മിഴി രണ്ടിലും: ഭാഗം 22

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

രാവിലെ കിച്ചൻ ഉണരുമ്പോൾ അച്ചു മുറിയിൽ ഇല്ല... രാവിലെ തന്നെ പെണ്ണ് ഉണർന്നോ എന്ന് വിചാരിച്ചു ഒന്ന് ഫ്രഷ് ആയി വന്നിട്ടും അച്ചുവിനെ കാണാതെ കിച്ചു താഴെ ചെന്നു... സ്റ്റെപ് ഇറങ്ങി വന്നപ്പോഴേ മൂക്കിലേക്ക് അടിച്ചത് നല്ല ചന്ദനത്തിരിയുടെ ഗന്ധം ആണ്... എവിടെ നിന്നാണ് അത് എന്ന് അറിയാൻ ചുറ്റും നോക്കിയപ്പോൾ ആണ് പൂജമുറിയിൽ ആരോ വിളക്ക് വെച്ചത് ശ്രദ്ധയിൽ പെട്ടത്.. വീട്ടിൽ പൂജമുറി ഉണ്ടെങ്കിലും അങ്ങനെ ആരും വിളക്ക് വെക്കാറില്ല.. പക്ഷേ വീട്ടിൽ ജോലിക്ക് വരുന്ന ശാരദ ചേച്ചി എന്നും വൃത്തി ആക്കും.. അത് കൊണ്ട് പൊടിയും കാര്യങ്ങളും ഒന്നും ഇല്ല എന്നവൻ ഓർത്തു... പൂജമുറിയിലും കാണാതെ അച്ചു എന്ന് വിളിക്കാൻ പോയപ്പോൾ ആണ് അടുക്കളയിൽ പത്രങ്ങളുടെ ശബ്ദം കേട്ടത്... ഒരു ചിരിയോടെ അവിടെ ചെന്ന് നോക്കിയപ്പോൾ കാണുന്നത് കുളിച്ചു തലയിൽ ഒരു തോർത്തും കെട്ടി പത്രങ്ങളോട് യുദ്ധം ചെയുന്ന അച്ചുവിനെ ആണ്.. ആൾ കാര്യം ആയി എന്തോ പാട്ട് പാടുന്നതും ഉണ്ട്‌... ഇടക്ക് മുഖത്തു വിരിയുന്ന ചിരിയിൽ നിന്ന് അറിയാം അവൾ എത്ര സന്തോഷവതി ആണെന്... ഒന്ന് പേടിപ്പിക്കാം എന്ന് പറഞ്ഞു ശബ്ദം ഉണ്ടാക്കാതെ പുറകിൽ കുടി ചെന്നപ്പോൾ ആണ് അച്ചു പറഞ്ഞത്.. "കോഫി എടുക്കട്ടെ കിച്ചേട്ടാ...""

അത് കേട്ടപ്പോൾ കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ആയി കിച്ചു.... ""നീ എങ്ങനെ അറിഞ്ഞു ഞാൻ ആണ് പുറകിൽ എന്ന്????"" ""നേരുത്തേ പൂജമുറിയുടെ അടുത്തേക്ക് ഏട്ടൻ പോകുന്നത് ഞാൻ കണ്ടാരുന്നു.. പിന്നെ ഇപ്പോ പുറകിൽ ആരോ നില്കുന്നത് പോലെ തോന്നിയുപ്പോൾ ഞാൻ ഉറപ്പിച്ചു അത് ഏട്ടൻ തന്നെ ആണ് എന്ന്.... 💫 💫💫💫💫💫 കൂടുതൽ ഒന്നും പറയാതെ കിച്ചൻ അച്ചുവിനെ ചുറ്റി പിടിച്ചു അവളുടെ തോളിൽ തല വെച്ച് നിന്നു... ""എന്താ ഏട്ടാ... ഉറക്കം തെളിഞ്ഞില്ലേ???"" ""ഇല്ല.. തണുക്കുന്നു"" ഇതും പറഞ്ഞു കിച്ചു ഒന്നൂടി ചേർന്നു നിന്നു... പെട്ടെന്നാണ് അച്ചു തിരിഞ്ഞു നിന്ന് അവന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈ വെച്ച് നോക്കിയത്... ""പനി ഒന്നും ഇല്ലെല്ലോ... രാവിലെ എണീറ്റത് കൊണ്ട് ആയിരിക്കും.. ഏട്ടൻ പോയി കിടന്നോ... ഞാൻ കോഫി കൊണ്ട് തരാം... കുറച്ച് കഴിഞ്ഞ് താഴേക്ക് വന്നാൽ മതി...."" ""എന്റെ പെണ്ണെ.. സത്യായിട്ടും എനിക്ക് ഒന്നുല്ല... നിന്നെ ഇങ്ങനെ പിടിച്ചു നിന്റെ ചൂടും പറ്റി നിൽകുമ്പോൾ ഒരു സുഖം... ഒരു കുരുത്തക്കേടും കാണിക്കില്ല ഞാൻ.. പ്രോമിസ്... ഇങ്ങനെ വെറുതെ ഇവിടെ നിന്നോളാം..."" ""കുരുത്തക്കേട് കാണിച്ചാൽ അടുക്കളയിൽ നിന്ന് ഇപ്പൊ തന്നെ ഞാൻ packup ചെയ്യും.. കേട്ടല്ലോ.. അത് കൊണ്ട് നല്ല കുട്ടി ആയിട്ട് ഇവിടെ നിന്നോ..."" ഇതും പറഞ്ഞു അച്ചു വീണ്ടും ദോശ ചുടാൻ തുടങ്ങി...

അവളെ പിടിച്ചു കിച്ചുവും.... അടുക്കളയിൽ വെള്ളം എടുക്കാൻ വന്ന പ്രസാദ് കാണുന്നത് അച്ചുവിനെ ചേർത്തു പിടിച്ചു ഓരോ കുസൃതികൾ കാണിക്കുന്ന കിച്ചനും അതൊന്നും വകവെക്കാതെ ഒരു ചിരിയോടെ ജോലി ചെയുന്ന അച്ചുവും... അവരുടെ സ്വകാര്യതയിൽ ഒരു ശല്യം ആകണ്ട എന്ന് കരുതി അദ്ദേഹം തിരിഞ്ഞു നടന്നു... 💫💫💫💫💫💫 ""കിച്ചേട്ടാ.. അച്ഛൻ ഉണർന്നു കാണും.. ഈ ചായ ഒന്ന് കൊണ്ട് കൊടുത്തിട്ട് വാ..."" ""കൊണ്ട് കൊടുത്താൽ എനിക്ക് എന്ത്‌ തരും???"" ""കൊണ്ട് കൊടുത്താൽ തിരിച്ചു വന്നു കോഫി തരും ഞാൻ.. അല്ലെങ്കിൽ നോ കോഫി...."" ""എന്ത്‌ ദുഷ്ട ആടി നീ????"" ""രാവിലെ തന്നെ നിന്ന് പൈങ്കിളി ആകാതെ ഒന്ന് കൊണ്ട് കൊടുക്ക് മനുഷ്യാ..."" ""പൈങ്കിളി ഓ??? ഞാൻ ഓ????"" ""പിന്നല്ലാതെ.. രാവിലെ മുതൽ അടുക്കളയിൽ എന്നേ ചുറ്റി പറ്റി അല്ലേ.. അത് ആരെങ്കിലും കണ്ട് വന്നാൽ പൈങ്കിളി എന്ന് അല്ലേ പറയു..."" ""അച്ചു.. ഞാൻ എന്റെ സ്നേഹം കാണിക്കുന്നത് നിന്നോട് ആണ്.. നീ എന്റെ ആരാ?? ഭാര്യാ.. പിന്നെ ഈ പൈങ്കിളി എന്ന് പറഞ്ഞു പ്രണയത്തെ പുച്ഛിക്കുന്നവർ... അതിൽ ഒരു വിഭാഗം പ്രണയിക്കാത്തവർ ആയിരിക്കും... പിന്നെ മറ്റു ചിലർ... അവർക്ക് ഇങ്ങനെ ഒന്നും തന്റെ പങ്കാളിയിൽ നിന്ന് ലഭിക്കാത്തതിന്റ അസൂയ ആയിരിക്കാം...

അത് കൊണ്ട് നീ ഈ ക്ലിഷേ പൈങ്കിളി വിട് മോളെ... പ്രണയം എന്നും പൈങ്കിളി ആണ്.. ഇനി ആയിരിക്കുകയും ചെയ്യും... മാധവികുട്ടി പറഞ്ഞത് നീ കേട്ടിട്ട് ഇല്ലേ.. ""എനിക്ക് സ്നേഹം വേണം... അത് പ്രകടമായി തന്നെ കിട്ടണം... ശവകുടിരത്തിൽ വന്നു കല്ല് എറിഞ്ഞാൽ ഞാൻ അറിയുവോ..."" സ്നേഹം എന്നും പ്രകടിപ്പിക്കാൻ തന്നെ ഉള്ളത് ആണ്.. അല്ലാതെ എന്റെ മനസ്സിൽ സ്നേഹം ഉണ്ട്‌ പക്ഷേ ഞാൻ അത് പ്രകടിപ്പിക്കാറില്ലന്നും അങ്ങനെ പ്രകടിപ്പിക്കുവർ ഒക്കെ വെറും പൈങ്കിളി ആണെന്നും പറഞ്ഞാൽ ഞാൻ അംഗീകരിക്കത്തില്ല... ഇനി ആരെങ്കിലും നിന്റെ കെട്ടിയോൻ പൈങ്കിളി ആണെല്ലോ എന്ന് ചോദിച്ചാൽ നീ ധൈര്യം ആയി പറഞ്ഞോ..അതേ.. അതിൽ എനിക്ക് കുഴപ്പം ഇല്ലാത്ത കാലത്തോളം നിങ്ങൾക്ക് കുഴപ്പം വേണ്ട എന്ന്.... ഈ കാര്യത്തിൽ മഹാദേവൻ ആണ് എന്റെ ഹീറോ.."" ""അതെന്താ കിച്ചേട്ടാ മഹാദേവനും ഇതും തമ്മിൽ ബന്ധം?????"" ""പാർവതി ദേവി ഇല്ലാതെ മഹാദേവൻ അപൂർണൻ ആണ് അച്ചു.."" ""സ്റ്റോപ്പ്‌ സ്റ്റോപ്പ്‌.. ഒന്ന് പോയി അച്ഛന് ചായ കൊടുത്തിട്ട് വാ.. എന്നിട്ട് നമുക്ക് ഹിസ്റ്ററി പറയാം.. അല്ലെങ്കിൽ ചായ തണുക്കും..."" ""പോയി പോയി മൂഡ് പോയി..."" 💫💫💫💫💫💫 ""ഡാഡ്.. ചായ..."" ""ആഹാ.. ഇതെന്താ പുതിയ ഓരോ ശീലങ്ങൾ ഒക്കെ രാവിലെ????""

""അച്ഛന് ചായ തരുന്നത് ഒരു ഭർത്താവിന്റെ ഉത്തരവാദിത്തം ആണ്.."" ""രാവിലെ നിന്റെ തലയിൽ ആരെങ്കിലും അടിച്ചോ കിച്ചു??? "" ""എന്താ അച്ഛാ അങ്ങനെ ചോദിച്ചേ???"" ""അല്ല.. പരസ്പരബന്ധം ഇല്ലാത്ത കാര്യങ്ങൾ ഇരുന്ന് പറയുന്നതു കൊണ്ട് ചോദിച്ചതാ... രാവിലെ ജോഗിങ് പോയിട്ട് ഒരു മണിക്കൂർ ജിമ്മിൽ കിടക്കുന്നവൻ ഇന്ന് അടുക്കളയിൽ നിന്ന് ഇറങ്ങുന്നില്ലല്ലോ... നിനക്ക് workout ചെയ്യണ്ടേ???"" ""അതൊക്കെ ചെയാം..ഇന്ന് ഒരു മൂഡ് ഇല്ലാത്തത് കൊണ്ടാ പോകാഞ്ഞത്.. അച്ഛൻ ചായ കുടിക്ക്.. ഞാൻ ഇപ്പോ വരാവേ... അച്ഛന് ചായ കൊണ്ട് തന്നില്ലെങ്കിൽ എനിക്ക് കാപ്പി തരില്ല എന്ന് പറഞ്ഞവൾ...."" ""ആര് പറഞ്ഞു???"" ""എന്റെ ഭാര്യ 😤😤😤"" ""മിടുക്കി...അച്ഛൻ ഒരു കാര്യം ചോദിക്കട്ടെ മോനെ???"" ""എന്താ അച്ഛാ???"" ""നീ ഈ കല്യാണത്തിൽ happy അല്ലേ കിച്ചു?? നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്റെ ഇഷ്ടങ്ങൾക്ക് എതിരാണ് നിന്നത് എന്ന്????"" ഇത് കേട്ട് അവന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി മതിയാരുന്നു അദ്ദേഹത്തിന് ഉള്ള മറുപടി.. ""എനിക്ക് അച്ഛൻ തന്നതിൽ ഏറ്റവും ബെസ്റ്റ് ആണ് എന്റെ അച്ചു.. അറിയില്ല എങ്ങനെ പറയണം എന്ന്.. ഇന്ന് അവൾ ഇല്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ പറ്റില്ല.. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിൽ വന്നത് ആണവൾ..

പക്ഷേ ഇന്ന് ഈ കിരണിന് അവന്റെ പെണ്ണില്ലാതെ പറ്റില്ല അച്ഛാ.. എന്റെ പ്രാണൻ ആണ്.."" ""ഇത് കേട്ടാൽ മതി അച്ഛന്.. ചെല്ല്.."" ""മ്മ് മ്മ്.." 💫💫💫💫💫 ""എന്താ കിച്ചേട്ടാ താമസിച്ചേ???"" ""ഓ.. അത് ഞാൻ ജിമ്മിൽ ഇപ്പോ കേറാത്തത് എന്താ എന്ന് ചോദിച്ചതാ..."" ""അതെന്താ ഏട്ടൻ ഇപ്പോ ജിമ്മിൽ പോകാത്തത്????"" ""ഞാൻ എന്തിനാ ഇപ്പോ ജിമ്മിൽ ഒക്കെ പോകുന്നത്??? അതിലും നല്ല workout രാത്രിയിൽ ചെയുന്നില്ലേ.... അത് പോരെ.."" അച്ചുവിനെ നോക്കി ഒരു വഷളൻ ചിരിയോടെ കിച്ചു പറഞ്ഞതും പെണ്ണ് ആകെ ചുവന്നു തുടുത്തു... ""നീ ഇങ്ങനെ ബ്ലഷ് ചെയുന്നത് ആണ് എന്റെ കണ്ട്രോൾ മുഴുവൻ പോകുന്നത്... "" ""പോടാ പട്ടി... മഹാദേവന്റെ കാര്യം പറഞ്ഞില്ലേ.. അത് എന്താ????"" ""അറിയാനോ നിനക്ക് അത് എന്താണെന്നു????"" അച്ചുവിനെ ചുറ്റി കിച്ചു ചോദിച്ചതും വേണമെന്ന രീതിയിൽ അവൾ തലയാട്ടി... ""ഭാര്യ മരിച്ചപ്പോൾ ഭാര്യസഹോദരിയെ വിവാഹം ചെയ്ത് ഭാര്യക്ക് വേണ്ടി സൗധം പണിഞ്ഞ ഷാജഹാനെക്കാൾ, രാധയെ തനിച്ചാക്കി പോയ കൃഷ്ണനെക്കാൾ, പത്താളുടെ വാക്ക് കേട്ട് സീതയെ ഉപേക്ഷിച്ച രാമനെക്കാൾ എനിക്ക് ഇഷ്ടം മഹാദേവൻ ആണ്..."" ""ജീവന്റെ പാതി അവൾ ആണെന് അറിഞ്ഞു തന്നിലെ പാതിയും അവൾക്കായി നൽകി താൻ ഇല്ലെങ്കിൽ അവളോ അവൾ ഇല്ലെങ്കിൽ താനോ ഇല്ലെന്നു ഈ ലോകത്തിന് മുൻപിൽ കാണിച്ചു കൊടുത്തവൻ ആണ് മഹാദേവൻ..."" (കടപ്പാട് : ഗൂഗിൾ)

""പ്രാണന്റെ പാതിയെ ഇണയോട് ചേർത്തു വെച്ച പരിണയം ആണ് പ്രണയം എന്ന് തെളിയിച്ച ദേവൻ ആണ് മഹാദേവൻ...""❤ (കടപ്പാട് : ഗൂഗിൾ) ""പാർവതിയെ വേദനിപ്പിച്ചാൽ പരമശിവൻ പിന്നെ സംഹാരരുദ്രൻ ആണ്... ദേവനു പ്രിയം എന്നും ദേവിയോടൊപ്പം ഇരിക്കാനാണ്.... അത് പോലെ എന്റെ ദേവി അല്ലേ നീ... നീ ഇല്ലാതെ ഞാൻ ഇല്ല പെണ്ണെ..."" ""അത്രക്ക് ഇഷ്ടം ആണോ എന്നേ..??"" ""അതേല്ലോ.. എന്റെ ജീവനാണ്..."" ""എങ്കിലേ പോയി തേങ്ങ ചിരവി താ.."" ""എന്ത്‌??? തേങ്ങ??? ഞാൻ ഓ????"" ""അതേ ഞാൻ.. എന്താ പറ്റില്ലേ??? "" ""എനിക്ക് അറിയില്ല അച്ചു ഇതൊന്നും ചെയ്യാൻ... ഞാൻ അങ്ങനെ അടുക്കളയിൽ കേറിയിട്ട് കൂടി ഇല്ല...."" ""അത് കുഴപ്പം ഇല്ല.. ഇങ്ങനെ ഒക്കെ അല്ലേ നമ്മൾ പഠിക്കുന്നത്... ഞാൻ പറഞ്ഞു തരാം ലോ.."" ഇതും പറഞ്ഞു എങ്ങനെ തേങ്ങ ചിരവാം എന്ന് കിച്ചന് ക്ലാസ്സ്‌ എടുത്തു അച്ചു.. അത് നോക്കി കിച്ചുവും... ""ദേ കിച്ചേട്ടാ.. ചെയുന്നത് ഒക്കെ കൊള്ളാം... പക്ഷേ കൈ മുറിക്കരുത് കേട്ടല്ലോ...'" ""ആ.. കേട്ട് കേട്ട്.."" കിച്ചു തേങ്ങ ചിരവുന്നത് കണ്ട് ആണ് അടുക്കളയിലേക്ക് ശരദ ചേച്ചി കേറി വന്നത്... ""അയ്യോ. സാറെ.. ഇതൊക്കെ ഞാൻ ചെയ്തോളാം... മോൾ അറിയാതെ പറഞ്ഞത് ആയിരിക്കും.. സർ അവിടെ പോയി ഇരുന്നോ...""

""അതൊന്നും വേണ്ട ചേച്ചി.. ചേച്ചി ഇനി മുതൽ അടുക്കളയിൽ ജോലിക്ക് രാവിലെ കേറണ്ട.. ബാക്കി ഒക്കെ നോക്കിയാൽ മതിട്ടോ.."" ""അതെന്താ കുഞ്ഞേ????"" ""ഇവിടെ അച്ചു ഉണ്ടെല്ലോ.. പിന്നെ അവൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മാത്രം ചേച്ചി നോക്കിയാൽ മതി...."" 💫💫💫💫💫💫 ""തേങ്ങ ചിരവുന്ന സുഖം എങ്ങനെ ഉണ്ട്‌???? The great businessman Kiran Prasad???? "" ""നല്ല സുഖം ഉണ്ട്‌.. ഈ സുഖത്തിന് എല്ലാം കൂടി ഞാൻ മോൾക്ക് താരാട്ടോ..."" ""രാത്രി അല്ലേ.. ഞാൻ വാങ്ങിക്കോളാം😌 ഈ യാം വെയ്റ്റിംഗ് 🚶‍♀️"" ""പ്ഫാ.. എന്നേ കൊണ്ട് വേറെ ഒന്നും പറയിപ്പിക്കാതെ പോയി ഒരുങ്ങടി കുരിപ്പേ.."" ""ഒരുങ്ങാനോ??? അതിന് എവിടെ പോകുന്നു????"" ""നിന്റെ വീട്ടിൽ... ഇന്ന് അല്ലേ അവിടെ ചെല്ലാൻ അച്ഛൻ വിളിച്ചു പറഞ്ഞത്.. നീ വരുന്നില്ലെങ്കിൽ ഞാൻ ഒറ്റക്ക് പൊക്കോളാം.."" ""അയ്യോ.. വേണ്ട.. ഒരു 10 min.. ഞാൻ ദാ വന്നു...."" ഇതും പറഞ്ഞു മുകളിലോട്ട് ഓടി പോകുന്നവളെ നോക്കി നിന്നവൻ...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story