മിഴി രണ്ടിലും: ഭാഗം 14

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

മോഹൻ തന്നെ ഒരുവിധം സമാധാനിപ്പിച്ചു അവളെ കാറിൽ കൊണ്ട് ഇരുത്തി.. കിച്ചുവും കൂടെ ഇരുന്നു... ഏറെ നേരത്തെ സങ്കടത്തിനു ശേഷം കാർ പതിയെ അനങ്ങി തുടങ്ങി.. അത് മനസ്സിലാക്കി എന്നോണം അവൾ കിച്ചുവിന്റെ നെഞ്ചിൽ ചേർന്നിരുന്നു കരഞ്ഞു.. കാർ കുറച്ച് ദൂരം കടന്നതും അവളുടെ ഏങ്ങലടിയുടെ ശബ്ദം നേർത്ത് വന്നു... 🥀🥀🥀🥀🥀🥀🥀 കിച്ചുവിന്റെ നെഞ്ചിൽ ചാരി ഇരിക്കുവാണ്‌ അച്ചു.. ഇപ്പോഴും കണ്ണീർ നിന്നിട്ടില്ല... ""അച്ചുസേ.. മതി കരഞ്ഞത്... ഇത് കാണാൻ വയ്യടി.... നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ ഇന്ന് വൈകിട്ട് അവർ വരുമ്പോൾ നീ കൂടെ പൊക്കോ..."" ഇത് കേട്ട അച്ചു അവനെ അത്ഭുതജീവിയുടെ കൂട്ടു നോക്കി.. അച്ചു മാത്രം അല്ല.. ഇത് കേട്ട അനുവിന്റെയും ശ്യാമിന്റെയും അവസ്ഥ മറിച്ചാരുന്നില്ല.... ""മോനെ കിച്ചു.. നീ അവളോട് എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ???"" ശ്യാം ആരുന്നു അത് ചോദിച്ചത്... ""നീയും കാണുന്നത് അല്ലേ അച്ചു കരയുന്നത്... അവൾ ഇങ്ങനെ ഇരുന്നു കരയുമ്പോൾ പിന്നെ ഞാൻ എന്ത് പറയാനാ? എന്റെ കൂടെ നിൽക്കാൻ ഇഷ്ടം അല്ലാത്തത് കൊണ്ടല്ലേ ഇരുന്നു കരയുന്നത്... എങ്കിൽ അവൾ അവളുടെ വീട്ടിൽ പോയി നിൽക്കട്ടെ... പിന്നെ വിഷമം ഒക്കെ മാറിയിട്ട് തിരിച്ചു വന്നാൽ മതി....""

ഇത് കേട്ട അച്ചു ആകെ കലിപ്പായി... ""ഡോ മനുഷ്യ.. എന്നേ കെട്ടി കൊണ്ട് വന്നത് വീട്ടിൽ കൊണ്ട് നിർത്താൻ ആണോ?? ഒന്നു സമാധാനിപ്പിക്കാൻ ഉള്ളതിന് ഉടനെ വീട്ടിൽ പോയി നിന്നോളാൻ.. ഇതിനെ ഒക്കെ ഞാൻ എന്താ ദൈവമേ ചെയേണ്ടത്... ശ്യാം ചേട്ടാ... സത്യം പറ.. ബിസിനസ്‌ ടൈകൂൺ എന്ന് ചേട്ടന്റെ കൂട്ടുകാരൻ സ്വയം പറയുന്നത് അല്ലേ... അതിന്റെ ലേശം വിവരം ഇതിനു ഇല്ലല്ലോ...."" ""മോൾ ആ പറഞ്ഞ കാര്യം ഇപ്പോ എനിക്കും ഉണ്ട്‌ സംശയം.. ഇവൻ എങ്ങനെ ഇത്ര വലിയ ബിസിനസ്‌ മാൻ ആയി എന്ന്.."" ""സമാധാനിപ്പിക്കാൻ വന്ന എന്നേ പറഞ്ഞാൽ മതി.... ഇരുന്നു കരയുന്നത് കണ്ട് കഷ്ടം തോന്നി പറഞ്ഞതാ..."" ഇതുകേട്ട അച്ചു അവന്റെ തോളിൽ ചാരി പറഞ്ഞു..."'കിച്ചേട്ടാ.. ഏതൊരു പെണ്ണിനും സ്വന്തം വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് വിവാഹം കഴിച്ചു വിടുമ്പോൾ വിഷമം ആണ്... ഇത് വരെ സ്വന്തം ആയി കണ്ട വീട്ടിൽ വിരുന്നുകാരി ആയി കയറി ചെല്ലുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ... അതിന്റെ വിഷമത്തിൽ ഞാൻ കരയുമ്പോൾ നിന്നെ ഞാൻ വീട്ടിൽ കൊണ്ട് വിടാം എന്ന് പറയുന്നതിനു പകരം ഒന്ന് ചേർത്ത് പിടിച്ചാൽ തീരാവുന്ന വിഷമം അല്ലേ എനിക്ക് ഉള്ളു... "" ""അറിയാം പെണ്ണെ.. നിന്നെ ഒന്ന് പഴയതുപോലെ ആക്കാൻ ഞാൻ പറഞ്ഞത് അല്ലേ...

നീ പോകണം എന്ന് പറഞ്ഞാലും ഇനി നിന്നെ ഞാൻ വിടില്ല.... എന്നും എന്റെ അടുത്ത് തന്നെ വേണം"" എന്ന് പറഞ്ഞു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ... ""ടാ മോനെ കിച്ചു... മതി... ഇന്ന് കല്യാണം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ നീ... ഇതിനു നേരവും കാലവും ഒന്നും ഇല്ലേ???? വീട്ടിൽ ചെന്നു മുറി അടച്ചിട്ടിട്ട് എന്ത് വേണമെങ്കിലും ചെയ്തോ... ഇപ്പോൾ ഞങ്ങൾ രണ്ട് പിഞ്ചു പൈതങ്ങൾ ഇവിടെ ഇരിക്കുന്നത് എങ്കിലും രണ്ടെണ്ണവും ഒന്ന് ഓർക്ക്...."" ""ഓ പിന്നെ.. എന്റെ ഭാര്യ... എന്റെ കാർ.. ഉമ്മ കൊടുക്കുന്നത് കാണാൻ വയ്യ എങ്കിൽ ഇറങ്ങി പോകണം മിച്ചർ..."" കിച്ചു പുച്ഛം വാരി വിതറി... ""അല്ലെങ്കിലും നിനക്കിപ്പോൾ പണ്ടത്തെ കൂട്ടു എന്നോട് സ്നേഹം ഇല്ല.. എനിക്ക് മനസിലാകുന്നു അത്..."" ശ്യാം സെന്റി ആയി... ""മോനെ ജാഡ തെന്തി... നീ കൂടുതൽ അഭിനയിച്ചാൽ റോഡ് ആണെന്ന് നോക്കില്ല.. ഇതിൽ നിന്ന് എടുത്തു വെളിയിൽ കളയും ഞാൻ.. മിണ്ടാതെ വണ്ടി ഓടിക്കടാ പുല്ലേ..."" ""ഒരു പ്രശസ്ത ഡോക്ടറുടെ അടുത്ത് ഇങ്ങനെ ആണോ മിച്ചർ സംസാരിക്കേണ്ടത്??? ലേശം ബഹുമാനം കാണിച്ചുടെ???"" ""ഒന്ന് നിർത്തുന്നുണ്ടോ രണ്ടും?? ഏത് നേരം കണ്ടാലും കീരിയും പാമ്പും.. എന്നാൽ ഒരു ദിവസം വിളിച്ചില്ലെങ്കിൽ രണ്ടിനും ഉറക്കവും ഇല്ല.. എങ്ങനെ സാധിക്കുന്നു ഇതൊക്കെ??

ഇനി ഇവിടെ നിന്ന് വല്ലതും പറഞ്ഞാൽ തലക്ക് അടിക്കും ഞാൻ പറഞ്ഞേക്കാം..."" അനു കലിപ്പ് ഇറ്റത്തോടെ രണ്ടും കുറച്ചു ഒതുങ്ങി.. വീട്ടിൽ എത്തുന്നത് വരെ കിച്ചു അച്ചുവിനെ ആശ്വസിപ്പിക്കും എന്ന് അല്ലാതെ വേറെ വഴക്ക് ഒന്നും ഇല്ലാരുന്നു... അതിനും കൂടി രണ്ടും ഗ്ലാസിൽ കൂടെ നോക്കി നിനക്ക് വീട്ടിൽ വന്നിട്ട് വെച്ചിട്ടുണ്ടെടാ എന്ന് പറയാതെ പറഞ്ഞു അവർ... 🥀🥀🥀🥀🥀🥀🥀 ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ആണ് കാർ കൊട്ടാരസാദൃശ്യം ആയ ഒരു വീടിന്റെ മുന്നിൽ നിർത്തിയത്.. തന്റെ വീടിനെക്കാളും മൂന്നിരട്ടി വലുപ്പം ഉണ്ടെന്നു ഓർത്തവൾ.... കിച്ചുവിന്റെ കൈ പിടിച്ചു ഇറങ്ങുമ്പോഴും എന്തെനില്ലാത്ത ഒരു ഭയം വന്നു അവൾക്ക്... ഭയം പക്ഷേ ഇനി മുന്നോടുള്ള ജീവിതം ഓർത്തു അല്ലാരുന്നു... വിളക്ക് വാങ്ങുമ്പോൾ സാരീ തട്ടി സ്റ്റെപ്പിൽ നിന്ന് വീഴുവോ, കാറ്റടിച്ചു വിളക്ക് അണയുവോ തുടങ്ങിയ നിസ്സാര കാര്യങ്ങൾ....😌 ശ്യാമിന്റെ അമ്മ നൽകിയ വിളക്കുമായി അകത്തേക്ക് കേറുമ്പോൾ ഒരുവേള അവൾ ആലോചിച്ചു ഇവിടെ ഇത്ര ബന്ധുക്കൾ നിന്നിട്ട് എന്തെ അവർ ആരും തന്നെ സ്വീകരിക്കാത്തത് എന്ന്... അത് മനസിലാക്കി എന്നോണം കിച്ചു പറഞ്ഞു... ""ഞാൻ എന്റെ മനസ്സിൽ അമ്മ കഴിഞ്ഞാൽ പിന്നെ ആ സ്ഥാനം കൊടുത്തിട്ടുള്ളത് രമയമ്മക്ക് ആണ്....

അല്ലാതെ എന്നേ തിരിഞ്ഞു പോലും നോക്കാത്തവരെ കൊണ്ട് നിനക്ക് വിളക്ക് തരാൻ മനസ് വന്നില്ല....."" ചോദിക്കാതെ തന്നെ മനസ് മനസിലാക്കിയത് കണ്ട് അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചവൾ... പൂജമുറിയിൽ വിളക്ക് വെക്കുമ്പോഴും അവൾക്ക് പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നത് ഇനി എന്നും കിച്ചേട്ടന് സന്തോഷം മാത്രം ഉണ്ടാകണേ എന്നാരുന്നു.... അത് കഴിഞ്ഞുള്ള മധുരം നൽകൽ ചടങ്ങും നടത്തിയത് ശ്യാമിന്റെ അമ്മ തന്നെ ആരുന്നു.... ""കല്യാണത്തിന് അമ്പലത്തിൽ സദ്യ ഒന്നും ഇല്ലാരുന്നെല്ലോ.. വാ ആഹാരം കഴിച്ചിട്ട് ബാക്കി ആകാം..."" പ്രസാദ് ആരുന്നു അത് പറഞ്ഞത്... ""അച്ചുവിന് ഡ്രസ്സ്‌ മാറണ്ടേ അച്ഛാ????"" ""വേണ്ട.. വിവാഹ വസ്ത്രത്തിൽ ഇരുന്നു സദ്യ കഴിച്ചിട്ട് നിങ്ങൾ പോയി ഫ്രഷ് ആയിക്കോ... കുറച്ചു നേരം ഒന്ന് ഉറങ്ങി എണീകുമ്പോഴേക്കും ബ്യൂട്ടീഷൻ വരും... റിസപ്ഷൻ വൈകിട്ട് അല്ലേ..."" ""ങും.. ശെരി...."" ആഹാരം കഴിക്കുന്നതിന്റെ ഇടക്ക് പെട്ടെന്ന് കിച്ചു ഉരുള നീട്ടിയപ്പോൾ അച്ചു ആകെ വല്ലാതായി... ചുറ്റും നോക്കിയപ്പോൾ എല്ലാവരും തന്നെ ആക്കി ചിരിക്കുന്നു.. എന്നാൽ അവന്റെ മുഖത്തു ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന രീതിയിൽ ഇരിക്കുന്നു... കിച്ചുവിന്റെ ഓരോ കുഞ്ഞ് കരുതലും അവൾക്ക് നൽകിയ സന്തോഷം വളരെ വലുതാരുന്നു...

ഏതൊരു പെണ്ണും തന്റെ നല്ല പാതിയിൽ നിന്ന് ആഗ്രഹിക്കുന്നത്... കണ്ട് നിന്നവർക്ക് എല്ലാം അസൂയ തോന്നുന്ന രീതിയിൽ ആയിരുന്നു കിച്ചു അവളെ നോക്കിയത്.. മുന്നിൽ ഉള്ളവർ ഒന്നും അവന് ഒരു പ്രശ്നം അല്ലാരുന്നു... 🥀🥀🥀🥀🥀🥀 ""നിനക്ക് ഈ ഡ്രസ്സ്‌ മാറ്റേണ്ടേ ആദി?? വാ.. കിച്ചുവിന്റെ റൂം മുകളിൽ ആണ്... അവിടെ കാണും നിനക്ക് വേണ്ടത് എല്ലാം...വാ.. ഞാനും സഹായിക്കാം ഇതൊക്കെ മാറ്റാൻ...." ഇതും പറഞ്ഞു അനു ആദിയെ കൊണ്ട് പോയി... ""കിച്ചുവിന്റെ റൂം കണ്ട് ആദി ശെരിക്കും അത്ഭുതപെട്ടു പോയി.. തന്റെ റൂമിന്റെ ഇരട്ടി കാണും ഇത്.. റൂമിന്റെ നടുക്ക് ഒരു കിങ് size ബെഡ്.. സൈഡിൽ ഒരു സോഫാ.. ഷെൽഫ് നിറച്ചു ബുക്കുകൾ.. വാഷ്റൂമിനോട് ചേർന്നു ഡ്രെസ്സിങ് റൂം... ബാൽക്കണിയിലേക്ക് ഇറങ്ങാൻ സ്ലൈഡ് ചെയുന്ന ഗ്ലാസ്‌ ഡോർ.. എല്ലാം കൊണ്ടും അവൾക്ക് വളരെ ഇഷ്ടമായി റൂം... ബെഡ് ലാംപിന്റെ അടുത്ത് അവരുടെ സെൽഫി ഫ്രെയിം ചെയ്ത് വെച്ചത് കണ്ട് ചിരിച്ചു കൊണ്ട് അത് പോയി നോക്കി പെണ്ണ്.... ""ആഹാ.. ഇത് കാണുമ്പോൾ ഇങ്ങനെ ചിരിക്കുന്ന പരുപാടി അവനും ഉണ്ട്‌.. ശ്യാമേട്ടൻ പറയുന്നത് കേൾക്കാം... നിങ്ങൾ പരിചയപെട്ടിട്ട് ഒരു മാസം അല്ലേ ആയുള്ളൂ.. എന്നിട്ടും ഇങ്ങനെ തലക്ക് പിടിച്ചോ???"" അനു ചോദിച്ചതിന് ഒരു പുഞ്ചിരി മാത്രം കൊടുത്തു ആദി...

സ്വർണവും കാര്യങ്ങളും എല്ലാം ഊരി വെക്കുന്നതിനു ഇടയിൽ ആണ് കിച്ചു റൂമിൽ കേറി വന്നത്... ""എന്താ കിച്ചേട്ടാ??"" ""ഒന്നുല്ല... ഫോൺ ചാർജ് തീർന്നു.. കുത്തി ഇടാൻ വന്നതാ.. പിന്നെ നിനക്ക് വേണ്ട ഡ്രസ്സ്‌ എല്ലാം അലമാരിയിൽ ഉണ്ട്‌... ഫ്രഷ് ആയിട്ട് കുറച്ചു നേരം കിടന്നുറങ്ങിയിട്ട് താഴോട്ട് വന്നാൽ മതി.. അല്ലാതെ അവിടെ ഉള്ള കിളവികൾ എല്ലാം എന്ത് വിചാരിക്കും എന്നും പറഞ്ഞു അങ്ങോട്ട്‌ വന്നാൽ പൊക്കി എടുത്തു ഞാൻ കൊണ്ട് വരും.. അറിയാലോ നിനക്ക് എന്നേ...."" ഇതും പറഞ്ഞു അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു പോകുന്നവനെ ഒരു ചിരിയോടെ നോക്കി പെണ്ണ്.. ""എങ്കിലും എന്റെ മോളെ.. നീ എങ്ങനെ സഹിക്കും ഈ കലിപ്പനെ???"" ""കലിപ്പോ???"" ""പിന്നെ കലിപ്പ് അല്ലാതെ... ഏത് നേരവും അവന് ദേഷ്യം അല്ലേ "" ""ആര് പറഞ്ഞു ചേച്ചി കലിപ്പാണെന്നു... ഇപ്പോ പറഞ്ഞത് ചേച്ചി കേട്ടത് അല്ലേ.. കലിപ്പൊന്നും അല്ല.. സ്നേഹം മാത്രേ ഉള്ളു.. പിന്നെ ആളുടെ അനുഭവങ്ങൾ ആണ് ഏട്ടനെ കൊണ്ട് പലതും ചെയ്യിപ്പിക്കുന്നത്...."" ""ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൾ അത് നിന്റെ സ്വന്തം ചേച്ചി പറഞ്ഞത് ആയിട്ട് വിചാരിക്കുവോ???"" ""പിന്നെന്താ ചേച്ചി... എന്നോട് കിച്ചേട്ടൻ പറഞ്ഞിട്ടുണ്ട് ചേച്ചിയുടെ കാര്യം ഒക്കെ.. "" ""ഞാൻ പറയാൻ വന്നത് കിച്ചു അവന്റെ ഈ പ്രായത്തിൽ തന്നെ ഒരുപാട് അവഗണനകൾ സഹിച്ചവൻ ആണ്... അമ്മക്ക് പകരം വെക്കാൻ വേറെ ആർക്കും ആകില്ല എന്ന് അറിയാം.. പക്ഷേ ഒരു ഭാര്യക്ക് നല്ല ഒരു കൂട്ടുകാരി ആകാനും അമ്മ ആകാനും മകൾ ആകാനും ഒക്കെ പറ്റും... അവന്റെ മനസ്സിൽ ഉള്ള പല കാര്യങ്ങളും... അവൻ പറയാതെ കൊണ്ട് നടക്കുന്ന പല ആഗ്രഹങ്ങളും ഇനി നീ വേണം നടത്താൻ....

ഞാൻ പറയുന്നത് മനസിലാകുന്നുണ്ടോ മോൾക്ക്???"" ""മ്മ് മ്മ്.. അറിയാം ചേച്ചി... ഞാൻ കാരണം ആ കണ്ണ് നിറയില്ല പോരെ..."" ""അത് കേട്ടാൽ മതി... പിന്നെ നിന്റെ ഡ്രസ്സ്‌ അവിടെ ഉണ്ടെന്നല്ലേ അവൻ പറഞ്ഞെ.. കുളിച്ചിട്ട് കുറച്ചു നേരം ഒന്ന് കിടക്ക്... എന്നിട്ട് താഴോട്ട് വന്നാൽ മതി... റിസപ്ഷൻ വൈകിട്ട് ആണ്.. അത് കൊണ്ട് സമയം ആവിശ്യം പോലെ ഉണ്ട്‌ കേട്ടോ... ഞാൻ താഴോട്ട് ചെല്ലട്ടെ.. അമ്മയെ സഹായിക്കണം... എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.."" ""ഓക്കേ ചേച്ചി..."" 🥀🥀🥀🥀🥀🥀🥀 കുളിച്ചിറങ്ങിയപ്പോൾ റൂമിൽ വേറെ ആരെയും കണ്ടില്ല പെണ്ണ്.... കുറേ ദിവസത്തെ ക്ഷീണം കാരണം കിടന്നപ്പോഴേ നിദ്രാ ദേവി നന്നായി കടാക്ഷിച്ചു അവളെ...🚶‍♀️ റൂമിൽ കയറി വന്ന കിച്ചു കാണുന്നത് കൊച്ച് കുട്ടികളെ പോലെ കിടന്നുറങ്ങുന്ന അച്ചുവിനെ ആണ്...നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അവന് എന്തെനില്ലാത്ത വാത്സല്യം തോന്നി അവളോട്... ""നിന്നെ ഇങ്ങനെ എന്റെ റൂമിൽ കാണാൻ ഞാൻ എത്ര കൊതിച്ചിട്ട് ഉണ്ടെന്ന് അറിയാവോ പെണ്ണെ... ഇനി എന്നും നിന്നെ എന്റെ കൂടെ കാണാല്ലോ.. ഇന്ന് ഈ കിച്ചുവിന്റെ എല്ലാം നീ ആണ്.. മനപ്പൂർവം തന്നെ ആണ് താഴെ വരണ്ട എന്ന് പറഞ്ഞത്.. വെറുതെ കുറേ കിളവിമാർ നിന്റെ മനസ് വിഷമിപ്പിക്കും...

ഒരുപാട് ഒരുപാട് ഇഷ്ടം ആണ് പൂച്ച കുട്ടി നിന്നെ എനിക്ക്... Nothing in this world can replace you my love❣️ ഒന്നിന് വേണ്ടിയും ആർക്കു വേണ്ടിയും ഈ കിരൺ നിന്റെ കണ്ണ് നിറക്കില്ല... 🥀🥀🥀🥀🥀🥀🥀 ഉറക്കം ഉണർന്ന അച്ചു കാണുന്നത് തന്റെ അടുത്ത് കിടക്കുന്ന കിച്ചുവിനെ ആണ്.. അവന്റെ മുഖത്തു വീണു കിടക്കുന്ന മുടി ഒതുക്കി വെച്ചു അവൾ.. ""അനു ചേച്ചി പറഞ്ഞത് കേട്ടില്ലേ.. കലിപ്പൻ പോലും... എന്തെ ആർക്കും അറിയാത്തത് എന്റെ കലിപ്പൻ ഒരു പാവം ആണെന്ന്... സ്നേഹിക്കാൻ മാത്രം അറിയു എന്ന്... അവരൊക്കെ എങ്ങനെ അറിയാനാ.. ഏത് നേരവും ദേഷ്യപ്പെട്ടു നടക്കുവല്ലേ.. ഈ ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്ത് നല്ലൂട്ടി ആകണം എന്റെ ഏട്ടൻ.... ക്ലോക്കിലേക്ക് നോക്കിയപ്പോൾ ആണ് സമയം പോയത് അവൾ കണ്ടത്.. ഇനിയും താഴെ ചെന്നില്ലെങ്കിൽ മോശം ആകും എന്നും അവർ തന്നെ പലതും പറയും എന്ന് വിചാരിച്ചു പെട്ടെന്ന് റെഡി ആയി പെണ്ണ്... ഒരു ദാവണി ആരുന്നു അവൾ ഉടുത്തത്... ആഭരണം ആയി കമ്മലും ഒരു വളയും കഴുത്തിൽ താലിയും കിച്ചു കൊടുത്ത ചെയിനും മാത്രം.... സിന്ദൂരം ഇടാൻ പോയപ്പോൾ ആണ് പുറകിൽ നിന്ന് രണ്ട് കൈ വന്നു പൊതിഞ്ഞത്... ""എന്തെ.. എന്റെ പെണ്ണ് സിന്ദൂരം ഇടാൻ പോകുവാണോ?? ഏഹ്ഹ്???"" ""കളിക്കല്ലേ കിച്ചേട്ടാ.. ഇപ്പോ തന്നെ സമയം ഒരുപാട് ആയി.. ഞാൻ ഒന്ന് താഴെ പോകട്ടെ..."" ""അതൊക്കെ പോകാം.. പക്ഷേ എനിക്കുള്ള സമ്മാനം തരാതെ വിടില്ല ഞാൻ..."" ""സമ്മാനം??? എന്ത് ഗിഫ്റ്റ്???""

സംശയത്തോടെ അവന്റെ മുഖത്തോട്ടു നോക്കിയപ്പോൾ കവിൾ കാണിച്ചു കൊടുത്തു കിച്ചു.. ""വേണ്ട കിച്ചേട്ടാ.. എന്റെ പൊന്നു കിച്ചേട്ടൻ അല്ലേ... എന്നേ വിട് പ്ലീസ്..."" ""വിടില്ല മോളെ... നിന്നെ വിടുന്ന പ്രശ്നം ഇല്ല... ഇതും പറഞ്ഞു ഒന്നൂടി അവളെ വരിഞ്ഞു മുറുക്കി അവൻ..."" ""മ്മ് മ്മ്.. തരാം.. പക്ഷേ കണ്ണ് അടക്ക്.."" ""ആവശ്യക്കാരൻ ഞാൻ ആയി പോയി.. താ..."" ഇതും പറഞ്ഞു കണ്ണ് അടച്ചു നിന്നവന്റെ കവിളിൽ അമർത്തി ചുംബിച്ചു അവൾ... ""മിടുക്കി... ഇനി എന്റെ വേണ്ടേ..."" ""കിച്ചേട്ടാ.. പ്ലീസ് കിച്ചേട്ടാ..."" ""മ്മ് ഇത്തവണ വെറുതെ വിട്ടു ഞാൻ.. പക്ഷേ എപ്പോഴും ഇത് വിചാരിക്കണ്ട.. പിന്നെ ഞാൻ ഇവിടെ ഉള്ളപ്പോഴെല്ലാം ഈ സിന്ദൂരം ഞാൻ ഇട്ടു തരും.. കേട്ടല്ലോ..."" ഇതും പറഞ്ഞു അവളുടെ സീമന്തരേഖ ചുമപ്പിച്ചു അവൻ.. ""ഇനി താഴെ പൊക്കോ.. അവർ എന്തെങ്കിലും പറഞ്ഞാൽ കരഞ്ഞു കൊണ്ട് നിൽക്കരുത് കേട്ടോ... ഈ വീട്ടിൽ മറ്റാരേക്കാളും അവകാശം ഇപ്പോൾ നിനക്കാണ്... so ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തേക്കണം... ഞാൻ കുളിച്ചിട്ട് വരാം.... .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story