മിഴി രണ്ടിലും: ഭാഗം 18

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അടുക്കളയിൽ കാര്യം പറഞ്ഞു നിന്നപ്പോൾ ആണ് ഒരു കൈ പുറകിൽ കൂടി വന്നു തന്നെ ചുറ്റി പിടിക്കുന്നത് അവൾ അറിഞ്ഞത്... Good morning my sweet wifey😘 ""ആഹാ.. കോഫി എടുക്കട്ടെ കിച്ചേട്ടാ.."" ""ങും.. കൊണ്ട് വാ.. ഞാൻ അപ്പുറത്ത് കാണും.. എന്നിട്ട് പോയി ഒരുങ്ങി വാ.. അമ്പലത്തിൽ പോകാം..."" 🥀🥀🥀🥀🥀🥀 ഒരു സിമ്പിൾ സെറ്റ് സാരി ആയിരുന്നു അച്ചുവിന്റെ വേഷം... എപ്പോഴത്തെയും പോലെ കഴുത്തിൽ താലിയും കിച്ചു കൊടുത്ത കുഞ്ഞ് മാലയും കൈയിൽ വാച്ചും മാത്രം.... അച്ചുവിന്റെ ഡ്രെസ്സിനു ചേരുന്ന മുണ്ടും ഷർട്ടും ആരുന്നു കിച്ചു ധരിച്ചിരുന്നത്... ബുള്ളറ്റിന്റെ കീ എടുത്ത് ഇറങ്ങി വന്നപ്പോൾ അച്ചു കിച്ചുവിനെ ദയനീയമായി ഒന്ന് നോക്കി.... ""എന്തെ ഇങ്ങനെ നോക്കുനെ??? വരുന്നില്ലേ നീ????"" ""കാറിൽ പോയാൽ പോരെ ഏട്ടാ???"" അവളുടെ മുഖം കണ്ടപ്പോൾ പറയാൻ ഒന്നും തോന്നിയില്ല... അകത്ത് പോയി കാറിന്റെ കീ എടുത്തിട്ട് വന്നു... ഒരുമിച്ച് അമ്പലത്തിൽ നിന്ന് തൊഴുമ്പോൾ ചുറ്റുമുള്ളവരുടെ നോട്ടം തങ്ങളെ ആണെന് മനസിലാക്കി അവർ.. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന പോലെ കിച്ചു അച്ചുവിന്റെ കൈയിൽ വിടാതെ പിടിച്ചു..... ഏത് സാഹചര്യത്തിലും തന്നെ ചേർത്തു പിടിക്കുന്ന ആളെ ആണ് ഏത് പെണ്ണും ആഗ്രഹിക്കുന്നത്....

അങ്ങനെ നോക്കുമ്പോൾ താൻ ഭാഗ്യവതി ആണെന്ന് തോന്നി അച്ചുവിന്..... അമ്പലത്തിൽ നിന്ന് തൊഴുതു ഇറങ്ങിയപ്പോൾ ആണ് കിച്ചു അച്ചുവിന്റെ നേരെ കുനിഞ്ഞു വന്നത്... ""മ്മ്.. എന്താ???"" കാര്യം മനസിലാകാതെ അച്ചു ചോദിച്ചു... ""ചന്ദനം ഇട്ട് താടി പുല്ലേ😤😤"" ""ഓ.. അതാണോ.. പറഞ്ഞാൽ പോലെ മിച്ചർ.. ഞാൻ ഇട്ട് തരില്ലേ...."" ""അതെന്താ പറയാതെ നിനക്ക് ഇട്ടു തന്നാൽ????"" ""ടാ ചെറുക്കാ.. വെറുതെ അമ്പലത്തിൽ വെച്ച് വഴക്ക് ഇടാൻ വരല്ലേ.. കൊന്നതെങ്ങ് പോലെ നീളം ആണ്... എത്തി വലിയണം ഞാൻ ഒന്ന് ചന്ദനം ഇട്ട് തരണമെങ്കിൽ... ഒരു അബദ്ധം പറ്റി പോയി.. അടുത്ത തവണ മുതൽ ഞാൻ ഇട്ട് തരാം പോരെ..."" ""മ്മ് മ്മ്.. മതി.. ഒരു തവണ ക്ഷമിച്ചു ഞാൻ..."" ""കോമഡി അടിക്കല്ലേ കിച്ചേട്ടാ... ഇതൊക്കെ നിങ്ങടെ ആക്ടിങ് അല്ലേ.... എനിക്ക് അറിയാല്ലോ..."" ഇതും പറഞ്ഞു തന്റെ മുഖത്ത് നോക്കി ചിരിക്കുന്നവളെ ഒരു ചിരിയോടെ നോക്കി അവൻ.... ""എന്താ കിച്ചേട്ടാ ഇങ്ങനെ നോക്കുന്നത്????"" ""നിന്റെ ഈ ചിരി ഉണ്ടെല്ലോ പെണ്ണെ.. അത് കാണുന്നത് എനിക്ക് എന്ത് ഇഷ്ടം ആണെന് അറിയുവോ...

എപ്പോഴും നിന്റെ ഈ ചിരി കാണാൻ തോന്നും...."" ""അതിനെന്താ... എപ്പോഴും കാണാല്ലോ... ഞാൻ എന്റെ ഏട്ടന്റെ കൂടെ ഇല്ലേ....."" ""എന്റെ കൂടെ വേണം നീ... എന്നും... ഇന്ന് നീ ഇല്ലാതെ ഒരു ദിവസത്തെ കുറിച്ച് എനിക്ക് ആലോചിക്കാൻ പോലും പറ്റില്ല പെണ്ണെ.... കല്യാണം പോലും വേണ്ട എന്ന് പറഞ്ഞു നടന്ന ഞാൻ ആണ്......."" ""ഫസ്റ്റ് നെറ്റിന്റെ അന്നു തന്നെ അത് ആഘോഷിച്ചത് അല്ലേ...."" പെട്ടെന്ന് ഇടക്ക് കേറി ഒരു ചിരിയോടെ അച്ചു പറഞ്ഞു.... ""അതേ.. ഞാൻ ആഘോഷിച്ചു... ഇനി എല്ലാ ദിവസവും ആഘോഷിക്കും... നിനക്ക് എന്താ അതിന്??? കൈ രണ്ടും കൂട്ടി അടിച്ചാല്ലേ ശബ്ദം ഉണ്ടാക്കു.. അല്ലാതെ ഞാൻ ഒറ്റക്ക് വിചാരിച്ചാൽ ഒന്നും നടക്കില്ല...😏😏"" ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ തന്നോട് സംസാരിക്കുന്നവനെ കണ്ട് ഒരുപാട് വാത്സല്യം തോന്നി അവൾക്ക്... ഇങ്ങനെ ഒക്കെ തന്നോട് മാത്രേ സംസാരിക്കാറുള്ളു.. ബാക്കി ഉള്ളവർക്ക് ഒക്കെ കിരൺ ഒരു കലിപ്പൻ ആണ്... അഹങ്കാരി ആണ്..... എന്നാൽ തനിക്കോ... തന്റെ പ്രാണൻ ആണ്....

ഇനി ഒരു നിമിഷം പോലും കിച്ചു ഇല്ലാതെ അവന്റെ അച്ചുവിന് ജീവൻ ഇല്ല എന്ന് ഒരു പുഞ്ചിരിയോടെ അവൾ ഓർത്തു... 🥀🥀🥀🥀🥀🥀🥀 തിരിച്ചുള്ള യാത്രയിൽ ഏറ്റവും കൂടുതൽ സംസാരിച്ചത് കിച്ചു ആണ്.. അവന്റെ സ്വപ്‌നങ്ങൾ... ആഗ്രഹങ്ങൾ... ഇനിയുള്ള അവരുടെ ജീവിതം.... എല്ലാത്തിനും ആദി ഒരു കേൾവിക്കാരി മാത്രം ആയി... അച്ഛനെ മാത്രം ജീവനായി കണ്ടവൻ ഇന്ന് തനിക്കും അതേ സ്ഥാനം നൽകുന്നു എന്നത് അവൾക്ക് എന്തെനില്ലാത്ത സന്തോഷം നൽകി... വീട്ടിലേക്ക് പോകണ്ട വഴിയിൽ നിന്ന് കാർ മറ്റൊരു റോഡിലോട്ട് കേറിയപ്പോൾ ആണ് അച്ചു ഇത് എങ്ങോട്ടാ കിച്ചേട്ടാ എന്ന് ചോദിച്ചത്... ""എനിക്ക് വളരെ വേണ്ടപ്പെട്ട സ്ഥലം ആണ്... ഇന്നലെ നിന്നെ കൊണ്ട് ഇവിടെ വരണം എന്ന് ആരുന്നു.. പക്ഷേ നടന്നില്ല.... ഇന്ന് എന്തായാലും വരണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതു ആരുന്നു.." ഇതും പറഞ്ഞു കാർ അത്യാവശ്യം നല്ല വലുപ്പം ഉള്ള ഒരു വീടിന്റെ മുന്നിൽ കൊണ്ട് നിർത്തി... നീട്ടി ഹോൺ അടിച്ചപ്പോൾ ഒരു സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു... ""ഇതെന്താ കിച്ചേട്ടാ നമ്മൾ ഇവിടെ???"" ""നീ ഇറങ്ങ്.. ഞാൻ പറയാം......"" കാറിൽ നിന്ന് ഇറങ്ങിയ അച്ചുവിന്റെ കൈ പിടിച്ചു അവൻ കൊണ്ട് പോയത് ഒരു അസ്ഥിതറയുടെ അടുത്തേക്ക് ആണ്....

കാര്യം മനസിലാകാതെ നിന്ന അച്ചുവിനോടായി അവൻ പറഞ്ഞു.... """"അമ്മ ആണ്....."""" അവന്റെ സ്വരത്തിൽ വന്ന വ്യത്യാസമോ നിറഞ്ഞ കണ്ണുകളോ... അവളെ വല്ലാതെ ആസ്വസ്ഥയാക്കി... ഇന്നലെ വന്നു കേറിയപ്പോൾ തന്നെ ചോദിക്കണം എന്ന് ഉണ്ടാരുന്നു അമ്മയുടെ അനുഗ്രഹം വാങ്ങണ്ടേ എന്ന്... പക്ഷേ നല്ല ഒരു ദിവസം ആയിട്ട് ആ മനസ് വിഷമിപ്പിക്കണ്ട എന്ന് പറഞ്ഞു മാത്രം ആണ് താൻ അത് ചോദിക്കാഞ്ഞത്... ""എന്താ കിച്ചേട്ടാ അമ്മ ഇവിടെയും നമ്മൾ അവിടെയും????"" ""എനിക്ക് അറിയരുന്നു നീ ഇത് ചോദിക്കുമെന്ന്... അമ്മ ഉള്ളപ്പോൾ ഉള്ള ഞങ്ങളുടെ സ്വർഗം ആരുന്നു ഇത്... പെട്ടെന്ന് ഒരു ദിവസം അമ്മ ഇല്ല എന്ന കാര്യം അംഗീകരിക്കാൻ എന്റെ കുഞ്ഞ് മനസിന്‌ പറ്റുന്നില്ലാരുന്നു... അമ്മയെ ജീവനെ പോലെ സ്നേഹിച്ച അച്ഛനും അതേ... അങ്ങനെ ഇരുന്നപ്പോൾ എന്നേ നോക്കിയ ഡോക്ടർ ആണ് പറഞ്ഞത് അമ്മയുടെ ഓർമ്മകൾ ഉള്ള ഈ വീട്ടിൽ നിന്ന് ഒന്ന് മാറി നിന്നാൽ എന്റെ ഈ അവസ്ഥക്ക് കുറച്ചു മാറ്റം വരും എന്ന്... അങ്ങനെ ആണ് പുതിയ വീട് വെച്ചതും ഞങ്ങൾ അവിടെ താമസം ആക്കിയതും... പക്ഷേ എന്റെ എല്ലാ സന്തോഷവും ഞാൻ ആദ്യം പറയുന്നത് ഇവിടെ വന്നാണ്... എല്ലാ വിഷമവും അങ്ങനെ തന്നെ...

ചില ദിവസം രാത്രി ഉറക്കം കാണില്ല... അച്ഛൻ അറിയാതെ നേരെ ഇവിടെ വരും.. എന്നിട്ട് അമ്മയുടെ അടുത്തിരിക്കും... കുറേ കാര്യം പറഞ്ഞു കഴിയുമ്പോൾ നല്ല ഉറക്കം വരും.. ആ സമയം അകത്ത് പോയി കിടക്കും... സെക്യൂരിറ്റി അങ്കിൾ അച്ഛനോട് പറയാതെ ഒന്നും ഇരിക്കില്ല ഞാൻ വരുന്ന കാര്യം.. പക്ഷേ ഇത് വരെ അച്ഛൻ അതിനെ കുറിച്ച് ചോദിച്ചിട്ടില്ല... അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ട്‌ എന്ന ഒരു വിശ്വാസത്തിൽ ആണ് ഇത് വരെ ജീവിച്ചത്... ഓരോ കുട്ടികളും അവരുടെ അമ്മയുടെ കൂടെ വരുമ്പോൾ വല്ലാതെ കൊതിച്ചു പോകുമാരുന്നു... പിന്നെ എന്റെ നോട്ടം കണ്ട് കണ്ണ് നിറയുന്ന അച്ഛന് വേണ്ടി ഞാൻ അമ്മ ഇല്ലെങ്കിലും ഞാൻ അച്ഛന്റെ മോൻ ആണെല്ലോ.. അച്ഛൻ മതി എനിക്ക് എന്ന് പറഞ്ഞു നടന്നു.... നിനക്ക് അറിയുവോ അച്ചു.. ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെന്ന മക്കൾ അമ്മ ഉള്ളവർ ആണ്.. മറ്റൊരാൾക്കും അമ്മ എന്ന സ്ഥാനം അലങ്കരിക്കാൻ പറ്റില്ല അവരുടെ ജീവിതത്തിൽ.. അമ്മക്ക് പകരം അമ്മ മാത്രം.... ഞാൻ ആഹാരം കഴിച്ചില്ലെങ്കിൽ ഉള്ള നിന്റെ വഴക്കും, എന്റെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ വരെ ശ്രദ്ധിക്കുന്നത് കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വരും... ഇനി നീയും എന്നേ വിട്ടു പോയാൽ.....""

ബാക്കി പറയാൻ സമ്മതിക്കാതെ അച്ചു അവന്റെ വാ പൊത്തി.. ""കൂടുതൽ ഒന്നും പറയണ്ട.. എനിക്ക് അറിയാം... അങ്ങനെ പാതി വഴിക്ക് ഇട്ടിട്ട് പോകാൻ അല്ല ഞാൻ സ്നേഹിച്ചത്..... അവസാനം വരെ കൂടെ കാണും ഞാൻ.... കിച്ചേട്ടന്റെ അച്ചൂട്ടി ആയിട്ട്.... ഇനി ഇങ്ങനെ ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ഒന്നും പറയരുത് കേട്ടെല്ലോ..."" ""ഇല്ല... ഇനി പറയില്ല...നിനക്ക് വീടിന്റെ അകത്ത് കേറണ്ടേ.. വാ..."" 🥀🥀🥀🥀🥀🥀🥀 വീടിന്റെ ഓരോ മുറിയും കാണിച്ചു കൊടുത്തു അവസാനം വന്ന മുറി തുറന്നപ്പോൾ ശെരിക്കും അച്ചുവിന്റെ കണ്ണ് മിഴിഞ്ഞു... റൂമിന്റെ നടുക്ക് കിടക്കുന്ന കിങ് സൈസ് ബെഡ്... അതിന്റെ നടുക്ക് റോസാ പൂക്കൾ കൊണ്ട് ഒരു ഹാർട്ട്‌.. റൂം മുഴുവൻ റോസാ കൊണ്ട് അലങ്കരിച്ചിരുന്നു.... ""ഇത് എന്തിനാന്നെന്നു മനസ്സിലായോ എന്റെ പെണ്ണിന്????"" ""ഇല്ല...."" ""നിന്നെ എല്ലാ അർത്ഥത്തിലും ഈ വീട്ടിൽ വെച്ച് സ്വന്തം ആക്കണമെന്ന് ആണ് ഞാൻ ആഗ്രഹിച്ചത്.. പക്ഷേ ഇന്നലെ എല്ലാം എന്റെ കൈ വിട്ടു പോയി😁"" ""അതിന്????"" കണ്ണ് കൂർപ്പിച്ചു അച്ചു ചോദിച്ചു...

""അതിന് എന്താ എന്ന് വെച്ചാൽ.... I want to make love right now അച്ചുസേ...."" അവളെ പുറകിൽ നിന്ന് കെട്ടി പിടിച്ചു കമ്മൽ അടക്കം കടിച്ചെടുത്തു കൊണ്ട് കിച്ചു പറഞ്ഞു.... നാണത്താൽ ഉള്ള ചിരി മാത്രം മതിയാരുന്നു അവന് സമ്മതമായി... കൈകളിൽ പൊക്കി എടുത്തു കട്ടിലിലേക്ക് കിടത്തുമ്പോഴും അവളിലേക്ക് അവൻ അമരുമ്പോഴും മറ്റെല്ലാം മറന്ന് അച്ചു കിച്ചനെ ചേർത്തു പിടിച്ചു.... നെറ്റി മുതൽ കാൽപാദം വരെ ചുംബിച്ചു അവളിലെ പെണ്ണിനെ ഉണർത്തി ഒരു പേമാരി പോലെ അവളിലേക്ക് പെയ്തിറങ്ങി അവളുടെ മാറിലേക്ക് തന്നെ തളർന്നു വീഴുമ്പോൾ ഇരു കൈയും കൊണ്ട് അവനെ തന്നിലേക്ക് ചേർത്തു അവൾ... 🥀🥀🥀🥀🥀🥀 കിച്ചന്റെ വിയർത്തൊട്ടിയ രോമവൃതമായ നെഞ്ചിൽ തല വെച്ച് അവനെയും ചുറ്റി പിടിച്ചു കിടക്കുവാരുന്നു അച്ചു... ""അച്ചുസേ...."" ""മ്മ് മ്മ്.."" അലസമായി ഒന്ന് മൂളി പെണ്ണ്... ""ക്ഷീണിച്ചോ നീ...."" ""ഒന്ന് പോ കിച്ചേട്ടാ..."" ""അച്ചോടാ.. മോൾ ഉറങ്ങിക്കോ... കുറച്ചു കഴിഞ്ഞ് ഞാൻ വിളിക്കാം..."" ""മ്മ്.."" ക്ഷീണത്താൽ പെട്ടെന്ന് ഉറങ്ങി പോയി അച്ചു.... 🥀🥀🥀🥀🥀🥀🥀 ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് കിച്ചു ഉറക്കം ഉണർന്നത്... ""എവിടാടാ പുല്ലേ നീ..????"" ഫോൺ എടുത്തപ്പോഴേ കേട്ടത് ശ്യാമിന്റെ ഒച്ച ആണ്....

""കിടന്നു അലറണ്ട... ഞങ്ങൾ ഇവിടെ വീട്ടിലുണ്ട്... കുറച്ച് കഴിഞ്ഞ് വരാം..."" ""സാർ നന്നായി ആഘോഷിച്ചിട്ട് ഒക്കെ വന്നാൽ മതി.. നിന്നെ കാണാത്തത് കൊണ്ട് വിളിച്ചത് ആണ്..."" ""ഇപ്പോ കണ്ട് കിട്ടിയെല്ലോ.. ഇനി ഫോൺ വെച്ചിട്ട് പോടാ പുല്ലേ..."" ഇതും പറഞ്ഞു ഫോൺ വെച്ചിട്ട് തിരിഞ്ഞപ്പോൾ ആണ് തന്നെ കെട്ടി പിടിച്ചു കിടക്കുന്ന പെണ്ണിനെ കണ്ടത്... കഴുത്തിലും നെഞ്ചിലും എല്ലാം തിണിർത്ത് കിടക്കുന്ന പാടിലൂടെ കൈ ഓടിച്ചവൻ... ""ഒരുപാട് സഹിക്കുന്നുണ്ടല്ലോ പെണ്ണെ നീ എന്നേ... ഇനി നീ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് പോലും ചിന്തിക്കാൻ പറ്റില്ല എനിക്ക്... Love you അച്ചു 💚❤"" സമയം ഏറെ ആയിട്ടും പെണ്ണ് ഉണരുന്നില്ല എന്ന് കണ്ട് മുഖത്തു വെള്ളം കോരി ഒഴിച്ച് കിച്ചു... ""എന്താ കിച്ചേട്ടാ ഇത്????"" പാതിക്ക് വെച്ച് ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ പെണ്ണ് ചോദിച്ചു... ""സമയം കണ്ടോ നീ??? വീട്ടിൽ പോകണ്ടേ????"" ""അയ്യോ.. സമയം ഇത്ര ആയോ??? എന്നിട്ട് എന്താ ഏട്ടാ എന്നേ ഒന്ന് വിളിക്കാഞ്ഞത്????"" ""അത് നീ ഉറങ്ങുന്നത് കണ്ടപ്പോൾ എനിക്ക് വിളിക്കാൻ തോന്നിയില്ല.... ഞാൻ താഴെ നിക്കാം... നീ ഡ്രസ്സ്‌ ഇട്ട് വാ..." 🥀🥀🥀🥀🥀🥀 വീട്ടിലോട്ട് കേറിയ കിച്ചു ആദ്യം കണ്ടത് മുറ്റത്തു കിടക്കുന്ന കാർ ആണ്... ""ആരാ കിച്ചേട്ടാ വന്നത്????""

""ഇന്നലെ നീ കണ്ടില്ലേ ശീതൾ.. അവളുടെ അച്ഛന്റെ കാർ ആണ്.. വീട്ടുകാർ മുഴുവൻ കാണും അകത്തു... നീ വാ..."" വീടിന്റെ ഉള്ളിൽ കേറിയ കിച്ചു കാണുന്നത് തന്നെ പ്രതീക്ഷിച്ചെന്ന പോലെ അവിടെ ഇരിക്കുന്ന ശങ്കരിനെയും കുടുംബത്തെയും ആണ്... അവരെ നോക്കി ഹൃദ്യമായി ഒന്ന് ചിരിച്ചവൻ... അവർ തിരിച്ചും.. അതിഥി ദേവോ ഭവ എന്നാണല്ലോ... ""എവിടാരുന്നു കിച്ചു ഇത്ര നേരം നീ???"" പ്രസാദ് ആരുന്നു അത് ചോദിച്ചത്... ""ഞാൻ നമ്മുടെ വീട്ടിൽ ഉണ്ടാരുന്നു അച്ഛാ...."" ""കല്യാണം കഴിഞ്ഞാൽ പിന്നെ അച്ഛനോട് ഒന്നും പറയേണ്ടല്ലോ എവിടെ ആണ് പോകുന്നത് വരുന്നത് എന്നൊക്കെ.. എല്ലാം ഭാര്യയുടെ ഇഷ്ടം അല്ലേ...."" ശങ്കരിന്റെ ഭാര്യ ഗീത ആരുന്നു അത്... ഇതെല്ലാം കേട്ട് ചിരിച്ചു കൊണ്ട് ശീതലും... കിച്ചു മറുപടി പറയാൻ പോയപ്പോൾ ആണ് അച്ചു അവന്റെ കൈയിൽ കേറി പിടിച്ചത്... എന്താ എന്ന അർത്ഥത്തിൽ കിച്ചു നോക്കിയപ്പോൾ മിണ്ടല്ലേ എന്ന് ആരും കേൾക്കാതെ പതിയേ പറഞ്ഞു പെണ്ണ്.... ""ഇടയിൽ കേറി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആന്റി...

കിച്ചേട്ടൻ ആകെ tired ആണ്... ഒന്ന് ഫ്രഷ് ആയി വന്നിട്ട് ഇതിനെല്ലാം മറുപടി തരും ഏട്ടൻ... അത് വരെ ആന്റി ഒന്ന് ക്ഷമിക്കണേ..."" ഇതും പറഞ്ഞു ആരെയും നോക്കാതെ പെട്ടെന്ന് കേറി പോകുന്നവളെ ഒരു ചിരിയോടെ നോക്കി ബാക്കി ഉള്ളവർ.. എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചിട്ട് കിച്ചുവും കൂടെ കേറി പോയി... 🥀🥀🥀🥀🥀🥀 ""എന്തിനാടി നീ ഞാൻ ആകെ tired ആണ്.. പിന്നെ വന്നു മറുപടി പറയാം എന്നൊക്കെ അവിടെ നിന്ന് പറഞ്ഞത്??? ഞാൻ ആകെ നാണം കേട്ടു..."" ""ഓ പിന്നെ.. ആ കിളവിയുടെ സംസാരത്തിന് ഏട്ടൻ അവരുമായി അടി ഇടും.. പിന്നെ അത് വലിയ സംസാരം ആകും.. അത്രയും നേരം ഞാൻ അവിടെ നിൽക്കണമെല്ലോ.. ഒന്ന് ഫ്രഷ് ആയിട്ട് ആണെങ്കിൽ കുഴപ്പം ഇല്ല.. അതിന് വിളിച്ചത് ആണ്... അല്ലാതെ വേറെ ഒന്നും അല്ല...😏"" ഇതും പറഞ്ഞു ലോഡ് കണക്കിന് പുച്ഛം വാരി വിതറി ഇടാൻ ഉള്ള ഡ്രെസ്സും എടുത്തു വാഷിംറൂമിൽ കേറി പോകുന്നവളെ ഇത് എന്തിന്റെ കുഞ്ഞു എന്ന പോലെ നോക്കി നിന്ന് പോയി കിച്ചു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story