മിഴി രണ്ടിലും: ഭാഗം 3

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""അപ്പൊ ടീച്ചർ ന്റെ അച്ഛൻ പറയുന്ന ആളെ ടീച്ചർ കല്യാണം കഴിക്കുവോ???"" ""അവര് എന്നും എനിക്ക് ഏറ്റവും നല്ലത് മാത്രം തരു.. അത് കൊണ്ട് എന്റെ ജീവിതപങ്കാളിയെ അച്ഛൻ കണ്ട് പിടിച്ചു തന്നാൽ ഉറപ്പായിട്ടും അയാളെ ഞാൻ കല്യാണം കഴിക്കും..."" ചിരിച്ചു കൊണ്ട് ഉള്ള അവളുടെ ആ മറുപടി അവന് ഒരുപാട് ഇഷ്ടം ആയി.. തന്നെ പോലെ തന്നെ വീട്ടുകാരെ ഒരുപാട് സ്നേഹിക്കുന്നവൾ.. മിടുക്കി... ഇതെല്ലാം CCTV ലൂടെ കണ്ട് മുകളിൽ ഒരാൾ ഇരുന്നു ചിരിക്കുവാരുന്നു... ""ആട്ടം ഉണ്ട് ആട്ടം ഉണ്ട്.. ചെറുക്കന് നല്ല ആട്ടം ഉണ്ട്.... ബാക്കി ഒക്കെ വിചാരിച്ചതിന്റെ കൂട്ടു നടന്നാൽ മതിയാരുന്നു!!! 🥀🥀🥀🥀🥀🥀🥀🥀 വൈകിട്ട് വീട്ടിൽ അച്ഛൻ വരുന്നത് കാത്തിരിക്കുവാരുന്നു വിച്ചുവും ആദിയും.. എന്നും അച്ഛൻ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ കഴിക്കാൻ എന്തെങ്കിലും കൊണ്ട് വരും.. അതിന് വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് ചേച്ചിയും അനിയനും... പത്തിരുപതിനാല് വയസ് ആയെങ്കിലും ഇതിന് അടി ഇടാൻ ഒരു മടിയും അവൾക്ക് ഇല്ല.. ഫുഡ്‌ മുഘ്യം ബിഗിലെ ""ചേച്ചി ദാ അച്ഛൻ വന്നു.. കൈയിൽ ഒന്നും ഇല്ലല്ലോ"" ""ഇന്ന് ഒന്നും വാങ്ങിയില്ലേ അച്ഛാ..??"" വിഷമത്തോടെ ആദി ചോദിച്ചു. ""പറയാൻ നാണം ഇല്ലേ നിനക്കൊകെ.. രണ്ടിനും വയസ് എത്ര ആയി.. ഒരെണ്ണത്തിനെ കെട്ടിച്ചു വിടാറായി..

എന്നിട്ടും ഇപ്പോഴും കുട്ടിക്കളി ആണ്.."" ""എന്നും പഠിച്ചു വെച്ചേക്കുന്ന ഡയലോഗ് പറയാതെ ഇത് പറ.. ഇന്ന് ഉള്ളിവട ആണോ പഴംപൊരി ആണോ??"" ""ഉള്ളിവട.."" ""ഇങ്ങനെ മിടുക്കൻ മോൻ ആയിട്ട് പറഞ്ഞാൽ പോരെ.. ഞങ്ങളുടെ കുറേ energy waste ആയി..."" ഇതും പറഞ്ഞു അച്ഛൻ പറഞ്ഞത് തങ്ങളെ അല്ല എന്ന പോലെ രണ്ടും മാറി ഇരുന്ന് വഴക്കിടാതെ കഴിക്കാൻ തുടങ്ങി... "" ""വാഴ വെച്ചാൽ മതിയാരുന്നു...""മനസാൽ പറഞ്ഞു കൊണ്ട് അച്ഛൻ കുളിക്കാൻ പോയി.. 🥀🥀🥀🥀🥀🥀🥀🥀🥀 രാത്രിയിൽ എല്ലാരും കൂടി കാര്യം പറഞ്ഞു ഇരിക്കുവാരുന്നു ആദിയുടെ വീട്ടിൽ.. അപ്പോഴാണ് മോഹൻ അവളെ അടുത്തോട്ടു വിളിച്ചത്.. ""ആദിമോളെ ഇങ്ങ് വന്നേ..."" ""എന്താ അച്ഛാ???"" ""ഞങ്ങൾ നേരുത്തേ പറഞ്ഞില്ലേ മോളുടെ കല്യാണക്കാര്യം.. എന്താ നിന്റെ അഭിപ്രായം????"" ""എനിക്ക് പ്രത്യേകിച്ച് എന്ത് അഭിപ്രായം.. ഒന്നുല്ല അച്ഛാ.. നിങ്ങൾ തന്നെ കണ്ട് പിടിച്ചോ.."" ""മോൾക്ക് ആരെ എങ്കിലും ഇഷ്ടം ആണോ???"" ""ഞാൻ എന്റ അച്ഛനോടും അമ്മയോടും പറയാത്ത എന്തെങ്കിലും ഉണ്ടോ?? സത്യം ആയിട്ടും ഇത് വരെ അങ്ങനെ ഒന്നും ഇല്ല....

അച്ഛനും അമ്മയും തീരുമാനിക്കുന്ന ചെക്കൻ മതി എനിക്ക്.. അതിന് എനിക്ക് പൂർണസമ്മതം ആണ്.. പോരെ???? ""നീ എന്റെ പൊന്നു മോൾ അല്ലേ... എങ്കിൽ അച്ഛൻ അവരോട് ഈ ഞായറാഴ്ച വരാൻ പറയട്ടെ.. അച്ഛന് ഇഷ്ടായി.. ചെക്കൻ വന്നു ഒന്ന് കണ്ടിട്ട് പോകട്ടെ.. മോൾക്ക്‌ ഇഷ്ടം ആകുമെങ്കിൽ നമുക്ക് ബാക്കി നോക്കാം.."" ""അതിനെന്താ അച്ഛാ.. വരട്ടെ.. I am also waiting"" ""ടി കുറുമ്പി... മതി ഇവിടെ ഇരുന്നത്.. സമയം ഒരുപാട് ആയി. പോയി കിടക്ക്.."" ""ഓക്കേ അച്ഛാ.."" ""മോളെ പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്‌.."" ""എന്താ അച്ഛാ???"" ""ചെറുക്കന്റെ വീട്ടിൽ അവനും അവന്റെ അച്ഛനും മാത്രം ഉള്ളു.. അമ്മ പണ്ടേ മരിച്ചതാ... അത് എന്റെ മോൾക്ക് ഒരു പ്രശ്നം ആണോ????"" ""എന്തിന് പ്രശ്നം.. അമ്മ മരിച്ചിട്ടും വേറെ ഒരു കല്യാണം കഴിക്കാതെ ആ അച്ഛൻ മോനു വേണ്ടി ജീവിച്ചില്ലേ.. അപ്പോ ഞാനും അവിടെ സന്തോഷവതി ആയിരിക്കും.. ഉറപ്പാണ് അത്... ഇത് ആലോചിച്ചു അച്ഛൻ ഇനി ടെൻഷൻ ആകണ്ട.. എനിക്ക് ഒരു കുഴപ്പവും ഇല്ല.. ഞാൻ റൂമിലോട്ട് ചെല്ലട്ടെ.. നാളെ കുറച്ചു കാര്യങ്ങൾ നോക്കാൻ ഉണ്ട്‌...""

""മ്മ് മ്മ് മോൾ പോയി കിടന്നോ.. goodnight 😘😘"" ""good night....💚 🥀🥀🥀🥀🥀🥀🥀🥀 ദിവസങ്ങൾ കഴിഞ്ഞു. ഇന്ദീവരത്തിൽ നാളെ കാട്ടുപോത്തിനെ പെണ്ണ് കാണലിനു സമ്മതിപ്പിക്കാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു തേരാ പാരാ നടക്കുവാനു പ്രസാദ്. ആ സമയത്താണ് കിച്ചു അങ്ങോട്ട് കേറി വന്നത്. ""അച്ഛൻ എന്താ ഇങ്ങനെ നടക്കുന്നത്??? എന്തെങ്കിലും ടെൻഷൻ ഉണ്ടോ???"" വന്ന പാടെ അവൻ ചോദിച്ചു. ""എന്ത് ടെൻഷൻ.. ഒരു ടെൻഷനും ഇല്ല.."" ""ഓ.. എങ്കിൽ എനിക്ക് തോന്നിയത് ആയിരിക്കും.. വെറുതെ മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ കാര്യം പറയുന്നുണ്ടോ അച്ഛാ???"" കിച്ചു കലിപ്പിലായി. ""അത് മോനെ അച്ഛൻ നിന്നോട് കല്യാണത്തിന്റെ കാര്യം പറഞ്ഞില്ലേ..."" ""ഉവ്വ്.. പറഞ്ഞെല്ലോ.. അതിന് ഇപ്പോൾ എന്താ????"" ""നാളെ നമുക്ക് ഒന്ന് അവരുടെ വീട് വരെ പോകാം...."" ""ഏഹ്ഹ്.. നാളെ ഓ???"" പെട്ടെന്ന് എന്തോ വേണ്ടാത്തത് കേട്ടത് പോലെ അവൻ ചോദിച്ചു. ""നാളെ ഞായർ അല്ലേ.. നാളെ തന്നെ.. എന്താ നിനക്ക് പറ്റില്ലേ???""ഏറെ പ്രതീക്ഷയോടെ ഉള്ള അച്ഛന്റെ ചോദ്യം കെട്ടില്ല എന്ന് വെക്കാൻ അവന് തോന്നിയില്ല.. ""ഇല്ല അച്ഛാ.. നാളെ ഫ്രീ ആണ്.."" ""എങ്കിൽ നമുക്ക് നാളെ പോയാലോ????"" ""മ്മ് മ്മ് പോകാം.. വീട് എവിടെ ആണെന്ന് ഒക്കെ അച്ഛന് അറിയാവോ????""

""അതൊക്കെ എനിക്ക് അറിയാം.. നീ സമ്മതിക്കുവോ എന്ന് ആരുന്നു എന്റെ പേടി...."" ""എന്നേ കെട്ടിക്കാൻ അച്ഛന് എന്താ ഇത്ര ആഗ്രഹം??? ഇനി അത് കഴിഞ്ഞ് അച്ഛന് കെട്ടാൻ ആണോ??? സത്യം പറ"" ""പ്ഫാ.. സ്വന്തം മോൻ ആയി പോയി... നിന്റെ അച്ഛൻ ആണ് ഞാൻ "" ""അതിന് എന്താ... എന്റെ അച്ഛനും ആണ്.. എന്റെ best friendum ആണ്.. അച്ഛന് വേണ്ടി ആണ് ഞാൻ ഇതിന് സമ്മതിച്ചത് തന്നെ"" ""അച്ഛന് അറിയാം.. മനസില്ലാ മനസോടെ ആണ് ഇതിന് സമ്മതിച്ചത് എന്ന്.. എല്ലാം ശെരി ആകും... അവൾ നിനക്ക് പറ്റിയ പെണ്ണ് ആണ്..."" കിച്ചുവിന്റെ തലയിൽ തലോടി അദ്ദേഹം പറഞ്ഞു.. ""അച്ഛാ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. അച്ഛന് എന്താ ഞാൻ നാളെ കാണാൻ പോകുന്ന കുട്ടിയെ കല്യാണം കഴിക്കണം എന്ന് ഇത്ര ആഗ്രഹം???? ""അത് ഞാനും അവളുടെ അച്ഛനും ആയിട്ട് ഉള്ള ബന്ധം ആണ്..."" ""ബന്ധവോ?? എന്ത് ബന്ധം??"" ""ഞങ്ങൾ പണ്ട് മുതൽ ഉള്ള കൂട്ടുകാർ ആരുന്നു മോനെ... ഞാൻ ബിസിനസ്‌ തുങ്ങിയത് തന്നെ അവൻ പറഞ്ഞു പറഞ്ഞാണ്.. നീ ജനിച്ചു കുറച്ചു നാൾ വരെ നല്ല കൂട്ടാരുന്നു..

പക്ഷേ ഞാൻ ഇല്ലാത്ത ഒരു ദിവസം അവൻ ഇവിടെ വന്നപ്പോൾ നിന്റെ അപ്പച്ചി വേണ്ടാത്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു.. അവൻ എന്റെ പൈസ കണ്ട് ആണ് കൂടെ നടക്കുന്നത് എന്നൊക്കെ.... അത് കഴിഞ്ഞപ്പോൾ അവൻ എന്നോട് വന്നു പറഞ്ഞു ഇന്ന് എന്റെ നിലക്കും വിലക്കും അവൻ ചേരില്ല.. എന്നും മനസ്സിൽ കാണും മറക്കില്ല എന്നൊക്കെ.. പിന്നെ അവനെ ഞാൻ ആ നാട്ടിൽ കണ്ടില്ല.. കുറേ തിരക്കിയപ്പോൾ അറിഞ്ഞു ഗൾഫിൽ പോയെന്ന്... പിന്നെ കണ്ടത് കുറച്ചു ദിവസം മുൻപാണ്.."" ""കുറച്ചു ദിവസം മുൻപ് കണ്ട് അന്ന് തന്നെ പെണ്ണ് ആലോചിച്ചു അല്ലേ??"" ""അവിടെ നിനക്ക് തെറ്റി മോനുസ് അവന്റെ മോൾ ആണെന്ന് അറിയുന്നതിന് മുൻപേ അവളെ നിനക്ക് ആലോചിക്കാൻ ഇരുന്നതാ ഞാൻ.. എനിക്ക് ഒരുപാട് ഇഷ്ടം ആയി ആ മോളെ... മിടുക്കി ആണ്.."" ""അതാരാ..."" ""കൂടുതൽ അച്ഛന്റെ മോൻ ഈ കുഞ്ഞി തല കൊണ്ട് ആലോചിക്കേണ്ട..

നാളെ അവളെ കാണില്ലേ... അപ്പോ കണ്ടാൽ മതി കേട്ടോ "" ""ഓ.. ചോദിച്ചപ്പോൾ ജാഡ... എങ്കിൽ ഞാൻ പറയും എനിക്ക് ആ പെണ്ണിനെ വേണ്ട എന്ന്"" ഇത് കേട്ട് അച്ഛൻ വല്ലാതെ ആയി... ""നിനക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ട മോനെ.. അച്ഛൻ നിർബന്ധിക്കില്ല.. ജീവിക്കേണ്ടത് നിങ്ങൾ ആണ്. ഈ കിളവന് അവളെ കണ്ടപ്പോൾ ഇഷ്ടം ആയി. അതും പറഞ്ഞു നീ അവളെ കല്യാണം കഴിക്കണം എന്നില്ല.. എല്ലാം നിന്റെ ഇഷ്ടം ആണ്... ജോലി കഴിഞ്ഞു വന്നതല്ലേ ഉള്ളു.. പോയി ഫ്രഷ് ആയി വാ "" ""എന്റെ അച്ചുസേ.. ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ.. നാളെ നമുക്ക് നോക്കന്നെ.. ഈ കലിപ്പനെ സഹിക്കാൻ പറ്റുവോ എന്ന്.... പിന്നെ ഞാൻ പറഞ്ഞില്ലേ. I need time.. അവൾക്ക് അത് പറ്റുമെങ്കിൽ നമുക്ക് ഓക്കേ പറയാമെന്നേ..."" ""സത്യം ആണോ?? "" "സത്യം.. ഇപ്പോ ഞാൻ ഒന്ന് പോയി ഫ്രഷ് ആയിട്ട് നമുക്ക് ആഹാരം കഴിക്കാം കേട്ടോ.. ഉമ്മ😘😘😘😘"" ""ഉമ്മ 🥰🥰""....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story