മിഴി രണ്ടിലും: ഭാഗം 16

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അവന്റെ അന്തം വിട്ടുള്ള നോട്ടം ആണ് അവളെ ബോധത്തിലേക്ക് എത്തിച്ചത്.. നോക്കിയപ്പോ അവളെ തന്നെ കണ്ണെടുക്കാതെ നോക്കുന്നണ്ട്... " ഈശ്വരാ ഞാൻ അത്രക്ക് bore ആയോ?? ഈ മനുഷ്യൻ എന്താ എന്നേ ഇങ്ങനെ തുറിച്ചു നോക്കുന്നത്??ദൈവമേ.. ഈ ചെക്കന് ഇത്ര ഗ്ലാമർ കൊടുത്താൽ ഞാൻ എങ്ങനെ ഇവന്റെ കൂടെ പിടിച്ചു നിക്കും??? നിൽക്കുന്നത് കണ്ടില്ലേ... Damn hot🔥"" പെട്ടെന്നാണ് കിച്ചു അവളുടെ അടുത്ത് വന്നു കെട്ടി പിടിച്ചത്... അവളുടെ ചെവിയിലായി അവൻ പറഞ്ഞു.. ""എന്റെ പെണ്ണ് ഇന്ന് ഒരുപാട് സുന്ദരി ആയി...."" ""You are the most beautiful woman that I had ever seen after my mom.. Love you അച്ചുസേ...💚❤"" 🥀🥀🥀🥀🥀🥀🥀🥀 തൃശ്ശൂരിൽ തന്നെ ഉള്ള ഇന്ദീവരം കൺവെൻഷൻ സെന്ററിൽ ആരുന്നു റിസപ്ഷൻ വെച്ചത്... സമൂഹത്തിൽ നല്ല നിലയിൽ ഉള്ള ബിസിനസ്‌ ആയതു കൊണ്ട് തന്നെ പല പ്രമുഖരും വന്നിട്ടുണ്ടാരുന്നു... ഇന്ദീവരം അസോസിയേറ്റ്സ് MD ഒരു കോളേജ് അധ്യാപികയെ കല്യാണം കഴിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയ കാര്യം അല്ലാരുന്നു...

എന്തെങ്കിലും attachment ന്റെ പുറത്തു കല്യാണം കഴിച്ചത് ആകാം എന്നും കോളേജിൽ വെച്ച് പ്രേമിച്ചത് ആകാമെന്നും ഉള്ള പല രീതിയിൽ ഉള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ആദിയും കിച്ചുവും അകത്തേക്ക് കയറി വന്നത്... ഇത് വരെ അവരെ കുറ്റം പറഞ്ഞു നിന്നവർ വരെ ഒരുവേള അവരെ നോക്കി നിന്നു.. കോടികൾ ആസ്തി ഉള്ള ഇന്ദീവരം ഗ്രൂപ്പിന്റെ മരുമകൾ...വലിയ ആഡംബരം ഇല്ലാതെ, എന്നാൽ മറ്റുള്ളവർ ഒന്ന് നോക്കി നിന്ന് പോകുന്ന രീതിയിൽ... classic look... അവൾ എങ്ങനെ ആണോ.. അത് പോലെ തന്നെ അവനും.. രണ്ട് പേരുടെയും മുഖത്ത് സന്തോഷം മാത്രം... കൂട്ടുകാരോട് സംസാരിച്ചു നിൽക്കുന്ന ആദിയെ ഇടക്ക് കിച്ചു നോക്കുന്ന നോട്ടത്തിൽ തന്നെ മനസിലാക്കാം അവന് അവൾ എത്ര പ്രിയപ്പെട്ടത് ആണെന്ന്... അവിടെ നിന്നവരിൽ ഏറ്റവും അത്ഭുതം കോളേജിൽ ഉള്ളവർക്ക് ആരുന്നു... കാര്യം ആരും ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചത് അല്ലാരുന്നു.... പരിചയപ്പെടാൻ വരുന്ന ഗസ്റ്റിനോട് യാതൊരു മടുപ്പും കൂടാതെ കിച്ചുവിനെ പോലെ തന്നെ കാര്യം പറയുന്ന ആദിയെ കണ്ട് കുറച്ചു നിമിഷം മുൻപ് അവളെ കുറ്റം പറഞ്ഞവർ തന്നെ പറഞ്ഞു പോയി കിച്ചുവിന് ചേരുന്ന പെണ്ണ് തന്നെ എന്ന്....

വീണു കിട്ടുന്ന ഇടവേളകളിൽ ഒരു കുസൃതിയോടെ തന്റെ അടുത്ത് വരുന്ന കിച്ചുവിനെ ശാസനയോടെ നോക്കുമെങ്കിലും അവളും അത് ആവോളം ആസ്വദിച്ചു.. കൂട്ടുകാർക്ക് മുന്നിൽ തന്നെ ചേർത്തു നിർത്തി ഇതാണ് എന്റെ ഭാര്യ എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ വിരിയുന്ന പ്രണയത്തിൽ എന്തോ വീണ്ടും വീണ്ടും നോക്കി നിൽക്കാൻ തോന്നി ആ പെണ്ണിന്... കിച്ചുവിന്റെ കൂട്ടുകാരുടെ കൂടെ സംസാരിച്ചു നിൽക്കുമ്പോൾ ആണ് അവർക്ക് അടുത്തേക്ക് കുറച്ചു പെൺകുട്ടികൾ വന്നത്..... അവരെ കണ്ടപ്പോൾ തന്നെ കിച്ചുവിന്റെയും ശ്യാമിന്റെയും മുഖം മാറുന്നത് ആദി ശ്രദ്ധിച്ചു.. ""ആഹാ.. ഇതാണോ കിരൺ കണ്ട് പിടിച്ച പെൺകുട്ടി... കൊള്ളാല്ലോ.."" കിച്ചുവിനോടായി അവൾ പറഞ്ഞു.. ""നിനക്ക് എന്താ വേണ്ടത് ശീതൾ???"" ""എനിക്ക് പ്രത്യേകിച്ച് എന്താ വേണ്ടത്... വേണ്ടത് നിന്നെ ആരുന്നു... പക്ഷേ എന്നേ ഒരു ഫ്രണ്ട് ആയിട്ട് പോലും നിനക്ക് കാണാൻ പറ്റില്ല എന്ന് പറഞ്ഞില്ലെ... അത് കൊണ്ട് തത്കാലം ഒന്നും വേണ്ട..."" ""ഒന്നും വേണ്ടെങ്കിൽ ഇവിടെ ഒരു scene create ചെയ്യാതെ പോകാൻ നോക്ക്....

"" ശ്യാം ആരുന്നു അത്.. ""നിങ്ങൾ ഇങ്ങനെ കിടന്നു ടെൻഷൻ ആകണ്ട..വന്നത് പോലെ തന്നെ പോകാൻ എനിക്ക് അറിയാം..പിന്നെ ലോകത്ത് ആരെ കണ്ടാലും ഇഷ്ടം ആകാത്ത നീ കെട്ടിയ ഐശ്വര്യ റായിയെ ഒന്ന് കാണാൻ തോന്നിയതു കൊണ്ട് വന്നതാ.."" പിന്നീട് ശീതൾ അച്ചുവിന് അഭിമുഖം ആയി നിന്ന് പറഞ്ഞു... ""എന്തായാലും നീ ആള് കൊള്ളാം... പഠിപ്പിക്കാൻ പോയ കോളേജിന്റെ മുതലാളിയെ തന്നെ കറക്കി എടുത്തു.. ഇതിനു എങ്ങനാ മാസക്കൂലി ആണോ ദിവസക്കൂലി ആണോ?"" ""ചേച്ചി എന്താ ഉദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല..."" ""പ്രത്യേകിച്ച് മനസിലാക്കാൻ ഒന്നുല്ല... നീ അവന് കിടന്നു കൊടുക്കുന്നതിന് മാസകൂലി ആണോ അതോ ദിവസക്കൂലി ആണോ???"" ""ടി പുല്ലേ... എന്റെ പെണ്ണിനെ കുറിച്ച് അനാവശ്യം പറയുന്നോ????"" കിച്ചുവിന് അവന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല... മറ്റുള്ളവർ ശ്രദ്ധിക്കുന്നു എന്ന് കണ്ട് അച്ചു പറഞ്ഞു ""കിച്ചേട്ടാ.. വേണ്ട.. ചേച്ചിക്ക് പറയാൻ ഉള്ളത് മുഴുവൻ പറയട്ടെ.. പാവം പുട്ടി ഇട്ട് ഇവിടെ വരെ കഷ്ടപ്പെട്ട് വന്നതല്ലേ....സോറി ചേച്ചി.. ചേച്ചി ബാക്കി പറ.....""

""എന്ത് ബാക്കി പറയാൻ... ഇവനെ പോലെ ഒരുത്തനു എന്തായാലും നിന്നെ പോലെ ഒന്നിനെ മറ്റേ പരിപാടിക്ക് അല്ലാതെ വേറെ എന്തിനാ.. നീ നോക്കിക്കോ നിന്നെ മടുക്കുമ്പോൾ അടുത്തവൾ.... അല്ലാതെ അധികകാലം ഇവന്റെ കൂടെ നീ ജീവിക്കില്ല...."" ""ശോ.. ഇത് നേരുത്തേ അറിഞ്ഞാരുന്നെങ്കിൽ എന്റെ ജീവിതം രക്ഷപെട്ടേനെ അല്ലേ ചേച്ചി... ഇത് ഇനി കെട്ടി പോവുകയും ചെയ്ത്, ഉപേക്ഷിക്കാനും പറ്റില്ല..."" സങ്കടത്തോടെ ആദി പറഞ്ഞു.. ഇത് കേട്ട് കിച്ചു ആകെ വല്ലാതെ ആയി... പ്രാണൻ കൊടുത്തു സ്നേഹിക്കുന്നവൾ ആണ്... ഇന്ന് ഏതോ ഒരുത്തി വന്നു എന്തോ പറഞ്ഞപ്പോൾ ഇങ്ങനെ പറയുന്നത്. ""പിന്നെ ചേച്ചി... ചേച്ചിക്ക് ഉറപ്പാണോ ഏട്ടൻ അങ്ങനെ ഒരാൾ ആണെന്ന്??? എനിക്ക് ആകെ ഒരു മാസത്തെ പരിചയം അല്ലേ ഉള്ളു.. നിങ്ങൾക്ക് അല്ലേ നന്നായി അറിയാവുന്നത്...."" കണ്ണ് നിറച്ചു അങ്ങനെ സംസാരിക്കുന്നവളെ കിച്ചു നിർവികാരതയോടെ നോക്കി നിന്നു... അല്ലെങ്കിൽ താൻ എന്താ അവളോട് പറയേണ്ടത്... ഇതെല്ലാം കള്ളം ആണെന്നോ... സ്വയം വിശ്വാസം അല്ലേ അവൾക്ക് വേണ്ടേ....

""ഞാൻ പറഞ്ഞത് ഇയാൾക്ക് മനസിലായെല്ലോ... സമയം ഇനിയും വൈകിയിട്ടില്ല... ഇനി എങ്കിലും ഇവനെ കളഞ്ഞു പോകാൻ നോക്ക്... ഇവന്റെ സ്വഭാവം ഒട്ടും ശെരി അല്ല.. പകൽ മാന്യൻ ആണ് ഇവൻ... രാവിലെ സമൂഹത്തിന് മുൻപിൽ നല്ലവൻ.. രാത്രി പല സ്ത്രീകളും ആയിട്ട്..... ഛേ.. പറയാൻ തന്നെ എനിക്ക് അറപ്പാണ്..."" ""സത്യം ആണോ ചേച്ചി ഇതൊക്കെ????"" ""ഞാൻ എന്തിനാ തന്നോട് കള്ളം പറയുന്നത്... സത്യം ആണ് കുട്ടി.. സ്വന്തം ജീവിതം നോക്ക്.. കണ്ണിൽ കണ്ട അലവലാതികളുടെ കൂടെ നടക്കാതെ...."" ""ഇത്രയും ഉപദേശം ചേച്ചി എന്റെ നല്ലതിന് വേണ്ടി അല്ലേ പറഞ്ഞത്.. ഞാൻ ആയിട്ട് തള്ളി കളയുന്നില്ല..."" ഇതും പറഞ്ഞു കിച്ചുവിന്റെ അടുത്ത് പോയി അവൾ... കൂടുതൽ ഒന്നും പറയാതെ അവന്റെ നെഞ്ചിൽ ചാരി നിന്നവൾ...അവളുടെ ആ പ്രവർത്തിയിൽ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു പുച്ഛ ഭാവത്തോടെ ശീതളിനെ നോക്കി കിച്ചു. ""പേടിച്ചു പോയോ എന്റെ കിച്ചേട്ടൻ?? ഞാനും ഇട്ടിട്ട് പോകും എന്ന് വിചാരി...

പറഞ്ഞു തീരുന്നതിനു മുൻപ് അവളെ വലിച്ചടുപ്പിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചവൻ.... ""ഇപ്പോ ഏട്ടന്റെ മോൾ ഇത് കൊണ്ട് adjust ചെയ്യണേ.. ബാക്കി നമുക്ക് രാത്രി നന്നായി പരിഗണിക്കാം...."" ഇത് കേട്ടതും പെണ്ണിന്റെ മുഖത്തു നാണത്താൽ ഉള്ള പുഞ്ചിരി വിടർന്നു... ""നീ ഇങ്ങനെ blush ചെയ്യല്ലേ അച്ചു. എന്റെ കണ്ട്രോൾ പോകും.... പിന്നെ ഇവിടെ ചിലർ നടത്തിയ പ്രസംഗതിനു നീ കൊടുക്കുവോ മറുപടി അതോ ഞാൻ പറയണോ???"" ""നോ നോ.. ഇന്ന് എന്റെ ദിവസം ആണ്.. ഞാൻ തന്നെ കൊടുത്തോളാം..."" ""ചേച്ചി എന്താ പറഞ്ഞെ... മറ്റുള്ള പെണ്ണിനെ തേടി പോകുമെന്നോ... അയിന് എന്റെ കിച്ചേട്ടന് ഒരുപാട് അച്ചന്മാർ ഇല്ല ചേച്ചി... ഒരാളെ ഉള്ളു.. അത് കൊണ്ട് എനിക്ക് അങ്ങനത്തെ പേടി ഇല്ലാട്ടോ... എന്തായാലും ഞാൻ ഉപേക്ഷിച്ചാലും എന്റെ ഏട്ടൻ എന്നേ കളയില്ല... എന്നേ ജീവനെ പോലെ സ്നേഹിക്കുന്നില്ലേ... ഈ മനുഷ്യൻ... എന്തായാലും ചേച്ചി വിചാരിച്ചത് നടന്നില്ലല്ലോ.. ഫുഡ്‌ കഴിച്ചിട്ടേ പോകാവൂ.. കേട്ടോ..."" ""What do you mean by this drama???"" ""I mean what I said.. Just get lost you b***h.."" ""നീ എന്നേ insult ചെയ്ത് അല്ലേ.. will show you..."" ""വിളിച്ചാൽ മതി ചേച്ചി.. വരാം ഞാൻ.. ഇപ്പോൾ ഒന്ന് ഇറങ്ങി പോകുവോ..."" ""എന്റെ അച്ചു.. മതി നീ... ഒന്ന് നിർത്ത്.. ബാ.. ഇനി ബാക്കി പിന്നെ അടി ഇടാം...""

ഇതും പറഞ്ഞു കിച്ചു അവളെ അവിടെ നിന്ന് വലിച്ചു കൊണ്ട് പോയി... ""ഇത് ആരാ എന്ന് മനസ്സിലായോ നിനക്ക്????"" ""ഏട്ടൻ എന്നേ ഫോട്ടോ കാണിച്ചിട്ടില്ലേ.. പക്ഷേ ഞാൻ പേര് മറന്നു പോയി..."" ""ഞാൻ Alexander Joseph.. ഇവരുടെ ഒക്കെ Alexi.. മോൾ അച്ചാച്ചാ എന്ന് വിളിച്ചോ.. ഇപ്പോൾ കോഴിക്കോട് ആണ്.. ഇന്നലെ വരാൻ ഇരുന്നതാ.. പക്ഷേ പെട്ടെന്ന് ഒരു എമർജൻസി വന്നു...."" ""അച്ചാച്ചന്റെ ഫാമിലി???"" ""കല്യാണം വൈകാതെ ഉണ്ട്‌... പപ്പാ, മമ്മ, അനിയൻ.. അവൻ എഞ്ചിനീയറിംഗ് ഫൈനൽ ഇയർ.."" ""ടാ കിച്ചു ഇവിടുത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു.. ഇനി പോകാം നമുക്ക്???"" അവിടേക്ക് വന്ന ശ്യാം ചോദിച്ചു... ""ആം.. പോകാം ടാ.. ആകെ tired.. അലെക്സി.. നീ വരുന്നില്ലേ വീട്ടിലോട്ട്???"" ""ഇല്ലടാ.. ഞാൻ വന്നാൽ ചിലർക്ക് ഒക്കെ അത് ഇഷ്ടം ആകണം എന്നില്ലല്ലോ.. പോകുന്നതിനു മുൻപ് വരാം ഞാൻ...."" ""ഇന്ന് നിങ്ങൾ രണ്ടിന്റെയും ഇടയിൽ കിടന്നു വഴക്കിടാൻ ഞാൻ ഇല്ല.. നിങ്ങൾ ആയി നിങ്ങളുടെ പാടായി... വാ അച്ചു..."" ഇതും പറഞ്ഞു ബാക്കി കേൾക്കാൻ നില്കാതെ അവൻ പോയി... 🥀🥀🥀🥀🥀

രാത്രി രമയമ്മയും അനുവും കൂടി അച്ചുവിനെ സാരീ ഉടുപ്പിക്കുവാണ്... അവൾ കഴിവതും എതിർക്കാൻ നോക്കി എങ്കിലും നോ രക്ഷ... ""ഒന്ന് പറ ചേച്ചി.. ഇതൊന്നും വേണ്ട എന്ന്.. രാത്രി ഈ സാരീ ഒക്കെ എന്തിനാ???"" ""ഒന്ന് അടങ്ങി ഇരിക്ക് ആദി നീ അവിടെ.. ഇതൊക്കെ ഒരാളുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം ഉള്ളതാണ്... നിനക്ക് ഇത് പറ്റില്ല എങ്കിൽ റൂമിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തോ..." ""മ്മ്. ഇനി ആർക്കും വിഷമം വേണ്ട.. ഞാൻ ഉടുത്തോളാം സാരീ..."" പാതി സമ്മതം മൂളി അവൾ.. കൈയിൽ പാൽ ഗ്ലാസ്സുമായി റൂമിനുള്ളിൽ കേറുമ്പോൾ നല്ല പേടി ഉണ്ടാരുന്നു പെണ്ണിന്... പെട്ടെന്നാണ് കിച്ചു വാഷ്‌റൂം തുറന്ന് കേറി വന്നത്.. അവളെ കണ്ട് ഉള്ള കണ്ട്രോൾ പോയെങ്കിലും പെണ്ണ് ആകെ കുഴഞ്ഞു കാണും എന്ന് ഓർത്ത് അവൻ അവളെ ചെന്ന് ചേർത്തു പിടിച്ചു.. ""ഉറങ്ങണ്ടേ നമുക്ക്???"" ചോദ്യം കേട്ട് അത്ഭുതത്തോടെ അച്ചു അവനെ നോക്കി.. ""ഇങ്ങനെ നോക്കേണ്ട പെണ്ണെ.. ഇനി എന്നും നീ എന്റെ അല്ലേ... സമയം ആവിശ്യം പോലെ ഉണ്ട്‌.. ഇപ്പോ നമുക്ക് കിടക്കാം വാ..."" ""പാൽ??"" ""ഞാൻ പാൽ കുടിക്കില്ലല്ലോ.. നീയും കുടിക്കാറില്ലലോ.. അവിടെ വെച്ചേക്ക്...""

""ങും..."" തന്റെ അടുത്ത് കിടന്നവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചവൻ... ""ഇനി എന്നും നീ ഇവിടെ കിടന്നാൽ മതി... എനിക്ക് ജീവനുള്ളിടത്തോളം... കേട്ടല്ലോ... ഏട്ടന്റെ മോൾ ഉറങ്ങിക്കോ..."" 🥀🥀🥀🥀🥀 രാത്രി എപ്പോളോ ഉറക്കത്തിൽ നിന്നുണർന്ന കിച്ചു ചുറ്റും നോക്കുമ്പോൾ.. ആദിയെമുറിയിൽ കണ്ടില്ല... ""ഇവളിത് എവിടെ പോയി?? "".. അവൻ ഉറക്കച്ചടവോടെ ബെഡിൽ നിന്ന് പതിയെ എഴുന്നേറ്റു...ബാൽക്കണിയുടെ ഡോർ തുറന്നിരിക്കുന്നത് കണ്ടപ്പോൾ അവന് മനസ്സിലായി അവൾ അവിടെ ഉണ്ടാകുമെന്ന്.ചെറുപുഞ്ചിരിയോടെ അവൻ അവിടേക്ക് നടന്നു.... ""എന്താണ് എന്റെ അച്ചൂസ് പാതിരാത്രി ഒറ്റക്ക് ഇവിടെ നിൽക്കുന്നത്??... "" പിന്നിൽ നിന്നും പുണർന്ന് കൊണ്ട് അവളുടെ കാതോരമായി പറഞ്ഞപ്പോൾ.. അവൾ പിടപ്പോടെ തിരിഞ്ഞു നോക്കി... ""ഒന്നുല്ല കിച്ചേട്ടാ...ഉറക്കം വരുന്നില്ല... അതാണ്... പിന്നെ രാത്രിയുടെ സൗന്ദര്യം ഒന്ന് കാണണമെന്ന് ആഗ്രഹം... "" അവന്റെ ചുണ്ടിലെ പുഞ്ചിരി അവളുടെതിലേക്കും പടർന്നു... രാത്രിയുടെ നിശബ്തതയിൽ ചീവീടുകളുടെ സ്വരം മാത്രം ഗാനമായി ഉയർന്ന് കേട്ടു...

നേർത്ത കാറ്റോടെ രാത്രിമഴ പൊഴിഞ്ഞു വീഴുന്നത് കൗതുകത്തോടെ ഇരുവരും നോക്കി നിന്നു...ഇടക്കെപ്പോളോ അച്ചുവിന്റെ കണ്ണുകൾ കിച്ചുവുമായി കൊരുത്തപ്പോൾ ആ കണ്ണുകളിലെ പ്രണയം നേരിടാനാവാതെ മിഴികൾ താഴ്ത്തി അവൾ... ""അച്ചുസേ... "" ചെവിയോരം വീണ്ടും അവന്റെ നിശ്വാസം പതിഞ്ഞപ്പോൾ അവൾ പിടപ്പോടെ കണ്ണുകൾ ഇറുകെ അടച്ചു... ""സ്വന്തമാക്കണം അച്ചു നിന്നെ എനിക്ക്... രാത്രിയെ ആരുമറിയാതെ സ്വന്തമാക്കുന്ന രാത്രിമഴയെ പോലെ... നേർത്ത നിശബ്തതയിൽ മണ്ണിലേക്ക് പെയ്തിറങ്ങുന്ന പോലെ.. നമ്മുടെ പ്രണയവും എനിക്ക് സ്വന്തമാക്കണം... എന്റേത് മാത്രമാക്കണം... "" അവളിൽ പിടിച്ചിരുന്ന കൈകൾക്ക് ബലം കൂടുന്നതറിഞ്ഞു... അവന്റെ നെഞ്ചിൽ ചേർത്ത് വെച്ചിരിക്കുന്ന അവളുടെ കൈകൾക്ക് മീതെ അവൻ വിരലുകൾ കോർത്തു... അവൾ ചെറുപുഞ്ചിരിയോടെ അവന്റെ വിരലുകളിൽ സമ്മതം എന്നപോലെ ചുംബിച്ചപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു... ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... അവളുടെ ഇടുപ്പിലമർന്ന കൈകൾക്ക് മീതെ പിടപ്പോടെ അവൾ കൈ വെച്ചു... അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ മീശ പിരിച്ചു തനിക്കരികിലേക്ക് കുസൃതിയോടെ വരുന്നുണ്ട്...അവന്റെ വരവ് കണ്ടതും... അവളിൽ കുറുമ്പ് നിറഞ്ഞു..

. ചുംബിക്കാനായി കുനിഞ്ഞു വരുന്ന അവനെ തള്ളി മാറ്റി അവൾ അകത്തേക്ക് ഓടി... കൊലുസ്സ് കിലുങ്ങും പോലെയുള്ള അവളുടെ ചിരി അവളിൽ ആവേശം നിറച്ചു... ""ഡീ ഉണ്ടമുളകേ... നിക്കെടി അവിടെ.." അവൻ അവൾക്ക് പിന്നിലായി ഓടി... അവളുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചു.. പെട്ടെന്ന് ആയതു കൊണ്ട് അച്ചുവിന്റെ സാരി പിൻ പൊട്ടി.. മാറിൽ നിന്ന് സാരി ഉതിർന്ന് വീണതും അവൾ പെട്ടെന്ന് അവയെ പൊതിഞ്ഞു പിടിച്ചു... പിടക്കുന്ന മിഴികളോടെ അവനെ നോക്കുമ്പോളേക്കും അവൻ അവളുടെ തൊട്ടരികിൽ എത്തിരിയിരുന്നു... അവന്റെ കണ്ണിലെ ഭാവം അവൾക്കന്യമായിരുന്നു... അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ നാണത്തോടെ മിഴികൾ താഴ്ത്തി... ചൂണ്ട് വിരലിനാൽ താടിതുമ്പിൽ പിടിച്ചു അവന് നേരെ ആക്കിയപ്പോൾ.. അവൾ നാണത്തോടെ മുഖം കൈകളാൽ മറച്ചു... ചുണ്ടിൽ അപ്പോളും നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു... സീമന്തരേഖയിലെ ചുവപ്പിൽ പടരുന്ന നിശ്വാസം അനുഭവിച്ചപ്പോൾ അവൾ പതിയെ കണ്ണുകൾ തുറന്നു... അവന്റെ ചുണ്ടുകൾ പതിയെ ഇരുകണ്ണുകളിലും പടർന്നപ്പോൾ.. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... ഇരുകവിളിലും ഒഴുകി നടന്ന അവന്റെ ചുണ്ടുകൾ അവസാനം തന്റെ ഇണയെ കണ്ടെത്തിയ പോലെ അവളുടേതിനെ ആഞ്ഞു പുൽകി...

ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് അവളും അതിൽ ലയിച്ചു പോയി... നാവുകൾ തമ്മിൽ കെട്ടുപിണഞ്ഞു..അവന്റെ പല്ലുകൾ അവളുടെ കീഴ്ചുണ്ടിൽ ആഴ്നിറങ്ങുമ്പോൾ..അവളുടെ കൈവിരലുകൾ അവന്റെ മുടിയിഴകളിൽ കൊരുത്തു..ഉമിനീരിനപ്പുറം ചോരയുടെ ചവർപ്പ് രുചിക്കുമ്പോളും മറ്റേതോ ലോകത്തായിരുന്നു അവൾ... അവസാനം ശ്വാസം തടസ്സമായപ്പോൾ അവൻ തന്നെ കുസൃതിയോടെ അവളിൽ നിന്നകന്നു മാറി... കൈകൾ ഇടുപ്പിലമർത്തി അവളെ പൊക്കിയെടുക്കുമ്പോൾ.. അവളിൽ നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു.. അവന്റെ കഴുത്തിലൂടെ കൈയിട്ടു ചേർത്ത് പിടിച്ചിരുന്നു.. അവളെ ബെഡിൽ കിടത്തി.. ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിക്കുമ്പോളും.. അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ കണ്ണുകൾ പുഞ്ചിരിയോടെ ഇറുകെ മൂടി... ""അച്ചു.. "" ചെവിയിൽ പതിയെ കടിച്ചു കൊണ്ട് അവൻ വിളിച്ചപ്പോൾ പിടച്ചിലോടെ അവൾ കണ്ണുകൾ തുറന്നു... കഴുത്തിൽ പടരുന്ന അവന്റെ നിശ്വാസം അവളിൽ വികാരങ്ങൾ ഉണർത്തി... അവളുടെ കൈവിരലുകൾ ബെഡ് ഷീറ്റിൽ അമർന്നു... സാരിത്തലപ്പ് മാറിൽ നിന്നകറ്റുമ്പോൾ... അവൾ പിടച്ചിലോടെ അവനെ ഇറുകെ പുണർന്നു... വെളുത്ത അവളുടെ വയറിനു മീതെ വിരലിനാൽ താളം ഇട്ടപ്പോൾ.. അവളിൽ നേർത്ത സീൽക്കാരം ഉയർന്നു വന്നു... അവന്റെ കൈകളും ചുണ്ടുകളും... അവളുടെ അണിവയറിൽ പരതി നടന്നപ്പോൾ... അവൾ ഒന്നുയർന്ന് പൊന്തി...

""കിച്ചേട്ടാ..."" അവളുടെ നിശ്വാസവും പിടച്ചിലും അവനിൽ ആവേശം നിറച്ചു... ശരീരത്തിൽ നിന്ന് വസ്ത്രം വേർപെടുമ്പോളും... അവളുടെ ഓരോ അണുവും അവൻ ചുംബിച്ചുണർത്തുമ്പോഴും... മറ്റേതോ ലോകത്തായിരുന്നു അവൾ... അവളിൽ അമരുമ്പോൾ അവന്റെ പുറത്ത് അവൾ നഖം കൊണ്ട് ചിത്രപ്പണി നടത്തിയിരുന്നു... യാത്രിയുടെ ഏതോ യാമത്തിൽ... പേമാരിപോലെ അവളിലേക്ക് പെയ്തിറങ്ങുമ്പോൾ... അവളൊന്ന് ഉയർന്ന് താഴ്ന്നു... കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു... അപ്പോളും ചുണ്ടിൽ മായാതെയുള്ള പുഞ്ചിരി ഉണ്ടായിരുന്നു... അവനായി മാത്രമുള്ള പുഞ്ചിരി... ആദ്യ സമാഗമത്തിൽ തളർന്നു അവളുടെ മാറിലേക്ക് വീഴുമ്പോഴും രണ്ട് കൈയും കൊണ്ട് അവനെ ചേർത്തു പിടിച്ചിരുന്നു അവൾ.... എല്ലാ അർത്ഥത്തിലും തന്നെ പൂർണയാക്കിയവനോട് അടങ്ങാത്ത പ്രണയം തോന്നി അവൾക്ക്... അവളിൽ നിന്ന് അടർന്നു മാറി അച്ചുവിനെ തന്റെ വിയർത്തൊട്ടിയ നെഞ്ചിൽ എടുത്ത് കിടത്തി ബെഡ്ഷീറ്റിനാൽ അവളുടെ നഗ്നതക്ക് മൂടുപടം നൽകി അവൻ.. ""ഒരുപാട് വേദനിപ്പിച്ചോ എന്റെ പെണ്ണിനെ ഞാൻ????"" "ഏഹ്ഹ്.. ഇല്ല.."" ഇതും പറഞ്ഞു ഒരു പൂച്ചകുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലേക്ക് ചേർന്നവൾ.... You know exactly how to make me feel better... Thankyou my love❤ അച്ചുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു തന്റെ പ്രാണനെ ചേർത്തു പിടിച്ചു ഇനി ഉള്ള നല്ല ദിവസങ്ങൾ മാത്രം സ്വപ്നം കണ്ട് നിദ്രയിലേക്ക് വീണവർ....💚❤.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story