മിഴി രണ്ടിലും: ഭാഗം 31

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

 ""കിച്ചേട്ടാ..."" ""മ്മ്.. എന്താ??"" ""എന്തെങ്കിലും പോയി കഴിക്ക്..."" ""ഞാൻ കഴിച്ചാലും ഇല്ലെങ്കിലും ഇവിടെ ആർക്കും ഒന്നും ഇല്ലെല്ലോ.. പിന്നെ പ്രഹസനം കാണിക്കുന്നവൻ അല്ലേ.. അപ്പോ പിന്നെ ഇതും ഒരു പ്രഹസനം ആയി കൂട്ടിയാൽ മതി... നീ കിടന്നു ഒന്ന് മയങ്ങാൻ നോക്ക്.. ഞാൻ ഇവിടെ കാണും... എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി... 💫💫💫💫💫💫 ""ആദി മോളെ.. ഇപ്പോ എങ്ങനെ ഉണ്ട്‌??? വേദന ഒക്കെ കുറവില്ലേ????"" റൗണ്ട്സ് നു പോയി വന്ന അനു ആരുന്നു അത്.. ""ഇപ്പോ വേദന ഒക്കെ കുറവുണ്ട് ചേച്ചി.. എങ്കിലും നന്നായി ഒന്ന് ഉറങ്ങാൻ പറ്റുന്നില്ല...."" ""അതെന്താ നിനക്ക് ഉറങ്ങാൻ പറ്റാത്തത്???"" ""അതുണ്ടല്ലോ ചേച്ചി.. എന്നും ഒരാളുടെ നെഞ്ചിൽ കിടന്നു ഉറങ്ങി ശീലിച്ചു ഇപ്പോ അവിടെ കിടന്നില്ലെങ്കിൽ ഉറക്കം വരില്ല...പക്ഷേ ഞാൻ ദേഷ്യത്തിൽ അല്ലേ.. അത് കൊണ്ട് കേറി കിടക്കാനും പറ്റില്ല...""

""ആഹാ... എന്ത്‌ നല്ല ഭാര്യ... ഈ കാര്യത്തിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല... ആദ്യം കിച്ചു ചേട്ടനോട് പോയി ഒന്ന് ഷേവ് ഒക്കെ ചെയ്ത് മനുഷ്യ കോലം ആകാൻ പറ.... ഹോസ്പിറ്റൽ MD ആണ്.. ഇപ്പോഴത്തെ കോലം കാണുന്നവർ സഹിക്കില്ല..."" ""ഞാൻ പറയില്ല.. വേണമെങ്കിൽ ചേട്ടായിയോട് പറയാൻ പറ..."" ""നീ പറയേണ്ട.. രണ്ടും കൂടി ഇങ്ങനെ സമരം ചെയ്തു ഇരുന്നോ.. ജീവിതം ഒന്നേ ഉള്ളു... നിനക്ക് കിച്ചു ചേട്ടനോട് ക്ഷമിക്കാൻ പറ്റില്ല എന്ന് ആണെങ്കിൽ ഡിവോഴ്സ് ചെയ്യണം.. ഈ പ്രായത്തിൽ തന്നെ ഒരുപാട് മനസ് വിഷമിച്ചത് ആണ് ചേട്ടന്റെ.. നിന്റെ ഓരോ അവഗണനയും ആ മനസിനെ എങ്ങനെ ബാധിക്കും എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം... ആൾ ചെയ്തത് തെറ്റ് തന്നെ ആണ്.. പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ ഒന്നും ആലോചിക്കാതെ എന്തോ പറഞ്ഞു..

പിന്നെ നീ ചെയുന്നതും അതൊക്കെ തന്നെ അല്ലേ.. കുറച്ചു മുൻപ് ഇങ്ങോട്ട് കേറാൻ പോയപ്പോൾ നിങ്ങളുടെ സംസാരങ്ങൾ ഞാൻ കേട്ടാരുന്നു.. പിന്നെ ഇതിനെ കുറിച്ച് കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല.. കാരണം നിങ്ങൾ രണ്ടും കൊച്ച് കുട്ടികൾ ഒന്നും അല്ല... നിനക്ക് വേദനയോ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നേ വിളിക്കാൻ മറക്കരുത്... ഞാൻ രാത്രി വരാം.. ഇപ്പോ OP ഉണ്ട്‌.."" ""ങും..."" അനു പോയപ്പോഴും അച്ചു അനു പറഞ്ഞ കാര്യം തന്നെ ആരുന്നു ആലോചന.. അതേ സത്യം ആണ്.. തന്നെ ഒരു വാക്ക് കൊണ്ട് നോവിച്ചതിനു ആണ് താൻ ഇങ്ങനെ പ്രതികാരം എന്ന് പറഞ്ഞു മിണ്ടാതെ ഇരിക്കുന്നത്.. പക്ഷേ എത്രയോ തവണ ഇതിലും വലുത് താൻ പറഞ്ഞിട്ടുണ്ട്.. അപ്പോഴേല്ലാം സ്നേഹത്തോടെ ചേർത്തു പിടിച്ചിട്ടേ ഉള്ളു... ഇതെല്ലാം ആലോചിച്ചു അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... കിച്ചു റൂമിലേക്ക് വന്നപ്പോൾ കാണുന്നതും ഇതാണ്.. 💫💫💫💫💫💫

""എന്താ അച്ചു.. നിനക്ക് വേദന ഉണ്ടോ??? ഡോക്ടറിനെ വിളിക്കണോ???"" ടെൻഷൻ അടിച്ചുള്ള അവന്റെ സംസാരം തന്നെ മതിയാരുന്നു എല്ലാ വേദനയും മറക്കാൻ.. ""വേണ്ട ഏട്ടാ.. എനിക്ക് ഒന്ന് ഉറങ്ങണം..."" ""അതിനെന്താ.. നീ ഉറങ്ങിക്കോ...."" ""പക്ഷേ ഉറങ്ങാൻ പറ്റുന്നില്ല..."" അത് കേട്ടപ്പോൾ കിച്ചുവിന് ചിരി ആണ് വന്നത്.. മുൻപ് പലപ്പോഴും അവൾ തന്നോട് പറഞ്ഞിട്ട് ഉള്ള കാര്യം ആണ് എനിക്ക് ഏട്ടന്റെ നെഞ്ചിൽ കിടന്നാലേ ഉറക്കം വരൂ എന്ന്... അത് ഇപ്പോൾ മുഖത്ത് നോക്കി പറയാൻ വയ്യാത്തത് കൊണ്ട് ഇങ്ങനെ പറയുന്നു ""ഉറക്കം വരുന്നില്ല എങ്കിൽ ഞാൻ ഡോക്ടർനോട്‌ പറയാം.. ഉറങ്ങാൻ ഉള്ള മരുന്ന് തരാൻ..."" ""അത്...... അത് വേണ്ട ഏട്ടാ..."" ""പിന്നെ????"" ""പിന്നെ ഒന്നും ഇല്ല.. ഞാൻ ഉറങ്ങിക്കോളാം..."" വേദനിക്കാത്ത രീതിയിൽ അവളെ അല്പം നീക്കി കിടത്തി കൂടെ കിച്ചു കേറി കിടന്നു... പതിയെ അവളുടെ തല എടുത്തു തന്റെ നെഞ്ചിൽ വെച്ച് ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു മറുകൈ കൊണ്ട് തലയിൽ തലോടാൻ തുടങ്ങി കിച്ചു..

""ഇനി ഉറങ്ങിക്കോ... ഏട്ടൻ ഇവിടെ കാണും..."" ""മ്മ്മ്.."" 💫💫💫💫💫💫 റൂമിലേക്ക് വന്ന ശ്യാമും അവിയും കാണുന്നത് അച്ചുവിനെ പിടിച്ചു ഉറങ്ങുന്ന കിച്ചുവിനെ ആണ്.. ""ഇവൾ അല്ലേ പിണക്കം ആണ് മിണ്ടില്ല എന്നൊക്കെ നമ്മളോട് പറഞ്ഞത്???"" അവി ആരുന്നു അത് പറഞ്ഞത്.. ""അതേ.. അവൾ പിണക്കം ആണ്.. അവനോട് മിണ്ടില്ല.. പക്ഷേ അവൾക്ക് ഒന്ന് സമാധാനം ആയി ഉറങ്ങണം എങ്കിൽ അവന്റെ നെഞ്ചിലെ ചൂട് വേണം പോലും.."" ""ഇത് നിനക്ക് എങ്ങനെ അറിയാം???"' ""എന്റെ പ്രിയ പത്നി കുറച്ചു നേരം മുൻപ് ഇവിടെ വന്നരുന്നു.. അപ്പോൾ ആദി അവളോട് പറഞ്ഞു പോലും..."" ""ഇനി നമ്മൾ ആയിട്ട് അവരുടെ ഉറക്കം കളയേണ്ട.. രണ്ടും നന്നായി ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി... നമുക്ക് റൂമിനു കാവൽ ഇരിക്കാം.. ബാ 🥰"" ""അതെന്തിനാ മോനെ കാവൽ ഒക്കെ??"" ""എന്റെ patient ആയി പോയില്ലേ.. ഏതെങ്കിലും നേഴ്സ് ഇത് കണ്ട് കേറി വന്നാൽ എനിക്ക് അല്ലേ നാണക്കേട്...""

""ഓ ഓ.. ഒരു കോഴിയുടെ രോദനം.."" ""കോഴി നിന്റെ............ ഇത് കോഴിയുടെ രോദനം അല്ല മോനെ.. ഒരു ഡോക്ടറുടെ നിസ്സഹായവസ്ഥ..."" ""poor ബോയ്.. വാ നമുക്ക് ലുഡോ കളിക്കാം.."" ""ലുഡോ ഓ?? പറയാൻ നാണം ഉണ്ടോ നിങ്ങൾക്ക്?? ഒന്നും അല്ലെങ്കിലും നിങ്ങൾ ഒരു ഡോക്ടർ അല്ലേ...."" ""അതിന് ഞാൻ നിന്നോട് ലുഡോ കളിക്കുന്നോ എന്ന് അല്ലേ ചോദിച്ചത്???"" ""നമുക്ക് ലുഡോ കളിക്കണ്ട.. പകരം Candy Crush കളിക്കാം.. വാ 🚶‍♀️🚶‍♀️"" 💫💫💫💫💫 ഹോസ്പിറ്റൽ ആരുന്ന സമയം മുഴുവൻ അച്ചുവിന്റെ കൂടെ കിച്ചൻ തന്നെ ആരുന്നു.. ബാക്കി ആരെ കൊണ്ടും അവളുടെ ഒന്നും ചെയ്യാൻ അവൻ സമ്മതിച്ചില്ല.... മൗനവൃതം ആണെങ്കിലും അവളും അതിന് എതിരെ ഒന്നും പറഞ്ഞില്ല... അങ്ങനെ ഡിസ്ചാർജ് ചെയുന്ന ദിവസം വന്നെത്തി... ""മോനെ കിച്ചു.. അമ്മ ഒരു കാര്യം പറയട്ടെ???"" ""എന്താ അമ്മേ???""

""ആദിയെ കുറച്ചു ദിവസം ഞങ്ങൾ വീട്ടിൽ കൊണ്ട് പോകട്ടെ?? മോൾക്ക് എന്തായാലും വയ്യാതെ ഇരിക്കുവല്ലേ... അവിടെ ആകുമ്പോൾ നോക്കാനും ബുദ്ധിമുട്ട് ആണ്... വീട്ടിൽ ഞാൻ ഉണ്ടെല്ലോ.. എല്ലാം ഭേദം ആയിട്ട് തിരിച്ചു വരാം..."" ""അതൊന്നും വേണ്ട... അച്ചുവിനെ ഞാൻ നോക്കിക്കോളാം.. അവൾ എന്റെ കൂടെ നിന്നാൽ മതി..."" ""എന്തിനാ മോനെ ഈ വാശി.. എന്റെ മോളുടെ ആരോഗ്യം അല്ലേ ഞാൻ നോക്കണ്ടത്... കുറച്ചു ദിവസം അവൾ ഞങ്ങളുടെ കൂടെ നിന്നു എന്ന് പറഞ്ഞു ഇപ്പോ എന്ത്‌ പറ്റും??? നിനക്ക് ഇഷ്ടം ഉള്ളപ്പോൾ വന്നു കാണാമെല്ലോ.... അല്ലാതെ എപ്പോഴും നിന്റെ കൂടെ തന്നെ വേണം എന്ന് ഇങ്ങനെ വാശി പിടിക്കുന്നത് നല്ലത് അല്ല കിച്ചു.. അവൾ നിന്റെ ഭാര്യ ആണ്... അത് പോലെ തന്നെ ഞങ്ങളുടെ മകളും ആണ്... അത് കൊണ്ട് ഞാൻ എന്റെ മോളെ വീട്ടിൽ കൊണ്ട് പോകും...""

ആദ്യമായി അച്ചുവിന്റെ അമ്മ തന്നോട് അങ്ങനെ സംസാരിച്ചതിന്റെ അമ്പരപ്പിൽ ആരുന്നു കിച്ചു... ഇത്ര പറഞ്ഞിട്ടും അച്ചു തിരിച്ചു ഒന്നും പറയാത്തത് ചെക്കന്റെ വിഷമം ഒന്നൂടി കൂട്ടി.... ""അച്ചുസേ.. നിനക്ക് അമ്മയുടെ കൂടെ പോകണോ മോളെ??? എന്റൊപ്പം വന്നാൽ പോരെ??? ഒരു കുറവും വരാതെ നോക്കിക്കോളാം ഞാൻ പ്ലീസ്..."" അച്ചു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അവൾക്കും തന്റെ കൂടെ വരാൻ താല്പര്യം ഇല്ല എന്ന് ഉറപ്പിച്ചവൻ... ""നിനക്ക്... നിനക്ക് എന്റെ കൂടെ വന്നാൽ പോരെ.. ഇഷ്ടം അല്ലാതെ നിന്നോട് മിണ്ടാൻ പോലും വരില്ല ഞാൻ...🙁 എന്റെ അച്ചൂട്ടി അല്ലേ..."" അവൾ ഒന്നും പറയുന്നില്ല എന്ന് കണ്ടതും പതിയെ അച്ചുവിനെ നെഞ്ചിലേക്ക് ചേർത്തു മുഖം മുഴുവൻ ഉമ്മ കൊണ്ട് മൂടി അവൻ... ""ഞാൻ ഓർത്തില്ല അവർ നിന്റെ അച്ഛനും അമ്മയും ആണെന്... നിന്നെ നോക്കാൻ വേണ്ടി അല്ലേ.. പൊക്കോ.. ഇനി ഞാൻ നോക്കി നിനക്ക് വേഗം ഭേദം ആയില്ലെങ്കിലോ.. ഞാൻ വന്നു കണ്ടോളാം നിന്നെ...""

Love you❤ and I'll miss you❤ ഇതും പറഞ്ഞു കാറ്റ് പോലെ വെളിയിലേക്ക് പോകുന്നവനെ നോക്കി ഒരു ചിരിയോടെ ഇരുന്നു പെണ്ണ്... 💫💫💫💫💫💫 ""എന്തിനാ മോളെ നീ അവൻ പറയുന്നത് കേട്ട് ചിരിക്കുന്നത്???"" ""പിന്നെ ചിരിക്കാതെ.. പറയുന്നത് കേട്ടില്ലേ.. ഏട്ടനേക്കാളും എന്റെ അച്ഛനും അമ്മയ്ക്കും ആണ് പോലും എന്നേ നന്നായി നോക്കാൻ പറ്റുന്നത്..."" ""അല്ല അച്ചു.. അവൻ പറഞ്ഞത് ഉള്ള കാര്യം അല്ലേ..."" ""എന്ത്‌ ഉള്ള കാര്യം.. ഇത്ര ദിവസം ആയിട്ട് എന്റെ എന്ത്‌ കാര്യം ആണ് അച്ഛനും അമ്മയും ചെയ്തത് എന്ന് ചേട്ടായി ഒന്ന് ചോദിച്ചു നോക്ക്.. even വാഷ്റൂമിൽ പോകാൻ പോലും അമ്മ എന്റെ കൈയിൽ പിടിക്കാൻ സമ്മതിച്ചിട്ടില്ല ഏട്ടൻ... പിന്നെ അമ്മ പറഞ്ഞെല്ലോ എന്റെ ആരോഗ്യം ആണ് വലുത് പോലും... ആ മനുഷ്യൻ എന്നേ നോക്കുന്നത് പോലെ വേറെ ആരും നോക്കില്ല...

അച്ഛനും അമ്മയ്ക്കും എന്നോട് ദേഷ്യം ഒന്നും തോന്നരുത്... ഞാൻ വരില്ല.. എനിക്ക് എന്റെ ഏട്ടന്റെ കൂടെ പോയാൽ മതി... അങ്ങനെ തന്നെ ആണെല്ലോ വേണ്ടതും..."" ""കല്യാണം കഴിഞ്ഞു എന്ന് വെച്ച് ഞങ്ങൾ നിനക്ക് അന്യർ ആയോ ആദി???"" ""അന്യർ ആയി എന്ന് ഞാൻ പറഞ്ഞില്ലല്ലോ അമ്മേ... വീട്ടിൽ നിൽക്കാൻ വരില്ല എന്നും ഞാൻ പറഞ്ഞില്ല.. പക്ഷേ വരുമ്പോൾ എന്റെ കൂടെ ഏട്ടനും കാണും അത്രേ ഉള്ളു... പ്രസാദ് അച്ഛൻ എന്നേ സ്വന്തം മോളെ പോലെ ആണ് കാണുന്നത്.. മോളെ പോലെ എന്ന് അല്ല.. സ്വന്തം മോൾ തന്നെ ആണ്.. പക്ഷേ അമ്മയ്ക്കും അച്ഛനും ഏട്ടൻ അങ്ങനെ അല്ല എന്ന് ഇന്ന് എനിക്ക് മനസിലായി.... പിന്നെ ഞാൻ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് വിചാരിക്കരുത്.. ഒരു നേരം ഏട്ടൻ ആഹാരം കഴിച്ചോ എന്ന് പോലും ഇവിടെ നിൽക്കുന്ന ആരും ചോദിച്ചിട്ടില്ല... എന്തിന് ഒരുപാട് പറയുന്നു..

വർഷങ്ങളുടെ സൗഹൃദം അല്ലേ ചേട്ടായിക്ക് കിച്ചേട്ടനും ആയി... കുറ്റപ്പെടുത്തി എന്നല്ലാതെ ഒന്ന് ചേർത്തു പിടിച്ചോ ഇത് വരെ?? ഇന്നലെ വന്ന ഞാൻ ആണോ അതോ എന്തിനും കട്ടക്ക് കൂടെ നിന്ന കൂട്ടുകാരൻ ആണോ വലുത്????"" ""നിനക്ക് നാണം ഇല്ലേ ആദി.. നീ ഇങ്ങനെ കിടക്കാൻ കാരണം തന്നെ അവൻ അല്ലേ..????"" ""ആഹാ.. അമ്മേടെ പുതിയ കണ്ട് പിടുത്തം കൊള്ളവല്ലോ.. മര്യാദക്ക് ഓടിച്ചോണ്ട് പോയ എന്റെ വണ്ടിയിൽ മനപ്പൂർവം ഒരു ലോറി വന്നു ഇടിച്ചു.. ഇപ്പോ അതും കിച്ചേട്ടൻ കാരണം ആണ് അല്ലേ.. ഒരാഴ്ച ആയെല്ലോ.. ഇത് വരെ നിങ്ങൾ ആരെങ്കിലും ചോദിച്ചോ എന്റെ കാർ എങ്ങനെ ആണ് ഇടിച്ചതു എന്ന്??? അതിന് മുന്നേ ഏട്ടൻ ആയി കുറ്റക്കാരൻ... ഇത്ര ദിവസം ഞാൻ അടുപ്പം കാണിച്ചില്ല.. അത് ശെരി ആണ്.. പക്ഷേ അത് ഞങ്ങളെ രണ്ട് പേരെ മാത്രം ബാധിക്കുന്ന കാര്യം ആണ്.. അതിൽ മൂന്നാമത് ഒരാളുടെ ഇടപെടൽ ആവിശ്യം ഇല്ല...

അച്ഛൻ അമ്മയോട് ഒന്ന് ദേഷ്യപ്പെട്ടു സംസാരിച്ചാൽ പിറ്റേന്ന് അമ്മ അച്ഛനെ ഡിവോഴ്സ് ചെയ്യുവോ??? ഇല്ലെല്ലോ... പിന്നെ നിങ്ങൾ ആരും എന്നോട് ആക്‌സിഡന്റ് നെ കുറിച്ച് ഒരക്ഷരം ചോദിച്ചില്ല എങ്കിലും ഇപ്പോ ഒരെണം വെളിയിലേക്ക് ഇറങ്ങി പോയില്ലേ.. സമയം കിട്ടുമ്പോൾ ഒന്ന് ചോദിച്ചു നോക്ക് ആ ഡ്രൈവർ ജീവനോടെ ഇപ്പോ ഉണ്ടോ ഇന്ന്..എന്നോട് ഏട്ടൻ ഒന്നും ചോദിച്ചില്ല എങ്കിലും എനിക്ക് അറിയാം... കിരൺ പ്രസാദ് എന്ന ബിസിനസ്‌മാനും കിച്ചേട്ടൻ എന്ന ഭർത്താവും തമ്മിൽ രാവും പകലും തമ്മിൽ ഉള്ള വെത്യാസം ഉണ്ട്‌.. എന്റെ കുസൃതിക്ക് എല്ലാം കൂട്ടു നിൽക്കുന്ന ആൾ അല്ല വെളിയിൽ ഇറങ്ങിയാൽ എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് ഒക്കെ അറിയാവുന്ന കാര്യം അല്ലേ... സമൂഹത്തിൽ നല്ല നിലയും വിലയും ഉള്ള ആൾ ഇന്ന് അമ്മയുടെ മുന്നിൽ നിന്നു ഇത്ര കെഞ്ചി സംസാരിക്കണം എങ്കിൽ അതിന് ഒരു ഒറ്റ കാരണം ഉള്ളു... അദ്ധ്വിക കിരൺ എന്ന കിച്ചന്റെ മാത്രം അച്ചു....❤

ആര് എന്ത്‌ പറഞ്ഞാലും ശെരി.. എന്റെ കിച്ചേട്ടന്റെ കൂടെ അല്ലാതെ ഞാൻ എങ്ങോട്ടും ഇല്ല..അവി ചേട്ടാ.. എന്നേ ഒന്ന് കിച്ചേട്ടന്റെ അടുത്തു കൊണ്ട് പോകുവോ?? "" ""മോളെ.. അതിന് അവൻ ഇറങ്ങി പോയില്ലേ... ഇനി എവിടെ നോക്കാൻ ആണ്???"" ""ഇറങ്ങി പോയി എന്നേ ഉള്ളു.. കാറിന്റെ കീ ദാ ഇവിടെ ഉണ്ട്‌ 🤭 പിന്നെ ഫോൺ എന്റെ കൈയിൽ ആണ്.. കിച്ചേട്ടന്റെ ഓഫീസ് റൂമിൽ കാണും ആൾ.. എന്നേ അവിടെ ഒന്ന് ആക്കി തരുവോ???"" ""മ്മ്.. വാ നീ.."" 💫💫💫💫💫💫

ഓഫീസിൽ കേറിയപ്പോൾ കാണുന്നത് ഒരു കൈ തലക്ക് വെച്ച് കണ്ണടച്ച് കിടക്കുന്ന കിച്ചുവിനെ ആണ്... അച്ചുവിനെ അടുത്തു വീൽ ചെയർ ഇൽ കൊണ്ട് ഇരുത്തി അവി പോയിട്ടും കിച്ചൻ ഒന്നും അറിഞ്ഞില്ല... ""കിച്ചേട്ടാ.. ഏട്ടാ.."" ""മ്മ്..""കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് മുന്നിൽ ഇരിക്കുന്ന അച്ചുവിനെ ആണ്... ""നീ പോയില്ലേ പെണ്ണെ???"" ""എന്നേ ഒന്ന് മടിയിൽ ഇരുത്തുവോ??? അച്ചുവിന്റെ ചോദ്യം കേട്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പതിയെ അവളെ എടുത്തു മടിയിൽ ഇരുത്തി അവൻ... ഒരു കൈ കിച്ചന്റെ തോളിൽ കൂടി ഇട്ടു മറു കൈ കൊണ്ട് അവനെ ചേർത്തു പിടിച്ചു നെഞ്ചിൽ തല വെച്ച് ഇരുന്നവൾ... 💥💥💥💥💥...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story