മിഴി രണ്ടിലും: ഭാഗം 25

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

അടുത്തു വന്നു അവന്റെ കൈയിലേക്ക് ചാരി ഇരുന്നവൾ.. കുറച്ചു നേരം കഴിഞ്ഞും അനക്കം ഒന്നും ഇല്ലാതെ നോക്കിയപ്പോൾ ആണ് തന്റെ കൈ വട്ടം പിടിച്ചു ആൾ നല്ല ഉറക്കം ആയി... പതിയെ അച്ചുവിനെ തന്റെ മടിയിലേക്ക് കിടത്തി ഒന്ന് പുതപ്പിച്ചിട്ട് വീണ്ടും തന്റെ ജോലിയിൽ ഏർപ്പെട്ടു അവൻ.. എല്ലാം കഴിഞ്ഞ് ലാപ് മാറ്റി ടേബിളിൽ വെച്ച് അച്ചുവിനെ തന്റെ നെഞ്ചിൽ എടുത്തു കിടത്തുമ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി അവന്... ഇനി അമ്മ പോയത് പോലെ അച്ചു പോയാൽ പിന്നെ തനിക്ക് ഒരു ജീവിതം കാണില്ല എന്ന് ഉറപ്പിച്ചവൻ.. കാരണം ഇന്ന് കിരണിന്റെ ലോകം തന്നെ അച്ചു ആണ്... അവളുടെ ചിരിയും കുസൃതിയും എല്ലാം കണ്ട് ആണ് ഓരോ ദിവസവും തുടങ്ങുന്നത് തന്നെ... എന്നും ഇങ്ങനെ തന്നെ കാണണേ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു തന്റെ പ്രാണനെയും ചേർത്തു ഉറക്കത്തിലേക്ക് വീണവൻ.... 💫💫💫💫💫💫

രാവിലെ ആദ്യം എണീറ്റത് കിച്ചു ആണ്.. ഒരു പൂച്ചകുഞ്ഞിനെ പോലെ തന്റെ നെഞ്ചിൽ ചേർന്നു കിടന്നു ഉറങ്ങുന്നവളെ കണ്ട് അവന് അവളോട് വാത്സല്യം തോന്നി.. കണ്ടിട്ടും കണ്ടിട്ടും മതി ആവാത്ത പോലെ അവളെ നോക്കി കിടന്നു അവൻ.. കവിളിൽ ചെറുതായി ചുംബിച്ചിട്ട് പോലും പെണ്ണ് ഒന്നും അറിഞ്ഞില്ല... അത്ര നല്ല ഉറക്കം... അവളെ തട്ടി വിളിച്ചപ്പോൾ കൈയുടെ മുറുക്കം ഒന്നൂടി കൂടിയത് അല്ലാതെ കുറഞ്ഞില്ല... ഒന്നൂടി അച്ചുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു വീണ്ടും ഉറക്കത്തിലേക്ക് വീണവൻ.. രാവിലെ അച്ചു ഉണരുമ്പോൾ കിച്ചു അടുത്തില്ല.. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി ആൾ കുളിക്കുവാണെന്... കുളിച്ചിട്ട് താഴെ പോകാം എന്ന് വിചാരിച്ചു അവിടെ തന്നെ ഇരുന്നു പെണ്ണ്.... ഫോണിൽ കുത്തി ഇരുന്നത് കൊണ്ട് കിച്ചു കുളി കഴിഞ്ഞ് ഇറങ്ങിയത് ഒന്നും പെണ്ണ് അറിഞ്ഞില്ല....

അടുത്തു വന്നു നിന്നിട്ടും ഒന്നും never mind.. അവസാനം കൈയിൽ ഇരുന്ന നനഞ്ഞ ടവൽ അച്ചുവിന്റെ മുഖത്തേക്ക് ഇട്ടു കിച്ചു.. ""എന്താ കിച്ചേട്ടാ ഈ കാണിക്കുന്നത്??? എന്റെ ഡ്രസ്സ്‌ നനഞ്ഞു..."" ""ഡ്രസ്സ്‌ നനഞ്ഞെങ്കിൽ പോയി കുളിക്കെടി.. രാവിലെ ഇരുന്ന് ഫോണിൽ കുത്താതെ... അതിൽ ആരാ നിന്റെ കാമുകൻ ഉണ്ടോ????"" ""അതേല്ലോ.. എന്റെ കാമുകൻ ഉണ്ട്‌.. അടുത്ത ദിവസം ഒളിച്ചോടുന്ന കാര്യം ഡിസ്‌കസ് ചെയ്തത് ആണ് ഞങ്ങൾ..എന്താ പിടിച്ചില്ലേ???"" ""പോകുന്നത് ഒക്കെ കൊള്ളാം.. പിന്നെ ഞാൻ ആ ശീതളിനെ കെട്ടിയാൽ വഴക്ക് കൊണ്ട് വരരുത്.. നീ പോയാൽ എനിക്കും വേണ്ടേ ഒരു ജീവിതം.."" ""ഓ പിന്നെ ശീതൾ... അവൾ നിങ്ങളെ കെട്ടിയാൽ എഴുതി വെച്ചോ.. അതിന്റെ മൂന്നാമത്തെ ദിവസം നിങ്ങളെ കളഞ്ഞിട്ട് അവൾ പോകും.. ഉറപ്പാണ്.. ""അതെന്താ ടി എനിക്ക് ഒരു കുഴപ്പം????"" ""പ്രത്യേകിച്ച് എന്ത്‌ കുഴപ്പം.. ഈ ദേഷ്യവും വാശിയും പിന്നെ അത് കഴിഞ്ഞ് ഉള്ള സ്നേഹവും എല്ലാം സഹിക്കാൻ നല്ല സ്റ്റാമിന വേണം..

എന്റെ ഒരു ഇതിൽ അവൾക്ക് ആ സ്റ്റാമിന തീരെ കുറവാണ്... so വേറെ പെണ്ണിനെ നോക്കിയാൽ മതി കിച്ചേട്ടാ...."" ഒരു വഴക്ക് പ്രതീക്ഷിച്ചു ശീതളിനെ എടുത്തിട്ട കിച്ചുവിന് അടി കിട്ടിയത് പോലെ ആയി അച്ചുവിന്റെ പ്രതികരണം... തനിക്ക് ഇത് എന്തിന്റെ കുഴപ്പം ആരുന്നു എന്ന് സ്വയം ഒന്ന് ആലോചിച്ചവൻ.. അല്ലെങ്കിലും എപ്പോഴും അച്ചുവിനെ ചൊറിയാൻ പോകും.. പെണ്ണ് കേറി മാന്തി വിടും.. അതാണല്ലോ സ്ഥിരം പരുപാടി തനിക്ക്... പിന്നെ ഇതും ഒരു സുഖം... ""അല്ല മോളെ.. സ്റ്റാമിനയുടെ കാര്യം ഒക്കെ പറഞ്ഞെല്ലോ.. രാവിലെ തന്നെ ഒന്ന് test ചെയ്താലോ സ്റ്റാമിന ഉണ്ടോ എന്ന്???"" ഒരു വഷളൻ ചിരിയോടെ തനിക്ക് നേരെ നടന്നു വരുന്നവനെ നോക്കി ആദ്യം ഒന്ന് പകച്ചു നിന്നെങ്കിലും പിന്നെ ബാത്‌റൂമിലോട്ട് ഒരു ഒറ്റ ഓട്ടം ആരുന്നു പെണ്ണ്... ""അതൊക്കെ വീട്ടിൽ പോയിട്ട് മതി മോനുസ്... അത് വരെ നോ entry.."" ""പിന്നെ നോ entry.. അത് പള്ളിയിൽ പോയി പറയെടി പുല്ലേ...നീ ഇന്ന് അതിൽ നിന്ന് ഇറങ്ങി വരുമെല്ലോ.. കാണിച്ചു തരാം ഞാൻ...!!""

""പോടാ പട്ടി..."" ""നീ പോടീ ഉണ്ടമുളകെ.."" ""നീ പോടാ ചട്ടിതലയാ..."" 💫💫💫💫💫💫 ബാൽക്കണിയിൽ ഫോൺ ചെയ്ത് നിന്നപ്പോഴാണ് രണ്ട് തണുത്ത കൈ തന്നെ വന്നു ചുറ്റി പിടിച്ചത് കിച്ചു കണ്ടത്.. കണ്ടിട്ടും കാണാത്ത പോലെ ഫോൺ പരുപാടിയിൽ ഏർപ്പെട്ടു അവൻ.. ""ടാ കിച്ചാ.. എന്നോട് പിണക്കം ആണോ????"" ""എനിക്ക് ആരോടും ഒരു പിണക്കവും ഇല്ലല്ലോ... നീ മാറ്.. എനിക്ക് ഫോൺ ചെയ്യണം..."" ""അതിനെന്താ ഞാൻ ഇവിടെ നിന്നാൽ.. കിച്ചേട്ടൻ ഫോൺ ചെയ്തോ.. ഞാൻ ഏട്ടനെ പിടിച്ചു ഇങ്ങനെ നിന്നോളാം.."" ""തണുക്കുന്നോ നിനക്ക്????"" ""മ്മ്..."" ""വാ.."" ഇതും പറഞ്ഞത് ഒരു കൈ കൊണ്ട് അച്ചുവിനെ നെഞ്ചിലേക്ക് ചേർത്തു മറു കൈ കൊണ്ട് ഫോൺ ചെയ്തവൻ.. വെറുതെ കിച്ചന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു കളിച്ചപ്പോൾ ആണ് കിച്ചൻ ഫോൺ ചെയ്ത് കഴിഞ്ഞത്.. ""നിനക്ക് ഇങ്ങനെ പേര് എഴുതി കളിക്കണം എന്ന് നിർബന്ധം ആണോ????"" ""എന്റെ കെട്ടിയോൻ.. എന്റെ സ്വന്തം പ്രോപ്പർട്ടി ആണ്.. എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ചെയ്യും..."" ""ചെയ്തോ.. പക്ഷേ ഇപ്പോ ഒന്നും വേണ്ട.. താഴെ പോകാം വാ..""

""അതെന്തേ ഇത്ര നേരുത്തേ???"" ""ഒന്നുല്ല പെണ്ണെ. ഇവിടെ വന്നിട്ട് ഞാൻ ഇങ്ങനെ റൂമിൽ കേറി ഇരിക്കുന്നത് ശെരി അല്ലല്ലോ.. പോയി എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഇരിക്കട്ടെ ഭാര്യേ.. അവരുടെ ഒരേ ഒരു മരുമകൻ അല്ലേ ഞാൻ..."" You are the best man that I had ever seen in my life etta... Love you so much...❤ ""എന്തെ രാവിലെ ഒരു പ്രത്യേക സ്നേഹം?? ഏഹ്ഹ്???"" ""പ്രത്യേക സ്നേഹം ഒന്നുമല്ല.. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിൽ കടന്നു വന്നത് ആണ് ഏട്ടൻ... എന്നാൽ ഇന്ന് മറ്റാരേക്കാളും സ്നേഹം കൊണ്ട് എന്നേ കൊല്ലുവല്ലേ... ഞാൻ പറയാതെ തന്നെ എന്നേ മനസിലാക്കുന്നു... എന്നേക്കാൾ കൂടുതൽ എന്റെ ഭാവിയെ കുറിച്ച് സ്വപ്നം കാണുന്നു... ഒരു അച്ഛന്റെ സ്നേഹവും ചേട്ടന്റെ കരുതലും എല്ലാം തന്നു എന്റെ കൂടെ നിൽക്കുന്നില്ലേ.. അതിൽ കൂടുതൽ ഒരു പെണ്ണിന് വേറെ എന്താ വേണ്ടത്... എന്റെ ഭാഗ്യം അല്ലേ... ഒരു നിമിഷം ഏട്ടൻ ഇല്ലാതെ എനിക്ക് ഇപ്പോ ചിന്തിക്കാൻ കുടി പറ്റില്ല....

ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ എന്നോട് വഴക്ക് ഇട്ടോ.. ദേഷ്യപ്പെട്ടോ.. പക്ഷേ എന്റെ അടുത്തു നിന്ന് മാറി നിൽക്കല്ലേ.. അത് മാത്രം എനിക്ക് സഹിക്കില്ല... അത്രക്ക് ജീവൻ ആണ് എനിക്ക്... ഓരോ തവണ ഇങ്ങനെ ചേർത്തു പിടിച്ചു നെറ്റിയിൽ തരുന്ന ചുംബനത്തിലും വലുത് ഇന്ന് വേറെ ഒന്നുമില്ല എനിക്ക്... എന്നും ഈ നെഞ്ചിൽ ഇങ്ങനെ ചേർന്നു നിൽക്കണം... ഇന്ന് എന്റെ ജീവനും ജീവിതവും എല്ലാം ഏട്ടൻ ആണ്.. എന്റെ പ്രാണൻ ആണ്... Love you etta... Nothing in this world could replace you... Love you so much...❤ ""രാവിലെ.. തണുപ്പ്.. ബാൽക്കണി.. നെഞ്ചിൽ നീ... ആഹാ... നല്ല romantic മൂഡ് ആണെല്ലോ ഭാര്യേ.. അപ്പോ എങ്ങനാ ബാക്കി കാര്യങ്ങൾ??? ഞാൻ നിൽക്കണോ അതോ???😌"" ""ഞാൻ ഇത്ര വലിയ ഡയലോഗ് അടിച്ചിട്ട് അതിനൊന്നും മറുപടി പറയാതെ ഇങ്ങനെ പറയുന്നോ?? വഷളൻ.. മാറങ്ങോട്ട്... ഞാൻ പോവാ..""

""പിണങ്ങി പോവല്ലെടി ഭാര്യേ... നിനക്ക് തന്നെ അറിയാം നീ ഈ പറഞ്ഞതിന് ഒക്കെ ഉള്ള എന്റെ മറുപടി എന്താണ് എന്ന്... പിന്നെ എന്തിനാ ഈ പിണക്കം???"" ""ഒന്നുല്ല.."" ഇതും പറഞ്ഞു ഒന്നൂടി കിച്ചനെ ചുറ്റി നിന്നു പെണ്ണ്... അടർത്തി മാറ്റാതെ തന്നെ അച്ചുവിന്റെ നെറുകയിൽ അധരങ്ങൾ ചേർത്തു അവൻ..... 💫💫💫💫💫💫 വിച്ചു സ്കൂളിൽ പോയപ്പോൾ മുതൽ കിച്ചന് ആകെ ഒരു മടുപ്പ് ആയി അവിടെ.. സംസാരിക്കാനും ആൾ ഇല്ല.. അച്ഛൻ രാവിലെ കട തുറക്കാനും പോയി.. പെണ്ണ് അടുക്കളയിൽ നിന്ന് ഒട്ടും ഇറങ്ങുന്നതും ഇല്ല... ആ സമയത്ത് ആണ് ശ്യാമിന്റെ ഫോൺ വന്നത്... ""എന്താടാ പുല്ലേ ഞാൻ ചത്തോ എന്ന് നോക്കാൻ വിളിച്ചത് ആണോ നീ????"" ഫോൺ എടുത്ത ഉടനെ കിച്ചു കലിപ്പിലായി...കലിപ്പിന്റെ പ്രധാന കാരണം വേറെ ഒന്നും അല്ല.. വന്നിട്ട് ഇത് വരെ കിച്ചു വിളിച്ചിട്ട് ശ്യാം ഫോൺ എടുത്തില്ല.... ""നീ ചത്തില്ല എന്ന് അറിയാം മോനെ.. പിന്നെ ഭാര്യവീട്ടിൽ പോയിട്ട് എന്നോട് സംസാരിച്ചു ഇരിക്കുന്നത് മോശം അല്ലേ..

അത് കൊണ്ട് അല്ലേ മുത്തേ ചേട്ടൻ ഫോൺ എടുക്കാഞ്ഞത്.. എനിക്ക് അറിയാം നീ എന്നേ വിളിച്ചാൽ പിന്നെ ഫോൺ വെക്കില്ല എന്ന്..."" ""അയ്യോ.. മോൻ കൂടുതൽ ഒന്നും പറയല്ലേ.. അവന് എന്റെ ശബ്ദം കേട്ടില്ല എങ്കിൽ ഉറക്കം വരില്ല.. അതിന് എന്റെ ഭാര്യയെ സോപ്പ് ഇട്ട് രാത്രിയിൽ വിളിക്കണം.. ഞാൻ സംസാരിക്കുന്നത് കേൾക്കണം.. എങ്കിലും എന്നേ വിളിക്കില്ല അല്ലേ നീ..."" ""പറയുന്നത് ഒന്ന് മനസിലാക്കാൻ നോക്ക് കിച്ചു... അവർ എന്ത്‌ വിചാരിക്കും നീ എല്ലാം അങ്ങനെ എന്നോട് പറയുമ്പോൾ???"" ""അവർ എന്ത്‌ വിചാരിക്കും എന്നത് എന്നേ ബാധിക്കുന്ന വിഷയം അല്ല എന്ന് എനിക്കും നിനക്കും നന്നായി അറിയാവുന്ന കാര്യം ആണ്... ഇനി ഞാൻ വിളിക്കുന്നത് നിനക്ക് ശല്യം ആണ് എങ്കിൽ അത് പറഞ്ഞാൽ മതി.. ആർക്കും ഒരു ശല്യത്തിനും ഞാൻ വരില്ല...""

""രാവിലെ തന്നെ സെന്റി ആകാതെ ചെറുക്കാ.. നിന്നോട് എനിക്ക് അങ്ങനെ മിണ്ടാതെ ഇരിക്കാൻ പറ്റുവോ.. നിനക്ക് ഞാൻ ആയിട്ട് പ്രൈവസി തന്നത് അല്ലേ.. പക്ഷേ പറ്റുന്നില്ലെടാ പുല്ലേ.. നിന്നോട് ഒന്ന് വഴക്ക് ഇടാതെ..."" അവസാനം ആയപോഴേക്കും ശ്യാമിന്റെ ശബ്ദം ചെറുതായി ഇടാറി... ഇനിയും ദേഷ്യപ്പെട്ടാൽ ഡോക്ടർ എന്നത് മറന്നു ചെക്കൻ കരയും എന്ന അവസ്ഥ ആയി.. ""ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞത് അല്ലേ.. നിന്നോട് സംസാരിക്കാതെ എനിക്ക് എന്തോ പോലെ ആരുന്നു... ഇനി നീ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ.. അത് എനിക്ക് സഹിക്കില്ല..."" ""ഇല്ല.. നിർത്തി.. എനിക്കും പറ്റില്ല അത്..."" ""പിന്നെ വീട് അങ്ങനെ തന്നെ ഉണ്ടോ അതോ നീ തിരിച്ചു വെച്ചോ???"" ""വീട് ഇവിടെ തന്നെ ഉണ്ട്‌. പക്ഷേ പ്രസാദ് അച്ഛന്റെ സ്വഭാവം കണ്ടിട്ട് എന്നേ തവിട് കൊടുത്തു വാങ്ങിയതും അനുവിനെ സ്വർണം കൊടുത്തു വാങ്ങിയത് പോലെ ആണ് തോന്നിയത്..."" ""ഇപ്പോ എന്താടാ കാര്യം???""

""അവർ അച്ഛനും മോളും ചങ്കുകൾ.. ഞാൻ കടക്കു പുറത്ത് ടാ... ഹോസ്പിറ്റലിൽ നിന്ന് വന്നാൽ അവൾക്ക് പിന്നെ അച്ഛനെ മതി.. എന്നേ തിരിഞ്ഞു പോലും നോക്കില്ല... എന്തിന് ഒരുപാട് പറയുന്നു.. ഇന്നലെ കിടന്നത് വരെ അച്ഛന്റെ കൂടെ.."" ""എന്നിട്ട് നീയോ??? "" ""ഞാനും അവരുടെ കൂടെ കിടന്നു.. അല്ലാതെ പ്രത്യേകിച്ച് വേറെ എന്ത്‌ ചെയ്യാൻ..."" ""ബെസ്റ്റ്.. അനു ചിലപ്പോൾ അവളുടെ അച്ഛനെ വല്ലാതെ മിസ്സ്‌ ചെയ്ത് കാണും.. പിന്നെ നീ മാത്രം അല്ല.. ഞാനും കടക്കു പുറത്ത് ആണ്.. കിളവന് ഇപ്പോ അച്ചുവിനെ മതി... എന്നേ കണ്ണിനു പിടിക്കില്ല.. പിന്നെ വെറുതെ ഒരു വഴക്കിനു പോകണ്ട എന്ന് വെച്ച് ഞാൻ മിണ്ടാത്തത് ആണ്.."" ""അല്ലാതെ പേടി അല്ല ലെ.."" ""പേടിയോ.. എന്തിന്.... പിന്നെ ഹോസ്പിറ്റൽ അങ്ങനെ തന്നെ ഉണ്ടെല്ലോ ലെ???"" ""ഹ.. അതുടി പറയാൻ ആണ് ഞാൻ വിളിച്ചത്.. നമ്മുടെ ശങ്കർ അങ്കിൾ പറഞ്ഞ ആൾ ഇല്ലേ.. അവൻ ഇന്നലെ എന്നേ കാണാൻ വന്നു... Brilliant neuro surgeon... Dr Avinash Prathap.. പിന്നെ അങ്കിൾ നമ്മളോട് പറഞ്ഞ കാര്യം ഒന്നും അവന് അറിയില്ല.. നേരുത്തേ പ്രാക്ടീസ് ചെയ്തത് ലണ്ടനിൽ ആരുന്നു..

പറഞ്ഞു വരുമ്പോൾ അവൻ ജോലി ചെയ്ത ഹോസ്പിറ്റൽ ഞാൻ ജോലി ചെയ്തതിന്റെ അടുത്ത് ആയി വരും.. എനിക്ക് അറിയാവുന്ന കുറച്ച് ഡോക്ടർമാരോട് ചോദിച്ചപ്പോൾ അവനെ കുറിച്ച് നല്ലത് മാത്രം പറയാൻ ഉള്ളു... പിന്നെ ആൾ ഇപ്പോ നാട്ടിൽ നില്കാൻ പോകുന്നത് അമ്മക്ക് വേണ്ടി ആണ്... വീട്ടിൽ വേറെ ആരും ഇല്ല.. അവൻ ഒറ്റ മോൻ ആണ്.. ജോലിയേക്കാൾ കൂടുതൽ അവൻ അമ്മയെ സ്നേഹിക്കുന്ന മോൻ ആയതു കൊണ്ട് ഇനി നാട്ടിൽ.. ഒരു പാവം ആണ്... പക്ഷേ ആൾ സ്മാർട്ട്‌ ആണ്..."" ""ആഹാ.. എന്നിട്ട് നീ ജോയിൻ ചെയ്യാൻ പറഞ്ഞോ???"" ""ഇല്ല.. നീ നാളെ വരില്ലേ... എന്നിട്ട് മതി ഒരു തീരുമാനം.."" ""മ്മ് മ്മ്.. നാളെ വരും ഞാൻ.. ഡോക്ടർനോട് ഒന്ന് വരാൻ പറ്റുമെങ്കിൽ വരാൻ പറ.. നിനക്ക് വിശ്വാസം ആണ് എങ്കിൽ പിന്നെ എനിക്ക് എന്ത്‌ കുഴപ്പം..."" ""ഓക്കേ.. എങ്കിൽ നാളെ വരാൻ പറയാം ഞാൻ...."" 💫💫💫💫💫💫 ഫോൺ ചെയ്ത് അകത്ത് കയറിയപ്പോഴും അച്ചു മിസ്സിംഗ്‌..

അടുക്കളയിൽ ഒന്ന് എത്തി നോക്കിയപ്പോൾ അവിടെ തകർത്തു പാചകത്തിൽ... ഒന്നും മിണ്ടാതെ പുറകിൽ കൂടി ചെന്നു ചേർത്തു പിടിച്ചവൻ... ""അമ്മ അപ്പുറത് ഉണ്ട്‌ ഏട്ടാ..."" ""അതിന്... ഞാൻ എന്റെ ഭാര്യയെ അല്ലേ പിടിച്ചത്.. മതി പെണ്ണെ നീ ഇങ്ങനെ കിടന്നു ഉണ്ടാക്കുന്നത്.. ചമ്മന്തി ആണെങ്കിലും എനിക്ക് കുഴപ്പം ഇല്ല എന്ന് അറിയില്ലേ നിനക്ക്..."" ""അതൊക്കെ എനിക്ക് അറിയാം.. പക്ഷേ ദാ ഇന്ന് ഏട്ടന്റെ favourite ആണെല്ലോ എല്ലാം..."" ""എത്ര പറഞ്ഞാലും കേൾക്കില്ല എന്ന് നിർബന്ധം ആണ് അല്ലേ.."" അതും പറഞ്ഞു അച്ചുവിനെ ചുറ്റി പിടിച്ചു അവളുടെ തോളിൽ തല വെച്ചു നിന്നവൻ... വെളിയിൽ കറിവേപ്പില പറിക്കാൻ പോയിട്ട് വന്ന അച്ചുവിന്റെ അമ്മ കാണുന്നത് കിച്ചൻ അവളെ പിടിച്ചു നിൽക്കുന്നതും ഒരു ചിരിയോടെ അച്ചു ജോലി ചെയുന്നതും.. അവിടെ നിൽക്കണോ പോകണോ എന്ന അവസ്ഥയിൽ ആകെ പെട്ടു പോയി അമ്മ...🙈.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story