മിഴി രണ്ടിലും: ഭാഗം 27

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""എന്റെ പൊന്നു ഡോക്ടറെ.. ചതിക്കരുത്.. ഒരു കൈ അബദ്ധം.. ഇനി ഞാൻ ആ പരിസരത്തോട്ട് പോലും നോക്കില്ല പോരെ..."" ഇതും പറഞ്ഞു ഇരുന്നപ്പോൾ ആണ് അച്ചുവും കിച്ചനും റൂം തുറന്നു കേറി വന്നത്..... 💫💫💫💫💫 കിരണിനെ കണ്ട ഉടനെ ബഹുമാനപ്പൂർവം എഴുന്നേറ്റവർ... അവരെ നോക്കി ഒന്ന് ചിരിച്ചു ഇരിക്കാൻ പറഞ്ഞു അടുത്തുള്ള സോഫയിൽ ഇരുന്നവൻ.. കൂടെ അച്ചുവും... ""ടാ.. ഇതാണ് ഞാൻ പറഞ്ഞ ഡോക്ടർ... അവിനാശ്..."" സംസാരത്തിനു തുടക്കം ഇട്ടതു ശ്യാം ആണ്... ""ആം... ഡോക്ടർ ഇത് വരെ ജോലി ചെയ്തത് വെളിയിൽ അല്ലേ.. പിന്നെ എന്തെ ഇപ്പോൾ പെട്ടെന്ന് നാട്ടിൽ??"" വളരെ ഫോർമൽ ആയി തന്നെ ഒരു സംസാരത്തിനു തുടക്കം ഇട്ടു കിച്ചു.. ""പ്രത്യേകിച്ച് എന്താ നാട്ടിൽ വന്നത് എന്ന് ചോദിച്ചാൽ അമ്മക്ക് വേണ്ടി... ഇനിയും അമ്മയെ വീട്ടിൽ ഒറ്റക്ക് നിർത്താൻ മനസ് വന്നില്ല... എനിക്ക് വേണ്ടി കുറേ അനുഭവിച്ചിട്ട് ഉണ്ട്‌ പാവം.. ഇനി എനിക്ക് അമ്മയുടെ കൂടെ തന്നെ നിൽക്കണം എന്ന് തോന്നി..."" ""അപ്പോൾ അമ്മക്ക് വേണ്ടി ആണ് ലെ അവിടെ ഉള്ള അത്ര നല്ല ജോലി കളഞ്ഞത്.. അതിനെ ഓർത്തു വിഷമം ഇല്ലേ??"" ""എന്തിന് വിഷമിക്കണം??? ജീവിക്കാൻ ഉള്ളത് ആവിശ്യത്തിന് ഇപ്പോഴേ ഉണ്ട്‌.. പിന്നെ ജോലി ചെയ്യാൻ മനസും ഉണ്ട്‌.. ഒരു കല്യാണം എന്തായാലും രണ്ട് കൊല്ലത്തിനു ഉള്ളിൽ മതി.. കെട്ടുന്ന പെണ്ണിനെ പട്ടിണിക്ക് ഇടില്ല.. ഇത്ര ഒക്കെ പോരെ ഒരു മനുഷ്യന് ജീവിക്കാൻ...

പിന്നെ എന്തൊക്കെ പറഞ്ഞാലും ജനിച്ച നാട് തരുന്ന സുഖം വേറെ എവിടെ ചെന്നാലും എനിക്ക് കിട്ടില്ല..."" ""ശങ്കർ അങ്കിൾ ആയി ഉള്ള ബന്ധം എന്താ???"" ""അങ്കിൾ എന്റെ അമ്മയുടെ ഒരു ബന്ധു ആണ്.. ഞാൻ നാട്ടിൽ വരുന്ന time അമ്മ ആണ് ചോദിച്ചത് ഹോസ്പിറ്റലിന്റെ കാര്യം.. അത് മറ്റൊന്നും കൊണ്ട് അല്ല.. പഠിച്ചത് എല്ലാം വെളിയിൽ ആയതു കൊണ്ട് എനിക്ക് വലിയ ബന്ധങ്ങൾ ഇവിടെ ഇല്ല.. അത് കൊണ്ട്..."" ""പക്ഷേ അങ്കിൾ വീട്ടിൽ വന്നു അത്യാവശ്യം scene ഒക്കെ ആക്കിയാരുന്നെല്ലോ ഇത്.. ഞാൻ വിചാരിച്ചു നിന്നാൽ close relatives ആണ് എന്ന്..."" ""ആവോ.. അത് എനിക്ക് അറിയില്ല.. ഞാൻ പറഞ്ഞില്ലേ.. നാട്ടിൽ നല്ല ഹോസ്പിറ്റലിൽ work ചെയ്യണം എന്നേ ഉള്ളാരുന്നു.. അപ്പോഴാണ് അദ്ദേഹം പറഞ്ഞത് ഇവിടെ ഒഴിവ് ഉണ്ടെന്നു.. അല്ലാതെ recommendation കാര്യം ഒന്നും എനിക്ക് അറിയില്ല... and to be frank, അങ്ങനെ ഒരു ജോലിക്ക് എനിക്ക് താല്പര്യവും ഇല്ല... so ഇവിടെ recommendation കൊണ്ട് ആണ് എന്നേ വിളിച്ചത് എങ്കിൽ ഞാൻ ഇറങ്ങട്ടെ....😊"" ""ഏയ് അങ്ങനെ ഒരാൾ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഒരാൾക്ക് ജോലി കൊടുക്കില്ലല്ലോ ഞാൻ.. പ്രത്യേകിച്ച് ഒരു ഡോക്ടർ ആകുമ്പോൾ...ഡോക്ടറിനെ കുറിച്ച് നന്നായി തിരക്കിയിട്ടു തന്നെ ആണ് ഞാൻ വിളിച്ചത്.. അത് കൊണ്ട് ഇങ്ങനത്തെ ചിന്തകൾ ഒന്നും വേണ്ട ട്ടോ.."" ""ഡോക്ടറിന്റെ വീട് എവിടെ ആണ്???"" ഇത്തവണ ചോദിച്ചത് അച്ചു ആരുന്നു... ""പാലക്കാട്‌...""

""പാലക്കാട്‌ നിന്നു തൃശൂർ വരാൻ ഏകദേശം രണ്ട് മണിക്കൂർ ഇല്ലേ ഡ്രൈവ്. അപ്പോൾ എന്ത്‌ ചെയ്യും??? ഇവിടെ എവിടെ എങ്കിലും റൂം എടുത്തു നിൽക്കുവോ????"" ""ഇല്ല.. അമ്മ ഒറ്റക്ക് അല്ലേ.. ഡെയിലി പോയി വരാം എന്ന് വിചാരിക്കുന്നു.. പിന്നെ പതിയെ സമയം പോലെ ഒരു വീട് നോക്കണം... എന്നിട്ട് അമ്മയെ കൊണ്ട് ഇങ്ങോട്ട് വരാം..."" ""കിച്ചേട്ടാ.. ഇപ്പോ ഏട്ടൻ ഒരു വില്ല വാങ്ങി ഇട്ടിട്ട് ഇല്ലേ.. നമ്മുടെ വീടിന്റെ അടുത്തു... അത് ഡോക്ടർക്ക് കൊടുത്തൂടെ തത്കാലം താമസിക്കാൻ...."" കിച്ചുവിനെ നോക്കി ആരുന്നു അവളുടെ ചോദ്യം.. ""പിന്നെന്താ.. അവിക്ക് സമ്മതം ആണെങ്കിൽ എനിക്ക് കുഴപ്പം ഒന്നുമില്ല.. അത് ഒന്ന് ക്ലീൻ ചെയ്താൽ മതി.."" ""ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സാർ... വലിയ വീട്ടിൽ ഒന്നും തത്കാലം താമസിക്കുന്നില്ല.. കാരണം വേറെ ഒന്നും അല്ല.. ഞാൻ പോയി കഴിഞ്ഞാൽ പിന്നെ അമ്മ ഒറ്റക്ക് അല്ലേ.. so അത്ര വലിയ വീട് ആണെങ്കിൽ അമ്മക്ക് വല്ലാതെ ഒറ്റപ്പെടൽ തോന്നും.. പിന്നെ ജോലിയും അമ്മ തന്നെ ചെയ്യണ്ടേ.. വീട്ടിൽ ആരെയും നിർത്താൻ സമ്മതിക്കില്ല.. അത് കൊണ്ട് ചെറിയ വീട് മതി സർ..."" ""അവിക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ????"" ശ്യാം ആരുന്നു അത്.. ""എന്താ ഡോക്ടർ????"" ""കിച്ചന്റെ വീടിന്റെ അടുത്താണ് ഞാനും താമസിക്കുന്നത്.. അവിടെ ആകെ ഞാനും ഭാര്യയും മാത്രമേ ഉള്ളു... അവിക്ക് കുഴപ്പം ഇല്ലെങ്കിൽ അവിടെ വന്നു നിന്നുടെ???? അനുവിന് ഒരു കൂട്ടും ആകും...""

""ഏയ്.. അതൊന്നും വേണ്ട.. അതൊന്നും ശെരി ആകില്ല സർ... അതൊക്കെ ബുദ്ധിമുട്ട് ആകും..."" ""എന്ത്‌ ബുദ്ധിമുട്ട്?? നീ ഒരുപാട് കാട് കയറി ചിന്തിക്കേണ്ട.. അവിടെ ഇഷ്ടം ആയില്ലെങ്കിൽ നിങ്ങൾ വേറെ വീട് എടുത്തോ.. ഞാൻ നിർബന്ധിക്കില്ല.. ഒരു ഡോക്ടർ എന്ന നിലക്ക് എനിക്ക് അറിയാം ഒറ്റക്ക് അമ്മയെ കൊണ്ട് നിൽകുമ്പോൾ നിനക്ക് ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ... രാത്രി ഒരു എമർജൻസി വന്നാൽ ഒന്നും നോക്കാതെ ഇറങ്ങി ഓടേണ്ടി വരും.. അപ്പോഴേല്ലാം അമ്മ വീട്ടിൽ ഒറ്റക്ക് ആകും... അതൊക്കെ കൊണ്ട് ആണ് ഞാൻ ഇങ്ങനെ പറഞ്ഞത്.. ഇനി നിനക്ക് ഇത് അംഗീകരിക്കാൻ പറ്റുന്നില്ല എന്ന് ആണെങ്കിൽ ഞാൻ നിർബന്ധിക്കില്ല..."" ""അതൊന്നും അല്ല.. ഞാൻ നിങ്ങളെ കാണാൻ തുടങ്ങിയത് തന്നെ ഇന്നലെ ആണ്.. ഞാൻ എങ്ങനെ ആണെന്നോ എന്റെ സ്വഭാവം എന്താണെന്നോ ഒന്നും നിങ്ങൾക്ക് അറിയില്ല.. For you people, I'm just a doctor..അതിൽ കൂടുതൽ അറിയാതെ എങ്ങനെ ഒരു വീട്ടിൽ???? എന്നേ എന്ത്‌ വിശ്വാസത്തിൽ????"" ""നിന്നെ കുറിച്ച് ഉള്ള A to Z അറിഞ്ഞിട്ട് തന്നെ ആണ് മോനെ ശ്യാം ഇങ്ങനെ ഒരു ഓഫർ തന്നത്.. എന്തായാലും ഒന്നും അറിയാതെ കിരൺ ഒരു തീരുമാനം എടുക്കില്ല.. ഇനി നീ കൂടുതൽ ചിന്തിച്ചു കൂട്ടണ്ട..

അമ്മയെ പറഞ്ഞു കാര്യം മനസിലാക്കി എത്രയും പെട്ടെന്ന് വീട്ടിലോട്ട് വന്നോ... ഇനി ഇതിൽ ഒരു സംസാരം ഇല്ല കേട്ടല്ലോ..."" ഇതും പറഞ്ഞു പോകാൻ എണിറ്റു കിച്ചു.... ""നീ ഇപ്പോഴേ പോകുവാണോ???"" ""ഓഫീസിൽ ഒന്ന് കേറണം ടാ.. ഇവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കാൻ നീ ഇല്ലേ.. വാ അച്ചു.."" 💫💫💫💫💫💫 ""അല്ല ഡോക്ടറെ.. കിരൺ സർ അവസാനം അങ്ങനെ പറഞ്ഞത്???? ഒരു ഭീഷണി അല്ലേ???"" ""ഏയ്‌.. ഭീഷണി ഓ?? അവൻ അത്തരക്കാരൻ നഹി ഹേ.. പിന്നെ അവൻ പറഞ്ഞതിന്റെ അപ്പുറം ഇനി നീ കാണിക്കാൻ നിന്നാൽ നിന്നെ ഭിത്തിയിൽ നിന്നു എടുക്കാം.. ചെക്കൻ ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ സ്ട്രോങ്ങ്‌ ആണ്.. മാറില്ല...ആര് എന്ത്‌ പറഞ്ഞാലും.. അതാണ്‌ ഇവിടെയും നടന്നത്... പോട്ടെ.. സാരമില്ല.. ഇതിനെല്ലാം പകരം ആയി നീ നന്നായി പണി എടുത്തോ ഇവിടെ.."" 💫💫💫💫💫💫💫 ""ഏട്ടാ..."" ""മ്മ്.. മ്മ്..."" ""കിച്ചേട്ടാ..."" ""എന്താടി പെണ്ണെ????"" ""എന്തിനാ അവി ചേട്ടനെ ചേട്ടായിയുടെ വീട്ടിൽ നിൽക്കാൻ പറഞ്ഞത്?? അത് അവർക്ക് ഒരു ബുദ്ധിമുട്ട് അല്ലേ..."" ""അതിന് ഞാൻ ആണോ പെണ്ണെ അത് പറഞ്ഞത്???"" ""അല്ല..."" ""പിന്നെ ആരാ????"" ""ചേട്ടായി.."" ""അവൻ പറഞ്ഞ കാര്യത്തിന് നീ എന്നോട് ചോദിച്ചാൽ ഞാൻ എന്ത്‌ പറയാൻ ആണ്????"" ""കൂടുതൽ കള്ളത്തരം പറയണം എന്ന് ഇല്ല.. എന്നോട് പറയാൻ പറ്റില്ല എങ്കിൽ അത് പറയാം.. ഞാൻ ആരെയും ഒന്നിനും force ചെയുന്നില്ലല്ലോ...""

ഇതും പറഞ്ഞു ഫോണിൽ കുത്താൻ തുടങ്ങി പെണ്ണ്.. ""എന്തെ.. അച്ചൂന് ദേഷ്യം വരുന്നോ???"" ""ഇത് ഒരിക്കലും ദേഷ്യം അല്ല കിച്ചേട്ടാ.. വിഷമം ആണ്... ഞാൻ നിങ്ങളുടെ ഭാര്യ ആണ്.... ഇന്ന് ഹോസ്പിറ്റലിൽ ഞാൻ ശെരിക്കും പൊട്ടൻ ആട്ടം കാണുന്നത് പോലെ അല്ലാരുന്നോ??? നേരുത്തേ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ എന്തെല്ലാമോ പറയുന്നു... ഇങ്ങനെ ഒരു ഡ്രാമ കാണിക്കാൻ ആരുന്നു എങ്കിൽ എന്നേ കൂടെ കൂട്ടരുതാരുന്നു... ഞാൻ പറഞ്ഞത് അല്ലേ വീട്ടിൽ നിൽക്കാം എന്ന്.. അപ്പോൾ അതിനും സമ്മതിച്ചില്ല... എല്ലാം കഴിഞ്ഞു ദാ ഈ നിമിഷവും ഞാൻ നിങ്ങളോട് ചോദിച്ചു എന്താ കാര്യം എന്ന്.. അപ്പോഴും പരസ്പരബന്ധം ഇല്ലാതെ എന്തൊക്കെയോ പറയുന്നു.. അതിന്റെ അർത്ഥം അത് പറയാൻ എന്നോട് താല്പര്യം ഇല്ല എന്ന് അല്ലേ... If you don't have interest in sharing that topic, then you should definitely say a no.... അല്ലാതെ ചോദ്യം ചോദിക്കുമ്പോൾ തിരിച്ചു ചോദ്യം ചോദിക്കുന്നത് കള്ളന്മാരുടെ ലക്ഷണം ആണ്..."" പെട്ടെന്ന് വന്ന ദേഷ്യത്തിൽ അച്ചു എന്തൊക്കെയോ വിളിച്ചു പറഞ്ഞു.. ഇത് വരെ അച്ചു ഇങ്ങനെ ദേഷ്യപെട്ടിട്ട് ഇല്ല എന്ന് കിച്ചുവും ഓർത്തു... അത്രത്തോളം ഈ ചെറിയ കാര്യം അവൾക്ക് മനസ്സിൽ കൊണ്ടിട്ടു ഉണ്ടായിരിക്കാം.. ""നീ ഇങ്ങനെ ചൂടാകാൻ വേണ്ടി ഒന്നും ഇല്ല പെണ്ണെ.. നിന്നോട് പറയേണ്ടത് ആരുന്നു.. പക്ഷേ അത് ഞാൻ പറഞ്ഞില്ല.. അതിന് ആദ്യം സോറി.. പിന്നെ അവൻ well experienced ഡോക്ടർ ആണ്..

ആളെ കണ്ടാൽ ഒരു കോഴി look ഒക്കെ ഉണ്ടെങ്കിലും അവന്റെ പ്രൊഫഷനിൽ അവൻ പെർഫെക്ട് ആണ്.. ആളെ കുറിച്ച് നന്നായി ഞാൻ തിരക്കി.. ഒരു മാസം ലക്ഷങ്ങൾ വാങ്ങി കൊണ്ട് ഇരുന്ന അവൻ ഇന്ന് അതെല്ലാം കളഞ്ഞത് അവന്റെ അമ്മക്ക് വേണ്ടി ആണ്.. അതിന് അർത്ഥം അവൻ ആ അമ്മയെ അത്രക്ക് സ്നേഹിക്കുന്നു എന്ന് അല്ലേ.. പിന്നെ ഞാൻ ആലോചിച്ചപ്പോൾ എന്നും പാലക്കാട്‌ വരെ പോയി വരുന്നത് നല്ല ബുദ്ധിമുട്ട് ആണ്.. അവർ ഇവിടെ വീട് എടുക്കണ്ടി വരും... ശ്യാമിന്റെ വീട്ടിൽ ആകുമ്പോൾ അനുവിന് ഒരു കൂട്ടാകും... അനു അല്ലെങ്കിൽ തന്നെ അവളുടെ അമ്മയെ വല്ലാതെ ഇപ്പോൾ മിസ്സ്‌ ചെയ്യാറുണ്ട് എന്ന് സിട്ടു പറയാറുണ്ട്... പിന്നെ രാത്രി ഒക്കെ അവിക്ക് എമർജൻസി വന്നാലോ.. അപ്പോൾ ശ്യാം തന്നെ ആണ് പറഞ്ഞത്.. എന്തായാലും ആ വലിയ വീട്ടിൽ അവർ ഒറ്റക്ക് അല്ലേ.. രണ്ട് റൂം അവർക്ക് കൊടുത്തു എന്ന് പറഞ്ഞു പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ലെല്ലോ എന്ന്.. ഞാൻ ആലോചിച്ചപ്പോൾ അതും ശെരി ആണ്... പിന്നെ ഇതൊന്നും നിന്നോട് മനപ്പൂർവം പറയാതെ ഇരുന്നത് അല്ല.. ഒന്ന് ക്ഷമിക്കടി.. ഇങ്ങനെ വയലന്റ് ആകാതെ... ഇനി പറയില്ല.. പോരെ... "" ""കുറുപ്പിന്റെ ഉറപ്പ് ആകാതെ ഇരുന്നാൽ മതി..."" ""എന്റെ പൊന്നേ....നമിച്ചു ഞാൻ... ഒരു കൈ അബദ്ധം പറ്റി.. ഇനി അത് പറ്റാതെ നോക്കാം..."" ""നോക്കിയാൽ നിങ്ങൾക്ക് കൊള്ളാം.."" 💫💫💫💫💫💫💫

കാര്യം കിച്ചുവിനോട് ദേഷ്യം ഒക്കെ വന്നു എങ്കിലും അതെല്ലാം അവിയുടെ അമ്മയെ കണ്ടപ്പോൾ അച്ചു മറന്നു.. നല്ല സ്നേഹം ഉള്ള ഒരു പാവം അമ്മ... ആദ്യം അവിയോട് എന്തോ ഒരു അകൽച്ച ഉണ്ടാരുന്നു എങ്കിലും പതിയെ അവളും അവനെ സ്നേഹിച്ചു തുടങ്ങി... സ്നേഹം എന്ന് വെച്ചാൽ ശ്യാമിനെ പോലെ അവിയും അവൾക്ക് ചേട്ടൻ ആയി.. എല്ലാ കുസൃതിക്കും കൂട്ടു നിൽക്കുന്ന ഒരു ചേട്ടൻ... ഇതെല്ലാം കാണുമ്പോൾ കിച്ചുവിന് എവിടെ ഒക്കെയോ അസൂയ വന്നു എന്നത് ഒരു സത്യം മാത്രം...😌 💫💫💫💫💫💫 രാത്രി കിച്ചുവിന്റെ നെഞ്ചിൽ തല വെച്ച് അന്നത്തെ ദിവസത്തെ വിശേഷം മുഴുവൻ പറയുവാണ് അച്ചു... അതിൽ തന്നെ ഒരുപാട് പ്രാവിശ്യം അവി അവി കേട്ട് കിച്ചുവിന്റെ ടെമ്പർ തെറ്റി.... ""ഒന്ന് നിർത്ത് അച്ചു നിന്റെ അവി പുരാണം.. കേട്ട് കേട്ട് ഞാൻ മടുത്തു..."" അവന്റ പറച്ചിൽ കേട്ട് അവൾക്ക് ചിരി ആണ് വന്നത്... ""ടാ കടുവേ..."" ""മ്മ് എന്താ????"" ""അവർ ഒക്കെ എനിക്ക് ചേട്ടനെ പോലെ ആണ്.."" ""മ്മ്.. അറിയാം..."" ""പിന്നെ എന്തിനാ ഈ കുശുമ്പ്????"" ""നീ എന്നേ അല്ലാതെ വേറെ ആരെയും ഒരുപാട് സ്നേഹിക്കുന്നത് എനിക്ക് ഇഷ്ടം അല്ല.. ഇപ്പോ നിനക്ക് എപ്പോഴും അവരെ മതി.. നിന്റെ കൂടെ അവരെക്കാൾ സമയം എനിക്ക് ചിലവിടണം എന്നൊക്കെ ഉണ്ട്‌.. പക്ഷേ എന്റെ ജോലി അങ്ങനെ ആയി പോയി... പലപ്പോഴും വീട്ടിൽ വരാൻ തന്നെ പാതിരാത്രി ആകും.. നിനക്ക് എന്നോട് അതിനൊക്കെ ദേഷ്യം ഉണ്ടോ???""

""ദേഷ്യമോ.. എന്തിന്??? എത്ര രാത്രി ആയാലും ഈ നെഞ്ചിൽ ഇങ്ങനെ ചേർത്തു പിടിക്കുന്നില്ലേ... അതിൽ കൂടുതൽ സന്തോഷം വേറെ ഒന്നിനും തരാൻ പറ്റില്ലല്ലോ.... പിന്നെ ഒരിക്കലും ഈ താലി എന്റെ കഴുത്തിൽ നിന്നു എടുക്കണ്ടി വരരുത്.. അങ്ങനെ ഒരു സാഹചര്യം വന്നാൽ അത് എന്റ മരണം കൊണ്ട് ആയിരിക്കണം..."" ""എന്താ പെണ്ണെ നീ ഇങ്ങനെ ഒക്കെ പറയുന്നത്???"" ""ഒന്നുല്ല ഏട്ടാ.. വെറുതെ പറയാൻ തോന്നി....പിന്നെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം ആയി.. നാളെ ആണ് കോളേജിൽ പോകണ്ടത്.."" ""അതിന് എന്താ.. രാവിലെ ഞാൻ വിടാം... വൈകിട്ട് വരാൻ നോക്കാം.. എനിക്ക് പറ്റി ഇല്ലെങ്കിൽ അച്ഛൻ വരും.. പോരെ???? പിന്നെ ഇപ്പോൾ പറഞ്ഞതിന്റെ പോലെ ഒരിക്കൽ കൂടി പറയരുത്.. മരണത്തിന് പോലും നിന്നെ ഞാൻ ഒറ്റക്ക് കൊടുക്കില്ല.. മനസ്സിലായോ.. നീ ഇല്ലാതെ ഒരു ദിവസം പറ്റില്ലടി പെണ്ണെ...."" കിച്ചന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ അച്ചു ആകെ വല്ലാതെ ആയി.. ഒരു നിമിഷം അങ്ങനെ പറയേണ്ടാരുന്നു എന്ന് തോന്നി അവൾക്ക്... "" ""സോറി കിച്ചേട്ടാ.. ഞാൻ പെട്ടെന്ന് ഒന്നും ആലോചിക്കാതെ പറഞ്ഞത് അല്ലേ.. ഇങ്ങനെ വിഷമിക്കല്ലേ..."" ഇതും പറഞ്ഞു അവന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി അവൾ.... 💫💫💫💫...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story