മിഴി രണ്ടിലും: ഭാഗം 30

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""കിച്ചു.. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്‌..."" അവി ആരുന്നു അത്.. ""എന്ത്‌ കാര്യം????"" ""കുറച്ചു ദിവസം മുൻപ് ശീതൾ എന്നേ കാണാൻ വന്നിട്ട് ഉണ്ടാരുന്നു...."" 💫💫💫💫💫💫 ഇത് കേട്ടിട്ടും ഒരു ഭാവ വ്യത്യാസവും കിച്ചുവിന് ഇല്ലാരുന്നു.. അവി പറയുന്നത് ഒക്കെ കേൾക്കുന്നുണ്ട് എങ്കിലും മനസ് വേറെ എവിടെയൊക്കെയോ ആരുന്നു.. അതിന്റെ കാര്യം അറിയാവുന്നത് കൊണ്ട് തന്നെ ശ്യാം അവനെ നിർബന്ധിച്ചതും ഇല്ല... ""ഒരു ദിവസം OP ഇരിക്കുമ്പോൾ ആണ് അവൾ എന്നേ കാണാൻ വന്നത്.. എന്നിട്ട് പറഞ്ഞു അത്യാവശ്യം ആയി കുറച്ചു സംസാരിക്കാൻ ഉണ്ട്‌.. വൈകിട്ട് ബീച്ച് ന്റെ അടുത്തു ഉള്ള കോഫി ഷോപ്പിൽ എത്തണം എന്ന്... അവിയുടെ ചിന്തകൾ കുറച്ചു ദിവസം പിന്നിലേക്ക് പോയി... ""ഹായ്.. ഡോക്ടർ അവിനാശ് അല്ലേ.. ഞാൻ ശീതൾ..."" ""മ്മ്.. എന്തിനാ കാണണം എന്ന് പറഞ്ഞത്???"" ""ഹാ.. അത് പറയാം ഞാൻ.. ഒരു കോഫി ഓർഡർ ചെയ്യട്ടെ???"" ""No thanks... കാര്യം പറഞ്ഞാരുന്നെങ്കിൽ എനിക്ക് പോകാം ആരുന്നു... ഹോസ്പ്പിറ്റൽ ഡ്യൂട്ടി ഉണ്ട്‌.."" ""അതിന് ഡോക്ടർ ഇപ്പോഴല്ലേ അവിടെ നിന്നു വന്നത്.. കിരൺ വല്ലാതെ അങ്ങ് ഊറ്റുവാണല്ലേ???"" ""ഇയാൾക്ക് എന്താ വേണ്ടത് എന്ന് പറയുവോ പ്ലീസ്????"" ""എനിക്ക് പ്രത്യേകിച്ച് ഒന്നും വേണ്ട.. വേണ്ടത് ഒരു നിസ്സാര കാര്യം..ഇന്ന് ഈ സിറ്റിയിലെ ഏറ്റവും പേര് കേട്ട ഹോസ്പിറ്റൽ ആണ് ഇന്ദീവരം സൂപ്പർസ്പെഷ്യലിറ്റി ഹോസ്പിറ്റൽ... പാവങ്ങൾക്ക് ഉള്ള അവന്റെ സേവനവും എല്ലാം അതിൽ വരുമെല്ലോ...

ഡോക്ടർ ചെയേണ്ടത് ഇത്ര മാത്രം.. അവിടെ വരുന്നവർക്ക് നല്ല കൂടിയ മരുന്ന് എഴുതി കൊടുക്കുക.. പിന്നെ സർജറിയുടെ ഇടക്ക് ആരെ എങ്കിലും ഒന്ന് തട്ടി കളഞ്ഞേക്ക്.. ഒരു ഹോസ്പിറ്റലിന്റെ പേര് പോകാൻ അത് തന്നെ ധാരാളം... ഡോക്ടർ പറയുന്ന ലക്ഷങ്ങൾ ഞാൻ തരാം... എങ്ങനെയും അവനെ തളർത്തണം എനിക്ക്.... എന്നേ കണ്ണിൽ പിടിക്കാതെ അവൻ വേറെ ഒരുത്തിയെ ഇപ്പോ ഒരു രാജ്ഞിയെ പോലെ കൊണ്ട് നടക്കുന്നില്ലേ... അവളെയും അവന്റെ ജീവിതത്തിൽ നിന്നും അകറ്റണം എനിക്ക്..."" ""അവളെ നീ ഒലത്തും..."" ""എന്താ താൻ പറഞ്ഞത്???"" ""ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ല എന്നുണ്ടോ??? ബിസിനസ്സിൽ വരുന്ന ലാഭവും നഷ്ടവും ഒന്നും കിച്ചുവിനെ ബാധിക്കുന്ന കാര്യം അല്ല എന്ന് ഈ കുറച്ചു മാസങ്ങൾ കൊണ്ട് എനിക്ക് മനസിലായ കാര്യം ആണ്.. പക്ഷേ അച്ചു അവന് അങ്ങനെ അല്ല.. അവൾക്ക് വേണ്ടി എന്തും ചെയ്യും അവൻ... അവന്റെ ശക്തിയും ദൗർബല്യവും അവൾ ആണ്.. അവൾക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ നീ ജീവനോടെ കാണില്ല.. പിന്നെ അവരെ അകറ്റുന്നത്... കിച്ചുവിന്റെ ഒരു നോട്ടത്തിൽ നിന്നും അവന്റെ ഉള്ളിൽ എന്താ എന്ന് അവൾ പറയും... അത്രക്ക് അവർ തമ്മിൽ സ്നേഹിക്കുന്നുണ്ട്.. ആ നീ അവരെ ഒന്ന് അകറ്റാൻ നോക്ക്.. അച്ചു രാജ്ഞി തന്നെ ആണ്... കിച്ചുവിന്റെ സ്വന്തം രാജ്ഞി...

അത് പോലെ ആണ് അവൻ അവളെ നോക്കുന്നതും.. അതിൽ അസുയപെട്ടിട്ട് കാര്യം ഇല്ല.. അതിനും വേണം ഒരു ഭാഗ്യം.. പിന്നെ നീ വേറെ എന്തോ പറഞ്ഞെല്ലോ... ആരെയോ കൊല്ലണം എന്നോ തകർക്കണം എന്നോ മറ്റോ.. അങ്ങനെ ചെയ്യാൻ ഞാൻ ഗുണ്ട അല്ല.. ഡോക്ടർ ആണ്.. മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ആണ് ഞാൻ പഠിച്ചത്.. അല്ലാതെ അത് എടുക്കാൻ അല്ല... പഠിച്ചു ഇറങ്ങുമ്പോൾ ഓരോ ഡോക്ടറും എടുക്കുന്ന ഒരു പ്രതിജ്ഞ ഉണ്ട്‌.. Hippocratic Oath... അതിൽ പറയുന്ന വാചകം ഉണ്ട്‌.. ""I will apply, for the benefit of the sick, all measures [that] are required, avoiding those twin traps of overtreatment and therapeutic nihilism."" [രോഗികളുടെ പ്രയോജനത്തിനായി, ആവശ്യമായ എല്ലാ നടപടികളും ഞാൻ പ്രയോഗിക്കും, അമിതചികിത്സയുടെയും ചികിത്സാ നിഹിലിസത്തിന്റെയും ഇരട്ട കെണികൾ ഒഴിവാക്കും..] ""I will remember that I remain a member of society, with special obligations to all my fellow human beings, those sound of mind and body as well as the infirm."" [ശാരീരികവും മാനസികവുമായ ആരോഗ്യം ഉള്ളവരും അല്ലാത്തവരും ആയ എൻ്റെ എല്ലാ സഹജീവികളോടും പ്രത്യേക കടപ്പാടോടെ സമൂഹത്തിലെ ഒരു അംഗം ആയി തുടരുമെന്ന കാര്യം ഞാൻ ഓർമ്മിക്കും.]

(കടപ്പാട് : ഗൂഗിൾ) കഷ്ടപ്പെട്ട് രാത്രി ഉറക്കം കളഞ്ഞു ഞാൻ പഠിച്ചത് നീ ഒക്കെ പറയുന്ന കേട്ട് തുള്ളുന്ന പാവ ആകാൻ അല്ല.. നിന്റെ വീട്ടിൽ ഉള്ള ആൺകുട്ടികൾ അങ്ങനെ ആയിരിക്കും.. പക്ഷേ എല്ലാവരെയും ആ കൂട്ടത്തിൽ പെടുത്തരുത് നീ... എന്റെ ജോലിയോട് 100% ആത്മാർത്ഥ ഞാൻ ഇത് വരെ കാണിച്ചിട്ട് ഉണ്ട്‌.. ഇനി അങ്ങനെ തന്നെ ആയിരിക്കും.. ഓരോ തവണ എന്നേ കാണാൻ വരുന്ന രോഗികൾക്ക് ഒരു വിശ്വാസം ഉണ്ട്‌.. ഞങ്ങളുടെ ജീവൻ രക്ഷിക്കാൻ ഒരു ശതമാനം എങ്കിലും സാധ്യത ഉണ്ടെങ്കിൽ ഡോക്ടർ അത് ചെയ്യും എന്ന്.. ആ വിശ്വാസം ഞാൻ ആയി തകർക്കില്ല.. പിന്നെ ഇപ്പോ നീ ഈ പറഞ്ഞത് ഞാൻ ആയി കിച്ചുവിന്റെ അടുത്തു പറയില്ല.. പക്ഷേ അവൻ അറിയും.. ആ ഒരു ദിവസം അവന്റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് എനിക്ക് അറിയില്ല.. എന്തായാലും നോക്കി ഇരുന്നോ നീ.. വെറുതെ അവനെ കേറി ചൊറിയാൻ നിൽക്കണ്ട.. പ്രത്യേകിച്ച് അവന്റെ ഏറ്റവും വലിയ weak point ആയ അവന്റെ പെണ്ണിനെ വെച്ച്... അങ്ങനെ എന്തെങ്കിലും നീ ചെയ്താൽ... I'm sure.. He'll become a real devil🔥 വെറുതെ അവന്റെ കൈക്ക് പണി വാങ്ങരുത് നീ.. അവർ സമാധാനം ആയി ജീവിച്ചോട്ടെ.. പരസ്പരം സ്നേഹികുമ്പോഴും മനസിലാക്കുമ്പോഴും ആണ് ദാമ്പത്യത്തിന് ഒരു അർത്ഥം ഉണ്ടാകുന്നത്..❤ അല്ലാതെ വാശിക്ക് പിടിച്ചു വാങ്ങുമ്പോഴല്ല.. ഇനിയും ഇവിടെ നിന്നാൽ വേറെ എന്തെങ്കിലും ഒക്കെ പറഞ്ഞു പോകും ഞാൻ...

ഇനി ഇങ്ങനെ ഒരു മീറ്റ് ഉണ്ടാകാതെ ഇരിക്കട്ടെ.. പിന്നെ മറ്റൊരു കാര്യം കൂടി.. ഇയാളുടെ അച്ഛന്റെ recommandation കൊണ്ട് കിട്ടിയ ജോലി ആണ് ഇത്... അപ്പോൾ താൻ പറയുന്നത് എല്ലാം ഞാൻ കേൾക്കും എന്നൊക്കെ ഉള്ള വിചാരം കൊണ്ട് ആണ് എന്നേ കാണാൻ വന്നത് എങ്കിൽ തനിക്ക് തെറ്റി... അങ്ങനെ കണ്ണിൽ കണ്ടവർക്ക് പൈസക്ക് വേണ്ടി എന്തും ചെയുന്ന ആൾ അല്ല ഞാൻ... ഇനി ഇതിന്റെ പേരിൽ എന്നേ കാണാൻ വരരുത്.. വന്നാൽ ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം.. Hoping that I'll not see you again.. Bye... ""ഇതാരുന്നു അന്നു അവിടെ നടന്നത്... "" ""പക്ഷേ നീ എന്നോട് കിച്ചുവിന്റെ കാര്യം എന്നോട് പറഞ്ഞില്ലാരുന്നെല്ലോ.. അതെന്താ???"" ശ്യാം ആരുന്നു ചോദിച്ചത്.. ""അത് മറ്റൊന്നും കൊണ്ട് അല്ല ശ്യാമേ.. ഞാൻ വിചാരിച്ചു അവൾ വെറുതെ പേടിപ്പിക്കാൻ പറഞ്ഞത് ആയിരിക്കും എന്ന്... പക്ഷേ പ്രസാദ് അച്ഛന്റെ incident, പിന്നെ ദാ ഇപ്പോ അച്ചു.. എല്ലാം കൂടി ആലോചിച്ചപ്പോൾ എവിടെയോ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക്... അതാണ്‌ ഞാൻ നിങ്ങളോട് ഇപ്പോൾ പറഞ്ഞത്.. കിച്ചു നീ എന്താ ഇത്രയും കേട്ടിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നത്????"" ""ഇപ്പോൾ പ്രതികാരത്തിനും വഴക്കിനും ഒന്നും പോകാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല ഞാൻ... നീ അച്ചുവിന് കുഴപ്പം ഒന്നും ഇല്ലെങ്കിൽ റൂമിലേക്ക് മാറ്റുവോ??? എനിക്ക് ഇങ്ങനെ പറ്റുന്നില്ലെടാ.."" ""അവളെ റൂമിലേക്ക് മാറ്റിയാലും നിന്നോട് സംസാരിക്കും എന്ന് തോന്നുന്നുണ്ടോ???""

""എന്നോട് ഒന്നും സംസാരിക്കേണ്ട.. പക്ഷേ എനിക്ക് അവളെ നോക്കി ഇരിക്കാമെല്ലോ... അത് മതി..."" ""ഹ്മ്മ്.. അവൾക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ല... ആരുടേയും ശല്യം ഇല്ലാതെ ഇരിക്കട്ടെ എന്ന് ഓർത്ത് ആണ് ഞാൻ ഒരു ദിവസം കൂടി ICU കിടക്കട്ടെ എന്ന് പറഞ്ഞത്... ഞാൻ ഒന്നൂടി നോക്കിയിട്ട് റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ പറയാം..."" 💫💫💫💫💫 ICU ഇൽ കേറിയപ്പോൾ അവി കാണുന്നത് ഫാനിന്റെ ഭംഗി ആസ്വദിക്കുന്ന അച്ചുവിനെ ആണ്... ""എന്താണ് ആദി മോളെ.. മുകളിലേക്ക് നോക്കി സ്വപ്നം കാണൽ?? "" ""ഒന്നുല്ല ചേട്ടാ... കിച്ചേട്ടൻ എന്തെങ്കിലും കഴിച്ചോ???"" ""നീ ആണ് മോളെ ഭാര്യ.. കെട്ടിയോനോട് പിണക്കം ആണെങ്കിലും അവൻ കഴിച്ചോ, കുടിച്ചോ എന്ന് കൃത്യം ആയി തിരക്കും.. എന്നാൽ തമ്മിൽ കണ്ടാൽ സംസാരിക്കുകയും ഇല്ല..."" ""അതൊക്കെ ഓരോ അടവ് അല്ലേ.. സ്വന്തം ആയി ഒരു കല്യാണം കഴിച്ചു കഴിയുമ്പോൾ അറിയാം അതൊക്കെ.. എനിക്ക് ഇവിടെ ആകെ മടുത്തു ചേട്ടാ.. എന്നേ ഒന്ന് റൂമിലേക്ക് ആക്കി തരുവോ?? അവിടെ ആണെങ്കിൽ എന്റെ കെട്ടിയോനെ വായിനോക്കി എങ്കിലും സമയം കളയാം...😁😁"" ""എന്റെ പൊന്നു മോളെ.. നമിച്ചു നിന്നെ 🙏 വെളിയിൽ ഒരാൾ നിന്നെ റൂമിലേക്ക് മാറ്റാൻ ഇപ്പോ കൂടി പറഞ്ഞതെ ഉള്ളു... എന്തായാലും ഇനി ഇവിടെ കിടക്കേണ്ട.. റൂമിലേക്ക് ഷിഫ്റ്റ്‌ ചെയാം.. പിന്നെ ഒരുപാട് സംസാരിക്കരുത്.. കാലിനു ബലം കൊടുത്ത് നടക്കാൻ ശ്രമിക്കരുത്... കഴുത്തിനു ചൂട് പിടിക്കണം.. കേട്ടല്ലോ..."" ""ങും 😌""

""എന്ത്‌ ങും???🧐 നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. ഞാൻ അവനോട് പറഞ്ഞോളാം...."" ""മതി അവി ചേട്ടാ.. ഞാൻ നല്ലൂട്ടി ആയി എല്ലാം ചെയ്തോളാം.. ഒന്ന് റൂമിലേക്ക് മാറ്റു പ്ലീസ്..."" ഇത് കേട്ടതും അവി വാത്സല്യത്തോടെ അച്ചുവിന്റെ മുഖത്ത് തട്ടി അടുത്തു നിന്ന നേഴ്സ് നോട്‌ റൂമിലേക്ക് മാറ്റാൻ ഉള്ള കാര്യങ്ങൾ പറഞ്ഞു... 💫💫💫💫💫💫 അച്ചുവിനെ റൂമിലേക്ക് ആക്കിയപ്പോൾ അവിടെ എല്ലാരും ഹാജർ ആരുന്നു... ""ഇതെന്താ ഞാൻ വല്ല വിദേശ പര്യടനം കഴിഞ്ഞു വന്നത് ആണോ കാണാൻ ഇത്ര പേര്??🧐"" ""മിണ്ടാതെ കിടക്കടി അവിടെ.. മനുഷ്യൻ ഇവിടെ തീ തിന്നു അറിയാവോ...."" കിച്ചു ആരുന്നു അത്... ""തീ കഴിക്കാൻ ഒന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല.. പിന്നെ ഭാര്യയെ വിശ്വാസം പോലും ഇല്ലാത്തവർ ആരെ ബോധിപ്പിക്കാൻ ആണ് ഇങ്ങനെ അഭിനയിച്ചു കൂട്ടുന്നത്??? വെറും പ്രഹസനം.. ഇതൊന്നും കാണാൻ എനിക്ക് താല്പര്യം ഇല്ല.. അച്ചുവിന്റെ സംസാരത്തിൽ നിറഞ്ഞു വന്ന കണ്ണ് ആരും കാണാതെ ഇരിക്കാൻ പെട്ടെന്ന് തിരിഞ്ഞു നടന്നവൻ... ""നീ എന്ത്‌ അറിഞ്ഞിട്ടാ മോളെ ഇങ്ങനെ ഒക്കെ പറഞ്ഞത്?? നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന നിമിഷം മുതൽ ദാ ഇപ്പോ വരെ ആഹാരം കൈ കൊണ്ട് തൊട്ടിട്ടില്ല അവൻ.. ശ്യാം നിർബന്ധിച്ചപ്പോൾ ഒരു ചായ കുടിച്ചു എന്ന് അല്ലാതെ.. അതും നിനക്ക് ബോധം വന്ന ശേഷം..

നിങ്ങൾക്ക് ഇടയിൽ എന്താ നടന്നത് എന്ന് അച്ഛന് അറിയില്ല.. പക്ഷേ കിച്ചുവിനെ ഇങ്ങനെ ഒരു അവസ്ഥയിൽ ഇത് വരെ കണ്ടിട്ടില്ല ഞാൻ...."" തന്റെ തലയിൽ തലോടി അച്ഛൻ പറയുന്നത് നിറകണ്ണുകളോടെ കേട്ട് ഇരുന്നവൾ.. ""അറിയാം അച്ഛാ.. എല്ലാം എനിക്ക് അറിയാം.. പക്ഷേ ഇടക്ക് ഓരോ ഡോസ് വേണ്ടത് ആണ് ഏട്ടന്.. ഒരുപാട് ദിവസം ഒന്നും കാണില്ല.. ഉറപ്പ്..."" ""മ്മ്.. ഞാൻ ആയിട്ട് തടയുന്നില്ല.. അവനെ നന്നാക്കാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ നടക്കട്ടെ.. അവസാനം അത് രണ്ട് പേർക്കും വേദന ആകരുത്.. അതേ ഉള്ളു അച്ഛന്..."" 💫💫💫💫💫💫 റൂമിലേക്ക് വന്നപ്പോൾ കിച്ചു കാണുന്നത് ചൂട് പിടിക്കാൻ വെള്ളം എടുക്കുന്ന അച്ചുവിന്റെ അമ്മയെ ആണ്... ""എന്തിനാ അമ്മേ ഇത്???"" ""ഡോക്ടർ പറഞ്ഞില്ലേ മോനെ.. കഴുത്തിനും നടുവിനും ചൂട് പിടിക്കാൻ... അതിന് ചൂട് ആയ വെള്ളം ഇപ്പോ ഒരു നേഴ്സ് കൊണ്ട് തന്നു.. മരുന്ന് ഇട്ടിട്ട് ഇനി ചെറിയ ചൂട് പിടിക്കണം...."" ""അത് ഞാൻ... ഞാൻ ചെയ്തോള്ളാം അമ്മേ.."" ""മോൻ ബുദ്ധിമുട്ടണ്ട.. അമ്മ ചെയ്തോളാം..."" ""വേണ്ട.. ഞാൻ ചെയാം.. അമ്മ പോയി എന്തെങ്കിലും കഴിച്ചിട്ട് വാ.. അച്ഛൻ പുറത്തു ഇരിക്കുന്നുണ്ട്..."" അവരുടെ പ്രൈവസിക്ക് വേണ്ടി ആണ് അങ്ങനെ പറഞ്ഞത് എന്ന് മനസിലായതും ഒരു ചിരിയോടെ അവർ മുറി വിട്ടു പോയി... 💫💫💫💫💫💫

""അച്ചു.. ഒരു സൈഡ് കിടന്നേ..."" ""എന്തിനാ ഇപ്പോ ഒരു സൈഡ്???"" ""നിനക്ക് ചൂട് പിടിക്കാൻ ആണ്.."" ""ഏട്ടൻ വേണ്ട.. അമ്മ ചെയ്തോളും.."" കേട്ടപ്പോൾ നല്ല വിഷമം ആയി എങ്കിലും അങ്ങനെ വിട്ടു കൊടുക്കാൻ അവനും തയ്യാർ അല്ലാരുന്നു... ""ഞാൻ കണ്ടിട്ട് ഇല്ലാത്തത് ഒന്നും അല്ലല്ലോ.. മര്യാദക്ക് കിടക്കടി അവിടെ.. ഇല്ലെങ്കിൽ കിടത്താൻ എനിക്ക് അറിയാം..."" പിന്നെ കൂടുതൽ വഴക്കിന് ഒന്നും പോകാതെ നല്ല കുട്ടി ആയി കിടന്നു അച്ചു... പതിയെ top അല്പം ഉയർത്തി വെച്ച് കിച്ചു ചൂട് പിടിക്കാൻ തുടങ്ങി.. പുറമെ ദേഷ്യം കാണിക്കുന്നു എങ്കിലും അച്ചുവിന്റെ ഉള്ളിലും സന്തോഷം തന്നെ ആരുന്നു.. പക്ഷേ അവന്റെ ഇപ്പോഴത്തെ കോലം കാണുമ്പോൾ അറിയാതെ കണ്ണ് നിറയും അച്ചുവിന്റെ.. ""കഴിഞ്ഞു.. ഇനി വാ.. എണിറ്റു ഇരിക്ക്.."" ""ഏഹ്ഹ്??എന്തിനു???"" ""കഴുത്തിനു കൂടി ഇത് വെക്കണം...""

""അതൊന്നും വേണ്ട.. ഇത്രയും മതി..."" ""അത് നീ ആണോ തീരുമാനിക്കുന്നത്???"" ഇതും പറഞ്ഞു പതിയെ അച്ചുവിനെ എണീപ്പിച്ചു ഇരുത്തി അവൻ.. തോളിൽ നിന്നു ടോപ് അല്പം മാറ്റിയപ്പോൾ അറിയാതെ കൈയിൽ കേറി പിടിച്ചു പെണ്ണ്... ""പേടിക്കണ്ട.. വേദനിപ്പിക്കാതെ ചെയ്യാം പോരെ..."" ""മ്മ്..."" ചൂട് കൊടുത്തു അച്ചുവിനെ പതിയെ കിടത്തി പാത്രവും കൊണ്ട് തിരിഞ്ഞപ്പോൾ അവന്റെ കൈയിൽ കേറി പിടിച്ചു പെണ്ണ്.. ""കിച്ചേട്ടാ..."" ""മ്മ്.. എന്താ??"" ""എന്തെങ്കിലും പോയി കഴിക്ക്..."" ""ഞാൻ കഴിച്ചാലും ഇല്ലെങ്കിലും ഇവിടെ ആർക്കും ഒന്നും ഇല്ലെല്ലോ.. പിന്നെ പ്രഹസനം കാണിക്കുന്നവൻ അല്ലേ.. അപ്പോ പിന്നെ ഇതും ഒരു പ്രഹസനം ആയി കൂട്ടിയാൽ മതി... നീ കിടന്നു ഒന്ന് മയങ്ങാൻ നോക്ക്.. ഞാൻ ഇവിടെ കാണും... എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി... 💫💫💫💫💫💫...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story