മിഴി രണ്ടിലും: ഭാഗം 21

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അച്ചുവിനെ കട്ടിലിൽ കിടത്തി fan ഓഫ്‌ ചെയ്ത് ac യുടെ തണുപ്പ് അഡ്ജസ്റ്റ് ചെയ്ത് ബ്ലാങ്കറ്റ് എടുത്തു പുതപ്പിച്ചവൻ... എന്നിട്ട് മറുസൈഡിൽ കിടന്നു... ഒന്നും അറിയാതെ കൊച്ച് കുട്ടിയുടെ കൂട്ടു കിടന്നുറങ്ങുന്ന പെണ്ണിനെ കണ്ട് അവന് നിറെ വാത്സല്യം തോന്നി... പെട്ടെന്നാണ് പെണ്ണ് കൈകൾക്കിടയിലൂടെ നുഴഞ്ഞു നെഞ്ചിൽ കേറി കിടന്നത്... ""നീ ഉറങ്ങിയില്ലേ പെണ്ണെ????"" ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവൻ ചോദിച്ചു.. ""മ്മ് മ്മ്.. ഉറങ്ങിയതാ.. പിന്നെ ഇപ്പോ എണിറ്റു..."" ""അയിന് എന്റെ നെഞ്ചിൽ കേറുന്നത് എന്തിനാ?? അങ്ങോട്ട് മാറി കിടക്ക്..."" ""ടോ മനുഷ്യാ.. ഞാൻ എന്റെ സ്വന്തം പ്രോപ്പർട്ടിടെ നെഞ്ചിൽ ആണ് കിടക്കുന്നത്... കൂടുതൽ ഷോ എടുത്താൽ കട്ടിലിൽ നിന്ന് തെള്ളി താഴെ ഇടും ഞാൻ... ഒന്ന് ഉറങ്ങിക്കോട്ടെ പ്ലീസ്‌. ഈ നെഞ്ചിൽ ഇങ്ങനെ കിടന്നാൽ പിന്നെ വേറെ ഒന്നും അറിയില്ല..."" തന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു കളിക്കുന്നവളെ ഒന്നൂടി ചേർത്തു പിടിച്ചു കിച്ചു.. ""ലവ് യു അച്ചൂട്ടി.."" ""ഏഹ്ഹ്?? എന്ത്‌ പറ്റി പെട്ടെന്നൊരു ലവ് യു?????"" ""ഒന്നുല്ല.. നീ ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ....."" ""കാണുമ്പോൾ????"" ""കാണുമ്പോൾ എനിക്ക് പലതും തോന്നുന്നു..."" ""കിച്ചേട്ടാ......."" ""ഒന്നുല്ല പെണ്ണെ.. ഞാൻ ചുമ്മാ പറഞ്ഞതാ.. നീ ഉറങ്ങിക്കോ.. വാ.."" ഇതും പറഞ്ഞു ഇനി ഒരിക്കലും ഈ നെഞ്ചിൽ നിന്ന് ഒരു മോചനം ഇല്ല എന്ന പോലെ അവളെ രണ്ട് കൈയും കൊണ്ട് പൊതിഞ്ഞു പിടിച്ചവൻ... 💥💥💥💥

രാത്രി ആഹാരം കഴിക്കാൻ എല്ലാവരും ഒരുമിച്ച് ആരുന്നു ഇരുന്നത്... ""അനു ചേച്ചി അവിടെ ഇരിക്ക്.. ഞാൻ തരാം എല്ലാവർക്കും..."" ""അതൊന്നും വേണ്ട മോളെ.. നീ കിച്ചുവിന്റെ അടുത്ത് ഇരിക്ക്..."" ""ണോ ണോ ണോ.. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് എന്നേ അടുക്കള ഭാഗത്തേക്ക് അടുപ്പിക്കുന്നില്ല ചേച്ചി. നാളെ മുതൽ ചേച്ചിക്ക് ഹോസ്പിറ്റൽ പോകേണ്ടത് അല്ലേ.. so ഇന്ന് മുതൽ ഞാൻ ഡ്യൂട്ടി..."" ""എന്റെ ആദികുട്ടി.. അത് അല്ലെങ്കിലും ഇനി മോൾ അല്ലേ ഇവിടുത്തെ ഡ്യൂട്ടി നാളെ മുതൽ... അത് കൊണ്ട് എന്റെ കൊച്ചു നാളെ മുതൽ ജോലി ഒക്കെ ചെയ്താൽ മതിയേ... ഇന്ന് കൂടി നിനക്ക് റസ്റ്റ്‌...."" ""അച്ചു എന്തിനാ അതിന് ഇവിടെ ജോലി ചെയുന്നത്... അതിന് സെർവന്റ്സ് ഇല്ലേ... അച്ചു ഒന്നും ചെയ്യണ്ട....""പെട്ടെന്ന് ഇടക്ക് കേറി കിച്ചു പറഞ്ഞത് കേട്ട് അവിടെ കൂട്ടച്ചിരി ആയി... ""എന്തിനാ എല്ലാരും ഇങ്ങനെ ചിരിക്കുന്നത്???"" ""ടാ കിച്ച.. പിന്നെ നീ ഇങ്ങനെ ഇരുന്ന് പറഞ്ഞാൽ ചിരിക്കാതെ എങ്ങനെ ഇരിക്കും.. അവളോട് ഈ വീട്ടിൽ ഉള്ള ജോലി മുഴുവൻ ചെയ്യാൻ ആരെങ്കിലും പറഞ്ഞോ????"" ""പിന്നെ നിങ്ങൾ ഒക്കെ ഇപ്പോ പറഞ്ഞതിന്റെ അർത്ഥം എന്താ????"" ഇവനെ ഒക്കെ ആരാ ദൈവമേ ബിസിനസ്‌മാൻ ആക്കിയത്.??? (ശ്യാം ആത്മ 🚶‍♀️) ""ടാ പുല്ലേ.. അതിന് ആരും അവളോട് ഇവിടെ വീട്ടിലെ ജോലി മുഴുവൻ ചെയ്യാൻ അല്ല പറഞ്ഞത്.. നീ കാള പെറ്റു എന്ന് കേൾക്കുമ്പോഴേ ബേബി സോപ്പ് വാങ്ങാൻ പോകാതെ... ഇനി ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിക്കണം എന്നേ ഉദ്ദേശിച്ചിട്ട് ഉള്ളു...""

""ടാ എങ്കിലും...."" ""എന്റെ കിച്ചു.. ഇനി നീ ഇവിടെ എന്തെങ്കിലും പറഞ്ഞാൽ സത്യമായും നിന്റെ വായിൽ മുന്നിൽ ഇരിക്കുന്ന ചപ്പാത്തി ഞാൻ കുത്തി കേറ്റും.. മനുഷ്യൻ സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ... നിന്റെ പറച്ചിൽ ഒക്കെ കേട്ടാൽ തോന്നുമെല്ലോ ലോകത്ത് വേറെ ആരും അടുക്കളയിൽ കേറുന്നില്ല എന്ന്..."" ""മതി മതി.. ഇനി വീണുകിട്ടിയ ചാൻസ് എല്ലാവരുടെയും മുന്നിൽ ഇട്ട് എന്നേ കളിയാക്കിയത്....വേറെ ആരും കേറുന്ന കാര്യം എനിക്ക് അറിയണ്ട.. ഞാൻ എന്റെ പെണ്ണിന്റെ കാര്യം ആണ് പറഞ്ഞത്...."" ""എന്റെ പൊന്ന് പ്രസാദ് അച്ഛാ.. ഞാൻ ഒരു കൊലപാതകി ആകും ഇങ്ങനെ പോയാൽ.. ഇവന് സ്നേഹം കൂടി പ്രാന്ത് ആയോ എന്ന് എനിക്ക് സംശയം ഉണ്ട്‌ . എങ്ങനെ സഹിക്കുന്നു മോളെ നീ ഇതിനെ????"" ""മതി ചേട്ടായി.. വെറുതെ ഇരുന്ന് ഏട്ടനെ കളിയാക്കാതെ ആഹാരം കഴിക്ക്... പിന്നെ നാളെ ഞാൻ പറഞ്ഞ കാര്യം ഹോസ്പിറ്റലിൽ പോയി വരുമ്പോൾ കൊണ്ട് തരണം.. കേട്ടല്ലോ..."" ""അതെന്ത് കാര്യം?????"" കിച്ചു ആരുന്നു അത് ചോദിച്ചത്.... ""ഡയറി മിൽക്ക് സിൽക്ക് വാങ്ങി തരാം എന്ന് ചേട്ടായി പറഞ്ഞു.. അത്..."" ""ഓഹ്..."" കൂടുതൽ ഒന്നും മിണ്ടാതെ ആഹാരം കഴിച്ചു കിച്ചു മുകളിൽ കേറി പോയ്‌.... 💫💫💫💫💫💫 അടുക്കളയിൽ ജോലിയിൽ അനുവിനെ സഹായിച്ചിട്ട് മുറിയിൽ കേറി ചെല്ലുന്ന അച്ചു കാണുന്നത് എന്തോ കാര്യമായി ലാപ്പിൽ ചെയുന്ന കിച്ചനെ ആണ്... അവന്റെ അടുത്ത് ചെന്ന് ഇരുന്നിട്ടും ഒന്ന് ശ്രദ്ധിക്കുന്നത് പോലും ഇല്ല....

ജോലി ചെയുന്നത് കൊണ്ട് ആയിരിക്കും എന്ന് വിചാരിച്ചു അവളും അവനെ ബുദ്ധിമുട്ടിച്ചില്ല... സമയം ഏറെ ആയിട്ടും ജോലി കഴിയുനില്ല എന്ന് കണ്ട് അച്ചു പോയി ലാപ് വാങ്ങി വെക്കാൻ നോക്കി.. ""മതി കിച്ചേട്ടാ... സമയം ഒരുപാട് ആയില്ലേ.. ഇനി ബാക്കി നാളെ നോക്കാം..."" അതും പറഞ്ഞു ലാപ് വാങ്ങാൻ പോയവളുടെ കൈ തട്ടി എറിഞ്ഞു അവൻ... ""ഞാൻ ജോലി ചെയ്യുമ്പോൾ ഇടക്ക് കേറി വരാൻ നിന്നോട് ആരാ പറഞ്ഞത്???? നിനക്ക് ഉറക്കം വരുന്നെങ്കിൽ കിടന്ന് ഉറങ്ങണം... അല്ലാതെ വെറുതെ എന്റെ ജോലി തടസപ്പെടുത്താൻ വരരുത്..."" ഇതും പറഞ്ഞു വീണ്ടും ലാപ്പിൽ തന്റെ പണി തുടർന്നവൻ... ഒട്ടും പ്രതീക്ഷിക്കാതെ കിച്ചു അങ്ങനെ പറഞ്ഞപ്പോൾ എന്തിനോ ആദിയുടെ കണ്ണ് നിറഞ്ഞു.. ഇത്ര അടുത്ത് നിന്നിട്ട് തന്നെ ഒന്ന് നോക്കുന്നത് പോലും ഇല്ല എന്ന് കണ്ട് പതിയെ ബാൽക്കണിയിൽ ഇറങ്ങി നിന്നു പെണ്ണ്... ""എന്തിനാ കിച്ചേട്ടാ ഇപ്പോ ഈ ദേഷ്യം???? അതിനും വേണ്ടി ഞാൻ എന്ത്‌ ചെയ്ത്??? ഉറങ്ങാൻ വിളിച്ചതല്ലേ ഉള്ളു... അത് അത്ര വലിയ കുഴപ്പം ആണോ??????"" പെട്ടെന്നാണ് ഒരു കൈ അവളെ വന്നു ചുറ്റി വരിഞ്ഞത്... എന്നിട്ടും അനക്കം ഒന്നും ഇല്ല എന്ന് കണ്ട് അച്ചുവിനെ തന്റെ നേരെ തിരിച്ചു നിർത്തിയപ്പോൾ കിച്ചു കണ്ടത് കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ ആണ്...

ഒരു നിമിഷത്തെ തന്റെ ദേഷ്യം പോലും പെണ്ണിന് എന്ത്‌ വിഷമം ആണെന് അവൻ ഓർത്തു... ""സോറി അച്ചൂട്ടി.. പെട്ടെന്ന് വന്ന ദേഷ്യത്തിന് ചെയ്ത് പോയതാ.. ഒന്ന് ക്ഷമിക്ക്..."" (കുറ്റി മിണ്ടുന്നില്ല 😌) ""എന്റെ പൊന്ന് മോളല്ലേ.. ഒരു അബദ്ധം പറ്റി... അതിന് ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ... നീ വേണമെങ്കിൽ എന്നേ രണ്ട് ചീത്ത പറഞ്ഞോ.. പിച്ചിക്കോ മാന്തിക്കോ.. എന്ത്‌ വേണമെങ്കിലും ചെയ്തോ.. ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ പ്ലീസ്...."" രാവിലെ ഞാൻ എടുക്കുന്നത് എന്റെ തീരുമാനം ആണ്.. അതിന് ആര് എന്ത്‌ പറഞ്ഞാലും അത് തന്നെ ബാധിക്കുന്ന വിഷയം അല്ല എന്നൊക്കെ പ്രസംഗിച്ചവൻ ദാ തന്റെ മുന്നിൽ നിന്ന് സോറി പറഞ്ഞു കളിക്കുന്നു.. ആലോചിച്ചപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല പെണ്ണിന്.. പക്ഷേ എന്തോ പെട്ടെന്ന് തോറ്റു കൊടുക്കാൻ മനസ് അനുവദിച്ചില്ല... മിണ്ടാതെ തന്നെ നിന്നു പെണ്ണ്..... കഴുത്തിടുക്കിൽ അവന്റെ ഉമ്മിനീരിന്റെ ചൂട് അറിഞ്ഞപ്പോൾ ഒന്ന് വിറച്ചു പെണ്ണ്.. അറിയാതെ തന്നെ കൈ കിച്ചന്റെ മുടിയിൽ പിടുത്തം ഇട്ടു.. ""കി.. കിച്ചേട്ടാ.. വേണ്ട..."" രണ്ട് കൈ കൊണ്ടും തന്നെ ചേർത്തു പിടിച്ചു വേണ്ട എന്ന് പറയുന്നവളെ കണ്ട് അവന്റെ മുഖത്തു ഒരു കുസൃതി ചിരി വിരിഞ്ഞു... കഴുത്തിൽ നിന്ന് മാറിലേക്ക് ചുണ്ടുകൾ നീങ്ങിയപ്പോൾ അവനെ ചുറ്റി പിടിച്ചിരുന്ന കൈകൾ പുറത്ത് എന്തിനോ വേണ്ടി തിരയാൻ തുടങ്ങി... പെട്ടെന്നാണ് കിച്ചു അവളെ വിട്ടു മാറിയത്... ""ഇനി പറ.. പിണക്കം മാറിയോ????""

ഒന്നും പറയാതെ കിച്ചുവിന്റെ നെഞ്ചിൽ ചേർന്നു നിന്ന് അവനെ ചുറ്റി പിടിച്ചു അച്ചു.. ""പിണക്കം അല്ല കിച്ചേട്ടാ... പെട്ടെന്ന് ഇങ്ങനെ ദേഷ്യപ്പെട്ടപ്പോൾ വിഷമം വന്നു.... ഏട്ടന്റെ കൂടെ കിടക്കാൻ അല്ലേ ഞാൻ വന്നു വിളിച്ചത്.. പക്ഷേ പെട്ടെന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ശെരിക്കും വിഷമം വന്നു... എന്തിനാ ഏട്ടൻ ദേഷ്യപ്പെട്ടത് എന്ന് പോലും അറിയില്ല എനിക്ക്...."" അച്ചുവിനെ അങ്ങനെ തന്നെ പൊക്കി എടുത്ത് ബാൽക്കണിയിൽ സെറ്റ് ചെയ്ത ഊഞ്ഞാലിൽ ഇരുന്നവൻ... തന്റെ നെഞ്ചിൽ തല വെച്ച് ഇരിക്കുന്നവളെ ചേർത്തു പിടിച്ചു തന്നെ അവൻ കാര്യം പറയാൻ തുടങ്ങി.. ""എനിക്ക് ദേഷ്യം ഒന്നും അല്ലാരുന്നു അച്ചു.. വിഷമം വന്നു..."" ""വിഷമം ഓ?? എന്റെ കടുവക്ക് എന്ത്‌ പറ്റി??? പറ... അത് കേൾക്കാൻ അല്ലേ ഞാൻ...."" ""അതുണ്ടല്ലോ അച്ചൂട്ടി...."" ""ങും.. പറ... "" ""ഇന്ന് നീ ശ്യാമിനോട് പറഞ്ഞില്ലേ... ഡയറി മിൽക്ക് വേണമെന്ന്... ഇങ്ങനെ ഒന്നും നീ എന്നോട് പറയാത്തത് എന്താ??? നിനക്ക് എന്ത്‌ വേണമെങ്കിലും ഞാൻ വാങ്ങി തരില്ലേ.. നീ എന്റെ അല്ലേ..."" ""മ്മ്... എന്നിട്ട്???"" ""ഇന്ന് നീ അവനോട് പറഞ്ഞപ്പോൾ ഉണ്ടെല്ലോ എനിക്ക് ഒരുപാട് സെഡ് ആയി.. അവൻ എന്റെ ചങ്കാണ്... പക്ഷേ ഇനി നീ മുട്ടായി വേണമെന്നൊന്നും അവനോട് പറയേണ്ട.. അതിന് ഞാൻ ഇല്ലേ.. എന്റെ ജീവൻ ഉള്ളിടത്തോളം നിനക്ക് വേണ്ടത് എന്തും ഞാൻ വാങ്ങി തന്നോളാം... പിന്നെ നീ ആഹാരം കഴിക്കാൻ എന്താ എന്റെ അടുത്ത് ഇരിക്കാത്തത്???? എനിക്ക് വാരി തന്നുടെ??

നിനക്ക് അറിയാവോ എനിക്ക് അതൊക്കെ എന്തിഷ്ടം ആണെന്ന്.. പിന്നെ അങ്ങനെ ഒന്നും തരാൻ ആരും ഇല്ലാരുന്നു.... ഇനി നീ ഉണ്ടെല്ലോ..." കൊച്ചു കുട്ടികളുടെ കൂട്ടു പരാതികൾ എണ്ണി എണ്ണി പറയുന്നവനെ കണ്ട് ചിരിക്കണോ കരയണോ എന്ന് അറിയാതെ ഇരുന്നവൾ... ദിവസവും കോടികൾ കൊണ്ട് കളിക്കുന്നവന്റെ ആഗ്രഹങ്ങൾ കേട്ട് ഉറക്കെ ചിരിച്ചവൾ... ""എന്തിനാ ചിരിക്കൂന്നേ... പോ ഞാൻ മിണ്ടില്ല..."" ""എന്റെ കിച്ചേട്ടാ.. ദാ.. ഇങ്ങോട്ട് നോക്കിയേ..."" ""ഇല്ല.. നോക്കില്ല.."" ""ആഹാ.. അച്ചുന്റെ വാവ ഇങ്ങോട്ട് ഒന്ന് നോക്കിയേ.. വാവക്ക് അമ്മ കുറച്ച് കാര്യം പറഞ്ഞു തരാം..."" ""മ്മ്.. പറ..."" അച്ചുന്റെ സംസാരം കേട്ട് ഒരു ചിരിയോടെ അവൾ ഇനി എന്താ പറയാൻ പോകുന്നത് എന്ന് നോക്കിയവൻ.. ""ഇനി എന്റെ വാവക്ക് എന്നും അമ്മ വാരി തരാം ട്ടോ.. നല്ലൂട്ടി ആയിട്ട് മുഴുവൻ കഴിച്ചാൽ മതി... പിന്നെ ഉണ്ടെല്ലോ ഇന്ന് ശ്യാം ചേട്ടായിയോട് ഡയറി മിൽക്ക് വേണം എന്ന് പറഞ്ഞത് ചേട്ടായി പറഞ്ഞു ചേട്ടായി അനിയത്തിയെ വല്ലാതെ മിസ്സ്‌ ചെയുന്നു... അവൾ ഉണ്ടാരുന്നെങ്കിൽ ഇങ്ങനെ എവിടെ എങ്കിലും ഒക്കെ പോയിട്ട് വരുമ്പോൾ ഓരോന്ന് കൊണ്ട് വരാൻ പറയും... ചേട്ടായി ആയിട്ട് അടി ഇടും എന്നൊക്കെ.. അപ്പോ എനിക്ക് തോന്നി ചേട്ടായി അനിയത്തിയെ വല്ലാതെ മിസ്സ്‌ ചെയുന്നു എന്ന്... എന്റെ സ്വന്തം ചേട്ടൻ ആയിട്ടേ ഞാൻ കണ്ടിട്ടുള്ളു..

അത് കൊണ്ട് പറഞ്ഞത് ആണ്.. പക്ഷേ ഞാൻ അറിഞ്ഞോ അത് എന്റെ കടുവക്ക് ഇത്ര വിഷമം ആകും എന്ന്... എന്റെ കടുവക്ക് വിഷമം ആകുന്നത് ഒന്നും ഞാൻ ചെയ്യില്ലട്ടോ.. നാളെ ചേട്ടായി കൊണ്ട് വരുന്നത് കഴിക്കുക പോലും ഇല്ല.. എന്താ പോരെ????"" ""ങും.. പക്ഷേ അങ്ങനെ ഒന്നും വേണ്ട.."" ""പിന്നെ എങ്ങനെ വേണം????"" ""ഞാൻ കൊണ്ട് വരുന്നതും കഴിക്കണം.. അത്ര മതി.... "" ഇതുടി ആയപ്പോൾ അച്ചുവിന്റെ ചിരി അവിടെ മുഴുവൻ നിറഞ്ഞു നിന്നു... ""എന്റെ പൊന്ന് കിച്ചേട്ടാ.. ഈ ഏട്ടൻ തന്നെ ആണോ രാവിലെ വന്ന അങ്കിളിനെ വിറപ്പിച്ചു നിർത്തിയത്???"" ""അതുണ്ടല്ലോ അച്ചു... ബിസിനസ്‌ വേറെ ജീവിതം വേറെ.. സാഹചര്യങ്ങൾ ആണ് എന്നേ ഇങ്ങനെ ആക്കിയത്... സാമ്പാദിക്കുന്ന പൈസക്കും സമൂഹത്തിൽ ഉള്ള സ്ഥാനത്തിനും പുറമെ മറ്റു പലതും ഞാൻ ആഗ്രഹിക്കുന്നു... അച്ഛന്റെ മുന്നിൽ ഞാൻ അദ്ദേഹം പറയുന്നത് എല്ലാം കേൾക്കുന്ന നല്ല ഒരു മകൻ ആണ്... ശ്യാമിന് ഞാൻ നല്ല ഒരു കൂട്ടുകാരൻ ആണ്... പക്ഷേ ഒരിക്കലും നിന്റെ അമ്മയുടെ സ്നേഹം കുറച്ചൂടി എനിക്ക് തരുവോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ... എന്റെ ജോലിയിൽ മറ്റുള്ളവർ പറയുന്നത് പോലെ പെർഫെക്ട് ആണ്... പക്ഷേ ഇതിനെല്ലാം ഉപരി ഞാൻ ഒരു സാധാ മനുഷ്യൻ ആണ് അച്ചു.. എല്ലാ വികാരങ്ങളും വിചാരങ്ങളും ഉള്ള മനുഷ്യൻ..

പലപ്പോഴും ഉച്ചക്ക് ഫുഡ്‌ പോലും കഴിക്കാതെ ഇരുന്ന് ജോലി ചെയ്യുമ്പോൾ ഞാൻ ആഗ്രഹിച്ചിട്ട് ഉണ്ട്‌ അമ്മ ഉണ്ടാരുന്നെങ്കിൽ വിളിച്ചു ചോദിക്കില്ലേ നീ ആഹാരം കഴിച്ചോ മോനെ എന്ന്... ഓഫീസിൽ നിന്ന് വൈകിട്ട് വരാൻ അല്പം താമസിച്ചാൽ വഴിക്കണ്ണും ആയി എന്നേ പ്രതീക്ഷിച്ചു വെളിയിൽ നിൽക്കുന്നത്.. പക്ഷേ അതിന് ഒന്നിനും ഉള്ള ഭാഗ്യം എനിക്ക് ഇല്ലാതെ പോയി... ഇന്ന് നീ അടുത്തുള്ളപ്പോൾ ഉണ്ടെല്ലോ എന്തെല്ലാമോ വെട്ടി പിടിച്ച സന്തോഷം ആണ് എനിക്ക്... എനിക്ക് പരാതി പറയാനും പിണങ്ങാനും ഇണങ്ങാനും എല്ലാം.... അച്ഛനെ പോലെ തന്നെ എന്റെ സ്വന്തം അല്ലേ നീ... എന്റെ മാത്രം അച്ചൂട്ടി അല്ലേ... എന്തിന്റെ പേരിൽ ആണെങ്കിലും നീ എന്നേ വിട്ടു പോയാൽ പിന്നെ ഞാൻ ഇല്ല പെണ്ണെ... അത്രക്ക് ഇഷ്ടം ആണ് നിന്നെ.. എന്റെ ജീവനാണ്..."" ""ദേ കിച്ചേട്ടാ.. ഇപ്പോ എന്തിനാ ഇത്ര സെന്റി ആകുന്നത്.. ഞാൻ ഇല്ലേ.. ഏഹ്ഹ്... കണ്ണൊക്കെ തുടച്ചേ.. അത് കണ്ടാൽ എനിക്ക് സഹിക്കില്ല..."" ""ഒന്നുല്ല പെണ്ണെ.. പറഞ്ഞു വന്നപ്പോൾ വിഷയത്തിൽ നിന്ന് തെന്നി മാറി പോയി..."" ""പോകും പോകും... ആ പുട്ടിയെ ഓർത്ത് ആയിരിക്കും തെന്നി പോയത്..."" അവനെ ദേഷ്യം പിടിപ്പിക്കാൻ ആയി തന്നെ അവൾ പറഞ്ഞു.. ""വെറുതെ ആവിശ്യം ഇല്ലാത്ത കാര്യം ഇരുന്ന് പറയല്ലേ അച്ചു.. എനിക്ക് ഓർക്കാനും സ്നേഹിക്കാനും എല്ലാം എന്റെ പെണ്ണ് ഉണ്ട്‌... അത് മതി..."" ""എനിക്ക് സംശയം ഉണ്ട്‌..."" ""എന്ത്‌ സംശയം????"" ""സ്നേഹം ഉണ്ടോ എന്ന്...""

""അത്രക്ക് സംശയം ഉണ്ടോ???"" ""ആം.. ഉണ്ട്‌.."" ""എങ്കിൽ നിന്റെ സംശയം ഇപ്പോ തീർത്തു തരാം ഞാൻ...."" ഇതും പറഞ്ഞു ഒരു വാശിയോടെ അവളെ എടുത്തു കിടക്കയിൽ കൊണ്ട് ഇട്ടവൻ... 💫💫💫💫💫💫 ""എന്റെ മുഖത്തു നോക്കി പറയെടി.. നിനക്ക് സംശയം ഉണ്ടോ എനിക്ക് നിന്നോട് സ്നേഹം ഇല്ലെന്ന്..????"" ""ഉണ്ട്‌ ഉണ്ട്‌ ഉണ്ട്‌.. നല്ല സംശയം ഉണ്ട്‌.."" ""എങ്കിൽ നിന്റെ സംശയം എല്ലാം ഇപ്പോ മാറ്റി തരാം ഞാൻ.."" ഇതും പറഞ്ഞു കിച്ചൻ അവളിലേക്ക് ചാഞ്ഞു... 💫💫💫💫💫💫 രാത്രിയിൽ കിച്ചന്റെ വിയർത്ത നെഞ്ചിൽ തന്റെ പേര് എഴുതി കളിക്കുവാരുന്നു അച്ചു... ""എന്താ പെണ്ണെ സംശയം ഒക്കെ തീർന്നോ??? അതോ ഇനിയും ഉണ്ടോ????"" ഒരു കുസൃതി ചിരിയോടെ കിച്ചന്റെ ചോദ്യത്തിന് അവന്റെ കവിളിൽ അമർത്തി ഉമ്മ ആരുന്നു അവളുടെ മറുപടി... Thankyou for loving me like this.. You are the best thing that I ever got in my life. Love you so much etta....❤ അച്ചുവിന്റെ ഓരോ വാക്കും കിച്ചന് വീണ്ടും അവളിലേക്ക് പടർന്നു കയറാൻ ഉള്ള ഊർജം ആയിരുന്നു.. ഒരു രാത്രി കൂടി അവരുടെ പ്രണയത്തിനു സാക്ഷി ആയി കടന്നു പോയി... ഇനിയുള്ള ദിവസങ്ങൾ എങ്ങനെ എന്ന് അറിയാതെ.... 💫💫💫💫💫...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story