മിഴി രണ്ടിലും: ഭാഗം 32

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

""കിച്ചേട്ടാ.. ഏട്ടാ.."" ""മ്മ്..""കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് മുന്നിൽ ഇരിക്കുന്ന അച്ചുവിനെ ആണ്... ""നീ പോയില്ലേ പെണ്ണെ???"" ""എന്നേ ഒന്ന് മടിയിൽ ഇരുത്തുവോ??? അച്ചുവിന്റെ ചോദ്യം കേട്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പതിയെ അവളെ എടുത്തു മടിയിൽ ഇരുത്തി അവൻ... ഒരു കൈ കിച്ചന്റെ തോളിൽ കൂടി ഇട്ടു മറു കൈ കൊണ്ട് അവനെ ചേർത്തു പിടിച്ചവൾ... 💥💥💥💥💥 ""എന്തെ ഒറ്റക്ക് ഇവിടെ വന്നു ഇരിക്കുന്നത്??? വീട്ടിൽ പോകണ്ടേ???"" കിച്ചന്റെ വളർന്നു നിൽക്കുന്ന താടിയിൽ പിടിച്ചു വലിച്ചു അച്ചു ചോദിക്കുന്നത് കേട്ടപ്പോൾ രൂക്ഷമായി അവളെ ഒന്ന് നോക്കി അവൻ... ""അയിന് നീ എന്റെ കൂടെ അല്ലല്ലോ.. അച്ഛന്റെയും അമ്മയുടെയും കൂടെ അല്ലേ പോകാൻ പോകുന്നത്...."" (വിത്ത്‌ ലോഡ് കണക്കിന് പുച്ഛം) ""എന്ന് ഞാൻ പറഞ്ഞോടാ കൊന്നതെങ്ങെ???""

""നീ പറഞ്ഞില്ല.. പക്ഷേ ഞാൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ലല്ലോ... പിന്നെ അമ്മ പറഞ്ഞത് നീയും കേട്ടത് അല്ലേ... എനിക്ക് നിന്നെ നന്നായി നോക്കാൻ പറ്റില്ല.. വീട്ടിൽ ആരും ഇല്ല എന്നൊക്കെ... ഞാനും അച്ഛനും മനുഷ്യർ അല്ലേ അച്ചു... എന്നിട്ടും നിന്റെ കാര്യങ്ങൾക്ക് എന്തെങ്കിലും മുടക്കം വന്നാൽ എത്ര പൈസ കൊടുത്തിട്ട് ആണെങ്കിലും വീട്ടിൽ ഒരു ഹോം നേഴ്സ് നെ വെക്കില്ലേ ഞാൻ... അല്ലെങ്കിൽ അങ്ങനെ മുടക്കം വരാൻ ഞാൻ സമ്മതിക്കുവോ?? പിന്നെ എന്താ അവർ ഒക്കെ അങ്ങനെ പറഞ്ഞത്????"" ""ഇങ്ങനെ LKG പിള്ളേർ പരാതി പറയുന്നത് പോലെ ഇരുന്നു പറയാതെ ഒന്ന് നന്നായി കൂടെ??? ഞാൻ പറഞ്ഞോ എന്നേ നോക്കില്ല എന്ന്... കൂടെ ഞാൻ വരില്ല എന്ന്... എല്ലാം ഏട്ടൻ സ്വയം വിചാരിച്ചത് അല്ലേ.... കല്യാണം കഴിഞ്ഞിട്ട് 7 മാസം ആയി.. ഇത് വരെ ഞാൻ ഏട്ടൻ ഇല്ലാതെ വീട്ടിൽ പോയി നിന്നിട്ട് ഉണ്ടോ???

അല്ലെങ്കിൽ എനിക്ക് അതിന് പറ്റുമെന്ന് തോന്നുന്നുണ്ടോ??? അമ്മ എന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ലേ അങ്ങനെ ഒക്കെ പറഞ്ഞത്... ഏട്ടൻ അതൊന്നും കാര്യം ആക്കണ്ട... എനിക്ക് വേറെ ആരുടെ കൂടെയും പോകണ്ട.. നമ്മുടെ വീട്ടിൽ പോയാൽ മതി.. നിങ്ങൾ അല്ലേ മനുഷ്യ എന്റെ ജീവനും ജീവിതവും എല്ലാം.. ഏട്ടൻ ഇല്ലാതെ ഞാൻ ഇല്ല..... അത് കൊണ്ട് കൂടുതൽ ഡയലോഗ് ഒന്നും വേണ്ട.. നമുക്ക് നമ്മുടെ വീട്ടിൽ പോകാം... ഇനി ആരെങ്കിലും കൂടുതൽ ഡയലോഗ് അടിച്ചാൽ വാ തുറന്നു പറയണം എന്റെ പെണ്ണ് ആണ്, എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ചെയ്യും എന്ന്... അല്ലാതെ കൊച്ച് കുട്ടിയെ പോലെ ഒറ്റക്ക് ഇരുന്നു പറയുവല്ല വേണ്ടത്...."" ""അപ്പൊ നമ്മുടെ വീട്ടിൽ തന്നെ പോകാം അല്ലേ..."" ""മ്മ് മ്മ്..."" ""ഞാൻ എടുക്കണോ അതോ വീൽ ചെയറിൽ ഇരുത്താനോ??""

അത് കേട്ടപ്പോൾ കിച്ചനെ കൂർപ്പിച്ചു നോക്കി പെണ്ണ്... അതിന്റെ അർത്ഥം മനസിലായി എന്ന പോലെ പൊട്ടി ചിരിച്ചു അവൻ... ""കുഞ്ഞുവാവ അല്ലേ എപ്പോഴും എടുത്തു കൊണ്ട് നടക്കാൻ..."" ""എന്നേ ആരും എടുക്കണ്ട.. വീൽ ചെയറിൽ ഇരുത്തിയെക്ക്..."" ""ആഹാ. അപ്പോഴേക്കും പിണങ്ങിയോ... അങ്ങനെ നിന്നെ തത്കാലം ഇതിൽ ഒന്നും ഇരുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..എന്റെ കൈക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.. ഞാൻ എടുത്തോളാം എന്റെ ഉണ്ടമുളകിനെ..."" അത് കേട്ടപ്പോൾ ചിരി വന്നു എങ്കിലും വന്ന ചിരി കടിച്ചു പിടിച്ചു മുഖത്തു ഗൗരവം വരുത്തി അവൾ... ""ഓ... ചിരിക്കില്ല എന്ന് വാശി ആണ് അല്ലേ... ഇപ്പോ ശെരിയാക്കി തരാം..."" ഇതും പറഞ്ഞു വളർന്നു നിൽക്കുന്ന തന്റെ താടിയും മീശയും കൊണ്ട് അവളെ ഇക്കിളി ഇടാൻ തുടങ്ങി കിച്ചു... ""ഏഹ്ഹ്.. മതി ഏട്ടാ.. ഇക്കിളി ആകുന്നു..."" ""മതിയോ????"" ""മ്മ്..."" ""ഇനി എന്നേ കളിയാക്കുവോ????'' ""ഇല്ല.."" ""പിണങ്ങി ഇരിക്കുവോ???"" ""അതും ഇല്ല...""

""എങ്കിൽ വാ.. നമുക്ക് വീട്ടിൽ പോകാം..."" ഇതും പറഞ്ഞു രണ്ട് കൈ കൊണ്ടും അവളെ വാരി എടുത്തവൻ.. ചുറ്റും ഉള്ളവർ എല്ലാം ഒരു അത്ഭുതത്തോടെയും അതിനേക്കാൾ ഉപരി അസൂയയുടെയും നോക്കി നിന്നു പോയി അത്... 💫💫💫💫💫💫 കാറിലേക്ക് കേറാൻ പോയപ്പോൾ ആണ് അച്ചു ബാക്കി ഉള്ളവരെ കണ്ടത്.. ""ഇവന്റെ കൂടെ തന്നെ പോകുവാ എന്ന് നിനക്ക് ഉറപ്പ് ആണെല്ലോ അല്ലേ???"" അച്ചുവിന്റെ അമ്മ ആരുന്നു അത്... ""ഇതെന്ത് ചോദ്യം ആണ് അമ്മേ.... ഞാൻ എന്റെ കെട്ടിയോന്റെ കൂടെ അല്ലേ... ദാ കണ്ടില്ലേ കുഞ്ഞുവാവയെ പോലെ എന്നേ എടുത്തേക്കുന്നത്.. എനിക്ക് ഈ വീൽ ചെയർ ഒക്കെ ഉരുട്ടാൻ ഭയങ്കര മടി ആണെന്നേ... ഏട്ടൻ ആണെങ്കിൽ എന്നേ ഇങ്ങനെ കൊണ്ട് നടന്നോളും... അച്ഛന് പ്രായം ആയില്ലേ.. ഇനി മോളെ ഇങ്ങനെ എടുക്കാൻ ഒന്നും പറ്റില്ലല്ലോ...

അത് കൊണ്ട് ഞാൻ എന്റെ കെട്ടിയോന്റെ കൂടെ പോകുവാട്ടോ..😘"" ""പിന്നെ മോളെ കാണാൻ വരുമ്പോൾ കഴിക്കാൻ എന്തെങ്കിലും കാര്യം ആയി കൊണ്ട് വരണേ... ചേട്ടായി.. പറ്റുമെങ്കിൽ ഒരു ബിരിയാണി മതി 🏃‍♀️🏃‍♀️"" ""ബിരിയാണി അല്ല.. നിനക്ക് ഞാൻ ഫ്രഞ്ച് fries വാങ്ങി തരാം.. മിണ്ടാതെ അവിടെ ഇരിക്കടി കുരിപ്പേ .."" ഇതും പറഞ്ഞു അച്ചുവിനെ കാറിന്റെ back സീറ്റിൽ കൊണ്ട് ഇരുത്തി കിച്ചു.. 💫💫💫💫💫💫 കാർ അടച്ചിട്ടു അച്ചുവിന്റെ അമ്മയുടെ അടുത്തു വന്നു നിന്ന് പറഞ്ഞവൻ.. ""കൈ പിടിച്ചു തന്നിട്ട് ഇത് വരെ പൊന്നു പോലെ ആണ് നോക്കിയിട്ടുള്ളത്... പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ പലതും പറയും എന്നത് നേരാണ്.. പക്ഷേ അത് അവളോട് മാത്രം ആണ്.. ഇന്ന് അമ്മയുടെ പേടി എനിക്ക് അറിയാം.. ഒരു കാര്യം ഉറപ്പ് തരാം..

ജീവൻ ഉള്ള കാലത്തോളം അവളുടെ ഒരു കാര്യത്തിനും കുറവ് വരുത്തില്ല ഞാൻ... ഇനി ഇങ്ങനത്തെ പേടി ഒന്നും വേണ്ട അമ്മക്ക്... സ്വന്തം മോൻ ആയി ആണ് കണ്ടത് എങ്കിൽ അമ്മക്ക് എന്റെ വാക്ക് വിശ്വസിക്കാം... ഇറങ്ങട്ടെ ഞാൻ... 💫💫💫💫💫💫 വീട്ടിൽ എത്തി അച്ചുവിനെ റൂമിൽ കൊണ്ട് കിടത്തി തിരിയാൻ പോയപ്പോൾ ആണ് അവൾ അവനെ കൈയിൽ പിടിച്ചു വലിച്ചു കട്ടിലിലേക്ക് ഇട്ടത്... ""എന്താടി പുല്ലേ നിനക്ക്?? എനിക്ക് താഴെ പോയിട്ട് കുറേ ജോലി ഉള്ളത് ആണ്...."" ""ഞാൻ അറിയാത്ത എന്ത്‌ ജോലി ആണ് ഏട്ടന് ഇവിടെ ചെയ്യാൻ ഉള്ളത്???"" ""അത് പിന്നെ... ഉച്ചക്ക് കഴിക്കാൻ ഫുഡ്‌ ഉണ്ടാക്കണം... റൂം ബാൽക്കണി ഒക്കെ ഒന്ന് വൃത്തി ആക്കണം...."" ""ഈ ജോലി എല്ലാം ശരദ ചേച്ചി ചെയ്തോളും ഇനി കുറച്ചു ദിവസത്തേക്ക്... ഇപ്പോ ഏട്ടൻ ഇവിടെ ഇരിക്ക്...."" ""വേണ്ട.. അതൊന്നും ശെരി ആകില്ല.."" ""എന്താ ശെരി ആകാത്തത്... ഇവിടെ കിടക്ക് ഏട്ടാ... കുറച്ചു കഴിഞ്ഞു പോയി ജോലി ചെയ്തോ...""

""നിനക്ക് എന്താ അച്ചു പറഞ്ഞാൽ മനസിലാകില്ലേ??? എനിക്ക് താഴെ പോകണം എന്ന് പറഞ്ഞാൽ പോകണം.. അല്ലാതെ നിന്റെ അടുത്തു ഇരുന്നാൽ പോരാ..."" ""ഹാ.. അത് ശെരി ആണെല്ലോ... ഇനി എന്തായാലും ഒരു മാസത്തേക്ക് ഈ കട്ടിൽ ആണ് എന്റെ ലോകം... ഞാൻ ആയിട്ട് ആരുടേയും ജോലി മുടക്കുന്നില്ല... പോയി എന്താ എന്ന് വെച്ചാൽ ചെയ്തോ... ഇനി വിളിക്കില്ല😊"" ഇതും പറഞ്ഞു പതിയെ കട്ടിലിൽ കൈ താങ്ങി കിടന്നവൾ... ""അച്ചുസേ.. ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞത് അല്ല..."" ""എനിക്ക് മനസിലായി.. ഞാൻ പറഞ്ഞില്ലേ.. പോയി ജോലി ചെയ്തോ.. എല്ലാ ജോലിയും കഴിയുമ്പോൾ ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ട്‌ എന്ന് ഓർത്താൽ മതി..."" ഇനിയും പെണ്ണിന്റെ അടുത്തു വാശി കാണിച്ചാൽ അത് അവളെ കൂടുതൽ വിഷമിപ്പിക്കും എന്ന് വിചാരിച്ചു പോയി റൂം ലോക്ക് ചെയ്ത് വന്നവൻ...

""അച്ചുവേ.."" ""മ്മ്.."" ""അച്ചൂട്ടി.."" ""എന്താ😤😤"" ""വാ നമുക്ക് ഉറങ്ങാം..."" ""എനിക്ക് ഉറങ്ങണ്ട.. പോയി ജോലി ചെയ്തോ..."" ""അങ്ങനെ ആണെങ്കിൽ ഞാൻ പോയി ബാക്കി ജോലി ചെയ്തിട്ട് വരാം... ഇത്ര ദിവസം ഹോസ്പിറ്റൽ നിന്നു ആകെ ക്ഷീണം ആരുന്നു.. നല്ല back pain... ബാക്കി പണി കുടി ചെയ്താൽ രാത്രി നന്നായി ഒന്ന് ഉറങ്ങാം.."" അത് കേട്ടതും കൂടുതൽ ഒന്നും പറയാതെ ഒരു സൈഡിലേക്ക് നീങ്ങി കിടന്നു പെണ്ണ്.. അത് കാണെ കിച്ചന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വന്നു.. ""ഞാൻ ഒരുപാട് കിടന്നു കഷ്ടപെടുന്നത് കാണാൻ ഇഷ്ടം അല്ല.. പക്ഷേ അത് ഒട്ടു സമ്മതിക്കത്തതും ഇല്ല... ഈ പെണ്ണ്..❤"" ""പുറംവേദനക്ക് മരുന്ന് ഇട്ടു തരണോ???"" ഈ ചോദ്യം കേട്ട് വന്ന ചിരി കടിച്ചു പിടിച്ചവൻ... ""മരുന്ന് ഒന്നും വേണ്ട.. എന്നേ കെട്ടിപിടിച്ചു കിടന്നാൽ മതി.."" ഇത് കേട്ടതും തിരിഞ്ഞു കിച്ചനോട് ചേർന്നു കിടന്നവൾ...

നെഞ്ചിൽ തട്ടിയ നനവ് ആണ് അച്ചു കരയുവാണെന്നു കിച്ചന് മനസിലായത്.... ""അച്ചു... മോളെ. എന്തിനാ നീ ഈ കരയുന്നെ???"" ""നല്ല വേദന ഉണ്ടോ ഏട്ടാ??"" ""ഏയ്.. നല്ല വേദന ഒന്നും ഇല്ല.. ചെറിയ ഒരു വേദന.. അത് ഒന്ന് കിടന്നാൽ മാറും.. അതിനൊക്കെ നീ കരയാൻ തുടങ്ങിയാൽ എങ്ങനെ ആണ്?? എന്റെ അച്ചു സ്ട്രോങ്ങ്‌ അല്ലേ...."" ""ടേബിൾന്റെ മുകളിൽ ഇരിക്കുന്ന ബോക്സിൽ ബാം ഉണ്ട്‌.. എടുത്തിട്ട് വാ. ഞാൻ ഇട്ടു തരാം..."" ""അതൊന്നും വേണ്ട..."" ""ഒന്ന് പറയുന്നത് കേൾക്ക് ഏട്ടാ.. വേദന കുറയും..."" ""ആം.. wait കരോ. ഞാൻ എടുത്തിട്ട് വരാം..."" പതിയെ കിച്ചന് ബാം ഇട്ടു കൊടുത്തതും അവൻ ചെറിയ ഉറക്കത്തിലേക്ക് വീണു. ഒരാഴ്ച കൊണ്ട് ഉള്ള ഹോസ്പിറ്റൽ വാസം എല്ലാം കിച്ചനെ ആകെ തളർത്തിയിരുന്നു.. കിച്ചു ഉറങ്ങി എന്ന് കണ്ട് പതിയെ അച്ചു അവന്റെ ചൂട് പറ്റി അരികിൽ ചേർന്നു കിടന്നു.. ഇത്ര ദിവസം കൊണ്ട് ഉള്ള ക്ഷീണം അവർ മത്സരിച്ചു ഉറങ്ങി തീർത്തു.. 💫💫💫💫💫💫

സാധനങ്ങൾ വെക്കാൻ ആയി മുറിയിലേക്ക് വന്ന ശ്യാം കാണുന്നത് റൂമിൽ ഇരുന്നു ബുക്ക്‌ വായിക്കുന്ന അച്ചുവും അവളുടെ അടുത്തു കിടന്നു ഉറങ്ങുന്ന കിച്ചനും... ""ഇതിപ്പോ നീ ആണോ ഇവൻ ആണോ ഹോസ്പിറ്റലിൽ കിടന്നത്??"" ""ശു 🤫🤫 ശല്യം ചെയ്യല്ലേ.. നന്നായി ഉറങ്ങിക്കോട്ടെ... കുറച്ചു കഴിഞ്ഞു വിളിക്കാം.."" ""മ്മ്.. നീ ഇവനോട് ഷർട്ട് എടുത്തു ഇടാൻ പറ.. പ്രായപൂർത്തി ആയ പെൺപിള്ളേർ ഉള്ള വീട് ആണ്.."" ""അതാരാ ഞാൻ അറിയാത്ത പ്രായപൂർത്തി??"" ""ഞാൻ നിന്നെ തന്നെ ആണ് ഉദേശിച്ചത് മോളുട്ടി 😌"" 💫💫💫💫💫 കിച്ചന്റെ വീട്ടിലേക്ക് അവി വന്നതും പതിവ് ഇല്ലാത്ത രീതിയിൽ വെളിയിൽ ചെരുപ്പ് കിടക്കുന്നത് കണ്ടു.. ഇതാരാ ഇപ്പോൾ വന്നത് എന്ന് വിചാരിച്ചു അകത്തേക്ക് കേറിയ അവൻ കണ്ടത് കൈയിൽ ഒരു പാത്രം സ്നാക്ക്സ് ആയി tv കാണുന്ന ശ്യാമയെ ആണ്.. 💫💫💫💫💫💫...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story