മിഴി രണ്ടിലും: ഭാഗം 19

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""എന്തിനാടി നീ ഞാൻ ആകെ tired ആണ്.. പിന്നെ വന്നു മറുപടി പറയാം എന്നൊക്കെ അവിടെ നിന്ന് പറഞ്ഞത്??? ഞാൻ ആകെ നാണം കേട്ടു..."" ""ഓ പിന്നെ.. ആ കിളവിയുടെ സംസാരത്തിന് ഏട്ടൻ അവരുമായി അടി ഇടും.. പിന്നെ അത് വലിയ സംസാരം ആകും.. അത്രയും നേരം ഞാൻ അവിടെ നിൽക്കണമെല്ലോ.. ഒന്ന് ഫ്രഷ് ആയിട്ട് ആണെങ്കിൽ കുഴപ്പം ഇല്ല.. അതിന് വിളിച്ചത് ആണ്... അല്ലാതെ വേറെ ഒന്നും അല്ല...😏"" ഇതും പറഞ്ഞു ലോഡ് കണക്കിന് പുച്ഛം വാരി വിതറി ഇടാൻ ഉള്ള ഡ്രെസ്സും എടുത്തു വാഷിംറൂമിൽ കേറി പോകുന്നവളെ ഇത് എന്തിന്റെ കുഞ്ഞു എന്ന പോലെ നോക്കി നിന്ന് പോയി കിച്ചു...... 🥀🥀🥀🥀🥀 അച്ചു കുളിച്ചിറങ്ങി കഴിഞ്ഞിട്ടും കിച്ചൻ ഇപ്പോഴും ഫോണും നോക്കി കട്ടിലിൽ ആണ്... ""എന്താ ഏട്ടാ അതിൽ ഇത്ര കാര്യം ആയിട്ട് നോക്കാൻ ഉള്ളത്??? തല തൂവർത്തി കൊണ്ട് അവൾ ചോദിച്ചു... ""കമ്പനിയുടെ ചില കാര്യങ്ങൾ മോളെ.. നാളെ ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്‌.. അതിനു പോകണം...."" ""ആപ്പോ ഇനി ഒരു ആഴ്ച എന്റെ കൂടെ എന്നൊക്കെ പറഞ്ഞത് വെറുതെ ആണല്ലേ.... എന്റെ വീട്ടിൽ ഒക്കെ പോകാം എന്ന് പറഞ്ഞിട്ട്..."" വല്ലാത്ത ഒരു നിരാശ ഉണ്ടാരുന്നു അവളുടെ വാക്കുകളിൽ.... ""എന്റെ ഭാര്യേ... അതിന് ഞാൻ എന്നും ഓഫീസിൽ പോയി കിടക്കുവല്ല...

ഇനി ഒരാഴ്ച നിന്റെ കൂടെ എന്ന് കാര്യമായി തന്നെ പറഞ്ഞത് ആണ്... പിന്നെ പെട്ടെന്ന് വന്ന മീറ്റിംഗ് ഒഴിവാക്കാൻ പറ്റില്ലെടാ.. അത്കൊണ്ട് അല്ലേ... പോയിട്ട് ഞാൻ പെട്ടെന്ന് വരും... അല്ലെങ്കിൽ ഒരു കാര്യം ചെയാം... നീയും എന്റെ കൂടെ വാ.. പ്രശ്നം തീർന്നെല്ലോ.."" ""അതൊന്നും വേണ്ട.. പോയിട്ട് പെട്ടെന്ന് വന്നാൽ മതി..."" മുഖം ഒരു കൊട്ട വീർപ്പിച്ചു അച്ചു പറഞ്ഞു... ""ഇല്ല.. പറ്റില്ല. നാളെ നീയും എന്റെ കൂടെ വരും.. രണ്ട് മാസം ലീവ് അല്ലേ മോൾ.. ആ രണ്ട് മാസം നീ എന്റെ കൂടെ വേണം..."" ""അതെന്തിനാ ഈ രണ്ട് മാസം ഞാനും കൂടെ വരേണ്ടത്???? ഏട്ടന് ഒറ്റക്ക് പോയാൽ പോരെ?????"" ""നീ അടുത്തുള്ളത് ആണ് എന്റെ സന്തോഷം... പിന്നെ അവിടെ ഇരുന്നു പണി ഒന്നും ചെയ്യാൻ ഞാൻ പറയില്ല.. കാരണം അതിന് ഞാൻ ഉണ്ടെല്ലോ.. എന്റെ പെണ്ണ് വെറുതെ അവിടെ ഇരുന്ന് എല്ലാം നോക്കി കണ്ട് പഠിച്ചാൽ മതി.... "" ""എന്തിനാ ഏട്ടാ ഞാൻ???"" വീണ്ടും താല്പര്യം ഇല്ലാത്ത പോലെ അച്ചു ചോദിച്ചു... ""ഇനി എനിക്ക് എന്തെങ്കിലും പറ്റിയാലും ഞാൻ ഇത്ര കഷ്ടപ്പെട്ടത് ഒന്നും വെറുതെ ആകരുതേല്ലോ...

പിന്നെ എന്നായാലും നീ ഇതൊക്കെ പഠിക്കണം... അതിന് വേണ്ടി അല്ലേ..."" എന്ന് പറഞ്ഞു ഫോണിൽ നിന്ന് തല ഉയർത്തി നോക്കിയ കിച്ചു കാണുന്നത് ഇപ്പൊ കരയും എന്ന പോലെ നിൽക്കുന്ന അച്ചുവിനെ ആണ്... ""ദൈവമേ.. പണി പാളിയോ???"" മനസ്സിൽ ആലോചിച്ചു കിച്ചു അവളുടെ അടുത്തേക്ക് നടക്കാൻ പോയതും കാറ്റു പോലെ വന്നു അച്ചു കിച്ചനെ കെട്ടി പിടിച്ചതും ഒരുമിച്ചാരുന്നു.... ""അച്ചു.. മോളെ.. എന്ത് പറ്റി????"" അവളെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ നോക്കികൊണ്ട് കിച്ചു ചോദിച്ചു.. എന്നാൽ ഓരോ തവണയും മാറ്റാൻ നോക്കുമ്പോഴും അടുക്കുന്നത് അല്ലാതെ അച്ചു അകലുനില്ലാരുന്നു... ""ഇങ്ങനെ പറയല്ലേ കിച്ചേട്ടാ.. നിങ്ങൾ ഇല്ലാതെ ഇനി ഒരു ദിവസം പോലും എനിക്ക് പറ്റില്ല എന്ന് അറിയില്ലേ... എന്തിനാ ഇങ്ങനെ പറയുന്നത്??? ഇനി പറയല്ലേ കിച്ചേട്ടാ.. സഹിക്കാൻ പറ്റില്ല... "" ഇതും പറഞ്ഞു തന്നെ വിടാതെ ചുറ്റി വരിഞ്ഞു പിടിച്ചവളോട് അവന് നിറയെ വാത്സല്യം തോന്നി... ""അയ്യേ.. എന്റെ ജാൻസി റാണി ഇത്രേ ഉള്ളു???? നീ എല്ലാം പഠിക്കണം എന്നത് കൊണ്ട് പറഞ്ഞത് അല്ലേ ഞാൻ... അല്ലാതെ ഒന്നുല്ലടാ.. വെറുതെ പറഞ്ഞതാ.. നീ അതിന് ഇങ്ങനെ കരയല്ലേ.."" ""വേറെ എന്തും പറഞ്ഞോ.. പക്ഷേ ഇങ്ങനെ ഒന്നും പറയല്ലേ.. സഹിക്കാൻ പറ്റില്ല...""

""ഷെയിം ഷെയിം.. ഈ നീ ആണോ ബോൾഡ് ആണ് മാങ്ങാ ആണ് തേങ്ങ ആണ് എന്നൊക്കെ പലരും എന്നോട് പറഞ്ഞത്?????"" ""കിച്ചേട്ടന് ഒരു കാര്യം അറിയുവോ.. ഞാൻ ബോൾഡ് ആണ്, സ്മാർട്ട്‌ ആണ്.. എല്ലാം സമ്മതിക്കാം.. പക്ഷേ ഏട്ടന് എന്തെങ്കിലും പറ്റുന്നത് എനിക്ക് ആലോചിക്കാൻ കുടി പറ്റില്ല.. അവിടെ ഞാൻ വെറും ഒരു പെണ്ണ് മാത്രം ആണ്.. ഇനി എന്റെ മുന്നിൽ ഇങ്ങനെ ഒന്നും പറയല്ലേ ഏട്ടാ...."" ""എന്റെ കുഞ്ഞേ.. നീ ഒന്ന് ക്ഷമിക്ക്.. ഏത് പോലീസിനും ഒരു അബദ്ധം പറ്റും... അറിയാതെ പറഞ്ഞു പോയതാ.. ഇനി ഈ കൈ ഒന്ന് മാറ്റുവോ????"" ""ഇനി പറയില്ല എന്ന് promise ആണെല്ലോ????"" ""അതേ promise.. ഇനി വാ.. നമുക്ക് താഴെ പോകാം..."" ""മ്മ്.. അതിന് മുൻപ് ഒരു കാര്യം...."" ""എന്ത് കാര്യം???"" സംശയത്തോടെ നോക്കുന്ന അവന്റെ നേരെ അച്ചു സിന്ദൂരചെപ്പ് നീട്ടി.. ചിരിച്ചു കൊണ്ട് അതിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ സീമന്തരേഖ നിറച്ചിട്ട് അവിടെ അമർത്തി ചുംബിക്കാൻ മറന്നില്ല അവൻ... ""നിന്റെ ഈ സിന്ദൂരം ഉണ്ടെല്ലോ.. It drives me crazy!!!!"" ""അയ്യാ.. ഇനി crazy പറഞ്ഞു വാ.. മര്യാദക്ക് താഴോട്ട് വാ മനുഷ്യ.. നിങ്ങളെ സ്വപ്നം കണ്ട് ഒരെണം അവിടെ ഇരിക്കുന്നുണ്ട്.. അവളുടെ അന്ത്യം എന്റെ കൈ കൊണ്ട് ആയിരിക്കും നോക്കിക്കോ...""

""ഇങ്ങനത്തെ വലിയ വലിയ തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ ഭാര്യേ.. നീ ജയിലിൽ പോയാൽ അതിന്റെ വിഷമത്തിൽ ഞാൻ പിന്നെ വേറെ പെണ്ണിനെ കെട്ടി ജീവിക്കേണ്ടി വരും 😌"" ""അങ്ങനെ കെട്ടിയാൽ നിങ്ങളെ കൊല്ലും ഞാനും ചാകും.. നോക്കിക്കോ..."" ""എന്റെ കുഞ്ഞേ.. നമുക്ക് രാത്രി കിടന്നു അടി ഇടാം.. ഇപ്പോ താഴെ മൂന്നെണ്ണം വന്നു ഇരിക്കുന്നില്ലേ.. എന്നേ ചൊറിഞ്ഞിട്ട് ഞാൻ കേറി മാന്തിയാലേ അവർക്ക് ഇന്ന് സമാധാനം ആകു. നീ വാ. കൊടുക്കേണ്ടത് കൊടുത്തിട്ട് വരാം..."" ""ഏട്ടന് ഇത് ശീലം ആണോ???"" ""ശീലം ആണോ എന്ന് ചോദിച്ചാൽ കഴിവതും ഞാൻ ഒന്നും പറയാൻ പോകാറില്ല.. പിന്നെ ശ്യാമിനെ കാണുമ്പോൾ അയാൾക്ക് എന്തെങ്കിലും അവനെ കുത്തി പറയണം.. അവനെ പറഞ്ഞാൽ ഞാൻ പ്രതികരിക്കും.. അത്രേ ഉള്ളു..."" 🥀🥀🥀🥀🥀 ആദിയും കിച്ചുവും താഴെ ഇറങ്ങി വന്നപ്പോഴും കാണുന്നത് പ്രസാദിനോട് സംസാരിക്കുന്ന ശങ്കറും അത് നോക്കി ഇരിക്കുന്ന ശ്യാമും ഗീതയും പിന്നെ ഫോണിൽ നോക്കി ശീതളും... ""മുകളിൽ പോയിട്ട് ഇത്ര നേരം എവിടെ ആരുന്നു കിച്ചു നീ???

വീട്ടിൽ അതിഥികൾ വന്നത് കണ്ടത് അല്ലേ നീ????"" പ്രസാദ് അല്പം ദേഷ്യത്തോടെ കിച്ചുവിനോട് ചോദിച്ചു... ""അച്ചു കുളിക്കുവാരുന്നു.. അവളും കൂടി വന്നിട്ട് ഒരുമിച്ച് താഴെ വരാം എന്ന് വെച്ചു.. പിന്നെ എനിക്ക് ഓഫീസിലെ കുറച്ച് അത്യാവശ്യം കാര്യങ്ങൾ നോക്കാൻ ഉണ്ടാരുന്നു.."" "" ഒരു പെണ്ണ് വന്നില്ല.. അതിന് മുൻപേ നീ അവളുടെ വാലിൽ തൂങ്ങി നടക്കാൻ തുടങ്ങിയോ കിച്ചു???? "" ഒരു പുച്ഛത്തോടെ ആരുന്നു ഗീത ഇത് ചോദിച്ചത്... ""കെട്ടിയ പെണ്ണിന്റെ വാലിൽ തൂങ്ങി നടക്കാൻ ഞാൻ ശങ്കർ അല്ല കിരൺ ആണ്...."" ""കിച്ചു...""പ്രസാദിന്റെ ശാസനയോടെ ഉള്ള വിളി കേട്ടതും അവൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു.. ശ്യാമിന്റെ കൂടെ അടുത്തുള്ള സോഫയിൽ ഇരുന്നതും കൂടെ അച്ചുവിനെ ഇരുത്താനും മറന്നില്ല അവൻ.. ""അടുക്കളയിൽ ജോലി കാണും കിച്ചേട്ടാ.. അനു ചേച്ചി ഒറ്റക്ക് അല്ലേ.. ഞാൻ പിന്നെ വരാം..."" ""അടുക്കളയിൽ ഒരു ജോലിയും ഇല്ല.. അത് ചെയ്യാൻ ഇവിടെ വേറെ ആളുകളും ഉണ്ട്‌.. നീ ഇവിടെ ഇരിക്ക്.."" ഇനി കൂടുതൽ പറയാൻ നിന്നാൽ ആരോഗ്യത്തിനു ഹാനികരം എന്ന് അറിയാവുന്നത് കൊണ്ട് അധികം വെയിറ്റ് ഇടാൻ പോയില്ല അച്ചു... നല്ല കുട്ടി ആയിട്ട് അവന്റ അടുത്ത് ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ കൂടെ അനുവും വന്നു..

കല്യാണത്തിന്റെ ക്ഷീണവും രാത്രി ഉറങ്ങാത്തതും എല്ലാം കൊണ്ടും ആകെ tired ആരുന്നു അവൾ.. വെറുതെ കിച്ചന്റെ പുറത്തോട്ട് ചാഞ്ഞിരുന്നപ്പോൾ തന്നെ അവന് മനസിലായി അവൾക്ക് വയ്യ എന്ന്.... ""എന്തെ ഉറക്കം വരുന്നോ നിനക്ക്????"" ""ഏഹ്ഹ്.. ഇല്ല...."" ""വാ.. മടിയിൽ തല വെച്ച് കിടക്ക്..."" ""വേണ്ട കിച്ചേട്ടാ.."" ""നിന്നോട് വേണോ എന്ന് ഞാൻ ചോദിച്ചില്ല.. കിടക്കാൻ ആണ് പറഞ്ഞത്.. രാത്രിയിൽ പോലും നന്നായി ഉറങ്ങിയില്ല.. അല്ലെങ്കിൽ റൂമിൽ പോയി കിടന്നോ... അനുവും വരും കൂടെ..."" ""അതെന്താ കിച്ചു.. രാത്രിയിൽ ഉറങ്ങാതെ ഇരിക്കാൻ ഇവൾ എന്തെങ്കിലും പണിക്ക് പോയോ?? അല്ല.. അങ്ങനെ ഒക്കെ ജോലി ചെയ്ത് ആയിരിക്കുമെല്ലോ ഇത് വരെ ജീവിച്ചത്...."" ഒരു പുച്ഛത്തോടെ ശീതൾ ആരുന്നു ഇത് പറഞ്ഞത്... വന്ന ദേഷ്യം കടിച്ചു പിടിച്ചു ഇരിക്കുന്ന കിച്ചുവിനെ കണ്ട് ആദിക്ക് ചിരി വന്നു.. ""ചേച്ചി പറഞ്ഞത് ശെരി ആണ്... രാത്രിയിൽ ജോലി ചെയ്തിട്ട് ഉണ്ട്‌ ഞാൻ.. അത് പക്ഷേ ചേച്ചി ഉദ്ദേശിക്കുന്ന ജോലി അല്ല.. നല്ല അന്തസായി ഒരു മാളിൽ സെയിൽസ് ഗേൾ ആരുന്നു... പിന്നെ ഇടക്ക് കിട്ടുന്ന സമയം കുട്ടികൾക്ക് ട്യൂഷൻ എടുത്തിട്ട് ഉണ്ട്‌...അത് അച്ഛന് പണം ഇല്ലാത്തത് കൊണ്ട് ഒന്നും പോയത് അല്ല... കിട്ടുന്ന ഒഴിവ് സമയത്ത് സ്വന്തം ആയി ജോലി ചെയ്ത് ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്നുള്ള തീരുമാനം ആരുന്നു..

പിന്നെ ചേച്ചിക്ക് രാത്രിയിൽ ഉള്ള ജോലി ആണ് എല്ലാവർക്കും എന്ന് വിചാരിക്കുന്നത് നല്ലത് ആണോ ചേച്ചി????"" യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അച്ചു പറയുന്നത് കേട്ട് വന്ന ചിരി അമർത്തി പിടിച്ചു കിച്ചു 😌 ""നീ ഈ കിച്ചുവിന്റെ ബലത്തിൽ ഇരുന്ന് എന്തൊക്കെ ആണ് എന്നോട് പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ അദ്ധ്വിക????"" ""ഹാ.. ഞാൻ ആരുടേയും ബലത്തിന് ഇരുന്നല്ല ചേച്ചി പറയുന്നത്.. അങ്ങനെ പറയാൻ എനിക്ക് താല്പര്യവും ഇല്ല... പിന്നെ കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ വരുന്നവർ പറയുന്നത് എന്തും കേട്ട് നിൽക്കുന്ന ഉത്തമ ആയ ഭാര്യയും കുടുംബിനിയും ഒക്കെ പണ്ട് ചേച്ചി...പേരിന്റെ കൂടെ ഉള്ള സർ നെയിം മാറി എന്ന് വെച്ച് എന്റെ സ്വഭാവം മാറിയിട്ടില്ല ചേച്ചി.. ഞാൻ ഞാൻ തന്നെ ആണ്... മോശമായി എന്നേ പറഞ്ഞാൽ ഞാൻ പ്രതികരിക്കും... അത് ആരായാലും... അത് കൊണ്ട് സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കാൻ പഠിക്കുക... Give respect & Take respect ഇതാണ് എന്റെ പോളിസി..കേട്ടോ പുട്ടി ചേച്ചി..."" ""U bloody &₹&...."" """Mind your words ശീതൾ...""" അത് ഒരു അലർച്ച ആരുന്നു... ""ഇത് വരെ ഞാൻ മിണ്ടാതെ ഇരുന്നത് നിനക്ക് ഉള്ള മറുപടി അത് എന്റെ പെണ്ണ് തന്നെ തരും എന്ന് ഓർത്താണ്... പക്ഷേ എന്റെ വീട്ടിൽ കേറി വന്നു എന്റെ പെണ്ണിനെ കുറിച്ച് മോശമായ ഒരു വാക്ക് ഇനി നീ പറഞ്ഞാൽ പിന്നെ നീ ഈ കോലത്തിൽ പോകില്ല പുറത്തേക്ക്.. അറിയാലോ നിനക്ക് എന്നേ...

മര്യാദക്ക് എങ്കിൽ ഞാനും അങ്ങനെ തന്നെ.. അല്ലാതെ ആണെങ്കിൽ എന്റെ മറ്റൊരു മുഖം നീ കാണും..."" ""കിച്ചു വേണ്ട.. വെറുതെ ഒരു സീൻ ആക്കണ്ട.. മതിടാ..."" രംഗം ഒന്ന് തണുപ്പിക്കാൻ വേണ്ടി ശ്യാം ഇടക്ക് കേറി.. എന്നിട്ടും അവന്റെ ദേഷ്യം മാറുന്നില്ല എന്ന് കണ്ട ആദി കിച്ചന്റെ കൈയിൽ ചുറ്റി അവന്റെ ദേഹത്തേക്ക് ചേർന്നു തല വെച്ച് ഇരുന്നു... ""വേണ്ട കിച്ചേട്ടാ.. വെറുതെ എന്റെ പേരിൽ ഒരു വഴക്ക് വേണ്ട.. പ്ലീസ്..."" ""ഇങ്ങനെ പറഞ്ഞാൽ ഞാൻ കേൾക്കും എന്ന് നിനക്ക് അറിയാം... അല്ലേ..😤😤എങ്കിൽ ഞാൻ ആരോടും ഒരു വഴക്കിനും പോകുന്നില്ല...."" 🥀🥀🥀🥀🥀🥀 ""ശങ്കർ അങ്കിൾ വന്ന കാര്യം പറഞ്ഞില്ല..."" ദേഷ്യം ഒന്ന് തണുത്തു എന്ന് സ്വയം തോന്നിയപ്പോൾ കിച്ചു തന്നെ സംസാരത്തിനു തുടക്കം ഇട്ടു... ""അത് പിന്നെ മോനെ.. നീ ഞാൻ പറയുന്ന കാര്യം എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല..."" ""അങ്കിൾ കാര്യം പറയാതെ എങ്ങനെ അറിയും ഞാൻ.. ആദ്യം കാര്യം പറ.."" ""അത് പിന്നെ ഗീതയുടെ അനിയൻ ഇല്ലേ.. അവന്റെ മോൻ ഡോക്ടർ ആണ്.. നിങ്ങളുടെ ഹോസ്പിറ്റലിൽ ഒരു ജോലി നടക്കുവോ????"" ""അത് തീരുമാനിക്കുന്നത് ഞാൻ അല്ല അങ്കിൾ.. ദാ ഈ ഇരിക്കുന്നവൻ ആണ്.. ഡിപ്പാർട്മെന്റ് ഹെഡ്നു പകരം ഹോസ്പിറ്റൽ ഹെഡ് ആയിട്ട് ആണ് ഞാൻ ഇവനെ നിയമിച്ചത്...""

ശ്യാമിനെ നോക്കി കിച്ചു പറഞ്ഞു.. ""മോന്റെ ഹോസ്പിറ്റൽ അല്ലേ.. അതിന് വെളിയിൽ ഉള്ളവരുടെ ഒക്കെ അനുവാദം എന്തിനാ????"" ""എന്റെ ഹോസ്പിറ്റൽ ആണ് എന്നത് ശെരി... MBA പഠിച്ച എനിക്ക് ബിസിനസ്‌ നോക്കാൻ അറിയാം പക്ഷേ കൈ പുണ്യം ഉള്ള ഡോക്ടറിനെ കണ്ടെത്താൻ അറിയില്ല.. അത് എന്റെ ശ്യാം നല്ല ഭംഗി ആയിട്ട് ചെയ്തോളും.. ഞാൻ അതിൽ തല ഇടാറില്ല... ഇവനെ വന്നു കാണാൻ പറ... ഇവന് ഇഷ്ടം ആയാൽ ജോലിക്ക് കേറിക്കോട്ടെ.. അല്ലെങ്കിൽ വേണ്ട..."" ""എന്താ പ്രസാദേ നിന്റെ മോൻ ഇങ്ങനെ സംസാരിക്കുന്നത്??? ഹോസ്പിറ്റൽ നിന്റെ അല്ലേ... നിനക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ????"" പ്രസാദിനെ നോക്കി ശങ്കർ ചോദിച്ചതിന്റെ ഉത്തരം കൊടുത്തത് കിച്ചു ആരുന്നു.... ""ഞാൻ ഉണ്ടാക്കിയ ഹോസ്പിറ്റൽ.. അവിടെ ആരെ നിയമിക്കണം എന്നത് എന്റെ ഇഷ്ടം ആണ് അങ്കിൾ... ഇതിൽ അച്ഛന് റോൾ ഒന്നും ഇല്ല.. ഹോസ്പിറ്റൽ കാര്യം മാത്രം അല്ല... ഇന്ന് ഇന്ദീവരം അസോസിയേറ്റ്സ് മുഴുവനും എന്റെ പേരിൽ ആണ്... എന്റെ പേരിൽ മാത്രം അല്ല.. എന്റെ ഭാര്യയുടെ പേരിലും... അത് കൊണ്ട് ആ ഭീഷണി വേണ്ട....."" ഇത് വരെ തന്നോട് ഇരുന്ന് സംസാരിച്ച, കളി പറഞ്ഞ കിച്ചേട്ടൻ അല്ല ഇത് എന്ന് തോന്നി അച്ചുവിന്..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story