണ്ടപ്പോൾ കൊച്ചിന് എവിടെ ഒക്കെയോ അസൂയ കുശുമ്പ് തുടങ്ങിയവ തലപൊക്കി.. അതിന്റെ പ്രതിഭലനം എന്നോണം മുഖം ഒരു കൊട്ട ആയി അച്ചുവിന്റെ... അവർ അകത്തോട്ടു കേറിയപ്പോൾ ആണ് അച്ചു അവിടെ നിൽക്കുന്ന കാര്യം കിച്ചു ഓർത്തത്.. അവൻ കൂടെ വന്ന പെൺകുട്ടിയെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു.. ""അദ്ധ്വിക.. ഇത് എന്റെ close friends ആണ്.. ശ്യാം and അനുപമ... ഡോക്ടർസ് ആണ്.."" എപ്പോഴും അച്ചു എന്ന് വിളിക്കുന്നവൻ അവരുടെ മുന്നിൽ അദ്ധ്വിക എന്ന് വിളിച്ചപ്പോൾ തന്നെ പെണ്ണിന് സങ്കടം ആയി.. അതിന്റെ കൂടെ അനു കൈയിൽ തൂങ്ങി നിൽക്കുന്നത് കൂടി ആയപ്പോൾ ഇപ്പോ കരയും എന്ന പോലെ ആയി മുഖം.... ""ഞാൻ പോട്ടെ... എനിക്ക് ഇപ്പോ ക്ലാസ്സ്‌ ഉണ്ട്‌.."" ഇതും പറഞ്ഞു പോകാൻ പോയവളെ ഒരു കൈയാലേ ചേർത്തു പിടിച്ചു അവൻ.. ""എങ്ങോട്ടാ ഈ പോകുന്നത്??? ഏഹ്ഹ്???? ഞാൻ ഈ പറഞ്ഞതിൽ നിനക്ക് ഒന്നും മാറ്റി പറയാൻ ഇല്ലേ????"" ""ഞാൻ പ്രത്യേകിച്ച് എന്ത് പറയാൻ... എനിക്ക് ക്ലാസ്സ്‌ ഉണ്ട്‌ സാർ... നിങ്ങൾ friends അല്ലേ... സംസാരിച്ചു ഇരിക്ക്..."" ""നീ ഇന്ന് ഒരു ക്ലാസ്സിനും പോകുന്നില്ല""

എന്നും പറഞ്ഞു അവളെ ചേർത്തു പിടിച്ചു വന്നവരോടായി പറഞ്ഞു... Meet my fiancié Adhvika Mohan.. Assistant Professor, Department of English. എന്റെ അച്ചു... ""മതി മതി... കൂടുതൽ build up ഒന്നും കൊടുക്കണ്ട.. വിളിക്കുമ്പോൾ എല്ലാം പറയാൻ നിനക്ക് ഈ ഒരു പേര് അല്ലേ ഉള്ളു ഇപ്പോൾ... അത് കൊണ്ട് നന്നായി അറിയാം.... പിന്നെ മോൾക്ക് ഞങ്ങൾ ആരാ എന്ന് അറിയുവോ????"" അച്ചുവിനോട് ആയി ശ്യാം ചോദിച്ചു.. ""സോറി.. എനിക്ക് അറിയില്ല..."" ""ഹാ... അറിയണമെങ്കിൽ ഇവൻ പറയണമെല്ലോ...പറഞ്ഞു കാണില്ല ഇവൻ... ഇരുപത്തിനാല് മണിക്കൂറും ബിസിനസ്‌ എന്ന് പറഞ്ഞു നടക്കുവല്ലേ... എന്റെ പേര് ശ്യാം.. ഇത് അനുപമ.. ഞങ്ങൾ ഡോക്ടർസ് ആണ്.. ഡോക്ടർസ് എന്ന് വെച്ചാൽ oncologists... ഇത് വരെ UK യിൽ ആരുന്നു... നാട്ടിൽ വന്നിട്ട് രണ്ട് ദിവസം ആയി... ഇന്ദീവരം ഹോസ്പിറ്റൽ, അതായത് നിങ്ങളുടെ ഹോസ്പിറ്റലിന്റെ കാൻസർ വാർഡ് ഹെഡ് ആയിട്ട് മറ്റന്നാൾ മുതൽ ചാർജ് എടുക്കാൻ പോകുവാണ്.... പിന്നെ ഇവനും അനുപമ ആയിട്ടും ചെറിയ ഒരു ബന്ധം ഉണ്ട്‌.. ഇവന്റെ മുറപ്പെണ്ണ് ആണ് ഇവൾ...."" അത് കേട്ടു അച്ചു അനുവിനെ നോക്കി നന്നായി ഒന്ന് ചിരിച്ചു... അത് കണ്ട് ശ്യാം പറഞ്ഞു... മോൾ പേടിക്കണ്ട നിങ്ങളുടെ ഇടയിൽ അവൾ ക്ലിഷേ വില്ലത്തി ആയിട്ട് വരുവോ എന്ന്...

എന്റെ ഭാര്യ ആണ് അവൾ... അഞ്ചു കൊല്ലം പ്രേമിച്ചു നടന്നു കെട്ടിയതാ... നാട്ടിൽ കല്യാണം നടന്ന പ്രശ്നങ്ങൾ ഒന്ന് മാറി കിട്ടാൻ ആണ് UK പോയത്.. അതും സ്പോൺസർ ഇവൻ... അപ്പോഴേ ഉറപ്പിച്ചത് ആണ് പഠിച്ചു കഴിഞ്ഞ് അത്യാവശ്യം നല്ല പ്രാക്ടീസ് കിട്ടി കഴിഞ്ഞാൽ നാട്ടിൽ വന്നു ജോലി ചെയ്യണം എന്ന്... പിന്നെ അത് ഇവനോട് പറയുന്നതിന് മുൻപേ സ്വപ്നം പോലും കാണാൻ പറ്റാത്ത പാക്കേജ് മുന്നിലേക്ക് തന്നാൽ പിന്നെ വേണ്ട എന്ന് പറയാൻ പറ്റില്ലല്ലോ... അത് കൊണ്ട് അവിടുത്തെ പരുപാടി എല്ലാം നിർത്തി ഞങ്ങൾ ഇങ്ങോട്ട് വണ്ടി കേറി.... ഇവന്റെ വീടിന്റെ അടുത്ത് തന്നെ ഒരു വില്ല വാങ്ങി ഞങ്ങൾ.. ഇനി അവിടെ ആണ്...."" എല്ലാം കേട്ടു അവരെ നോക്കി സുന്ദരമായി ഒന്ന് ചിരിച്ചു അച്ചു... എന്നിട്ട് പറഞ്ഞു..""നിങ്ങൾ സംസാരിച്ചു ഇരിക്ക് ചേട്ടാ.. എനിക്ക് ഇപ്പോൾ ക്ലാസ്സ്‌ ഉണ്ട്‌.. ഇനി ഒരു മാസം ലീവ് അല്ലേ.. so പോർഷൻസ് ഒരുപാട് തീർക്കാൻ ഉണ്ട്‌.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ... "" ഇതും പറഞ്ഞു കിച്ചുവിന് ഒരു കൂർത്ത നോട്ടവും നോക്കി ക്ലാസ്സിൽ പോയി... ""എനിക്ക് ഇന്ന് എന്തിന്റെ കേട് ആരുന്നു ദൈവമേ..🙄🙄 (കിച്ചു ആത്മ..) 🥀🥀🥀🥀🥀🥀🥀🥀🥀 ""അല്ല മോനെ.. ഞങ്ങൾ വരുമ്പോൾ ഡോർ അടച്ചു നീ ഇതിൽ എന്താരുന്നു ചെയ്തത്???"" ശ്യാം ചോദിച്ചു.. ""പ്രത്യേകിച്ച് എന്ത് ചെയാൻ.. ഞങ്ങൾ കാര്യം പറയുവാരുന്നു...""

കിച്ചു on നിഷ്കു മോഡ്.. ""നീ കാര്യം പറഞ്ഞത് ആണോ അവളുടെ ചുണ്ട് ചെറുതായി പൊട്ടി ഇരിക്കുന്നത്..??? ഇനി കാര്യം പറഞ്ഞിട്ട് ആയിരിക്കും അവളുടെ കൈ രണ്ടും നന്നായി ചുമന്നും ഇരിക്കുന്നത്... നീ ഇങ്ങനെ കാര്യം പറഞ്ഞാൽ കെട്ടി പത്തു മാസം ആകുന്നതിന് മുൻപേ അങ്കിൾനെ അച്ചാച്ചാ എന്ന് വിളിക്കാൻ ആള് വരും..."" ശ്യാമിന്റെ വക ആരുന്നു ഇത്... ""നീ ഒക്കെ വന്നു കേറിയപ്പോൾ മുതൽ എനിക്ക് ഇട്ടു താങ്ങാതെ വന്ന കാര്യം പറഞ്ഞിട്ട് പോടാ പുല്ലേ..."" കിച്ചു കലിപ്പിലായി.. ""ഓ.. ആ തൃക്കണ്ണ് തുറക്കേണ്ട... ഞാൻ വെറുതെ പറഞ്ഞതാ... പിന്നെ വന്ന കാര്യം.. ഞങ്ങൾ പറഞ്ഞത് ഒക്കെ സെറ്റ് ആണെല്ലോ അല്ലെ..."" ""അതൊക്കെ all സെറ്റ് ആണ്.. പിന്നെ ഞാൻ പറഞ്ഞില്ലേ പാവങ്ങൾക്ക് ഉള്ള കാര്യങ്ങൾ... അത് നീ ഒന്ന് ശ്രദ്ധിച്ചാൽ മതി...."" ""അതൊക്കെ ഞാൻ നോക്കിക്കോളാം... നീ ടെൻഷൻ ആകണ്ട... എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ... പോയിട്ട് വേണം വീട് ഒക്കെ ഒന്ന് സെറ്റ് ആക്കാൻ..."" ""ഹ്മ്മ്.. ശെരി എന്നാൽ.. എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് വാ രാത്രിയിൽ... പിന്നെ നാളെ ഡ്രസ്സ്‌ എടുക്കാൻ പോണം.. മറക്കാതെ വരണേ...""

""oh പിന്നെ.. അത് നീ പറഞ്ഞിട്ട് വേണോ ഓർക്കാൻ... എന്തായാലും ഞാൻ വരും.... എങ്കിൽ ഇനി യാത്ര ഇല്ല.. ഞങ്ങൾ ഇറങ്ങുവാ.. അനു വാ.. പോകാം..."" ""കിച്ചു.. അദ്ധ്വികയോട് പറയണേ ഞങ്ങൾ പോയി എന്ന്.... bye..."" 🥀🥀🥀🥀🥀🥀 രാത്രിയിൽ എന്നത്തേയും പോലെ പതിവ് അടി ഇടലിൽ ആരുന്നു അച്ചു കിച്ചു.. ഇന്നത്തെ പ്രശ്നം നാളെ കിച്ചുവിന് ഡ്രെസ് എടുക്കാൻ വരാൻ പറ്റില്ല എന്ന് ഉള്ളത്... ""എങ്കിൽ കല്യാണസാരി കിച്ചേട്ടൻ പോയി എടുത്തോ.. ബാക്കി ഡ്രെസ് നാളെ ഞാൻ എടുക്കാം.. പ്ലീസ് കിച്ചേട്ടാ .."" ""നിനക്ക് എന്താ അച്ചു.. ഒരു സാരീ അല്ലേ.. അതിപ്പോ ഞാൻ എടുത്താലും നീ എടുത്താലും വെത്യാസം എന്താ.... പിന്നെ എനിക്ക് select ചെയ്യാൻ ഒന്നും അറിയില്ല.. നാളെ അനു വരും.. അവൾ നിനക്ക് വേണ്ടത് എടുക്കാൻ help ചെയ്തോളും..."" ""അല്ലെങ്കിലും ഞാൻ എന്ത് പറഞ്ഞാലും കിച്ചേട്ടന് എപ്പോഴും ഏട്ടന്റെ തീരുമാനങ്ങൾ അല്ലേ.. ഞാൻ ആയിട്ട് മാറ്റിപ്പിക്കുന്നില്ല.. സ്വന്തം ഇഷ്ടത്തിന് എല്ലാം നടക്കട്ടെ... പിന്നെ എത്ര ബന്ധുക്കൾ ഉണ്ട്‌ എന്ന് പറഞ്ഞാലും മന്ത്രകോടി താലി കെട്ടാൻ പോകുന്ന ചെറുക്കൻ എടുത്തു തരുന്നത് തന്നെ ആണ് ഏതൊരു പെണ്ണിന്റെയും സന്തോഷം.. അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.. ബാക്കി ഒക്കെ ഏട്ടന്റെ ഇഷ്ടം..."" ഇതും പറഞ്ഞു ഫോൺ വെച്ചു പെണ്ണ്... 🥀🥀🥀🥀🥀🥀

ഡ്രസ്സ്‌ എടുക്കാൻ വരുന്നത് വരെ അച്ചുവിന് ഒരു പ്രതീക്ഷ ഉണ്ടാരുന്നു അവളുടെ കിച്ചേട്ടൻ വരും എന്ന്.. പക്ഷേ അവിടെ എങ്ങും അവനെ കാണാഞ്ഞപ്പോൾ അവൾക്ക് മനസിലായി അവൻ കാര്യം ആയിട്ട് തന്നെ പറഞ്ഞത് ആണെന്ന്... എല്ലാവരുടെയും ഇഷ്ടത്തിന് ഒത്തു നിന്ന് കൊടുത്തു എങ്കിലും ഒന്നിലും ശ്രദ്ധിക്കാൻ അച്ചുവിനു തോന്നിയില്ല.. അവസാനം മന്ത്രകോടി എടുക്കാൻ പോയപ്പോൾ മാത്രം അവളുടെ കണ്ണ് എന്തിനോ വേണ്ടി നിറഞ്ഞു.. ഒരു പക്ഷേ അത്ര ഏറെ ആഗ്രഹിച്ചിരുന്നത് കൊണ്ട് ആകണം... എടുക്കുന്നത് എല്ലാം ഒന്നുങ്കിൽ അമ്മക്ക് ഇഷ്ടം ആകില്ല.. അല്ലെങ്കിൽ അനു ചേച്ചിക്ക് ഇഷ്ടം ആകില്ല... തനിക്ക് പിന്നെ പ്രത്യേകിച്ച് അതിൽ വലിയ താല്പര്യം തോന്നാത്തതു കൊണ്ട് അവരെ നോക്കി ഇരുന്നു... ""നിനക്ക് ഇതിൽ ഏതാ മോളെ ഇഷ്ടപെട്ടെ????"" ""നിങ്ങൾക്ക് ഇഷ്ടം ഉള്ളത് എടുത്തോ അമ്മേ..."" വലിയ താല്പര്യം ഇല്ലാതെ മറുപടി പറഞ്ഞു വീണ്ടും ഫോണിൽ കുത്താൻ തുടങ്ങി അച്ചു... പെട്ടെന്ന് ആണ് ഒരാൾ അതിന്റെ ഇടക്ക് നിന്ന് ഒരു സാരീ എടുത്തു കൈയിൽ തന്നത്... ആളുടെ മുഖം കണ്ടപ്പോൾ വിശ്വസിക്കണോ വേണ്ടയോ.. സ്വപ്നം ആണോ അതോ യാഥാർഥ്യം ആണോ എന്നുള്ള കൺഫ്യൂഷൻ ആയി പോയി അച്ചുവിന്.... ""സ്വപ്നം അല്ല സത്യം തന്നെ ആണ്...""

""ഞാൻ പറഞ്ഞത് കൊണ്ട് ആണോ കിച്ചേട്ടൻ വന്നത്???"" ""നീ പറഞ്ഞിട്ട് ഒന്നും അല്ല.. അച്ഛൻ പറഞ്ഞു.. അച്ഛൻ പറഞ്ഞാൽ പിന്നെ എനിക്ക് അതാണ് തീരുമാനം..."" ""ഓ.. അച്ഛൻ പറഞ്ഞിട്ട് ആണ് അല്ലേ.. ഞാൻ വെറുതെ കുറേ സന്തോഷിച്ചു.. സാരില്ല.. ഏട്ടൻ വന്നല്ലോ.. എനിക്ക് അത് മതി....."" ഇതും പറഞ്ഞു ഒരെടുത്തു ഒറ്റക്ക് പോയി ഇരിക്കുന്നത് കണ്ട് അറിയാതെ അവന്റെ മനസ് ഒന്ന് പിടഞ്ഞു... തമാശ ആയിട്ട് പറഞ്ഞത് ആണ്.. പക്ഷേ അത് അവൾക്ക് ഇത്രത്തോളം വേദന ഉണ്ടാക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. പെണ്ണിന്റെ മനസ് ആർക്കും പ്രവചിക്കാൻ കഴിയില്ല എന്ന് പറയുന്നത് അവൻ ഓർത്തു... 🥀🥀🥀🥀🥀🥀🥀🥀 ദൂരെ മാറി ഇരിക്കുന്ന അച്ചുവിനെ നോക്കി കിച്ചു നിൽക്കുന്നത് കണ്ട് ആണ് പ്രസാദ് അവന്റെ അടുത്ത് വന്നു നിന്നത്.. ""ഇങ്ങനെ ദൂരെ നിന്ന് ചോര ഊറ്റാതെ അവളുടെ കൂടെ പോയി ഇരിക്കെടാ...."" അച്ഛൻ വന്നു അടുത്ത് നിന്നതും അത് വരെ മനസ്സിൽ പിടിച്ചു നിർത്തിയ കാര്യങ്ങൾ എല്ലാം അദ്ദേഹത്തോട് തുറന്നു പറഞ്ഞു അവൻ... എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രസാദ് പറഞ്ഞു.. ""മോനെ.. അവൾ നിനക്ക് ഒരു സാധാരണ കൂട്ടുകാരി അല്ല.. നിന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടി ആണ്.. അവൾക്കും ഉണ്ട്‌ അവളുടേത് ആയിട്ട് ഉള്ള കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ...

നിന്റെ തിരക്ക് കാരണം അവൾ ഒന്നും നിന്നോട് പറയാറില്ല എന്നും എനിക്ക് അറിയാം.. അതിൽ എല്ലാം ഒന്നും പറ്റിയില്ലെങ്കിലും നിന്നെ കൊണ്ട് പറ്റുന്നത് നീ സാധിച്ചു കൊടുക്കണം... പിന്നെ അവൾ നിന്നോട് ഇന്ന് ഒരു ദിവസം പോലും ചോദിച്ചില്ല.. മന്ത്രകോടി എടുക്കുന്ന കാര്യം മാത്രേ പറഞ്ഞോളൂ.. ഒരു പെണ്ണിന്റെ ജീവിതത്തിൽ അവൾക്ക് ഏറ്റവും പ്രധാനപെട്ട ദിവസം ആണ് വിവാഹം.... അത് പോലെ തന്നെ പ്രധാനപെട്ട ഒന്ന് ആണ് വിവാഹവസ്ത്രം.. അത് നീ എടുത്തു കൊടുക്കണം എന്ന് അവൾ ആഗ്രഹിച്ചതിൽ ഒരു തെറ്റും ഇല്ല.. നീ നിന്റെ തിരക്കുകൾ എല്ലാം മാറ്റി വെച്ച് അവൾക്ക് വേണ്ടി വന്നു... അത് എടുത്തു... പക്ഷേ അവിടെ നീ എന്ത് കാര്യത്തിന് ആണ് എന്റെ പേര് എടുത്തിട്ടത്???? അവളുടെ കഴുത്തിൽ താലി കെട്ടാൻ പോകുന്നത് ഞാൻ അല്ല നീ ആണ്.. നിന്റെ ജീവിതത്തിൽ കുറച്ചെങ്കിലും importance അവൾ ആഗ്രഹിക്കുന്നു.... ഇന്ന് നീ എനിക്ക് വേണ്ടി ആണ് ഇവിടെ വന്നത് എന്ന് അറിഞ്ഞപ്പോൾ ആ മനസ് എത്രത്തോളം വിഷമിച്ചു കാണും... പക്ഷേ നിനക്ക് വിഷമം ആകും എന്ന് പറഞ്ഞു ആയിരിക്കും അവൾ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് പോയത്... ഇവിടെ ഇങ്ങനെ നില്കാതെ പോയി കാര്യം പറഞ്ഞു അവളുടെ പിണക്കം മാറ്റു..

ഇവിടെ ഇനി ബന്ധുക്കൾക്ക് ഉള്ള ഡ്രസ്സ്‌ ഒക്കെ എടുത്താൽ മതി. പറ്റുമെങ്കിൽ അവളെ കൊണ്ട് ഒന്ന് വെളിയിൽ പോയിട്ട് വാ... ഞാൻ പറഞ്ഞോളാം അകത്ത് ഇരിക്കുന്നവരോട്... "" ""മ്മ്.. ശെരി അച്ഛാ... നോക്കട്ടെ വല്ലതും നടക്കുവോ എന്ന്..."" ""നടക്കുവോ എന്ന് അല്ല നടത്തണം.. എന്നിട്ട് നീ വീട്ടിൽ കയറിയാൽ മതി.. നിന്നോട് ആരെങ്കിലും പറഞ്ഞോ ഒരു പാവം കൊച്ചിന്റെ മനസ് വിഷമിപ്പിക്കാൻ???"" ""എന്റെ പൊന്ന് അച്ഛാ.. മതി.. എനിക്ക് ഒരു അബദ്ധം പറ്റിയത് ആണ്... ഇനി ഇത് ആവർത്തിക്കില്ല.."" ഇതും പറഞ്ഞു പോകുന്നവനെ ആ അച്ഛൻ നോക്കി നിന്നു... കല്യാണത്തിന് മുൻപ് ഇന്ദു ഉണ്ടാരുന്നെങ്കിൽ ഒരുപക്ഷേ അവൾ വേണ്ടേ എന്റെ കുഞ്ഞിന് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ.... അമ്മക്ക് പകരം ഒരിക്കലും അച്ഛൻ ആകില്ല... അമ്മക്ക് എന്നും അമ്മ തന്നെ വേണം എന്നുള്ളത് ഒരു സത്യം മാത്രം എന്നത് പല കാര്യങ്ങളിലൂടെയും അദ്ദേഹം തിരിച്ചറിയുക ആരുന്നു... 🥀🥀🥀🥀🥀🥀 ""അച്ചുവേ... ദേഷ്യം ആണോടി നിന്റെ കിച്ചേട്ടനോട്??? ഞാൻ നിന്നെ വെറുതെ ഒന്ന് ദേഷ്യം പിടുപ്പിക്കാൻ പറഞ്ഞത് അല്ലേ.."" ""അതേ.. കിച്ചേട്ടന് എല്ലാം അങ്ങനെ ആണെല്ലോ... മറ്റുള്ളവരുടെ feelings മനസിലാകില്ല.. എല്ലാം സ്വന്തം ഇഷ്ടം... എന്നേ വെറുതെ ദേഷ്യം പിടുപ്പിക്കാതെ ഒന്ന് ഇവിടെ നിന്ന് പോയി തരുവോ.... Please let me sit alone.... ""............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story