മിഴി രണ്ടിലും: ഭാഗം 17

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അവളിൽ നിന്ന് അടർന്നു മാറി അച്ചുവിനെ തന്റെ വിയർത്തൊട്ടിയ മാറിൽ എടുത്ത് കിടത്തി ബെഡ്ഷീറ്റിനാൽ അവളുടെ നഗ്നതക്ക് മൂടുപടം നൽകി അവൻ.. തന്റെ പ്രാണനെ ചേർത്തു പിടിച്ചു ഇനി ഉള്ള നല്ല ദിവസങ്ങൾ മാത്രം സ്വപ്നം കണ്ട് നിദ്രയിലേക്ക് വീണവർ....💚❤ 🥀🥀🥀🥀🥀🥀 രാവിലെ ശരീരത്തിന് വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടപ്പോഴാണ് അച്ചു കണ്ണ് തുറന്നത്... പെട്ടെന്ന് എണ്ണിക്കാൻ പോയപ്പോഴാണ് ഒരു കൈ തന്നെ ചുറ്റി പിടിച്ചിട്ടുണ്ടെന്ന് മനസിലായത്.. തലേന്നത്തെ കാര്യം ഓർമയിൽ വന്നപ്പോൾ അവളുടെ മുഖം ചുമന്നു തുടുത്തു.. താൻ നഗ്നയാണെന്നതും കിച്ചു തന്നെ പൊതിഞ്ഞു പിടിച്ചാണ് കിടക്കുന്നത് എന്നതും അവളിൽ വല്ലാത്ത ഒരു പരവേഷം സൃഷ്ടിച്ചു... ""കി.. കിച്ചേട്ടാ.."" മടിച്ചു മടിച്ചാണെങ്കിലും അവനെ വിളിച്ചവൾ... ""മ്മ് മ്മ്....."" ""കിച്ചേട്ടാ.... പ്ലീസ്... ഒന്ന് മാറ്.. ഞാൻ താഴെ പോട്ടെ...."" ""വേണ്ട...."" ""കളിക്കാൻ നിക്കല്ലേ കിച്ചേട്ടാ.. സമയം ഒരുപാട് ആയി.. ഒന്ന് മാറ് പ്ലീസ്....."" ""നിന്നോടല്ലേ പറഞ്ഞത് വേണ്ട എന്ന്.. ഇനി പറ്റില്ല എന്നാണെങ്കിൽ ഇന്നലെ ചെയ്തതിന്റെ ബാക്കി ചെയ്യും ഞാൻ..."" ഇതും പറഞ്ഞു അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി അവൻ.... ""കിച്ചേട്ടാ...""

""എന്റെ പെണ്ണെ.. അഞ്ചര ആയതേ ഉള്ളു.. ഇന്നലെ നിന്നെ ഞാൻ നന്നായി ഒന്ന് ഉറക്കിയത് പോലും ഇല്ല.. നീ ഈ രാവിലെ ഇവിടെ എന്ത് ചെയ്യാനാ... ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ രാവിലെ ചെയ്താൽ മതി... ഇതും പറഞ്ഞു തന്നെ വട്ടം ചുറ്റി പിടിച്ചു കിടന്നവനെ നോക്കി ഒന്നും പറയാൻ തോന്നിയില്ല അവൾക്ക്... ""ഒരുപാട് വേദന എടുത്തോ പെണ്ണെ??? നിനക്ക് തോന്നുന്നുണ്ടോ നിനക്ക് സമയം തരാതെ ഒരുപാട് നേരുത്തേ ആയി പോയെന്ന്....???"" ""എന്തിനാ കിച്ചേട്ടാ ഇങ്ങനെ പറയുന്നേ... എന്റെ ജീവനല്ലേ.. എന്റെ കൂടി സമ്മതത്തോടെ അല്ലേ.... അയിന് ഇങ്ങനെ ഒന്നും വിചാരിക്കണ്ടാട്ടോ... പിന്നെ വേദന... അത് നമ്മുടെ പ്രണയം തന്നത് അല്ലേ.... എനിക്കൊരു കുഴപ്പവും ഇല്ല...."" ഇതും പറഞ്ഞു അവന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുമ്പോൾ ഈ ലോകത്തു ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് ആണ് താൻ എന്ന് തോന്നി അവൾക്ക്.... 🥀🥀🥀🥀🥀🥀 രാവിലെ അടുക്കളയിൽ വരുമ്പോൾ അനു breakfast ഉണ്ടാക്കുവാരുന്നു... ""സോറി ചേച്ചിപ്പെണ്ണേ.. ഞാൻ കുറച്ചു താമസിച്ചു പോയി..."" ""അതിനെന്താ പെണ്ണെ.. എനിക്ക് അറിയാം.. കല്യാണം കഴിഞ്ഞതിന്റെ ക്ഷീണം ഒക്കെ കാണും.. പിന്നെ......."" ""പിന്നെ എന്ത്??? ""

""പിന്നെ ഒന്നുല്ല...."" ""ഹാ.. പറ ചേച്ചി...."" ""നിന്റെ ഈ മുഖം കണ്ടാൽ അറിയില്ലേ മോളെ... എവിടെ കിച്ചു???"" ""ഏട്ടൻ എണീറ്റില്ല.... കിടക്കുവാ.."" ""ആഹാ.. രാവിലെ ഉണർന്നു ഓടാൻ പോകുന്ന ചെക്കൻ ആരുന്നു.. പിന്നെ അത് കഴിഞ്ഞ് അവന്റെ ഒരു ജിമ്മും.. ഇന്ന് ഒന്നും വേണ്ടേ അവന്???"" അച്ചുവിനെ ഒന്ന് ആക്കി അനു ചോദിച്ചു... ""ചേച്ചി.. മതിട്ടോ..പ്ലീസ്...."" ""ഹ്മ്മ്. ഞാൻ ഒന്നും പറയുന്നില്ല... നീ പോയി അവന് ചായ കൊടുക്ക്.."" ""മ്മ്.. ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ???"" ""ചോദിക്ക്... അതിനു അനുവാദം എന്തിനാ????"" ""അത് പിന്നെ ഇന്നലെ ഒക്കെ ചേച്ചി ഇവിടെ ആരുന്നോ???"" ""ഓ.. അതാണോ ഇത്ര വലിയ കാര്യം... ഇവിടെ ഒരു റൂം ശ്യാമേട്ടന്റെ ആണ്... അമ്മ പറയുന്നത് കേൾക്കാം.. എന്റെ കല്യാണത്തിന് മുൻപ് വരെ ഒരുമിച്ച് ഉള്ളപ്പോൾ രണ്ട് പേരും ഒരു റൂമിൽ ആരുന്നു എന്ന്... കല്യാണം കഴിഞ്ഞപ്പോൾ രണ്ടും അടി ഇടാൻ മാത്രം കിച്ചുവിന്റെ റൂമിൽ കേറും... ഇനി അതും വേണ്ടല്ലോ... രണ്ടെണ്ണത്തിനും അടി ഇടണം എന്ന് ഉണ്ടെങ്കിൽ വേറെ ഏതേലും മുറി എടുക്കട്ടെ... അതാകുമോൾ നമുക്കും ശല്യം ഇല്ല..."" ""ചേച്ചിക്ക് വിഷമം തോന്നിയിട്ടില്ലേ ചേട്ടായി ഇങ്ങനെ ഏട്ടന് preference കൊടുക്കുന്നതിന്???"" ""വിഷമം oh??

എന്തിനു വിഷമം??? പ്രേമിച്ചു നടന്ന സമയത്തു ആദ്യം ഒക്കെ കിച്ചു ചേട്ടനോട് അസൂയ ആരുന്നു... ദേഷ്യം ആരുന്നു.... ഇങ്ങനെ ശ്യാമേട്ടനെ സ്നേഹിക്കുന്നതിൽ.. ഏട്ടന് എന്തിനും ഏതിനും കിച്ചു ചേട്ടൻ വേണം... ഒരു ഡ്രസ്സ്‌ എടുക്കാൻ കിച്ചു, ഔട്ടിങ് പോകാൻ കിച്ചു.... അങ്ങനെ കുറേ ആയപ്പോൾ എനിക്ക് തന്നെ ദേഷ്യം വരാൻ തുടങ്ങി.. നിക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാം കിച്ചു പുരാണം... ഒരിക്കൽ കിച്ചു ചേട്ടൻ എന്നേ കാണാൻ വന്നു.. കുറച്ചു ചോക്ലേറ്റസ് ഒക്കെ ആയിട്ട്... തിരിച്ചു പോകാൻ നേരം ശ്യാമേട്ടന്റെ കൈയിൽ കുറേ പൈസ വെച്ചു കൊടുക്കുന്നത് കണ്ടു... എന്തിനാണ് ഇത് എന്ന് ഏട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞത് ഏട്ടന്റെ കാര്യങ്ങൾ മുടക്കം ഇല്ലാതെ നടക്കാൻ വേണ്ടി എല്ലാ മാസവും കിച്ചു ചേട്ടൻ കൊണ്ട് കൊടുക്കുന്നത് ആണെന്നാ... ആദ്യം ഒക്കെ ഞാൻ വിചാരിച്ച് പൈസക്കാർക്ക് എന്തും ആകാല്ലോ.. പക്ഷേ പിന്നെ ആണ് മനസിലാക്കിയത് കിച്ചു ചേട്ടൻ സ്വന്തമായി ജോലി ചെയ്ത് കിട്ടിയ പൈസ ആരുന്നു കൊണ്ട് കൊടുത്തത് എന്ന്... ഒരു ദിവസം ഞാനും ശ്യാമേട്ടനും കൂടി ബീച്ചിൽ പോയി. അവിടെ ചെന്നിട്ട് നിന്റെ ചേട്ടായി എന്ന് പറയുന്ന എന്റെ കെട്ടിയോൻ ആത്മാർത്ഥ സുഹൃത്തിനെ വിളിച്ചു... ഞാൻ കൂടെ ഉള്ളത് പോരാ അങ്ങേർക്ക്...

കിച്ചു ചേട്ടൻ വിളിച്ചപ്പോഴേ വന്നു പക്ഷേ കാമുകന്റെ കൂടെ സമയം ചിലവിടാൻ വന്ന എനിക്ക് സത്യം പറഞ്ഞാൽ ചേട്ടന്റെ പ്രെസെൻസ് ശല്യം ആയി തോന്നി... മറ്റൊന്നും നോക്കാതെ അപ്പോൾ തന്നെ ഞാൻ അത് ശ്യാമേട്ടനോട് പറഞ്ഞു.. നിങ്ങൾക്ക് കൂട്ടുകാരനോട് സംസാരിക്കാൻ ആണെങ്കിൽ എന്നേ വിളിച്ചത് എന്തിനാ എന്ന്.... എന്തിനും ഏതിനും കിച്ചു.. എങ്കിൽ എന്നേ സ്നേഹിക്കുന്നത് എന്തിനാ.. കുറച്ചെങ്കിലും പരിഗണന എനിക്ക് തന്നുടെ.. ഞാനും മനുഷ്യജീവി ആണ്.. അങ്ങനെ മനസ്സിൽ അത് വരെ കൂടി ഇരുന്നത് എല്ലാം ഒരു പൊട്ടിതെറി ആകാൻ അധിക സമയം വേണ്ടി വന്നില്ല.... ഇതെല്ലാം കേട്ട് മറിച്ചൊന്നും പറഞ്ഞില്ല.. ആകെ ഇത്ര മാത്രം പറഞ്ഞോളൂ.. ""അനു മോളെ സോറി.. നീ ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല.. ഇവൻ വരാൻ മാത്രം എന്നോട് പറഞ്ഞോളൂ.. ഇനി ഞാൻ ശ്രദ്ധിക്കാം... സോറി..."" പിന്നീട് ഞാൻ ചേട്ടനെ ഒരു രണ്ട് മാസം കഴിഞ്ഞാണ് കാണുന്നത്.. കോളേജിൽ എന്നേ കാണാൻ വന്നു... ശ്യാമേട്ടൻ അവിടെ ആണെല്ലോ പഠിക്കുന്നത്.. അന്നു വന്നപ്പോഴും കൈയിൽ കുറേ sweets..

എല്ലാം എന്റെ ഇഷ്ടത്തിന് ഉള്ളത്.. എന്നിട്ട് പറഞ്ഞു "ഞാൻ നാളെ MBA ചെയ്യാൻ US ഇൽ പോകുവാണ്.. ഇവിടെ നിന്നാൽ ഞാൻ ചിലപ്പോൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയേക്കും.. ഇവൻ വിളിക്കുമ്പോൾ ഒന്നും വരാൻ പറ്റില്ല എന്ന് എനിക്ക് പറയാൻ അറിയില്ല.. അത് കൊണ്ട് പോകുവാ.. നാളെ വൈകിട്ട് ആണ് ഫ്ലൈറ്റ്.. ഇനി ഇപ്പോഴേ നാട്ടിലേക്ക് കാണില്ല... എന്റെ ചെക്കനെ നോക്കിക്കോണം.. പിന്നെ നിന്നെ ഞാൻ അനിയത്തി ആയിട്ടു തന്നെ ആണ് കണ്ടിട്ട് ഉള്ളത് കേട്ടോ... ടാ ശ്യാമേ.. നീ എന്നേ നാളെ കൊണ്ട് വിടാൻ ഒന്നും വരണ്ട.. ഞാൻ പൊക്കോളാം.. അച്ഛനും വരുന്നുണ്ട് കൂടെ.."" ഇതും പറഞ്ഞു ശ്യാമേട്ടനെ കെട്ടി പിടിച്ചു കൊച്ചു കുട്ടികളുടെ കൂട്ടു ഒരുപാട് ഉമ്മ കൊടുത്താണ് പോയത്... അത് കഴിഞ്ഞ് പിന്നെ കുറച്ച് നാൾ ഏട്ടന്റെ അവസ്ഥ എന്നേ ശെരിക്കും പേടിപ്പിച്ചു.. കാരണം ആരോടും മിണ്ടില്ല, അങ്ങനെ ഫോൺ പോലും ഉപയോഗം ഇല്ല... ആകെ ആ മുഖം ഒന്ന് തെളിഞ്ഞു ഞാൻ കണ്ടിട്ട് ഉള്ളത് കിച്ചു ചേട്ടൻ വിളിക്കുമ്പോൾ ആരുന്നു... ഒരിക്കൽ എന്നോട് ചോദിച്ചു ഞങ്ങളെ പിരിച്ചപ്പോൾ നിനക്ക് എന്റെ സ്നേഹം മുഴുവൻ കിട്ടിയില്ലേ.. സന്തോഷിക്കാൻ...

ദേഷ്യം സഹിക്കാൻ വയ്യാതെ ഞാൻ പറഞ്ഞു നിങ്ങൾക്ക് അത്ര വിഷമം ആണെങ്കിൽ എന്നേ കളഞ്ഞിട്ട് അങ്ങേരുടെ കൂടെ പോകാൻ... എന്തിനും ഏതിനും കിച്ചു.. ഒന്ന് നിർത്തിക്കൂടെ ഇത്.. ഈ കിച്ചു പുരാണം കേട്ടു മടുത്തു എന്ന്... അത് വരെ കാണാത്ത ഏട്ടന്റെ വേറെ ഒരു മുഖം ആരുന്നു അന്നു ഞാൻ കണ്ടത്... ""നിനക്ക് എന്നേ വേണ്ടെങ്കിൽ ഉപേക്ഷിച്ചു പൊക്കോ.. പക്ഷേ ഒരു പെണ്ണിനെ സ്നേഹിച്ചു എന്ന് പറഞ്ഞു അവനെ ഞാൻ തള്ളി കളയില്ല.. പത്തു വയസ് മുതൽ അവന്റെ അച്ഛൻ കാരണം ആണ് എന്റെ വീട്ടിൽ പട്ടിണി ഇല്ലാതെ പോകുന്നത്.. സ്വപ്നം കാണാൻ പോലും പറ്റാത്ത സ്കൂളിൽ ഞാനും എന്റെ അനിയത്തിയും പഠിച്ചത് അവൻ കാരണം ആണ്.. ഇന്ന് വരെ പ്രസാദച്ഛൻ ഞങ്ങളെ രണ്ടായി കണ്ടിട്ടില്ല... ഇത് വരെ ഇങ്ങനെ ഞങ്ങൾ പിരിഞ്ഞിരുന്നിട്ടില്ല... നിന്നെ ഒരു അനിയത്തി ആയിട്ടല്ലേ അവൻ കണ്ടത്... കല്യാണം കഴിയുമ്പോൾ ഭാര്യ, ഭർത്താവ് തന്റെ മാത്രം ആണെന്ന് വിചാരിക്കുമ്പോൾ ആണ് കുടുംബ ബന്ധം തകരുന്നത്... പകരം ഭർത്താവിന്റെ വീട്ടുകാരെ കൂടി സ്വന്തം ആയി കണ്ടാൽ ഈ പ്രശ്നം ഒന്നും വരില്ല.. കിച്ചുവിനെ എന്ന് അംഗീകരിക്കാൻ പറ്റുന്നോ.. അന്ന് മതി നമ്മൾ തമ്മിൽ ഉള്ള ബന്ധം... നിന്നെ എനിക്ക് ജീവനാണ്... അത് പോലെ തന്നെ ആണ് അവനും...

അത് കൊണ്ട് നിന്റെ മനസ് മാറുന്നത് വരെ ഞാൻ കാത്തിരുന്നോളാം...."" ഇതെല്ലാം കൂടി കേട്ട് ദേഷ്യം ആണോ വിഷമം ആണോ വന്നത് എന്ന് എനിക്ക് അറിയില്ല.. കിച്ചു ചേട്ടനോട് എനിക്ക് ഒരു വിരോധവും ഇല്ല.. പക്ഷേ ഞാൻ സ്നേഹിക്കുന്നവൻ എനിക്ക് ഒരു വില തരുന്നില്ല എന്നാരുന്നു മനസ്സിൽ.. ഞാൻ ആയിട്ട് അങ്ങോട്ട് മിണ്ടാനും പോയില്ല... പിന്നെ ഒരു ദിവസം കോളേജിൽ ക്ലാസ്സിൽ കേറാതെ ശ്യാമേട്ടൻ ഇരുന്ന് കിച്ചു ചേട്ടന്റെ ഫോട്ടോ നോക്കി വിഷമം പറയുന്നത് കണ്ടപ്പോൾ ആണ് അവർ തമ്മിൽ ഉള്ള ബോണ്ട്‌ എനിക്ക് മനസിലായത്.. വല്ലാത്ത കുറ്റബോധം തോന്നി.. കാരണം ഒരിക്കൽ പോലും കിച്ചു ചേട്ടൻ അറിഞ്ഞു കൊണ്ട് ഞങ്ങളുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആകാൻ വന്നിട്ടില്ല...എന്നേ സ്നേഹിച്ചിട്ടേ ഉള്ളു.. എപ്പോഴും അനിയത്തിയെ പോലെ കണ്ടിട്ടേ ഉള്ളു.... എന്നിട്ടും ഞാൻ.... "" ""പിന്നെ എന്തായി ചേച്ചി???"" ""പിന്നെ പ്രത്യേകിച്ച് എന്താകാൻ??? ശ്യാമേട്ടനോട് ഒരായിരം സോറി പറഞ്ഞു ഞാൻ.. കിച്ചു ചേട്ടനെയും വിളിച്ചു പറഞ്ഞു...

പിന്നീട് ആളെ ഞാൻ എന്റെ സ്വന്തം ചേട്ടൻ ആയി എടുത്തു... എടുത്തു എന്നല്ല ഇത് വരെ അങ്ങനെ ആണ് ആൾ എന്നെ കണ്ടിട്ടുള്ളത്.. ഒരു അനിയത്തിയുടെ എല്ലാ സ്നേഹവും തന്നെനിക്ക്... ഇന്നും അങ്ങനെ തന്നെ... നിന്റെ ഭാഗ്യം ആണ് ആ മനുഷ്യൻ.. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യും.. അത് പോലെ താൻ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും പറ്റിയാൽ... അത് മറ്റാരെങ്കിലും കാരണം മനപ്പൂർവം ആണ് എങ്കിൽ... he will become a real devil🔥🔥 എന്തും ചെയ്യും ചേട്ടൻ... നീ ഈ കാണുന്ന മുഖം ആയിരിക്കില്ല അപ്പോൾ.... 🥀🥀🥀🥀🥀🥀 അടുക്കളയിൽ കാര്യം പറഞ്ഞു നിന്നപ്പോൾ ആണ് ഒരു കൈ പുറകിൽ കൂടി വന്നു തന്നെ ചുറ്റി പിടിക്കുന്നത് അവൾ അറിഞ്ഞത്... Good morning my sweet wifey😘 ""ആഹാ.. കോഫി എടുക്കട്ടെ കിച്ചേട്ടാ.."" ""ങും.. കൊണ്ട് വാ.. ഞാൻ അപ്പുറത്ത് കാണും.. എന്നിട്ട് പോയി ഒരുങ്ങി വാ.. അമ്പലത്തിൽ പോകാം..."" ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story