മിഴി രണ്ടിലും: ഭാഗം 24

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""ഞങ്ങൾ പോയിട്ട് വരുന്നത് വരെ നല്ല കുട്ടി ആയിട്ട് ഇരിക്കണേ.. സമയത്തിന് മരുന്ന് കഴിക്കണേ... ഓഫീസിൽ പോയിട്ട് നേരുത്തേ വരണം കേട്ടോ.."" ഇങ്ങനെ ഒരുപാട് ഉപദേശം കൊടുത്തിട്ടാണ് അച്ചു വീട്ടിൽ പോകാൻ ഇറങ്ങിയത്... അവർ പോകുന്നതും നോക്കി നിന്ന പ്രസാദിന്റെ അടുത്തു പോയി ശ്യാം ചോദിച്ചു.. ""എന്താ മോൻ പോയതിനു വിഷമം ഉണ്ടോ???"" ""വിഷമം ഒ?? എന്തിന്??? അവന്റ ഭാഗ്യം അല്ലേ അവൾ.. ഒരു പോലെ ഒരു ഭാര്യയും മകളും അമ്മയും ഒക്കെ ആണവൾ.. ഞാൻ അത് ആലോചിച്ചത് ആണ്..."" ""എങ്കിൽ old മാൻ ഒരുപാട് ആലോചിക്കേണ്ട... അകത്തോട്ടു വാ.."" ""ഹാ.. വരുവാ.."" 💫💫💫💫💫💫 വീട്ടിലേക്ക് ചെന്നതും അവളെ നോക്കി വിച്ചു മോൻ വീടിന്റെ ഉമ്മറത്തു തന്നെ ഉണ്ടാരുന്നു... ""കെട്ടിച്ചു വിട്ടു കഴിഞ്ഞപ്പോൾ നീ ഞങ്ങളെ ഒക്കെ മറന്നോടി ചേച്ചി????""

""പിന്നെ മറക്കാതെ.. അല്ലെങ്കിലും നിനക്ക് എന്നോട് ഒരു സ്നേഹം ഇല്ലെല്ലോ.. ഇവിടെ ഉള്ളപ്പോൾ അടി ഇടാൻ അല്ലാതെ നീ എന്നോട് സംസാരിക്കില്ലല്ലോ. പിന്നെ ഇപ്പോ എന്തിനാ ഒരു സ്നേഹം??"" അവനോട് തല്ല് കൂടാൻ വേണ്ടി പറഞ്ഞത് ആണെങ്കിലും ചെറുക്കാൻ ഇപ്പോ കരയും എന്ന അവസ്ഥ ആയി.. ""അയ്യേ.. ചേച്ചിടെ മോനെ ചേച്ചി മറക്കുവോടാ.. നീ എന്റെ മുത്തല്ലേ.. നിന്റെ ചേട്ടന് എന്തോ ജോലി തിരക്ക് വന്നു.. അതാ രണ്ട് ദിവസം താമസിച്ചത്.. ദാ ഇനി മൂന്ന് ദിവസം ഞങ്ങൾ ഇവിടെ തന്നെ ഉണ്ടെല്ലോ.. ചേച്ചിടെ മോൻ ഒന്ന് ചിരിച്ചേ..."" അവരുടെ ചേച്ചിടെയും അനിയന്റെയും ലോകത്ത് തന്നിക്ക് ഒരു സ്ഥാനം ഇല്ല എന്ന് ഓർത്ത് ചെക്കന് ഒട്ടും കുശുമ്പ് ഇല്ലാതില്ല.. ആ ദേഷ്യം എല്ലാം സാധനം വാങ്ങിയ കവറിൽ തീർത്തു കിച്ചു.. 💫💫💫💫💫

""നിനക്ക് എന്താ വിച്ചു എന്നേ ഇഷ്ടം അല്ലേ.. നിന്റെ ചേച്ചിടെ അടുത്തു മാത്രം സംസാരിക്കാത്തൊള്ളോ???"" ""അതിന് ചേട്ടായിയെ ഞാൻ ശ്രദ്ധിച്ചില്ല.. ചേച്ചിയെ നോക്കി അല്ലേ ഞാൻ ഇരുന്നത്...."" നിഷ്കളങ്കമായ അവന്റെ മറുപടി കേട്ടപ്പോൾ എന്തോ ചോദിക്കണ്ട എന്ന് തോന്നി അവന്.. അനിയൻ ആയിട്ടേ ഇത് വരെ കണ്ടിട്ടുള്ളു.. പക്ഷേ ഈ മറുപടി എന്തോ അന്യൻ ആയി തോന്നി... അച്ചുവിനെ ഒന്ന് ചിരിച്ചു കാണിച്ചു വാങ്ങിയ സാധനം എല്ലാം ആയി അകത്തേക്ക് കേറി അവൻ.... വീട്ടിലെ ഹാളിൽ അച്ഛനോടും അമ്മയോടും സംസാരിച്ചു ഇരുന്നപ്പോഴും ഒക്കെ കിച്ചുവിന്റെ മുഖത്തെ തെളിച്ചക്കുറവ് അച്ചു ശ്രദ്ധിച്ചു.. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞു മുകളിലേക്ക് പോയ കിച്ചുവിന്റെ കൂടെ പോകാൻ പോയപ്പോൾ ആണ് മോഹൻ അവളോട് ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയത്... 💫💫💫💫💫💫

റൂമിൽ എത്തിയ കിച്ചന് ആകെ ദേഷ്യം പിടിച്ച അവസ്ഥ ആയി.. വീട്ടിൽ അങ്ങോട്ട് തിരിഞ്ഞാലും ഇങ്ങോട്ട് തിരിഞ്ഞാലും എല്ലാം കിച്ചേട്ടാ എന്ന് വിളിച്ചു നടന്ന പെണ്ണ് ആണ്.. ഇന്ന് സ്വന്തം വീട്ടിൽ വന്നപ്പോൾ തന്നെ വേണ്ടാത്തത്... ഇനി വരട്ടെ.. ഞാനും mind ചെയ്യില്ല.... റൂമിൽ കേറി വന്ന അച്ചു കാണുന്നത് എന്തോ കാര്യത്തിന് ദേഷ്യപ്പെട്ടിരിക്കുന്ന കിച്ചനെ ആണ്.. ""എന്താ ഏട്ടാ ഇത്ര ദേഷ്യം??"" ""ഒന്നുല്ല.. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം..."" 💫💫💫💫💫💫 കുളിച്ചിട്ട് തല തൂവർത്തി ഇറങ്ങിയ കിച്ചന്റ നെഞ്ചിൽ ഓടി ചെന്ന് വീണു പെണ്ണ്.. ""ഈ സ്റ്റീൽ ബോഡി ആരെ കാണിക്കാൻ ആ ഇങ്ങനെ തുറന്നിട്ടേക്കുന്നത്???"" ""അങ്ങനെ ആരും ഇവിടെ കാണാൻ ഇല്ലെല്ലോ.. അപ്പോ ഞാൻ തുറന്നിടും അല്ലാതെ ഇടും അതിന് നിനക്ക് എന്താ.. കൊഞ്ചാതെ പോ പെണ്ണെ.. പോയി നിന്റെ വീട്ടുകാരുടെ അടുത്ത് ഇരിക്ക്...""

""അതിന് കിച്ചേട്ടൻ എവിടെ പോകുന്നു?"" ""നിങ്ങളുടെ ഇടയിൽ ഞാൻ എന്തിനാ അച്ചു??? നിന്നെ കാണാൻ അല്ലേ അവരൊക്കെ കാത്തിരുന്നത്.. താഴെ പൊക്കോ.. എനിക്ക് ഒന്ന് കിടക്കണം.."" (ഓ ചീപ്പ്‌ ഷോ.. ഇപ്പോ കിടത്താം ഞാൻ😏) അങ്ങനെ ഏട്ടൻ മാത്രം കിടക്കേണ്ട.. അച്ചു മോൾ ഫസ്റ്റ്.. ഇതും പറഞ്ഞു അച്ചു ആദ്യം കേറി കിടന്നു.. ""പെണ്ണെ.. കളിക്കാൻ നിൽക്കല്ലേ.. നീ താഴെ പോ.."" ""ഏട്ടൻ കൂടുതൽ ഷോ കാണിക്കല്ലേ.. ഞാൻ ആണോ താഴെ നിൽക്കേണ്ടത്. ഏട്ടൻ അല്ലേ.. അറിയാൻ വയ്യാത്ത കൊച്ചു എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് ഇങ്ങനെ പിണങ്ങി റൂമിൽ വന്നു ഇരിക്കാൻ നാണം ഇല്ലേ????"" ""ഞാൻ അത് കൊണ്ട് ഒന്നും അല്ല...."" ""ദേ എന്നോട് കള്ളം പറഞ്ഞാൽ ചപ്പാത്തി പലക കൊണ്ട് തലക്ക് അടിക്കും ഞാൻ... മര്യാദക്ക് താഴെ വാ മനുഷ്യ....""

""താഴെ വന്നിട്ട് അവൻ എന്നോട് മിണ്ടിയില്ലെങ്കിൽ??? ""എന്റെ ഏട്ടാ... മറ്റൊരു വീട് എന്ന് മനസ്സിൽ വിചാരിക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്.. സ്വന്തം വീട് പോലെ മനസ്സിൽ വിചാരിച്ചാൽ... ഇവിടെ ഉള്ളവർ എല്ലാം ഏട്ടന്റെ കൂടി സ്വന്തം എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്‌നം മാത്രം ഉള്ളു ഇവിടെ.. അമ്മായിഅച്ഛൻ എന്ന ലേബൽ വിട്ട് അച്ഛൻ എന്നും, അനിയനെ തന്റെ സ്വന്തം അനിയൻ എന്നും മനസ്സിൽ വിചാരിച്ചാൽ ഈ പ്രശ്നം എല്ലാം തീരും.. പിന്നെ അങ്ങനെ വന്നു കേറുന്ന പിള്ളേർക്ക് കാണാൻ പറ്റാത്ത വീട്ടിൽ ആണ് ഈ പ്രശ്നങ്ങൾ എല്ലാം നടക്കുനത്.... അത് കൊണ്ട് എന്റെ ഏട്ടൻ നല്ലകുട്ടി ആയിട്ട് താഴെ വായോ..."" ""വന്നിട്ട് എന്നോട് അവൻ സംസാരിക്കുവാരിക്കും അല്ലേ?? ""ദാ ശങ്കരൻ വീണ്ടും തെങ്ങിൽ... രാമായണം മുഴുവൻ പറഞ്ഞിട്ട് ഒടുവിൽ സീത രാമന്റെ ആരാ എന്ന് ചോദിച്ചത് പോലെ ഉണ്ട്‌ ഇത്.. ഒന്ന് വാ ഏട്ടാ..."" 💫💫💫💫💫💫

അടുക്കളയിലെ ജോലി എല്ലാം അമ്മയുടെ കൂടെ നിന്ന് സഹായിച്ചിട്ട് വന്ന അച്ചു കാണുന്നത് വിച്ചുവിനോടും അച്ഛനോടും കത്തി അടിച്ചു ഇരിക്കുന്ന കിച്ചൻ ആണ്... വിചുവിന്റെ തോളിലൂടെ കൈ ഇട്ട് ചേർത്തു പിടിച്ചിട്ടും ഉണ്ട്‌.. ""ഇത്ര ഉള്ള കാര്യത്തിന് ആണോ ദൈവമേ ഈ ചെക്കൻ മുൻപേ ഇത്ര സെന്റി അടിച്ചു നടന്നത്???ഹാ പിന്നെ എല്ലാവർക്കും ദൈവം എന്നേ പോലെ maturity വാരി കോരി കൊടുക്കില്ലല്ലോ പാവം..."" ""എന്താടി അവിടെ നിന്ന് സ്വപ്നം കാണുന്നത്???"" ""ഓ ഒന്നുല്ല ഏട്ടാ..."" ""വിച്ചുസേ ചേട്ടൻ റൂമിൽ പോകുവാണേ... രാത്രി ഫുഡ്‌ നിങ്ങൾ എല്ലാവരും കഴിച്ചോ അച്ഛാ.. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്‌.. താമസിക്കും.."" ""ഫുഡ്‌ കഴിച്ചിട്ട് മുകളിലേക്ക് വാ കേട്ടോ.."" 💫💫💫💫💫💫 ""രാത്രി എല്ലാവരുടെയും കൂടെ ഇരുന്ന് ആഹാരം കഴിച്ചിട്ടും അച്ചുവിന് ഒന്നും കഴിക്കാൻ തോന്നിയില്ല.. അവസാനം എന്തും വരട്ടെ എന്ന് പറഞ്ഞു ഒരു പ്ലേറ്റിൽ ചപ്പാത്തിയും കറിയും എടുത്തു എണ്ണിറ്റവൾ... ""

എന്താ മോളെ കഴിക്കാതെ പോകുന്നത്????"" ""ഞാൻ റൂമിൽ പോയി കഴിച്ചോളാം അച്ഛാ..."" ""അതെന്താ നിനക്ക് ഇവിടെ ഇരുന്നു കഴിച്ചാൽ????"" ""ഒന്നുല്ല അച്ഛാ.. ഏട്ടൻ കഴിച്ചില്ലല്ലോ.. അത് കൊണ്ട് ഞാൻ മുകളിൽ ഇരുന്ന് കഴിച്ചോളാം..."" ഇനി എന്ത്‌ പറഞ്ഞിട്ടും കാര്യം ഇല്ല എന്ന് തോന്നി അവരും ഒന്നും പറയാൻ നിന്നില്ല... 💫💫💫💫💫💫 റൂമിലേക്ക് ചെന്ന അച്ചു കാണുന്നത് ലാപ്പിൽ കാര്യമായി പണിയുന്ന കിച്ചനെ ആണ്... താൻ വന്നതും കതക് അടച്ചതും ഒന്നും ആൾ അറിഞ്ഞിട്ട് പോലുമില്ല.. ""എന്താ കിച്ചേട്ടാ ഇത്ര വലിയ കാര്യം.?? ബാക്കി ഇനി ഇത് കഴിച്ചിട്ട് പണി ഏട്ടാ..."" ""അതൊന്നും പറ്റില്ല അച്ചു.. ഞാൻ പറഞ്ഞത് അല്ലേ നീ കഴിച്ചോ.. ഞാൻ പിന്നെ ഫുഡ്‌ കഴിക്കാം എന്ന്.... എനിക്ക് ഇപ്പോ വേണ്ട..."" ""കുറച്ച് കഴിച്ചിട്ട് ജോലി ചെയ്തോ ഏട്ടാ.."" ""നിനക്ക് എന്താ പെണ്ണെ പറഞ്ഞാൽ മനസിലാകില്ലേ????"" കിച്ചൻ കലിപ്പിലായതും പെണ്ണ് സൈലന്റ് ആയി.. ""ഓന്ത് പോലും ഇങ്ങനെ നിറം മാറില്ല 😤""

""എന്തോ.. മോൾ വല്ലതും പറഞ്ഞോ?? ചേട്ടൻ കെട്ടില്ല...."" ""നിങ്ങൾ അല്ലെങ്കിലും കേൾക്കില്ല.. സമയത്തിന് ഒന്നും കഴിക്കാതെ ബിസിനസ്‌ എന്ന് പറഞ്ഞത് നടന്നോണം.. മര്യാദക്ക് ഇത് കഴിക്ക് മനുഷ്യാ"" അതും പറഞ്ഞത് പെട്ടെന്ന് ആരുന്നു അച്ചു ഒരു പീസ് ചപ്പാത്തി വായിൽ വെച്ച് കൊടുത്തത്.. ""മിണ്ടാതെ ഇത് മുഴുവനും കഴിച്ചോണം.. നിങ്ങൾ ജോലി ചെയ്യണ്ട എന്ന് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ.. പട്ടിണി ഇരിക്കാൻ ഞാൻ സമ്മതിക്കില്ല... ലാപ്പിൽ കുത്തി ഇരുന്നോ.. ഇടക്ക് ഞാൻ തരുന്നത് മടി ഇല്ലാതെ കഴിച്ചാൽ മതി..."" ""ഞാൻ കഴിച്ചില്ലെങ്കിൽ????"" അച്ചുവിനെ ദേഷ്യം പിടിപ്പിക്കാൻ എന്ന പോലെ അവൻ ചോദിച്ചു... ""കഴിച്ചില്ലെങ്കിൽ ഞാനും പട്ടിണി... സ്നേഹം കൊണ്ട് ഒന്നും അല്ല.. വിശപ്പ് ഇല്ല.. അത് കൊണ്ട് മാത്രം...."" ""വിശ്വസിച്ചു.. എന്തായാലും എന്റെ ഭാര്യ കഷ്ടപ്പെട്ട് കൊണ്ട് വന്നത് അല്ലേ.. എനിക്ക് തനിയെ കഴിക്കാൻ ഒന്നും പറ്റില്ല.. വാരി താ...""

""അയ്യാ.. പറച്ചിൽ കേട്ടാൽ തോന്നും അല്ലെങ്കിൽ എന്നും ഇപ്പോ തനിയെ ആണ് കഴിക്കുന്നത് എന്ന്.. നിങ്ങളുടെ സ്ഥിരം പണി അല്ലേ മനുഷ്യാ എന്നേ കൊണ്ട് ഇങ്ങനെ വാരി തരുന്നത്???"" ""I love u Achu"" ""എന്തോന്ന് 🙄???"" ""ഐ ലവ് യു എന്ന്..."" അത് കേട്ടതും പെണ്ണ് ഫ്ലാറ്റ്.. ""അല്ലെങ്കിലും ഏട്ടന്റെ സ്ഥിരം പരുപാടി ആണെല്ലോ ഞാൻ എന്തെങ്കിലും പറയുമ്പോൾ ഈ ഡയലോഗ്.."" ""അതേല്ലോ.. ഞാൻ ഈ ഡയലോഗ് പറഞ്ഞാൽ പിന്നെ എന്റെ ഉണ്ടമുളകിന് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ???"" ""ഉണ്ടമുളക് നിങ്ങളുടെ മറ്റവൾ.."" ""അവളെ തന്നെ ആണ് വിളിച്ചത്.."" ""മര്യാദക്ക് ഇത് മുഴുവൻ കഴിക്ക് മനുഷ്യാ വെറുതെ വഴക്കിനു വരാതെ.."" ഇതും പറഞ്ഞത് ഓരോ പീസ് ചപ്പാത്തി ആയിട്ട് പിച്ചി കൊടുക്കാൻ തുടങ്ങി അവൾ... കൂടുതൽ വഴക്കിനു പോകാതെ നല്ല കുട്ടി ആയിട്ട് അത് മുഴുവനും അവനും കഴിച്ചു.. ഇടക്ക് അച്ചുവിന്റെ വായിൽ വെച്ച് കൊടുക്കാനും മറന്നില്ല... കഴിച്ചു കഴിഞ്ഞ് പ്ലേറ്റ് താഴെ കൊണ്ട് വെച്ചിട്ട് വന്നപ്പോഴും ചെക്കൻ ഇപ്പോഴും ലാപ്പിൽ ജോലി തന്നെ...

അടുത്തു വന്നു അവന്റെ കൈയിലേക്ക് ചാരി ഇരുന്നവൾ.. കുറച്ചു നേരം കഴിഞ്ഞും അനക്കം ഒന്നും ഇല്ലാതെ കിച്ചു നോക്കിയപ്പോൾ ആണ് തന്റെ കൈ വട്ടം പിടിച്ചു ആൾ നല്ല ഉറക്കം ആയി... പതിയെ അച്ചുവിനെ തന്റെ മടിയിലേക്ക് കിടത്തി ഒന്ന് പുതപ്പിച്ചിട്ട് വീണ്ടും തന്റെ ജോലിയിൽ ഏർപ്പെട്ടു അവൻ.. എല്ലാം കഴിഞ്ഞ് ലാപ് മാറ്റി ടേബിളിൽ വെച്ച് അച്ചുവിനെ തന്റെ നെഞ്ചിൽ എടുത്തു കിടത്തുമ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി അവന്... ഇനി അമ്മ പോയത് പോലെ അച്ചു പോയാൽ പിന്നെ തനിക്ക് ഒരു ജീവിതം കാണില്ല എന്ന് ഉറപ്പിച്ചവൻ.. കാരണം ഇന്ന് കിരണിന്റെ ലോകം തന്നെ അച്ചു ആണ്... അവളുടെ ചിരിയും കുസൃതിയും എല്ലാം കണ്ട് ആണ് ഓരോ ദിവസവും തുടങ്ങുന്നത് തന്നെ... എന്നും ഇങ്ങനെ തന്നെ കാണണേ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു തന്റെ പ്രാണനെയും ചേർത്തു ഉറക്കത്തിലേക്ക് വീണവൻ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story