മിഴി രണ്ടിലും: ഭാഗം 15

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""മ്മ് ഇത്തവണ വെറുതെ വിട്ടു ഞാൻ.. പക്ഷേ എപ്പോഴും ഇത് വിചാരിക്കണ്ട.. പിന്നെ ഞാൻ ഇവിടെ ഉള്ളപ്പോഴെല്ലാം ഈ സിന്ദൂരം ഞാൻ ഇട്ടു തരും.. കേട്ടല്ലോ..."" ഇതും പറഞ്ഞു അവളുടെ സീമന്തരേഖ ചുമപ്പിച്ചു അവൻ.. ""ഇനി താഴെ പൊക്കോ.. അവർ എന്തെങ്കിലും പറഞ്ഞാൽ കരഞ്ഞു കൊണ്ട് നിൽക്കരുത് കേട്ടോ... ഈ വീട്ടിൽ മറ്റാരേക്കാളും അവകാശം ഇപ്പോൾ നിനക്കാണ്... so ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തേക്കണം... ഞാൻ കുളിച്ചിട്ട് വരാം...."" 🥀🥀🥀🥀🥀 താഴെ ഇറങ്ങി ചെന്നപ്പോൾ എല്ലാവരും തനിക്ക് പുതിയ മുഖങ്ങൾ... ആരെയും അറിയില്ല.. ഒരു സഹായത്തിനായി അനു അവിടെ ഉണ്ടോ എന്ന് നോക്കിയപ്പോൾ ആരെയും കണ്ടില്ല ആദി... ""ആരെയാ മോൾ ഈ നോക്കുന്നത്??

ശ്യാമിന്റെ പെണ്ണിനെ ആണോ????"" ""അതേ ആന്റി.. അനു ചേച്ചിയെ കണ്ടോ???"" ""അതെന്താ മോൾക്ക് ഞങ്ങളെ ആരെയും കണ്ണിനു പിടിക്കില്ലേ... ഞങ്ങളും മനുഷ്യന്മാർ ആണ്...."" കൂട്ടത്തിൽ നിക്കുന്ന വേറെ ഒരു സ്ത്രീ പറഞ്ഞു ""ഉച്ചക്ക് കേറി പോയിട്ട് ഇപ്പോഴാണോ പള്ളിയുറക്കം കഴിഞ്ഞു വരുന്നത്??? കല്യാണം കഴിഞ്ഞ് ഒരു വീട്ടിൽ ചെല്ലുമ്പോൾ പാലിക്കേണ്ട മര്യാദകൾ നിന്റെ അമ്മ നിന്നെ പഠിപ്പിച്ചു തന്നിട്ടില്ലേ??? പിന്നെ ഇതെന്താ കൊച്ചേ ധർമകല്യാണം ആണോ???? നിന്റെ കൈയിലും കഴുത്തിലും ഒന്നും ഇല്ലെല്ലോ... നിന്റെ അച്ഛൻ ഒന്നും സമ്പാദിച്ചിട്ടില്ലേ മോൾക്ക് വേണ്ടി..

അതോ കോടിശ്വരനെ കിട്ടിയപ്പോൾ എന്തിനാ പണം ചിലവാക്കുന്നത് എന്ന് വിചാരിച്ചോ... അല്ല അവൻ കോടിശ്വരൻ ആയിട്ട് ആണെല്ലോ ഇത് പോലെ ദോഷം ഉള്ള ഒരുത്തനെ ഇവൾ ഭർത്താവ് ആക്കിയത്..."" ഇതും പറഞ്ഞു അവർ നിർത്താൻ ഭാവം ഇല്ല... ""ഒന്ന് നിർത്തി നിർത്തി പറ ആന്റി.. എല്ലാത്തിനും ഞാൻ മറുപടി തരാം... ഒരു gap തന്നില്ലെങ്കിൽ ഈ ചോദ്യങ്ങൾ ഒക്കെ ഓർത്തിരിക്കാൻ ബുദ്ധിമുട്ട് ആണ്.... ആദ്യം നിങ്ങളെ ആരെയും കണ്ണിനു പിടിക്കില്ലേ എന്ന്...ഇവിടെ ഉള്ള ആരെയും എനിക്ക് നേരുത്തേ കണ്ട് പരിചയം ഇല്ല.. ആകെ ഉള്ളത് അനു ചേച്ചിയെ ആണ്.. അത് കൊണ്ട് ചേച്ചിയെ ചോദിച്ചു. പിന്നെ അത് മറ്റൊരു അർത്ഥത്തിൽ എടുക്കണ്ട കാര്യം നിങ്ങൾക്കില്ല... അടുത്തത് ഉച്ചക്ക് കേറി പോയിട്ട് ഇപ്പോഴാണോ ഇറങ്ങി വരുന്നത് എന്ന്..

കല്യാണത്തിന്റെ കാര്യങ്ങൾക്ക് വേണ്ടി ദിവസങ്ങൾ ആയി ഓട്ടത്തിൽ ആരുന്നു ഞാൻ... എല്ലാം കഴിഞ്ഞു സ്വസ്ഥമായി ഒന്ന് ഇരുന്നത് ഇപ്പോഴാണ്... പിന്നെ താഴോട്ട് ഇറങ്ങി വന്നാൽ നിന്നെ പൊക്കി എടുത്തു കൊണ്ട് പോകും എന്ന് സ്വന്തം കെട്ടിയോൻ തന്നെ പറഞ്ഞാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ... ഭാരത സ്ത്രീകൾ ഭർത്താവിനെ അനുസരിച്ചു കഴിയണം എന്ന് നിങ്ങളൊക്കെ തന്നെ അല്ലേ പറയുന്നത്.. അത് കൊണ്ട് ഞാൻ എന്റെ ഭർത്താവിനെ അനുസരിച്ചു.. അത്ര മാത്രം.... കല്യാണം കഴിഞ്ഞു ഒരു വീട്ടിൽ ചെല്ലുമ്പോൾ പാലിക്കേണ്ട മര്യാദകൾ എന്റെ അമ്മ എന്നേ പഠിപ്പിച്ചിട്ട് ഉണ്ട്‌.. എന്തൊക്കെ ചെയ്യണം വേണ്ട എന്ന് എനിക്ക് നല്ല വ്യക്തമായി അറിയാം... അതിനു മാറ്റാരുടെയും സഹായം വേണ്ട... ഇനി അടുത്തത് ധർമകല്യാണം...

എനിക്ക് വേണ്ടതെല്ലാം എന്റെ അച്ഛൻ തന്നിട്ടുണ്ട്... കല്യാണത്തിന് അധികം സ്വർണം ഒന്നും വേണ്ട എന്നുള്ള എന്റെ വാശിയുടെ പുറത്തു ബാക്കി അച്ഛൻ എന്റെ പേരിൽ ബാങ്കിൽ ഇട്ടിട്ട് ഉണ്ട്‌.. പിന്നെ എന്നേ സംബന്ധിച്ച് എനിക്ക് ഏറ്റവും വില ഉള്ള കാര്യം ഞാൻ ഇപ്പോൾ ഇട്ടിട്ട് ഉണ്ട്‌... ജീവൻ ഉള്ളിടത്തോളം എന്റെ കൂടെ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്... എന്റെ താലി.. ഇതിനോളം പ്രാധാന്യം മറ്റൊന്നിനും ഞാൻ കൊടുക്കുന്നില്ല.. പിന്നെ എന്റെ കഴുത്തിൽ കിടക്കുന്ന ഈ കുഞ്ഞ് ചെയിൻ.. എന്റെ ഏട്ടൻ എനിക്ക് ആദ്യമായി വാങ്ങി തന്നത്..ഞാൻ വില കൊടുക്കുന്ന കാര്യങ്ങൾ ഇത് രണ്ടും ആണ്.. പിന്നെ സ്വന്തം വീട്ടിൽ സ്വർണക്കടയുടെ പരസ്യം പോലെ ഇട്ടു കൊണ്ട് വന്ന സ്വർണം മുഴുവൻ നാട്ടുകാരെ കാണിച്ചു ഇരിക്കേണ്ട കാര്യം എനിക്കില്ല...

സ്വർണവും പണവും എല്ലാം ഇന്ന് വരും നാളെ പോകും.. ബന്ധങ്ങൾക്ക് ആണ് ഞാൻ പ്രാധാന്യം കൊടുക്കാറുള്ളത്... ബാക്കി ഒന്നും തന്നെ എന്നേ ബാധിക്കുന്ന വിഷയം അല്ല... പിന്നെ എന്റെ ഏട്ടന് ദോഷം ഉണ്ടെന്നു പറഞ്ഞത്.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അങ്ങ് സഹിച്ച്... സ്വന്തം അമ്മ മരിച്ചത് ആണ് നിങ്ങൾ ഒക്കെ കാണുന്ന കുറ്റമെങ്കിൽ പല തവണ അച്ഛൻ നിങ്ങളോടൊക്കെ പറഞ്ഞത് അല്ലേ ബിസിനസ്സിൽ അച്ഛനെ തകർക്കാൻ വേണ്ടി ആരോ അച്ഛന് നേരെ നടത്തിയ attack ആരുന്നു അത് എന്ന്... ഇനിയും വിശ്വാസം വരുന്നില്ല എങ്കിൽ തൃശൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ഇത് നടന്നത്..

പ്രതികളെ അറസ്റ്റ് ചെയ്തതിന്റെയും കോടതി ശിക്ഷിച്ചതിന്റെയും എല്ലാം ഫയൽ അവിടെ കാണും... അവിടെ പോയി അന്വേഷിച്ചാൽ മതി.. പിന്നെ നിങ്ങളെ പോലെ അന്ധവിശ്വാസം കൊണ്ട് നടക്കുന്നവർ അല്ല ഇന്നത്തെ കാലത്തെ കുട്ടികൾ.. അവർ പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കും.. പിന്നെ വിവരം ഇല്ലാത്തത് ഒരു കുറ്റം അല്ല.. പക്ഷേ അത് ഒരു അലങ്കാരം ആയിട്ട് കൊണ്ട് നടക്കരുത്.... ഞങ്ങളുടെ വീട്ടിൽ വന്നു ഏട്ടനെ കുറ്റം പറയണം എന്നില്ല.. ആ മനുഷ്യൻ പ്രതികരിക്കാത്തത് അത് അറിയാത്തതുകൊണ്ട് അല്ല.. അച്ഛന് വിഷമം ആകുമെല്ലോ എന്ന് വിചാരിച്ചാണ്... പക്ഷേ എനിക്ക് അങ്ങനെ അല്ല.. എന്റെ കഴുത്തിൽ താലി കെട്ടിയവനെ എന്റെ മുന്നിൽ വെച്ച് കുറ്റം പറഞ്ഞാൽ ഞാൻ കേട്ടു നിൽക്കില്ല...

ഇതിന്റെ പേരിൽ എന്നേ അഹങ്കാരി ആക്കാം, കൊമ്പത്ത് വന്നു കേറിയത്തിന്റെ ജാഡ എന്ന് പറയാം.. എന്തും പറയാം... അതൊന്നും എന്നേ ബാധിക്കുന്ന വിഷയം അല്ല... എന്നേ എന്തും പറഞ്ഞോ.. പക്ഷേ എന്റെ ഏട്ടനെ കുറിച്ച് മോശപ്പെട്ട ഒരക്ഷരം ഈ വീട്ടിൽ ഞാൻ കേൾക്കരുത്... അമ്മച്ചിക്ക് പറഞ്ഞത് മനസിലായെല്ലോ ലെ??? ഇല്ലെങ്കിൽ കുറച്ചൂടി വിശദമാക്കി ഞാൻ പറഞ്ഞു തരാം...."" ""അതൊന്നും വേണ്ട അച്ചു... ഇത് കേട്ടു തന്നെ അമ്മായിക്ക് സന്തോഷം ആയി കാണും..."" സ്റ്റെപ് ഇറങ്ങി വന്ന കിച്ചു പറഞ്ഞു... ""അമ്മായിയോ??? അച്ഛന്റെ സ്വന്തം അനിയത്തി ആണോ ഇവർ???"" ""അതേ.. അച്ഛന്റെ ഒരേ ഒരു അനിയത്തി.. അതിന്റെ ആണ് എന്നോട് ഇത്ര സ്നേഹം..."" ""എന്നിട്ടാണോ ഏട്ടാ എന്നേ ഇങ്ങനെ ഒക്കെ എല്ലവരുടെയും മുന്നിൽ വെച്ച് പറഞ്ഞത്???""

കണ്ണ് നിറഞ്ഞു അച്ചു കിച്ചനെ നോക്കി... ""അതുണ്ടല്ലോ മോളെ.. ഇവർക്ക് പണ്ട് മുതൽ എന്നോട് ഭയങ്കര സ്നേഹം ആണ്... അതുകൊണ്ട് അല്ലേ വെറും പത്തുവയസ് ഉള്ള കുട്ടിയോട് നീ നിന്റെ അമ്മയെ കൊന്നവൻ അല്ലേ... എങ്ങോട്ടെങ്കിലും പൊക്കുടേ എന്നൊക്കെ ചോദിച്ചത്... പിന്നെ വീട്ടിൽ വന്നു അവർക്ക് ഉള്ള ഷെയർ ഉം..."" ""ഷെയർ????"" ""അതേ.. അച്ഛന് ഉള്ളതിന് അവർക്കും അവകാശം ഉണ്ടെന്ന്.... പിന്നെ സ്വന്തം മോൻ ആയ ഞാൻ ഉള്ളപ്പോഴല്ലേ ഇവർക്ക് ഷെയർ കൊടുക്കാൻ പോകുന്നത്... നീ പേടിക്കണ്ട അച്ചു... ഇത് കുര മാത്രം ഉള്ളു.. കടിക്കില്ല... കടിച്ചാൽ വിവരം അറിയും അവർ.."" കത്തുന്ന കണ്ണുകളോടെ അവൻ പറഞ്ഞു...

""എന്താ കിച്ചേട്ടാ.. കാര്യം എന്താ????"" ""ഒന്നുല്ല.. അനു അടുക്കളയിൽ കാണും.. നീ അങ്ങോട്ട് ചെല്ല്..."" ഇതും പറഞ്ഞു കിച്ചു അനുവിന്റെ അടുത്തേക്ക് അച്ചുവിനെ പറഞ്ഞു വിട്ടു... "നിങ്ങളോട് മര്യാദക്ക് ഒരു കാര്യം പറയാം ഞാൻ.. എന്റെ പെണ്ണിന് നേരെ മോശമായ ഒരു വാക്കോ നോട്ടമോ ഉണ്ടായാൽ അച്ഛന്റെ പെങ്ങൾ എന്നതും അച്ഛന് വിഷമം ആകും എന്നതും ഒക്കെ മറക്കും ഞാൻ... കൊല്ലാനും എനിക്ക് മടിയില്ല... അറിയാല്ലോ എന്നേ... അത് കൊണ്ട്.... മര്യാദക്ക് ഇവിടെ നിന്നിട്ട് നാളെ സ്ഥലം വിട്ടോണം.... ഇനി ഒരു വാക്ക് പോലും അവളോട് പറയരുത്.. മനസ്സിലായോ നിങ്ങൾക്ക്????"" അതിനെല്ലാം അറിയാതെ അവർ തല ആട്ടി.. കാരണം കിച്ചുവിന്റെ ഇങ്ങനെ ഒരു മുഖം ആദ്യമായി കാണുവാരുന്നു അവർ...

""എന്താടാ കിച്ചു... എന്താ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്???"" അങ്ങോട്ടേക്ക് കേറി വന്ന ശ്യാം ചോദിച്ചു.... ""ഒന്നുല്ലെടാ... വേണ്ട വേണ്ടാന്നു വെക്കുമ്പോൾ ഇവിടെ ചിലരൊക്കെ എന്റെ തലയിൽ കേറുന്നു.. ഒന്ന് മാറ്റി കൊടുത്തതാ..."" ""നീ എല്ലാം മാറ്റിയെല്ലോ.. അത് മതി.. വാ... റീസെപ്ഷന് റെഡി ആകാം.... പിന്നെ അവർക്ക് മതിയായില്ലെങ്കിൽ ബാക്കി അപ്പോൾ നോക്കാം..."" ""അച്ചുവോ??? "" ""അവളെ അനു നോക്കിക്കോളും..."" 🥀🥀🥀🥀🥀🥀 റീസെപ്ഷന് പോകാൻ റെഡി ആകുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് അനു കിച്ചുവിനെ വിളിച്ചത്.. ""എന്താ അനു.. കാര്യം എന്താ????"" ""ദാ ഇവിടെ ഒരാൾ മാല ഊരാൻ സമ്മതിക്കുന്നില്ലാ..."" ""എന്താ അച്ചു നിന്റെ പ്രശ്‌നം???""

അവൻ അവൾക്കടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു... ""ഈ മാല മാറ്റാണമെന്ന്... ഒന്ന് പറ കിച്ചേട്ടാ ഇത് മതിയെന്ന്..."" ""അതെന്താ ഈ കുഞ്ഞ് ചെയിൻ അവളുടെ കഴുത്തിൽ കിടന്നാൽ???"" അവിടെ ഉള്ള ബ്യൂട്ടീഷനോട് അവൻ ചോദിച്ചു... ""ഡയമണ്ട് നെക്‌ളേസ്‌ പിന്നെ താലിയും ഈ കുട്ടിയുടെ കഴുത്തിൽ ഉണ്ട്‌.. പിന്നെ അതിന്റെ കൂടെ ഈ ചെയിൻ വേണ്ട സാർ.. ഒന്ന് പറ മാഡത്തിനോട്‌.. എന്നിട്ട് വേണം ഞങ്ങൾക്ക് ഒരുക്കാൻ തുടങ്ങാൻ...."" ""കുറച്ചു നേരത്തേക്ക് അല്ലേ അച്ചു.. ഈ ഒരു ദിവസം നീ ഒന്ന് ക്ഷമിക്ക്.. ഇനി ഞാൻ പറയില്ല നിന്നോട് അത് മാറ്റി വെക്കാൻ... ഇവര് പറയുന്നത് കേൾക്ക് നീ.. ഞാൻ വെളിയിൽ കാണും...."" ""സാർ വന്നു പറഞ്ഞെല്ലോ... ഇനി ഈ ചെയിൻ ഒന്ന് മാറ്റിക്കൂടെ മാം???"" ""ആം.. ok..."" 🥀🥀🥀🥀🥀🥀

വൈകിട്ടത്തെ റിസപ്ഷന് വേണ്ടി അച്ചു 3 മണി തൊട്ട് ഒരേ ഇരിപ്പാണ് ബ്യൂട്ടിഷ്യന്റെ മുന്നിൽ... ഏകദേശം 5 മണി അടുപ്പിച്ചു ഒരുക്കം തീർന്നു.. പീകോക്ക് ബ്ലൂ കളറിൽ ഫുൾ സ്റ്റോൺ വർക്ക്‌ ചെയ്തിട്ടുള്ള ക്രോപ് ടോപ്പും അതേ നിരത്തിലുള്ള ഫുൾ ലെങ്ത് സ്കർട്ടും അതിനോട് ചേരുന്ന നിറത്തിൽ നെറ്റിന്റെ ഷാളും ആയിരുന്നു അച്ചുവിന്റെ വേഷം... അവരുടെ റൂമിന്റെ മുന്നിൽ കിച്ചു ലേബർ റൂമിന്റെ മുന്നിൽ നടക്കുന്നത് പോലെ തേരാ പാരാ നടക്കുന്നുണ്ട്..🚶‍♀️ ശ്യാം ഇടക്ക് വന്ന് കളിയാക്കുന്നുണ്ട് എങ്കിലും അവൻ അതൊന്നും മൈൻഡ് ആകുന്നുണ്ടായിരുന്നില്ല... (ഉളുപ്പ് ചെക്കന് പണ്ടേ ഇല്ലല്ലോ 😌)

ഡോർ തുറക്കുന്ന ശബ്ദം കേട്ട് അക്ഷമയോടെ അവൻ മുന്നിൽ കേറി നിന്നു.. അകത്തുന്നു ഇറങ്ങി വരുന്ന അച്ചുവിനെ കണ്ടതും ശെരിക്കും കിച്ചുവിന്റെ കിളി പോയി.. "ഇത്രക്കും സുന്ദരി ആയിരുന്നോ ഇവൾ??... " മനസ്സിൽ അറിയാതെ ആത്മഗതിച്ചു പോയി അവൻ... അവളുടെ അവസ്ഥയും ഏറക്കുറെ same same ആയിരുന്നു... കിച്ചുവും അച്ചുവിന്റെ ഡ്രെസ്സിനു മാച്ച് ആകുന്ന തരത്തിൽ അതേ നിറത്തിലുള്ള ഷർട്ടും ഗ്രേ കളറിലെ പാന്റ്സും ആയിരുന്നു വേഷം.. കഴുത്തിൽ പറ്റി ചേർന്നു കിടക്കുന്ന രുദ്രാക്ഷമാല അവന് ഒരു പ്രത്യേക ഭംഗി കൊടുത്തു. അവന്റെ അന്തം വിട്ടുള്ള നോട്ടം ആണ് അവളെ ബോധത്തിലേക്ക് എത്തിച്ചത്..

അച്ചു നോക്കിയപ്പോ അവളെ തന്നെ കണ്ണെടുക്കാതെ നോക്കുന്നണ്ട്... " ഈശ്വരാ ഞാൻ അത്രക്ക് bore ആയോ?? ഈ മനുഷ്യൻ എന്താ എന്നേ ഇങ്ങനെ തുറിച്ചു നോക്കുന്നത്??ദൈവമേ.. ഈ ചെക്കന് ഇത്ര ഗ്ലാമർ കൊടുത്താൽ ഞാൻ എങ്ങനെ ഇവന്റെ കൂടെ പിടിച്ചു നിക്കും??? നിൽക്കുന്നത് കണ്ടില്ലേ... Damn hot🔥"" പെട്ടെന്നാണ് കിച്ചു അവളുടെ അടുത്ത് വന്നു കെട്ടി പിടിച്ചത്.... അവളുടെ ചെവിയിലായി അവൻ പറഞ്ഞു... ""എന്റെ പെണ്ണ് ഇന്ന് ഒരുപാട് സുന്ദരി ആയി... "" ""You are the most beautiful woman that I had ever seen after my mom.... Love you അച്ചുസേ..❤"".....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story