മിഴി രണ്ടിലും: ഭാഗം 23

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""തേങ്ങ ചിരവുന്ന സുഖം എങ്ങനെ ഉണ്ട്‌???? The great businessman Kiran Prasad???? "" ""നല്ല സുഖം ഉണ്ട്‌.. ഈ സുഖത്തിന് എല്ലാം കൂടി ഞാൻ മോൾക്ക് താരാട്ടോ..."" ""രാത്രി അല്ലേ.. ഞാൻ വാങ്ങിക്കോളാം ഈ യാം വെയ്റ്റിംഗ്..."" ""പ്ഫാ.. എന്നേ കൊണ്ട് വേറെ ഒന്നും പറയിപ്പിക്കാതെ പോയി ഒരുങ്ങടി കുരിപ്പേ.."" ""ഒരുങ്ങാനോ??? അതിന് എവിടെ പോകുന്നു????"" ""നിന്റെ വീട്ടിൽ... ഇന്ന് അല്ലേ അവിടെ ചെല്ലാൻ അച്ഛൻ വിളിച്ചു പറഞ്ഞത്.. നീ വരുന്നില്ലെങ്കിൽ ഞാൻ ഒറ്റക്ക് പൊക്കോളാം.."" ""അയ്യോ.. വേണ്ട.. ഒരു 10 min.. ഞാൻ ദാ വന്നു...."" ഇതും പറഞ്ഞു മുകളിലോട്ട് ഓടി പോകുന്നവളെ നോക്കി നിന്നവൻ.... 💫💫💫💫💫 റൂമിലോട്ട് ചെല്ലുന്ന കിച്ചു കാണുന്നത് സാരിയുമായി മല്പിടുത്തം നടത്തുന്ന അച്ചുവിനെ ആണ്... അത് കണ്ടിട്ട് ചിരി വന്നെങ്കിലും ഒരുപാട് കേറി ചൊറിയാൻ നിന്നാൽ പെണ്ണ് കേറി മാന്തും എന്നത് കൊണ്ട് ഒന്നും മിണ്ടാതെ കട്ടിലിൽ ഇരുന്ന പാന്റും ഷർട്ടും എടുത്തിട്ടു കിച്ചു.. എന്നിട്ടും പെണ്ണിന്റെ സാരി ഉടുക്കൽ കഴിഞ്ഞില്ല.. ""എത്ര നേരം ആയി അച്ചു.. ഇത് വരെ കഴിഞ്ഞില്ലേ????"" ""ദാ ഇപ്പോ കഴിയും കിച്ചേട്ടാ... ഈ സാരി pleet ഒന്ന് എടുത്തു താ..."" ""പ്ലീറ്റ്?? അതെന്താ സാധനം??? എവിടാ ഇരിക്കുന്നത്??? നീ പറ.. ഞാൻ എടുത്തു തരാം..."" ""ഈ മനുഷ്യൻ🤦‍♀️🤦‍♀ ഏട്ടാ.. ദാ ഈ സാരി ഇവിടെ ഒന്ന് ഇരുന്ന് നേരെ പിടിച്ചു താ.. അതാണ്‌ പറഞ്ഞത് പ്ലീറ്റ് എന്ന്..."" ""ഓ ഓ.. അത് നീ അങ്ങനെ പറയേണ്ടേ.. എങ്കിൽ അല്ലേ എനിക്ക് മനസിലാകൂ.. ദാ ഇപ്പോ ശെരിയാക്കി തരാം.."" അതും പറഞ്ഞു പ്ലീറ്റ് പിടിക്കാൻ തുടങ്ങി..

""അല്ല അച്ചു.. നീ വീട്ടിൽ ആരുന്നപ്പോൾ ആര് പിടിച്ചു തരും ഇങ്ങനെ??? നീ ഒറ്റക്ക് അല്ലേ സാരി ഉടുക്കുന്നത്???"" ""വീട്ടിൽ വിച്ചു ഉണ്ടെല്ലോ.. അവൻ പിടിക്കും.. പിന്നെ ഞാൻ സാരി അങ്ങനെ ഒരുപാട് ഉടുക്കാറും ഇല്ല..."" ""പിന്നെ എന്തിനാടി നീ ഇന്ന് ഈ സാധനം വലിച്ചു ചുറ്റിയത്??? വല്ല ചുരിദാർ അല്ലെങ്കിൽ ജീൻസ് എടുത്തു ഇട്ടാൽ പോരെ????"" സാരി പിടിച്ചു നേരെ ഇട്ട ശേഷം അവൻ ചോദിച്ചു.. ""ആഹാ.. ഇന്നലെ രാത്രി ഇവിടെ ആരോ പറഞ്ഞെല്ലോ എന്നേ സാരി ഉടുത്തു കാണാൻ ആണ് കൂടുതൽ ഇഷ്ടം എന്നും ആ സമയത്ത് ഞാൻ എന്തോ ആണെന്നും ഒക്കെ..."" ചുണ്ട് കൂർപ്പിച്ചുള്ള അവളുടെ സംസാരം കേട്ട് അവന് ചിരി വന്നു.. ""ആ സമയത്ത് നീ നല്ല hot ആണെന്ന് അല്ലേ ഞാൻ പറഞ്ഞത് 😌 പിന്നെ ഒരു അബദ്ധം ആർക്കും പറ്റും.. ഞാൻ അങ്ങനെ പറഞ്ഞെന്നും പറഞ്ഞു നിനക്ക് ഇത് ഉടുക്കണ്ട കാര്യം ഉണ്ടോ??? അല്ലെങ്കിൽ തന്നെ സ്വന്തം കംഫർട് ആണ് നോക്കേണ്ടത്.. മറ്റൊരാളുടെ ഇഷ്ടം അല്ല... വെറുതെ കുറേ വേഷം കെട്ടൽ."" ഇതും പറഞ്ഞു കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് മുടി ചീകാൻ തുടങ്ങി ചെക്കൻ.. കുറച്ച് നേരം കഴിഞ്ഞും അനക്കം ഒന്നും ഇല്ല എന്ന് കണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് കട്ടിലിൽ ഇരിക്കുന്ന അച്ചുവിനെ ആണ്.. ഒന്നും മിണ്ടുന്നില്ല എങ്കിലും കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്..

അത് കണ്ടപ്പോൾ എന്തോ നെഞ്ചിൽ വലിയ ഒരു കല്ല് എടുത്തു വെച്ച പോലെ തോന്നി കിച്ചന്.. ഇന്ന് ഒരുപക്ഷെ താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഈ കണ്ണ് നിറയരുത് എന്ന് അല്ലേ... അടുത്ത് ചെന്നിരുന്നു തോണ്ടി വിളിച്ചിട്ടും പെണ്ണ് never mind.... ""എന്റെ അച്ചു.. നീ എന്തെങ്കിലും ഒന്ന് പറ... ഇങ്ങനെ മിണ്ടാതെ ഇരിക്കാതെ..."" ക്ഷമ നശിച്ചപ്പോൾ കിച്ചു ചൂടായി.. ""എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല.. സമയം പോകുന്നു... വാ വീട്ടിൽ പോകാം..."" ഇതും പറഞ്ഞു എഴുന്നേറ്റ പെണ്ണിനെ പിടിച്ചു മടിയിൽ ഇരുത്തി അവൻ... ""പറ.. എന്താ എന്റെ പെണ്ണിന് ഇത്ര വിഷമം.. ഞാൻ അങ്ങനെ പറഞ്ഞിട്ട് ആണോ????"" ""അത് പിന്നെ...."" ""ഹ കാര്യം പറ അച്ചു.. ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് ആണോ ഈ പിണക്കം????"" ""കിച്ചേട്ടന് ഇഷ്ടം ആകും എന്ന് കരുതി ആണ് ഞാൻ...."" ബാക്കി പറയാതെ പെണ്ണ് ഒരു കൈ കൊണ്ട് അവനെ ചുറ്റി പിടിച്ചു മറു കൈ കൊണ്ട് ഷർട്ടിന്റെ ബട്ടൻസിൽ പിടിച്ചു കളിച്ചു.. ""ഓ..അതാണോ കാര്യം.. എന്റെ ഇഷ്ടം നോക്കി എന്തിനാ പെണ്ണെ നീ നിന്റെ ഇഷ്ടങ്ങൾ കളയുന്നത്???"" ""അതിന് ഞാൻ എന്റെ ഇഷ്ടങ്ങൾ ഒന്നും കളഞ്ഞിട്ട് ഇല്ലെല്ലോ.."" ""കള്ളം പറയേണ്ട അച്ചു.. നീ വന്ന ദിവസം മുതൽ ദ ഇന്ന് ഈ ദിവസം വരെ.. നീ ഇവിടെ നിനക്ക് ഇഷ്ടപെട്ട ഒന്നും ഉണ്ടാക്കിയിട്ടില്ല.. എല്ലാം എനിക്ക് ഇഷ്ടം ഉള്ളത്... പിന്നെ ഇവിടെ വന്നു നീ ഇടുന്ന ഡ്രസ്സ്‌ പോലും അങ്ങനെ.. നിന്നെ ഞാൻ നിന്റെ വീട്ടിൽ കാണാൻ വരുമ്പോൾ കണ്ടിട്ട് ഉള്ളത് ഹാഫ് skirt ഉം ഷർട്ടും ഒക്കെ ഇട്ട് ആണ്..

പക്ഷേ ഇവിടെ വന്ന ദിവസം മുതൽ നീ ചുരിദാർ അല്ലേ.. അല്ലാതെ നീ വീട്ടിൽ ഇട്ട് നടക്കുന്നത് ഒന്നും അല്ലല്ലോ... ഞാൻ എന്താ നിനക്ക് അന്യൻ ആണോ???"" ""അങ്ങനെ ഒന്നും പറയല്ലേ കിച്ചേട്ടാ.. ഞാൻ അത്ര ഒന്നും ചിന്തിച്ചിട്ട് പോലും ഇല്ല.."" ""ചിന്തിക്കില്ല നീ.. പിന്നെ എന്താ നിന്റെ അമ്മയുടെ ക്ലാസ്സ്‌ ആണോ ചെന്നു കേറുന്ന വീട്ടിൽ എങ്ങനെ ഒക്കെ ആയിരിക്കണം എന്ന്???"" ""അത് അമ്മ പറഞ്ഞത്....."" ""പറ.. അമ്മ പറഞ്ഞത്?????"" ""മറ്റൊരു വീട്ടിൽ ചെന്നു കേറുമ്പോൾ സ്വന്തം വീട്ടിൽ നടക്കുന്നത് പോലെ നടക്കരുത്.. എന്തിനും അടുക്കും ചിട്ടയും വേണം.. മനുഷ്യ കോലത്തിൽ നടക്കണം.. ഏട്ടന് ഇഷ്ടം ഉള്ളത് വെച്ച് തരണം എന്നൊക്കെ.... പക്ഷേ ഏട്ടന്റെ അടുത്ത് വരുമ്പോൾ ഞാൻ എന്റെ കൂറ സ്വഭാവം കാണിക്കും എന്നത് മറ്റൊരു സത്യം..."" ""ദാ അച്ചു.. ഞാൻ നിന്നോട് ഒരു കാര്യം അവസാനമായി പറയാം..."" ""എന്ത്‌ കാര്യം???"" ""ജീവിതത്തിൽ ഒരിക്കലും ആരുടേയും ഇഷ്ടത്തിന് വേണ്ടി നീ നിന്റെ തീരുമാനങ്ങൾ മാറ്റരുത്.. നീ എങ്ങനെ ആണോ, അങ്ങനെ തന്നെ ഇനിയും മതി.. നല്ലവളായ കുലസ്ത്രീ ചമയേണ്ട ആവിശ്യം ഇല്ല... നീ എന്താണെന്ന് എനിക്ക് അറിയാം.. അത് നീ മറ്റൊരാളെ ബോധിപ്പിക്കേണ്ട ആവിശ്യവും ഇല്ല. ഒരിക്കലും ഭർത്താവിന് വേണ്ടിയോ അല്ലെങ്കിൽ നാട്ടുകാർ എന്ത്‌ വിചാരിക്കും എന്ന് കരുതി നീ നിന്റെ ഇഷ്ടങ്ങൾ മാറ്റി വെക്കരുത്.. എന്നോട് ഉള്ള സ്നേഹം കൊണ്ട് നീ എനിക്ക് ഇഷ്ടം ഉള്ള എന്തെങ്കിലും ഉണ്ടാക്കി എന്ന് ഇരിക്കട്ടെ,

അതിന്റെ കൂടെ നിനക്ക് ഇഷ്ടം ഉള്ളതും ആകാലോ.. അതിന് എനിക്ക് സന്തോഷം മാത്രം ഉള്ളു.. നിന്റെ കൂടെ നിൽക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.. അല്ലാതെ ഒരിക്കലും നിന്നെ ഭരിക്കാൻ അല്ല... പിന്നെ എനിക്ക് വേണ്ടി ഇവിടുത്തെ അടുക്കളയിൽ കഴിയേണ്ടത് അല്ല നീ.. ലീവ് കഴിയുമ്പോൾ കോളേജിൽ ജോയിൻ ചെയ്തോണം... പിന്നെ അത് വരെ എന്റെ കൂടെ ഓഫീസിൽ വന്നോ.. നിന്നെ കൊണ്ട് പണി ചെയ്യിപ്പിക്കാൻ അല്ല... പകരം എല്ലാം നീ അറിയാൻ.. ഇനി എനിക്ക് എന്തെങ്കിലും വന്നാൽ പോലും ഞാൻ കഷ്ടപ്പെട്ട് വളർത്തിയത് വെറുതെ പോകരുത്.. പിന്നെ ഓഫീസ് ഒന്ന് നോക്കി താ എന്ന് പറഞ്ഞു ആരുടെ മുന്നിലും നിന്റെ തല കുനിയരുത്.. അതിന് വേണ്ടി... പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി.. നിനക്ക് phd ചെയ്യാൻ ഉള്ള കാര്യങ്ങൾ എല്ലാം ഞാൻ ശെരിയാക്കിയിട്ടുണ്ട്..."" ""phd?? എനിക്ക് ഇനി പഠിക്കണ്ട ഏട്ടാ.."" ""പറ്റില്ല മോളെ.. നിന്റെ സ്വപ്നം ആണ് അത് എന്ന് നീ പണ്ടൊരിക്കൽ എന്നോട് പറഞ്ഞ കാര്യം ആണ്... നിന്റ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.. അല്ലാതെ ഒരിക്കലും വിലങ്ങുതടി ആകാൻ അല്ല.. ഇപ്പോ നിന്നെ പോലെ എന്റെ കുടി സ്വപ്നം ആണ് മോളെ.. നിന്റെ പേരിന്റെ കൂടെ ഡോക്ടർ.. Dr അദ്ധ്വിക കിരൺ... ഉഫ് 🔥 ""

ഏട്ടൻ ഇപ്പോഴേ അതൊക്കെ സ്വപ്നം കാണാൻ തുടങ്ങിയോ???"" ""പിന്നെ തുടങ്ങാതെ.. നിന്നെ കുറിച്ച് എനിക്ക് എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ട്‌ എന്ന് അറിയാവോ.. എല്ലാം നടത്തണം...."" ""സ്വപ്നം ഒക്കെ നമുക്ക് പിന്നെ നടത്താം.. ഇപ്പോ താഴേക്ക് പോകാം.."" എന്ന് പറഞ്ഞു എഴുനേറ്റ് പോകാൻ പോയവളെ അവൻ വീണ്ടും മടിയിൽ പിടിച്ചിരുത്തി.. ""എങ്ങോട്ടാ ഈ ചാടി തുള്ളി പോകാൻ പോകുന്നത്??? ഏഹ്ഹ്?? ഏട്ടന്റെ സമ്മാനം വേണ്ടേ???"" ""സമ്മാനം ഓ?? എന്ത്‌ സമ്മാനം???"" ""അത് പറയാൻ അല്ല.. കാണിക്കാൻ ആണ് ഉള്ളത്...."" ഇതും പറഞ്ഞു ഒരു കൈ അവളുടെ പിൻകഴുത്തിൽ താങ്ങി മറു കൈ കൊണ്ട് അവളെ വീണ്ടും തന്നിലേക്ക് അടുപ്പിച്ചു ചുണ്ടുകളിലെ തേൻ നുകരാൻ തുടങ്ങി.. ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം പതിയെ അച്ചുവും അതിൽ ലയിച്ചു... അവളുടെ കൈകൾ അവന്റെ മുടിയിൽ പിടി മുറുക്കി.. ചുംബനത്തിന്റെ ശക്തി കൂടുന്നത് അനുസരിച്ചു പെണ്ണ് ആകെ പൊള്ളി പിടഞ്ഞു.. ചുണ്ടിൽ നിന്നും ഉതിർന്ന ചോരയുടെ രുചി ആണ് അവനെ ബോധത്തിൽ എത്തിച്ചത്.. അച്ചുവിൽ നിന്ന് അടർന്നു മാറുമ്പോൾ പെണ്ണ് കണ്ണ് രണ്ടും അടച്ചു സ്വയം നോർമൽ ആക്കാൻ ശ്രമിക്കുവാണ്... ഇനിയും നിന്നാൽ ഇപ്പോഴേ പോകാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ട് കിച്ചു തന്നെ അവളെ വിളിച്ചു.. ""അച്ചു.. നീ ഓക്കേ അല്ലേ.. പോകണ്ടേ നമുക്ക്????"" കൂർപ്പിച്ചുള്ള ഒരു നോട്ടം ആരുന്നു അതിന് മറുപടി.. ""നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ മനുഷ്യാ.. എന്റെ ചുണ്ട് ഇങ്ങനെ പൊട്ടിക്കരുത് എന്ന്.. ഇത് ഇനി അമ്മ ചോദിച്ചാൽ ഞാൻ എന്ത്‌ പറയും??? പിന്നെ ദാ കഴുത്തിന്റെ ഇവിടെ ചുമന്നു കിടക്കുന്നത് കണ്ടോ????? ഇനി വീട്ടിൽ ചെല്ലുമ്പോൾ കുറേ കിളവികൾ ഉണ്ട്‌ ""

""അത് ഇന്നലെ രാത്രിയിലെ സ്നേഹം അല്ലേ വാവേ.. എനിക്ക് സ്നേഹിക്കാൻ നീ അല്ലേ ഉള്ളത്.. പിന്നെ ഇതൊന്നും കണ്ട് ആർക്കും ഒന്നും വിചാരിക്കേണ്ട ആവിശ്യം ഒന്നും ഇല്ല.. അവരും ഈ പ്രായം കഴിഞ്ഞു തന്നെ അല്ലേ വരുന്നത്.. അവർക്ക് ഒരു ഒറ്റ മറുപടി ഉള്ളു ഏട്ടാ"" ""മഹാഭാരതത്തിൽ ഉള്ളതിൽ കൂടുതൽ ആയി യാതൊന്നും ഇനി എഴുതപെടാനോ വർണിക്കാനോ ഇല്ല.. ഇനി ഉണ്ടാവുന്നത് അവയുടെ ആവർത്തനം മാത്രം...""❤ ( കടപ്പാട് ) ""ഒരു കുലസ്ത്രീ.. പോയി പണി നോക്കാൻ പറ.. ഇന്നത്തെ കാലത്ത് കൂടുതലും കുട്ടികൾ സ്വന്തം കാര്യം സിന്ദാബാദ്‌ ആണ്... അന്യന്റെ കാര്യത്തിൽ കൂടുതൽ ഇടപെടാൻ പോകാറില്ല... കുലസ്ത്രീകൾ എവിടെയും കാണും.. ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും.. പിന്നെ ഏട്ടൻ പറയുന്നത് ഇതെല്ലാം ആര് ചോദിച്ചാലും എന്റെ കെട്ടിയോന്റെ സമ്മാനം ആണെന്ന് പറയണോ???"" ""നീ പറഞ്ഞോ പെണ്ണെ.. എനിക്ക് സന്തോഷം മാത്രം "" ""കൊഞ്ചിക്കാതെ ഒന്ന് മാറ് മനുഷ്യാ.. താഴെ പോട്ടെ.. ഒരുമിച്ചിരുന്നല്ലേ ആഹാരം കഴിക്കുന്നത്... അച്ഛന് മരുന്ന് കഴിക്കാൻ സമയം ആയി.. എന്നിട്ട് വീട്ടിൽ പോകണ്ടേ???"" ""നിനക്ക് എന്നോട് എന്തെങ്കിലും വിരോധം???"" ""ഓ തുടങ്ങി.. ഇനി ഇത് കിട്ടാതെ വിരോധം വേണ്ട.""

ഇതും പറഞ്ഞു അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചവൾ.. ""എന്നും കുറ്റിയുടെ വിരോധം പറഞ്ഞു ഇത് ഏട്ടന് സ്ഥിരം പരുപാടി ആയി കേട്ടോ.."" ""ഞാൻ എന്റെ ഭാര്യയോട് ആണ് ചോദിച്ചത്.. ഇനിയും ചോദിക്കും.. അതിന് എനിക്ക് ഒരു ഉളുപ്പും ഇല്ല.."" "എങ്കിൽ ഉളുപ്പ് ഇല്ലാത്ത മനുഷ്യാ.. ഞാൻ താഴെ പോകുവാ... ഇവിടെ ഇരുന്നോ.."" 💫💫💫💫💫💫 ""അച്ഛനും വാ ഞങ്ങളുടെ കൂടെ.. ഇവിടെ ഒറ്റക്ക് നിൽക്കണ്ട.."" കൂടെ വരുന്നില്ല എന്ന് പറഞ്ഞ പ്രസാദിനെ കൊണ്ട് പോയെ അടങ്ങു എന്ന വാശിയിൽ ആണ് അച്ചു... ""അതിന് ആര് പറഞ്ഞു അച്ഛൻ ഒറ്റക്ക് ആണെന്ന്.. ഇനി രണ്ട് ദിവസം ഞങ്ങൾ ഇവിടെ ആണ്..."" ഇതും പറഞ്ഞു ശ്യാമും അനുവും കേറി വന്നു.. ശ്യാം കേറി വന്നപ്പോൾ കാണുന്നത് കസേരയിൽ ഇരുന്ന് ഫോണിൽ ഗെയിം കളിക്കുന്ന കിച്ചു.. അവന് വാരി കൊടുക്കുന്ന അച്ചു... ഇതും കണ്ട് ചിരിച്ചു കൊണ്ട് ആഹാരം കഴിക്കുന്ന പ്രസാദ്.. തന്റെ കിച്ചുവിനെ ഒരിക്കലും ഇങ്ങനെ ഒന്നും കുട്ടികളെ പോലെ കണ്ടിട്ടില്ല എന്ന് അവൻ ഓർത്തു.. ""ഇതെന്താ പ്രസാദ് അച്ഛാ ഇവന് വാരി കൊടുക്കുന്നത്??? കുഞ്ഞുവാവ ആണോ????"" ""ഇതൊക്കെ ഇവിടെ ഇപ്പോ സ്ഥിരം കാഴ്ചകൾ ആണ് മോനെ.. കുഞ്ഞുവാവ ആണെന്നാണ് ഒരുത്തന്റെ വിചാരം.."" ""ടാ ടാ.. കുഞ്ഞുകളിക്കാതെ എഴുനേറ്റു പോടാ പുല്ലേ... അവന് ആഹാരം തനിയെ കഴിക്കാൻ വയ്യ..."" ""ഓ പിന്നെ... നീ കൂടുതൽ പറയണ്ട.. നിനക്ക് നിന്റെ അമ്മ വാരി തന്നിട്ടില്ലേ.. എനിക്ക് എന്റെ പെണ്ണ് വാരി തരുന്നു... അത്രേ ഉള്ളു ""

""ഒന്ന് അച്ഛനോട് പറ ചേട്ടായി ഞങ്ങളുടെ കൂടെ വരാൻ.. ഇവിടെ ഒറ്റക്ക് നിൽക്കണ്ട എന്ന്.."" വിഷയം മാറ്റാൻ എന്ന പോലെ അച്ചു പറഞ്ഞു... ""അതല്ലേ മോളെ ഞാൻ പറഞ്ഞത്.. ഇനി നിങ്ങൾ പോയി വരുന്നത് വരെ ഞങ്ങൾ ഇവിടെ.. വെറുതെ വാശി കാണിക്കാതെ പോകാൻ നോക്ക് മോളെ.. ടാ കിച്ചു.. കഴിച്ചു കഴിഞ്ഞു എങ്കിൽ ചെല്ല് നീ..."" ""ഓക്കേ ടാ മോനുസേ.."" 💫💫💫💫💫💫 ""ഞങ്ങൾ പോയിട്ട് വരുന്നത് വരെ നല്ല കുട്ടി ആയിട്ട് ഇരിക്കണേ.. സമയത്തിന് മരുന്ന് കഴിക്കണേ... ഓഫീസിൽ പോയിട്ട് നേരുത്തേ വരണം കേട്ടോ.."" ഇങ്ങനെ ഒരുപാട് ഉപദേശം കൊടുത്തിട്ടാണ് അച്ചു വീട്ടിൽ പോകാൻ ഇറങ്ങിയത്... അവർ പോകുന്നതും നോക്കി നിന്ന പ്രസാദിന്റെ അടുത്തു പോയി ശ്യാം ചോദിച്ചു.. ""എന്താ മോൻ പോയതിനു വിഷമം ഉണ്ടോ???"" ""വിഷമം ഒ?? എന്തിന്??? അവന്റ ഭാഗ്യം അല്ലേ അവൾ.. ഒരു പോലെ ഒരു ഭാര്യയും മകളും അമ്മയും ഒക്കെ ആണവൾ.. ഞാൻ അത് ആലോചിച്ചത് ആണ്..."" ""എങ്കിൽ old മാൻ ഒരുപാട് ആലോചിക്കേണ്ട... അകത്തോട്ടു വാ.."" ""ഹാ.. വരുവാ.."" 💫💫💫💫💫💫.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story