മിഴി രണ്ടിലും: ഭാഗം 12

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""അച്ചുവേ... ദേഷ്യം ആണോടി നിന്റെ കിച്ചേട്ടനോട്??? ഞാൻ നിന്നെ വെറുതെ ഒന്ന് ദേഷ്യം പിടുപ്പിക്കാൻ പറഞ്ഞത് അല്ലേ.."" ""അതേ.. കിച്ചേട്ടന് എല്ലാം അങ്ങനെ ആണെല്ലോ... മറ്റുള്ളവരുടെ feelings മനസിലാകില്ല.. എല്ലാം സ്വന്തം ഇഷ്ടം... എന്നേ വെറുതെ ദേഷ്യം പിടുപ്പിക്കാതെ ഒന്ന് ഇവിടെ നിന്ന് പോയി തരുവോ.... Please let me sit alone.... 🥀🥀🥀🥀🥀🥀 ""അച്ചുസേ.. ഇങ്ങനെ ദേഷ്യപ്പെടല്ലേ... സോറി.... ഇനി ഞാൻ നോക്കിക്കൊള്ളാം... ഒന്ന് ചിരിക്ക്.. പ്ലീസ്...."" ""കിച്ചേട്ടൻ എന്തും പറയും.. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കില്ല.. എന്നിട്ട് എല്ലാം കഴിയുമ്പോൾ സോറി... തമാശ ആയിട്ട് പറയുന്നത് മറ്റൊരാൾക്ക്‌ അങ്ങനെ ആണോ എന്ന് ചേട്ടൻ ചിന്തിക്കാറുണ്ടോ??? ഒരു ആവിശ്യം ഇല്ലാതെ ദേഷ്യപെടുമ്പോൾ മറ്റൊരാൾക്ക്‌ അത് എത്രത്തോളം അവരുടെ മനസിനെ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ???? അല്ലെങ്കിൽ എന്താ.. ഇതൊന്നും പറഞ്ഞു തരാൻ വീട്ടിൽ ആരും ഇല്ലേ??? ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധി ഉണ്ട്‌.... ഇന്ന് തന്നെ... ഇന്നലെ ഞാൻ എത്ര തവണ പറഞ്ഞ കാര്യം ആണ് മന്ത്രകോടി എടുക്കാൻ വരണം എന്ന്.അപ്പോൾ ബിസിനസ്‌ വലുത്... എങ്കിലും ഞാൻ പ്രതീക്ഷിച്ചു ഏട്ടൻ വരുമെന്ന്.. വന്നിട്ട് എന്നോട് പറഞ്ഞതോ???

അച്ഛന് വേണ്ടി വന്നത് ആണെന്ന്... അപ്പോൾ എനിക്ക് ഒരു വിലയും ഇല്ലേ??? എന്ത് പറഞ്ഞാലും ഇങ്ങനെ മിണ്ടാതെ നിൽക്കാതെ എന്തെങ്കിലും ഒന്ന് പറ... your silence is killing me😑😑"" ""പറയാം ഞാൻ..വാ.. വന്നു വണ്ടിയിൽ കേറൂ..."" ""വണ്ടിയിലോ.. ഞാൻ എങ്ങും വരുന്നില്ല..."" ""മര്യാദക്ക് വന്നു വണ്ടിയിൽ കേറടി.. ഇല്ലെങ്കിൽ പൊക്കി എടുത്തു കൊണ്ട് പോകാൻ അറിയാം എനിക്ക്..."" ""വേ.. വേണ്ട.. ഞാൻ വരാം..."" 🥀🥀🥀🥀🥀🥀 കിച്ചുവിന്റെ കാർ ചെന്നു നിന്നത് അടുത്തുള്ള പാർക്കിൽ ആരുന്നു.. ""വാ.. ഇറങ്ങ്... നിന്റെ സംശയങ്ങൾക്ക് ഉള്ള എല്ലാ മറുപടിയും തരാം ഞാൻ..."" അവിടെ ആൾ ഒഴിഞ്ഞ സ്ഥലത്തെ സ്റ്റോൺ ബെഞ്ചിൽ ഇരുന്നവർ.... ""ശെരിക്കും നീ എന്നേ കുറിച്ച് എന്തറിഞ്ഞിട്ടാ അച്ചു കല്യാണത്തിന് സമ്മതിച്ചത്????"" ""അറിയാനോ?? എന്തറിയാൻ????"" ""ഞാൻ ഒരു കാര്യം ഇപ്പോഴേ പറയാം അച്ചു.. നിനക്ക് എന്നേ സഹിക്കാൻ നല്ല ബുദ്ധിമുട്ട് ആയിരിക്കും.. നിനക്ക് പറ്റില്ല എന്ന് ഉണ്ടെങ്കിൽ ഈ കല്യാണത്തിൽ നിന്ന് തന്നെ പിന്മാറാം... ആരും ഒന്നും പറയില്ല... എല്ലാവരെയും ഞാൻ പറഞ്ഞു കാര്യം മനസിലാക്കിക്കോളാം...'" ""സഹിക്കാൻ പാടാണ്.. പിന്മാറിക്കോളാം... കിച്ചേട്ടൻ ഇത് എന്തൊക്കെയാ ഈ പറയുന്നത്??? എനിക്ക് ഒന്നും മനസിലാകുന്നില്ല....""

""ഇതിൽ പ്രത്യേകിച്ച് മനസിലാക്കാൻ എന്തിരിക്കുന്നു... നിന്റെ സ്വപ്നത്തിലെ ചെക്കന്റെ പല ഗുണങ്ങളും എനിക്ക് ഇല്ല അച്ചു... മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം എന്ന് എനിക്ക് അറിയില്ല.. ഞാൻ എന്തെങ്കിലും പറയുന്നത് അവരെ എങ്ങനെ ബാധിക്കും എന്ന് ഞാൻ നോക്കാറില്ല... ഞാൻ ഒരു മുരടനാണ്... വെറുതെ ചെറിയ കാര്യത്തിന് ഒക്കെ ദേഷ്യം വരും...മറ്റുള്ളവരുടെ മനസ് മനസിലാക്കാൻ ഒന്നും എനിക്ക് അറിയില്ല.... പിന്നെ ഇതൊക്കെ പറഞ്ഞു തരാൻ ആരും ഇല്ലാരുന്നോ എന്ന് നീ ചോദിച്ചല്ലോ... നിനക്ക് ഇതൊക്കെ പറഞ്ഞു തരാൻ നിന്റെ അമ്മ ഉണ്ടാരുന്നു... എനിക്ക് ആരും ഇല്ലാരുന്നു..😊"" ""കിച്ചേട്ടാ... ഞാൻ... അതൊന്നും ഉദ്ദേശിച്ചല്ല....."" ""ഞാൻ പറഞ്ഞു കഴിഞ്ഞില്ല അച്ചു....ഇന്ന് എനിക്ക് എല്ലാം പറയണം.... സ്വന്തം മോനെ നോക്കാൻ വീട്ടിലെ ജോലിക്കാരെ ഏല്പിച്ചു അവന് വേണ്ടി കുറേ കഷ്ടപ്പെട്ട ഒരച്ഛൻ ആണ് എന്റത്... ഞാൻ ഒരിക്കലും അച്ഛനെ കുറ്റം പറയില്ല... പക്ഷേ ആ മനുഷ്യൻ എനിക്ക് വേണ്ടി ഓടി നടന്നു കഷ്ടപ്പെട്ടതിന്റെ ഫലം ആയിട്ട് എനിക്ക് നഷ്ടമായത് എന്റെ ബല്യവും കൗമാരവും ആണ്... പക്ഷേ അന്നും ഇന്നും ഒരു കാര്യം ഉണ്ട്‌... ഒരു നിമിഷം കിട്ടിയാൽ എന്റെ കൂടെ ഇരിക്കാൻ ഓടി വരും അച്ഛൻ..അതിലൊന്നും ഒരിക്കലും ഞാൻ ഒരു പരാതിയും പറയില്ല....

പിന്നെ സ്വന്തം എന്ന് പറഞ്ഞു കുറേ ബന്ധുക്കൾ ഉണ്ട്‌ എങ്കിലും ആരും എന്നേ തിരിഞ്ഞു നോക്കില്ല... അമ്മ മരിച്ചത് എന്റെ ദോഷം കൊണ്ട് ആണ്.. അത് കൊണ്ട് എന്നോട് അടുത്താൽ അവർക്കും ദോഷം വരും പോലും... നിനക്ക് അറിയുവോ.. ഒരു കല്യാണത്തിന് ചെന്നാൽ പോലും കുട്ടിക്കാലത്ത് എല്ലാവരും എന്നേ അവഗണിച്ചിട്ടേ ഉള്ളു.... കുട്ടികളുടെ കൂടെ കളിക്കാൻ പോലും എന്നേ സമ്മതിക്കില്ല... ആദ്യം ഒന്നും എനിക്ക് അറിയില്ലാരുന്നു കാരണം.. പക്ഷേ പിന്നീട് മനസിലായി എന്ത് കൊണ്ടാണ് അങ്ങനെ എന്ന്.. പിന്നെ ഞാൻ ആയി തന്നെ ഒഴിഞ്ഞു മാറി.... എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു വീടും സ്കൂളും മാത്രം ആണ് എന്റെ ലോകം എന്ന് പറഞ്ഞു നടക്കുമ്പോഴാണ് വീട്ടിൽ പുതിയ ഡ്രൈവർ ആയിട്ട് രാമു അച്ഛൻ വന്നത്.... രാമൻ എന്നാണ് പേര്... ഞാൻ രാമു അച്ഛൻ എന്ന് വിളിക്കും.... എന്നേ കണ്ടപ്പോൾ ആൾക്ക് സ്വന്തം മോനെ പോലെ തോന്നി.... സ്വന്തം ബന്ധുക്കൾക്ക് തോന്നാത്ത ആത്മബന്ധം.... ഞാനായിട്ട് ഒഴിഞ്ഞു മാറാൻ നോക്കിയതാ... പക്ഷേ രാമു അച്ഛൻ എന്നേ ചേർത്തു പിടിച്ചു.... അച്ഛനോട് ചോദിച്ചിട്ട് സ്കൂൾ വിട്ട് വരുന്ന വഴി എന്നേ രാമു അച്ഛന്റെ വീട്ടിൽ കൊണ്ട് പോകാൻ തുടങ്ങി... അവിടെ എനിക്ക് ഇഷ്ടപെട്ട പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കി രമയമ്മ എന്നേ കാത്തിരിക്കും..

കൂടെ ശ്യാമും... ശ്യാം ആരാണെന്ന് നിനക്ക് അറിയില്ലേ.. ഇന്നലെ കോളേജിൽ വെച്ച് കണ്ടത്... അവൻ എന്റെ രാമു അച്ഛന്റെ മോൻ ആണ്.... ആദ്യം ഒക്കെ അവനോടും സംസാരിക്കാൻ എനിക്ക് പേടി ആരുന്നു.. ഇനി ഞാൻ അടുത്ത് അവന് വല്ലതും പറ്റിയാൽ രാമു അച്ഛനും എന്നിൽ നിന്ന് അകന്നലോ എന്ന പേടി... പക്ഷേ ഞാൻ അകലാൻ നോക്കും തോറും അവൻ എന്നേ ചേർത്തു പിടിച്ചു..... അങ്ങനെ എന്റെ ബെസ്റ്റ് ഫ്രണ്ട് അവൻ ആയി... ഇന്നും എന്തിനും എനിക്ക് അവൻ വേണം കൂടെ... അച്ഛനോട് പറഞ്ഞു സമ്മതിപ്പിച്ചു ശ്യാമിനെയും ഞാൻ പഠിക്കുന്ന സ്കൂളിൽ എന്റെ ക്ലാസ്സിൽ ചേർത്തു.. ചിലവിന്റെ കാര്യം അച്ഛൻ നോക്കിക്കോളാം.. അച്ഛന് അവൻ സ്വന്തം മോനെ പോലെ ആണെന്ന് പറഞ്ഞു രാമു അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചു.....അങ്ങനെ രാവിലെ മുതൽ രാത്രി വരെ അവൻ എന്റെ കൂടെ ആയി... എനിക്ക് വഴക്കിടാനും പിണങ്ങാനും എല്ലാം എന്റെ കൂടപ്പിറപ്പ്.... അങ്ങനെ ഞങ്ങൾക്ക് പത്തു വയസ് ഉള്ളപ്പോൾ ആണ് രമയമ്മ വീണ്ടും പ്രെഗ്നന്റ് ആകുന്നത്... രമയമ്മയുടെ വയർ വീർത്തു വരുന്നത് കാണുമ്പോൾ സന്തോഷവും പേടിയും ഒക്കെ ആരുന്നു... കുഞ്ഞനിയത്തി വരുന്നതിനു സന്തോഷം ആണെങ്കിൽ ശ്യാമും രാമു അച്ഛനും എന്നേ വിട്ട് പോകുവോ എന്നുള്ള പേടി...

പക്ഷേ അവിടെയും അവൻ എന്നേ അത്ഭുതപെടുത്തി... അവന്റെ അനിയത്തി എനിക്കും സ്വന്തം അനിയത്തി ആയി.... അച്ഛൻ ബിസിനസ്‌ സംബന്ധമായി വെളിയിൽ പോകുന്ന സമയത്ത് ഞാൻ നിൽക്കുന്നത് ശ്യാമിന്റെ വീട്ടിൽ ആക്കി... എന്റെ കൂട്ടു വലിയ ബംഗ്ലാവ് പോലെ ഒന്നും അല്ലെങ്കിലും ആ ബംഗ്ലാവിൽ ഞാൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ അവന്റെ വീട്ടിൽ എനിക്ക് ഇല്ലാരുന്നു.... അവന്റെ മുറിയും സാധനങ്ങളും എല്ലാം എന്റേതും ആയി.... അവന് ഡോക്ടർ ആകണമെന്നുള്ളത് സ്വപ്നം ആരുന്നു... എന്നിട്ടും എന്റെ കൂടെ BBA ക്ക് വരാൻ ഇരുന്നത് ആണ്.. ഞാൻ ആണ് അത് സമ്മതിക്കാഞ്ഞത്... എനിക്ക് വേണ്ടി അവന്റെ സ്വപ്‌നങ്ങൾ കളയാൻ എന്റെ ജീവനുള്ളിടത്തോളം ഞാൻ സമ്മതിക്കില്ല... അവന് മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടി... പിന്നെ ചിലവിനു അച്ഛന്റെ പൈസ വേണ്ട എന്നത് അവന്റ വാശി ആരുന്നു... അവൻ പാർട്ട്‌ ടൈം ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ ഞാനും പോയി... അത് അച്ഛൻ അറിഞ്ഞപ്പോൾ എന്നേ നമ്മുടെ ഓഫീസിൽ തന്നെ ജോലി തന്നു... മാസം ശമ്പളവും... അത് ശ്യാമിന് ഉള്ളത് ആരുന്നു എന്റെ വക... അങ്ങനെ ഓഫീസ് കാര്യങ്ങളും ഞാൻ പെട്ടെന്നു പഠിച്ചു...ശ്യാമ ഇപ്പോൾ 12 പഠിക്കുന്നു.. നമ്മുടെ സ്കൂളിൽ....

ഇന്ന് എല്ലാ ബന്ധുക്കളും അവരുടെ അടുത്തവരും ആയിട്ട് എന്റെ കല്യാണം നടത്തിപ്പിക്കാൻ നോക്കുന്നത് എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ഒന്നും അല്ല... ഞാൻ ഏറ്റെടുത്തു കഴിഞ്ഞപ്പോൾ ഉള്ള ഇന്ദീവരം ഗ്രൂപ്പിന്റെ ഉയർച്ച... ദോഷക്കാരൻ ആയ ചെറുക്കൻ ഇന്ന് ബിസിനസ്‌ ടൈക്കൂൺ... അങ്ങനെ എന്റെ പണം കണ്ടുള്ള സ്നേഹം...😊 ഒറ്റപ്പെടുത്തലും കുത്തുവാക്കുകളും ഒരുപാട് കേട്ടവൻ ആണ് ഞാൻ.... നിന്നെ കിട്ടിയപ്പോൾ എന്തോ ഒരുപാട് സന്തോഷിച്ചു ഞാൻ... ശ്യാമിന് അനുവിന്റെ കൂട്ടു ഇനി എനിക്ക് നീയും കാണുമെന്ന്... പക്ഷേ ഇന്ന് നീ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തോന്നി ഇനി ഞാൻ നിനക്ക് ചേർന്നില്ലെങ്കിലോ...കല്യാണം എന്ന് വെച്ചാൽ ജീവിതകാലം മുഴുവൻ ഉള്ള ബന്ധം ആണെല്ലോ... നീ നന്നായി ആലോചിച്ചു ഒരു തീരുമാനം എടുക്ക്"" ""ഞാൻ ഒന്ന് ദേഷ്യപ്പെട്ടതിന് ആണോ ഏട്ടൻ ഇങ്ങനെ ഒക്കെ പറയുന്നത്??? എന്റെ വിഷമം കൊണ്ട് പെട്ടെന്ന് വന്ന ദേഷ്യത്തിന് പറഞ്ഞതല്ലേ ഞാൻ... അത്രക്ക് ഇഷ്ടം ആയതു കൊണ്ട് അല്ലേ... ഇനി ഇങ്ങനെ പറയല്ലേ.... സഹിക്കാൻ പറ്റണില്ല കിച്ചേട്ടാ...."" എന്നും പറഞ്ഞു അവന്റെ തോളിലേക്ക് ചാഞ്ഞു പെണ്ണ്... ഒരു കൈ കൊണ്ട് അവൻ അവളെ ചേർത്തു പിടിച്ചു മറു കൈ കൊണ്ട് അവളുടെ കണ്ണീർ തുടച്ചു കൊടുത്തു അവൻ.... ""പൊന്നു പോലെ നോക്കിക്കോളാം പെണ്ണെ നിന്നെ ഞാൻ... ഇടക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ അറിയാതെ പറയും... ക്ഷമിച്ചൂടെ നിനക്ക്???""

ഒന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പെണ്ണ് . അതിൽ ഉണ്ടായിരുന്നു അവന് ഉള്ള മറുപടി....ചില നേരം മൗനം കൊണ്ട് ഒരായിരം മറുപടി പറയാൻ പറ്റുമെല്ലോ....🥰🥰 🥀🥀 🥀🥀🥀🥀🥀 സ്വർണക്കടയിൽ ആദിക്ക് ഉള്ള താലി മാല നോക്കുവാരുന്നു കിച്ചു.. ""നിനക്ക് ഇഷ്ടം ഉള്ളത് പറ പെണ്ണെ.... ഇതൊക്കെ കണ്ടിട്ട് എനിക്ക് ആകെ കൺഫ്യൂഷൻ...."" കുറേ മാലകളുടെ മുന്നിൽ ഏത് എടുക്കണം എന്ന് അറിയാതെ കിച്ചു പറഞ്ഞു... ""ഏട്ടന് ഇഷ്ടം ഉള്ള ഏതായാലും എനിക്ക് ഇഷ്ടം ആണെന്നേ... ഒരെണം എടുത്തോ..."" ""ങും... ഇത് ഇഷ്ടം ആയോ എന്ന് നോക്കിയേ..."" ചെറിയ ഭാരം ഇല്ലാത്ത ഒരു സിമ്പിൾ ചെയിൻ എടുത്തു കിച്ചു ചോദിച്ചു... ""മ്മ്... ഇഷ്ടായി...🥰🥰"" ""ഇതാകുമ്പോൾ നിന്റെ നെഞ്ചിൽ പറ്റി കിടക്കും... അത് കാണാൻ ആണ് എനിക്ക് ഇഷ്ടവും..."" ""കിച്ചേട്ടാ.. പിന്നെ ഒരു കാര്യം...""മടിച്ചു മടിച്ചു അവൾ പറഞ്ഞു.. ""എന്ത് കാര്യം???"" ""താലി എടുക്കുമ്പോൾ ഏട്ടന്റെ പേര് ഉള്ളത് എടുക്കുവോ???"" ""അതാണോ.. അത് എന്തായാലും അങ്ങനെ ഉള്ളു... എന്റെ പേര് ഉള്ള താലി നിന്റെ നെഞ്ചിൽ ചേർന്നു കിടക്കണം... അത് കണ്ട് എന്നും എനിക്ക് ഉണരണം."" ""കിച്ചേട്ടാ.... മതിട്ടോ..."" ""മതിയെങ്കിൽ മതി 😌😌 ബീച്ചിൽ കൂടി പോയിട്ട് വീട്ടിൽ കൊണ്ട് ആക്കാം ഞാൻ... വാ..."" ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story