മിഴി രണ്ടിലും: ഭാഗം 20

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""മോന്റെ ഹോസ്പിറ്റൽ അല്ലേ.. അതിന് വെളിയിൽ ഉള്ളവരുടെ ഒക്കെ അനുവാദം എന്തിനാ????"" ""എന്റെ ഹോസ്പിറ്റൽ ആണ് എന്നത് ശെരി... MBA പഠിച്ച എനിക്ക് ബിസിനസ്‌ നോക്കാൻ അറിയാം പക്ഷേ കൈ പുണ്യം ഉള്ള ഡോക്ടറിനെ കണ്ടെത്താൻ അറിയില്ല.. അത് എന്റെ ശ്യാം നല്ല ഭംഗി ആയിട്ട് ചെയ്തോളും.. ഞാൻ അതിൽ തല ഇടാറില്ല... ഇവനെ വന്നു കാണാൻ പറ... ഇവന് ഇഷ്ടം ആയാൽ ജോലിക്ക് കേറിക്കോട്ടെ.. അല്ലെങ്കിൽ വേണ്ട..."" ""എന്താ പ്രസാദേ നിന്റെ മോൻ ഇങ്ങനെ സംസാരിക്കുന്നത്??? ഹോസ്പിറ്റൽ നിന്റെ അല്ലേ... നിനക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ????"" പ്രസാദിനെ നോക്കി ശങ്കർ ചോദിച്ചതിന്റെ ഉത്തരം കൊടുത്തത് കിച്ചു ആരുന്നു.... ""ഞാൻ ഉണ്ടാക്കിയ ഹോസ്പിറ്റൽ.. അവിടെ ആരെ നിയമിക്കണം എന്നത് എന്റെ ഇഷ്ടം ആണ് അങ്കിൾ... ഇതിൽ അച്ഛന് റോൾ ഒന്നും ഇല്ല.. ഹോസ്പിറ്റൽ കാര്യം മാത്രം അല്ല... ഇന്ന് ഇന്ദീവരം അസോസിയേറ്റ്സ് മുഴുവനും എന്റെ പേരിൽ ആണ്... എന്റെ പേരിൽ മാത്രം അല്ല.. എന്റെ ഭാര്യയുടെ പേരിലും... അത് കൊണ്ട് ആ ഭീഷണി വേണ്ട....."" ഇത് വരെ തന്നോട് ഇരുന്ന് സംസാരിച്ച, കളി പറഞ്ഞ കിച്ചേട്ടൻ അല്ല ഇത് എന്ന് തോന്നി അച്ചുവിന്...... 🥀🥀🥀🥀🥀 എന്തിനും ഇവിടെ വന്നപ്പോൾ തൊട്ട് തന്റെ പുറകിൽ നടക്കുന്ന, ഒറ്റക്ക് പ്ര നിമിഷം കിട്ടിയാൽ പോലും പ്രണയാതുരമായ ഒരു നോട്ടം കൊണ്ട് തന്നെ തളർത്തുന്ന അച്ചുവിന്റെ കിച്ചേട്ടൻ അല്ല ഇത് എന്ന് തോന്നി അവൾക്ക്..

ഓരോ വാക്കിലും നിറഞ്ഞു നില്കുന്നത് കിരൺ പ്രസാദ് എന്ന ബിസിനസ്‌മാന്റെ ഉറച്ച തീരുമാനം മാത്രം.. ""ഞാൻ പറഞ്ഞത് മനസ്സിലായോ അങ്കിളിനു??"" കിച്ചന്റെ ശബ്ദം ആണ് അവളെ ബോധത്തിൽ കൊണ്ട് വന്നത്... ""മോനേ.. ഞാൻ പറയുന്നത് നീ ഒന്ന് മനസിലാക്കാൻ ശ്രമിക്ക്...."" ഇനിയും ഇത് ഒന്നും കേൾക്കാൻ വയ്യത്തതു കൊണ്ട് അച്ചു കിച്ചന്റെ തോളിൽ തല വെച്ച് ചെറിയ മയക്കം പിടിച്ചു... അതറിഞ്ഞപോലെ അവൻ അവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു കാര്യം പറയാൻ തുടങ്ങി... ""കിച്ചു.. ആദി ഉറങ്ങി.. നീ അവളെ റൂമിൽ കൊണ്ട് കിടത്തിയിട്ട് വാ..."" ശ്യാം ആരുന്നു അത് പറഞ്ഞത്... ""വേണ്ട.. ഇത് കഴിഞ്ഞ് ഞാൻ കൊണ്ട് കിടത്താം.. എനിക്കും ഒന്ന് ഉറങ്ങണം.. നല്ല ക്ഷീണം ഉണ്ട്‌ ടാ..."" ഇതെല്ലാം കേട്ടു നല്ല ദേഷ്യം വന്നു ശങ്കറിന്.. ""നീ അവളെ ഉറക്കുകയോ താരാട്ട് പാടുകയോ എന്താ എന്ന് വെച്ചാൽ ചെയ്തോ.. അതൊന്നും എന്നേ ബാധിക്കുന്ന പ്രശ്നം അല്ല.. ഞാൻ ഇത്ര ഇവിടെ കിടന്ന് പറയുന്നില്ലേ... അതിന് പുല്ല് വെല എങ്കിലും നീ തന്നോ????വലിഞ്ഞു കേറി വന്ന ഈ ചെറുക്കനും പിന്നെ എവിടെ നിന്നോ വന്ന പെണ്ണും ആണ് നിനക്ക് ഇപ്പോൾ വലുത്... നിന്റെ സ്വന്തം അച്ഛൻ അല്ലേ ഈ ഇരിക്കുന്നത്... നിനക്ക് വേണ്ടി സ്വന്തം ജീവിതം വരെ വേണ്ടെന്ന് വെച്ച മനുഷ്യൻ..

ആ മനുഷ്യൻ പറയുന്നതിനു എന്ത് വില ആണ് നീ കൊടുക്കുന്നത്??? പ്രസാദ് ഉണ്ടാക്കിയ ബിസിനസ്‌ അല്ലേ നീ ഇപ്പോൾ കിരണിന്റെ സ്വന്തം എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നത്.. അനുഭവിക്കും നീ... നോക്കിക്കോ..."" ""ആഹാ.. ഒന്നും നടക്കില്ല എന്ന് കണ്ടപ്പോൾ അച്ഛനെ വെച്ചുള്ള ഇമോഷണൽ നാടകം അല്ലേ... ഞാൻ ഈ ഇരിക്കുന്ന മനുഷ്യന്റെ മോൻ ആണെങ്കിൽ എനിക്ക് തീരുമാനം ഒന്നേ ഉള്ളു... ഞാൻ പറഞ്ഞെല്ലോ ശ്യാമിനെ വന്നു കാണാൻ പറ.. അവന് സമ്മതം എങ്കിൽ ജോയിൻ ചെയ്തോളാൻ.. പിന്നെ എന്ത് കാര്യത്തിനാ ഇവിടെ കിടന്ന് ഈ നാടകം കളിക്കുന്നത്???? പിന്നെ നിങ്ങളോട് ഞാൻ നേരുത്തേ തന്നെ പറഞ്ഞിട്ട് ഉള്ള കാര്യം ആണ് എന്നേ എന്ത് വേണമെങ്കിലും പറഞ്ഞോ.. അത് ചിലപ്പോൾ ഞാൻ കേട്ടുകൊണ്ട് നിൽക്കും... പക്ഷേ വെറുതെ എന്റെ സിട്ടു (ശ്യാമിനെ ഇടക്ക് കിച്ചു ഇങ്ങനെ വിളിക്കാറുണ്ട്...) നെ ഒന്നും പറയരുത് എന്ന്... നിങ്ങൾ ഒക്കെ എന്നേ തിരിഞ്ഞു നോക്കാത്ത ഒരു കാലം ഉണ്ടാരുന്നെല്ലോ.. അന്ന് അവൻ മാത്രം ഉള്ളാരുന്നു എന്റെ കൂടെ... സിട്ടു കൂടി ഇല്ലാരുന്നെങ്കിൽ എന്നേ വല്ല മാനസികാരോഗ്യകേന്ദ്രത്തിൽ കണ്ടേനെ ഇപ്പോൾ..... അത് കൊണ്ട് എന്റെ വീട്ടിൽ ഇരുന്ന് പ്രസംഗിക്കുമ്പോൾ മര്യാദക്ക് വേണം....

അതിരുകടന്നാൽ ഞാൻ എന്താ ചിന്തിക്കുക പറയുക എന്ന് എനിക്ക് പോലും പറയാൻ പറ്റില്ല... ഇയാൾ ഇവിടെ നിന്ന് ഇത്ര പറഞ്ഞിട്ടും നിനക്ക് ഒന്നും പറയാൻ ഇല്ലേ ശ്യാമേ????"" ""ഞാൻ അതിന് എന്തെങ്കിലും പറയാൻ നീ ഒരു ഗാപ് തരണ്ടേ.. പിന്നെ നീ കേട്ടിട്ടില്ലേ... കുരക്കും പട്ടി കടിക്കില്ല എന്ന്... ഇവരും അത്രേ ഉള്ളു... നിനക്ക് എന്നോട് ഉള്ള സ്നേഹം കാണുമ്പോൾ ഉള്ള ഒരു അസൂയ, കുശുമ്പ്... അതൊക്കെ ആണ്.. അതിന് നീ ഇങ്ങനെ ബിപി കൂട്ടാതെ.. ഇതൊന്നും അറിയാതെ നിന്നെ പിടിച്ചു ഒരാൾ നല്ല ഉറക്കം ആയില്ലേ... പോയി അതിനെ പാട്ട് പാടി ഉറക്ക്....."" ""പ്രസാദേ.. വീട്ടിൽ വന്ന ഞങ്ങളെ ഇങ്ങനെ അപമാനിക്കണ്ട കാര്യം ഉണ്ടാരുന്നോ?????"" ""ഇതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു ശങ്കർ... അവന്റെ ജോലിക്കാര്യത്തിൽ ഇടപെടാൻ ഇന്ന് എനിക്ക് ഒരു അധികാരവും ഇല്ല."" ""മ്മ്.. എനിക്ക് മനസിലാകുന്നു നിന്റെ അവസ്ഥ... മക്കൾ തന്നോളം വളർന്നാൽ താൻ എന്ന് വിളിക്കണം എന്നാണ്.. പക്ഷേ ഇത് വളർച്ച കുറച്ചു കൂടി പോയി ഇപ്പോൾ.. ഇനി നിന്നെ വല്ല വൃദ്ധസദനത്തിൽ കൊണ്ട് വിടാതെ നോക്കിക്കോ നീ.. ഇവൻ ആയതു കൊണ്ട് എന്തും നടക്കും.. പറയാൻ പറ്റില്ല.. സ്വന്തം കാര്യം മാത്രം ആണ് അവന് വലുത്..... കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.. അനുഭവിക്കാൻ ഉള്ളത് ഒക്കെ നീ അനുഭവിക്കുക... ഞാൻ ഇറങ്ങുന്നു..."" 🥀🥀🥀🥀🥀🥀

""ഇതൊക്കെ കേട്ട് അച്ഛന് എന്നോട് ദേഷ്യം ആയോ????? കൊച്ച് കുട്ടികളെ പോലെ കിച്ചു ചോദിക്കുന്നത് കേട്ടു പ്രസാദിന് ചിരി വന്നു... ""എന്തിനാ മോനെ അച്ഛൻ നിന്നോട് ദേഷ്യപെടുന്നത്???"" ""അത് പിന്നെ അങ്കിൾ പറഞ്ഞത് പോലെ അച്ഛന് തോന്നുന്നുണ്ടോ ഞാൻ അച്ചുവിനെ കൂടുതൽ ശ്രദ്ധിക്കുന്നു അച്ഛനെ നോക്കുന്നില്ല എന്ന്...."" ""നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോ രണ്ട് ദിവസം ആയതേ ഉള്ളു.. നീ കുടുതലും അവളുടെ കൂടെ ആണ്.. പക്ഷേ അതിന് നിനക്ക് ഉള്ള കാരണം നീ പറഞ്ഞാൽ ഞാൻ പറയാം എനിക്ക് വിഷമം ഉണ്ടോ ഇല്ലിയോ എന്ന്...."" ""അത് അച്ഛാ... ഇരുപത്തിനാല് വർഷം വളർന്ന വീട്ടിൽ നിന്ന് അവൾ എന്റെ ഭാര്യ ആയിട്ട് ഇവിടെ വന്നത് എന്നേ മാത്രം വിശ്വസിച്ചല്ലേ... യാതൊരു പരിചയവും ഇല്ലാത്ത വീട്ടിൽ പെട്ടെന്ന് ഒരു ദിവസം വന്നിട്ട് ഇനി ഇത് നിന്റെ വീട്.. എല്ലാം നീ നോക്കണം എന്ന് പറയാൻ പറ്റില്ലല്ലോ.. അവൾ ഒന്ന് ഈ വീടും നമ്മളും ആയിട്ട് അഡ്ജസ്റ്റ് ആകണ്ടേ... താലി കെട്ടി കൊണ്ട് വന്നിട്ട് അങ്ങനെ എല്ലാം നീ വേണമെങ്കിൽ പഠിക്ക് എന്ന് പറയാൻ തോന്നിയില്ല... ഞാൻ വേണ്ടേ അവൾക്ക് എല്ലാത്തിനും കൂടെ നിൽക്കാൻ....."" ""ആഹാ.. അപ്പോൾ എന്റെ മോനു കാര്യം ഒക്കെ അറിയാം.. എന്നിട്ടാണോ നീ എന്നോട് ഇങ്ങനെ ചോദിച്ചത് ഏഹ്ഹ്????""

""അപ്പോ അച്ഛന് വിഷമം ഇല്ലേ????"" ""എന്തിന് വിഷമം... ഇത് പോലെ ഞാനും കല്യാണം കഴിച്ചത് ആണ്.. പക്ഷേ അന്ന് നീ പറഞ്ഞ ഈ കാര്യങ്ങൾ സാഹചര്യം മൂലം എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല.. ഒരു ഭാര്യ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് കൂടെ വേറെ ആരൊക്കെ ഉണ്ടെങ്കിലും സ്വന്തം ഭർത്താവ് തന്റെ ഒപ്പം വേണം എന്നാണ്... എനിക്ക് അന്നത്തെ കാലത്ത് ചെയ്യാൻ പറ്റാഞ്ഞത് ഇന്ന് നീ ചെയ്തു... അതിന് ഈ അച്ഛന് പരിഭവം ഇല്ല.. അഭിമാനം മാത്രേ ഉള്ളു... നീ നിന്റെ ജോലി അത്രയും ആത്മാർഥമായി ചെയുന്നത് കൊണ്ടാണ് ശങ്കറിനോട് അങ്ങനെ പറഞ്ഞത്.. അത് അച്ഛൻ കാര്യം ആക്കുന്നില്ല.. നിന്റെ കഴിവിൽ എനിക്ക് പൂർണവിശ്വാസം ആണ്... നിന്നെ ഇവൾക്ക് ഒരുപാട് ഇഷ്ടം ആണ്.. ജീവനാണ് നീ.. അത് പോലെ തന്നെ ആയിരിക്കണം നിനക്കും.. ഒരു സാഹചര്യത്തിലും താലി കെട്ടിയ പെണ്ണിനെ തള്ളി പറയരുത്... രണ്ടുപേരോടും കുടി ആണ് ഈ പറയുന്നത്.. കേട്ടല്ലോ..."" ശ്യാമിനെ കൂടി നോക്കി പറഞ്ഞിട്ട് അദ്ദേഹം മുറിയിൽ കയറി പോയി... 🥀🥀🥀🥀🥀🥀

""ടാ.. ഈ ഉറങ്ങുന്ന സാധനത്തിനെ വിളിക്കുന്നില്ലേ???? "" ""വേണ്ടെടാ.. ഉറങ്ങട്ടെ.. ഞാൻ റൂമിൽ കൊണ്ട് കിടത്തിക്കോളാം..."" '"എന്തൊരു സ്നേഹനിധിയായ ഭർത്താവ്.. കൊണ്ട് കിടത്തുന്നത് ഒക്കെ കൊള്ളാം.. നീയും ഒന്ന് കിടന്ന് ഉറങ്ങിക്കോ... കുറേ ദിവസം കൊണ്ട് ഉള്ള ഓട്ടം അല്ലേ... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം... "" ""അപ്പൊ ഇന്നും സ്വന്തം വീട്ടിൽ പോകാൻ ഉദ്ദേശം ഇല്ല അല്ലേ.. ഉളുപ്പ് ഉണ്ടോ ടാ നിനക്ക്??? വലിയ ഡോക്ടർ എന്ന് പറഞ്ഞിട്ട് എന്റെ വീട്ടിൽ വന്നു നിൽക്കാൻ.????"" ""ഇല്ല.. അത് ഒട്ടും ഇല്ല.. നീ പോയി കൊണ്ട് കേസ് കൊടുക്ക്.. എനിക്ക് പുല്ലാണ്.. വെറുതെ എന്നോട് വഴക്കിനു നില്കാതെ മര്യാദക്ക് ഉറങ്ങി ഇരിക്കുന്ന കൊച്ചിനെ കൊണ്ട് കട്ടിലിൽ കിടത്തെടാ പുല്ലേ.."" 🥀🥀🥀🥀🥀🥀 തിരിച്ചു വീട്ടിലേക്ക് ഉള്ള യാത്രയിൽ ആകെ ദേഷ്യത്തിൽ ആരുന്നു ശീതൾ... ""മോളെ നീ ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്ത്‌ കാര്യം????"" ""അവൾ പറഞ്ഞത് ഡാഡിയും കേട്ടത് അല്ലേ.. ഡാഡി നോക്കിക്കോ... അവളുടെ പുന്നാര ഭർത്താവ് കിരൺ തന്നെ അവളെ അവിടെ നിന്ന് ഇറക്കും.. അതിനുള്ളത് എനിക്ക് അറിയാം...."" ""ശീതൾ.. നീ വെറുതെ വേണ്ടാത്ത കാര്യത്തിന് ഒന്നും പോകല്ലേ.."" ""ഞാൻ ഒന്നിനും പോകുന്നില്ല.. പക്ഷേ അവളും അവനും ഇങ്ങനെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല... എന്തെങ്കിലും ഒരു പ്രശ്നം അവരുടെ ജീവിതത്തിൽ ഞാൻ ആയിട്ട് ഉണ്ടാക്കിയിരിക്കും.... രണ്ടും ഇങ്ങനെ പ്രേമിച്ചു നടക്കട്ടെ... ഒരുപാട് കാലം കാണില്ല ഇത്...""

""നീ എന്ത്‌ വേണമെങ്കിലും ചെയ്തോ.. പക്ഷേ കിച്ചുവിന് എതിരെ ആണ് എന്ന് ഓർമ വേണം... അറിയാലോ അവനെ.. ഒരു കച്ചിത്തുരുമ്പ് കിട്ടിയാൽ അതിൽ പിടിച്ചു എല്ലാം കുത്തി പുറത്ത് എടുക്കും അവൻ... പണ്ട് അവന്റെ ഓഫീസിൽ കേറി നീ നടത്തിയ പരിപാടിക്ക് അവൻ തിരിച്ചു തന്നത് ഓർമ ഉണ്ടെല്ലോ.. പതുങ്ങി ഇരുന്ന് ആക്രമിക്കും അവൻ.. അതും മർമ്മം നോക്കി..."" ""ഡാഡി എന്താ അവന്റെ പുരാണം പറയുവാണോ??? അതൊന്നും എന്നേ ബാധിക്കുന്ന വിഷയം അല്ല... അവൾക്ക് ഇട്ടൊരു പണി.. അത് ഞാൻ കൊടുത്തിരിക്കും..."" ""നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും... അതേ എനിക്ക് ഇപ്പോ പറയാൻ ഉള്ളു.. നീ എന്താ എന്ന് വെച്ചാൽ നിന്റെ ഇഷ്ടത്തിന് കാണിക്ക്..."" 🥀🥀🥀🥀🥀🥀 അച്ചുവിനെ കട്ടിലിൽ കിടത്തി fan ഓഫ്‌ ചെയ്ത് ac യുടെ തണുപ്പ് അഡ്ജസ്റ്റ് ചെയ്ത് ബ്ലാങ്കറ്റ് എടുത്തു പുതപ്പിച്ചവൻ... എന്നിട്ട് മറുസൈഡിൽ കിടന്നു... ഒന്നും അറിയാതെ കൊച്ച് കുട്ടിയുടെ കൂട്ടു കിടന്നുറങ്ങുന്ന പെണ്ണിനെ കണ്ട് അവന് നിറെ വാത്സല്യം തോന്നി... പെട്ടെന്നാണ് പെണ്ണ് കൈകൾക്കിടയിലൂടെ നുഴഞ്ഞു നെഞ്ചിൽ കേറി കിടന്നത്... ""നീ ഉറങ്ങിയില്ലേ പെണ്ണെ????"" ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവൻ ചോദിച്ചു..

""മ്മ് മ്മ്.. ഉറങ്ങിയതാ.. പിന്നെ ഇപ്പോ എണിറ്റു...?"" ""അയിന് എന്റെ നെഞ്ചിൽ കേറുന്നത് എന്തിനാ?? അങ്ങോട്ട് മാറി കിടക്ക്..."" ""ടോ മനുഷ്യാ.. ഞാൻ എന്റെ സ്വന്തം പ്രോപ്പർട്ടിടെ നെഞ്ചിൽ ആണ് കിടക്കുന്നത്... കൂടുതൽ ഷോ എടുത്താൽ കട്ടിലിൽ നിന്ന് തെള്ളി താഴെ ഇടും ഞാൻ... ഒന്ന് ഉറങ്ങിക്കോട്ടെ പ്ലീസ്‌. ഈ നെഞ്ചിൽ ഇങ്ങനെ കിടന്നാൽ പിന്നെ വേറെ ഒന്നും അറിയില്ല..."" തന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു കളിക്കുന്നവളെ ഒന്നൂടി ചേർത്തു പിടിച്ചു കിച്ചു.. ""ലവ് യു അച്ചൂട്ടി.."" ""ഏഹ്ഹ്?? എന്ത്‌ പറ്റി പെട്ടെന്നൊരു ലവ് യു?????"" ""ഒന്നുല്ല.. നീ ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ....."" ""കാണുമ്പോൾ????"" ""കാണുമ്പോൾ എനിക്ക് പലതും തോന്നുന്നു..."" ""കിച്ചേട്ടാ......."" ""ഒന്നുല്ല പെണ്ണെ.. ഞാൻ ചുമ്മാ പറഞ്ഞതാ.. നീ ഉറങ്ങിക്കോ.. വാ.."" ഇതും പറഞ്ഞു ഇനി ഒരിക്കലും ഈ നെഞ്ചിൽ നിന്ന് ഒരു മോചനം ഇല്ല എന്ന പോലെ അവളെ രണ്ട് കൈയും കൊണ്ട് പൊതിഞ്ഞു പിടിച്ചവൻ...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story