മിഴി രണ്ടിലും: ഭാഗം 13

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

തിരിച്ചു വരുമ്പോൾ പറയാൻ അവർക്ക് കഥകൾ ഏറെ ആരുന്നു... കിലുക്കാംപെട്ടി പോലെ നിർത്താതെ സംസാരിക്കുന്നവളെ ഒരു കൗതുകത്തോടെ അവൻ നോക്കി ഇരുന്നു.... ""കിച്ചേട്ടാ.. വണ്ടി നിർത്ത്...."" ""എന്തെ... എന്ത് പറ്റി????"" ""എനിക്ക് ഐസ് ക്രീം വേണം...."" ""ഏഹ്ഹ്...??? നിന്നോട് ഞാൻ ചോദിച്ചത് അല്ലേ വേണോ എന്ന്.. അപ്പോ പറഞ്ഞത് വേണ്ട എന്ന്.... എന്നിട്ട് ഇപ്പോ എന്ത് പറ്റി???"" ""അത് പിന്നെ എനിക്ക് ഐസ് ക്രീം കഴിക്കാൻ തോന്നി..വാങ്ങി തരാൻ പറ്റില്ലെങ്കിൽ വേണ്ട..."" ""കിലുക്കാംപെട്ടി ഇനി അതിന് പിണങ്ങേണ്ട... ഒരു ഐസ് ക്രീം അല്ലേ.. വാങ്ങി തരാം...."" ഇതും പറഞ്ഞു അടുത്തുള്ള കടയിൽ നിന്നും രണ്ട് ഐസ് ക്രീം വാങ്ങി അവൻ.... ""ഇനി ഇതല്ലാതെ വേറെ എന്തെങ്കിലും വേണോ ആവോ???""

""വേണ്ട... വേണ്ടപ്പോൾ മോൾ പറയാം കേട്ടോ..."" ""മോളോ.. ആരുടെ മോൾ????"" ""കിച്ചേട്ടന്റെ അച്ചു മോൾ....😌"" ""അച്ചു മോളോ... അതൊക്കെ എപ്പോൾ??? ഞാൻ അറിഞ്ഞില്ലല്ലോ...."" ""ഇപ്പോ അറിഞ്ഞെല്ലോ... വെറുതെ വഴക്കിടാൻ നിക്കാതെ വണ്ടി ഓടിക്കു മനുഷ്യാ...."" ""ഈ പെണ്ണ്..."" ചെറു ചിരിയാലേ അവളുടെ തലയിൽ കൊട്ടി വണ്ടി എടുത്തവൻ..... 🥀🥀🥀🥀🥀🥀🥀 ""അച്ചുവേ... ഇനി രണ്ട് ദിവസം കൂടി അല്ലേ ഉള്ളു കല്യാണത്തിന്... നിനക്ക് ടെൻഷൻ ഉണ്ടോ????"" ""ടെൻഷൻ ഉണ്ടോ എന്ന് ചോദിച്ചാൽ ചെറുതായിട്ട്... ആദ്യത്തെ കല്യാണം അല്ലേ... അത് കൊണ്ട്..."" ""ഏഹ്ഹ്... അപ്പോ ഇത് കഴിഞ്ഞ് നീ വേറെ കല്യാണവും കഴിക്കുവോ?? എന്നേ കളയുവോ????""

""എന്റെ പൊന്നു മനുഷ്യാ.. നിങ്ങൾ അമേരിക്കയിൽ നിന്ന് MBA ഒക്കെ എടുത്തു എന്ന് പറഞ്ഞിട്ട് ഇതിപ്പോൾ കൊച്ച് കുട്ടികളെക്കാൾ കഷ്ടം ആണെല്ലോ... ഞാൻ അങ്ങനെ ഇട്ടിട്ട് പോകും എന്ന് സ്വപ്നം പോലും കാണണ്ട.. നിങ്ങളെയും കെട്ടി നിങ്ങടെ 4 മക്കളെയും പ്രസവിക്കും ഞാൻ നോക്കിക്കോ...🚶‍♀️🚶‍♀"" ""4 മക്കൾ മാത്രം മതിയോ??? അത് കുറവല്ലേ...."" കിച്ചുവിന്റെ സംസാരം കേട്ടപ്പോൾ ആണ് നേരുത്തേ താൻ എന്താ എന്ന് പറഞ്ഞത് അവൾക്ക് ബോധം വന്നത്... ""അത് പിന്നെ ഞാൻ......"" ""ങും ങും.... എന്തായാലും ഫാമിലി പ്ലാനിങ് എനിക്ക് ഇഷ്ടായി... നീ വിഷമിക്കണ്ട... അതിനു വേണ്ടി രാവും പകലും ഞാൻ പ്രയത്നിക്കും.. സത്യം😘

നാം ഒന്ന് നമുക്ക് നാല്..."" ""മതി കിച്ചേട്ടാ... കളിയാക്കാതെ...."" അച്ചു നിന്ന് ചിണുങ്ങി... ""മ്മ്മ്.. ഞാനൊന്നും പറയുന്നില്ലേ... എങ്കിലും നീ എന്നേ കൂട്ടാതെ ഫാമിലി പ്ലാനിങ് നടത്തിയത് ശെരിയായില്ല... ഇതിൽ മെയിൻ കോൺട്രിബൂഷൻ നടത്തണ്ടത് ഞാൻ ആണെന്ന് എങ്കിലും നീ ഓർത്തില്ലല്ലോ വാവേ... എനിക്ക് അതിൽ നല്ല വിഷമം ഉണ്ട്‌...."" ""ഇനി ഇത് പറഞ്ഞു എന്നേ കളിയാക്കിയാൽ ഞാൻ സത്യായിട്ടും ഫോൺ വെക്കും കേട്ടോ...."" ""ഓ ഓ... നീ ഫോൺ വെക്കും അല്ലേ.. ഫോൺ വെച്ചാൽ ഞാൻ മതില് ചാടും. കെട്ടാൻ പോകുന്ന പെണ്ണിന്റെ വീട്ടിൽ രാത്രി വരുന്നത് ആരെങ്കിലും കണ്ടാൽ കുഴപ്പം ഇല്ലെങ്കിൽ നീ ഫോൺ വെച്ചോ....""

""കിച്ചേട്ടാ... ഇത് ഭയങ്കര കഷ്ടം ആണുട്ടോ... വേറെ ഒന്നും പറയാൻ ഇല്ലേ???"" ""വേറെ പ്രത്യേകിച്ച് എന്താടി... നിനക്ക് വേണ്ടി ഇവിടെ ഞാൻ എന്തൊക്കെയോ വാങ്ങി വെച്ചിട്ടുണ്ട്.. എനിക്ക് അറിയില്ല നിനക്ക് അതൊക്കെ വേണോ വേണ്ടയോ എന്ന്... നിനക്ക് പ്രത്യേകിച്ച് എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ പറ..."" ""അതൊക്കെ ഇനിയും സമയം ഉണ്ടെന്നേ... എനിക്ക് ഒരു പാട്ട് പാടി തരുവോ????"" ""ഈ രാത്രിയിലോ.... ഇല്ല...."" ""അതെന്താ പറ്റാത്തത്???"" അച്ചു ഇപ്പോ കരയും എന്ന അവസ്ഥ ആയി... ""അതുണ്ടല്ലോ... ഇനി ഒരു രാത്രി കൂടി കഴിഞ്ഞാൽ എന്റെ നെഞ്ചിൽ അല്ലേ നീ... അപ്പോൾ ഞാൻ എത്ര പാട്ട് വേണമെങ്കിലും പാടി തരാല്ലോ.... അത് വരെ എന്റെ മോൾ വെയിറ്റ് കരോ...""

""ടാ കള്ള കിച്ചു.... എല്ലാവരുടെയും മുന്നിൽ കട്ട കലിപ്പൻ ആയി നിന്നിട്ട് എന്തൊക്കെ ആണ് ഈ പറയുന്നേ.. മ്ലേച്ഛം... ഒരു പെൺകുട്ടിയോട് ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോ...""🚶‍♀️🚶‍♀️ ""അയിന് ഞാൻ റോഡിൽ കൂടി പോയ പെണ്ണിന്റെ അടുത്തല്ല കാര്യം പറഞ്ഞത്... എന്റെ സ്വന്തം പ്രോപ്പർട്ടിയുടെ അടുത്താണ്...ഇനിയും പറയും.. പറയുക മാത്രമല്ല പലതും ചെയ്യും... നീ കൊണ്ട് പോയി കേസ് കൊടുക്ക്... എനിക്ക് വെറും പുല്ലാണ്...."" ""ഓ.. പുല്ലാണോ... എങ്കിൽ ഒരു കാര്യം പറയട്ടെ????"" ""മ്മ് മ്മ്... എന്താ???"" വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ കിച്ചു പറഞ്ഞു.... ""ലവ് യൂ കിച്ചേട്ടാ.. ഉമ്മ😘😘😘"" ഇതും പറഞ്ഞു പെട്ടെന്ന് ഫോൺ വെച്ചു പെണ്ണ്...തമ്മിൽ പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ രണ്ട് പേരുടെ മുഖത്തും ഒരു close up ചിരി വന്നു.... 🥀🥀🥀🥀🥀🥀🥀

""ടാ കിച്ചു.. നീ അറിഞ്ഞോ ശീതൾ ലാൻഡ് ചെയ്തിട്ടുണ്ട്.. നിന്റെ കല്യാണത്തിന് ആണെന്ന പറഞ്ഞെ.."" കല്യാണത്തിന്റെ ഓരോ കാര്യങ്ങൾ ചെയ്യുന്നതിന്റെ ഇടയിൽ ശ്യാം വന്നു പറഞ്ഞു.. ""ഇവൾ ഇനി എന്തിനാണോ കെട്ടി എടുക്കുന്നത്.. അവിടെ നിന്നാൽ പോരെ.. അച്ഛനോട് ഞാൻ അപ്പോഴേ പറഞ്ഞതാ വിളിക്കണ്ട എന്ന്... ഇനി കുറച്ചു നാൾ നാട്ടിൽ കാണും അല്ലേ???"" ""മ്മ് മ്മ്.. കാണുമെന്നാ പറഞ്ഞെ... നീ ആദിയോട് പറഞ്ഞിട്ടില്ലേ അവളുടെ കാര്യം???" ""മുഴുവൻ അറിയില്ലെങ്കിലും കുറേ ഒക്കെ അറിയാം... ഇനി ഇവിടെ വന്നിട്ട് ബാക്കി ഒക്കെ പറയണം..."" ""ങും... ഒന്നും പറയാതെ ഇരിക്കേണ്ട.. എല്ലാം അവളും അറിയട്ടെ... പിന്നെ നാളെ ഈ നേരം മോൻ ഒരു ഭർത്താവ് ആണ്.. പേടിയുണ്ടോ ടാ നിനക്ക്???"" ""പേടി ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്‌..

പക്ഷേ അതിനെക്കാൾ കൂടുതൽ സന്തോഷവും ഉണ്ട്‌.. എന്റെ സ്വന്തം എന്ന് പറയാലോ എനിക്ക്.. ആരുടേയും കുത്തുവാക്കുകൾ ഇല്ലാതെ..😊"" ""നീ ഇത് വരെ മറന്നില്ലേ കിച്ചു അതൊക്കെ??"" ""മറക്കാനോ?? അതിന് ഈ കിരൺ പ്രസാദ് മരിക്കണം... എന്റെ ജീവനുള്ളിടത്തോളം മറക്കില്ല അതൊന്നും ഞാൻ... നീ അത് വിട്.. സിദ്ധു എപ്പോൾ വരും???"" ""ACP സാർ ഇന്ന് രാത്രി എത്തും എന്നാണ് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത്.. എന്തെങ്കിലും എമർജൻസി വന്നാൽ അവൻ നാളെ റിസപ്ഷനു എത്തിക്കൊള്ളാം എന്ന്..."" ""മ്മ്.. നാളെ രാവിലെ ഇറങ്ങണം... ബ്ലോക്കിൽ പെട്ടാലോ.. risk വേണ്ട..."" ""അതൊക്കെ സെറ്റ് അല്ലേ കല്യാണചെക്കാ.. നമുക്ക് പൊളിക്കാം മോനെ...🥳🥳"" 🥀🥀🥀🥀🥀🥀🥀

കല്യാണത്തിന് വളരെ കുറച്ചു ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്ന് തീരുമാനിച്ചിരുന്നത് കൊണ്ട് അച്ചുവിന്റെ ഭാഗത്തു നിന്ന് ഇരുപതോളം ബന്ധുക്കൾ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.. നേരത്തെ തന്നെ ക്ഷേത്രനടയിലെത്തിയ കിച്ചു ആകെ പരവേശത്തോടെ ഇടയ്ക്കിടെ വഴിയിലേക്ക് നോക്കും.. അവന്റെ അച്ചുവിനെ കാണാതെ സമാധാനം ആകില്ല എന്ന് ഉറച്ചത് പോലെ.. ക്ഷേത്രമുറ്റത്തേക്ക് എത്തിയ കാറിലേക്ക് അവന്റെ ശ്രദ്ധ പതിഞ്ഞു.. കാറിൽ നിന്നിറങ്ങിയ അച്ചുവിനെ കണ്ടു അവൻ അവളെ തന്നെ നോക്കി നിന്ന് പോയി.. സിമ്പിൾ ആയൊരു സെറ്റ് സാരി ആയിരുന്നു അവളുടെ വേഷം.. മുന്താണിയിൽ രാധാകൃഷ്ണരൂപം പ്രിന്റ് ചെയ്ത സാരിയിൽ അവൾ വളരെ സുന്ദരി ആയെന്ന് കിച്ചുവിന് തോന്നി.. മിതമായ ആഭരണങ്ങൾ മാത്രം ആണ് അവൾ ധരിച്ചിരുന്നത്.. അത്‌ കൂടി ആയതും അവളുടെ ഭംഗി കൂടിയത് പോലെ..

ചുറ്റുമുള്ളവരുടെ കളിയാക്കലിന്റെ സ്വരം കാതിൽ പതിച്ചപ്പോഴാണ് അവൻ അവളിൽ നിന്ന് ശ്രദ്ധ മാറ്റിയത്.. അവന്റെ കണ്ണെടുക്കാതെയുള്ള നോട്ടം കണ്ട അച്ചുവും ആകെ വല്ലാതെ ആയിരുന്നു.. താലികെട്ടിന്റെ സമയത്ത് തന്റെ അടുത്തേക്ക് വന്നു നിന്ന പെണ്ണിന്റെ കാതിൽ അവൻ സ്വകാര്യം പറഞ്ഞു.. " എന്റെ പെണ്ണ് ഇന്ന് സുന്ദരി ആയിട്ടുണ്ട്.. " നാണത്താൽ ചുവന്നു തുടുത്ത കവിൾത്തടങ്ങൾ അവനിൽ നിന്ന് മറയ്ക്കാൻ എന്ന വണ്ണം അവൾ മുഖം തിരിച്ചു.. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പൂജാരിയുടെ കൈയിൽ നിന്നും ഏറ്റു വാങ്ങിയ താലിമാല കിച്ചുവിന്റെ അച്ഛൻ അവനെ ഏൽപ്പിക്കുമ്പോൾ മകന്റെ ദീർഘ ദാമ്പത്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു ആ പിതാവിൽ..

അച്ഛന്റെ കൈയിൽ നിന്ന് വാങ്ങിയ താലി നെഞ്ചോട് ചേർത്ത് ഒരു നിമിഷം അവൾക്കൊപ്പം അവനും പ്രാർത്ഥിച്ചു.. അവളുടെ അനുവാദത്തിനായി കാത്തു നിന്ന അവന് ഒരു പുഞ്ചിരിയായി അവൾ സമ്മതം കൊടുത്തപ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ, ഉള്ളിൽ ഒരായുസ്സിന്റെ പ്രാർത്ഥനയോടെ അവൻ അവളുടെ കഴുത്തിലേക്ക് താലി ചാർത്തി.. പെങ്ങളുടെ കടമ ഭംഗിയായി തന്നെ ശ്യാമ പൂർത്തിയാക്കി.. കന്യാധാനസമയത്ത് അച്ചുവിന്റെ അച്ഛന്റെ ആധി മനസ്സിലാക്കിയെന്ന വണ്ണം അദ്ദേഹത്തിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് കിച്ചു പറയാതെ പറഞ്ഞു അവളെന്നും തനിക്കൊപ്പം സന്തോഷവതി ആയിരിക്കുമെന്ന്..

അവർക്കായൊരുക്കിയ വിവാഹസദ്യ ഒന്നിച്ച് കഴിക്കുമ്പോൾ കിച്ചുവിനും അച്ചുവിനും വല്ലാത്തൊരു സന്തോഷം ആയിരുന്നു.. ലോകം കീഴടക്കിയത് പോലെ.. കിച്ചുവിന്റെ വീട്ടിലേക്ക് പുറപ്പെടുന്ന സമയം ആയപ്പോഴേക്കും അച്ചു കരഞ്ഞു പോയിരുന്നു.. ഏതൊരു പെണ്ണും കടന്ന് പോകേണ്ട പ്രതിസന്ധി.. ഇന്നലെ വരെ സ്വന്തം ആയിരുന്ന വീട്ടിൽ ഇനി മുതൽ വെറും അതിഥി.. പൊട്ടിക്കരയുന്ന അച്ചുവിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ചുറ്റും ഉള്ളവർ വിഷമിച്ചപ്പോൾ അവളെ തന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് കിച്ചു കാറിലേക്ക് കയറി.. 💞💞💞💞💞💞💞💞 .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story