മിഴി രണ്ടിലും: ഭാഗം 2

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""Late ആയതിനു സോറി സാർ..."" ""its ഓക്കെ.. എന്താ മോൾ late ആയത്???"" ""അത് ബസ് കിട്ടിയില്ല..."" ""അതെന്താ തനിക്ക് സ്കൂട്ടി ഇല്ലേ??"" ഈ ചോദ്യം വന്നത് കിരണിൽ നിന്ന് ആരുന്നു... ""ഇല്ല സാർ..വീട്ടിൽ ആകെ ഒരു സ്കൂട്ടി ഉള്ളു."" ""ഇത്ര വലിയ കോളേജിൽ ഒക്കെ പഠിച്ച തനിക്ക് സ്കൂട്ടി ഇല്ലെന്നോ.. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്😏"" ഒരു പുച്ഛത്തോടെ ഉള്ള കിരണിന്റെ സംസാരം കേട്ട് ആദിയുടെ മറുപടി എന്തായിരിക്കും എന്ന് ഉള്ള ആകാംഷ ആരുന്നു പ്രസാദിന്റെ മുഖത്ത്.... 🥀🥀🥀🥀🥀🥀🥀🥀🥀 ""അതെന്താ സാർ വലിയ കോളേജിൽ പഠിക്കുന്നവർ ഒക്കെ പണച്ചാക്കുകൾ ആണോ???"" ശാന്തമെങ്കിലും ഉറച്ചത് ആയിരുന്നു അവളുടെ ചോദ്യം. ""ഡിഗ്രിയും pg ഉം എടുത്തത് ഡൽഹിയിൽ നിന്ന്.. ഇവിടെ പോയി പഠിക്കാൻ പൈസ വേണ്ടേ???""🧐🧐 ""അവിടെ പോയി പഠിക്കുന്നതിന് പൈസ വേണ്ട സാർ. കഴിവ് മതി. പിന്നെ പഠിക്കുന്നതിന്റെ ഇടക്ക് ജോലി ചെയ്യാൻ മനസുണ്ടെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യം നോക്കാം.. അങ്ങനെ ആണ് ഞാൻ പഠിച്ചതും..."" ""അല്ല.. എന്നിട്ട് വണ്ടി ഓടിക്കാൻ അറിയില്ലേ???😏""

""ഓടിക്കാൻ അറിയില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ സാർ.. 2 വീലറും അറിയാം 4 വീലറും അറിയാം... പക്ഷേ എന്റെ വീട്ടിൽ അച്ഛന് മാത്രം ഉള്ളു വണ്ടി.. പിന്നെ എനിക്ക് വേണമെന്നു തോന്നിയിട്ടും ഇല്ല... അത് കൊണ്ട് ബസിൽ വരുന്നു അത്ര മാത്രം..."" ആദിയുടെ മറുപടി കേട്ട് അവര് രണ്ടു പേരുടെയും മുഖത്തു ഒരു പുഞ്ചിരി ഉണ്ടാരുന്നു... പാവം എന്ന് തോന്നുമെങ്കിലും അവളുടെ ഓരോ വാക്കും ഉറച്ചത് തന്നെ ആയിരുന്നു... ""മോൾ ക്ലാസ്സിൽ പൊക്കോ... പിന്നെ ഞാൻ ഒരു ദിവസം വീട്ടിൽ വരുന്നുണ്ട് അച്ഛനെ കാണാൻ..."" ""ശെരി സാർ..."" എന്തിനാ വീട്ടിൽ വരുന്നത് എന്ന് ചോദിക്കണം എന്ന് ഉണ്ടെങ്കിലും അവർ ചിലപ്പോൾ കൂട്ടുകാർ ആകും എന്ന് വിചാരിച്ചു അവൾ ക്ലാസ്സിൽ പോയി... 🥀🥀🥀🥀🥀🥀🥀🥀🥀 ""എന്തിനാ അച്ഛാ അവരുടെ വീട്ടിൽ വരുന്നുണ്ട് എന്ന് പറഞ്ഞത്?? അച്ഛന് അവരെ അറിയാവോ???"" ആദി പോയി കഴിഞ്ഞപ്പോൾ കിച്ചു (കിരണിന്റെ വീട്ടിൽ വിളിക്കുന്ന പേര്) ചോദിച്ചു. ""ഓ അതോ.. വേറെ ഒന്നും അല്ല.. ഒരു കല്യാണക്കാര്യം..."" ""കല്യാണക്കാര്യം ആർക്കാണ് ഇപ്പോ??"" ""വേറെ ആർക്കും അല്ല... നിനക്ക് തന്നെ...""

""എനിക്കോ.. ഞാൻ അച്ഛനോട് പറഞ്ഞിട്ട് ഉള്ളത് അല്ല നമുക്ക് നമ്മൾ മതി, അവിടെ വേറെ ആരും വേണ്ട എന്ന്...കൂട്ടിനു പെണ്ണ് ഇല്ലെങ്കിലും ജീവിക്കാം അച്ഛാ... ഇതിന് എനിക്ക് സമ്മതം അല്ല..."" എടുത്തടിച്ചു അവൻ പറഞ്ഞു.. ""മോനെ.. നിനക്ക് ഒരു കാര്യം അറിയുവോ.... നിന്റെ അമ്മ പോയതിൽ പിന്നെ ഒരു കൂട്ട് വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല.. കാരണം നിന്നെ എനിക്ക് തന്നിട്ടാണ് അവൾ പോയത്.. പക്ഷേ അത് വരെ എന്റെ എല്ലാ വിജയത്തിന് പിന്നിലും അവൾ ആരുന്നു.. ടെൻഷൻ വരുമ്പോൾ നിന്റെ അമ്മയുടെ മടിയിൽ ഒന്ന് കിടന്നാൽ മതി എന്റെ മനസ് ശാന്തം ആകാൻ.. ഓഫീസിൽ നിന്ന് late ആയി വരുമ്പോൾ അവൾ ഉറങ്ങാതെ എന്നേ കാത്തു ഇരിക്കും.. അത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്.. എത്ര ഒക്കെ കൂട്ട് നീ വേണ്ട എന്ന് പറഞ്ഞാലും നിന്റെ കല്യാണം എന്റെ സ്വപ്നം ആണ് മോനെ.. നീ വേണ്ട എന്ന് പറയരുത്.. അച്ഛന്റെ ആഗ്രഹം ആണ്... ഇത് വരെ നിന്റെ എല്ലാ ഇഷ്ടത്തിനും ഞാൻ കൂട്ടു നിന്നിട്ടുണ്ട്... ഈ ഒരു കാര്യം മോൻ ഈ അച്ഛന് വേണ്ടി ചെയ്യണം..."" കണ്ണ് നിറഞ്ഞുള്ള അയാളുടെ അപേക്ഷയിൽ എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം കിച്ചു ഒന്ന് പതറി. ""പക്ഷേ വന്നു കേറുന്ന പെണ്ണിന് എന്റെ അച്ഛൻ ബാധ്യത ആണെന്ന് പറഞ്ഞാൽ അത് ഞാൻ സഹിക്കില്ല... എനിക്ക് എന്റെ അച്ഛൻ ആണ് വലുത്..""

""മോനെ.. നീ ഇങ്ങനെ ഒന്നും വിചാരിക്കരുത്.. ഈ നാട്ടിൽ അച്ഛൻ അമ്മമാരെ വൃദ്ധസദനത്തിൽ കൊണ്ട് ഇടുന്ന മക്കൾ കാണും.. എന്ന് വെച്ച് എല്ലാരും അങ്ങനെ അല്ല.. അതൊക്കെ നിന്റെ തെറ്റ് ധാരണ ആണ്.. പിന്നെ അവൾക്ക് ഞാൻ ഒരു ബാധ്യത ആയാൽ അമ്മയുടെയും അച്ഛന്റെയും പേരിൽ വാങ്ങി ഇട്ടിരിക്കുന്ന കോട്ടേജ് ഉണ്ട്.. അങ്ങോട്ട് താമസം മാറിക്കോളാം ഈ അച്ഛൻ. കാരണം എനിക്ക് എന്നും വലുത് നിന്റെ സന്തോഷം ആണ്.."" ""അതാ ഞാൻ പറഞ്ഞത് അച്ഛാ എനിക്ക് കല്യാണം ഒന്നും വേണ്ട എന്ന്.. എനിക്ക് ഇങ്ങനെ എന്റെ അച്ഛന്റെ കൂടെ ജീവിച്ചാൽ മതി.. അല്ലാതെ ഒരു പെണ്ണും വേണ്ട..."" ""നിന്റെ അമ്മ പോയപ്പോൾ നിനക്ക് വേണ്ടി ഞാൻ ജീവിച്ചു.. ഞാൻ പോയാൽ പിന്നെ നിനക്ക് ആരാ മോനെ???"" """"അച്ഛാ..."""" ഒരു അലർച്ച ആയിരുന്നു കിച്ചു. ""മോനു വിഷമം വരാൻ പറഞ്ഞത് അല്ല... നീ ഒറ്റക്ക് ജീവിക്കുന്നത് എനിക്ക് കാണാൻ പറ്റില്ല വാവേ.. അച്ഛന് വേണ്ടി മോൻ ഇത് സമ്മതിക്കണം.."" ""മ്മ് മ്മ് "" എങ്ങനെ എങ്കിലും വരുന്ന ആലോചനകൾ മുടക്കാം എന്ന ഉദ്ദേശത്തോടെ അവൻ സമ്മതം മൂളി..

""അത് മാത്രം പോരാ.. നീ എനിക്ക് വാക്ക് തരണം ഉടായിപ്പ് കാണിച്ചു വരുന്ന ആലോചനകൾ മുടക്കരുതെന്നു.."" സ്വന്തം മോന്റെ മനസ് അറിഞ്ഞപോലെ അയാൾ പറഞ്ഞു.. ""അച്ഛാ..."" ഈ തവണ ദയനീയം ആയിരുന്നു അവന്റെ വിളി... ""നിന്നെക്കാൾ കുറേ ഓണം കൂടുതൽ ഉണ്ടതാ മോനെ ഞാൻ.. നീ എന്താ മനസ്സിൽ വിചാരിച്ചത് എന്ന് മനസിലാക്കാൻ ഉള്ള കഴിവ് ഒക്കെ എനിക്ക് ഉണ്ട് കേട്ടോ.. ഒന്നും അല്ലെങ്കിലും ഞാൻ നിന്റെ അച്ഛൻ അല്ലേ...."" ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു. ""മ്മ് മ്മ്.. എല്ലാം അച്ഛന്റെ ഇഷ്ടം... അച്ഛൻ പറയുന്ന ആളെ ഞാൻ കല്യാണം കഴിച്ചോളാം പോരെ.. പക്ഷേ എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന പെണ്ണ് ആയിരിക്കണം.. വലിയ പണചാക്കിനെ ഒന്നും എനിക്ക് വേണ്ട.. ആവശ്യത്തിൽ അധികം ഇപ്പോൾ ദൈവം സഹായിച്ചു നമുക്ക് ഉണ്ട്... ഇനി കല്യാണം ഒരു ബിസിനസ്‌ ഡീൽ ആക്കാൻ എനിക്ക് താല്പര്യം ഇല്ല..."" കല്യാണം വേണ്ട എന്ന് പറഞ്ഞ ചെറുക്കൻ അറിയാതെ ആണെങ്കിലും അവന്റെ മനസ്സിൽ ഉള്ള പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോൾ ആ അച്ഛന്റെ മനസ് നിറഞ്ഞു. ""അതിന് ഞാൻ നിന്നോട് പറഞ്ഞോ നല്ല പൈസ ഉള്ള പെണ്ണിനെ കെട്ടണം എന്നൊക്കെ..... ഒരിക്കലും ഇല്ലല്ലോ.. മോൻ പറ... അച്ഛന് ഇഷ്ടം ആയാൽ ആ പെണ്ണിനെ മോൻ കേട്ടുവോ?? അച്ഛന് മാത്രം അല്ല നിനക്കും ഇഷ്ടം ആകണം...""

""അച്ഛന്റ സന്തോഷം അല്ലേ എന്റെയും.. അച്ഛൻ പറയുന്ന പെണ്ണിനെ ഞാൻ കെട്ടും പോരെ...."" ""മതി.. കല്യാണം ആലോചിക്കട്ടെ അച്ഛൻ?? ഇപ്പോ നിനക്ക് കല്യാണസമയം ആണ്.."" ""നോക്കിക്കോ എന്റെ പ്രസാദ് മോനെ... എനിക്ക് ഓഫീസിൽ ഇന്ന് കുറച്ചു മീറ്റിംഗ് ഉണ്ട്.. ഞാൻ പോകുവാണെ..."" ഇതും പറഞ്ഞു ഇനി ഒരു സംസാരത്തിന് ഇട കൊടുക്കാതെ അവൻ ഇറങ്ങി പോയി. 🥀🥀🥀🥀🥀🥀🥀🥀🥀 ഓഫീസിൽ നിന്നും കാറിന്റെ അടുത്തോട്ടു പോകുമ്പോൾ ആണ് ആരോ പ്രണയത്തെ കുറിച്ച് ക്ലാസ്സ്‌ എടുക്കുന്നത് കേട്ടത്.. ആരാണ് ഇത്ര നന്നായി ക്ലാസ്സ്‌ എടുക്കുന്നത് എന്ന് അറിയാൻ ഉള്ള ആകാംഷയിൽ അവൻ അങ്ങോട്ട് നടന്നു... നോക്കിയപ്പോൾ ആദി.... അത് കണ്ട് തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ആണ് ഒരു കുട്ടി ടീച്ചർ ഇത് വരെ പ്രണയിച്ചിട്ട് ഇല്ലേ എന്ന് ചോദിച്ചത്. അതിന് അവൾ എന്ത് മറുപടി പറയും എന്ന് അറിയാൻ അവൻ അവിടെ തന്നെ നിന്നു. ""പ്രണയിച്ചിട്ട് ഇല്ലേ എന്ന് ചോദിച്ചാൽ ഇത് വരെ ഇല്ല..."" ""അതെന്താ ടീച്ചർ.. ടീച്ചർ പുറത്തൊക്കെ പഠിച്ചത് അല്ലേ...""

""അതേ.. പക്ഷേ വെറും ഒരു നേരംപോക്ക് പ്രണയത്തിൻ എനിക്ക് താല്പര്യം ഇല്ലാരുന്നു.. ഒരാളെ സ്നേഹിക്കുമ്പോൾ അത് എന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ വേണം എന്നാണ് എന്റെ ആഗ്രഹം.. കാരണം എന്റെ സ്വപ്നങ്ങൾക്ക് കൂടെ നിന്നത് അവരാണ്.. അവർ ആണ് എന്റെ ലോകം.. അവർക്ക് വിഷമം വരുന്നത് ഒന്നും ഞാൻ ചെയ്യില്ല.."" ""അപ്പൊ ടീച്ചർ ന്റെ അച്ഛൻ പറയുന്ന ആളെ ടീച്ചർ കല്യാണം കഴിക്കുവോ???"" ""അവര് എന്നും എനിക്ക് ഏറ്റവും നല്ലത് മാത്രം തരു.. അത് കൊണ്ട് എന്റെ ജീവിതപങ്കാളിയെ അച്ഛൻ കണ്ട് പിടിച്ചു തന്നാൽ ഉറപ്പായിട്ടും അയാളെ ഞാൻ കല്യാണം കഴിക്കും..."" ചിരിച്ചു കൊണ്ട് ഉള്ള അവളുടെ ആ മറുപടി അവന് ഒരുപാട് ഇഷ്ടം ആയി.. തന്നെ പോലെ തന്നെ വീട്ടുകാരെ ഒരുപാട് സ്നേഹിക്കുന്നവൾ.. മിടുക്കി....😍😍 ഇതെല്ലാം CCTV ലൂടെ കണ്ട് മുകളിൽ ഒരാൾ ഇരുന്നു ചിരിക്കുവാരുന്നു... ""ആട്ടം ഉണ്ട് ആട്ടം ഉണ്ട്.. ചെറുക്കന് നല്ല ആട്ടം ഉണ്ട് 😌😌 ബാക്കി ഒക്കെ വിചാരിച്ചതിന്റെ കൂട്ടു നടന്നാൽ മതിയാരുന്നു 🤧🤧....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story