മിഴി രണ്ടിലും: ഭാഗം 29

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

NB: കഴിഞ്ഞ part ഞാൻ edit ചെയ്യാതെ ആരുന്നു ഇട്ടത്... വീണ്ടും വായിച്ചു നോക്കിയപ്പോൾ കുറേ തെറ്റുകൾ കണ്ടു.. അത് ഞാൻ ഒന്ന് edit ചെയ്തിട്ട് ഉണ്ട്‌.. പറ്റുമെങ്കിൽ കഴിഞ്ഞ part ഒന്നൂടി വായിക്കണേ... 💦💦💦💦💦

casualty യുടെ മുന്നിൽ എത്തിയ കിച്ചു കാണുന്നത് ആരെല്ലാമോ ചേർന്നു ഒരു പെണ്ണിനെ എടുത്തു സ്ട്രക്ചർ ലോട്ട് കിടത്തുന്നത് ആണ്... ആരാണ് എന്ന് അറിയാൻ വേണ്ടി നോക്കിയപ്പോൾ തന്റെ ജീവൻ പോകുന്നത് പോലെ തോന്നി അവന്... രക്തത്തിൽ കുളിച്ചു തന്റെ പെണ്ണ്... ""അച്ചു.. മോളെ...."" 💫💫💫💫💫 ICU നു മുന്നിൽ ആരോടും ഒന്നും മിണ്ടാതെ എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന കിച്ചുവിനെ കണ്ട് ശ്യാം എന്ത്‌ പറയണം എന്ന് അറിയാതെ നിന്നു... പെട്ടെന്ന് ആണ് അവി ICU ഇൽ നിന്നു ഇറങ്ങി വന്നത്... കിച്ചന്റെ അവസ്ഥ കണ്ട് അവനും ഉള്ളിൽ വിഷമം വന്നു എങ്കിലും ഒരു ഡോക്ടർ എന്ന നിലയിൽ തനിക്ക് പറയാൻ ഉള്ളത് പറയണം എന്ന് മറ്റാരേക്കാളും നന്നായി അവന് അറിയാം ആരുന്നു... ""എന്റെ അച്ചുവിന് ഇപ്പോ എങ്ങനെ ഉണ്ട്‌ അവി...???"" ""കുഴപ്പം ഇല്ല.. കുറേ ബ്ലഡ്‌ പോയിട്ട് ഉണ്ട്‌.. പിന്നെ തലയിൽ സ്റ്റിച് ഉണ്ട്‌... കൈക്കും കാലിനും ഫ്രക്ചർ ഉണ്ട്‌.. കൈ രണ്ട് ആഴ്ച കൊണ്ട് ശെരി ആകും.. കാൽ പഴയത് പോലെ ആകാൻ എന്തായാലും കുറഞ്ഞത് ഒരു മാസത്തിൽ കൂടുതൽ എടുക്കും... ഇനി കുറച്ചു നാൾ എന്തായാലും അച്ചുവിന് നിന്റെ സഹായം വേണം എല്ലാ കാര്യത്തിനും... പിന്നെ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്... ശെരിക്കും എന്താ നിങ്ങളുടെ ഇടയിൽ നടന്നത്???"" ""എല്ലാം പറയാം ഞാൻ.. അതിന് മുൻപ് ഒന്ന് കേറി കണ്ടോട്ടെ ഞാൻ... ഒരു പ്രാവിശ്യം എങ്കിലും.. പ്ലീസ്...."" ""മ്മ് മ്മ്. കേറി കണ്ടോ... പക്ഷേ ആൾ മരുന്ന് കൊടുത്തതിന്റെ മയക്കത്തിൽ ആണ്.. ഉണർത്താൻ നിൽക്കണ്ട..."" ""മ്മ്. ഒന്ന് കണ്ടാൽ മതി എനിക്ക്.."" 💫💫💫💫💫💫 ICU ഇൽ കുറേ ഉപകരണങ്ങളുടെ ഇടക്ക് കിടക്കുന്ന തന്റെ പെണ്ണിനെ കണ്ട് എന്ത്‌ ചെയ്യണം എന്ന് അറിയാതെ ഏറെ നേരം അങ്ങനെ തന്നെ നിന്നവൻ... പതിയെ അടുത്തേക്ക് ചെന്നു അച്ചുവിന്റെ കൈയിൽ പിടിച്ചവൻ..

""അച്ചുവേ.. ഒന്ന് കണ്ണ് തുറക്ക് പെണ്ണെ... നിന്റെ കിച്ചേട്ടൻ അല്ലേ..."" പെട്ടെന്ന് ഉള്ള ദേഷ്യത്തിന്റെ പുറത്തു പറഞ്ഞു പോയത് ഇങ്ങനെ ഒന്നും ആകും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അവൻ... ""അച്ചൂട്ടി... വാവേ.. ഒന്ന് കണ്ണ് തുറക്കടി... ഇനി നിന്നോട് ദേഷ്യത്തിൽ ഒരു വാക്ക് പോലും പറയില്ല ഞാൻ.. ഒന്ന് കണ്ണ് തുറക്ക് മോളെ...."" ഹോസ്പിറ്റൽ MD ഇങ്ങനെ തകർന്നൊരു അവസ്ഥയിൽ...അവിടെ ഡ്യൂട്ടിക്ക് നിന്നവർക്ക് തന്നെ അത്ഭുതം ആരുന്നു അത്... ""വിളിക്കേണ്ട സർ.. ആൾ നല്ല മയക്കത്തിൽ ആണ്...ഇന്ന് ഒരു ദിവസം ഇവിടെ കിടക്കട്ടെ എന്നാണ് ഡോക്ടർ പറഞ്ഞത്.. നാളെ റൂമിലേക്ക് മാറ്റും... കണ്ട് കഴിഞ്ഞെങ്കിൽ സർ വെളിയിലേക്ക് നിൽക്കുവോ????"" നഴ്സിന്റെ വാക്ക് കേട്ട് വെളിയിലേക്ക് ഇറങ്ങുമ്പോഴും താൻ എപ്പോഴും ചെയുന്നത് പോലെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിക്കാൻ മറന്നില്ല അവൻ... കുറച്ചു ദിവസം തന്റെ വാശി കാരണം മിണ്ടാതെ ഇരുന്നതിൽ അവന് അവനോട് തന്നെ ദേഷ്യം തോന്നി.. മിണ്ടാതെ ഇരുന്നത് ഒരിക്കലും സംശയം കൊണ്ട് അല്ലാരുന്നു.. പകരം എല്ലാം തന്നോട് പറയുന്ന പെണ്ണ് ചില കാര്യങ്ങൾ മറച്ചു വെച്ചത് കൊണ്ട് ഉള്ള കുഞ്ഞ് പരിഭവം... പക്ഷേ എങ്കിലും ഇന്ന് അച്ഛൻ ഹോസ്പിറ്റൽ ആയ സമയം അവളോട് പറഞ്ഞത് കുറച്ചു കൂടി പോയി...

""ഒന്നും പറ്റാതെ ഇങ്ങ് തന്നാൽ മതി ദൈവം.. പൊന്നു പോലെ നോക്കിക്കോളാം... ഇനി ഒന്നിന്റെ പേരിലും ഒരിക്കലും മനസ് വിഷമിപ്പിക്കില്ല ഞാൻ..."" അങ്ങനെ പല ചിന്തകളും ആയി മനസ്സിൽ തന്റെ പെണ്ണിനെ മാത്രം വിചാരിച്ചു സമയം പോയത് അറിഞ്ഞില്ല അവൻ... 💫💫💫💫💫💫 ""കിച്ചു.. നീ വാ.. എന്തെങ്കിലും കഴിക്കാം..."" ""ഒന്നും വേണ്ട എനിക്ക്... പിന്നെ കഴിച്ചോളാം ഞാൻ..."" ""ഇങ്ങനെ പറഞ്ഞാൽ പറ്റില്ല കിച്ചു.. എന്തെങ്കിലും ഒന്ന് കഴിക്ക് നീ.. ഇന്നലെ മുഴുവൻ നീ ഒന്നും കഴിച്ചിട്ട് ഇല്ല.. അവി വന്നു നോക്കി കുഴപ്പം ഇല്ല എങ്കിൽ ഇപ്പോ ആദി മോളെ റൂമിലേക്ക് മാറ്റുമെല്ലോ.. ഒന്ന് എന്തെങ്കിലും കഴിക്കെടാ നീ...."" ""സത്യം ആയിട്ടും എന്റെ പെണ്ണിനെ കാണാതെ ഇനി ഒന്നും ഈ തൊണ്ടയിൽ നിന്നു ഇറങ്ങില്ലടാ.. അവൾക്ക് പകരം ഞാൻ ആരുന്നു ആ കാറിൽ എങ്കിൽ ഇന്ന് എന്റെ പെണ്ണ് ഇത്ര വേദന അനുഭവിക്കേണ്ടി വരില്ലാരുന്നു അല്ലേ... എല്ലാം എന്റെ തെറ്റ് ആണ്... ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലാരുന്നു..."" ""നീ എങ്ങനെ പറയാൻ പാടില്ലാരുന്നു???"" കാര്യം മനസിലാകാതെ ശ്യാം ചോദിച്ചു..

പിന്നീട് കിച്ചു പറഞ്ഞ കാര്യങ്ങൾ കേട്ട് അവന്റെ മുഖത്തു ഒരടി ആരുന്നു ശ്യാം കൊടുത്തത്.. ""ഇത് എന്തിനാ എന്ന് അറിയുവോ നിനക്ക്.. വെറും നിസ്സാരകാര്യത്തിന് ഒരു പെണ്ണിന്റെ മനസ് വിഷമിപ്പിച്ചതിനു... നിനക്ക് എങ്ങനെ തോന്നിയാടാ അവളോട് അങ്ങനെ ഒക്കെ പറയാൻ.. നീ ആണ് ലോകം എന്ന് പറഞ്ഞ പെണ്ണ് അല്ലേ...."" ശ്യാം പറയുന്നത് പൂർത്തി ആക്കുന്നതിനു മുൻപേ അവി ICU തുറന്നു ഇറങ്ങി വന്നു... ""ശ്യാമേ... നിന്നെ കാണണം എന്ന് പറയുന്നു ആദി...."" ""അച്ചുവിന് ബോധം വന്നെങ്കിൽ.. ഞാൻ.. ഞാൻ... ഒന്ന് കേറി കണ്ടോട്ടെ????"" ഒരു മനുഷ്യന് താഴവുന്നതിനും അങ്ങേ അറ്റം ആരുന്നു കിച്ചു അപ്പോൾ... ""സോറി കിച്ചു.. അവൾക്ക് നിങ്ങളെ കാണണം എന്ന് അല്ല എന്നോട് പറഞ്ഞത്... ശ്യാമിനെ കാണണം എന്നാണ്.... വെറുതെ ICU വെച്ച് ഒരു scene ക്രീയേറ്റ് ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല.. ഈ ഹോസ്പിറ്റൽ നിങ്ങളുടെ ആയിരിക്കും.. പക്ഷേ അച്ചു എന്റെ patient ആണ്... അത് കൊണ്ട് അവൾ പറയാതെ നീ അകത്ത് കേറണ്ട.. ശ്യാമേ വാ..."" അവി പറഞ്ഞതിനോട് എതിർത്തൊന്നും പറയാൻ കിച്ചുവിനും തോന്നിയില്ല.. തന്നെ കാണാതെ ഇരിക്കുന്നത് ആണ് അവൾക്ക് സ്വസ്ഥത എങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ..

. പക്ഷേ എന്റെ അച്ചു അല്ലേ.. അവൾക്ക് എന്നേ വേണ്ടേ.. അത്രക്ക് വെറുത്തോ എന്നേ... ഇങ്ങനെ പല വക ചിന്തകൾ ആരുന്നു അവന്റെ മനസ് നിറയെ... 💫💫💫💫💫💫 ""എന്താ മോളെ.. എന്തിനാ കാണണം എന്ന് പറഞ്ഞത്?? നിനക്ക് ഇപ്പോ കുറവുണ്ടോ???"" ""കിച്ചേട്ടൻ എവിടെ???"" ""ഇവിടെ കിടക്കുന്ന സമയവും നിനക്ക് അവനെ തിരക്കിയാൽ മതി അല്ലേ.. എന്തിനാ??? മതിയായില്ലേ നിനക്ക്???.. അവന്റെ കോപ്പിലെ സ്നേഹം.. അവന് സ്നേഹം അല്ല.. ഭ്രാന്ത്‌ ആണ്..."" ""അതേ.. ഭ്രാന്ത്‌ ആണ്.. ഞാൻ എന്ന ഭ്രാന്ത്‌... ഇത് വരെ വെള്ളം പോലും കുടിക്കാതെ അല്ലേ ഇതിന്റെ മുന്നിൽ ഇരിക്കുന്നത്.. കണ്ടില്ലെങ്കിലും എനിക്ക് അറിയാം.. ആകെ തകർന്ന് ഇരിക്കുവാരിക്കും എന്റെ ഏട്ടൻ.... നിങ്ങൾ ആയി അത് കൂട്ടാൻ നിൽക്കല്ലേ..."" ""എങ്ങനെ സാധിക്കുന്നു മോളെ ഇത്ര വലിയ കാര്യം അവനോട് ക്ഷമിക്കാൻ???"" ""പ്രത്യേകിച്ച് എന്ത്‌ ക്ഷമിക്കാൻ ആണ് ചേട്ടായി...കുറച്ചു ദിവസം എന്നോട് സംസാരിക്കാതെ ഇരുന്നത് സംശയം കൊണ്ട് അല്ല.. ഞാൻ ഒരു കാര്യം മറച്ചു വെച്ചു.. അത് അറിഞ്ഞപ്പോൾ ഉള്ള വിഷമം ആണ്... അത് എന്റെ ഭാഗത്തും തെറ്റ് ഉണ്ട്‌.. ഏട്ടനോട് പറയാൻ ഉള്ള സാഹചര്യം വന്നപ്പോഴും ഞാൻ പറഞ്ഞില്ല.. പിന്നെ അടുത്തത്.... അച്ഛന്റ കാര്യത്തിൽ ഞാൻ എന്ത്‌ ചെയ്തു എന്ന് എനിക്ക് അറിയില്ല.. പക്ഷേ ഏട്ടൻ ഒന്നു പോയി തന്നുടെ എന്നൊക്കെ ദേഷ്യപ്പെട്ടു എങ്കിലും ഒന്നൂടി ഞാൻ സംസാരിക്കാൻ ചെന്നപ്പോൾ എന്നോട് പറഞ്ഞ കാര്യം ആണ് കുറച്ചു കഴിഞ്ഞു നമുക്ക് സംസാരിക്കാം അച്ചു.. ഇപ്പോ ഞാൻ ആകെ തകർന്ന ഒരു അവസ്ഥയിൽ ആണ് എന്ന്.. കുറച്ചു നിമിഷം കൂടി ഞാൻ ഒന്ന് ക്ഷമിച്ചാരുന്നു എങ്കിൽ ഇങ്ങനെ വരില്ലാരുന്നു..."

""നിന്നെ പോലെ ചിന്തിക്കാൻ ഒന്നും എനിക്ക് പറ്റില്ല മോളെ.. എന്നേ സംബന്ധിച്ച് അവൻ ചെയ്തത് വലിയ തെറ്റ് തന്നെ ആണ്..."" ""ഏട്ടൻ ചെയ്തത് തെറ്റ് എങ്കിൽ ഞാനും ചെയ്തത് തെറ്റ് തന്നെ ആണ്..പിന്നെ ഒരു തവണ എന്നേ അകറ്റി നിർത്തി എന്നത് ഓക്കേ.. പക്ഷേ ഒരു ആയിരം തവണ എന്നേ ആ നെഞ്ചിൽ ചേർത്തു നിർത്തിയിട്ടുണ്ട്... ദാ ഇപ്പോഴും എനിക്ക് എന്തെങ്കിലും പറ്റിയാൽ മറ്റൊന്നും ആലോചിക്കാതെ ആ മനുഷ്യനും കൂടെ വരും... ഒന്ന് കണ്ടാൽ മതി എന്ന് ഉള്ളിൽ ഉണ്ടായിട്ടും നിങ്ങൾ ഇങ്ങോട്ട് വന്നപ്പോൾ അവിടെ തന്നെ നിന്നത് ഇനിയും എന്റെ മനസ് വിഷമിപ്പിക്കരുത് എന്ന് കരുതി ആണ്.. ഒറ്റക്ക് ആക്കല്ലേ ചേട്ടായി... നിങ്ങൾ എന്ത്‌ പറഞ്ഞാലും തെറ്റ് ഒന്നും ചെയ്തില്ലെങ്കിലും ആ മനുഷ്യൻ അതെല്ലാം കേട്ട് നിൽക്കും... കാരണം ഇപ്പോ ആ മനസ്സിൽ ഞാൻ മാത്രേ ഉള്ളു..."" ""അവൻ നിന്നെ അത്ര ഒക്കെ ചെയ്തിട്ടും വീണ്ടും നിനക്ക് എങ്ങനെ... എനിക്ക് പറ്റില്ല അതൊന്നും.."" ""അത്ര ഒക്കെ എന്നേ എന്ത്‌ ചെയ്തു എന്നാണ് ചേട്ടായി ഈ പറയുന്നത്?? ഞാൻ പറഞ്ഞെല്ലോ ആദ്യത്തെ കാര്യം ചെറിയ പിണക്കം മാത്രം ആണ്.. പിന്നെ അടുത്തത് ഏട്ടന് വന്ന ഒരു ഫോൺ കാൾ.. അത് കേട്ട് പെട്ടെന്ന് പൊട്ടി തെറിച്ചത്.. പക്ഷേ അപ്പോഴും പറഞ്ഞു എന്നോട് നമുക്ക് പിന്നെ സംസാരിക്കാം അച്ചു എന്ന്.. അതൊന്നും ഞാൻ കെട്ടില്ല..

എനിക്കും വലുത് എന്റെ വാശി തന്നെ ആരുന്നു.. എന്റെ ഏട്ടനെ എനിക്ക് അല്ലാതെ വേറെ ആർക്കാണ് ചേട്ടായി മനസിലാകുന്നത്....പക്ഷേ കുറച്ചു ദിവസം എന്നോട് മിണ്ടാതെ ഇരുന്നില്ലേ.. ഇനി ഞാനും മിണ്ടാതെ ഇരിക്കും... പക്ഷേ നിങ്ങളും കൂടി വേദനിപ്പിക്കല്ലേ... ""മ്മ്.. നിന്റെ ഇഷ്ടം..."" ""പിന്നെ ഞാൻ നിങ്ങളോട് ഇങ്ങനെ ഒക്കെ പറഞ്ഞു എന്ന് ഏട്ടൻ അറിയേണ്ട.. അല്ലാതെ സംസാരിച്ചാൽ മതി..."" ""മ്മ്.. ശെരി.."" ""എങ്കിൽ ഒന്ന് കേറ്റി വിടുവോ ഇങ്ങോട്ട്.. എനിക്ക് ഒന്ന് കാണാൻ ആണ്..."" ""മ്മ്.. പറയാം ഞാൻ.. നീ റസ്റ്റ്‌ എടുത്തോ..."" 💫💫💫💫💫 ""കിച്ചു...."" ""മ്മ്.. അച്ചുവിന് എങ്ങനെ ഉണ്ട്‌??? അവൾ സംസാരിച്ചോ നിങ്ങളോട്????"" ഇത് വരെ താൻ കണ്ടിട്ട് ഇല്ലാത്ത കിച്ചു ആണ് തന്റെ മുന്നിൽ നില്കുന്നത് എന്ന് തോന്നി അവന്... ""മ്മ്.. കുഴപ്പം ഒന്നും ഇല്ല.. വേദന ഉണ്ട്‌.. അത് പിന്നെ നല്ല ഒരു ആക്‌സിഡന്റ് അല്ലേ നടന്നത്.. അപ്പോ പിന്നെ വേദന കാണാതെ ഇരിക്കില്ലല്ലോ... നാളെ നമുക്ക് റൂമിലേക്ക് മാറ്റാം... ഇന്ന് ഒരു ദിവസം കൂടി ഇവിടെ കിടക്കട്ടെ.."" ""മ്മ്. ഞാൻ ഒന്ന് കേറി കണ്ടോട്ടെ.. പ്ലീസ്.. അവളുടെ അടുത്ത് പോലും പോകില്ല... ദൂരെ നിന്നെങ്കിലും... ഇനിയും കണ്ടില്ലെങ്കിൽ ഞാൻ ചത്തു പോകും സിട്ടു.. പറ്റുന്നില്ല എനിക്ക്..."" പാതി ജീവൻ പോയി ഇരിക്കുന്ന അവനെ വീണ്ടും കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കാൻ തോന്നിയില്ല ശ്യാമിന്.... ""കേറി കണ്ടോ.. കുഴപ്പം ഒന്നും ഇല്ല.. പക്ഷേ ഒരുപാട് സംസാരിക്കരുത്... സ്റ്റിച് വലിയും.. അത് വേദന കൂടും...""

""ഇല്ല.. ഞാൻ നോക്കിക്കോളാം..."" ""എങ്കിൽ നീ കേറി കണ്ടോ.. കുറച്ചു നേരം അവളുടെ കൂടെ ഇരുന്നോ.. ഞാൻ പറഞ്ഞോളാം ഡ്യൂട്ടി നേഴ്സ് നോട്‌..."" ""മ്മ്. താങ്ക്സ്."" 💫💫💫💫💫💫 ICU വിന്റെ ഉള്ളിൽ കേറിയപ്പോൾ കണ്ണും തുറന്നു കിടക്കുവാരുന്നു പെണ്ണ്... അവന്റെ മുഖം കണ്ടപ്പോൾ ഒരു സൈഡിലേക്ക് തല ചരിച്ചു അവൾ.. മറ്റെന്തിനെക്കാളും അവനെ തളർത്തിയത് അവളുടെ ആ കിടപ്പ് ആരുന്നു.. എന്തിനും ഒരാളുടെ സഹായം... ഇടക്ക് വേദന കൊണ്ട് ചുളിയുന്ന മുഖം കാണുമ്പോൾ അതിലും വേദന അവന്റെ മനസിന്‌ ആരുന്നു... ""അച്ചു... മോളെ..."" ""മ്മ്..."" ""എന്നേ ഒന്ന് നോക്കെടാ..."" ""എന്തിനാ... ഇനിയും എന്നേ വഴക്ക് പറയാൻ ആണോ????"" ""അച്ചു.. പ്ലീസ്.. പെട്ടെന്ന് ഉള്ള ദേഷ്യത്തിന് പറ്റി പോയി.. ഇനി ആവർത്തിക്കില്ല..."" ""അങ്ങനെ ദേഷ്യം ഒരാളുടെ മാത്രം കുത്തക അല്ല ഏട്ടാ... എനിക്കും ഉണ്ട്‌ ഒരു മനസ്... അത് കാണാതെ തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞിട്ട് ക്ഷമിക്കാൻ അത്ര വലിയ മനസ് ഒന്നും അല്ല എനിക്ക്..""

ഇത്രയും പറഞ്ഞപ്പോഴേക്കും വേദന കൊണ്ട് കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി പെണ്ണിന്റെ.. ""അച്ചു.. നീ എന്നേ എന്തു വേണമെങ്കിലും പറഞ്ഞോ.. ചെയ്തോ.. ഇപ്പോ എന്റെ മോൾ ഒന്ന് സംസാരിക്കാതെ കിടക്ക്.. ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പെണ്ണെ.. ഒരുപാട് സംസാരിച്ചാൽ സ്റ്റിച് വലിയും..."" അടുത്തുള്ള കസേരയിൽ ഇരുന്നു പതിയെ ഡ്രിപ് ഇട്ട കൈ തടവി കൊടുത്തു കിച്ചൻ... കൂടുതൽ ഒന്നും പറയാൻ പോയില്ല എങ്കിലും അവന്റെ സാമീപ്യം അവളും ആഗ്രഹിച്ചിരുന്നു... അച്ചു പതിയെ മയക്കത്തിലേക്ക് പോയപ്പോൾ നഴ്സിനോട് പറഞ്ഞു ICU നിന്നു വെളിയിൽ ഇറങ്ങി കിച്ചു... അവിടെ അവനെ കാത്തു അവിനാഷും ശ്യാമും ഉണ്ടാരുന്നു.. 💫💫💫💫💫💫 ""കിച്ചു.. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്‌..."" അവി ആരുന്നു അത്.. ""എന്ത്‌ കാര്യം????"" ""കുറച്ചു ദിവസം മുൻപ് ശീതൾ എന്നേ കാണാൻ വന്നിട്ട് ഉണ്ടാരുന്നു...."" 💫💫💫💫💫💫...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story