മിഴി രണ്ടിലും: ഭാഗം 28

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""സോറി കിച്ചേട്ടാ.. ഞാൻ പെട്ടെന്ന് ഒന്നും ആലോചിക്കാതെ പറഞ്ഞത് അല്ലേ.. ഇങ്ങനെ വിഷമിക്കല്ലേ..."" ഇതും പറഞ്ഞു അവന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി അവൾ.... 💫💫💫💫 രാത്രി ബാൽക്കണിയിൽ വെളിയിലോട്ട് നോക്കി നിൽകുമ്പോൾ ആണ് ശ്യാം അനുവിന്റെ പുറകിൽ വന്നു നിന്നത്.. ""എന്താ അനു നിനക്ക് ഒരു വിഷമം????"" ""ഒന്നുല്ല ഏട്ടാ..."" ""ഹാ... പറ പെണ്ണെ.. നിന്റെ മുഖം മാറിയാൽ എനിക്ക് അറിയാം നീ എത്ര ഒന്നും ഇല്ല എന്ന് പറഞ്ഞാലും... കാര്യം പറ അനു..."" ""നമ്മുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞില്ലേ.. ഇത് വരെ ഒരു കുഞ്ഞു വേണ്ട എന്നും വെച്ചിട്ട് ഇല്ല.. പക്ഷേ എന്താ ഏട്ടാ നമുക്ക് ഒരു കുഞ്ഞിനെ തരാത്തത് ദൈവം.. സ്നേഹിച്ച ആളുടെ കൂടെ ഇറങ്ങി വന്നത് അത്ര വലിയ തെറ്റ് ആണോ??? എന്റെ ഇഷ്ടം നോക്കാതെ അച്ഛനും അമ്മയും മറ്റൊരു കല്യാണത്തിന് വേണ്ടി നിർബന്ധം പിടിച്ചപ്പോൾ അല്ലേ ഏട്ടന്റെ കൂടെ ഞാൻ വന്നത്????

അന്നു തൊട്ട് ഇന്ന് വരെ എന്റെ കണ്ണ് നിറയാതെ ഏട്ടൻ നോക്കുന്നില്ലേ.. ഇതിന്റെ ഇടയിൽ പല പ്രാവിശ്യം നമ്മൾ വീട്ടിൽ പോയില്ലേ.. അപ്പോഴേല്ലാം ഒരു അന്യ ആയി അല്ലാതെ ഒരു വാക്ക് എന്നോട് അവർ സംസാരിച്ചോ... ഇനി ഇങ്ങനെ ഒരു മോൾ ഇല്ല എന്ന്... അച്ഛന്റെയും അമ്മയുടെയും മനസ് വിഷമിപ്പിച്ചത് കൊണ്ട് ആണോ ഏട്ടാ നമുക്ക് വാവ വരാത്തത്?????"" തന്നെ നോക്കി വിഷമത്തോടെ അനു പറയുന്നത് കേട്ട് എന്ത്‌ പറയണം എന്ന് അറിയാതെ നിന്നു ശ്യാം... ""നമുക്ക് ഇപ്പോഴേ വാവ വേണ്ട എന്ന് ദൈവം തീരുമാനിച്ചു കാണും മോളെ... നീ അതിന് ഇങ്ങനെ സങ്കടപെടല്ലേ.. അത് കണ്ടാൽ എനിക്ക് സഹിക്കില്ല.. നീ നോക്കിക്കോ... കിച്ചു ഫസ്റ്റ് അടിച്ചു കഴിഞ്ഞു വൈകാതെ തന്നെ നമ്മുടെ ജൂനിയർ വരും...."" ""അതെന്താ ഇതിലും കിച്ചു ചേട്ടൻ ആയിരിക്കും ഫസ്റ്റ് എന്ന് ഉറപ്പിച്ചോ????""

""അവന്റെ ഹാൻഡ് സിറ്റിംഗ് വെച്ച് അതിനാണ് ചാൻസ് കൂടുതൽ... പിന്നെ അങ്ങനെ വരുമ്പോൾ നമ്മുടെ മക്കളും ഞങ്ങളെ പോലെ ഒരുമിച്ചു കളിച്ചു ചിരിച്ചു വളരുമെല്ലോ... അതാണ്‌ എന്റെ ആഗ്രഹവും.. നീ ഇങ്ങനെ വിഷമിക്കാതെ.. സമയം ആകുമ്പോൾ എല്ലാം നടക്കും... രണ്ട് വർഷം അല്ലേ ആയിട്ട് ഉള്ളു.. ഹോസ്പിറ്റൽ പോയപ്പോൾ നമുക്ക് രണ്ട് പേർക്കും ഒരു കുഴപ്പവും ഇല്ല.... അപ്പൊ പിന്നെ നമ്മുടെ അടുത്തു വാവ വരേണ്ട സമയം ആകുമ്പോൾ ഇങ്ങ് വരുമെന്ന്.. അത് ആലോചിച്ചു എന്റെ പെണ്ണ് ഇങ്ങനെ കണ്ണ് നിറക്കല്ലേ..."" ഇതും പറഞ്ഞു അനുവിനെ ചേർത്തു പിടിച്ചു ശ്യാം... 💫💫💫💫💫💫 ബാൽകണിയിൽ അങ്ങനെ കാര്യം പറഞ്ഞു നിന്നപ്പോൾ ആണ് അവിയുടെ കാർ വരുന്നത് ശ്യാം കണ്ടത്... ""അവി ചേട്ടൻ ഇത് എവിടെ പോയതാ ഏട്ടാ?"" ""ഹോസ്പിറ്റലിൽ പെട്ടെന്ന് ഒരു എമർജൻസി വന്നു...

. patient ഒരു അല്പം സീരിയസ് ആരുന്നു.. ഹെഡ് ഇഞ്ചുറി.... അവൻ അതിന് പോയതാ..."" ""ആൾ അല്പം കോഴി ആണെങ്കിലും ജോലിയുടെ കാര്യത്തിൽ പെർഫെക്ട് ആണ് അല്ലേ..."" ""ഏയ്.. അവനെ കോഴി എന്നൊന്നും വിളിക്കാൻ പറ്റില്ല... നമ്മൾ ഒക്കെ ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു ജോലി ചെയ്യുമ്പോൾ അവൻ എല്ലാവരോടും ഭയങ്കര ഫ്രീ ആയി ഇടപെടുന്നു... അത് കൊണ്ട് തന്നെ അവന്റെ patients ണ് അവനെ പേടി ഇല്ല... എന്തും അവർ open ആയി അവനോട് സംസാരിക്കുന്നു.. OT യിൽ കേറുമ്പോൾ അവന് വേറെ ഒരു മുഖം ആണ്.. ഈ കളിയും ചിരിയും ഒന്നും അവിടെ ഇല്ല. അത് കൊണ്ട് തന്നെ ആ സമയത്തു അവനെ അവിടെ ഉള്ളവർക്ക് ഒക്കെ എന്ത്‌ പേടി ആണെന് അറിയുവോ.. കിച്ചു ഒന്നും കാണാതെ അവിയെ ജോലിക്ക് എടുക്കില്ല എന്ന് എനിക്ക് അറിയാമാരുന്നു..പക്ഷേ ഇത്ര ഞാൻ പ്രതീക്ഷിച്ചില്ല....""

""ഞാനും.. ആദ്യം എനിക്ക് ഒരു പേടി ഉണ്ടാരുന്നു.. ശീതലിന്റെ എന്തെങ്കിലും കളി ആണോ ഇത് എന്ന്.. പക്ഷേ അങ്ങനെ ഒന്നും ഇത് വരെ ഇല്ല... ആൾക്ക് അമ്മ ആണ് ലോകം.. പിന്നെ ഇപ്പോൾ അച്ചുവിനെ ഭയങ്കര കാര്യം ആണ്.. അത് ഒരിക്കലും വേറെ ഒരു അർത്ഥത്തിൽ അല്ല.. പെങ്ങളെ പോലെ ആണ്. എന്നും വരുമ്പോൾ അവൾക്ക് ഒരു ചോക്ലേറ്റ് പതിവ് ആണ്.. അത് വാങ്ങാൻ കൊച്ചു പിള്ളേരുടെ കൂട്ടു അവളും നോക്കി നില്കും....😂 പിന്നെ ആ കൂട്ടത്തിൽ എനിക്കും കിട്ടും😌"" ""ഓ.. ഒരു കുഞ്ഞുവാവ 😏 നാണം ഉണ്ടോ നിനക്ക്???"" ""ഒട്ടും ഇല്ല.. അത് പറഞ്ഞപോഴാ ഓർത്തത്.. അവി ചേട്ടന് പോയി ഫുഡ്‌ എടുത്തു കൊടുത്തിട്ട് വരാം.."" ""നീ എന്തിനാ പെണ്ണെ അതിന് ഒക്കെ പോകുന്നത്... അവന്റെ അമ്മ എടുത്തു കൊടുത്തോളും..""അല്പം മുഷിപ്പോടെ തന്നെ ശ്യാം പറഞ്ഞു...

""ഇപ്പോ താഴെ ചെന്നാൽ ഏട്ടന് ഒരു കാര്യം കാണാൻ പറ്റും.."" ""എന്ത്‌ കാര്യം????"" ""അമ്മ ഉറങ്ങിയോ എന്ന് റൂമിൽ കേറി നോക്കുന്ന അവി.. അമ്മ ഉറങ്ങി എന്ന് കണ്ടാൽ റൂം അടച്ചിട്ടു സ്വന്തം റൂമിൽ പോകും.. ആഹാരം അവിടെ ഇരിക്കുന്നോ എന്ന് പോലും നോക്കില്ല.. ഇത് വരെ ഒന്നും കഴിച്ചു കാണില്ല... പക്ഷേ എടുത്തു കഴിക്കില്ല... ഒരു തവണ ഞാൻ ചോദിച്ചത് ആണ് എന്താ ആഹാരം എടുത്തു കഴിക്കാത്തത് എന്നു.. അപ്പോൾ എന്താ പറഞ്ഞത് എന്ന് അറിയുവോ... നമുക്ക് ഒരാൾ സ്നേഹത്തോടെ എടുത്തു തരുന്നതും അല്ലാതെ എടുത്തു കഴിക്കുന്നതും തമ്മിൽ വെത്യാസം ഉണ്ട്‌... വിശന്നാൽ ഞാൻ എടുത്തു കഴിച്ചോളാം.. ഇപ്പോ എനിക്ക് വിശപ്പില്ല എന്ന്..."" ""എങ്കിലും നീ....."" ""ഏട്ടാ.. ഏട്ടന് അച്ചു എങ്ങനെ ആണോ അങ്ങനെ മാത്രമേ ഞാൻ അവി ചേട്ടനെ കണ്ടിട്ട് ഉള്ളു... കിച്ചു ചേട്ടനെ പോലെ തന്നെ. ഇനി ഏട്ടന് അത് ഇഷ്ടം അല്ല എങ്കിൽ ഞാൻ പോകില്ല പോരെ..""

""ഇഷ്ടത്തിന്റെ ഒന്നും അല്ല പെണ്ണെ.. നീ പോയി അവന് ഫുഡ്‌ എടുത്തു കൊടുത്തിട്ട് വാ.. ഞാൻ ഇവിടെ ഇരിക്കാം..."" 💫💫💫💫💫💫 ദിവസങ്ങൾ ശരവേഗത്തിൽ ഓടി മറഞ്ഞു... ആറ് മാസങ്ങൾ കടന്ന് പോയത് എത്ര വേഗത്തിൽ ആയിരുന്നു... കോളേജിൽ നിന്നു തിരികെ വരുമ്പോൾ ഒട്ടും വയ്യരുന്നു അച്ചുവിന്... ""എന്താ മോളെ.. നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ??? ഹോസ്പിറ്റൽ പോകണോ????"" ""ഒന്നുല്ല അച്ഛാ.. കുറച്ചു നേരം വീട്ടിൽ ചെന്നു ഒന്ന് കിടന്നാൽ മാറും.."" വീട്ടിൽ എത്തി രാത്രി ആയിട്ടും അച്ചുവിനെ താഴെ കാണാതെ റൂമിൽ ചെന്നു നോക്കിയ അച്ഛൻ കാണുന്നത് വയറും പൊത്തി കിടക്കുന്ന പെണ്ണിനെ ആണ്... ""ഒട്ടും പറ്റുന്നില്ലേ മോളെ.. അച്ഛൻ പോയി എന്തെങ്കിലും മരുന്ന് വാങ്ങി കൊണ്ട് വരണോ??? വേറെ എന്തെങ്കിലും വേണോ നിനക്ക്???"" ""ഒന്നും വേണ്ട അച്ഛാ.. കിച്ചേട്ടനോട് ഒന്ന് പെട്ടെന്ന് വരാൻ പറയുവോ????"" ""മ്മ്.. കുഞ്ഞ് കിടന്നോ.. അച്ഛൻ അവനെ വിളിച്ചോളാം...""

കഴിവതും നേരുത്തേ വരാൻ നോക്കുന്ന കിച്ചു അന്നു വന്നപ്പോൾ രാത്രി 12 കഴിഞ്ഞു... റൂമിൽ എത്തിയപ്പോൾ കാണുന്നത് കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അച്ചുവിനെ ആണ്.. അത് കണ്ടപ്പോൾ അങ്ങോട്ട് പോകാൻ മനസ് തോന്നിയെങ്കിലും രാവിലെ കേട്ടതും കണ്ടതും ആയ കാര്യങ്ങൾ മനസ്സിൽ വന്നപ്പോൾ വേണ്ട എന്ന് വെച്ചു.... കണ്ണ് തുറന്നപ്പോൾ അച്ചു കാണുന്നത് ലാപ്പിൽ ഇരുന്നു ജോലി ചെയുന്ന കിച്ചുവിനെ ആണ്.... ""കിച്ചേട്ടൻ വന്നിട്ട് എന്താ എന്നേ വിളിക്കാഞ്ഞത്???"" ""വിളിക്കാൻ തോന്നിയില്ല..."" ""മ്മ്.. ആഹാരം കഴിച്ചില്ലെങ്കിൽ ഞാൻ എടുത്തു വെക്കട്ടെ????"" ""എനിക്ക് ഒന്നും വേണ്ട.. ഞാൻ കഴിച്ചു.. നിനക്ക് എന്തെങ്കിലും വേണം എന്ന് ഉണ്ടെങ്കിൽ നീ എടുത്തു കഴിച്ചോ..."" എത്ര രാത്രി ആയാലും ഒരുമിച്ച് ഇരുന്നു മാത്രമേ ഇത് വരെ ഭക്ഷണം കഴിച്ചിട്ട് ഉള്ളു..

ആദ്യമായി ആണ് കിച്ചു ഇങ്ങനെ സംസാരിക്കുന്നത്.... എന്തിനു വേണ്ടിയോ അവളുടെ കണ്ണുകൾ ഈറനായി.. തനിക്ക് വയ്യ എന്ന് അറിഞ്ഞിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാത്തത്തിൽ ഉള്ള വിഷമം വേറെ.. എന്ത്‌ പറയണം എന്നോ എന്ത് ചെയ്യണം എന്നോ അറിയില്ലാരുന്നു ആ പെണ്ണിന്... അവളുടെ ലോകം തന്നെ കിരണിന് ചുറ്റും ആരുന്നു... അത് കഴിഞ്ഞുള്ള ദിവസങ്ങളിലും കിച്ചു അച്ചുവിനോട് അടുപ്പത്തിന് പോയില്ല.. കാരണം എന്താ എന്ന് എത്ര തവണ അച്ചു ചോദിച്ചിട്ടും ദേഷ്യം അല്ലാതെ വേറെ ഒന്നും അവൾക്ക് മറുപടിയും കിട്ടിയില്ല... 💫💫💫💫💫💫 ഒരു ദിവസം ഓഫീസിൽ കാര്യമായ ജോലിയിൽ നില്കുമ്പോഴാണ് ശ്യാം വിളിക്കുന്നത്... ""എന്താടാ സിട്ടു???"" ""നീ പെട്ടെന്ന് ഒന്ന് ഹോസ്പിറ്റലിൽ വാ.."" ""നീ കാര്യം ഒന്ന് പറ സിട്ടു..""

""കാര്യം ഒക്കെ വന്നിട്ട് പറയാം... നീ ഇവിടെ എത്തിയിട്ട് എന്നേ വിളിക്ക്....'"' 💫💫💫💫💫💫 ഹോസ്പിറ്റൽ എത്തിയ കിച്ചു കാണുന്നത് തളർന്നു കിടക്കുന്ന പ്രസാദിനെ ആണ്.. അതിന്റെ അടുത്തു കരഞ്ഞു കലങ്ങിയ കണ്ണും ആയി അച്ചുവും... ""എന്താടാ.. എന്താ എന്റെ അച്ഛന് പറ്റിയത്????"" ""poison ഉള്ളിൽ ചെന്നത് ആണ്.. ഇവിടെ സമയത്തിന് കൊണ്ട് വന്നത് കൊണ്ട് വലിയ കുഴപ്പം ഇല്ല..."" ""വീട്ടിൽ നിന്ന അച്ഛന്റെ ഉള്ളിൽ എങ്ങനെ പോയ്സൺ വന്നു അച്ചു???"" ദേഷ്യം കൊണ്ട് നിന്നു വിറക്കുവാരുന്നു കിച്ചു... ""അറിയില്ല കിച്ചേട്ടാ... എനിക്ക് അത്യാവശ്യം ആയി കോളേജിൽ പോകണം ആരുന്നു.. പോയിട്ട് വന്നപ്പോൾ ഞാൻ കാണുന്നത് അച്ഛൻ ബോധം ഇല്ലാതെ......"" പറഞ്ഞു തീരുന്നതിൽ മുന്നേ കിച്ചന്റെ ശബ്ദം അവിടെ ഉയർന്നു.. ""നീ പറയുന്ന എന്ത്‌ ₹### വിശ്വസിക്കാൻ എനിക്ക് സൗകര്യം ഇല്ലേടി പുല്ലേ... കഴിഞ്ഞ കുറേ ദിവസം ആയി ഞാൻ എല്ലാം കണ്ട് കൊണ്ട് തന്നെ ഇരുനേത്.. എങ്കിലും എനിക്ക് ഒരു വിശ്വാസം ഉണ്ടാരുന്നു എന്റെ ഭാര്യ അങ്ങനെ ഒന്നും ചെയ്യില്ല എന്ന്.. പക്ഷേ ഇപ്പോ എനിക്ക് ആകെ പ്രാന്ത് പിടിക്കുന്നു...

ഇനി നിന്നെ എനിക്ക് കാണണ്ട. കുറച്ചു നേരം ഒന്ന് വെറുതെ വിടുവോ എന്നേ... "" കിച്ചുവിൽ നിന്നു കേട്ട വാക്കുകളുടെ ഞെട്ടലിൽ ആരുന്നു അച്ചു.. ജീവനെ പോലെ സ്നേഹിച്ചവൻ ആണ്.. ഇന്ന് എല്ലാവരുടെയും മുന്നിൽ വെച്ചു തന്നെ തള്ളി പറഞ്ഞത്.. അതും മനസ്സിൽ പോലും വിചാരിക്കാത്ത കാര്യത്തിന്... ""കിച്ചേട്ടാ.. ഞാൻ..."" ""എന്റെ അച്ചു.. ഈ സമയം ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് കൂടി പോകും.. അച്ഛന് ഒന്ന് ബോധം വരട്ടെ.. അത് വരെ നീ എനിക്ക് സ്വസ്ഥത താ.. എല്ലാം കൂടി എനിക്ക് സഹിക്കാൻ പറ്റുന്നില്ല അച്ചു.. മനസ് ആകെ വല്ലാതെ..."" ""ഇവിടെ നില്കാതെ എന്റെ മുന്നിൽ നിന്നു ഒന്ന് പോയി കൂടെ.. എനിക്ക് എന്റെ അച്ഛൻ മാത്രം ഉള്ളു.. നിന്റെ സ്വാർത്ഥതക്ക് വേണ്ടി എന്റെ അച്ഛനെ ബലി കൊടുക്കാൻ പറ്റില്ല എനിക്ക്... ഞാൻ ഒന്ന് ഒറ്റക്ക് ഇരുന്നോട്ടെ"" അവിടെ നിന്നും എന്തോ തീരുമാനിച്ചത് പോലെ ഇറങ്ങുമ്പോൾ അച്ചുവിന്റെ കണ്ണ് നിറഞ്ഞില്ല.. എങ്കിലും താലിയിൽ മുറുകെ പിടിച്ചിരുന്നു അവൾ... 💫💫💫💫💫💫

ബോധം വന്ന പ്രസാദ് ആദ്യം കണ്ടത് തലക്ക് കൈ കൊടുത്തു ഇരിക്കുന്ന കിച്ചുവിനെ ആണ്... ""കിച്ചു.. മോനെ...."" ""എന്താ അച്ഛാ..."" ""ആതി മോൾ എവിടെ????"" ""ഇവിടെ ഇല്ല..."" ""നീ പോയി മോളെ വിളിച്ചു വാ.."" ""അച്ഛനെ കൊല്ലാൻ നോക്കിയവളെ തന്നെ വേണോ അച്ഛന്???"" ""കൊല്ലാൻ നോക്കിയതോ?? എന്തൊക്കെ ആണ് മോനെ നീ ഈ പറയുന്നത്????"" ""അവൾ അല്ലാതെ വേറെ ആരാ അച്ഛന്റെ ആഹാരത്തിൽ വിഷം ചേർത്തത്???"" പിന്നീട് പ്രസാദ് പറഞ്ഞത് കേട്ട് എന്ത്‌ ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയി പോയി കിച്ചുവിന്.. കുറച്ചു നേരം മുൻപ് അറിയാതെ എങ്കിലും തന്റെ പെണ്ണിനെ തള്ളി പറഞ്ഞത് ഓർത്തു അവന്റെ നെഞ്ച് കുറ്റബോധം കൊണ്ട് പുകഞ്ഞു... ഒരിക്കൽ അച്ചു പറഞ്ഞ വാക്ക് ആണ് കിച്ചനെ ബോധത്തിലേക്ക് കൊണ്ട് വന്നത്... ""എന്റെ ജീവിതാവസാനം വരെ ഈ താലി എന്റെ നെഞ്ചിൽ വേണം.. മരണം കൊണ്ട് അല്ലാതെ ഈ താലി എന്റെ കഴുത്തിൽ നിന്നു പോകരുത്....""

എല്ലാം കൂടി ഓർത്തു ആകെ പ്രാന്ത് പിടിച്ച അവസ്ഥ ആയി കിച്ചന്... റൂമിൽ നിന്നു ഇറങ്ങി വെളിയിലേക്ക് ഓടുമ്പോൾ തന്റെ പെണ്ണിന് ഒന്നും പറ്റരുതേ എന്നൊരു പ്രാർത്ഥന മാത്രമേ ഉള്ളാരുന്നു അവന്റെ ഉള്ളിൽ.... 💫💫💫💫💫 casualty യുടെ മുന്നിൽ എത്തിയ കിച്ചു കാണുന്നത് ആരെല്ലാമോ ചേർന്നു ഒരു പെണ്ണിനെ എടുത്തു സ്ട്രക്ചർ ലോട്ട് കിടത്തുന്നത് ആണ്... ആരാണ് എന്ന് അറിയാൻ വേണ്ടി നോക്കിയപ്പോൾ തന്റെ ജീവൻ പോകുന്നത് പോലെ തോന്നി അവന്... രക്തത്തിൽ കുളിച്ചു തന്റെ പെണ്ണ്... ""അച്ചു.. മോളെ...."" 💫💫💫💫💫💫...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story