മിഴി രണ്ടിലും: ഭാഗം 33

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

കിച്ചന്റെ വീട്ടിലേക്ക് അവി വന്നതും പതിവ് ഇല്ലാത്ത രീതിയിൽ വെളിയിൽ ചെരുപ്പ് കിടക്കുന്നത് കണ്ടു.. ഇതാരാ ഇപ്പോൾ വന്നത് എന്ന് വിചാരിച്ചു അകത്തേക്ക് കേറിയ അവൻ കണ്ടത് കൈയിൽ ഒരു പാത്രം സ്നാക്ക്സ് ആയി tv കാണുന്ന ശ്യാമയെ ആണ്.. 💫💫💫💫💫💫 അവി അടുത്തു വന്നു ഇരുന്നിട്ടും പെണ്ണിന് never mind.. പാത്രത്തിൽ ഉള്ള ചിപ്സ് തീർക്കുന്നതിൽ ആരുന്നു അവളുടെ ശ്രദ്ധ...അനു ചായ കൊണ്ട് വന്നു വിളിച്ചപ്പോൾ അത് വാങ്ങാൻ തല പൊക്കിയപ്പോൾ ആണ് അടുത്തു ആരോ ഇരിക്കുന്നത് പോലെ ശ്യാമക്ക് തോന്നിയത്... അവനെ കണ്ട് വെളുക്കെ ചിരിച്ചവൾ.. ""എന്താ സേട്ടാ പേര്???"" ""അവിനാശ്..."" ""ങും... കൊള്ളാം.. നല്ല പേര്.. ഞാൻ നിച്ചു എന്ന് വിളിക്കു...."" ""ആയിക്കോട്ടെ... ഇങ്ങനെ കഴിച്ചാൽ കഴുത്തിൽ ചിപ്സ് കുടുങ്ങി ചത്തു പോകും ഉണ്ടപക്രു.."" ""ആരാടോ തന്റെ ഉണ്ടപക്രു.. ഒരു പെൺകുട്ടി ആഹാരം കൂടുതൽ കഴിച്ചാൽ അവൾ ഉണ്ടപക്രു ആകുവോ... അല്ലെങ്കിലും ഈ നാട്ടിൽ പെൺകുട്ടികൾക്ക് ഒരു വിലയും ഇല്ലെല്ലോ.. ആൺകുട്ടികൾക്ക് അല്ലേ എന്തിലും മേൽകൈ.. patriarchal സൊസൈറ്റി..."" ഇതും പറഞ്ഞു വീണ്ടും ചിപ്സ് കഴിക്കാൻ ഇരുന്നവളെ അറിയാതെ നോക്കി ഇരുന്നു പോയി അവി.. ""ഇത് എന്തിന്റ കുഞ്ഞാണ് അനു?? ഇവൾ എന്തിനാ ഇങ്ങനെ ഒക്കെ ഇവിടെ കിടന്നു പറഞ്ഞത്???

അതിനും വേണ്ടി ഞാൻ എന്താ പറഞ്ഞെ??? ഒരു ഉണ്ടപക്രു എന്ന് വിളിച്ചത് മാത്രം എനിക്ക് ഓർമ ഉള്ളു..."" ""എന്റെ അവി.. നീ ഇതൊന്നും mind ചെയ്യണ്ട.. ഒരു കാര്യവും ഇല്ലാതെ ഇങ്ങനെ കിടന്നു പ്രസംഗിക്കുന്നത് ആണ് ഇവളുടെ പണി.. പെങ്ങൾ എന്ത്‌ പറഞ്ഞാലും അതിനെല്ലാം സപ്പോർട്ട് ചെയ്യാൻ രണ്ട് ആങ്ങളമാരും ഉള്ളപ്പോൾ പിന്നെ പറയണോ ബാക്കി അവസ്ഥ.."" ""രണ്ട് ആങ്ങളമാർ??? ഞാൻ ഈ കുട്ടിയെ നേരുത്തേ ഇവിടെ കണ്ടിട്ടില്ലല്ലോ.."" ""ഇത് ശ്യാമേട്ടന്റെ ഒരേ ഒരു അനിയത്തി ആണ്.. ശാമിലി... എല്ലാവരും ശ്യാമ എന്ന് വിളിക്കും.. ഇപ്പൊ ആൾ 12 കഴിഞ്ഞു എൻട്രൻസ് കോച്ചിംഗ് നു പോകുന്നു... ചേട്ടനെ പോലെ ഡോക്ടർ ആകണം എന്നും പറഞ്ഞു നടക്കുവാ.. കിച്ചു ചേട്ടൻ പറഞ്ഞത് ആണ് കോച്ചിംഗ് പോകണ്ട.. ഇന്ദീവരത്തിന്റെ പ്രൈവറ്റ് medicial കോളേജ് ഉണ്ടെല്ലോ.. അവിടെ പഠിക്കാം എന്ന്.. അപ്പോ അത് അവൾക്ക് പറ്റില്ല.. അവിടെയും മെരിറ്റിൽ സീറ്റ്‌ വാങ്ങിക്കൊള്ളാം എന്ന വാശി ആണ് ആളിന്. പിന്നെ ഇപ്പോ ഇവിടെ ദേഷ്യപ്പെട്ടു ഇരിക്കുന്നത് വേറെ ഒന്നും അല്ല. അമ്മ എവിടെയോ ചെന്നു നാൾ നോക്കിയപ്പോൾ പറഞ്ഞു ഇവളുടെ കല്യാണം ഈ വർഷം നടന്നില്ല എന്ന് ആണെങ്കിൽ ഇനി 28 വയസിൽ കല്യാണം ഉള്ളു എന്ന്.. അതിന്റെ ദേഷ്യത്തിൽ ആണ് ആൾ.. അമ്പിനും വില്ലിനും അടുക്കുന്നില്ല..""

""ഓ.. അതാണോ പ്രശ്നം.. അതൊക്കെ ശ്യാമും കിച്ചുവും ചേർന്നു ശെരി ആക്കിക്കോളും.. കിച്ചു എവിടെ?? കണ്ടില്ലല്ലോ.."" ""കിച്ചു ചേട്ടൻ നല്ല ഉറക്കം.. ഇത്ര ദിവസം പ്രാന്ത് പിടിച്ചത് പോലെ അല്ലാരുന്നോ നടന്നത്. അതെല്ലാം ആൾ ഉറങ്ങി തീർക്കുന്നു.."" ""മ്മ്.. അവൻ നന്നായി ഉറങ്ങട്ടെ.. നല്ല ഉറക്കക്ഷീണം ഉണ്ട്‌ ആൾക്ക്... ആദി എവിടെ?? അവന്റെ കൂടെ ആണോ??"" ""പിന്നല്ലാതെ.. അവൾ അവന്റെ തലയിലും കൈയിലും ഒക്കെ തലോടി ഒരു ബുക്കും വായിച്ചു കിടക്കുന്നുണ്ട്.."" ""അടിപൊളി.. അല്ല നിങ്ങൾ നാത്തൂനും നാത്തൂനും ഒന്നും തമ്മിൽ മിണ്ടാത്തത് എന്താ???"" ""അതിന് ഇവൾ അങ്ങനെ ആരോടും മിണ്ടി ഞാൻ കണ്ടിട്ടില്ല അവി.. നീ ഇവിടെ ഇരിക്ക്.. എനിക്ക് അടുക്കളയിൽ കുറച്ചു ജോലി ഉണ്ട്‌ ട്ടോ.."" 💫💫💫💫💫💫 ""ടി ഉണ്ടപക്രു..."" ""ഡോണ്ട് കാൾ മീ ഉണ്ടപക്രു മിച്ചർ..."" ""ഓക്കേ fine... എങ്കിൽ മിലി മോളെ.. നിന്റെ നാത്തൂൻ പറഞ്ഞെല്ലോ നീ ഒരുപാട് സംസാരിക്കില്ല എന്ന്... പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ലല്ലോ.."" ""എന്റെ കൂടെ സമയം ചിലവാക്കിയാൽ അല്ലേ അനു ചേച്ചിക്ക് അറിയാൻ പറ്റു ഞാൻ സംസാരിക്കാറുണ്ടോ ഇല്ലിയോ എന്ന്... ചേട്ടൻ പോയി ആദി ചേച്ചിയോട് ഒന്ന് ചോദിച്ചു നോക്ക്.. അപ്പോ അറിയാൻ പറ്റും ശെരിക്കുള്ള എന്റെ സ്വഭാവം...."" ""അതെന്താ അങ്ങനെ??? നീ ശ്യാമിന്റെ സിസ്റ്റർ അല്ലേ....""

""ശ്യാമിന് വേണ്ടാത്ത സിസ്റ്റർ എന്ന് പറ.."" 💫💫💫💫💫💫 ""എന്തെ നീ അങ്ങനെ പറഞ്ഞത്?? ശ്യാമിന് ആകെ ഉള്ള പെങ്ങൾ അല്ലേ നീ?? പിന്നെ നീ എങ്ങനെ അവന് വേണ്ടാതെ ആകും???"" ""ആകെ ഒരു പെങ്ങൾ ആണ് ഉള്ളത് എന്ന് പറഞ്ഞോ, അല്ലെങ്കിൽ അവളുടെ പേരിൽ എല്ലാ മാസവും വലിയ ഒരു പൈസ അക്കൗണ്ട് ഇൽ ഇട്ടാലോ സ്നേഹം ആകുവോ??? ഒരുപാട് ഒന്നും വേണ്ട.. മാസത്തിൽ ഒരിക്കൽ എങ്കിലും എന്റെ അടുത്തു വന്നൂടെ?? ചേട്ടൻ കല്യാണം കഴിഞ്ഞു ഒരുപാട് മാറി പോയി.. ഫോൺ ചെയ്താൽ പോലും നിനക്ക് സുഖം ആണോ, നന്നായി പഠിക്കണേ. അതിൽ തീരും സംസാരം.. അല്ലാതെ ഒരു വാക്ക് പോലും ചേട്ടൻ എന്നോട് മിണ്ടാറില്ല.. പണ്ടൊക്കെ ചേട്ടൻ എന്നേ കടൽ കാണിക്കാൻ കൊണ്ട് പോകും, സിനിമക്ക് കൊണ്ട് പോകും.. രാത്രി തട്ടുകടയിൽ നിന്നു ദോശ വാങ്ങി തരും.. കല്യാണം കഴിഞ്ഞ ശേഷം അതിന് ഒന്നും എന്റെ ചേട്ടന് സമയം ഇല്ല.. എന്തിനു ഒരുപാട് പറയുന്നു.. ഇങ്ങനെ ഒരു പെങ്ങൾ ഉണ്ട്‌ എന്ന് ഓർമ ഉണ്ടോ എന്ന് പോലും എനിക്ക് സംശയം ആണ്.. പണ്ടൊക്കെ ചേട്ടൻ ആരുന്നു എനിക്ക് ഡ്രസ്സ്‌ സെലക്ട്‌ ചെയുന്നത്.. പക്ഷേ ഇപ്പോ അതിനും കൈയിൽ പൈസ തന്നിട്ട് പറയും നിനക്ക് ഇഷ്ടം ഉള്ളത് പോയി വാങ്ങാൻ.. വില കൂടിയ വസ്ത്രങ്ങൾ ഒന്നും ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല നിച്ചേട്ടാ..

എന്റെ ചേട്ടന്റെ കൈ പിടിച്ചു അവിടെ എല്ലാം നടക്കണം, എല്ലാം കഴിഞ്ഞു അടുത്തുള്ള ഹോട്ടലിൽ ഇന്ന് ഒരു ബിരിയാണി.. അങ്ങനെ ഉള്ള കുഞ്ഞ് കുഞ്ഞി സ്വപ്നം മാത്രം ഉള്ളാരുന്നു എനിക്ക്.. പക്ഷേ കല്യാണം കഴിഞ്ഞ ശേഷം അനു ചേച്ചി ആയി ചേട്ടന്റെ ലോകം.. ശെരി ആണ്.. ചേട്ടനെ മാത്രം വിശ്വസിച്ചു ഇറങ്ങി വന്ന ചേച്ചി ആണ്.. പക്ഷേ അനിയത്തി എന്നൊരു പരിഗണന എനിക്ക് തന്നുടെ? മാസത്തിൽ ഒരു ദിവസം എങ്കിലും എനിക്ക് മാറ്റി വെച്ചൂടെ??"" ""അവൻ തിരക്ക് ഉള്ള ഒരു ഡോക്ടർ അല്ലേ.. അത് നീയും മനസിലാക്കണം.."" ""അതേ.. എന്റെ ചേട്ടൻ തിരക്ക് ഉള്ള ഡോക്ടർ ആണ്.. ഇതേ തിരക്ക് ഉള്ള ഡോക്ടർ ആണ് കഴിഞ്ഞ മാസം സിംഗപ്പൂരിൽ ട്രിപ്പ്‌ പോയത്.. അതെല്ലാം അവരുടെ വ്യക്തിപരമായ കാര്യം.. രണ്ട് മാസം കൂടുമ്പോഴെങ്കിലും എന്റെ ചേട്ടന് എന്നേ ഒന്ന് എവിടെ എങ്കിലും കൊണ്ട് പോയി കൂടെ?? ഒരുപാട് ഒന്നും വേണ്ട.. അടുത്തുള്ള ബീച്ചിൽ എങ്കിലും... നിച്ചേട്ടന് അറിയുവോ.. ഇത് വരെ എന്റെ അക്കൗണ്ടിൽ അയച്ചു തന്നതിൽ നിന്നും ഒരു രൂപ പോലും ഞാൻ എടുത്തിട്ടില്ല.. എല്ലാം അങ്ങനെ തന്നെ ഉണ്ട്‌.. എനിക്ക് ഒരിക്കലും വേണ്ടത് ചേട്ടന്റെ പൈസ അല്ല.. ഒരല്പം സ്നേഹം ആണ്.. കിച്ചു ചേട്ടൻ ആ സ്നേഹം എനിക്ക് വാരി കോരി തരാറുണ്ട്.. എല്ലാ മാസവും എന്നേ കാണാൻ വരും..

വെളിയിൽ കൊണ്ട് പോകും.. കൂടെ കളിക്കും.. കല്യാണം കഴിഞ്ഞ ശേഷം ആദി ചേച്ചിയും കാണും കൂടെ... തിരിച്ചു പോകാൻ നേരം എന്റെ കൈയിൽ കുറച്ചു പൈസയും തരും.. ഞാൻ എത്ര വേണ്ട എന്ന് പറഞ്ഞാലും നീ എന്റെ അനിയത്തി ആണെന് പറയും... എല്ലാ തവണയും ഞാൻ കാത്തിരിക്കും.. എന്റെ ചേട്ടായി കൂടെ കാണുവോ എന്ന്.. പക്ഷേ എന്റെ കാത്തിരുപ്പ് മാത്രം വെറുതെ... ഇനി ഞാൻ ആയി എന്റെ ചേട്ടായിയുടെ അടുത്തു ഒന്നിനും പോകില്ല.. ഇത് പോലെ ഒരു അതിഥി.. അത്രേ ഉള്ളു... പിന്നെ കല്യാണത്തിന്റെ കാര്യം പറഞ്ഞില്ലേ.. അതിന് എനിക്ക് പ്രത്യേകിച്ച് തീരുമാനം ഒന്നും ഇല്ല.. കിച്ചു ചേട്ടൻ പറയുന്നത് ഞാൻ അനുസരിക്കും.. കിച്ചു ചേട്ടൻ പറയുന്നത് മാത്രം... കാരണം ഇന്ന് ശ്യാം ചേട്ടന് ഞാൻ ഏതോ അന്യ ആണ്.. പേരിനു ഒരു അനിയത്തി.. അത്ര മാത്രം.. ഇതൊക്കെ എന്തിനാ ഇപ്പോ ഡോക്ടർനോട്‌ പറഞ്ഞത് എന്ന് എനിക്കും അറിയില്ല.. വഴക്ക് ഇട്ട കൂട്ടത്തിൽ പറഞ്ഞത് ആണ്.. ഇത് ഇനി ചേട്ടായിയോട് പറയാൻ നിൽക്കണ്ട കേട്ടോ... "" ഇതും പറഞ്ഞു തിരിഞ്ഞ ശ്യാമ കാണുന്നത് ശ്യാം പുറകിൽ നില്കുന്നത് ആണ്.. അവനെ കണ്ടിട്ട് ഒരു കുഞ്ഞി ചിരി ചിരിച്ചു അവൾ മുകളിൽ കേറി പോയി... 💫💫💫💫💫💫 എല്ലാം കേട്ട് നിന്ന ശ്യാമിന് എന്ത്‌ പറയണം എന്ന് അറിയില്ലാരുന്നു..

അവിയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു എങ്കിലും തിരിച്ചു കിട്ടിയ പുച്ഛം കലർന്ന ചിരിയിൽ അവൻ ഒന്നും അല്ലാതെ ആയി.. ""അവി... അവൾ പറഞ്ഞത് ഒക്കെ..."" ""അവൾ പറഞ്ഞത് ഒക്കെ പ്രായത്തിന്റെ തോന്നൽ ആണെന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻ അല്ല ശ്യാമേ ഞാൻ... അനു നിന്റെ കൂടെ അവളുടെ വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വന്നു.. അവൾക്ക് ആരും ഇല്ല, അത് കൊണ്ട് ഇനി എനിക്കും ആരും വേണ്ട എന്ന് നീ സ്വയം തീരുമാനം എടുത്തു അല്ലേ... നീ ഒരു നല്ല ഭർത്താവ് ആയിരിക്കും, നല്ല ഡോക്ടർ ആയിരിക്കും.. പക്ഷേ ഒരിക്കലും നീ ഒരു നല്ല മകനും സഹോദരനും അല്ല.... പിന്നെ അനു... ഇവൻ എല്ലാവരിൽ നിന്നും അകന്നപ്പോൾ നീ വേണം ആരുന്നു അവനെ പറഞ്ഞു മനസിലാക്കാൻ.. പകരം നീ എന്താ ചെയ്തത്.. എല്ലാ കാര്യത്തിനും മൗനം ആയി അനുവാദം കൊടുത്തു... ഭർത്താവിന്റ സ്നേഹം അവന്റെ വീട്ടുകാർക്ക് വീതിച്ചു കൊടുക്കാൻ താല്പര്യം ഇല്ലായിരിക്കും😏 ഈ കാര്യത്തിൽ നീ ഒക്കെ ആദിയെ കണ്ട് പഠിക്കണം. കൂടുതൽ ഞാൻ എന്തെങ്കിലും പറഞ്ഞാൽ കൂടി പോകും.. ഞാൻ ഇറങ്ങുവാ. "" ഇതും പറഞ്ഞു ഇറങ്ങാൻ പോയപ്പോൾ ആണ് കിച്ചു ഇറങ്ങി വന്നത്... ""അവി... അവിടെ ഇരിക്കെടാ നീ.. ഇതിനു ഇന്ന് എനിക്ക് ഒരു തീരുമാനം അറിയണം..."" ഇതും പറഞ്ഞു ഇറങ്ങി വന്ന കിച്ചുവിൽ ആരുന്നു എല്ലാവരുടെയും കണ്ണ്.. ഒരു കൈലിയും ബനിയനും ആരുന്നു അവന്റെ വേഷം.. ""ശ്യാമ പറഞ്ഞതിൽ നിനക്ക് എന്താ മോനെ സിട്ടു അഭിപ്രായം???""

""എനിക്ക് എന്ത്‌ അഭിപ്രായം?? എല്ലാം അവളുടെ വെറും തോന്നൽ ആണ്.."" ""പ്ഫാ &%# മോനെ.. ഇത്ര നാളും ഞാൻ വേണ്ട വേണ്ട നു വെച്ചു.. നീ ആയി തെറ്റ് തിരുത്തട്ടെ എന്ന് വിചാരിച്ചു... പക്ഷേ സ്വയം ചെയ്തത് തെറ്റ് ആയിട്ടും അത് ഞായികരിക്കാൻ നോക്കുന്ന നിന്നെ ഞാൻ %@%% അവൾ ഒരു വാക്ക് പറഞ്ഞാൽ ഈ ലോകത്ത് ഉള്ള ഏത് സ്ഥലത്തും അവളെ ഞാൻ കൊണ്ട് പോകും.. സ്വന്തം അനിയത്തി ആയി തന്നെ ആണ് ഞാൻ കണ്ടത്.. പക്ഷേ ഞാൻ എന്തെല്ലാം കൊടുത്തു, കൊണ്ട് പോയി എന്നൊക്കെ പറഞ്ഞാലും നിന്റെ ഒരു തലോടൽ അല്ലെങ്കിൽ ചേർത്തു പിടിക്കൽ.. അതിനോളം അതൊന്നും വരില്ല.... നീ നിന്റെ ഭാര്യയെ ചേർത്തു പിടിച്ചു അവിടെ ഇരുന്നോ... അനു.. നീ ഒന്ന് മനസ് വെച്ചാരുന്നെങ്കിൽ ഇങ്ങനെ ഒന്നും വരില്ലാരുന്നു... പകരം നീയും എല്ലാവരിൽ നിന്നും അകന്നു... കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.. അവി.. നിനക്ക് ശ്യാമയെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടോ?? ഉണ്ടെങ്കിൽ വീട്ടിൽ ആലോചിച്ചിട്ട് പറ. ഒരുപാട് ആലോചിച്ചിട്ട് തന്നെ ആണ് ഞാൻ നിന്നോട് ചോദിക്കുന്നത്... രാമച്ചൻ എന്നോട് അവളുടെ കല്യാണത്തിനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് ആദ്യം മനസ്സിൽ വന്നത് നിന്നെ ആണ്.. അത് കൊണ്ട് ഇപ്പോ ചോദിച്ചു.. അത്ര മാത്രം.. പിന്നെ സ്വന്തം ചേട്ടൻ എന്ന് പറഞ്ഞു ഒരുത്തൻ ഇരിക്കുന്നില്ലേ.. ഇനി ഇതിലും നല്ലത് അവന്റ കൈയിൽ ഉണ്ടെങ്കിൽ പറയട്ടെ.. എന്തായാലും കിച്ചു ചേട്ടൻ കണ്ട് പിടിക്കുന്ന ചെറുക്കനെ മതി എന്ന് അവൾ പറഞ്ഞെല്ലോ.. നീ ആലോചിച്ചിട്ട് പറ.. അപ്പോഴേക്കും ഒരാൾ ഇവിടെ അടുത്ത ട്രിപ്പ്‌ എവിടെ എന്ന് ആലോചിക്കട്ടെ...."" ""ഞാൻ.. എനിക്ക് ഒന്ന് ആലോചിക്കണം കിച്ചു..."" ""മതി.. ആലോചിച്ചു നിന്റെ സമയം പോലെ മതി..."" 💫💫💫💫💫💫...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story